ഹൃദസഖി തുടർക്കഥ ഭാഗം 13 വായിക്കൂ...

Valappottukal

 


രചന: രാഗേന്ദു ഇന്ദു


ആദ്യഭാഗങ്ങൾ മുതൽ വായിക്കാൻ മുകളിൽ ഹൃദസഖി എന്നു സെർച്ച് ചെയ്യുക...


അച്ഛൻ പറഞ്ഞത് മോൾക് മനസ്സിലാകുന്നുണ്ടോ 


ഓ അച്ഛാ മനസിലായി ഞാൻ ശ്രദ്ധിക്കാം

ഇനി അച്ഛൻ ഇതോർത്തു വിഷമിക്കണ്ട


സമാധാനമായി ഉറങ്ങിക്കോ....


നിങ്ങളെന്തിനാ അങ്ങനൊക്കെ പറഞ്ഞത്

എനിക്കാകെ പേടി തോന്നുന്നു


എന്റെ ചന്ദ്രു, അവളുടെ ഈ പഞ്ചപാവം രീതി മാറണം മുൻപോട്ട് ജീവിക്കേണ്ടതല്ലേ ആളുകളെ മനസിലാക്കാനും പെരുമാറാനും എല്ലാം അവൾ പഠിക്കണ്ടേ ഇതൊക്കെ അതിന്റെ ഒരു ഭാഗമായി കണ്ടാൽ മതി

ചന്ദ്രൻ സമാധാനിപ്പിച്ചു


എങ്കിലും അമ്മ മനസിന്റെ ആധി ഒഴിഞ്ഞിരുന്നില്ല


പിറ്റേന്ന്  ദേവിക ഇറങ്ങുന്നതിനു മുൻപ് ചന്ദ്രൻ അവളെ വിളിച്ചിട്ട് പറഞ്ഞു

മോളെ നീ ഒറ്റക്കായി എന്നൊരു തോന്നലേ... വേണ്ടട്ടൊ.....


അവൾ അച്ഛന്റെ കൈ തന്റെ കൈക്കുള്ളിൽ ആക്കിയിട്ടു പറഞ്ഞു


അറിയാം അച്ഛാ അച്ഛൻ ഒന്നുകൊണ്ടും പേടിക്കണ്ട.


പിറ്റേന്ന് മോർണിംഗ് മീറ്റിംഗിന് മുൻപ് തന്നെ അവൾ വരുൺലാലിന്റെ അടുത്തേക്ക് ചെന്നു


വരുൺ ഏട്ടാ...


മം എന്താ അവൻ ഗൗരവത്തോടെ ചോദിച്ചു.


അവൾ കൈയിൽ ചുരുട്ടിപിടിച്ചിരുന്ന കാശ് അവനു നൽകികൊണ്ട് പറഞ്ഞു.. അന്നത്തെ ചായയുടെ പൈസ


അവൻ അവളെയൊന്ന്  കൂർപ്പിച്ചുനോക്കി

പിന്നെ ഫോൺ എടുത്തു എന്തോ ചെയ്ത ശേഷം

അവളോട് കാശ് വാങ്ങി


ദേവിക വേഗം തിരിഞ്ഞു നടന്നു


ടി...

വരുൺ വിളിച്ചു


അവന്റെ ഒരു ടി, ഇനീപ്പോ എന്ത് മാരണം ആവോ അവൾ പിറുപിറുത്തുകൊണ്ട് തിരിഞ്ഞുനോക്കി


ഇതെന്താ ബീഡി ആണോ

അവൻ കയ്യിലെ കാശ് പൊക്കിക്കൊണ്ട് ചോദിച്ചു


പൈസ!...

ദേവികയ്ക്ക് കാര്യം മനസിലായില്ല


മര്യാദക്ക് വൃത്തിക്ക് താ.. കാശ് വൃത്തിക്ക് നിവർത്തി കൊടുക്കണംവൃത്തിക്ക് കൊണ്ടുനടക്കണം അതാണ് മര്യാദ അത് പണത്തിനോട് കാണിക്കുന്ന റെസ്‌പെക്ട് കൂടി ആണ് 


അവൾ കാശു വാങ്ങി  വൃത്തിക്ക് നിവർത്തി കൊടുത്തു


മൂരാച്ചി 

ദേവിക പിറുപിറുത്തു


മീറ്റിംഗ് എല്ലാം കഴിഞ്ഞു എന്തോ ആവശ്യത്തിന് ഫോൺ എടുത്തപ്പോയാണ് ദേവിക googlepay യിൽ 28 രൂപ ക്രെഡിക്ട് ആയതു കാണുന്നത്

ഇതിപ്പോ എന്താണ്?


വരുൺലാൽ അയച്ചതാണ്


എന്റെ ചായയുടേം കടിയുടേം കാശ് എനിക്കെ.....ഓസി വേണ്ട കഞ്ചൂസെ.... എന്നൊരു കുറിപ്പും ഉണ്ട്


അവൾക്ക് ദേഷ്യം ഇരച്ചുകയറി


അവനിട്ടൊരു പണി കൊടുക്കണം എന്നവൾ ഉറപ്പിച്ചിരിക്കെ രണ്ടു ദിവസം കഴിഞ്ഞപ്പോൾ ആണ്

വരുൺലാലിന്റെ ഒരു കസ്റ്റമറുടെ ഡീറ്റെയിൽസിൽ ഒരു കസ്റ്റമർ ലോയലിറ്റി കാർഡ് കൂടി അവൾ കാണുന്നത്. അതിൽ കാർഡ് മാത്രമേ ഉണ്ടായിരുന്നുള്ളു പോയിന്റ്സും സെക്യൂരിറ്റി കോഡ് ഒന്നും ഇല്ല വെഹിക്കിൾ റിലേറ്റഡ് ആയുള്ള എല്ലാ ഡോക്യൂമെന്റസും എക്സിക്യൂട്ടീവ് സബ്‌മിറ് ചെയ്യണം എന്നായിരുന്നു കമ്പനി റൂൾസ്‌, പക്ഷെ എക്സിക്യൂട്ടീവ് എല്ലാരും അത് പാലിക്കാറില്ല അവൾ വിളിച്ചു ചോദിക്കാറാണ് പതിവ്


കസ്റ്റമേഴ്സിന് എല്ലാവർക്കും അവരുടെ വെഹിക്കിൾ എടുക്കുമ്പോൾ  ഒരു ലോയലിറ്റി കാർഡും  നൂറു പോയ്ന്റ്സ് ഉം കമ്പനി നൽകും അവരോ അവരുടെ റെഫറൽ ഉപയോഗിക്കുന്നവരോ വേറെ വെഹിക്കിൾ എടുക്കുകയാണെങ്കിലോ എക്സ്ചേഞ്ച് ചെയ്യുകയാണെങ്കിലോ ആ പോയ്ന്റ്സ് ക്യാഷ് ആയി കുറച്ചു കൊടുക്കാറാണ് പതിവ് റെഫറൽ കാണിച്ചു കാർഡിൽ കാശ് ഉണ്ടാക്കാൻ പൊതുവെ ആരും ശ്രെമിക്കാറില്ല പക്ഷെ ഈ കാർഡിൽ 1500 പോയ്ന്റ്സ് ഉണ്ടായിരുന്നു, അത്  ദേവിക ചെക്ക് ചെയ്തപ്പോൾ മനസിലായി.


വരുൺലാലിന് ഒരു പണി കൊടുക്കണം എന്ന ഉദ്ദേശത്തോടെ തന്നെ അവൾ അത് 100 പോയ്ന്റ്സ് മാത്രം ആഡ് ചെയ്തു വെച്ചു.അവനെ വിളിക്കാനും അന്നെഷിക്കാനും നിന്നില്ല 


പോയ്ന്റ്സ്  ഉണ്ടാക്കിയ ഒരു വ്യക്തി അറിഞ്ഞാൽ ഉറപ്പായും പ്രശ്നം ആകും എന്ന് അവൾക്ക് ഉറപ്പായിരുന്നു

ഇതോടെ അവന്റെ ആറ്റിട്യൂട് ഇടൽ കുറയണം അവൾ കണക്ക് കൂട്ടി.


അന്ന് ഉച്ചയോടെ ആണ് വരുൺലാൽ കേബിനിലേക് വന്നത്, അവനെ കണ്ടപ്പോൾ മുതൽ അവൾക്ക് ചെറിയ വിറയൽ തുടങ്ങി... പേടിച്ചിട്ട്....

പിന്നെ 

അവൻ ആളുകൾക്കിടയിൽ നാണം കെടുന്നത് ഓർത്തപ്പോൾ അവളത് പുറത്തുകാണിക്കാതെ ഇരുന്നു...


പതിനഞ്ചു ദിവസങ്ങൾക്കു ശേഷം ആയിരുന്നു ഡെലിവറി , സെറ്റിൽമെന്റ് പപ്പേഴ്സ് എടുത്ത് വരുൺ പുറത്തേക്ക് പോകുന്നത് കണ്ടപ്പോയെ ദേവികയുടെ നെഞ്ച് ഇടിക്കാൻ തുടങ്ങി..


ചെവി കോർപ്പിച്ചിരുന്നതിനാൽ താഴെ നിന്നും ചില കശപിശകൾ കേട്ടപ്പോൾ ദേവിക സ്റ്റൈർ ന്റെ അടുത്തുള്ള ജനലിന്റെ അടുത്തൂടെ ഒളിഞ്ഞു നോക്കി


വെഹിക്കിൾന്റെ മുൻപിൽ നിന്നിട്ടു തന്നെയാണ് സംസാരിക്കുന്നത് വ്യക്തമായി കേൾക്കാൻ പറ്റിയില്ലെങ്കിലും വരുൺ അയാളോട് താണുകേണു പറയുന്നത് കാണ്ടപ്പോൾ ദേവികയ്ക്ക് മനസ്സിൽ വല്ലാത്തൊരു കുളിരു വീഴുന്നത് ദേവിക അറിഞ്ഞു

അറിയാതെ തന്നെ ചുണ്ടിൽ ഒരു പുഞ്ചിരി വിടർന്നു.


തിരികെ സീറ്റിൽ വന്നിരുന്നപ്പോൾ വല്ലാത്തൊരു ഉന്മേഷം തോന്നി അവൾക്ക്...വൈശാഖ് ഉൾപ്പടെ എല്ലാരും താഴെക്ക് പോയിട്ടുണ്ട്


മനഃപൂർവം ആരെയും ഇതുവരെ പറ്റിച്ചിട്ടില്ല ആർക്കും അറിഞ്ഞോണ്ട് ഒരു ദ്രോഹവും ചെയ്തിട്ടും ഇല്ല ആദ്യമായാണ് മനസാക്ഷിക്ക് നിറക്കാത്തത് ചെയ്തേ പക്ഷെ അതിൽ ഒരു കുറ്റബോധവും തോന്നുന്നും ഇല്ല  ദേവിക ഒരു മൂളിപ്പാട്ടോട് കൂടി തന്റെ വർക്കിലേക്ക് കടന്നു.


വളരെ സമയം കഴിഞ്ഞാണ് വൈശാഖ് വന്നത്


നീ എവിടെപ്പോഴതാ?? ദേവിക ചോദിച്ചു.


താഴെ ലാലു ന്റെ ഒരു വള്ളിചൊറ

അതിന് ഒന്ന് ഹെൽപ്പാൻ പോയതാ 

അവനെപ്പോഴും ഇങ്ങനയാ എത്ര ആത്മാർത്ഥമായി ചെയ്താലും ലാസ്റ്റ് എന്തേലും ചൊറ ഉണ്ടാകും

പാവം.


പാവം!!! അയാൾക്കത് വേണം

എന്നെയൊന്നും ബാധിക്കില്ല എന്ന ആറ്റിട്യൂടിനു  ഇടയ്ക്കൊക്കെ ഒരടി കിട്ടണം ...

ദേവിക പുച്ഛിച്ചു.


നിനക്ക് അവനോടെന്താ ദേവു ഇത്രക്ക് ദേഷ്യം


ഇത് നീ തന്നെ ചോദിക്കണം വൈശു...

എന്നെങ്കിലും വരുൺ എന്നോട് നല്ലോണം സംസാരിക്കുന്നത് നീ കണ്ടിട്ടുണ്ടോ?? എപ്പോഴും കടുച്ചുകീറുന്ന സ്വഭാവം... എന്നോട് ഇവിടെ വേറെ ആരും ഇല്ല അങ്ങനെ


പക്ഷെ..ദേവു

നല്ലോണം സംസാരിക്കുന്നു എന്ന് കരുതി അവർ നമ്മുടെ നന്മ ആഗ്രഹിക്കുന്നു എന്ന് പറയാൻ ആവില്ല,

നീ കേട്ടിട്ടില്ലേ ആട്ടിൻ തോലിട്ട ചെന്നായ എന്ന് അതുപോലെ ഉള്ള മനുഷ്യന്മാർ ഉണ്ട്  നമുക്കിടയിൽ 


അയാൾ തന്നെയാ ചെന്നായ, ദേവിക പല്ലിറുമ്മിക്കൊണ്ട് പറഞ്ഞു 


നിനക്ക് മനസിലാവാഞ്ഞിട്ടാണ് ദേവു, അല്ലെങ്കിൽ നീ മനസിലാക്കാൻ ശ്രെമിക്കുന്നില്ല

വൈശാഖ് പറഞ്ഞു


വേണ്ട എനിക്ക് മനസിലായിടത്തോളം മതി

എന്തായാലും നല്ല പണി കിട്ടിയല്ലോ... അവനു അത് വേണം....

എനിക്കതു മതി.


അവൾ റിവൊൾവിങ് ചെയറിൽ ഇരുന്നു കറങ്ങിക്കൊണ്ട് പറഞ്ഞു..


അതിനാണോ നീ ഇത്ര സന്തോഷിക്കുന്നെ?

വൈശാഖ് അവളെനോക്കി സംശയത്തോടെ ചോദിച്ചു...


അതേല്ലോ.....

അവനിട്ടൊരു പണി കിട്ടുന്നത് കാണാൻ ഞനെത്ര ആഗ്രഹിച്ചതാ എന്നറിയോ മോനെ......

ഷെൽഫിൽ നിന്നും ഫയൽ എടുക്കുന്നതിനിടെ  വൈശാഖ്നോടായി ദേവിക പറഞ്ഞു 


എന്തായാലും കിട്ടിയല്ലോ.... അത് മതി


ഒരു ചിരിയോടെയാണ് ദേവിക പറഞ്ഞത്


എനിക്കിട്ടു പണിയാൻ നിന്റെ ഈ ലൊയാലിറ്റി കാർഡ് എന്ന ഓലപാമ്പ് പോരല്ലോ മോളെ ദേവു....

അതിനിത്രി മുന്തിയ ഇനം തന്നെ വേണം


വരുൺലാലിന്റെ ഒച്ച അവിടെ മുഴങ്ങി കേട്ടു...


കഥ ബോർ ആകുന്നുണ്ടോ നല്ലതാണെങ്കിലും ചീ- ത്തയാണെങ്കിലും കമന്റ്‌ തരുമോ പ്ലീസ്... തുടരും...

To Top