ആത്മസഖി, തുടർക്കഥ ഭാഗം 9 വായിക്കൂ...

Valappottukal



രചന: മഴ മിഴി


മക്കൾ അസുരന്മാരെ പോലെ പിറന്നാൽ .. മാതാപിതാക്കൾക്ക്   കണ്ണീരു ആവും ഫലം..


"ആദിയെ തറപ്പിച്ചു നോക്കി കൊണ്ട്  അയാൾ ലക്ഷ്മിയേയും കൂട്ടി റൂമിലേക്ക് നടന്നു.."


ആദി  മറുതൊന്നും പറയാനാവാതെ  കണ്ണീരാൽ നിറഞ്ഞ മിഴികളോടെ അവിടെ തന്നെ  നിശ്ചലനായി ഇരുന്നു..


വൃന്ദ അവനെ എന്ത് പറഞ്ഞു ആശ്വസിപ്പിക്കണമെന്നറിയാതെ  അവനരികിൽ ഇരുന്നു...



"തെറ്റുകാരി താനൂടി അല്ലെ... അവളുടെ ഉള്ളം അവളോട് തന്നെ ചോദിച്ചു കൊണ്ടിരുന്നു.."


"താൻ ചെയ്യുന്നതൊക്കെ ശെരിയാണോ?

അല്ലെന്നു മനസ്സുറക്കെ വിളിച്ചു പറഞ്ഞപ്പോഴും  ചെയ്യുന്നതെല്ലാം ശരിയാണെന്നു അവൾ സ്വയം മനസ്സിനെ പറഞ്ഞു പഠിപ്പിച്ചു.."



ഭയന്നു വിറച്ചു തലയും താഴ്ത്തി നന്ദ കാശിയ്ക്ക് പിന്നാലെ റൂമിലേക്ക് നടന്നു... ഇന്നു കിട്ടാൻ പോകുന്ന തല്ലോർത്തതും  അവളുടെ ഉള്ളം വിറയ്ക്കാൻ തുടങ്ങി...


"അവൾ അകത്തേക്ക് കയറി ചുമരിൽ ചാരി നിന്നു... എന്ത് ചെയ്യണം എന്നറിയാതെ ഉഴറുന്ന അവളുടെ മനസ്സിനെ ഓർമ്മകൾ കുത്തി നോവിച്ചു കൊണ്ടിരുന്നു.."



"പെട്ടന്ന് കാശി ബെഡിൽ നിന്നും ഒരു പില്ലോയും  ഷീറ്റും അവളുടെ കാൽ ചുവട്ടിലേക്ക് വലിച്ചെറിഞ്ഞു.."


"വലിയ റിയൽ എസ്റ്റേറ്റ് മൊതലാളീടെ മോൾ അല്ലെ..

വെറും തറയിൽ കിടന്നു  തമ്പുരാട്ടിക്ക് പരിചയം കാണില്ല... ഇനി  തണുപ്പടിച്ചു  തമ്പുരാട്ടീടെ മേനിക്ക് സൂക്കേട് വരുത്തണ്ട... അവൻ പുച്ഛത്തോടെ പറഞ്ഞു കൊണ്ട്  ലൈറ്റ് അണച്ചു...കിടന്നു..."


"ആഹ്.. പിന്നെ രാവിലെ എഴുന്നേറ്റു പൊക്കോണം.. നിന്റെ തിരുമോന്ത  കണി കാണാൻ എനിക്ക് താല്പര്യം ഇല്ല..."


പറഞ്ഞത് കേട്ടോടി....


മ്മ്...


നന്ദ കുറച്ചു നേരം ആ നിൽപ് അങ്ങനെ തന്നെ നിന്നു...

പിന്നെ ആ നിലത്തെ തണുപ്പിൽ ചുരുണ്ടു കൂടി കിടന്നു..

അവൾ കിടന്നെന്നു കണ്ടതും കാശി പതിയെ തിരിഞ്ഞു അവളെ നോക്കി കിടന്നു..


"അവന്റെ  മുന്നിൽ  തന്നെ പിന്തിരിഞ്ഞു നോക്കി   വാശിയോടെ കണ്ണും തുടച്ചു നടന്നകലുന്ന  നന്ദയുടെ മുഖം തെളിഞ്ഞു വന്നു.."


"പെട്ടന്ന് അവന്റെ മുഖത്തേക്ക് ദേഷ്യം ഇരച്ചു കയറി..

തന്നെ സ്വന്തമാക്കാൻ സ്വന്തം കൂടപ്പിറപ്പിനെ ചതിച്ചവൾ..

അവൻ പുച്ഛത്തോടെ അതിലേറെ വെറുപ്പോടെ അവളിൽ നിന്നുള്ള നോട്ടം മാറ്റി  കണ്ണുകൾ ഇറുക്കി അടച്ചു കിടന്നു.."


"ആ സമയം നന്ദയുടെ ഉള്ളിൽ  കാശിയുടെ  കുസൃതി നിറഞ്ഞ നോട്ടവും   കള്ളച്ചിരിയും തെളിഞ്ഞു വന്നു... വേരറുത്തെടുത്ത ഓർമ്മകൾ വീണ്ടും വീണ്ടും   പാതി മുറിഞ്ഞ വേരിലൂടെ  ഹൃദയമെന്ന  മണ്ണിൽ  ഓർമ്മകളായി ആഴത്തിൽ വേരുന്നു മുളപൊട്ടി പൊന്തിവരുന്നത് അവൾ കണ്ണീരോടെ  ഓർത്തു കിടന്നു.."


അവളുടെ ഓർമ്മകളിൽ കാശി മാത്രം നിറഞ്ഞു നിന്നു..മറക്കുവാൻ ഒരിക്കലും ആവില്ല... എൻ അന്തരത്മാവിനെ തൊട്ടുണർത്തിയ നിന്നെ...അവളുടെ ഹൃദയ തന്ത്രികൾ അവനായി മാത്രം മിടിച്ചു കൊണ്ടിരുന്നു...


അവനെ ആദ്യമായി കണ്ടത് ഒരു തിരശിലയിൽ എന്ന പോലെ തെളിഞ്ഞു വന്നു..ആ സമയം കാശിയും  ഒരു സ്വപ്നം കണ്ടു...


"ഡി.... തീപ്പെട്ടി കൊള്ളി.... നീ വീണ്ടും വന്നോ..."


"ഓടരുതെന്ന പറഞ്ഞെ.....'

നിൽക്കേടി അവിടെ....?


നീ പോടാ കൊരങ്ങാ...!


ഓടുന്നതിനിടയിൽ തന്റെ നീലക്കരയുള്ള പിങ്ക് പാവാട ഉയർത്തി പിടിച്ചു കൊണ്ട് അവൾ ഉറക്കെ പറഞ്ഞു...


'ഡി....ഈർക്കിലു കൊള്ളി... അവിടെ നിൽക്കാനാ പറഞ്ഞെ..'


നീ.. പോടാ....മരത്തലയ....


ഇതേ തന്റെ വീട്ടിലെ പറമ്പോന്നുമല്ലല്ലോ?


അവൾ മുള്ളുവേലിക്കെട്ടിനു മറുവശത്തേക്ക് നുഴഞ്ഞു  കയറി കൊണ്ട് വിളിച്ചു പറഞ്ഞു..


"ഇവിടെ വിരിയുന്ന വാടാമല്ലി എല്ലാം എനിക്കുള്ളതാ...

എല്ലാവർഷവും ഓണത്തിന് ഞാനാ പറിക്കണേ.. ഞാൻ തന്നെയാ ഈ പറമ്പിൽ അതിന്റെ വിത്തും വിതറണേ...

അപ്പൊ.. ഞാനാ ഇതിന്റെ എല്ലാം അവകാശി.."


വാടി.. ഇങ്ങോട്ട് വാടി അവകാശവും പറഞ്ഞു..

നിനക്ക് നല്ല പെട തന്നു വിടും...അവടെ ഒരു അവകാശം...


"ഞാൻ ഇനിയും വരും ഈ നിൽക്കണ മൊത്തം വാടാമല്ലിയും പറിച്ചോണ്ടും പോവുകയും ചെയ്യും..

ദേഷ്യത്തിൽ കണ്ണും ചുവപ്പിച്ചു പറയുന്ന കാന്താരി പെണ്ണിനെ കാശി മുഖവും വീർപ്പിച്ചു നോക്കി.."



"എന്നാലേ... ഈ കൊല്ലം  മുതൽ നീ പറിക്കേണ്ട..

ഈ പറമ്പ് ഞങ്ങടെയ...

ഈ പറമ്പിലെ പൂവും ഞങ്ങടെയ..."


"ഞാൻ  ഇനിയും പറിക്കും... താൻ കൊണ്ടുപോയി കേസ് കൊട്..."


ഒരു പൂക്കൂട  നിറയെ പൂവുമായി പോകുന്ന കുട്ടി പട്ടാളങ്ങളെ അവൻ നോക്കി നിന്നു...


"ആദിയേട്ട... കേട്ടോ ആ പെണ്ണ് പറഞ്ഞത്...

എന്തൊരു വായാടി പെണ്ണാ അല്ലെ ആദിയേട്ട അത്..."


"എന്തായാലും നാളെ അവൾ വരട്ടെ...'


"കാണിച്ചു കൊടുക്കുന്നുണ്ട് ഞാൻ...."


"ആ പെരുംകള്ളിയെ...... അവളെ ഞാൻ കയ്യോടെ പൊക്കി അമ്മേടെ മുന്നിൽ എത്തിക്കും.."


അവളുടെ ഒരു പൂ പറിക്കൽ...

നമുക്കും അത്തപൂ ഇടണ്ടേ....ഏട്ടാ....


എന്റെ കാശി... നിനക്ക് അവളെകാളും വാശി ആണല്ലോ?

അതൊരു കൊച്ചു പെണ്ണല്ലേ കാശി...


വിട്ടേക്കടാ...


നമ്മൾ ഇവിടെ പുതുതല്ലേ...

അവൾക്ക് നമ്മളെ അറിയില്ലല്ലോ...


"ഒരു കൊച്ചു കാര്യത്തിന് നീ ഇങ്ങനെ മുഖം വീർപ്പിക്കാതെടാ..."


"അവളു കൊച്ചാണോ വലുതാണോന്നു അവളുടെ നാവിന്റെ നീട്ടത്തിൽ  നിന്നും മനസ്സിലായില്ലേ ആദിയേട്ടന്..."


"ഈ ആദിയേട്ടൻ ഒരു പൊട്ടനാ... ഒരു ബുദ്ധിയും ഇല്ല..

വെറും   മണ്ടൻ..."


"നാളെ ആവട്ടെ...."

"അവൾക്ക് ഞാൻ വെച്ചിട്ടുണ്ട്..."



അടുത്ത ദിവസം വൈകുന്നേരം  അവൾ വരുന്നതും കാത്തു അവൻ പറമ്പിലെ തെങ്ങിൻ തോപ്പിൽ മറഞ്ഞിരുന്നു..


അകലെ നിന്നും കുട്ടിപട്ടാളത്തിന്റെ ശബ്ദം കേൾക്കുന്നതിനൊപ്പം ചിലങ്ക പോലെ കൊലുസിന്റെ ശബ്ദവും കേൾക്കാം..


""ആ അത് അവളുടെ തന്നെയാ...."

"വരട്ടെ കാണിച്ചു കൊടുക്കുന്നുണ്ട് ഞാൻ..."


ശ്ശ്... ശ്ശ്.....മിണ്ടല്ലേ....

ടി... ഈ പറമ്പിലെ പൂ പിച്ചാണോ...?

പിന്നെ പിച്ചാണ്ട്....

എന്നും നമ്മളല്ലേ പറിക്കണേ..

നീ മിണ്ടാണ്ട് ആരേലും വരുന്നോന്നു നോക്കു..

സൂക്ഷിച്ചു പോണേ....


നാലുപാടും കണ്ണോടിച്ചു മുള്ളിവേലി കമ്പി അനായാസം ചാടി കടന്നു  വന്നു വാടാമല്ലി പൂക്കൾ കൂടായിൽ നിറയ്ക്കുന്നവളെ കാശി മറഞ്ഞു നിന്നു നോക്കി...അവന്റെ കണ്ണുകൾ തിളങ്ങി...


"പൂ പറിച്ചു പോകാൻ തിരിഞ്ഞവളെ കൈയോടെ പിടി കൂടി... "

"അപ്പോഴേക്കും കൂടെ കാവൽ നിന്നവർ നാലുപാടും ചിതറിയോടി..."


"അവൾ അവന്റെ കയ്യിൽ നിന്നു കുതറി..."


"ഇന്ന് നിന്നെ വിടില്ല മോളെ...."


"നീ ആണല്ലേ ഈ നാട്ടിലെ പ്രധാന മോഷ്ടാവ്.. കള്ളി.. പെരുംകള്ളി..."


"എന്റെ കൈ... വിട്... എനിക്ക് വേദനിക്കുന്നു..."


അവൾ കണ്ണും നിറച്ചു പറഞ്ഞതും അവൻ കൈ അല്പം അയച്ചു പിടിച്ചു....


"നിന്റെ പേരെന്താടി..."


എനിക്ക് പേരില്ല...


ആഹാ.. തീപ്പെട്ടി കോലിന്റെ അത്രെ നീ ഉള്ളെങ്കിലും നിന്റെ നാവിന്റെ നീളത്തിന് ഒട്ടും കുറവ് ഇല്ലല്ലോ...


അവൾ കണ്ണും നിറച്ചു അവനെ നോക്കി..


"കരഞ്ഞു കൂവിയാലോന്നും ഈ കാശി വിടൂല്ല മോളെ നിന്നെ.."


"നീ എത്രയിലാടി പടിക്കണേ...."

നാലിൽ...


"ആഹാ.... നാലിൽ പഠിക്കുന്ന  കൊച്ചിന്റെ കയ്യിലിരിപ്പാണോടി നിന്റെ കയ്യിൽ ഉള്ളെ.."


ഏത് സ്കൂളിൽ ആടി പടിക്കണേ...


അതൊക്കെ  അറിഞ്ഞിട്ട് എന്തിനാ...


മര്യാദക്ക് ഇങ്ങോട്ട് പറയെടി...


പറയാൻ മനസ്സില്ല..


അതും പറഞ്ഞു അവന്റെ കയ്യിൽ അമർത്തി കടിച്ചതും  കാശി വേദനയാൽ കൈ അയച്ചു..


അവൾ ആ ഗ്യാപ്പിൽ  മുള്ളുവേലി    കമ്പി ചാടി കടന്നു പോകുമ്പോൾ  അവളുടെ പാവാട കമ്പിവേലിയിൽ ഉടക്കി കീറി ഇരുന്നു..

അവളുടെ പിന്നാലെ ഓടി വന്നു കാശി വിളിച്ചു പറഞ്ഞു..


"നിന്നെ പിന്നെ ഞാൻ എടുത്തോളാടി   പട്ടിക്കുട്ടി...'

"എടുക്കാൻ ഇങ്ങു വാ ഞാൻ നിന്നു താരാടാ പ്രാന്താ...."


"പെട്ടന്ന് കാശി ശക്തിയായി ചുമച്ചു കൊണ്ടു എണീറ്റിരുന്നു.. അവന്റെ  തലയുടെ പിന്നിൽ ശക്തമായി വേദനിക്കാൻ തുടങ്ങി.. വേദന അസ്സഹനീയമായതും അവൻ കയ്യെത്തി ലാമ്പ് ഇട്ടു.. ആ വെട്ടത്തിൽ  നന്ദ ഓർമ്മകളുടെ കനൽകൂമ്പരത്തിൽ നിന്നും ചാടി പിടഞ്ഞു എണീറ്റു.."


അവന്റെ മുഖഭാവത്തിൽ നിന്നും അവൾക്ക് മനസ്സിലായി അവൻ എന്തോ ദു:സ്വപ്നം കണ്ട് എണീറ്റതാണെന്നു..

അപ്പോഴേക്കും അവളെ കലിപ്പിൽ നോക്കി തലയുടെ പിന്നിൽ അമർത്തി പിടിച്ചു കൊണ്ട് കാശി  ബാത്‌റൂമിലേക്ക് പോയി..


അവൻ  വാഷ് ബെയിസന് മുന്നിൽ നിന്നു കണ്ണാടിയിലേക്ക് നോക്കി..


കുറച്ചു മുൻപ് കണ്ട സ്വപ്നത്തിലെ കൊച്ചു പെൺകുട്ടി ആരാണ്..


ഈ സ്വപ്നം ഇതിനു മുൻപും എത്രയോ തവണ കണ്ടിട്ടുണ്ട്..

അവൻ ഓർത്തെടുക്കാൻ ശ്രെമിച്ചു നോക്കി...അവന്റെ തല വല്ലാതെ വിങ്ങാൻ തുടങ്ങി.. തല വെട്ടി കുടഞ്ഞു കൊണ്ട് അവൻ ടാപ് തുറന്നു വെള്ളം മുഖത്തേക്ക് ഒഴിച്ച് കഴുകി കൊണ്ട് ടവേലിൽ  മുഖം തുടച്ചു കണ്ണാടിയിലേക്ക് നോക്കി..

മൂക്കിൽ നിന്നും ഒലിച്ചിറങ്ങുന്ന ബ്ലഡ്‌ കണ്ടു അവൻ ഒരു നിമിഷം ഞെട്ടി നിന്നു..

പിന്നെ എന്തോ ഓർത്ത പോലെ ടവൽ  മൂക്കിലേക്ക് അമർത്തി പിടിച്ചു കുറെ നേരം അങ്ങനെ തന്നെ നിന്നു...


ഇതേ സമയം നന്ദ  അവനു എന്താണ് പറ്റിയതെന്നു ഓർത്തു  ബാത്‌റൂമിനു ഫ്രണ്ടിൽ നടക്കാൻ തുടങ്ങി..

അവൻ ഇറങ്ങി വരുമ്പോൾ വെരുകിനെ പോലെ ബാത്‌റൂമിന്റെ ഡോറിന് മുന്നിൽ നടക്കുന്ന നന്ദേ ആണ് കണ്ടത്...

നാശം... മനസ്സമാധാനമായി... ഒന്ന് ബാത്‌റൂമിലും പോകാൻ സമ്മതിക്കില്ല..


നീ എന്റെ റൂമിൽ കാലെടുത്തു കുത്തിയപ്പോൾ മുതൽ എന്റെ  കഷ്ടകാലം തുടങ്ങി..

നാശൂലം....


അവൻ കലിപ്പിൽ അവളെ നോക്കി പറഞ്ഞു കൊണ്ട് ബെഡിൽ വന്നു കിടന്നു.. കയ്യെത്തി ലാമ്പ് അണച്ചു..


നന്ദ.. നിറഞ്ഞു വന്ന കണ്ണുകൾ തുടച്ചു കൊണ്ട്  തറയിൽ വന്നു ഇരുന്നു..


അവൾക്ക് പിന്നെ ഉറങ്ങാൻ കഴിഞ്ഞില്ല...വീണ്ടും ഓർമ്മകൾ കുത്തി നോവിക്കാൻ തുടങ്ങിയിരിക്കുന്നു..


അവൾ ചുമരിൽ ചാരി കാശിയെ നോക്കി.. അവൻ ചരിഞ്ഞു കിടക്കുകയാണ്...


ശരിക്കും ഞാൻ  ഇന്നൊരു ഒരു  നാശം ആയി അല്ലെ കാശിയേട്ട...

പക്ഷെ.... മറക്കാൻ പറ്റാത്ത ചില നൊമ്പരങ്ങളെ ഹൃദയത്തിൽ അടക്കി നിർത്തിയിട്ടുണ്ട് ഞാൻ... ഓർമ്മിക്കുമ്പോൾ  ഇപ്പോഴും അവയിൽ നിന്നും രക്തം പൊടിക്കുന്നുണ്ട്....

ആ ഓർമ്മകളിൽ എല്ലാം നിറഞ്ഞു നിൽക്കുന്നത് കാശിയേട്ടൻ ആണ്...


അവൾ ഹൃദയം നുറുങ്ങുന്ന വേദനയോടെ ചുമരിൽ ചാരി കണ്ണുകൾ ഇറുക്കി പൂട്ടി.. അപ്പോഴും മിഴികളിൽ തെളിഞ്ഞു നിന്നത് കാശിയുടെ മുഖം ആയിരുന്നു..



രാവിലേ കാശി ഉണരുമ്പോൾ നന്ദയെ റൂമിൽ കണ്ടില്ല..

താൻ ഇന്നലെ പറഞ്ഞത് കൊണ്ട് അവൾ രാവിലെ എഴുനേറ്റ് പോയി കാണുമെന്നു അവൻ ഊഹിച്ചു..


അവൻ പോയി ഫ്രഷ് ആയി താഴേക്ക് വരുമ്പോഴാണ്   എതിരെ  വൃന്ദ വന്നത്..

അവനെ കണ്ടതും വൃന്ദ നാലു പാടും കണ്ണോടിച്ചു കൊണ്ട്  പറഞ്ഞു..


കാശിയേട്ടൻ  ഒന്നു നിന്നെ...ഇത് എന്തിനുള്ള പുറപ്പാടാ....

എന്റെ അനിയത്തിയെ  എന്തിനാ ഇങ്ങനെ തല്ലി ചതയ്ക്കണേ... വീട്ടിൽ പോലും അവളെ ആരും നുള്ളി നോവിച്ചിട്ടില്ലന്നു അറിയുവോ കാശിയേട്ടന്...


പിന്നെ ഞാൻ അവളെ എന്ത് ചെയ്യണമായിരുന്നു വൃന്ദ...

അവൾ അല്ലെ എല്ലാ പ്രശ്നങ്ങളും ഉണ്ടാക്കിയത്...

അവൾക്ക് അല്ലെങ്കിലും തല്ലു കിട്ടാത്തതിന്റെ കുറവുണ്ട്..

വീട്ടിൽ പുന്നരിച്ചു  അവളെ എല്ലാരും കൂടി വഷളാക്കി കളഞ്ഞു...


അപ്പൊ അവൾ ചെയ്തു കൂട്ടുന്ന അഹങ്കാരത്തിനു  അവൾക്ക് തല്ലുകൊടുത്തേ പറ്റു...


എന്റെയും നിന്റെയും ജീവിതം തകർത്തത് അവൾ അല്ലെ വൃന്ദ..നീ അത് ഇത്ര പെട്ടന്നു മറന്നോ...


നീ ഇത്ര പാവം ആയി പോയോ അവളെ സപ്പോർട്ട്  ചെയ്യാനും മാത്രം..


വൃന്ദ ഒരു നിമിഷം ഞെട്ടി നിന്നു..


കാശിയേട്ടൻ അല്ലെ എന്നെ കാത്തിരിക്കാതെ അവളെ കെട്ടിയെ.. അവളുടെ വക്കുകളിൽ പതർച്ച നിറഞ്ഞു..കണ്ണുകൾ ചുറ്റും ഓടി നടന്നു..


ഞാൻ അവളെ താലി കെട്ടി എന്ന് കരുതി അവൾ എന്റെ കൂടെ സുഗിച്ചു കഴിയുമെന്ന് നീ കരുതിയോ..

എന്നാൽ നിനക്ക് തെറ്റി... അവളോട് എനിക്ക് പകയാണ്... അതിനി ഒരിക്കലും മാറാനും പോണില്ല... അവൾ എന്റെ കാൽ കീഴിൽ നരകിച്ചു കിടക്കും.. അല്ലെങ്കിൽ നീ കണ്ടോ...


അപ്പോഴാണ് നന്ദ അവനുള്ള ചായയുമായി  താഴേക്കു വന്നത്.. അവൾ കുറച്ചു പടികൾ കയറിയപ്പോഴേ കണ്ടിരുന്നു  വൃന്ദയോട് ചേർന്നു നിന്നു സംസാരിക്കുന്ന കാശിയെ..


അവളുടെ ഉള്ളം വല്ലാതെ പിടഞ്ഞു... അവരുടെ സ്നേഹ പ്രകടനങ്ങളിൽ താനൊരു ഭാരമാവേണ്ട എന്ന് കരുതി അവൾ വേഗം ചായയുമായി തിരിഞ്ഞു നടന്നു..

വൃന്ദ ഉള്ളിൽ ഊറി വന്ന ചിരിയോടെ അത് നോക്കി കണ്ടു..


അവൾ  കാശിയെ നോക്കി കൊണ്ട് തന്റെ റൂമിലേക്ക് ചെന്നു ഡോറിൽ ചാരി ചിരിയോടെ നിന്നു..ആദി ജോഗ്ഗിങ്ങിനു പോയിട്ട് എത്തിയിട്ട് ഇല്ലായിരുന്നു.. അതവളിൽ നേരിയ ആശ്വാസം നിറച്ചു...


ചെയ്യുന്നത് തെറ്റാണെന്നു ആരോ മനസ്സിലിരുന്നു പറയും പോലെ വൃന്ദയ്ക്ക് തോന്നി..


തെറ്റായാലും ശെരിയായാലും   ഈ വൃന്ദയ്ക്ക് ഒരു ശത്രു ഉണ്ടെകിൽ അത് നീയാണ്.. നന്ദ... നീ മാത്രമാണ് ...


തുടരും

#buttons=(Accept !) #days=(20)

Our website uses cookies to enhance your experience. Learn More
Accept !
To Top