ആത്മസഖി, തുടർക്കഥ ഭാഗം 10 വായിക്കൂ...

Valappottukal

 


രചന: മഴ മിഴി


ചെയ്യുന്നത് തെറ്റാണെന്നു ആരോ മനസ്സിലിരുന്നു പറയും പോലെ വൃന്ദയ്ക്ക് തോന്നി..


തെറ്റായാലും ശെരിയായാലും   ഈ വൃന്ദയ്ക്ക് ഒരു ശത്രു ഉണ്ടെകിൽ അത് നീയാണ്.. നന്ദ... നീ മാത്രമാണ് ...



ജോഗിങ് കഴിഞ്ഞു ആദി  മുകളിലേക്കുള്ള പടികൾ കയറുമ്പോലാണ് എതിരെ   തലയും കുമ്പിട്ടു കണ്ണും നിറച്ചു വരുന്ന നന്ദയെ കണ്ടത്..


അറിയാതെ ആദിയുടെ കണ്ണുകൾ നിറഞ്ഞു..

അവളുടെ മുഖത്തേക്ക് നോക്കാനാവാതെ  അവൻ  സ്റ്റൈയറിന്റെ  കൈവരിയിൽ പിടിച്ചു നിന്നു..


അവൾ  സ്റ്റൈയർ  ഇറങ്ങി പോകാൻ തുടങ്ങിയതും ആദി പിന്നിൽ നിന്നും വിളിച്ചു..


നന്ദേ .....

അവൾ ഞെട്ടി പിടഞ്ഞു മുഖമുയർത്തി നോക്കുമ്പോൾ തന്നെ രൗദ്രഭവത്തിൽ നോക്കുന്ന കാശിയെയാണ് കണ്ടത്..


നന്ദേ ....

വീണ്ടും ആ വിളി കാതിൽ  മുഴങ്ങിയതും അവൾ സ്റ്റെയറിനു താഴെ കൈ വരിയിൽ പിടിച്ചു തന്നെ വിളിക്കുന്ന ആദിയെ കണ്ടത്..


അവൾ അവനെ നോക്കി ചിരിക്കാൻ ശ്രെമിച്ചു..


ആദി നന്ദയുടെ അടുത്തേക്ക് വന്നു.. അവളോട് എന്തോ പറയാൻ വന്നതും മുകളിൽ നിന്നും കാശി ധൃതിയിൽ താഴേക്ക് വന്നു..


ടി...അവന്റെ അലർച്ചയിൽ നന്ദ ഒന്ന് ഞെട്ടി മിഴികൾ ഉയർത്തി അവനെ നോക്കി..


ടി...നീ ഇവിടെ എന്ത് ചെയ്യുവാ...

തല വെട്ടിപിളർന്നിട്ട  നിന്നോട് ഒരു ചായ കൊണ്ടുവരാൻ പറഞ്ഞെ..


നീ ഇവിടെ  വന്നു സല്ലപിച്ചു നിൽക്കുവാണോ?


നന്ദ ഞെട്ടി അവനെ നോക്കി കൊണ്ട് ചായ  അവനു നേരെ നീട്ടി..


എന്നോട് എപ്പോഴാ ചായ ചോദിച്ചേ അവളുടെ ചിന്തകളിൽ മുഴുവൻ ആ നേരം അതായിരുന്നു..


കാശി കലിപ്പിൽ ചായ വാങ്ങി ചുണ്ടോടു ചേർത്തിട്ട്  ആ ചായയും കപ്പും അവളുടെ കയ്യിലേക്ക് വെച്ചു..


എന്തോന്നാടി ഇത്.. കാടിയോ?

ഒരു ചായ പോലും ഉണ്ടാക്കാൻ അറിയാത്തവൾ...

ചായക്ക് ചൂടും ഇല്ല കടുപ്പവും ഇല്ല..


അവൾ കണ്ണും നിറച്ചു അവനെ നോക്കി..

നോക്കി പേടിപ്പിക്കാണ്ടു പോയി വേറൊന്നു ഇട്ടോണ്ട് വാടി.. അവൻ നിന്നു കണ്ണുരുട്ടിയതും അവൾ വേഗം കിച്ചണിലേക്ക് ഓടി..


ആദി ... ദേഷ്യത്തിൽ കാശിയെ നോക്കി..


ഡാ.. കാശി.. നിന്റെ  ഈ പിടി വാശി ഇതുവരെ മാറിയില്ലേ?

അതൊരു പാവം അല്ലേടാ....

എന്തിനാടാ അതിനോടിങ്ങനെ ദേഷ്യപ്പെടുന്നെ...


ഏട്ടൻ ഒന്ന് പോയെ...

എന്നെ രാവിലെ ഗുണദോഷിക്കാൻ നിൽക്കാണ്ട്...


ഇവനു ഇത് എന്ത് സ്വഭാവമാണ്.. ഇന്നലെ കണ്ട മൂഡ് അല്ലല്ലോ ഇന്ന്...

ആദി പിറു പിറുത്തു കൊണ്ട് റൂമിലേക്ക് നടന്നു...


അവൻ റൂമിൽ ചെല്ലുമ്പോൾ വൃന്ദ  കണ്ണാടിക്ക് മുന്നിൽ നിന്ന് തന്റെ മുഖത്തെ ചമയങ്ങൾ ഒന്നുകൂടി നോക്കി കാണുകയായിരുന്നു..



ആദിയെ കണ്ടതും അവൾ ഓടി ചെന്നു കെട്ടിപിടിച്ചു..


ആദിയേട്ടാ.. ഞാൻ റെഡി ആയി..

ആദിയേട്ടൻ വേഗം റെഡി ആയി വാ..


എങ്ങോട്ടേക്ക്...

ആദിയേട്ടൻ ഇന്നലെ പറഞ്ഞില്ലേ പുറത്തേക്ക് പോകാമെന്നു..


ആദി ഒരു നിമിഷം തലേന്ന് പറഞ്ഞത് ഓർത്തു പോയി..

ടി... വൃന്ദേ... ഇന്ന് എനിക്ക് ഒരു മൂഡില്ല..നമുക്ക് ഇന്ന് പോണോ?


അവൾ പിണങ്ങി ആദിയെ നോക്കി..

പ്ലീസ് ആദിയേട്ട... എനിക്കിവിടെ ശ്വാസം മുട്ടുന്നു..

കാശി ഇവിടെ ഉള്ളത് കൊണ്ട് എനിക്ക് സ്വസ്ഥമായൊന്നു ഇരിക്കാൻ പോലും പറ്റുന്നില്ല..

വല്ലാത്തൊരു ഭയം പോലെ..


ഈ ഭയം നീ തന്നെ ഉണ്ടാക്കിയത് അല്ലെ...വൃന്ദേ....

നിന്നോട് ആരെങ്കിലും പറഞ്ഞോ അവനോട് അന്ന് അങ്ങനെയൊക്കെ പറയാൻ...

അവൻ  നമ്മളെ ശേഖരന്റെ ആളുകൾ പിടിച്ചോണ്ട് പോയതാണെന്ന് കരുതിയിരിക്കില്ലായിരുന്നോ...


ഇതിപ്പോ  നമ്മൾ കാരണം പാവം നന്ദേടെ ജീവിതം കൂടി പോയി..


ഓഹ്ഹ്... ഇപ്പോ ഞാൻ ആണല്ലേ കുറ്റക്കാരി...

നമ്മൾ ഇതൊക്കെ ചെയ്തത് അവൾക്കൂടി വേണ്ടിയിട്ട് അല്ലെ...


അവൾക്കൂടി വേണ്ടിട്ടാണെന്നു പറഞ്ഞിട്ട് ഇപ്പോൾ അവളല്ലേ കിടന്നു അനുഭവിക്കുന്നത്..


ഒന്നും വേണ്ടിയിരുന്നില്ലെന്നു തോന്നുവാ എനിക്കിപ്പോ..


ആദി സങ്കടത്തോടെ   ഡ്രെസ്സും എടുത്തു ബാത്‌റൂമിലേക്ക് പോയി..



"ഓഹ്... അല്ലെങ്കിലും എല്ലാവർക്കും നന്ദയോടാ സ്നേഹം..

എന്നെ സ്നേഹിക്കുമ്പോഴും ആദിയേട്ടനും നന്ദയോടായിരുന്നു സ്നേഹവും കരുതലും.."


"ദേഷ്യത്തിൽ  ചുവന്ന മുഖവുമായി വൃന്ദ  താഴേക്കു ചെല്ലുമ്പോൾ നിലത്തു എന്തോ വീണുടയുന്ന ശബ്ദം കേട്ടു.."

ഒപ്പം കാശിയുടെ ഇടിമുഴക്കം പോലുള്ള ശബ്ദവും..

കൂടെ നന്ദയുടെ കരച്ചിലും....

അവൾ പതിയെ ശബ്ദം കേട്ട ഭാഗത്തേക്ക്‌ നോക്കി..

നന്ദ കണ്ണും നിറച്ചു നിൽക്കുന്നുണ്ട്.. നിലത്തായി പൊട്ടികിടക്കുന്ന ചായ കപ്പ്...അവളുടെ ദേഹത്തു പറ്റിയിരിക്കുന്ന ചായ അമ്മ കാശിയെ ദേഷ്യത്തിൽ നോക്കി കൊണ്ട് തുടയ്ക്കുന്നുണ്ട്..വൃന്ദയ്ക്ക് അത് കണ്ടപ്പോൾ ചിരി വന്നു.. അവൾ മനസ്സിൽ ചിരിച്ചുകൊണ്ട് കുറച്ചു നേരം  അവിടെത്തന്നെ നിന്നു..


നിനക്ക് ഭ്രാന്താണോടാ കാശി ഈ ചൂട് ചായ ഇവളുടെ ദേഹത്തേക്ക് ഒഴിക്കാൻ...

നീ മനുഷ്യനാണോ?


" നീ...എന്റെ വയറ്റിൽ തന്നെ വന്നു പിറന്നല്ലോടാ അസുര വിത്തെ..."


കഴിഞ്ഞ ജന്മത്തിൽ ഞാൻ എന്തോ വലിയ പാപം ചെയ്തിട്ടുണ്ട് അല്ലാണ്ട് നിന്നെ പോലെ ഒരു അസുരൻ എന്റെ വയറ്റിൽ കുരുക്കില്ലല്ലോ?


അപ്പോഴേക്കും  വൃന്ദ ഒന്നും അറിയാത്ത പോലെ ഓടി വന്നു....


നന്ദ മോളെ ... എന്താ ഉണ്ടായേ...അവൾ വെപ്രാളത്തിൽ ചോദിച്ചു..


"ഉണ്ടായതിൽ കൂടുതൽ ഒന്നും ഇനി ഉണ്ടാകാണ്ടു ഇരുന്നാൽ മതി..."


അവളെ തറപ്പിച്ചു നോക്കി കൊണ്ട് അവർ നേരിയത്തിന്റെ തലപ്പ്  കൊണ്ട് നിറഞ്ഞു വന്ന കണ്ണുകൾ തുടച്ചു കൊണ്ട് നന്ദയുടെ കയ്യിൽ പിടിച്ചു   കിച്ചണിലേക്ക് നടന്നു..



ന്റെ കുട്ടീടെ കയ്യൊക്കെ  പൊള്ളി കുടുത്തിട്ടുണ്ടല്ലോ?

എന്റെ ഭഗവതി...ഞാൻ ഇനി എന്തെല്ലാം കാണണം....

അവർ  ഫ്രിഡ്ജിന്റെ മുകളിൽ ഇരുന്ന ബോക്സിൽ നിന്നും  മരുന്നെടുത്തു  അവളുടെ കയ്യിൽ തേച്ചു കൊണ്ട് കണ്ണീരോടെ പറഞ്ഞു..



വൃന്ദ കാശിയെ നോക്കി...

വീണ്ടും അവളെ ഉപദ്രവിക്കാനാണോ കാശിയേട്ട ഭാവം...

അച്ഛൻ അറിഞ്ഞാൽ കാശിയേട്ടന് അന്ന് കിട്ടിയ തല്ലാവില്ല കിട്ടാൻ പോകുന്നത്.. അറിയാല്ലോ അച്ഛനെ...

നന്ദ മോളെ അച്ഛന് ജീവൻ ആണ്.. അവൾക്ക് എന്തേലും പറ്റിയാൽ അച്ഛൻ പിന്നെ മുന്നും പിന്നും ഒന്നും നോക്കില്ല..

ഞാൻ പറഞ്ഞില്ലെന്നു വേണ്ട...


വൃന്ദേ... വാ.. പോകാം..

സ്റ്റെയർ ഇറങ്ങി വന്നു കൊണ്ട് ആദി വിളിക്കുമ്പോൾ വൃന്ദ ഞെട്ടി തിരിഞ്ഞു  അവനെ നോക്കി..

പിന്നെ കാശിയെ നോക്കി കണ്ണും നിറച്ചു ആദിയുടെ കൂടെ പുറത്തേക്ക് നടന്നു ..


ഇറങ്ങുന്നതിനിടയിൽ ആദി അടുക്കളയിലേക്ക് നോക്കി വിളിച്ചു പറഞ്ഞു..

അമ്മേ ഞങ്ങൾ ഒന്ന് പുറത്ത് പോയിട്ട് വരാം..


ആദിയ്ക്കൊപ്പം ബുള്ളറ്റിൽ ഇരിക്കുന്ന വൃന്ദ കാശിയിൽ  അസ്വസ്ഥത സൃഷ്ടിച്ചു.. തന്റെയൊപ്പം ചേർന്നിരിക്കേണ്ടവളാണ് തന്റെ ചേട്ടന്റെയൊപ്പം  ചേർന്നിരുന്നു പോണേ.. ഓർക്കും തോറും ഹൃദയം വിങ്ങുന്നു..


തന്റെ ജീവിതം നശിപ്പിച്ചത്  അവളാണ് ആ നന്ദ.. അവളെ ഞാൻ വെറുതെ വിടില്ല.. ഞാൻ തുടങ്ങിയിട്ടേ ഉള്ളു...

നീ കാത്തിരുന്നോ....!


ഏതാനും ദിവസങ്ങൾക്കു ശേഷം   ആദിയും കാശിയും   ഓഫീസിലേക്ക് പോകാനുള്ള  ഒരുക്കത്തിൽ ആണ്..

കാശി റെഡി ആയി താഴേക്ക് വരുമ്പോഴാണ്  നന്ദ ഒരുങ്ങി  അമ്മയ്ക്ക് അരുകിൽ നിൽക്കുന്ന കണ്ടത്..


ഇവൾ ഇതെങ്ങോട്ടാ രാവിലേ കെട്ടി ഒരുങ്ങി മനസ്സിൽ ഓർത്തുകൊണ്ട് 

അവൻ നെറ്റി ചുളിച്ചു അവളെ നോക്കി..


മോളെ.. ഇതുടി ആ ബാഗിലെക്ക് വെക്ക്....ലക്ഷ്മിയമ്മ  അവളുടെ കയ്യിൽ ഒരു ടിഫിൻ ബോക്സ്‌ കൊടുത്തു കൊണ്ട് പറഞ്ഞു...


എന്നിട്ട് വേഗം പോകാൻ നോക്ക് ന്റെ കുട്ടി അച്ഛൻ അവിടെ നോക്കി നിൽക്കുവാ..


അവൾ കിച്ചണിൽ നിന്നും അതുമായി ഹാളിലേക്ക് വന്നതും   അവളെ തുറിച്ചു നോക്കി നിൽക്കുന്ന കാശിയെ കണ്ട് അവൾ ഭയന്നു..


ന്റെ നന്ദുട്ടി  വെള്ളം എടുക്കാതെ ആണോ പോകുന്നെ..

ഈ കുട്ടിയുടെ ഒരു കാര്യം അമ്മ  വെള്ളം നിറച്ച കുപ്പിയുമായി കിച്ചണിൽ നിന്നും  അവളുടെ പുറകെ ഓടി വന്നു.


കാശിയെ കണ്ടതും അവരുടെ മുഖം  വീർത്തു..


നന്ദമോളെ.... മോളിതെന്തു നോക്കി നിൽക്കുവാ.. ഇതെടുത്തു ബാഗിൽ വെച്ചോണ്ട് പോകാൻ നോക്ക്...



അവൾ  ടേബിളിന് അരികിൽ ഇരുന്ന ബാഗിലേക്ക്  കുപ്പിയും വെള്ളവും ടിഫിനും എടുത്തു വെച്ചു..


ടി.... രാവിലെ ഒരുങ്ങി കെട്ടി എങ്ങോട്ടാ...

കാശിയുടെ ശബ്ദം ഉച്ചത്തിലായി..

അത്.. ഞാൻ.. ഞാൻ...അവൾ നിന്നു വിക്കി....


എന്തോന്നാഡാ  ചെക്കാ രാവിലെ അവളെ പേടിപ്പിക്കുന്നെ...


അവളു കോളേജിൽ പോവാ...നിനക്ക് എന്താ കണ്ടാൽ  മനസ്സിലാവില്ലേ 


ആരോട് ചോദിച്ചോണ്ടാടി നീ പോണേ...


ആരോടാ ചോദിക്കേണ്ടത്..  നിന്നോടോ....അമ്മയുടെ ശബ്ദം ഉയർന്നു..


അതെ.... എന്നോട് ചോദിക്കണം..

അല്ലാണ്ട് തോന്നുമ്പോൾ പോകാനും തോന്നുമ്പോൾ വരാനും പറ്റില്ല...


അതിനു നീ ഇവടെ ആരാ?


അമ്മയ്ക്ക് അറിയില്ലേ  ഞാൻ അവടെ ആരാന്നു...ഹേ..

കാശി കലിപ്പിലായി...


അറിയില്ല.. എനിക്ക് നീ ആരാന്നു അറിയില്ല.. എനിക് എന്റെ കുട്ടീടെ കാര്യം മാത്രേ അറിയൂ....


കാശിക്ക് ദേഷ്യം വരുന്നുണ്ടായിരുന്നു.. അവൻ കലിപ്പിൽ അവളെ നോക്കി..


നീ അവളെ നോക്കി പേടിപ്പിക്കേണ്ട നിന്റെ അച്ഛനും ഞാനും കൂടി ചേർന്നു എടുത്ത തീരുമാനമാണ്..


നന്ദ മോള് പഠിക്കാൻ പോകട്ടെന്ന്..


നാളെ നീ  ന്റെ  കുട്ടിയെ ഉപേക്ഷിച്ചാലും  ജീവിക്കണ്ടേ..

നീ അവളെ കെട്ടിയെന്നു കരുതി അവളുടെ ഭാവി നശിപ്പിക്കാൻ പറ്റില്ല...


അകത്തെ ബഹളം കേട്ടു  അച്ഛൻ പുറത്തു നിന്നും അകത്തേക്ക് കയറി വന്നു.


എന്താ.. ലക്ഷ്മിയെ...ഇവിടെ ഒരു ബഹളം..


അത്  നിങ്ങടെ മോനു  രാവിലെ സൂക്കേട്..

ഏട്ടൻ മോളെ കോളേജിൽ കൊണ്ടു ആക്കിയിട്ടു    ഷോപ്പിലേക്ക് പോയാൽ മതി..


മ്മ്..


മോള് പേടിക്കാണ്ടു... വാ...

അവൻ ഇങ്ങനെ പല അടവും കാട്ടും മോള് അതൊന്നും  ശ്രെദ്ധിക്കണ്ട...


അവൾ അവനെ നോക്കാതെ തലയും കുനിച്ചു   അച്ഛന്റെ പിന്നാലെ  പുറത്തേക്ക് നടന്നു..


കാശി ദേഷ്യത്തിൽ  അവളെ നോക്കി പല്ലുകടിച്ചു പിടിച്ചു..


എന്നോട് അനുവാദം ചോദിക്കാണ്ടു   പോകുന്ന കണ്ടില്ലേ...

അഹങ്കാരി...

പോയിട്ട് ഇങ്ങു വരട്ടെ... വെച്ചിട്ടുണ്ട് ഞാനവൾക്ക്..

ഈ അഹങ്കാരത്തിനുള്ള ശിക്ഷ..

എന്തായാലും നീ രാത്രി റൂമിലേക്ക് അല്ലെ വരുന്നേ...


ആദി റെഡി ആയി വരുമ്പോൾ  കാശി  മൂട്ടിനു തീ പിടിച്ചപോലെ നടക്കുക ആയിരുന്നു..


അവൻ ഡിനിംഗ് ടേബിളിൽ വന്നിരുന്നിട്ടും  കാശി    ആ നടത്തത്തിൽ ആണ്..

ഡാ... വന്നിരുന്നു കഴിക്കെടാ...

നമുക്ക് പോകണ്ടേ...


എനിക്ക് വേണ്ട... ഏട്ടൻ അങ്ങ് കഴിച്ചോ....

ഞാൻ ഇറങ്ങുവാ...


ഡാ.. ഞാനുടി വരട്ടെടാ...

ഏട്ടൻ കാറിൽ വന്നോ...

ഞാൻ ബുള്ളെറ്റ് എടുത്തോളാം...


ഇവന് ഇത് എന്താ പറ്റിയെ  ആദി അമ്മയോടായി ചോദിക്കുമ്പോൾ അമ്മ ആദിയെ ഇരുത്തി ഒന്ന് നോക്കി..


എന്താ പറ്റിയെന്നു എന്നോടാണോഡാ ചോദിക്കുന്നെ..

എല്ലാം ഉണ്ടാക്കി വെച്ചത് നീ അല്ലെ...എന്നിട്ടിപ്പോ എന്നെ കൊണ്ട് ഒന്നും പറയിപ്പിക്കരുത്...


അപ്പോഴേക്കും വൃന്ദ  റെഡി ആയി വന്നു..


അമ്മ അവളെ ഒന്ന്  കൂർപ്പിച്ചു നോക്കി....


....വൃന്ദ മോളെങ്ങോട്ടാ....


ഓഫീസിലെക്കാ ....അമ്മേ...


ഇനി അങ്ങോട്ട്‌ ചെന്നു അടുത്ത  പ്രശ്നം ഉണ്ടാകാത്തതിന്റെ കുറവുടിയെ ഉള്ളു അവർ മനസ്സിൽ ചിന്തിച്ചു കൊണ്ട് അവളെ നോക്കി..


മോളിനി അവിടേക്ക് പോകണ്ട...

അവൾക്ക് അത് അത്ര ഇഷ്ടം ആയില്ല...


അവൾ സങ്കടത്തോടെ അമ്മയെ നോക്കി..

ന്റെ കുട്ടി സങ്കപെടാൻ പറഞ്ഞതല്ല...


ഇവിടുത്തെ പ്രേശ്നങ്ങൾ അറിയാല്ലോ....

അവിടെ  കാശി ഉണ്ട്....

അതുകൊണ്ട്  അച്ഛൻ പറഞ്ഞെ മോള്  നമ്മുടെ ടെസ്റ്റയിൽസിലോട്ട്   ചെല്ലാൻ.. അവിടുത്തെ കണക്കും കാര്യങ്ങളും മോള് വേണം ഇനി നോക്കാൻ..


ആ... അമ്മ പറഞ്ഞത് ശെരിയാ വൃന്ദേ....

നീ ഷോപ്പിലെ കാര്യങ്ങൾ നോക്കു..

അച്ഛന് അതൊരു ആശ്വാസം ആകും..



ഓഫീസിൽ ഞാനും കാശിയും ഉണ്ടല്ലോ...


വൃന്ദയ്ക്ക്  ദേഷ്യം വന്നെങ്കിലും അവൾ ഒന്നും മിണ്ടാതെ തലയാട്ടി..


അല്ലമ്മേ... നന്ദ എന്തിയെ...

അവള് കോളേജിൽ പോയി...

ഇവിടെ ഇരുന്നു അതിന്റെ ഭാവി കളയുന്നത് എന്തിനാ..

അവിടകുമ്പോൾ കൂട്ടുകാരെ ഒക്കെ കാണുമ്പോൾ  നന്ദ മോൾക്ക്‌ ഒരു ആശ്വാസമാകും...


അത് നന്നായി അമ്മേ.. അവൾ പഠിക്കാൻ മിടുക്കിയ..

വൃന്ദയ്ക്ക് അതൊന്നും അങ്ങോട്ട് തീരെ പിടിച്ചില്ല..

അവൾ മനസ്സിൽ നിറഞ്ഞ കുശുമ്പ്  മറച്ചു പിടിച്ചു  പുഞ്ചിരിച്ചു...


കാശി നേരെ പോയത് നന്ദയുടെ കോളേജിലേക് ആയിരുന്നു..


അവളെ കോളേജിനു ഫ്രണ്ടിൽ ഇറക്കി   അച്ഛൻ പോകുന്നത് അവൻ കണ്ടിരുന്നു..


അവൻ വേഗം നന്ദയുടെ അടുത്തേക്ക് ചെന്നു തലയിൽ നിന്നും ഹെൽമെറ്റ് ഊരി കൊണ്ട് അവളെ രൂക്ഷമായി നോക്കി..


പെട്ടന്നു അവനെ മുന്നിൽ കണ്ട  ഞെട്ടലിൽ നന്ദ സ്തംഭിച്ചു നിന്നു പോയി...


തുടരും

#buttons=(Accept !) #days=(20)

Our website uses cookies to enhance your experience. Learn More
Accept !
To Top