വിലക്കപ്പെട്ട പ്രണയം Season 2, ഭാഗം 22 വായിക്കൂ...

Valappottukal


രചന: ലക്ഷ്മിശ്രീനു


നേത്രയും അഗ്നിയും വീട്ടിൽ എത്തുമ്പോൾ മുറ്റത്തു മറ്റൊരു കാർ കിടപ്പുണ്ട് അത് കണ്ടു രണ്ടുപേരും ഒന്ന് സംശയിച്ചു പിന്നെ രണ്ടുപേരും പരസ്പരം നോക്കി പുറത്തേക്ക് ഇറങ്ങി....! അപ്പോഴേക്കും ദേവ അകത്തേക്ക് ഓടിയിരുന്നു.......!



നേത്ര ഒരു ചിരിയോടെ അവന്റെ പുറകെ അകത്തേക്ക് കയറാൻ തുടങ്ങിയതും ഒരു സുന്ദരൻ ആയ ചെറുപ്പക്കാരൻ പുറത്തേക്ക് ഇറങ്ങി വന്നു.....!രണ്ടുപേരും പരസ്പരം ഒന്ന് നോക്കി..

അപ്പോഴാണ് അവളുടെ പുറകെ കയറി വരുന്ന അഗ്നിയെ അയാൾ കണ്ടത്.....!



അളിയാ......! വിളിക്കലും അഗ്നിയെ കെട്ടിപിടിക്കലും ഒരുമിച്ച് കഴിഞ്ഞു....!നേത്ര അവരെ ഒന്ന് നോക്കി.....!



പെട്ടന്ന് ആരോ നേത്രയുടെ കണ്ണുപൊത്തി പുറകിൽ നിന്ന്.... നേത്ര ആ കൈയിൽ  മെല്ലെ ഒന്ന് തൊട്ട് നോക്കി.....!


ആദിയേട്ടൻ.....! നേത്ര വിറയ്ക്കുന്ന ചുണ്ടോടെ പറഞ്ഞു.... അപ്പോഴേക്കും അവൻ കൈ എടുത്തു മാറ്റിയിരുന്നു.....!



അവൻ ഒരു ചിരിയോടെ അവളെ നോക്കി നേത്ര അവനെ ചുറ്റിപിടിച്ചു കരയാൻ തുടങ്ങി..... അപ്പുറത്ത് നിന്ന അഗ്നിയും അവന്റെ തൊട്ട് അടുത്ത് നിന്ന ആളും ഞെട്ടി അവരെ നോക്കി......!



നേത്രയുടെ കരച്ചിൽ അത്രക്ക് ഉണ്ടായിരുന്നു അവൻ അവളെ പുറത്ത് തട്ടി അശ്വസിപ്പിച്ചു.....!



അയ്യേ ഇത് എന്തുവാ ഡി.... നിന്റെ കരച്ചിൽ കണ്ടാൽ ഇവരൊക്കെ വേറെ എന്തെങ്കിലും ഒക്കെ കരുതുല്ലോ..... ഒരു സർപ്രൈസ് തന്നത് ഡീീ......! അവളെ ചേർത്ത് പിടിച്ചു പറഞ്ഞു.



ആഹാ ഇവിടെ നമ്മൾ ഒക്കെ ഉണ്ട് നമ്മളെ ഒന്നും ആർക്കും വേണ്ട....! ഗായു പുറത്തേക്ക് വന്നു പറഞ്ഞു. ഒപ്പം തന്നെ തത്തപെണ്ണും ഉണ്ട്.....!



നേത്ര അവളെയും പോയി കെട്ടിപിടിച്ചു പിന്നെ തത്തകുട്ടിയെ എടുത്തു മുത്തം നൽകി....!



അല്ല എന്താ അളിയാ ഒരു മുന്നറിയിപ്പ് ഇല്ലാതെ എല്ലാം കൂടെ പെട്ടിയും കിടക്കയും എടുത്തു....! അഗ്നി ചോദിച്ചു.



അതൊക്കെ പറയാം അളിയന്മാർ രണ്ടും വാ.....! അഗ്നിയെയും അടുത്ത് നിൽക്കുന്ന ദച്ചുനെയും നോക്കി പറഞ്ഞു.



(സോറി ചേച്ചി ദച്ചു ആരാന്നു പറഞ്ഞു തരാം വാ....! ദക്ഷൻ അഗ്നിയുടെയും ആദിയുടെയും കോമൺ ഫ്രണ്ട് ആണ്...!ദച്ചു ആദിയുടെയും അഗ്നിയുടെയും കമ്പനിയിൽ ജോലി ചെയ്തിട്ടുണ്ട് അങ്ങനെ ഉള്ള കമ്പനി ആണ് കേട്ടോ.....അവരുടെ പെട്ടന്ന് ഉള്ള നാട്ടിലേക്ക് ഉള്ള വരവിനു ഒരു കാരണം ഉണ്ട് അത് വഴിയേ പറയാം..... അതെ എല്ലാം കൂടെ നേത്രയ്ക്ക് ഉള്ള ജോഡി അല്ലെ ദച്ചു എന്ന് ചോദിച്ചു വരണ്ട കേട്ടോ 🤣🤣🤣!)




ദച്ചു പെട്ടന്ന് തന്നെ ദേവയും ആയി അടുത്തു..... അവൻ ആണെങ്കിൽ എല്ലാവരും സംസാരിച്ചു ഇരിക്കുമ്പോൾ തത്തക്കും ദേവക്കും ഒപ്പം ഇരുന്നു കളിക്കുവാണ്.... നേത്ര അവനെ ഒന്ന് നോക്കി ആരാ എന്ന് ചോദിക്കണം എന്ന് ഉണ്ടെങ്കിലും പിന്നെ വേണ്ട എന്ന് വച്ച്......!




അല്ല മോൻ വരുന്ന കാര്യം ഒന്നും ഒരു വാക്കു പറഞ്ഞില്ലല്ലോ.....!  അവർക്ക് ഭക്ഷണം വിളമ്പി കൊണ്ട് അമ്മ ചോദിച്ചു.



ഗായത്രിയും ആദിയും ഒന്ന് നോക്കി.....!



അളിയനും ചേട്ടത്തിയും ഇനി തിരിച്ചു പോകുന്നില്ല... അവർക്ക് അമേരിക്കൻ ജീവിതം മടുത്തു എന്ന് ആണ് പറയുന്നത്......! അഗ്നിയുടെ മറുപടി കേട്ട്.



നേത്ര മുഖം ഉയർത്തി അവനെ നോക്കി...ആദി ചിരിയോടെ അതെ എന്ന് തലയനക്കി.



അഹ് അത് എന്തായാലും നന്നായി എല്ലാവരും ഒരുമിച്ച് ഇവിടെ ഉണ്ടായാൽ തന്നെ സന്തോഷം അല്ലെ......അമ്മു കൂടെ ഇവിടെ നിന്നാൽ എല്ലാവരും ഒരുമിച്ച് സന്തോഷം ആയി കഴിയുന്നത് കണ്ടു ഇനി ഉള്ള കാലം കഴിയാം......! മൂത്ത അമ്മാവൻ പറഞ്ഞു.



നേത്ര ആരെയും നോക്കാതെ ഇരുന്നു ഫുഡ്‌ കഴിച്ചു..... അപ്പോഴും സൈഡിൽ പിള്ളേരും ആയി ഇതൊന്നും ശ്രദ്ധിക്കാതെ ദച്ചു ബഹളം ആയിരുന്നു....!


രാത്രി എല്ലാവരും കഴിച്ചു കിടക്കാൻ സമയം ആയപ്പോൾ നേത്ര ദേവയെ നോക്കി ഇറങ്ങി.... ചെക്കൻ ദച്ചുന്റെ കൂടെ ആണേ ഇതുവരെ നേത്രയുടെ അടുത്തേക്ക് വന്നിട്ടില്ല......!




ദേവയെ നോക്കി ദച്ചുന്റെ മുറിയിലേക്ക് പോയപ്പോൾ ഒരു സൈഡിൽ കിടന്നു തത്തപെണ്ണ് ഉറക്കം മറുസൈഡിൽ ദേവയും ഉറക്കം പിടിച്ചു വരുന്നുണ്ട് നടുക്ക് ദച്ചു കിടപ്പുണ്ട് അവൻ രണ്ടുപേരെയും ചേർത്ത് പിടിച്ചു ആണ് കിടപ്പ്.......!




നേത്രക്ക് എന്തോ പെട്ടന്ന് ദേഷ്യവും സങ്കടം ഒക്കെ തോന്നി.....!



ഡോ......! അവളുടെ വിളികേട്ട് ദേവ അടഞ്ഞു വന്ന കണ്ണുകൾ തുറന്നു അവളെ നോക്കി ദച്ചുവും അവളെ കണ്ടു തത്തയെ നേരെ കിടത്തി എണീറ്റു.



എന്താ അമ്മു......! അവൻ ശാന്തമായി ചോദിച്ചു...... നേത്രക്ക് ഇപ്പൊ ശെരിക്കും ദേഷ്യം വന്നു.



ആരാ ഡോ അമ്മു.... എന്റെ പേര് നേത്രഗ്നി എന്നാ അങ്ങനെ വിളിച്ച മതി.... തനിക്ക് എന്താ ഡോ കുഞ്ഞ് ഉറങ്ങി തുടങ്ങിയാൽ കൊണ്ട് വരാൻ അറിയില്ലേ.....! അവൾ ദേവയെ എടുത്തു കൊണ്ട് ചോദിച്ചു.പെട്ടന്ന് അവന്റെ മുഖം ഒരുമാതിരി ആയി.




ഞാൻ ഇവരെ ഇവിടെ കിടത്തിക്കോട്ടേ എന്ന് അഗ്നിയോട് ചോദിച്ചു അവന കിടത്തിക്കോളാൻ പറഞ്ഞത് അതാ ഞാൻ......!



അപ്പുയേട്ടൻ അല്ല എന്റെ കുഞ്ഞിന്റെ കാര്യം തീരുമാനിക്കുന്നത്...... ഇനി മേലിൽ ഇതുപോലെ ഉണ്ടാകരുത്..... പകൽ മുഴുവൻ ഇയാളുടെ കൂടെ ആയിരുന്നല്ലോ..... അത് മതി......! അവൾ കുഞ്ഞിനെ എടുത്തു പുറത്തേക്ക് ഇറങ്ങി പോയി ദച്ചു അവൾ പോയ വഴിയേ ഒന്ന് നോക്കി പിന്നെ ഒരു ചിരിയോടെ കിടന്നു...... കുറച്ചു കഴിഞ്ഞു ആദി അങ്ങോട്ട്‌ വന്നു....!




ദേവ എവിടെ ഡാ....! അങ്ങോട്ട്‌ വന്ന പാടെ ചോദിച്ചു.



അമ്മു വന്നു എടുത്തിട്ട് പോയി...!



അവൾ വല്ലതും പറഞ്ഞോ നിന്നേ.....! അവന്റെ മുഖം വാടിയത് കണ്ടു ചോദിച്ചു.



ഏയ്യ് ഇല്ല ഡാ....!


മുഖത്ത് നോക്കി പറയെടാ പുല്ലേ....! ദച്ചു നേത്ര പറഞ്ഞ കാര്യം ചിരിയോടെ പറഞ്ഞു.



നിനക്ക് വിഷമം ആയി അല്ലെ.....! സോറി ഡാ.... അവളെ അറിയാല്ലോ....!



ഏയ്യ് കുഴപ്പമില്ല ഡാ.... എനിക്ക് അറിയാം അവളുടെ കാര്യം അത് വിട്.... നീ ഇനിഈ കുറുമ്പിയെ എടുക്കാൻ വന്നത് ആണോ.....!



ഏയ്യ്..... ഞാൻ വെള്ളം എടുക്കാൻ പുറത്ത് ഇറങ്ങിയപ്പോൾ ഇവിടെ ലൈറ്റ് കിടക്കുന്നത് കണ്ടു നീ ഉറങ്ങിയില്ലേ എന്ന് നോക്കി കയറി വന്നതാ......!



ആഹാ....!



എന്നാ ശരി നീ കിടന്നോ.... പിന്നെ അവൾ പറഞ്ഞ ഒന്നും മനസ്സിൽ വയ്ക്കണ്ട കേട്ടോ....!



ശ്രമിക്കാം.... ഞാൻ ഒന്നും അങ്ങനെ പെട്ടന്ന് മറക്കാറില്ല....! ദച്ചു ചിരിയോടെ പറഞ്ഞു. ആദി അവനെ ഒന്ന് നോക്കിയിട്ട് വാതിൽ ചാരി പോയി.....!


അവൻ എന്തൊക്കെയോ ആലോചിച്ചു ഒരു ചെറുചിരിയോടെ കുഞ്ഞിനെ ചേർത്ത് പിടിച്ചു കിടന്നു.........!


💫💫💫💫💫💫💫💫💫💫💫💫💫💫💫


രാവിലെ ബദ്രി ഓഫീസിൽ പോകാൻ ഇറങ്ങുമ്പോൾ ആയിരുന്നു പുതിയതാമസക്കാർ ആ ഒഴിഞ്ഞു കിടക്കുന്ന വീട്ടിലേക്ക് വന്നത്.....!



അതിൽ നിന്ന് കുറച്ചു പ്രായമായ രണ്ടുപേർ ഇറങ്ങി.... തൊട്ട് പുറകെ ഇറങ്ങി വരുന്നവളെ കണ്ടു ബദ്രി ഒന്ന് പുച്ഛത്തിൽ നോക്കി......!




അവൾ അവനെ ഒന്ന് നോക്കിയിട്ട് വോക്കിങ്സ്റ്റിക്ക് മുറുകെ പിടിച്ചു മുന്നോട്ട് നടന്നു അത് കണ്ടു അവൻ ഒന്ന് ഞെട്ടി.....!



അപ്പോഴേക്കും എല്ലാവരും പുറത്ത് വന്നിരുന്നു.....! ബദ്രി മരിച്ചു പോയി എന്ന് പറഞ്ഞ അലംകൃതയെ മുന്നിൽ കണ്ട ഞെട്ടലിൽ ആയിരുന്നു....!



അവൾ നന്ദുന്റെ കൈയിൽ ഇരിക്കുന്ന പാറുമോളെ ഒന്ന് നോക്കി.... പിന്നെ ബദ്രിയെയും..... അവനും അവളെ തന്നെ നോക്കി നിൽക്കുവായിരുന്നു.....!



ബദ്രി.......!




                                        തുടരും.......

#buttons=(Accept !) #days=(20)

Our website uses cookies to enhance your experience. Learn More
Accept !
To Top