ആത്മസഖി, തുടർക്കഥ ഭാഗം 40 വായിക്കൂ...

Valappottukal

 


രചന: മഴ മിഴി

Click Here for Part 39


"കാശിയുടെ കൂടെ ഉള്ള ഒരു ജീവിതം നീ സ്വപ്നം കാണണ്ട നന്ദേ...

പണ്ടൊരിക്കൽ   അവനെ ഞാൻ തീർക്കാതെ വിട്ടത് ഞാൻ കാണിച്ച ഔദാര്യമാ...

അതിനി ഉണ്ടാകില്ല..."


"വീണ്ടും വീണ്ടും ഹൃദയ കോണിൽ ആ വാചകം മാത്രം മുഴങ്ങി കേട്ടു കൊണ്ടിരുന്നു..ഹൃദയ തന്ത്രികൾ വല്ലാതെ വലിഞ്ഞു മുറുകി.. ഹൃദയമിടിപ്പ് ഉയർന്നു വന്നു... വർധിച്ച ഹൃദയമിടിപ്പോടെ അവൾ  ബസ്സിറങ്ങി മുന്നോട്ട് നടന്നു..."


വീടിന്റെ ഗേറ്റ് തുറന്നു അകത്തേക്ക് കയറുമ്പോഴും  മനസ്സിൽ ആ ഒരു വാചകം മാത്രമേ ഉണ്ടായിരുന്നുള്ളു..


സ്വപ്നലോകതെന്ന പോലെ നടന്നു വരുന്ന നന്ദയെ.. അലക്കിയ തുണി മുറുക്കി പിഴിഞ്ഞ് അയയിലേക്ക് ഇട്ടുകൊണ്ട് നിന്ന ലക്ഷ്മിയമ്മ  നോക്കി...


"ഈ കുട്ടിക്ക് ഇതെന്താ പറ്റിയെ... തന്നെ കണ്ടിട്ടും ഒരക്ഷരം ഉരിയാടാതെ പോകാനും മാത്രം എന്റെ ഭഗവതി ന്റെ കുട്ടിക്ക് എന്താ പറ്റിയെ..."


അയയിൽ വിരിക്കാൻ എടുത്ത തുണി തിരികെ ബക്കറ്റിൽ ഇട്ടുകൊണ്ട് ലക്ഷ്മി അവൾക്ക് അരികിലേക്ക് ചെന്നു...


"നന്ദ മോളെ..... മോൾക്ക് എന്താ പറ്റിയെ..."


പെട്ടന്നുള്ള അവരുടെ വിളിയിൽ കൈ വിട്ടു പോയ മനസ്സിനെ തിരികെ പിടിച്ചു കൊണ്ട് നിറഞ്ഞ മിഴിയോടെ നന്ദ അമ്മയെ നോക്കി...

പിന്നെ ഒരു പൊട്ടികരച്ചിലോടെ.... അവരെ കെട്ടിപ്പുണർന്നു...

എന്താ... കുട്ടി... എന്താ എന്റെ കുട്ടിക്ക് പറ്റിയെ...

അമ്മയോട് പറ....

ആ കുരുത്തം കെട്ടവൻ  എന്റെ കുട്ടിയെ ഉപദ്രവിച്ചോ...


ഇല്ലാന്ന് അവൾ തലയാട്ടി...

പിന്നെ എന്തിനാ എന്റെ കുട്ടി ഈ കണ്ണും നിറച്ചു നിൽക്കണേ...

അതോ വേറെ ആരേലും മോളെ വല്ലോം പറഞ്ഞോ?


അവരുടെ ആ സംഭാഷണം ശ്രെവിച്ചു കൊണ്ടാണ്  സുമാ അകത്തുന്നുനിന്നും മുറ്റത്തേക്ക് വന്നത്...


എന്തോന്നാ ഇത്...  ഒരു അമ്മായി അമ്മയും മരുമോളും...

ഈ ഭൂലോകത്തു ഇവരല്ലാതെ വേറെ ആരും ഇല്ലാത്ത പോലെയാ കാട്ടി കൂട്ടലുകൾ കണ്ടാൽ..... സുമാ നിന്നു പിറു പിറുത്തു കൊണ്ട് അവർക്ക് അരികിലേക്ക് ചെന്നു....


എന്തോന്നാ ഏട്ടത്തി ഇവിടെ നടക്കണേ...

ഈ പെണ്ണ് എന്തിനാ ഈ കരായണേ....


അതൊന്നും ഇല്ല സുമേ, എന്നെ കണ്ടതിന്റെ സന്തോഷത്തിൽ മോള് കരഞ്ഞതാ...


നീയ്...അടുപ്പിൽ ഇരുന്ന ഗോതമ്പു കഞ്ഞി  നോക്കിയിരുന്നോ

നോക്കിയില്ലേ അതങ്ങു അടിക്കു പിടിച്ചു അപ്പം പോലെ ആകും...

സോമേട്ടന് കഞ്ഞി കുറച്ചു നേർതിരിക്കുന്നതാനിഷ്ടം..


നീ ഒരുകാര്യം ചെയ്യ് ആ തുണി ഒന്ന് വിരിച്ചേക്ക്... ഞാൻ പോയി അടുപ്പിൽ ഇരിക്കണേ  കഞ്ഞി നോക്കിയേച്ചു വരാം...

അവർ നന്ദയെ കൂട്ടി  അകത്തേക്ക് പോകുന്നത് സുമാ  അനിഷ്ടത്തോടെ നോക്കി നിന്നു...


രണ്ടിന്റേം കൂടി പോക്ക് കണ്ടില്ലേ... എന്തോ സ്വതയാ രണ്ടുടി....

എത്ര നാളത്തേക്ക ഇത്...കുറെ കാലം ഞാൻ ഇവിടെ ഉണ്ടല്ലോ...

ആ വൃന്ദയും കൂടി ഇങ്ങോട്ട് ഒന്ന് വരട്ടെ... എന്നിട്ട് വേണം ചേട്ടത്തിടേം അനിയത്തിടേം തനി കൊണം കാണാൻ..


അപ്പോൾ എനിക്ക് ഒന്ന് കാണണം ഏട്ടത്തി ആരുടെ കൂടെ നിൽക്കുമെന്നു..


കാശി കോളേജിൽ നിന്നും നേരെ പോയത് ടെക്സ്റ്റയിൽസിലേക്ക്  ആയിരുന്നു.. അവിടുത്തെ കണക്കും കാര്യങ്ങളും സ്റ്റോക്കും മറ്റും നോക്കി അവൻ എട്ടു മണിയോടെ അവിടെ നിന്നിറങ്ങി...

പിന്നെ അവൻ പോയത് ഗാർമെൻറ്സ് സ്റ്റോറിലേക്ക് ആണ്... അവനെ കാത്തു അവിടെ  അരുൺ നിൽക്കുന്നുണ്ടായിരുന്നു...


ടാ... എല്ലാം ക്ലിയർ ആണോടാ...

സ്റ്റോക്ക്  പുതിയത് എന്തേലും വന്നോ?

പുതിയ സ്റ്റോക്ക് എന്തേലും കൊടുക്കാൻ ഉണ്ടോ?

ഇല്ല... ഈ ആഴ്ചത്തെ ഫുള്ളും  കഴിഞ്ഞു.. നെക്സ്റ്റ് വീക്ക്‌ ബാംഗ്ലൂരുന്നു  മെറ്റീരിയൽസ് വരുന്നുണ്ട്...


മ്മ്....

പിന്നെ കാശി അച്ഛന് ഇപ്പോൾ എങ്ങനെ ഉണ്ടെടാ...

ഈ ആഴ്ച ഡിസ്ചാർജ് ആവും എന്തായാലും കുറഞ്ഞത് ഒരു മൂന്ന് മാസത്തേക്ക് റെസ്റ്റിൽ ആവും...


പിന്നെ നിന്റെ ഒരു കണ്ണ് ഗോടാവുണിൽ വേണം...

എപ്പോൾ വേണമെങ്കിലും ഒരു പണി പ്രതീക്ഷിക്കാം..


എന്നാൽ ഞാൻ ഇറങ്ങട്ടെടാ...

വീട്ടിൽ ചെന്നിട്ട് വേണം ഹോസ്പിറ്റലിൽ പോവാൻ..



ബിന്ദുവേ.... എടിയേ....

നീ ഇങ്ങോട്ട് ഒന്ന് വന്നേ...

വീട് തേടി വന്നിരിക്കുന്ന അതിഥിയെ നീ കണ്ടില്ലേ...

അയാളുടെ പുച്ഛത്തിൽ ഉള്ള സംസാരം കേട്ടു അടുക്കളയിൽ ദോശ മറിച്ചിട്ടു കൊണ്ടിരുന്ന ബിന്ദു വിളിച്ചു ചോദിച്ചു...

ആരാ... സുരേന്ദ്രേട്ടാ വൃന്ദ മോളാണോ നന്ദ മോളാണോ?



നീയ് അവിടെ കിടന്നു ചിലക്കാണ്ട് ഇങ്ങോട്ട് വന്നു നോക്കെടി...

ഗ്യാസ് ഓഫ്‌ ചെയ്തു കൊണ്ട് അവർ ഹാളിലേക്ക് വന്നു...

അകത്തെ സോഫയിൽ ഗാർവോടെ ഇരിക്കുന്ന ഗംഗധാരനെ ബിന്ദു വല്ലായ്മയോടെ നോക്കി...


ഗംഗദരൻ അവരെ നോക്കി കൊണ്ടു ഒന്ന് മുരടനക്കി...

കൊള്ളാമല്ലോടാ സുരേന്ദ്ര വീടിന്റെ ഗെറ്റപ്പ് ഒക്കെ... ഇന്റീരിയറും പെയിന്റും എല്ലാം തന്നെ ഒരു രാജാകീയത ഉണ്ട്...


സുരേന്ദ്രൻ പല്ലും കടിച്ചു പിടിച്ചു അയാളെ നോക്കി..

പിന്നെ ബിന്ദുനെ നോക്കി കൊണ്ട് പറഞ്ഞു...


എടിയേ... നീയ്.... വാതിലൊന്നും അടയ്ക്കാറില്ല അല്ലെ...

അതോണ്ടല്ലേ കണ്ട കൊടിച്ചി പട്ടികളൊക്കെ ചോദിക്കാണ്ടും പറയാണ്ടും ഇതുപോലെ അകത്തേക്ക് കേറി വരണത്...

പെട്ടന്ന് ഗംഗദരൻ സോഫയിൽ നിന്നും ചാടി എണീറ്റു..

സുരേന്ദ്രനെ നോക്കി...

പ്ഫാ... പന്ന %%%% മോനെ....

നീ ആരെയാടാ കൊടിച്ചി പട്ടീന്ന് വിളിച്ചേ...

ഞാനൊന്നു വിരൽ ഞൊടിച്ചാൽ കൊടിച്ചിപട്ടി കടിച്ചു കീറും പോലെ നിന്നെ ഇവിടിട്ടു കടിച്ചു കീറും കാണണോ നിനക്കത്..


വെല്ലുവിളിയോടെ പറയുന്ന ഗംഗധാരനെ പേടിയോടെ ബിന്ദു നോക്കി...

സുരേന്ദ്രന്റെ മുഖത്തെ ദേഷ്യം കണ്ടതും ഇവിടെ എന്തേലുമൊക്കെ നടക്കുമെന്ന് ഭയന്നു അവർ ഗംഗദരാനും സുരേന്ദ്രനും ഇടയിലേക്ക് ചെന്നു...

നിങ്ങൾക്ക് എന്താ വേണ്ടത്... വെറുതെ എന്തിനാ വീട്ടിൽ കയറി വന്നു വഴക്ക് ഉണ്ടാക്കണ്ടേ...


ആ നീ ഇപ്പൊ ചോദിച്ചത് കാര്യം അല്ലാണ്ട് ഇവനെ പോലെ കൊരുക്കാൻ നിന്നാൽ പള്ളേല് കത്തി തിരുകി ഞാൻ അങ്ങ് പോകും...


ആരും എന്നെ ഒന്നും ചെയ്യാൻ വരില്ല...


നന്ദ എവിടെ?

അവളെ എന്തിനാ തിരക്കാണെ....

അവള് വിവാഹം കഴിഞ്ഞു അവിടാ...


എന്നോട് ചോദിക്കാണ്ട് അവളുടെ വിവാഹം നടത്താൻ നിന്നോട് ആരാടാ  സുരേന്ദ്ര പറഞ്ഞെ...

എന്റെ മോളുടെ കാര്യം ഞാൻ അല്ലാതെ കണ്ടൊരാണോ തീരുമാനിക്കുന്നെ?


ആരാടാ കണ്ടൊരു....

ഞാനോ നീയോ?

എല്ലാം അറിഞ്ഞോണ്ട് തന്നെയാടാ ഞാൻ വന്നത്...

ഒരിക്കൽ എന്റെ മോൻ ഗിരിദാറിന് വേണ്ടി അവളെ ഞാൻ ആലോചിച്ചത് അല്ലെ....

എന്നിട്ട് നീ തന്നോ...


അവളെ.... എന്റെ  പെങ്ങടെ ചോരയാ....

അല്ലെന്നു  നിനക്ക് പറയാൻ പറ്റുവോട...


നിങ്ങളോട് ആരോ കള്ളം പറഞ്ഞതാ...

എന്റെ മോളാ... നന്ദ...

ഹരീടെയും  മായേടെയും കുഞ്ഞു അന്നേ മരിച്ചു...

നിങ്ങൾ അല്ലെ കൊന്നത്....


എന്നിട്ട് ഇപ്പൊ എന്റെ കുഞ്ഞിനെ ആ കുഞ്ഞു ആണെന്നും പറഞ്ഞു ചോദിച്ചാൽ ഞാൻ തരുമെന്ന് കരുതിയോ?


എന്റെ കുഞ്ഞിനെ ഞാൻ ആർക്കും തരില്ല...


നീ തരണ്ടടാ....

അവളെ എന്റെ മോൻ  ഗിരി കൊണ്ടു വന്നോളും...

നിന്നെ അതൊന്നു അറിയിക്കണമെന്ന് എനിക്ക് തോന്നി..

അറിയിച്ചു.. ഇനി പോവാ...


നീ നിന്റെ ചിറകിനു അടിയിൽ ഇനി അവളെ സംരക്ഷിക്കുന്നത് എനിക്ക് ഒന്ന് കാണണം..


അയാൾ പോയതും ബിന്ദു ചെന്നു ഡോർ അടച്ചു കുറ്റിയിട്ടു...


സുരേന്ദ്രേട്ടാ... നമ്മുടെ മോളെ നമുക്ക് നഷ്ടമാകുമോ?

ആരാണ്   ഇത്രേം കാലം അയാൾ അറിയാത്ത രഹസ്യം അയാളോട് പറഞ്ഞു കൊടുത്തേ..


എനിക്ക് വല്ലാണ്ട് ഭയം തോന്നുന്നു...

നന്ദ മോള് ഇതൊക്കെ അറിഞ്ഞാൽ നമ്മളെ ഉപേക്ഷിച്ചു പോവോ...

അങ്ങനെ പോവാൻ അവൾക്ക് പറ്റുവൊടി ബിന്ദുവേ...

ഈ നെഞ്ചിലെ ചൂടിൽ അല്ലേടി ഞാൻ അവളെ വളർത്തിയെ...

വൃന്ദ മോളെ പോലും ഞാൻ ഇത്ര അധികം സ്നേഹിച്ചിട്ടില്ല...

അങ്ങനെ ഉള്ളപ്പോൾ എന്റെ കുട്ടി എന്നെ തള്ളി കളഞ്ഞു പോവോടി...

അയാൾ  വേദനയോടെ നെഞ്ചും തിരുമ്മി അവിടെ ഇരുന്നു.



കാശി വീട്ടിൽ എത്തുമ്പോൾ കലിച്ചു തുള്ളി അമ്മാ സോപനത്തിൽ ഇരിപ്പുണ്ട്...

അവൻ വേഗം ബുള്ളറ്റു  പോർച്ചിൽ വെച്ചിട്ട് അകത്തേക്ക് കയറി..

അവനെ കണ്ടതും ലക്ഷ്മി കലിക്കാൻ  തുടങ്ങി...


ടാ... ചെക്കാ നിനക്ക് എന്നെ അച്ഛന്റെ അടുത്ത് ആക്കാൻ പറ്റിയിലെങ്കിൽ പറഞ്ഞാൽ പോരാരുന്നോ ആദി വന്നു കൂട്ടിയേനെയല്ലോ...

അവൻ എന്തോ പറയാൻ വന്നെങ്കിലും  അമ്മാ അതിനു സമ്മതിക്കാതെ പതം പറയാനും കരയാനും തുടങ്ങി...

കാശി കുളിക്കാനും നനയ്ക്കാനും നിൽക്കാതെ വേഗം അകത്തേക്ക് കയറി കാറിന്റെ കീയും എടുത്തു പുറത്തേക്ക് വന്നു...


അമ്മാ അകത്തേക്ക് നോക്കി നീട്ടി വിളിച്ചു...

നന്ദ മോളെ വാ പോകാം... കുരുത്തം കെട്ടവൻ എത്തി...

അപ്പോഴേക്കും സുമാ ഓടി വന്നു കാറിന്റെ ഫ്രണ്ടിൽ കയറി...

അമ്മയും നന്ദയും പിന്നിലും...


അവരെ ഹോസ്പിറ്റലിൽ ആക്കി അച്ഛനോട് കുറെ നേരം സംസാരിച്ചു കഴിഞ്ഞു  ആദിയും കാശിയും വീട്ടിലേക്ക് പോകാൻ ഇറങ്ങി...


ആദി കാർ എടുക്കാൻ ഒരുങ്ങിയതും സുമാ പറഞ്ഞു...

രണ്ടു പേരും ഒരിടത്തേക്ക് അല്ലെ...

ഒരു വണ്ടി ഇവിടെ കിടക്കട്ടെ നാളെ കാശി ആദിയെ രാവിലെ ഇങ്ങോട്ട്  കൊണ്ടു ആക്കിയാൽ മതീല്ലോ...

ആദിയും അത് സമ്മതിച്ചു...

വൃന്ദ ചിരിയോടെ നന്ദേ നോക്കി..

ആദിയും കാശിയും ഫ്രണ്ടിൽ കയറി വൃന്ദയും നന്ദയും പിന്നിലും കയറി...

ആദിയാണ് ഡ്രൈവ് ചെയ്തത്...

നന്ദ ഒരക്ഷരം മിണ്ടാത്തെ പുറത്തേക്ക് നോക്കി ഇരുന്നു.. വൃന്ദ  ഓരോന്ന് അവളോട് ചോദിച്ചു കൊണ്ടിരുന്നു..

ആദി അത്  ഡ്രൈവിങ്ങിന്  ഇടയിലും ശ്രെദ്ധിക്കുന്നുണ്ടായിരുന്നു...


നന്ദ തീരെ താല്പര്യം ഇല്ലാത്ത പോലെ സംസാരിക്കുന്നത് കണ്ടു അവനു എന്തോ പോലെ തോന്നി...


എന്താ നന്ദേ.... വൃന്ദയും നീയുമായി വല്ല സൗന്ദര്യ പിണക്കവും ഉണ്ടോ...

ഉണ്ടേൽ അത് അങ്ങ് മറന്നേക്കണം...

നമുക്ക് എല്ലാവർക്കും ഉള്ളത് ഒരു കൊച്ചു ജീവിതമല്ലേ അതിൽ ഇങ്ങനെ പരസ്പരം പിണങ്ങിയും  കലഹിച്ചും കളയണോ...


എനിക്ക് അങ്ങനെ പിണക്കമൊന്നും ഇല്ല ആദിയേട്ട...

നന്ദ പറഞ്ഞു കൊണ്ട് കാശിയെ നോക്കി..

അവൻ ഹെഡ് ഫോൺ ചെവിയിൽ തിരുകി പാട്ടു കേൾക്കുക ആണെന്നു തോന്നുമെങ്കിലും അവനത് വെറുതെ ചെവിയിൽ വെച്ച് കൊണ്ട് അവരുടെ സംഭാഷണങ്ങൾ കാതോർത്തു ഇരുന്നു..


വീട്ടിൽ എത്തി കഴിഞ്ഞു  ആദി  അകത്തേക്ക് പോയി.. കാശിക്ക് അപ്പോഴാണ് ഒരു കാൾ വന്നത് അവൻ അതും എടുത്തു മാറി നിന്നു സംസാരിച്ചു കൊണ്ട് നിന്നു...

വൃന്ദയും നന്ദയും അകത്തേക്ക് പോയി...

ഹാളിൽ എത്തിയതും വൃന്ദ പറഞ്ഞു...

ആദിയേട്ടാ... റൂമിലേക്ക് പൊയ്ക്കോ.. ഞാൻ ജഗ്ഗിൽ  ചൂടുവെള്ളം നിറച്ചോണ്ട് വരാം...


നന്ദ ആ സമയം കിച്ചണിൽ ഇരുന്ന കറികൾ ഫ്രിഡ്ജിൽ എടുത്തു വെച്ചു ഗ്യാസ്സും ഓഫ്‌ ചെയ്തു ലൈറ്റും അണച്ചു ഹാളിലേക്ക് വന്നപ്പോഴാണ് കാശി ഡോർ അടച്ചു ലോക്ക് ഇട്ടുകൊണ്ട് വരുന്നത് കണ്ടത്..

പെട്ടന്ന് വൃന്ദ ജഗ്ഗും വെള്ളവുമായി അവനെ  ചെന്നു ഇടിച്ചത്...

അവൾ പിന്നിലേക്ക് ആഞ്ഞു വീഴാൻ പോയതും കാശി അവളെ കൈയിൽ പിടിച്ചു നിർത്തി...


പെട്ടന്ന് പിന്നിൽ നന്ദയുടെ നിഴൽ കണ്ടതും വൃന്ദ കാശിയെ തന്നെ നോക്കി നിന്നു...

അവൾ അവന്റെ കൈയിൽ മുറുക്കി പിടിച്ചു കൊണ്ട് സോറി പറഞ്ഞു..

പെട്ടന്ന് നന്ദ ദേഷ്യത്തിൽ അവരെ മറി കടന്നു മുകളിലേക്ക് പോയതും

കാശി ഞെട്ടി കൈകൾ പിൻവലിച്ചു..താഴേക്ക് ഇറങ്ങി വന്ന ആദി അത് കാണുകയും ചെയ്തു... 


അവൻ കാശിയെ നോക്കി കൊണ്ട് താഴേക്കു വന്നു.. വൃന്ദ അപ്പോൾ താഴെ വീണ വെള്ളം തുടച്ചു മാറ്റി ജഗ്ഗിൽ വെള്ളം നിറച്ചു കൊണ്ട് നോക്കിയത് ആദിയെ ആണ്...

ആദി സംശയത്തിൽ മുകളിലേക്ക് കയറി പോകുന്ന നന്ദയെയും കാശിയെയും നോക്കി...


പിന്നെ അവൻ ഹാളിലെ ലൈറ്റും അണച്ചു സംശയത്തോടെ അവളുമായി റൂമിലേക്ക് നടന്നു... പലതും ഓർക്കും തോറും അവനിൽ പല സംശയത്തിന്റെ വിത്തുകളും പൊട്ടി മുളയ്ക്കാൻ തുടങ്ങി...


ആരെ സംശയിക്കണമെന്ന് അറിയാതെ അവന്റെ മനസ്സ് ആസ്വസ്ഥമായി...


കാശി റൂമിൽ ചെല്ലുമ്പോൾ നന്ദ  തന്റെ ബാഗിലെക്ക് പുസ്തകങ്ങൾ വെച്ചു കൊണ്ട് എന്തൊക്കെയോ പിറുപിറുത്തു......കൊണ്ടു തന്റെ നീണ്ട മുടി കണ്ണാടിയുടെ മുന്നിൽ ചെന്നു നിന്നു കോതി കൊണ്ട് നിന്നു...


ഇപ്പോഴും  ഇങ്ങേർക്ക്  പ്രേമം വൃന്ദച്ചിയോടാ...

ഞാൻ ഒരു പൊട്ടി...ഇങ്ങേരു എന്നെ പ്രേമിച്ചത് സത്യം ആണെന്ന് വിശ്വസിച്ചു പോയി...


അല്ലെങ്കിലും പണ്ടുള്ളവർ പറയുന്നത് സത്യമാ.. കാണാൻ കൊള്ളാവുന്ന ആണുങ്ങൾ പറ്റിക്കുമെന്ന്...

ഇങ്ങേരുടെ  പരട്ട മോന്തായം കണ്ടു  വീണു പോയി...

പുറമെ ഉള്ള ഭംഗി പോലെയല്ല അകമേ...

വിഷമാ ഇങ്ങേരുടെ ഉള്ളു മുഴുവനും..കൊടും വിഷമാ...


ചതിയൻ... വഞ്ചകൻ....


അവൾ ആത്മഗതിച്ചു കൊണ്ടു നിന്നു...

പെട്ടന്ന് കാശിയുടെ രൂപം  കണ്ണാടിയിൽ തെളിഞ്ഞു...

വൈറ്റ് ഷർട്ടും ബ്ലു പാന്റും.. അവനു അത് നന്നായി ഇണങ്ങുന്നുണ്ടായിരുന്നു..മുന്നിലേക്ക് വീണു കിടക്കുന്ന മുടിയിഴകൾ പിന്നിലേക്ക് മാറ്റി കൊണ്ട് അവൻ ഷർട്ടിന്റെ ബട്ടൺ അഴിച്ചു കൊണ്ട് നിൽക്കുന്നത് കണ്ണാടിയിൽ കൂടി കണ്ടതും ആത്മാഗതം പറഞ്ഞ നന്ദ  പതിയെ സൈലന്റ് ആയി... അവൾ കണ്ണാടിയിൽ കൂടി അവനെ തന്നെ നോക്കി നിന്നു...


ഹോ... എന്ത് ഭംഗിയാ ഇങ്ങേരെ കാണാൻ..വെറുതെ അല്ല ഇങ്ങേരുടെ വലയിൽ പെമ്പിള്ളേര് കുടുങ്ങനെ....വൃത്തി കെട്ട കോഴി...


അവൻ ഷർട്ട്‌ പൂർണമായും ഊരി മാറ്റി കൊണ്ട് നോക്കിയത് നന്ദേ ആണ്..

അവളുടെ കിളി പോയ നിൽപ്പ് കണ്ടു അവൻ നെറ്റി ചുളിച്ചു...

അവന്റെ കണ്ണുകൾ കൂർത്തു...


ഈശ്വര ലവള് എന്നെ തല്ലി കൊല്ലാനുള്ള നിൽപ്പാണോ ഇനി.. 

അവൻ സംശയത്തോടെ തിരിഞ്ഞു അവൾക്ക് അരികിലേക്ക് പതിയെ നടന്നു..


നന്ദ പക്ഷെ അതൊന്നും ശ്രെദ്ധിച്ചില്ല... അവൾ കയ്യിൽ ചീപ്പും പിടിച്ചു കണ്ണാടിയിൽ കൂടി കാണുന്ന അവന്റെ രൂപത്തിലേക്ക് മിഴിയും നട്ടു  ഗഹനമായ ചിന്തയിൽ ആയിരുന്നു...


അവളുടെ ചിന്തയിൽ മുഴുവൻ അവന്റെ കാപ്പി കണ്ണും  ക്ലീൻ ഷേവ് ചെയ്യാത്ത പകുതി വെട്ടി ഒതുക്കിയ താടിയും മീശ പിരിച്ചു തന്നെ നോക്കുന്ന അവന്റെ നോട്ടവും മാത്രം ആയിരുന്നു ആ നിമിഷം നിറഞ്ഞു നിന്നത്...


കാശി അല്പം ഭയന്നു ഒരടി പിന്നിലേക്ക് നീങ്ങി നിന്നു അവളെ പതിയെ ഒന്ന് തൊട്ടു.. അവളിൽ നിന്നും യാതൊരു അനക്കവും ഇല്ലാതെ വന്നപ്പോൾ അവന്റെ മുഖത്ത് കുസൃതി നിറഞ്ഞു...


പെട്ടന്ന് അവൻ അവളെ  ഇടുപ്പിലൂടി  കൈ ചുറ്റി കെട്ടി പിടിച്ചുകൊണ്ടു തന്റെ താടി തുമ്പു അവളുടെ കഴുത്തിലേക്ക് അമർത്തി കൊണ്ട് മുന്നിലെ കണ്ണാടിയിലേക്ക് നോക്കി...


പെട്ടന്ന് അവന്റെ താടി തുമ്പു കഴുത്തിൽ കുത്തി വേദനിച്ചപ്പോൾ  അവൾ മുന്നിലെ കണ്ണാടിയിലേക്ക് നോക്കി ഒന്ന് പകച്ചെങ്കിലും പിന്നെ കണ്ണും കൂർപ്പിച്ചു കലിപ്പിൽ അവനെ നോക്കി നിന്നു...


അങ്കത്തിനു തയാറാകുന്ന പോരാളിയെ പോലെ  കണ്ണുകൾ   കൂർപ്പിച്ചു  നോക്കുന്നവളെ കാശി  കണ്ണിമാ ചിമ്മാതെ നോക്കി  നിന്നു...


തുടരും

#buttons=(Accept !) #days=(20)

Our website uses cookies to enhance your experience. Learn More
Accept !
To Top