ആത്മസഖി, തുടർക്കഥ ഭാഗം 41 വായിക്കൂ...

Valappottukal

 


രചന: മഴ മിഴി


"അങ്കത്തിനു തയാറാകുന്ന പോരാളിയെ പോലെ കണ്ണുകൾ കൂർപ്പിച്ചു നോക്കുന്നവളെ കാശി കണ്ണിമാ ചിമ്മാതെ നോക്കി നിന്നു.."


"നന്ദ കാശിയെ കൂർപ്പിച്ചു നോക്കി കൊണ്ട് അവന്റെ കാലിനിട്ട് ഒരു ചവിട്ട് കൊടുത്തു..."

ഔച്.... അയ്യോ....

കാശി അറിയാതെ നിലവിളിച്ചു പോയി... ഇടുപ്പിൽ ചുറ്റിയ കൈ അഴിച്ചു കൊണ്ട് അവൻ കാലിൽ പിടിച്ചു...തിരുമ്മി കൊണ്ടു അവളെ നോക്കി...

.

നന്ദ ചിരിയോടെ നോക്കി നിന്നു...


എന്നോട് കളിച്ചാൽ ഇങ്ങനെ ഇരിക്കും...


"ടി.... സ്വല്പം വേദന മാറിയതും കാശി അലറി...."

എന്തിനാടി  പിശാശ്ശെ...എന്നെ ചവിട്ടിയെ...


"അതെന്നെ കേറി പിടിച്ചിട്ടാ..."


"ഞാൻ കേറി പിടിച്ചത് നീ എന്നെ നോക്കി വെള്ളം ഇറക്കിയിട്ടാ..."


"പിന്നെ..നോക്കി വെള്ളമിറക്കാൻ നിങ്ങൾ എന്താ... ചിക്കൻ പീസോ...."


എടി... എടി.... നീ എന്നെ നോക്കി  എന്റെ കണ്ട്രോൾ കളഞ്ഞതല്ലേ?

ഞാനോ?

എനിക്ക് വേറെ പണി ഇല്ലേ... 

നിങ്ങളെ പോലെ ഒരു ഗുണ്ടെടെ കണ്ട്രോൾ കളയാൻ... 

അതുമല്ല ഞാൻ ഒന്ന് നോക്കിയാൽ പോകാനുള്ള കൺട്രോളെ നിങ്ങൾക്ക് ഉള്ളോ...

ഉള്ളെടി.... നിന്റെ ഈ കൂർപ്പിച്ചുള്ള നോട്ടം കാണുമ്പോഴേ എന്റെ കണ്ട്രോൾ പോവും...


"അയ്യേ.....! വൃത്തികെട്ട മനുഷ്യൻ..."


ആഹാ... നീ ആളു കൊള്ളാല്ലോടി ഈർക്കിലുകൊള്ളി...

പണ്ടത്തെ പോലെ തന്നെ നിന്റെ നാവിന്റെ നീളത്തിന് ഒരു കുറവും ഇല്ല...

എന്നെ നിന്നു ഊറ്റി കുടിച്ചിട്ട്... ഇപ്പൊ അവള് പറയുന്നു അവൾ എന്നെ നോക്കിയിട്ടേ ഇല്ലെന്നു...


"കള്ളി.... പെരുംകള്ളി....."


നന്ദ കണ്ണും കൂർപ്പിച്ചു അവനെ നോക്കി...പിറുപിറുത്തു....


"കോഴി... കാട്ടു... കോഴി...."


അതേയ്.... എന്താ നിന്റെ ഉദ്ദേശം...

എന്ത് ഉദ്ദേശം....

അല്ല.. ഇന്ന് കോളേജിൽ നിന്നു തുടങ്ങിയതാണല്ലോ നിന്റെ അങ്കം

കാര്യമായിട്ടാണോ?

അതോ ഇനി തേച്ചിട്ട് പോവാനാണോ?


അവന്റെ ചോദ്യത്തിൽ നന്ദ ഒന്ന് പതറി...

ഈശ്വര... ഈ തേപ്പ് കാര്യം ഇങ്ങേരോട് ആരാ പറഞ്ഞെ...

ഇനി അനു ആണോ?

ഏയ്... അവൾ അങ്ങനെ ചെയ്യില്ല...

ഇനി ഇങ്ങേരു അവിടെ എവിടേലും ഉണ്ടാരുന്നോ?


ടി..നിന്റെ ഈ പരട്ട തലയിൽ എന്നെ തേക്കാനുള്ള വഴി ആലോചിക്കുവാണോ?


"അത്... വന്നു ഞാൻ...."

"അവൾ വാക്കുകൾ കിട്ടാതെ പതറി..."


എന്താടി നന്ദേ നിനക്ക് എന്നെ ചതിക്കാൻ വല്ല ഭാവവും ഉണ്ടോ....

കാശി മീശ പിരിച്ചു ചോദിച്ചു...


"ഉണ്ടേൽ അത് വെറുതെയ... 

ഈ കാശി ഒരാളെ സ്നേഹിച്ചിട്ടുണ്ടെകിൽ അത് നിന്നെ മാത്രമാ.. 

അതിനി എന്നും അങ്ങനെ ആയിരിക്കും...

എന്നെ തേച്ചിട്ട് പോകാമെന്നു നീ കരുതണ്ട..."


നന്ദയ്ക്ക് പെട്ടന്ന് ദേഷ്യം വന്നു...

ഞാൻ ആരെയും ചതിച്ചിട്ടോ തേച്ചിട്ടോ ഇല്ല ..


നിങ്ങളാഎന്നെ ചതിച്ചതും തേച്ചതും..

എന്നിട്ട് ഇപ്പൊ നിങ്ങൾക്ക് വല്ലാത്ത ഒരു മനം മാറ്റം...

എന്നോട് സ്നേഹം പോലും... നിങ്ങൾ ദുഷ്ടാന...എന്നോട് പറഞ്ഞെ എന്റെ ചേച്ചിയെ സ്നേഹിക്കുന്നെന്നു അല്ലെ...

പിന്നെ ഇപ്പൊ എവിടുന്നു പൊട്ടി വന്നു ഈ സ്നേഹം....

എന്നെ ദ്രോഹിക്കാനല്ലേ നിങ്ങൾ എന്നോട് ഈ കാട്ടണ അടുപ്പമൊക്കെ...എന്നെ ഉപദ്രവിച്ചതൊന്നും ഞാൻ മറന്നിട്ടില്ല...

എല്ലാം ഞാൻ കണ്ടൊണ്ടിരിക്കുവാ... നിങ്ങളും വൃന്ദച്ചിയും തമ്മിലുള്ള ചുറ്റി കളിയൊക്കെ...ഞാൻ അറിയുന്നുണ്ട്... ഞാൻ പൊട്ടി ഒന്നും അല്ല...നിങ്ങൾ എന്നെയോ ചതിച്ചു... ഇനി അതുപോലെ ആദിയേട്ടനെയും ചതിക്കുവാണല്ലേ...


അതുവരെ പിടിച്ചു വെച്ച സകല ദേഷ്യവും അവളിൽ നിന്നും  ശാകാര ധ്വനിയായി പുറത്തേക്ക് വന്നു..


കാശിയുടെ മുഖം പെട്ടന്ന് വിളറി വെളുത്തു... അവന്റെ കണ്ണുകൾ നിറഞ്ഞു...


അവൻ ഒരക്ഷരം മിണ്ടാതെ ഫോണും എടുത്ത് പുറത്തേക്ക് ഇറങ്ങി... അവളുടെ ചോദ്യങ്ങൾ അവന്റെ ഹൃദയത്തിൽ കൊണ്ടു മുറിഞ്ഞു... അവന്റെ ആ പോക്ക്കണ്ടു നന്ദയുടെ ഹൃദയം പിളരുന്ന പോലെ തോന്നി...


 താൻ ചോദിച്ചതിൽ എന്താ തെറ്റ്.. 

വൃന്ദേച്ചി കാശിയേട്ടനോട് കാട്ടണ അടുപ്പം കാണുമ്പോൾ അങ്ങനെ തോന്നി പോകുന്നു.. 

അല്ലെങ്കിലും കല്യാണ ദിവസം നടന്ന കാര്യങ്ങൾ അതിനെ ശെരി വെക്കുന്ന പോലെ അല്ലെ...

 സ്നേഹിച്ചിട്ടും തന്നെ ചതിച്ചിട്ട് അല്ലെ ഉള്ളു കാശിയേട്ടൻ.. 

എന്നോട് കാട്ടിയ ക്രൂരതകൾ ഇപ്പോഴും ഓർക്കുമ്പോൾ വല്ലാതെ ഉള്ളം വിങ്ങുന്നു... 

പിന്നെ എന്തിനാ അയാളുടെ പോക്ക് കണ്ടു താൻ വിഷമിക്കുന്നത്...അയാൾ എന്തോ കാര്യാ സാധ്യതയ്ക്ക് വേണ്ടിയാ ഇപ്പോൾ കാട്ടണ ഈ അടുപ്പമൊക്കെ...



അവൾ ലൈറ്റ് അണച്ചു കിടന്നെങ്കിലും ഉറങ്ങാൻ കഴിഞ്ഞില്ല.. വെറുതെ ഇന്ന് നടന്ന കാര്യങ്ങൾ അവൾ ഒന്നു ഓർത്തു പോയി..


ഗിരിയെ കണ്ടതും അവൻ പറഞ്ഞ കാര്യങ്ങൾ വീണ്ടും മനസ്സിനെ വേട്ടയാടാൻ തുടങ്ങി... അതിനൊപ്പം കുറച്ചു മുൻപ് കാശിയിലെ മാറ്റങ്ങൾ. അവൻ പറഞ്ഞ വാക്കുകൾ..


അവൾക്ക് കിടന്നിട്ട് ഉറക്കം വന്നില്ല..തിരിഞ്ഞും മറിഞ്ഞും കുറച്ചു നേരം കിടന്നു പിന്നെ പതിയെ എണീറ്റു ഒച്ച ഉണ്ടാക്കാതെ പടികൾ ഇറങ്ങി പുറത്തേക്ക് വന്നു...അപ്പോഴാണ് പുറത്തു നിന്നും ആരുടെയോ അടക്കി പിടിച്ച സംസാരം കേട്ടത്..


പാതി ചാരിയാ ഡോർ പതിയെ തുറന്നു നന്ദ പുറത്തേക്ക് തല നീട്ടി നോക്കി...


ബുള്ളറ്റു മുകളിൽ  ഇരിക്കുന്ന കാശി.. അതിനു അടുത്തായി രണ്ടു നിഴൽ രൂപങ്ങൾ പുറം തിരിഞ്ഞു ഇരിക്കുകയാണ്... പുറം തിരിഞ്ഞു ഇരിക്കുന്നത് കൊണ്ടു തന്നെ അത് ആരാണെന്നു അവൾക്ക് വ്യക്തമായില്ല..


നന്ദ ഒച്ച ഉണ്ടാക്കാതെ പുറത്തേക്ക് ഇറങ്ങി പമ്മി പമ്മി സിറ്റ്ഔട്ടിലെ തൂണിൽ മറഞ്ഞു നിന്നു...

അവരുടെ സംസാരം ശ്രദ്ധിച്ചു..


ടാ... നീ ഞങ്ങളെ ഈ പാതിരാത്രി വിളിച്ചു വരുത്തിയത് ഈ ബ്ലഡ്‌ കാട്ടാനാണോ?

അല്ലാണ്ട് ഹോസ്പിറ്റലിൽ വരാൻ നിനക്ക് താല്പര്യമില്ലേ...


കാശി മൂക്കിൽ അമർത്തി പിടിച്ചു കൊണ്ട് മനുനെ നോക്കി..

ടാ... മനു... നീ ഒന്ന് അടങ്ങാട ഞാൻ ഒന്ന് പറഞ്ഞോട്ടെ..


നീ കൂടുതൽ ഒന്നും പറയാതെ വാടാ... ഇങ്ങോട്ട്.... ലിജോ അവനെ ബുള്ളറ്റിൽ നിന്നും പിടിച്ചു പൊക്കി..


എന്റെ ലിജോ... എനിക്ക് ഒന്നും ഇല്ലടാ...അളിയാ...

ഈ നോസ് ബ്ലീഡിങ് ഇപ്പോൾ അങ്ങ് മാറും..


ടാ കാശി നീ വെറുതെ ഈ നോസ് ബ്ലീഡിങ് നിസ്സാരമായി കാണരുത്..

നാളെ ഇത് വലിയ പ്രോബ്ലത്തിൽ ചെന്നു നിൽക്കും..

ഈ വന്നതിലും വലിയ പ്രോബ്ലം ഒന്നും ഈ കാശിടെ ജീവിതത്തിൽ സംഭവിക്കാൻ പോകുന്നില്ലെടാ...


അതും പറഞ്ഞു കാശി വീണ്ടും ബുള്ളറ്റിൽ വന്നിരുന്നു..

ടാ.... മനുവേ... ഞാൻ അന്വേഷിക്കാൻ പറഞ്ഞത് നീ അന്വേഷിച്ചോ?

അന്നത്തെ ആക്സിഡന്റിന്റെ കാര്യം അല്ലെ...അന്വേഷിച്ചു....


നന്ദ കേട്ടത് ഒന്നും വിശ്വസിക്കാനാവാതെ തൂണിൽ ചാരി നിന്നു..

ഇവരെല്ലാം എന്നോട് എന്തോ മറയ്ക്കുന്നുണ്ട്..

കാശിയേട്ടന് ആക്‌സിഡന്റ് പറ്റിയ കാര്യം താൻ ഒരിക്കൽ പോലും അറിഞ്ഞിട്ടില്ലല്ലോ...

അവൾ വീണ്ടും കാതോർത്തു നിന്നു...


ടാ ഇനിയും നന്ദയോട് എല്ലാം തുറന്നു പറയണ്ടേ...

നീയും വൃന്ദയുമായി അവള് കരുതും പോലെ ഒരു ബന്ധവുമില്ലെന്നു അവളെ അറിയിക്കണ്ടേ...

നിനക്ക് വയ്യെങ്കിൽ ഞങ്ങൾ പറയടാ...

സത്യം അറിയുമ്പോൾ നിന്നോടുള്ള അവളുടെ ഈ ആക്ടിറ്റുട് ഒകെ മാറും..

ശെരിയാടാ കാശി.... അതാടാ ശെരി...ലിജോ പറഞ്ഞതിനോട് മനുവും അനുകൂലിച്ചു..


വേണ്ട  ലിജോ....


വൃന്ദയ്ക്ക് അവളോടുള്ള ദേഷ്യത്തിന്റെ കാരണം അറിയണം.. അല്ലെങ്കിൽ ചിലപ്പോൾ വൃന്ദ അവളെ എന്തേലും ചെയ്യുമൊന്നു എനിക്ക് പേടി ആണെടാ...


കേട്ടതൊന്നും വിശ്വസിക്കാനാവാതെ നന്ദ പകുതി മരവിച്ച ശരീരവുമായി പതിയെ അകത്തേക്ക് പോയി.. മുകളിലേക്കുള്ള പടികൾ കയറുമ്പോൾ കേട്ടതെല്ലാം ഒരുവേള സ്വപ്നം ആണോന്നു പോലും അവൾക്ക് തോന്നി പോയി...

കാശിയേട്ടൻ വൃന്ദേച്ചിയെ പ്രണയിക്കുന്നില്ലേ...

അന്നും ഇന്നും തന്നെ ആണോ പ്രണയിച്ചത്...

പക്ഷെ അന്ന് പിന്നെ എന്തിനാ എന്നോട് അങ്ങനൊക്കെ ചെയ്തേ...


വൃന്ദേചിക്ക് തന്നോട് എന്തിനാ ദേഷ്യം... താൻ സ്നേഹിച്ചിട്ടല്ലേ ഉള്ളു ചേച്ചിയെ..

അവൾ ഉറങ്ങാതെ അടുത്ത ദിവസം നേരം വെളുക്കാൻ കാത്തിരുന്നു.....


കോളേജിലേക്ക് പോകാനിറങ്ങുമ്പോൾ അവൾ വെറുതെ കാശിയെ ഒന്ന് നോക്കി....

അന്ന് കോളേജിൽ എത്തി കഴിഞ്ഞു... അനുനെ പിടിച്ചു വലിച്ചു കൊണ്ട് പുറത്തെ വാക ചോട്ടിലേക്ക് ഒരു ഓട്ടമായിരുന്നു അവൾ...

എന്താടി നന്ദേ...

അനു കിതച്ചു കൊണ്ട് ചോദിച്ചു....

എടി.... കാശി ഏട്ടൻ...

അങ്ങേർക്ക് എന്താ....


കാശിയേട്ടൻ എന്നെയാടി സ്നേഹിക്കുന്നത്...


ദേ... പെണ്ണെ നിനക്ക് വട്ടാണോ?


അങ്ങേരുടെ കൈയിൽ നിന്നും കിട്ടിയത് ഒന്നും പോരെ...

അതോ ഇനി അങ്ങേരോടുള്ള നിന്റെ പ്രണയം മൂത്തു ഭ്രാന്തായോ നന്ദേ നിനക്ക്...


അല്ലേടി.... അനു... ഞാൻ അറിയാത്ത എന്തൊക്കെയോ കാര്യങ്ങൾ കാശിയേട്ടൻ എന്നോട് ഒളിപ്പിക്കുന്നുണ്ട്...


അവൾ ഇന്നലെ അറിഞ്ഞ കാര്യങ്ങൾ അനുനോട് പറഞ്ഞു...

അവൾ

കുറച്ചു നേരം മിണ്ടാതെ ഇരുന്നിട്ട് നന്ദേ നോക്കി...


എടി... നീ പോയി നിന്റെ വൃന്ദേച്ചിയോട് കാര്യങ്ങൾ ചോദിക്ക്...

ചേച്ചി എന്താണ് പറയുന്നത് എന്ന് അറിയാല്ലോ..

അത് ശരിയാണെന്നു നന്ദയ്ക്കും തോന്നി..


അന്ന് ക്ലാസ്സിൽ നന്ദ സൈലന്റ് ആയിരുന്നത് കാശിയെ അത്ഭുതപെടുത്തി...


അങ്ങനെ ദിവസങ്ങൾ കടന്നു പോയി... അച്ഛൻ ഹോസ്പിറ്റലിൽ നിന്നും വീട്ടിൽ എത്തി...

ആദി  ഗാർമെന്റ്സിലും വൃന്ദ ടെസ്റ്റയിൽസിലും പോയി തുടങ്ങി...


അങ്ങനെ  കുറച്ചു ദിവസങ്ങൾക്ക് ശേഷം ടെക്സ്റ്റയിൽസിൽ


മാം.... വൃന്ദ മാം....

എന്താ ഷേർലി....

മാമിനെ കാണാൻ ഒരു ഗസ്റ്റ്‌ ഉണ്ട്....

ഗസ്റ്റോ? എനിക്കോ?

ആരാണ്?

പേരു വല്ലതും പറഞ്ഞോ?

ആ പറഞ്ഞാരുന്നു ഒരു ഗിരിധർ....


വൃന്ദ ഞെട്ടി ചെയറിൽ നിന്നും എണീറ്റു പോയി...

എന്താ മാം....

അകത്തേക്ക് വിടട്ടെ...

മ്മ്...

അല്പം കഴിഞ്ഞു ബ്ലൂ ജീൻസും ബ്ലാക്ക് ഷർട്ടും കണ്ണിൽ ഒരു കറുത്ത കൂളിംഗ് ഗ്ലാസ്സും കാലിൽ പോളിഷ് ചെയ്ത ഷൂവും ഇട്ട്..വെൽ ഗെറ്റപ്പിൽ ഒരു വെളുത്ത ചെറുപ്പക്കാരൻ കയറി വന്നു...


അവനെ കണ്ടതും വൃന്ദ ഒന്ന് പതറി...

ഗിരി.... നിന്നോട് ആരാ എന്നെ തിരക്കി ഇങ്ങോട്ട് വരാൻ പറഞ്ഞെ...

ആദി ഏങ്ങാനം അറിഞ്ഞാൽ അറിയാല്ലോ പുകില്..

നീ എന്റെ ജീവിതം നശിപ്പിക്കരുത്...

എനിക്ക് നന്ദയോടെ ഉള്ളു ശത്രുത...


കാശിയോട് എനിക്ക് ശത്രുത ഇല്ലാഞ്ഞിട്ടു കൂടി നീ പറഞ്ഞിട്ട് നിനക്ക് വേണ്ടി കൂടെ നിന്നവളാ ഞാൻ...


അതുകൊണ്ട് ദയവു ചെയ്തു എന്റേം ആദിടേം ലൈഫ് ഇല്ലാണ്ട് ആക്കരുത്..

നിന്റെ കൂടെ ഞാൻ ഉണ്ടെന്നു അറിഞ്ഞാൽ ആ നിമിഷം ആദി എന്നെ ചവിട്ടി പുറത്താക്കും...

അത് ആദി ചെന്നൈയിൽ വെച്ചു എന്നോട് നേരിട്ട് പറഞ്ഞു കഴിഞ്ഞു...


റിലാക്സ്.... വൃന്ദ....

ഞാൻ ഇപ്പോൾ  നിന്റെ ലൈഫിൽ പ്രശ്നം ഉണ്ടാക്കാൻ അല്ല വന്നത്...

നീ അല്ലെ പറഞ്ഞെ കാശിയും നന്ദയുമായി ഡിവോഴ്സ് ചെയ്യാൻ പോവാണെന്നു...

എന്നിട്ട് ഇന്നലെ ഞാൻ അറിഞ്ഞത് അങ്ങനെയല്ല....

നീ എന്താ അറിഞ്ഞേ.....

അവര് തമ്മിൽ വീണ്ടും ഒന്നിച്ചെന്ന ഞാൻ അറിഞ്ഞേ...

ഇതിപ്പോ ഞാൻ നീ പറയുന്നത് വിശ്വസിക്കണോ

അതോ ഞാൻ അറിഞ്ഞ കാര്യങ്ങൾ വിശ്വസിക്കണോ?

നിന്നെ ആരോ പറ്റിക്കാൻ പറഞ്ഞതാടാ...

6 മാസം കഴിഞ്ഞാൽ അവര് ഡിവോഴ്സ് ആവും...

അവര് തമ്മിൽ അടുക്കാതിരിക്കാൻ ഞാൻ എന്നെ കൊണ്ടു ആവും വിധം നോക്കി കോളാം...


നിനക്ക് അത് പോരെ...


മ്മ്....

എന്നാൽ ശെരി ഞാൻ ഇറങ്ങുവാ...


ഇനി മറിച്ചാണെങ്കിൽ വൃന്ദേ ഞാൻ ഒരു വരവ് കൂടി വരും അത് നേരെ ദേവർമഠത്തിലേക്ക് ആവും...



ടാ... കാശി ലേറ്റ് ആയി നീ പോകാൻ നോക്കൂ...

ആക്‌സിഡന്റ് ഉണ്ടാക്കിയത് ആരാണെന്നു നമ്മൾ അറിഞ്ഞല്ലോ...

ഇനി ഇപ്പോൾ   നീ ഒന്നിനും പോകണ്ട...


അറിയാല്ലോ നന്ദ നിന്നെ കാത്തു വീട്ടിൽ ഉണ്ടെന്നുള്ള കാര്യം...

അതുകൊണ്ട് ഇപ്പോൾ ഒരു പ്രശ്നത്തിന് പോകണ്ട...


കവല വരെ അവർ മൂന്നാളും ഒന്നിച്ചു പോയി അത് കഴിഞ്ഞു മൂന്ന് പേരും മൂന്ന് വഴക്കായി പിരിഞ്ഞു...


ലിജോയും മനുവും പോയി കഴിഞ്ഞു കാശി ഫോൺ എടുത്തു ആരെയോ വിളിച്ചു...

അത് കഴിഞ്ഞു അവൻ ബുള്ളെറ്റ് നേരെ വീട്ടിലേക്ക് വീട്ടു...


ഇതേ സമയം അവനെ കാത്തെന്ന പോലെ കിടന്ന ടിപ്പർ അവന്റെ  ബുള്ളറ്റു അവരെ മറി കടന്നതും അവന്റെ പിന്നാലെ പാഞ്ഞു...

പെട്ടന്ന് ബുള്ളറ്റിന്റെ മിററോറിൽ കൂടി കാശി തന്റെ നേരെ പാഞ്ഞടുക്കുന്ന  ടിപ്പർ കണ്ടു.. അവനെന്തോ അപായം പോലെ തോന്നി..വണ്ടി വെട്ടിച്ചു മാറ്റിയതും സ്പീഡിൽ വന്ന ടിപ്പർ ബുള്ളറ്റിന്റെ സൈഡിൽ ഇടിച്ചു... ആ ഇടിയിൽ കാശി തെറിച്ചു റോഡിലേക്ക് വീണു...


തുടരും

#buttons=(Accept !) #days=(20)

Our website uses cookies to enhance your experience. Learn More
Accept !
To Top