ദക്ഷാവമി, തുടർക്കഥ ഭാഗം: 5 വായിക്കൂ...

Valappottukal

 


രചന: മഴ മിഴി


ഞാൻ ചെയ്തത്  അത്ര  വലിയ  തെറ്റാണോ എന്ന് എത്ര  ദിവസങ്ങൾ ഇരുന്നു ആലോചിച്ചിട്ടുണ്ട്...

അന്നൊന്നും എനിക്കതിന്റെ ഉത്തരം കിട്ടിയില്ല...


അപ്പോഴേക്കും അമ്മ അവൾക്കു നേരെ  ആവി പറക്കുന്ന കോഫി  നീട്ടി...



കോഫിയുമായി  ഹാളിലേക്ക്   ചെന്നതും    അച്ഛ വന്നിട്ടുണ്ടായിരുന്നു...

അമ്മ അച്ഛനും കോഫി എടുത്തു....

അച്ഛമ്മക്ക് കാൽ മുട്ടിനു വേദന ..മരുന്ന് കഴിച്ചു . ഉറങ്ങാൻ കിടന്നായിരുന്നു...



അച്ഛന്റെയും അമ്മയുടെയും നടുക്കായി  അമ്മ അവളെ പിടിച്ചിരുത്തി....


നീ.... പറഞ്ഞോ... മോളോട് കാര്യങ്ങൾ.. അച്ഛ അമ്മയോട് ചോദിച്ചു..

ഇല്ല... കുറച്ചു മുൻപാണ് മേനോൻ     വിളിച്ചു പറഞ്ഞത്..


അവൾ ഒന്നും മനസ്സിലാകാതെ  രണ്ടുപേരുടെയും മുഖത്തേക്ക് നോക്കി...


അമ്മ സ്നേഹത്തോടെ അവളുടെ തലയിൽ തലോടി..കൊണ്ടിരുന്നു..

ഇതെന്താ  ഇവർക്കൊക്കെ പറ്റിയെ...


എന്താ അച്ചേ കാര്യം അവൾ പതിയെ ചോദിച്ചു...

അത് ഒന്നുല്ലടാ...

മോളുടെ കല്യാണകാര്യമാ...


അത് കേട്ടതും എന്റെ കിളി പറന്നെവിടെയോ പോയി...


കാ... കാ.. കല്യാണമോ?

അതിനു ഞാൻ.. ഞാൻ... പഠിക്കുവല്ലേ... അച്ചേ..

മ്മ്....മൂന്നു മാസം  കൂടി കഴിഞ്ഞാൽ   പ്ലസ്ടു കഴിയും...

അത് കഴിഞ്ഞു  നടത്താം കല്യാണം..


എന്താ  അച്ചേ പറയുന്നേ... എനിക്ക്  ഇനിയും പഠിക്കണം... അച്ചേ..ഒരു ജോലി ആയിട്ട് മതി  അച്ചേ കല്യാണം..


അമ്മേ അച്ചയോട് ഒന്നു പറയമ്മേ...

വിതുമ്പലോടെ   അവൾ പറഞ്ഞു...


ഇപ്പോ നീ പറയുന്ന  കേട്ടാൽ മതി.. മൂത്തവളെ  പോലെ തന്നിഷ്ടം   കാണിക്കാമെന്നു വെച്ചാൽ നടക്കില്ല...വാമി.....അന്നത്തെ നാണക്കേട് ഇതുവരെ മാറിയിട്ടില്ല...


ചെറുക്കൻ നമ്മുടെ മേനോൻ സാറിന്റെ  അനന്തരവന്റെ  മകനാണ്...പേര്  ദീപക്  ഗംഗധരൻ 

ഞാൻ കണ്ടിട്ടുണ്ട് നല്ല പയ്യനാണ്...

കുറെ നാളായി അവർ ആലോചിക്കുന്നു... ഇതാകുമ്പോൾ  നമുക്കറിയാവുന്ന കുടുംബം.. നമ്മുടെ എല്ലാ കാര്യങ്ങളും അവർക്കും അറിയാം...


അമ്മേ.... എന്റെ പടുത്തം...

അതിനിപ്പോ എന്താ... നിന്നെ അവര് പഠിപ്പിച്ചോളാമെന്നു പറഞ്ഞിട്ടുണ്ട്..

രണ്ടു വർഷം മുൻപ് അച്ഛൻ കൊടുത്ത വാക്കാണ്  ഈ കല്യാണം..

നിനക്ക് 18 തികഞ്ഞാൽ അന്ന് നടത്താമെന്നാ  ഞങ്ങൾ  തീരുമാനിച്ചേ...


അച്ചേ.. പ്ലീസ്... അച്ചേ... എനിക്ക് ഉടനെ ഒരു കല്യാണം വേണ്ടച്ചേ...


നീ  പറയുന്ന കേട്ടാൽ മതി...


ഞാൻ ദയനീയമായി അമ്മയെ നോക്കി..

അമ്മ  മറ്റെന്തോ കാര്യങ്ങൾ പറഞ്ഞുകൊണ്ടിരുന്നു...


ആരും അവളെ ശ്രദ്ധിച്ചില്ല....അവൾ പതിയെ നീറുന്ന മനസ്സുമായി  റൂമിലേക്ക് നടന്നു..

ബെഡിൽ വീണു പൊട്ടി കരഞ്ഞു..

അമ്മ ഇതിനാണോ കുറച്ചു മുൻപ് എന്നോട് കാട്ടിയ സ്നേഹം.. ഓർക്കും തോറും  മനസ്സിൽ  വേദന കൂടി..




ജിതേട്ട..... മോൾക്ക്‌ സങ്കടമായിന്നു  തോന്നുന്നു...

എന്റെ സുചി അവളുടെ ജാതകത്തിൽ അങ്ങനെ ഒരു കാര്യം ഉള്ളതുകൊണ്ടാ...

ജാതകത്തിൽ വലിയ  വിശ്വാസം ഒന്നുമില്ല..

പക്ഷെ മോളുടെ കാര്യമായതു  കൊണ്ട് ഒരു പരീക്ഷണം  വേണ്ടാന്ന് വെച്ചു...

അല്ലാതെ അവളെ ഉടനെ കെട്ടിച്ചു വിടണമെന്ന്  എനിക്ക് ഒരാഗ്രഹവും ഇല്ല...


ഇപ്പോ ഇതല്ലാതെ ഒരു പോം വഴിയുമില്ല... ഇതിപ്പോ അവളോട് പറയാൻ പറ്റുവോ?


അതാ കുറച്ചു കർക്കശമായി  പറഞ്ഞെ....


മേനോൻ വേറെ വല്ലോം പറഞ്ഞോ 

ഇല്ല

മ്മ്...

അവള് കരയുവായിരിക്കും  നീ പോയൊന്നു നോകിയെ....


അവർ ചെല്ലുമ്പോൾ അവൾ കരഞ്ഞുറങ്ങിയിരുന്നു... കുറച്ചു സമയം  അവർ അവളെ തലോടി കൊണ്ട് ഇരുന്നു..


പിന്നെ എണീറ്റു കണ്ണുതുടച്ചുകൊണ്ട്  താഴേക്കു പോയി...




ഇതേസമയം മറ്റൊരിടത്തു...

ഫോൺ  ചെവിയോട് ചേർത്തുകൊണ്ട് അവൻ ചോദിച്ചു എന്തായി കാര്യങ്ങൾ..

നമ്മുടെ പ്ലാനിങ് പോലെ 

എല്ലാം അതിന്റെ വഴിക്കു ഭംഗിയായി  നടക്കുന്നു..

ഇനി കൂടിപ്പോയാൽ  4month..


അത് കഴിഞ്ഞാൽ...


അവൾ നിനക്ക് സ്വന്തം..

അതുകേട്ടതും  അവൻ പുച്ഛത്തോടെ ചിരിച്ചു...


അവന്റെ ചിരി ആ റൂമിൽ  പ്രതിധ്വാനിച്ചു കൊണ്ടിരുന്നു..



എന്റെ  കുടുംബം  നശിപ്പിച്ച നിന്റെ കുടുംബം ഞാൻ ഇല്ലാതെ ആക്കും....



നോക്കിയിരുന്നോ  നീ..

നിന്റെ കാലൻ എത്തിക്കഴിഞ്ഞു... 

അവൻ ദേഷ്യത്തിൽ മുഷ്ടി ചുരുട്ടി മിററോറിൽ ആഞ്ഞിടിച്ചു...


കൈയിൽ നിന്നും ചോര   ഒഴുകാൻ തുടങ്ങി....



ശബ്ദം കേട്ടു സെർവെൻറ്സ് ഓടി വന്നു.. റൂം ക്ലീൻ ചെയ്തു..

അപ്പോഴേക്കും മറ്റൊരു കൂട്ടർ അവന്റെ കൈയിൽ മെഡിസിൻ വെച്ചു...


വാമി..രാവിലേ  താമസിച്ചാണ്  ഉണർന്നത്... വേഗം റെഡി ആയി ബാഗും എടുത്തു ഇറങ്ങുമ്പോൾ അമ്മ ഓടി വന്നു ഫുഡ്‌ കൊണ്ടുവന്നു ബാഗിൽ വെച്ചു...


അമ്മയോട് ഒന്നും മിണ്ടാൻ തോന്നിയില്ല... ഇന്നലത്തെ കാര്യം ഓർക്കും തോറും മനസ്സ് വിങ്ങാൻ തുടങ്ങി..


ആരോടും ഒന്നും പറയാതെ   ബസ് സ്റ്റോപ്പിലേക് നടന്നു...


സ്റ്റോപ്പിൽ  മാളു ഉണ്ടായിരുന്നു...

പക്ഷെ.. എന്തോ ആരോടും ഒന്നും മിണ്ടാൻ തോന്നിയില്ല..

അവൾ കുറെ നേരം എന്തൊക്കെയോ ചോദിച്ചു..

അവൾ മിണ്ടാഞ്ഞിട്ടാവണം  അവളുടെ കണ്ണുകൾ നിറഞ്ഞിട്ടുണ്ട്..


അപ്പോഴേക്കും ബസ് വന്നു  .. ഇടക്ക് വച്ചു ലിയ ബസ്സിൽ കയറി


വാമിയെയും മാളൂനെയും നോക്കിയതും  അടയും ചക്കരയെയും പോലെ ഒട്ടി നിന്നവർ   ഇന്ത്യയും പാകിസ്ഥാനും പോലെ രണ്ട് അതിർത്തികളിലായി നില്കുന്നു..


ബസ്സിൽ തിരക്കായത്  കൊണ്ട്  അവളുമാരുടെ അടുത്തേക്ക് പോകാൻ പറ്റാതെ   ലിയ  അവിടെ സ്റ്റക്ക് ആയി നിന്നു.. ഇടക്കിടെ രണ്ടിനെയും നോക്കുന്നുണ്ട്..



ബസ്സിറങ്ങി സ്കൂളിലേക്ക് നടക്കുമ്പോൾ ലിയ  പിന്നിൽ നിന്നും വിളിച്ചു...

വാമി.. അവിടെ നിന്നെ ഞങ്ങളൂടി  വരട്ടെടാ....


ഒന്നും മിണ്ടാതെ പോകുന്ന അവളെ കണ്ട്  ലിയ മാളൂന്റെ കൈയിൽ പിടിച്ചു വലിച്ചു കൊണ്ട് അവളുടെ അടുത്തേക്ക് ഓടി വന്നു പിടിച്ചു നിർത്തി...

എന്റെ വാമി  നീ  എന്തിനാ ഇങ്ങനെ പിണങ്ങി പോകുന്നെ...

ഇന്നലത്തെ പ്രോബ്ലം നമ്മൾ ഇന്നലെ പറഞ്ഞു തീർത്തതല്ലേ...


വാമി... നിനക്കെന്താ പറ്റിയെ...

എന്താടി പ്രോബ്ലം...


ലിയ  ചോദിച്ചു കൊണ്ടിരുന്നു...


എല്ലാം ഞാൻ കാരണമാ... അപ്പ  ഇവളെ തല്ലിക്കാണും..

(മാളു )



എടി.. വാമി.. നീ എന്താ ഉണ്ടായതെന്നു പറയെടി...(ലിയ )


അപ്പോഴേക്കും പാറു നടന്നു അവർക്കടുത്തെത്തി...


എന്താടി  ഇവിടെ  ഒരു ചർച്ച... എന്നോടുടി പറയെടി (പാറു)

ചർച്ച  ഒന്നുമല്ല.. ഇവൾ ആരോടും മിണ്ടുന്നില്ല.. ഒരു മാതിരി ഓഞ്ഞ പിള്ളേരെ പോലെ പിണക്കം (ലിയ )


അതിനും മാത്രം എന്താ പ്രശ്നം (പാറു )


അത് ഇവള് പറഞ്ഞാൽ അല്ലെ അറിയൂ..

എന്ത് പ്രശ്നം ഉണ്ടേലും നമ്മൾ  പലഹാരം ഉണ്ടാക്കും (ലിയ )


എന്തോന്ന് പലഹാരമോ? (മാളു )


പലഹാരമല്ല  അമ്മച്ചി പരിഹാരം... (പാറു )



ഈ പ്രശ്നത്തിൽ നിങ്ങൾക്കാർക്കും പരിഹാരം ഉണ്ടാക്കാൻ പറ്റില്ല (വാമി )


പരിഹാരമുണ്ടാക്കാൻ പറ്റാത്ത എന്ത് പ്രോബ്ലം ആണെടി നിനകുള്ളെ (മാളു )



നിങ്ങളെ കൊണ്ട് പറ്റില്ലെന്ന് പറഞ്ഞില്ലേ വാമി ആദ്യമായി ദേഷ്യപ്പെട്ടു...


വാമി.. നീ ഇനി ദേഷ്യപ്പെട്ടു ഞങ്ങളെ  തല്ലിയാലും വേണ്ടില്ല...

പ്രശ്നം പറഞ്ഞിട്ട് പോയാൽ മതി (ലിയ )


പ്രശ്നം  അറിയണോ നിനക്കൊക്കെ.. ഒരു ഭ്രാന്തിയെ പോലെ അവൾ അലറിക്കൊണ്ട് ചോദിച്ചു...

എല്ലാവരും അവളുടെ പെട്ടന്നുള്ള ഭവമാറ്റത്തിൽ ഒന്ന് പകച്ചു...


എന്താ പറ്റിയെ വാമി.. നിന്നെ  ഇതുവരെ ഞങ്ങൾ ഇങ്ങനെ കണ്ടിട്ടില്ല...


പ്ലീസ് വാമി... എന്താണേലും പറയെടി..

അവർ നിന്നു കെഞ്ചി...


എടാ.. വീട്ടിൽ.. വീട്ടിൽ..

എന്താടി വീട്ടിൽ (മാളു )


എന്റെ കല്യാണം  ഉറപ്പിച്ചെടി,.. 


What?


Are you joking, നിനക്ക്.. നിനക്ക്.. അതിനു  കല്യാണ പ്രായം ആയില്ലല്ലോ...(ലിയ )

മുട്ടതൊഡിൽ  ഇരിക്കുന്ന നിന്നെയാണോ... ലിയ കളിയാക്കി..


വാമി അവളെ കലിപ്പിൽ നോക്കി..


എടി.. ആരുപറഞ്ഞെടി (മാളു )


അമ്മ.. പറഞ്ഞെടി...

അപ്പച്ചിയോ? അപ്പച്ചിക്ക് വട്ടാണോ?



നിന്റെ അച്ഛൻ സമ്മതിച്ചോ? (പാറു )


അച്ചയാ  ആലോചന  കൊണ്ടു വന്നത്...

വാമി.. നീ...

എനിക്ക്.. ഒന്നിനും പറ്റില്ലെടി എല്ലാം നിനക്കറിയില്ലേ...


എടി... അപ്പോൾ എന്ത് ചെയ്യും... (മാളു )


നമുക്ക് കല്യാണം മുടക്കിയാലോ (ലിയ )


വേണ്ട.... ഒരിക്കൽ ചേച്ചി കാരണം ഉണ്ടായ മാനക്കേട്  ഞാൻ കാരണം  ഉണ്ടാകാൻ പാടില്ല...

എന്റെ വിധി ഇതാവും...



കടൽക്കരയിൽ റിച്ചുവിന്റെയും  ഋഷിയുടെയും   കൂടെ  കളി വീട് കെട്ടുന്ന തിരക്കിലായിരുന്നു അവൻ..

ദക്ഷ് അവൻ ചെയ്യുന്നത്  നോക്കി കൊണ്ട് മണൽ പരപ്പിലിരുന്നു...

കടൽ പോലെ ശാന്തമായിരുന്നു  അവന്റെ മനസ്സ്... വലിയൊരു കൊടുംകാറ്റിനു മുന്നേയുള്ള ശാന്തത...


പതിയെ അവൻ കണ്ണുകൾ അടച്ചു മണലിൽ  കിടന്നു...


ചുണ്ടിൽ പുഞ്ചിരിയുമായി ആ നീല  കാന്ത  കണ്ണുകൾ  അവനെ തന്നെ നോക്കി നിന്നു... കടൽ ആഴങ്ങൾ  പോലെയുള്ള ആ കണ്ണിലേക്കു തന്നെ അവൻ നോക്കി നിന്നു...ആ കണ്ണിലെ കടലാഴങ്ങളിൽ  അലിഞ്ഞു ചേരുന്നത് പോലെ അവനു തോന്നി..

അവൻ കണ്ണുകൾ  ഇറുക്കി അടച്ചുകൊണ്ട് തുറന്നു.. പതിയെ എഴുനേറ്റിരുന്നു..


ഈ കണ്ണുകൾ ആരുടെയാണ്... ഇതെന്നെ വല്ലാതെ  ഡിസ്റ്റർബ് ചെയ്യുന്നു...


പെട്ടന്ന് അവന്റെ പോക്കെറ്റിൽ കിടന്നു ഫോൺ  അടിച്ചു.

അവൻ ഫോൺ  എടുത്തു ചെവിയോട് ചേർത്ത്...

ആഹ്.. മേനോൻ അങ്കിൾ..

പറ അങ്കിൾ എന്തുണ്ട് വിശേഷം...

അവിടെ എല്ലാർക്കും സുഖമല്ലേ...


അതെ മോനെ...

ഇപ്പോൾ അങ്കിൾ വിളിച്ചത് മറ്റൊരു കാര്യം പറയാനാണ്.

നമ്മൾ പ്ലാൻ ചെയ്തത് പോലെ കാര്യങ്ങൾ മുന്നോട്ടു പോകുന്നു..

ഈ ഏപ്രിൽ 10 നു അവൾക്കു 18 വയസ്സ് തികയും..



മ്മ്..

എത്ര കാലമായിട്ടുള്ള എന്റെ കാത്തിരിപ്പാണ്...

Finally  ദാ.. അടുത്തെത്തിയിരിക്കുന്നു..


അവിടെ ആർക്കും doubt ഒന്നും ഇല്ലല്ലോ അങ്കിൾ...

ഇല്ല മോനെ...

മ്മ്.. Good


നമ്മൾ മാത്രം അറിഞ്ഞാൽ മതി വേറെ ആരും അറിയണ്ട...


പപ്പാ  അറിഞ്ഞാൽ സമ്മതിക്കില്ല...


മ്മ്...

ബാക്കിയൊക്കെ ഞാൻ പിന്നെ പറയാം അങ്കിൾ..

മ്മ്

ഓക്കേ



അവൻ ചെറു പുഞ്ചിരിയോടെ ഫോൺ  പോക്കറ്റിലേക്കു ഇട്ടൂ കൊണ്ട്  കടലിൽ  കളിക്കുന്ന റിഷിയുടെയും റിച്ചുവിന്റെയും അടുത്തേക്ക് വന്നു ഒപ്പം വെള്ളത്തിൽ കളിക്കാൻ തുടങ്ങി...

അവന്റെ മുഖത്ത് സന്തോഷം നിറഞ്ഞു നിന്നു...


പെട്ടന്നുള്ള അവന്റെ മാറ്റം കണ്ടു മഹി സംശയത്തോടെ അവനെ നോക്കി...


കുറച്ചു മുൻപ് വരെ ചാടികടിച്ചവനാണ്  ഈ കിടന്നു തുള്ളി കളിക്കുന്നത്..

Something  happend...

ഇവന് ഇത്ര  പെട്ടന്ന് ഇങ്ങനെ ഒരു ചേഞ്ച്‌ വരാനും മാത്രം എന്താണ് സംഭവിച്ചേ..


കണ്ടു പിടിച്ചേ പറ്റു... അല്ലെങ്കിൽ ഇവൻ എന്തെകിലും വലിയ  പ്രോബ്ലം ഉണ്ടാക്കും...

അതിനു  ഇവനെ അനുവദിക്കരുത്... അങ്കിൾ നു വാക്ക് കൊടുത്തതാണ്...


അവൻ വല്ലാത്തൊരു മുഖഭാവത്തോടെ   ദക്ഷിനെ  നോക്കി നിന്നു..


മഹിയുടെ സംശയത്തോടെ ഉള്ള നോട്ടം കണ്ടതും  അവനൊന്നു പുഞ്ചിരിച്ചു കൊണ്ട് മഹിയെ  വലിച്ചു വെള്ളത്തിലേക്കിട്ടു...

മഹി ദേഷ്യത്തിൽ അവനെ  നോക്കി.. അപ്പോഴും അവന്റെ മുഖം ശാന്തമാണ്... കണ്ണുകളിൽ സന്തോഷം അലതല്ലി...

മഹി ഗൗരവത്തിൽ  അവനെ വിളിച്ചു...

അപ്പോഴും ശാന്തനായി  അവൻ മഹിയെ നോക്കി നിന്നു 


തുടരും

To Top