ഹണിമൂൺ ഒക്കെ കഴിഞ്ഞു നഗരത്തിൽ തന്നെ ഒരു അപാർട്ടമെന്റ് വാടകക്ക് എടുത്തു...

Valappottukal


രചന: Treesa George


ലിബിന് വയസ് 28 കഴിഞ്ഞു. നഗരത്തിലെ പ്രമുഖ ഐ. ടീ കമ്പനിയിൽ ഡാറ്റാ അനലിസ്റ് ആയി ജോലി ചെയുന്നു. അവന്റെ ചേട്ടൻമാർ രണ്ട് പേരും പെണ്ണ് കെട്ടി അവരുടെ കുടുംബവും ആയി സെറ്റിൽഡ് ആയി.ലിബിന്  നല്ലൊരു ജോലി ആയ സ്ഥിതിക്ക് അവനെയും  പെണ്ണ് കെട്ടിച്ചു അവനെ ഒരു ഗ്രേഹസ്ഥൻ ആക്കാൻ അവന്റെ അമ്മ പാർവതി അമ്മ അതിയായി  ആഗ്രഹിച്ചു. കാരണം അവന് താഴെയും ഒരുത്തൻ നിൽപ്പുണ്ടേ. ഇവന്റെ കഴിഞ്ഞിട്ട് വേണം അവന് നോക്കി തുടങ്ങാൻ.


അവർ മകനെ തന്റെ ആഗ്രഹം അറിയിച്ചു. അവനും സമ്മതം. അങ്ങനെ നിരാജിറ മാട്രിമോണിയിൽ അവന്റെ പേരും രജിസ്റ്റർ ചെയിതു.


അങ്ങനെ 101 പവനും അതിന് ഒത്ത സൗന്ദര്യവും ഉള്ള  ലിബിൻ ജോലി ചെയുന്ന അതെ നഗരത്തിലെ തന്നെ മറ്റൊരു സ്വാപനത്തിൽ ജോലി ചെയുന്ന രശ്മിത അവന്റെ ജീവിതത്തിലോട്ട് നല്ലൊരു ശുഭമുഹൂർത്തം നോക്കി വലത് കാലു വെച്ച് കേറി.


ഹണിമൂൺ ഒക്കെ കഴിഞ്ഞു രണ്ടു പേർക്കും ലീവ് കുറവ് ആയോണ്ട് ജോലി ചെയുന്ന നഗരത്തിൽ തന്നെ ഒരു അപാർട്ടമെന്റ് വാടകക്ക് എടുത്തു രണ്ട് പേരും അങ്ങോട്ട് പുറപ്പെട്ടു.


അപ്പാർട്മെന്റിലോട്ടു ആവിശ്യം ഉള്ള ഉപ്പു തൊട്ട് കർപ്പുരം വരെ ഉള്ള സാധനങ്ങൾ രണ്ട് പേരും കൂടി മേടിച്ചു കൂട്ടി. അങ്ങനെ കല്യാണം കഴിഞ്ഞു വീട്ടുകാരിൽ നിന്ന് മാറി നിന്നുള്ള ആദ്യത്തെ ദിവസം. പിറ്റേന്ന് മുതൽ രണ്ടാൾക്കും ജോലിക്ക് പോയി തുടങ്ങാൻ ഉള്ള കൊണ്ടും  യാത്ര ക്ഷീണവും കാരണം രണ്ടാളും നേരത്തെ തന്നെ ഉറങ്ങി.


4 മണി ആയപ്പോൾ തന്നെ അലാറം അടിക്കുന്ന സൗണ്ട് കേട്ട്  രശ്മിത എണീറ്റു.ഇന്ന് തൊട്ട് ജോലിക്ക് പോയി തുടങ്ങണ കൊണ്ട് രണ്ട് പേർക്കുമുള്ള ബ്രക്ക്ഫസ്റ്റും ലഞ്ചും ഉണ്ടാക്കണമല്ലോ.അവൾ തൊട്ട് അടുത്ത് കിടക്കുന്ന ഭർത്താവിനെ നോക്കി. എന്നിട്ട് അവൾ മനസ്സിൽ വിചാരിച്ചു. ഈ ആണുങ്ങളുടെ ഒരു ഭാഗ്യം. ഒന്നും അറിയേണ്ടല്ലോ. ഓഫീസിലെ ജോലി മാത്രം നോക്കിയാൽ മതിയല്ലോ. ആലോചിച്ചു നില്കാൻ സമയം ഇല്ല. അവൾ നേരെ അടുക്കളയിലോട്ട് പോയി 


ഇന്ന് പുട്ട് ഉണ്ടാക്കാം. നാളെ തൊട്ട് ദോശ മാവ് അരച്ചുവെച്ചു ദോശ ഉണ്ടാക്കാം. അത് ആകുമ്പോൾ പണി എളുപ്പത്തിൽ കഴിയുമല്ലോ. കല്യാണം കഴിഞ്ഞു ആദ്യം ആയി ആണ് ഭർത്താവിന് വേണ്ടി ഭക്ഷണം ഉണ്ടാകുന്നത്. ഭർത്താവിന്റെ വീട്ടിൽ ഭർത്താവിന്റെ അമ്മ അവൾ പുതുമോടി ആണെന്ന് പറഞ്ഞു അവളെ അടുക്കളയിലോട്ട് കയറ്റാർ ഇല്ലായിരുന്നു. അവൾ അടുക്കളയിൽ പോയി പുട്ട് പൊടി എടുത്ത് തേങ്ങയും ഉപ്പും അല്പം വെള്ളവും ചേർത്ത് തിരുമി  പുട്ട് ഉണ്ടാക്കാൻ അടുപ്പിൽ വെച്ചു.പിന്നീട് അവൾ ഉരുളകിഴങ്ങു എടുത്തു കഴുകി കുക്കർ എടുത്ത് അതിൽ ഉപ്പും മഞ്ഞൾ പൊടിയും പിന്നെ ഈ ഉരുളകിഴങ്ങും  ഇട്ടു വേവിക്കാൻ ആയി അടുപ്പത്തു വെച്ചു.


പിന്നീട് അവൾ അരി കഴുകി അടുപ്പത്തു വെച്ചു. പിന്നീട് അവൾ  ക്യാബേജ് ചെറുതായി കൊതിഅരിഞ്ഞു അതിൽ ഉപ്പും മഞ്ഞളും അരിഞ്ഞ മുളകും ഉള്ളിയും ആയി ഒരു ചിനച്ചട്ടിൽ ഇട്ടു അടുപ്പത്തു വെച്ചു. പാചകം എല്ലാം കഴിഞ്ഞു അടുക്കള ക്ലീൻ ആക്കിയപ്പോൾ തന്നെ അവൾക്കു ഓഫീസിൽ പോകാൻ ഉള്ള സമയം ആയിരുന്നു. ഓടിപോയി കുളിച്ചു വന്നപ്പോളേക്കും ലിബിൻ എണീറ്റിരുന്നു. അവനും റെഡി ആയി വന്നതോടെ രണ്ട് പേരും കഴിക്കാൻ ഇരുന്നു.


അവൻ തന്റെ ഫുഡ്‌ കഴിച്ചു ഇപ്പോൾ ഇഷ്ടപെട്ടു എന്ന് പറയും  എന്ന് വിചാരിച്ചു അവൾ ഇടക്ക് ഇടക്ക് അവന്റെ മുഖതോട്ടു നോക്കിയിരുന്നു.പക്ഷെ അവളുടെ പ്രതീക്ഷയെ തെറ്റിച്ചു കൊണ്ട് അവൻ അവളുടെ മുഖത്തു നോക്കി പറഞ്ഞു.


ഇത് എന്താ രസമോ അതോ സാമ്പറോ.എന്തിന് കൊള്ളാം ഈ കറി. ഇത് ഒരു കറി ആണോ. അതൊക്കെ എന്റെ അമ്മ വെക്കുന്ന കറി. കറി എന്ന് പറഞ്ഞാൽ അത് ആണ് കറി. ഇങ്ങനെ ഒന്നും അല്ല എന്റെ അമ്മ കറി വെക്കുന്നത്. അതിന്റെ വാലേ കെട്ടാൻ കൊള്ളില്ല ഇത്. ആ കറി വായിൽ ഒഴിക്കുമ്പോൾ തന്നെ സ്വർഗത്തിൽ എത്തിയ ഫീലാ.


അപ്പോഴേക്കും അവന്റെ പ്ലേറ്റ് കാലി ആയിരുന്നു. അവൻ കഴിച്ച പ്ലേറ്റ് അവിടെ ഇട്ട് അവളെ നോക്കി ഒന്നൂടി പുച്ഛിട്ട് അവിടുന്ന് എണീറ്റ് പോയി.


നല്ല വാക്ക് ഭർത്താവിൽ നിന്ന് പ്രതീക്ഷിച്ച അവൾക്കു അവന്റെ മറുപടി ഹൃദയത്തിൽ മുറിവ് ഉണ്ടാക്കി. വൈകുന്നേരം രണ്ടു പേരും ഓഫീസ് ജോലി കഴിഞ്ഞു ഒരുമിച്ചു ആണ് വന്നത്. അവൾ പോയി ഫ്രഷ് ആയി അടുക്കളയിൽ പോയി നല്ല ചൂട് ചായയും പഴം പൊരിയും ഉണ്ടാക്കി. അപ്പോഴേക്കും അവനും ഫ്രഷ് ആയി വന്നിരുന്നു. കാപ്പി കുടി കഴിഞ്ഞു അവൻ ടീവിയിൽ സിനിമ കാണാൻ പോയി. അവൾ രാവിലെ വീട് വൃത്തിക്കാൻ പറ്റാത്ത കൊണ്ട് വീട് എല്ലാം അടിച്ചുവാരി വൃത്തിയാക്കാൻ തുടങ്ങി.എല്ലാം അടിച്ചുവാരി കഴിഞ്ഞഞ്ഞപ്പോൾ തന്നെ ഓഫീസ് ജോലിയും മറ്റും ആയ കൊണ്ട് അവളുടെ നടു കഴച്ചു പൊട്ടൻ തുടങ്ങി. ഒന്ന് ഇരിക്കാം എന്ന് വിചാരിച്ചപ്പോൾ അവൻ അവളോട്‌ പറഞ്ഞു. എടി നീ പെരക്ക് അകം തൂത്തു കഴിഞ്ഞാൽ പിന്നെ എന്റെ നാളെ കൊണ്ട് പോകാൻ ഉള്ള ഷർട്ടും പാന്റും തേച്ചേരെ. പിന്നെ എന്റെ ഇന്ന് കൊണ്ട് പോയ ഡ്രസ്സ്‌ വാഷ് ചെയ്യാൻ മറക്കല്ലേ . അവൾ തിരിഞ്ഞു തുണി തേക്കാൻ പോകാൻ തുടങ്ങുമ്പോൾ അവൻ പറഞ്ഞു. നീ അവിടെ ഒന്ന് നിന്നെ. ഇത് നീ അടിച്ചത് ആണെല്ലോ. ആ പൊടി മൊത്തം അവിടെ ഉണ്ടെല്ലോ. ചുലും പിടിച്ചു ചുമ്മാ അങ്ങ് നടന്നാൽ അടി ആവില്ല. അതിന് നന്നായി മെനകെടണം. അവൾ ഒന്നും മിണ്ടാതെ കണ്ണ് നിറച്ചു അവനെ നോക്കി ഒന്നുകൂടി അടിക്കാൻ തുടങ്ങി. പക്ഷെ അവൻ പറഞ്ഞപോലെ പൊടി ഒന്നും കാണാൻ അവന് കഴിഞ്ഞില്ല.


അങ്ങനെ   അവരുടെ പുതിയ വീട്ടിലെ രണ്ടാമത്തെ ദിവസവും കഴിഞ്ഞു. പിറ്റേന്ന് രാവിലെ പതിവ് നാലുമണിക്ക് തന്നെ ആ വീട്ടിലെ അലാറം അടിച്ചു. രശ്മിത കണ്ണ് തുറന്നു അത് ഓഫ്‌ ചെയിതു വെച്ചു. എന്നിട്ട് അടുക്കളയിൽ പോയി ചോറും അതിനുള്ള കറികളും വെച്ചു . എന്നിട്ട് ചാറു കറി ഉണ്ടാകാൻ ആയി  ഉരുളകിഴങ്ങ് എടുത്ത അവൾ എന്തോ ആലോചിട്ടും അതും ആയി ബെഡ്‌റൂമിയിലോട്ട് ചെന്നു അവിടുത്തെ ലൈറ്റ് ഇട്ടു. മുഖത്തു ലൈറ്റ് അടിച്ചപ്പോൾ അവൻ ഈർഷ്യയോടെ കണ്ണ് തുറന്നിട്ടു അവളെ നോക്കി പറഞ്ഞു. ലൈറ്റ് ഓഫ്‌ ചെയ്യു.


അവൾ പറഞ്ഞു. ഇങ്ങോട്ട് എണിറ്റു വാ മനുഷ്യ. എന്നിട്ട് ഈ ഉരുളകിഴങ്ങ് കറി വെക്ക്.


ഞാനോ. നീ ഒന്ന് പോടീ.


അവൾ പറഞ്ഞു. ദേ മനുഷ്യ നിന്ന് ഡയലോഗ് അടിക്കാതെ ഇത് വന്ന് മര്യാദക്ക് കറി വെക്കുന്നുണ്ടോ.


അവളുടെ ആപ്പോഴത്തെ മുഖം ഭാവം കണ്ടു അവൻ ചോദിച്ചു. ഇന്നലെ ഇങ്ങനെ ഒന്നും ആയിരുന്നില്ലലോ. ഇന്ന് ഇപ്പോൾ എന്ത് പറ്റി.


അവൾ അവനെ നോക്കി ഒന്ന് പുച്ഛിട്ട് ആക്കി പറഞ്ഞു. എനിക്ക് എന്റെ അമ്മ വെക്കുന്നത് പോലെ അല്ലേ വെക്കാൻ പറ്റുക ഉള്ളു. നിങ്ങളുടെ അമ്മ ഉണ്ടാക്കുന്ന കറിയുടെ ടേസ്റ്റ് ഇവിടെ വെക്കുന്ന കറിക്ക് കിട്ടണം എങ്കിൽ അത്  സ്ഥിരം ആയി കഴിക്കുന്ന അതിന്റെ ടേസ്റ്റ് അറിയാവുന്ന നിങ്ങൾ തന്നെ വെക്കണം. ഞാൻ വെച്ചാൽ അത് എന്റെ വേർഷൻ ഓഫ് കറി മാത്രമേ ആകു.


അവളുടെ അത് പറയുമ്പോൾ ഉള്ള മുഖ ഭാവം അത്ര നന്ന് അല്ല എന്ന്  കണ്ട് അവൻ വേഗം എണീറ്റ് അടുക്കളയിലോട്ട് പുറപ്പെട്ടു.അവൻ ഉരുളക്കിഴങ്ങിന്റെ തൊലി പൊളിക്കുമ്പോൾ അവൾ പറഞ്ഞു. നാളെ തൊട്ട് എന്റെ കൂടെ എണീറ്റ് അടുക്കളപണിക്കു കൂടി കൊള്ളണം. ഞാൻ ചോറ് വെക്കുമ്പോൾ നിങ്ങൾ കറി വെക്കണം . ഞാൻ ഇഡലി ഉണ്ടാക്കുമ്പോൾ നിങ്ങൾ ചമ്മന്തി വെക്കണം. ഞാനും നിങ്ങളെ പോലെ തന്നെ ജോലിക്ക് പോകുന്നതാ .


അവൾ അത് പറഞ്ഞപ്പോൾ അവൻ ആവേശത്തോടെ പറഞ്ഞു. നീ ഈ പറഞ്ഞ ജോലി എന്റെ അമ്മക്കും ഉണ്ടായിരുന്നതാ . പക്ഷെ എന്റെ അമ്മയാണ് ഞങ്ങൾ അഞ്ചു ആണുങ്ങൾ അടങ്ങുന്ന കുടുംബതിന്റെ മുഴുവൻ കാര്യവും നോക്കിയിരുന്നത്. എല്ലാവരുടെയും ഇഷ്ടത്തിന് ഉള്ള ഭക്ഷണം ഉണ്ടാക്കി അമ്മ ഞങ്ങളുടെ മുന്നിൽ കൊണ്ടേ വെച്ച് തരും. നിന്നെ പോലെ ചെയുന്ന പണിക്കു കണക്കു പറയില്ല. ഞങ്ങളുടെ മുഴുവൻ വസ്ത്രങ്ങളും അലക്കി ഉണക്കി തേച്ചു മടക്കി തരും. അമ്മയുടെ ഭക്ഷണം ശെരി ആയില്ലേൽ അച്ഛൻ നല്ല തല്ല് വെച്ചു കൊടുത്താലും അമ്മ മറുവാക്ക് പറയാതെ നിന്ന് കൊള്ളും.മാസാവസാനം അമ്മക്ക് കിട്ടുന്ന സാലറി കൃത്യം ആയി ഞങ്ങളുടെ അച്ചനെ കൊണ്ടേ ഏൽപ്പിക്കും. എന്നിട്ട് അമ്മക്ക് എന്ത് എലും ആവിശ്യം ഉണ്ടേൽ അച്ഛനോട് പൈസ ചോദിക്കും. ഇന്ന് വരെ ഞങ്ങൾ അപ്പനെയോ മക്കളെയോ ഒരു ജോലി പോലും ചെയ്യാൻ അടുക്കളയിലോട്ട് വിളിച്ചിട്ടില്ല. അങ്ങനെ ഉള്ള ഞങ്ങളുടെ അമ്മ ഞങ്ങൾക്ക് ദൈവം ആണെടി. അങ്ങനെ ആണ് കുടുംബത്തിൽ പിറന്ന പെണ്ണുങ്ങൾ. എന്റെ അമ്മ ഒന്ന് പനിച്ചു കിടന്നാൽ പോലും ഞങ്ങൾ മക്കളുടെ കാര്യത്തിൽ ഒരു കുറവും വരുത്തിയിട്ടില്ല. അതാവാണം പെണ്ണ്.അല്ലാതെ നിന്നെ പോലെ ഭർത്താവിനെ കൊണ്ട് അടുക്കളപണി ചെയ്ക്കില്ല. അവൻ അത്രെയും അവളെ നോക്കി അരിശത്തിൽ പറഞ്ഞു.


അപ്പോൾ നിങ്ങൾ ഉദ്ദേശിച്ചത് നിങ്ങൾക്ക് ആവിശ്യം പരാതി ഒന്നും പറയാതെ നിങ്ങളുടെ കാര്യങ്ങൾ കൃത്യം ആയി നോക്കുന്ന ഒരു ജോലിക്കാരിനെ ആണ്. അതായത് നിങ്ങളുടെ അമ്മ എന്ത് എങ്കിലും പരാതി നിങ്ങള്ക്ക് വെച്ചു വിളമ്പുന്നതിൽ പറഞ്ഞിരുന്നു എങ്കിൽ,അമ്മ എപ്പോൾ എങ്കിലും ക്ഷീണം ആണ് എന്ന് പറഞ്ഞിരുന്നു എങ്കിൽ, അമ്മ എത് എലും കാര്യത്തിൽ നിങ്ങളുടെ അച്ഛനെ എതിർത്തിരുന്നു എങ്കിൽ നിങ്ങൾ നിങ്ങളുടെ അമ്മേനെ നല്ല അമ്മ ആയി കണ്ട് സ്നേഹിക്കില്ലായിരുന്നു എന്ന്. നിങ്ങൾക്കു നിങ്ങളുടെ അമ്മയോട് ഉണ്ടായിരുന്നത് സ്നേഹം ആയിരുന്നില്ല. സ്നേഹം ആയിരുന്നേൽ നിങ്ങളുടെ അമ്മക്ക് വയ്യാതെ കിടന്നപ്പോൾ നിങ്ങൾ സഹായിക്കുമായിരുന്നു. അവരെയും ഒരു വ്യക്തി ആയി പരിഗണിക്കുമായിരുന്നു. നിങ്ങൾ മക്കളോട്  ഉള്ള അഗതമായ സ്നേഹം കാരണം അവർ അതൊക്കെ നിങ്ങള്ക്ക് വേണ്ടി ചെയിതു തന്നു. അത് നിങ്ങൾ അവരുടെ കടമ ആയി കണ്ടു. ആ അടവ് ഒന്നും ഈ വീട്ടിൽ നടക്കില്ല.


അവളുടെ മറുപടി കേട്ട് അവന് അരിശം വരുന്നുണ്ടായിരുന്നു. എങ്കിലും അവളോട്‌ തിരിച്ചു എന്ത് എങ്കിലും പറഞ്ഞാൽ വീണ്ടും അവൾ ശക്തമായ മറുപടി കൊണ്ട് തൻറെ വാ അടപ്പിക്കും എന്ന് പേടിച്ചു അവൻ മുറിയിൽ പോയി ഫോൺ എടുത്തു സ്റ്റാറ്റസ് ഇട്ടു.


അമ്മ പ്രതിഫലം ആഗ്രഹിക്കാതെ എല്ലാം ചെയിതു തരുന്നവൾ.


ഭാര്യാ എത്ര കൊടുത്താലും പരാതി തീരാത്തവൾ.


അയാളുടെ സ്റ്റാറ്റസിനു ഇടയിൽ ആളുകൾ കമ്മന്റുകൾ ഇട്ട് തുടങ്ങി. അത് കണ്ടു ആല്മനിർവ്വിതി അടഞ്ഞു................

ലൈക്ക് കമന്റ് ചെയ്യണേ...

#buttons=(Accept !) #days=(20)

Our website uses cookies to enhance your experience. Learn More
Accept !
To Top