വിലക്കപ്പെട്ട പ്രണയം Season 2, ഭാഗം 47 വായിക്കൂ...

Valappottukal


രചന: ലക്ഷ്മിശ്രീനു


നന്ദു വാതിൽ തുറക്കുമ്പോ മുന്നിൽ ദച്ചുവും അമ്മയും....... ഒട്ടും പ്രതീക്ഷിക്കാതെ അവരെ കണ്ടു അവൾ അങ്ങനെ നിന്നു......



കയറി വാ അമ്മ.....അവൾ അമ്മയെ നോക്കി ചിരിച്ചു കൊണ്ട് അകത്തേക്ക് ക്ഷണിച്ചു...അവർ അകത്തു കയറിയതും പാറുസ് കുണുങ്ങി കുണുങ്ങി മുറിയിൽ നിന്ന് ഇങ്ങ് എത്തിയിരുന്നു...



അച്ഛമ്മേടെ കുഞ്ഞിപെണ്ണ് ഇത് എവിടെ പോവാ ചുന്ദരി ആയിട്ട്.....പാറുസിനെ എടുത്തു കൊണ്ട് അമ്മ ചോദിച്ചു കുഞ്ഞിപെണ്ണ് ചിരിക്കുന്നുണ്ട്......


അവരൊക്കെ എവിടെ മോളെ.....


ഏട്ടനും ഏട്ടത്തിയും കൂടെ ഹോസ്പിറ്റലിൽ പോയി... ആമിചേച്ചി രാവിലെ ബാത്‌റൂമിൽ ഒന്ന് വീണു ഇപ്പൊ ഇച്ചിരി സീരിയസ് ആണെന്ന് പറഞ്ഞു വിളിച്ചു.........



അയ്യോ..... അപ്പൊ മോള് അങ്ങോട്ട്‌ പോകാൻ ഇറങ്ങിയത് ആണോ......



ഇല്ല അമ്മ ഞാൻ മോനെ സ്കൂളിൽ നിന്ന് വിളിക്കണം ഇവിടെ അടുത്ത് ആണ് അത് കഴിഞ്ഞു ഞങ്ങളോട് തറവാട്ടിൽ ചെല്ലാൻ പറഞ്ഞു......അമ്മ ഇരിക്ക് ഞാൻ ചായ എടുക്കാം....



വേണ്ട മോളെ ഇനി ഇപ്പൊ..... ഞങ്ങൾ ഹോസ്പിറ്റലിൽ പോയി എന്തായി എന്ന് നോക്കാം..... ഞങ്ങൾ വന്ന ദിവസം കൊള്ളാം........



ഞാൻ ഒന്ന് ബദ്രിയെ വിളിക്കട്ടെ...ദച്ചുഫോൺ എടുത്തു പുറത്തേക്ക് ഇറങ്ങി....


അച്ഛമ്മേടെ കുഞ്ഞിപെണ്ണ് വന്നേ.....താഴെ ഇറങ്ങിയ പാറുപെണ്ണിനെ എടുത്തു വീണ്ടും കൊഞ്ചിക്കാൻ തുടങ്ങി അമ്മ...


ദച്ചു കുറച്ചു കഴിഞ്ഞു അകത്തേക്ക് കയറി വന്നു.......!



നന്ദിക....അകത്തേക്ക് കയറി വന്നതും ദച്ചു വിളിച്ചു.....അവളും അമ്മയും നോക്കി..



ദേവയുടെ പ്ലെ സ്കൂൾ ഇവിടെ അടുത്ത് ആണോ.....



രണ്ടുകിലോമീറ്റർ ഉണ്ട്....



മ്മ്മ്.....



അമ്മ പാറുസിനെ നോക്കിക്കോ ഞങ്ങൾ ദേവയെ വിളിച്ചിട്ട് വരാം..... ഇവരെ തറവാട്ടിൽ ആക്കിയിട്ട് എന്നോട് മാത്രം ഹോസ്പിറ്റലിൽ പോകാൻ ആണ് ബദ്രി പറഞ്ഞത്..... അവിടെ ഗായു നേത്ര ഒക്കെ ഉണ്ട് എന്ന് പറഞ്ഞു......! നന്ദു അവനെ നോക്കി പക്ഷെ അവൻ മൈൻഡ് ചെയ്തില്ല...



വാ..... അവൾ അമ്മയെ ഒന്ന് നോക്കി...



മോള് പോയിട്ട് വാ..... അവർ പോകുന്നത് അമ്മ ഒന്ന് നോക്കി.



ദച്ചു ഡ്രൈവിംഗ് സീറ്റിൽ കയറി നന്ദു വേഗം പുറകിലേക്ക് കയറാൻ പോയി...


ഞാൻ നിന്റെ ഡ്രൈവർ അല്ല........അവന്റെ ദേഷ്യം നിറഞ്ഞ സ്വരം കേട്ടതും അവൾ വേഗം മുന്നിൽ വന്നു കയറി....



പറയ്......അവൻ മുന്നിലേക്ക് നോക്കി കൊണ്ട് പറഞ്ഞു അവൾ സംശയത്തിൽ അവളെ നോക്കി....



സ്കൂളിലേക്ക് ഉള്ള വഴി പറയാൻ എന്നെ മിഴിച്ചു നോക്കാതെ......! അവന്റെ അലർച്ച കേട്ടതും നന്ദു പെട്ടന്ന് മറുപടി പറഞ്ഞു.അവൻ അവളെ നോക്കി ചുണ്ടിലൊളിപ്പിച്ച ചിരിയോടെ വണ്ടി മുന്നോട്ട് എടുത്തു.


കുറച്ചു ദൂരം പോയതും അവൻ വണ്ടി നിർത്തി......


അവൾ അവനെ സംശയത്തിൽ നോക്കി.



എനിക്ക് കുറച്ചു സംസാരിക്കാൻ ഉണ്ട്.....!


എന്താ...


ഞാൻ അത് പറയാൻ പല പ്രാവശ്യം ഫോണിൽ വിളിച്ചു മെസ്സേജ് അയച്ചു ഒന്ന് പോലും നോക്കിയിട്ടില്ല.....നീ 


നന്ദു ഒന്നും മിണ്ടിയില്ല......



ഡോ.......അവളുടെ മൗനം അവനെ വീണ്ടും കുഴപ്പിച്ചു.



നന്ദു......



നമുക്ക് പോകാം ദച്ചുയേട്ടാ.....



ഞാൻ പറഞ്ഞു കഴിഞ്ഞില്ല അത് മുഴുവൻ കേട്ടിട്ട് പോകാം......



പറയാൻ ഉള്ളത് ഒക്കെ അന്ന് പറഞ്ഞില്ലേ ഇനിയും ഉണ്ടോ....



നീ നിന്നേ ഞാൻ അന്ന് പറഞ്ഞത് മാത്രം ആണ് കണക്കിൽ എടുത്തത്....നീ എന്റെ ഭാഗത്ത്‌ നിന്ന് ഒന്ന് ചിന്തിച്ചോ നന്ദു..... പത്തുപന്ത്രണ്ട് വർഷത്തെ പ്രണയം എന്റെ പൊന്ന് മോള് എല്ലാം എല്ലാം പോയി.... അവരുടെ അവസാനഓർമ്മക്ക് ആയി ഞാൻ സൂക്ഷിച്ചു വച്ചത് ആണ് ആ ഫോട്ടോ അതും എന്റെ പെണ്ണ് പോകുന്നതിന് ദിവസങ്ങൾ മുന്നേ അവൾ എനിക്ക് തന്ന അവസാന സമ്മാനം........ അത് ആണ് നീ എന്റെ കണ്മുന്നിൽ വച്ച് തകർത്തത്....അപ്പോഴത്തെ എന്റെ അവസ്ഥ നിനക്ക് പറഞ്ഞ മനസ്സിലാകില്ല...... ആ ഒരു അവസ്ഥയിൽ പറ്റി പോയത് ആണ് അല്ലാതെ എനിക്ക് നിന്നോട് ദേഷ്യം ഒന്നും ഇല്ല ഇഷ്ടം മാത്രമേ ഉള്ളു...... ഒരു പെണ്ണിനേയും കൈ വച്ചിട്ടില്ല ഇതുവരെ... ആദ്യമായിട്ടും അവസാനമായിട്ടും നിന്നെ ആണ് തല്ലിയത്..... വേണമെന്ന് വച്ച് അല്ല..... ക്ഷമിക്കാൻ കഴിയുമെങ്കിൽ നീ ക്ഷമിക്ക്...... സോറി.......! അവളുടെ മറുപടി പോലും കേൾക്കാൻ നിൽക്കാതെ ഡ്രൈവിംഗ് തുടങ്ങി.



അവൻ പറഞ്ഞ ഒറ്റ വാക്കിൽ അവളുടെ മനസ്സ് കുടുങ്ങി പോയി...... ഇഷ്ടം 


സ്കൂളിൽ എത്തി ദേവയെ വിളിച്ചു. പിന്നെ നേരെ വീട്ടിൽ പോയി അവരെ കൂടെ കൂട്ടി വീട് പൂട്ടി ഇറങ്ങി.... നേരെ സരോവരത്തിൽ അവരെ ഇറക്കി ദച്ചു പോയി........ നന്ദു പിന്നെ അമ്മയെ പരിചയപ്പെടുത്തി കൊടുത്തിട്ട് പാറുനെയും ദേവയെയും വേഷം ഒക്കെ മാറ്റാൻ കൊണ്ട് പോയി......



💫💫💫💫💫💫💫💫💫💫💫💫💫💫💫


അഗ്നി ഡോക്ടർ സംസാരിച്ച ശേഷം ആരോടും ഒരക്ഷരം മിണ്ടിയിട്ടില്ല ഒന്നും കഴിച്ചിട്ടോ കുടിച്ചിട്ടോ ഇല്ല..... ഇതിനിടയിൽ ഡോക്ടർ ഒരു ഫയൽ സൈൻ ചെയ്യാൻ അവനോട് ആവശ്യപെട്ടു അത് കൂടെ ആയതും എല്ലാവർക്കും ടെൻഷൻ ആയി തുടങ്ങി.....ആദിയും ഒന്നും മിണ്ടാൻ ആകാതെ ഇരിപ്പ് ആണ് കുഞ്ഞിപെങ്ങൾക്കും കുഞ്ഞിനും ഒരു ആപത്തും വരുത്തരുതേ എന്ന് പ്രാർത്ഥനയായിരുന്നു.....


രാവിലെ 11മണിക്ക് ലേബർറൂമിൽ കയറ്റിയത് ആണ് ആമിയെ വൈകുന്നേരം നാല് മണിയായ് ഡോക്ടർമാർ വരുന്നു പോകുന്നു ഓടുന്നു പക്ഷെ എന്താ ഉള്ളിൽ നടക്കുന്നത് എന്ന് അറിയില്ല.........



ഓരോ നിമിഷവും ഓരോ യുഗം പോലെ ആയിരുന്നു അവർക്ക്...... ഏറെ നേരത്തെ കാത്തിരിപ്പിനൊടുവിൽ ഡോക്ടർ പുറത്തേക്ക് വന്നു......



ഡോക്ടർ അഗ്നിയുടെ അടുത്തേക്ക് വന്നു...!


ഡോക്ടർ അടുത്ത് വന്നതും അവൻ എണീറ്റു.....



തന്റെ പ്രാർത്ഥന ദൈവം കേട്ടെടോ..... ആത്മിക പ്രസവിച്ചു പെൺകുഞ്ഞാണ്....അഗ്നിയുടെ മുഖത്ത് ആശ്വാസം നിറഞ്ഞു.



ഡോക്ടർ ആമി......



പേടിക്കണ്ട അമ്മയും കുഞ്ഞും സുഖമായിരിക്കുന്നു.....കുറച്ചു കഴിഞ്ഞു ഇയാൾക്ക് കയറി കാണാം കുഞ്ഞിനെ തത്കാലം ആർക്കും കാണാൻ ആകില്ല.  ഇന്ക്യൂബറ്ററിൽ ആക്കി..... ഡെലിവറിക്ക് ഇനിയും സമയം ഉണ്ട് അപ്പൊ അതിന് മുന്നേ പുറത്ത് വന്ന ആളല്ലേ അതിന്റെ ആണ്........ ടെൻഷൻ ആകണ്ട രണ്ടുദിവസം അത് കഴിഞ്ഞു നിങ്ങൾക്ക് കാണാം....... മറ്റേ കുഞ്ഞിന്റെ ബോഡി കൊണ്ട് പോകാറായിട്ടുണ്ട്......... ഡോക്ടർ പോയി ആദിയും അഗ്നിയും പരസ്പരം കെട്ടിപിടിച്ചു നേത്രയും ഗായുവും ചിരിയോടെ ചേർന്നു നിന്നു........


💫💫💫💫💫💫💫💫💫💫💫💫💫💫💫


നേത്ര പിന്നെ വീട്ടിൽ വിളിച്ചു വിവരം പറഞ്ഞു അവിടെ എല്ലാവർക്കും ആശ്വാസം ആയി..... കുഞ്ഞിനെ കാണാൻ കഴിയില്ല എന്ന് പറഞ്ഞപ്പോൾ എല്ലാവരും പിന്നെ വരാം എന്ന് പറഞ്ഞു......!



ദച്ചു ഹോസ്പിറ്റലിൽ നിന്നിറങ്ങാൻ തുടങ്ങുമ്പോൾ ആണ് നന്ദുന്റെ കാൾ വന്നത്..... ദച്ചുന്റെ ചുണ്ടിൽ അറിയാതെ ഒരു പുഞ്ചിരി വിരിഞ്ഞു അവൻ കാൾ എടുക്കാൻ തുടങ്ങിയപ്പോൾ കുഞ്ഞിന്റെ ബോഡി കൊണ്ട് വന്നു പിന്നെ  ദച്ചു ഫോൺ പോക്കറ്റിൽ ഇട്ടു  അങ്ങോട്ട്‌ പോയി......




നന്ദു ദച്ചു പിണക്കത്തിൽ ആകും എന്ന് കരുതി പിന്നെ വിളിക്കാൻ പോയില്ല....

💫💫💫💫💫💫💫💫💫💫💫💫💫💫💫


ആൺകുഞ്ഞ് ആണ് ..... എന്നെ പോലെ ഉണ്ടവനെ കാണാൻ പക്ഷെ പക്ഷെ എന്റെ കുഞ്ഞിന് ജീവൻ ഇല്ല ബദ്രി........ കുഞ്ഞിന്റെ ബോഡി കൊണ്ട് പോകുന്ന സമയം അഗ്നി പദം പറഞ്ഞു കരയുന്നുണ്ട്..... ഹോസ്പിറ്റലിൽ നേത്രയും ഗായുവും ദച്ചുവും ഉണ്ട്..... കുഞ്ഞിന്റെ കർമ്മങ്ങൾ ചെയ്യാൻ അഗ്നി വേണമെന്ന് ഉള്ളത് കൊണ്ട് ആണ് അവരെ അവിടെ നിർത്തിയത്.......



സരോവരത്തിൽ  ചടങ്ങുകൾക്ക് ഉള്ള ഒരുക്കങ്ങൾ ഒക്കെ തന്നെ കൃത്യമായി തുടങ്ങിയിരുന്നു.......



ആദിയും ബദ്രിയും അഗ്നിയെ അശ്വസിപ്പിക്കുന്നുണ്ട്..... ഒരു സൈഡിൽ ദൈവം അവനെ വേദനിപ്പിച്ചു മറുസൈഡിൽ ഒരു സന്തോഷം നൽകിയിട്ടുണ്ട്.......




                                        തുടരും..........

#buttons=(Accept !) #days=(20)

Our website uses cookies to enhance your experience. Learn More
Accept !
To Top