വിലക്കപ്പെട്ട പ്രണയം Season 2, ഭാഗം 46 വായിക്കൂ...

Valappottukal


രചന: ലക്ഷ്മിശ്രീനു


ദിവസങ്ങൾ വേഗത്തിൽ വേഗത്തിൽ കടന്നു പോയി.......രാവിലെ നേത്ര കുട്ടിസ്ന്റെ പുറകെ ഓട്ടത്തിൽ ആണ്... പാറുന് ഭക്ഷണം കഴിക്കാൻ ആണ് മടി ദേവക്ക് ആണെങ്കിൽ പ്ലെ സ്കൂളിൽ പോകാനും രണ്ടിന്റെയും പുറകെ ഓടുന്ന നേത്രയേ ബദ്രി ചിരിയോടെ നോക്കി...... ബദ്രി ഒരു കാൾ ചെയ്തു കൊണ്ട് ബാൽക്കണിയിൽ നിൽക്കുമ്പോൾ ആണ് ഈ ഓട്ടം കാണുന്നത്........ അവൻ കാൾ കട്ട്‌ ആക്കി താഴെക്ക് ഇറങ്ങി വന്നു.....



പാറു ഇവിടെ വാ നല്ല അടി വച്ചു തരും ഞാൻ......



വേണ്ട..... വേണ്ട.... ഫുട്ട് വേണ്ട.....



ആഹ് അത് മാത്രം കൃത്യമായി പഠിച്ചു വച്ചിട്ടുണ്ട്...... ഇവിടെ വാടി കുറുമ്പി പാറു......ഓടി തളർന്നു പാറുസ് ഒന്ന് നിന്നപ്പോൾ തന്നെ നേത്ര അവളെ പൊക്കിയെടുത്തു....പാറുസ് മുഖം ഒക്കെ വീർപ്പിച്ചു പിടിച്ചു നേത്രയേ നോക്കുന്നുണ്ട്......



അച്ചോഡാ..... അമ്മേടെ കുഞ്ഞി പെണ്ണ് പിണങ്ങിയോ... ദേ ചേട്ടന്റെ കൂടെ സ്കൂളിൽ പോണ്ടേ.... വല്യ കുട്ടി ആവണ്ടേ......പാറു ഓട്ടകണ്ണിട്ട് അവളെ നോക്കി.



ചേട്ടന്റെ കൂടെ സ്കൂളിൽ പോണം എങ്കിൽ വല്യ കുട്ടി ആകണം..... അതിന് ഈ ഭക്ഷണം ഒക്കെ കഴിക്കണം.....



ആണോ എന്ന ഭാവത്തിൽ പാറുസ് നോക്കി.... പിന്നെ വാ തുറന്നു നേത്ര ഒരു ചിരിയോടെ അവളെ ഊട്ടി..... ആ സമയം കൊണ്ട് തന്നെ ബദ്രി കുഞ്ഞിചെക്കനെ റെഡി ആക്കി......


പാറുസ് രാവിലെ ഫുഡ്‌ ഒക്കെ കഴിച്ചു കുളിച്ചു വന്നപ്പോൾ ചെറുത് ആയിട്ട് ഉറക്കം പിടിച്ചു..... നന്ദു ലീവ് ആയിരുന്നു അതുകൊണ്ട് തന്നെ കുഞ്ഞിപെണ്ണിനെ അവൾ കൊണ്ട് പോയി......ബദ്രി അങ്ങനെ എന്നും ഓഫീസിൽ പോകേണ്ട ആവശ്യം ഇല്ല..... അതുകൊണ്ട് തന്നെ ദേവയെ നേത്രയോ ബദ്രിയോ ആരെങ്കിലും സ്കൂളിൽ ആക്കുന്നത്.....



നേത്ര അടുക്കളയിൽ ജോലി ഒക്കെ ഒതുക്കി മുറിയിലേക്ക് പോകാൻ തുടങ്ങുമ്പോൾ ആണ് ബദ്രി വന്നത്.....



നേത്ര.....



എന്താ കണ്ണേട്ടാ......അവന്റെ മുഖത്ത് ചെറിയ ടെൻഷൻ ഉണ്ടായിരുന്നു.



താൻ ഒന്ന് പെട്ടന്ന് റെഡി ആകു നമുക്ക് ഒന്ന് ഹോസ്പിറ്റലിൽ പോണം......



എന്താ കണ്ണേട്ടാ എന്താ ഉണ്ടായേ......അവൾക്കും ടെൻഷൻ ആയി....



അത് ആമി രാവിലെ ഒന്ന് ബാത്‌റൂമിൽ തലചുറ്റി വീണു അഗ്നി താഴെ ആയിരുന്നു അറിഞ്ഞില്ല.... കുറെ സമയം ആയിട്ടും അവളെ കാണാത്തത് കൊണ്ട് പോയി നോക്കിയപ്പോൾ ആണ് കണ്ടത് ബോധവും ഇല്ലായിരുന്നു പോരാത്തതിന് ചെറിയ ബ്ലീഡിങ് ഉണ്ടായിരുന്നു എന്ന അവൻ പറഞ്ഞത് അവൻ ആകെ ടെൻഷനിൽ ആണ്....... ബദ്രി അവളെ കൂടുതൽ ടെൻഷൻ ആക്കാതെ കാര്യം പറഞ്ഞു.



ഭഗവാനെ......ഞാൻ ഞാൻ ദ ഇപ്പൊ വരാം കണ്ണേട്ടാ.... അല്ല മോള്....


നന്ദു ഇവിടെ ഉണ്ടല്ലോ..... താൻ പോയി പെട്ടന്ന് റെഡി ആകു ഞാൻ അവളോട് പറയാം....


പിന്നെ എല്ലാം പെട്ടന്ന് ആയിരുന്നു ബദ്രി നന്ദുനോട്‌ കാര്യം പറഞ്ഞു പാറുനെ നോക്കാൻ പറഞ്ഞു ഇറങ്ങി..... ഹോസ്പിറ്റലിലേക്ക് പോകുന്ന വഴി ഒക്കെ നേത്ര പ്രാർത്ഥനയിൽ ആയിരുന്നു ആമിക്കും കുഞ്ഞിനും ഒന്നും സംഭവിക്കരുതേ എന്ന്.........



അധികം വൈകാതെ തന്നെ രണ്ടുപേരും ഹോസ്പിറ്റലിൽ എത്തി...... അപ്പോഴേക്കും ആദിയും വന്നു.......എല്ലാവരും കൂടെ വേഗം അഗ്നിയുടെ അടുത്തേക്ക് പോയി...... തലയിൽ കൈ താങ്ങി ഇരിക്കുന്ന അഗ്നിയെ കണ്ടു അവർ വേഗം അവന്റെ അടുത്തേക്ക് ചെന്നു......



അപ്പുയേട്ടാ.....അവൻ നിറഞ്ഞ കണ്ണുമായി അവളെ നോക്കി...... നേത്രയുടെ നെഞ്ച് ഒന്നാളി ആദ്യമായി ജീവിതത്തിലാദ്യമായി അവനെ ഇങ്ങനെ ഒരു അവസ്ഥയിൽ.....



വിഷമിക്കണ്ട.... ഒന്നും... ഒന്നും സംഭവിക്കില്ല ആമിയും കുഞ്ഞുങ്ങളും സുഖമായ് വരും......!അവൾ അവന്റെ തോളിൽ തട്ടി പറഞ്ഞു.



ബദ്രിയും ആദിയും അവന്റെ അടുത്തേക്ക് വന്നു അവന്റെ രണ്ട് വശത്ത് ആയി ഇരുന്നു......കുറച്ചു കഴിഞ്ഞു ഒരു സിസ്റ്റർ പുറത്തേക്ക് വന്നു...


ആത്മികയുടെ കൂടെ വന്നത് ആരാ.....അഗ്നി വേഗം അങ്ങോട്ട്‌ എണീറ്റ് പോയി....



സിസ്റ്റർ ആമി..... അവൾക്ക് എങ്ങനെ ഉണ്ട്.....അവന്റെ വെപ്രാളം കണ്ടു സിസ്റ്റർ പുറകിലേക്ക് നീങ്ങി...



നിങ്ങൾ ആരാ കുട്ടീടെ.....



ഹസ്ബൻഡ് ആണ്....


Ok..... ഡോക്ടർ നിങ്ങളോട് ഡോക്ടർനെ പോയി കാണാൻ പറഞ്ഞു......അത്രയും പറഞ്ഞു സിസ്റ്റർ അകത്തേക്ക് പോയി.



ബദ്രിയും അഗ്നിയും കൂടെ ഡോക്ടർന്റെ അടുത്തേക്ക് പോയി.... അവിടെ ആമിയെ നോക്കുന്ന ഡോക്ടറിന്റെ ഒപ്പം വേറെഒരു ഡോക്ടർ കൂടെ ഉണ്ട്..... അഗ്നിയെ കണ്ടതും ഡോക്ടർ ദേഷ്യത്തിൽ എണീറ്റു...



ഡോക്ടർ ആമിക്ക്.....



See മിസ്റ്റർ ഞാൻ ഇയാളോട് ആദ്യം തന്നെ പറഞ്ഞത് ആണ് ഒരുപാട് പ്രശ്നങ്ങൾ ഉള്ള ഒരു പ്രെഗ്നൻസി ആണെന്ന് എന്നിട്ടും ഇത്രക്ക് careless ആയിട്ട്........



ഡോക്ടർ പ്ലീസ്......അവന്റെ അവസ്ഥ.....ബദ്രി ഡോക്ടർനോട്‌ പറഞ്ഞു.ഡോക്ടർ ഒന്നടങ്ങി....



ഡോക്ടർ ആമിക്ക്.....അഗ്നി ഡോക്ടർനെ നിറഞ്ഞ കണ്ണോടെ നോക്കി.



സത്യം പറയാല്ലോ.....ആൾറെഡി ഒരു കുഞ്ഞു പോയി..... പക്ഷെ ഞങ്ങൾക്ക് ആ കുഞ്ഞിനെ പുറത്ത് എടുക്കാൻ ആയിട്ടില്ല.... പിന്നെ അമ്മയുടെ ബോഡി ഒരുപാട് വീക്ക് ആണ്..... അമ്മയുടെ ജീവൻ എങ്കിലും രക്ഷിക്കാൻ ഞങ്ങൾ ശ്രമിക്കുന്നുണ്ട്.......we will try our best..... ഡോക്ടർടെ വാക്കുകൾ കൂടെ ആയപ്പോൾ അഗ്നി ആകെ തകർന്ന് പോയിരുന്നു......


ബദ്രി അവനെയും കൂട്ടി പുറത്തേക്ക് ഇറങ്ങി ആദിയോട് എല്ലാം പറഞ്ഞു....!

എല്ലാവരും പ്രാർത്ഥനയോടെ കാത്തിരുന്നു.......

💫💫💫💫💫💫💫💫💫💫💫💫💫💫💫


നന്ദു ബദ്രിയെയും നേത്രയെയും ഒരുപാട് തവണ വിളിച്ചു എങ്കിലും അവർ ഫോൺ എടുത്തിരുന്നില്ല.....



നന്ദു പിന്നെ പാറുസിനു ഫുഡ്‌ ഒക്കെ കൊടുത്തു കഴിഞ്ഞു അവളോട് ഓരോന്ന് പറഞ്ഞു ഇരിക്കുമ്പോൾ ആണ്. ബദ്രിയുടെ കാൾ വരുന്നത്...... ബദ്രി അവളെ വിളിച്ചു വിവരങ്ങൾ ഒക്കെ പറഞ്ഞു.... അവർ വരാൻ വൈകുമെന്നും ദേവയെ കൂടെ വിളിച്ചു റെഡി ആയി നിൽക്കാനും ഡ്രൈവർ വരുമ്പോൾ എല്ലാവരും കൂടെ സരോവരത്തിൽ പോകാനും പറഞ്ഞു......


നന്ദു പെട്ടന്ന് റെഡി ആയി പാറുസിനെ റെഡി ആക്കി നിർത്തുമ്പോൾ ആയിരുന്നു പുറത്ത് കാളിങ് ബെൽ മുഴങ്ങിയത്.......



                                             തുടരും......

#buttons=(Accept !) #days=(20)

Our website uses cookies to enhance your experience. Learn More
Accept !
To Top