വിലക്കപ്പെട്ട പ്രണയം Season 2, ഭാഗം 23 വായിക്കൂ...

Valappottukal


രചന: ലക്ഷ്മിശ്രീനു


ബദ്രി തിരിഞ്ഞു നോക്കി.... അങ്കിൾ ആണ് അവന് അറിയാം എന്താ അവർക്ക് ചോദിക്കാൻ ഉള്ളത് എന്ന്.....!




ഞാൻ വൈകുന്നേരം വന്നിട്ട് എല്ലാം പറയാം അത് വരെ ആരും അങ്ങോട്ട്‌ പോവുകയോ അവിടുന്ന് ആരെങ്കിലും വന്നാൽ മിണ്ടാനോ പോകരുത്....! അത്രയും പറഞ്ഞു രഞ്ജുനെ ഒന്ന് നോക്കി അവൻ കാർ എടുത്തു പോയി....!



എല്ലാവരും ഒരിക്കൽ കൂടെ ആലുന്റെ വീട്ടിലേക്ക് ഒന്ന് നോക്കിയിട്ട് കയറി പോയി....!


💫💫💫💫💫💫💫💫💫💫💫💫💫💫💫


ബദ്രി ഓഫീസിൽ എത്തിയിട്ട് നേത്രയേ വിളിച്ചു അവൾ നാട്ടിൽ പോയിട്ട് ഇതുവരെ വിളിച്ചിട്ടില്ല..... ആലു വന്നപ്പോൾ എന്തോ പെട്ടന്ന് നേത്രയോട് സംസാരിക്കാൻ തോന്നി വിളിച്ചത് ആണ്.....!



നേത്ര പെട്ടന്ന് തന്നെ കാൾ എടുത്തു....!




എന്താ ഡോ... ഇവിടെ നിന്ന് പോയിട്ട് ഒരു വാക്ക് വിളിക്കാൻ തോന്നിയില്ലേ തനിക്ക്....! ബദ്രി കാൾ കണക്ട് ആയ ഉടനെ ചോദിച്ചു.




ഞാൻ.... സാർ തിരക്ക് ആവുലെ എപ്പോഴും അതാ വിളിക്കാത്തെ..... പാറു മോള് സുഖയിരിക്കുന്നോ.....!



മ്മ്മ് എന്റെ തിരക്ക് എത്ര ആയാലും താൻ വിളിച്ച ഞാൻ കാൾ എടുക്കാതെ ഇരിക്കോ.....! മോള് സുഖം ആയി ഇരിക്കുന്നു... ഇടക്ക് തന്റെ വീട്ടിലേക്ക് നോക്കി ചോദിക്കാറുണ്ട് അമ്മ എവിടെ എന്ന്.....!




മ്മ്മ്.... ഞാൻ ഉടനെ വരും സാർ.... വന്നിട്ട് ചിലപ്പോൾ അവിടുത്തെ ജോലിയും വീടും ഒക്കെ പൂർണമായി ഉപേക്ഷിച്ചു ഇങ്ങോട്ട് തിരിച്ചു പോരും......!



എന്താ ഡോ.... എന്നെ ഫേസ് ചെയ്യാൻ ഉള്ള മടി ആണോ അതോ വേറെ എന്തെങ്കിലും പ്രശ്നം ആണോ....!



രണ്ടും ഉണ്ട് എന്ന് തന്നെ കൂട്ടിക്കോ..... പിന്നെ സാറിന് ഞാൻ ഒരു സർപ്രൈസ് റെഡി ആക്കിയിരുന്നു അത് കിട്ടി കാണും എന്ന് കരുതുന്നു.......!


ബദ്രിക്ക് അവൾ പറഞ്ഞത് ശരിക്കും പറഞ്ഞ വ്യക്തമായില്ല.....




എനിക്ക് എന്താ സർപ്രൈസ്....!



സാറിന്റെ ആലു ഇന്ന് അവിടെ എത്തിയിട്ടുണ്ടല്ലോ.... അത് സാർ പ്രതീക്ഷിച്ചിരുന്നു എന്നാൽ അങ്ങനെ ഒരു അവസ്ഥയിൽ സാർ പ്രതീക്ഷിച്ചിരുന്നോ.......! അവൾ ശാന്തമായി ഒരു ചിരിയോടെ പറഞ്ഞു.



അപ്പൊ നിനക്ക് ആലുനേ അറിയോ നേരത്തെ......! ബദ്രി ആകാംഷ കൊണ്ട് ചോദിച്ചു.



നേരത്തെ അറിയില്ല സാർ പറഞ്ഞ ശേഷം എനിക്ക് അറിയാം...... സാർ അന്ന് ആലുനെ ഇറക്കി വിട്ടത് വരെ അല്ല ആലു ഇറങ്ങി പോയത് വരെ പറഞ്ഞു..... അതിന് ശേഷം എന്താ സംഭവിച്ചത് എന്ന് സാർ അന്വേഷിച്ചോ.......!




അടഞ്ഞു പോയ ഒരു അദ്ധ്യായം തുറക്കേണ്ട ആവശ്യം ഉണ്ടോ നേത്ര....!



ചില അധ്യായങ്ങൾ എത്ര തന്നെ പഠിച്ചാലും മനസ്സിലാകില്ല അത് അറിയാൻ വീണ്ടും വീണ്ടും അതിനെ കീറിമുറിച്ചു പഠിക്കേണ്ടി വരും...... സാറിന്റെ ഫ്രണ്ട്സ് ഒക്കെ ഉണ്ടല്ലോ അമേരിക്കയിലും നാട്ടിലും ഒക്കെ ആരോട് എങ്കിലും ഒന്ന് അന്വേഷിച്ചു നോക്കു ആലുന് എന്താ പറ്റിയത് എന്ന്......!




ഒരിക്കൽ എല്ലാം എറിഞ്ഞു ചോര കുഞ്ഞിനെ പോലും എറിഞ്ഞു പോയവളെ കുറിച്ച് ഞാൻ ഇനി അന്വേഷണം നടത്തേണ്ട ആവശ്യം ഇല്ല.....!



ഞാൻ പറയേണ്ടത് പറഞ്ഞു..... മറ്റൊരാളോട് ചോദിക്കുന്നതിലും നല്ലത് ആലുനോട്‌ തന്നെ നേരിട്ട് ചോദിക്കുന്നത് ആകും..... പറയാനും കേൾക്കാനും അവസരം നൽകിയാൽ ചിലപ്പോൾ പാറുനു ഇത് വരെ കിട്ടാത്ത അവളുടെ പെറ്റമ്മയുടെ സ്നേഹവും പരിചരണവും കിട്ടും..... സാറിന് നഷ്ടമായ ദാമ്പത്യജീവിതം തിരികെ കിട്ടും....... എനിക്ക് പറയാൻ ഉള്ളത് കേൾക്കാൻ ദേവേട്ടൻ തയ്യാർ ആകാത്തത് കൊണ്ട് എന്റെ ജീവിതം ഇങ്ങനെ ആയി..... സാറിന്റെ ജീവിതം അത്രക്ക് അങ്ങ് അവസാനിച്ചിട്ടില്ല അതുകൊണ്ട് സമയം ഉണ്ട്..... വാശി കളഞ്ഞു നഷ്ടങ്ങൾ എല്ലാം മറക്കാൻ പറയില്ല ചിലത് ഒക്കെ ഒന്ന് ക്ഷമിച്ചു അവൾക്ക് പറയാൻ ഉള്ളത് കേൾക്കു.........!



ബദ്രി ഒന്നും മിണ്ടിയില്ല അവൾ പറഞ്ഞത് ഒക്കെ കേട്ടു.....!



ഞാൻ പറഞ്ഞത് സാറിന് ഇഷ്ടം ആയിട്ടില്ല എങ്കിൽ അത് കളഞ്ഞേക്ക്.....!



മ്മ്മ് ശരി ഞാൻ പിന്നെ വിളിക്കാം.....!

അവൻ വേഗം കാൾ കട്ട്‌ ആക്കി....


അവന്റെ മനസ്സിൽ ഒരു പിടിവലി തന്നെ നടന്നു.... എങ്കിലും ആലുന്റെ ആ മുഖം അവിടെ നിറഞ്ഞു നിൽക്കുന്ന സങ്കടഭാവം എല്ലാം അവന്റെ മനസ്സിനെ അസ്വസ്ഥമാക്കി.....!


💫💫💫💫💫💫💫💫💫💫💫💫💫💫💫


നേത്ര കാൾ കട്ട്‌ ചെയ്തു ആലുനേ കുറിച്ച് ആലോചിച്ചു.....! ബദ്രിയുടെ മനസ്സിൽ ആലുനോട് ദേഷ്യം ഉണ്ട് അത് കുഞ്ഞിനെ ഉപേക്ഷിച്ചു പോയതിനും വിശ്വാസവഞ്ചന കാണിച്ചതിനും ആണ്.... ഒപ്പം അവളോട് ആ മനുഷ്യന് ഇന്നും ഇഷ്ടമുണ്ട് എന്ന് നേത്രക്ക് അവന്റെ സംസാരത്തിൽ നിന്ന് തന്നെ മനസ്സിലായിരുന്നു..... അതുകൊണ്ട് തന്നെ ആണ് അഗ്നിയുടെ സഹായത്തോടെ നേത്ര ആലുന്റെ നമ്പർ കണ്ടുപിടിച്ചതും അവളോട് കൂടുതൽ സംസാരിച്ചതും ഒക്കെ.....!



അങ്ങനെ ഓരോന്ന് ആലോചിച്ചു നിൽക്കുമ്പോൾ ആണ് താഴെ നിന്ന് ദേവയുടെയും തത്തയുടെയും ചിരിയും ബഹളവും കേട്ടത്..... നേത്ര അങ്ങോട്ട്‌ നോക്കി അവിടെ അവരുടെ ഒപ്പം തന്നെ ദച്ചു ഉണ്ട്......!




അവൾക്ക് അവനോട് സോറി പറയണം എന്ന് തോന്നി..... തലേദിവസം രാത്രി അവൾ അവനോട് പറഞ്ഞത് കുറച്ചു കൂടി പോയി എന്ന് അവൾക്ക് തന്നെ തോന്നി...... ദേവ രാവിലെ അവൻ വന്നപ്പോൾ മുതൽ അവന്റെ ഒപ്പം ആയിരുന്നു കഴിക്കാൻ ഇരുന്നപ്പോഴും അവന്റെ ഒപ്പം ആയിരുന്നു രാത്രി കിടക്കാനും അവന്റെ കൂടെ ആയപ്പോൾ ദേഷ്യവും സങ്കടവും വന്നു അങ്ങനെ ആണ് ആദ്യമായി കാണുന്ന ഒരാളോട് അത്രയും ദേഷ്യത്തിൽ സംസാരിച്ചത്.......!



നേത്ര അവന്റെ അടുത്തേക്ക് തന്നെ പോകാൻ തീരുമാനിച്ചു....!



നേത്ര വരുന്നത് കണ്ടു തത്തപെണ്ണ് ചെറിയമ്മ എന്ന് പറഞ്ഞു കൈ കൊട്ടാൻ തുടങ്ങി......! ദച്ചു ദേവയെ എടുത്തു നിൽക്കുവായിരുന്നു പെട്ടന്ന് അവനെ താഴെ നിർത്തി അവളെ നോക്കി മനോഹരമായി പുഞ്ചിരിച്ചു.....!



എനിക്ക് ഇയാളോട് ഒന്ന് സംസാരിക്കണം...! അവനെ നോക്കി സൗമ്യമായി പറഞ്ഞു. അവൻ അവളെ ഒന്ന് നോക്കി പിന്നെ ദേവയെ....!



അവൻ ദേവയെ താഴെ നിർത്തി.....!



അങ്കിൾ ഇപ്പൊ വരാമേ....! അത് പറഞ്ഞു അവൻ നേത്രയുടെ അടുത്തേക്ക് പോയി അവൾ അവൻ അടുത്ത് വന്നപ്പോൾ കുറച്ചു മുന്നോട്ട് നടന്നു.....!



എന്താ അമ്മു സംസാരിക്കാൻ ഉള്ളത്.....! അവൾ അവനെ ഒന്ന് നോക്കി.



സോറി.....! അവൻ അത്ഭുതത്തിൽ നോക്കി....!



സോറി.... ഇന്നലെ ഞാൻ അങ്ങനെ സംസാരിക്കാൻ പാടില്ലായിരുന്നു..... സോറി പറഞ്ഞലും ഇയാൾക്ക് ഉണ്ടായ വേദന മാറില്ല എന്ന് അറിയാം.... വാക്കുകൾ ആയുധത്തെക്കാൾ മുറിവ് ഏല്പിക്കും എന്ന് അറിയാം.... ഇന്നലെ രാവിലെ മുതൽ അവൻ തന്റെ ഒപ്പം ആയിരുന്നു രാത്രിയും അങ്ങനെ ആയപ്പോൾ എന്തോ ദേഷ്യവും സങ്കടവും ഒക്കെ തോന്നി പോയി..... ഒന്നും മനസ്സിൽ വയ്ക്കരുത്.....!


അവൾ അവനെ നോക്കി അത്രയും പറഞ്ഞു തിരിച്ചു നടക്കാൻ തുടങ്ങി.



അപ്പൊ നേത്രഗ്നിക്ക് കോപം മാത്രമല്ല ശാന്തസ്വഭാവവും ഉണ്ട് അല്ലെ.....!

അവന്റെ ശബ്ദത്തിലെ മാറ്റം നേത്രയേ ഞെട്ടിച്ചു......!





                                                 തുടരും......

To Top