തന്നോട് ചേർന്ന് കിടക്കുന്ന അഭിയിൽ നിന്നും മാറാതെ അനു വാച്ച്ലേക്ക് നോക്കി...

Valappottukal


രചന: രാവണന്റെ സീത


തന്നോട് ചേർന്ന് കിടക്കുന്ന അഭിയിൽ നിന്നും മാറാതെ അനു വാച്ച്ലേക്ക് നോക്കി .. 5.45ആയിട്ടുള്ളു ,കാൽ മണിക്കൂർ കൂടെ ഉറങ്ങാം ...


അവളെ ഒന്നുടെ തന്നോട് ചേർത്ത് ,കണ്ണ് തുറക്കാതെ അഭി പറഞ്ഞു ....ഒരു ചെറിയ തിരുത്ത് ,അത് 6.45ആണ് ..


ന്റെ ദൈവമേ ഇന്ന് അമ്മ എന്നെ കൊല്ലും ..അവൾ എഴുന്നേറ്റ് ഓടാൻ നോക്കി ..പക്ഷെ അഭി വിട്ടില്ല .അനു അവനു നേരെ തിരിഞ്ഞു കിടന്ന് ,അവന്റെ കഴുത്തിൽ ഉമ്മ വെച്ചു ..കഴുത്തിൽ ആണോ ഉമ്മ വെക്കുന്നെ ,അവൻ കപടദേഷ്യം കാണിച്ചു .


അനു പറഞ്ഞു ,പല്ല് തേച്ചില്ല ,അതോണ്ട് കഴുത്തിൽ മതി ..ഇത് പറഞ്ഞു അവൾ എഴുന്നേറ്റ് ഓടി ,അവൻ പുഞ്ചിരിച്ചു കൊണ്ട് നോക്കി .


അടുക്കളയിൽ അമ്മ രാവിലെ ഭക്ഷണം ഉണ്ടാക്കുന്ന തിരക്കിലാ ..അവളെ കണ്ടതും അമ്മ ചോദിച്ചു ,ഇന്നെന്താ നേരത്തെ ....

അവളെ ചിരിച്ചു കൊണ്ട് പറഞ്ഞു ,സോറി അമ്മേ ...അമ്മ നോക്കുമ്പോൾ അവൾ കണ്ണ് കൊണ്ട് എന്തോ കാണിക്കുന്നു ..അമ്മ നോക്കിയപ്പോൾ അഭി റൂമിൽ നിന്നും പുറത്തേക്ക് വരുന്നത് കണ്ടു ..


അഭി എപ്പോഴാ വന്നത് ,അമ്മയുടെ ചോദ്യം കേട്ടു ,അഭി ചിരിച്ചു കൊണ്ട് പറഞ്ഞു .ഇന്നലെ രാത്രിയിൽ നേരം വൈകി ,അതോണ്ട് ആരെയും വിളിച്ചില്ല   .

അഭി അതും പറഞ്ഞു ബാത്‌റൂമിൽ പോയി .


അനുവിന്റെ മുഖം കണ്ടു അമ്മ ചോദിച്ചു ,എന്താടീ പറ്റിയെ ...അവൾ പറഞ്ഞു ..അത് അമ്മേ ...അച്ഛനും അമ്മയും തെറ്റിദ്ധരിച്ചാലോ എന്ന് കരുതിയാണ് ഞാൻ ....


അമ്മ ചിരിച്ചു കൊണ്ട് പറഞ്ഞു ...ഞങ്ങള്ക്ക് അറിയാലോ അനൂ നിങ്ങളെ രണ്ടുപേരെയും .. ഞാനിതു ഇന്നും ഇന്നലെയും കാണാൻ തുടങ്ങിയതല്ലല്ലോ .. നീ പേടിക്കണ്ട ,ഞങ്ങൾക്ക് അറിയാം ,നിങ്ങൾ തമ്മിൽ ഉള്ള സൗഹൃദം .


രണ്ടുപേരെയും ഒന്നിച്ചു എത്ര ദിവസം ഒരേ മുറിയിൽ അടച്ചാൽ പോലും നിങ്ങളുട ചിന്ത മാറില്ല എന്ന് ഞങ്ങൾക്കറിയാം ..


ഫ്രഷ് ആയി വന്ന് അഭിക്കു വേണ്ടി കാത്തിരിക്കുമ്പോൾ അനുവിന്റെ ചിന്ത അവരെ കുറിച്ച് ആയിരുന്നു ..


അഭിയും ഞാനും നല്ല സുഹൃത്തുക്കൾ ആണ് ...കാലങ്ങൾക്കു മുന്പേ ...

ഒരിക്കൽ പോലും വഴക്കിട്ടു പിരിഞ്ഞിട്ടില്ല ...


പരസ്പരം പ്രണയം തോന്നിയില്ല ... പിന്നീട് തന്റെ ജീവിതത്തിൽ ഒരു പ്രശ്നം ആവാതിരിക്കാൻ അഭി ഒഴിഞ്ഞു മാറിയതായിരുന്നു .


കുറെ കാലങ്ങൾക്കു ശേഷം വീണ്ടും കണ്ടുമുട്ടി ,എന്നിട്ടും പഴയ സൗഹൃദം,സ്നേഹം .. ഒരു തുള്ളി പോലും കുറയാതെ അങ്ങനെ തന്നെ ഇരുന്നു ...


ഇന്നലെ രാത്രി ലേറ്റ് ആയപ്പോൾ  ഇന്ന് ഇവിടെ നിൽക്കുന്നു ന്ന് പറഞ്ഞു കേറിവന്നു ,ഭക്ഷണം കഴിച്ചു കഴിഞ്ഞു കിടക്കുമ്പോൾ ഉറക്കം വരുന്നില്ലെന്ന് പറഞ്ഞപ്പോൾ ...ചുമ്മാ കൂടെ ഇരുന്നതാ ...അവിടെ തന്നെ കിടന്ന് ഉറങ്ങിപ്പോയി താൻ ..


അഭി വന്നു തട്ടി വിളിക്കുമ്പോൾ അനു ഓർമകളിൽ നിന്നും ഉണർന്നു ,


അവർ ഒന്നിച്ചു ഭക്ഷണം കഴിക്കുമ്പോൾ അവൾ പറഞ്ഞു  ,നിന്റെ കെട്ടിയോൾ കാത്തിരിക്കും വേഗം കഴിച്ചിട്ട് പോകാൻ നോക്ക് ..

അവളു തന്നെയാ ഇന്നലെ രാത്രി ലേറ്റ് ആകുന്നത് കൊണ്ട് ഇവിടെ നിൽക്കാൻ പറഞ്ഞത് ...ഇവിടുന്നു ഭക്ഷണം കഴിച്ചിട്ടേ വരൂ എന്ന് അവൾക്ക് അറിയാം ...അഭി പറഞ്ഞു .


നല്ല ബെസ്റ്റ് ഫാമിലി ...അവൾ കളിയാക്കി .അഭി അവളുടെ തലയിൽ കിഴുക്കി .

അല്ല നിന്റെ കേട്ടിയോനോ...


അവൾ പറഞ്ഞു ...അരുൺ കുട്ടികളെയും കൂട്ടി നാളെ വരും ..


അഭി പറഞ്ഞു ...എന്നാ രണ്ടു ദിവസം കഴിഞ്ഞു ,എല്ലാത്തിനേം വാരിക്കൂട്ടി വീട്ടിലേക്കു വാ ..


അവൾ തലയാട്ടി സമ്മതിച്ചു .


ഭക്ഷണം കഴിച്ചു കഴിഞ്ഞു ,റൂമിൽ കയറി ,കഴിഞ്ഞ പ്രാവശ്യം വന്നപ്പോൾ മാറ്റിയ ഡ്രസ്സ്‌ എടുത്തു ധരിച്ചു ..


ഷെൽഫിൽ ഒരു കണ്ണട കണ്ടു അഭി ചോദിച്ചു ,അയ്യേ നിന്റെ ഏട്ടന് ഇത് പോലുള്ള ലോക്കൽ സാധനമേ കിട്ടുള്ളോ ,എന്റേത് നോക്ക് ,ബ്രാൻഡഡ് ആണ് ..


ദേ,അഭി എന്റെ ഏട്ടനെ പറഞ്ഞാൽ ഉണ്ടല്ലോ ...നിന്നെ പോലെ എക്സിക്യൂട്ടീവ് ജോലി ഒന്നുമല്ല ഏട്ടന് ...ഒരു സാധാരണ ജോലിയാ ..ഹും ...


ഓ ഏട്ടനെ പറഞ്ഞാൽ അവൾക്കു പൊള്ളും ..അഭി കളിയാക്കി .


ആ പൊള്ളും ,എന്റെ കെട്ടിയോനെ വേണേലും പറഞ്ഞോ ,പക്ഷെ എന്റെ ഏട്ടനെ പറയേണ്ട ...ഇതും പറഞ്ഞു അവൾ ചവിട്ടി തുള്ളി റൂമിൽ നിന്നും പോകാൻ നിന്നു.. 


പെട്ടന്ന് അഭി അവളെ തന്നോട് ചേർത്തു നിർത്തി പറഞ്ഞു ...ഈ ദേഷ്യം കാണാനല്ലേ ഇങ്ങനെ ഒക്കെ പറയുന്നത് ...


അപ്പൊ തമാശിച്ചതാ അല്ലയോ ...അവൾ ചിരിച്ചു .

ഓഫ്‌കോഴ്സ് ...അവനും ചിരിച്ചു ...

ഓ ഒരു ഇംഗ്ലീഷ് ,അവൾ അവന്റെ വയറിൽ പതുക്കെ ഇടിച്ചു ....


നമ്മുടെ സൗഹൃദത്തിനു പ്രണയത്തേക്കാൾ മധുരമല്ലേ പെണ്ണെ ...പിന്നെന്തന് നീ പേടിക്കുന്നു ...അതും പറഞ്ഞു അഭി അനുവിന്റെ നെറ്റിയിൽ ഒരു മുത്തം കൊടുത്തു ...


അനു കണ്ണുകൾ അടച്ചു ...


പിന്നീട് അവൻ പോകുമ്പോൾ ,ആ വഴിയിൽ അനു നോക്കി നിന്നു...ഈ സൗഹൃദം എന്നും കൂടെ ഉണ്ടാവണം എന്ന പ്രാർത്ഥനയോടെ ...


Nb:ഒരിക്കലും നടക്കില്ല എന്ന് എല്ലാരും പറയും ...എനിക്കും തോന്നുന്നില്ല ...എങ്കിലും ഇന്നലെ ഞാൻ  കണ്ട സ്വപ്നത്തിന്റെ കൂടെ എന്റെ ഭാവനയും ചേർത്ത് ഇവിടെ പോസ്റ്റുന്നു ...ലൈക്ക് കമന്റ് ചെയ്യണേ..

#buttons=(Accept !) #days=(20)

Our website uses cookies to enhance your experience. Learn More
Accept !
To Top