ആത്മസഖി, തുടർക്കഥ ഭാഗം 39 വായിക്കൂ...

Valappottukal


രചന: മഴ മിഴി


പെട്ടന്ന് വൃന്ദയ്ക്ക് അരുകിൽ ആരുടെയോ അനക്കം കേട്ടു അവൾ അടക്കിപിടിച്ചു സംസാരിച്ചു കൊണ്ടിരുന്നത് നിർത്തി തിരിഞ്ഞു നോക്കി...

തൊട്ടു പുറകിൽ ദേഷ്യത്തോടെ തന്നെ നോക്കി നിൽക്കുന്ന അച്ഛനെ കണ്ടു അവൾ ഞെട്ടി...

അവൾ വേഗം കാൾ കട്ട് ചെയ്തു കൊണ്ട് അയാൾക്ക് അരികിലേക്ക് ചെന്നു...


"അവൾ എന്തെകിലും ചോദിക്കും മുന്നേ അയാൾ ചോദിച്ചു...

മതി ആയില്ലേ നിനക്ക് എന്റെ കുട്ടിയെ ദ്രോഹിച്ചു...."


"അച്ഛാ..... അച്ഛൻ എന്തൊക്കെയാ ഈ പറയണേ ഞാൻ എന്ത് ചെയ്തുന്ന....."


"നീ ഒന്നും ചെയ്തില്ലേ...."കണ്ണടച്ച് സ്വയം ഇരുട്ടക്കാൻ ശ്രമിക്കരുത്....


ഞാൻ ഒന്നും അറിഞ്ഞില്ലെന്നാണോ നിന്റെ വിചാരം...

കല്യാണം കഴിഞ്ഞു രണ്ടു മൂന്നു ദിവസം കഴിഞ്ഞു സോമൻ എന്നെ കാണാൻ വന്നിരുന്നു... 

അയാൾ പറഞ്ഞാണ് നീയും ആദിയും തമ്മിലുള്ള ബന്ധം ഞാൻ അറിഞ്ഞേ....


പിന്നെ എന്തിനാടി  കാശിയുമായുള്ള വിവാഹത്തിന് നിനക്ക് സമ്മതമാണെന്ന് പറഞ്ഞെ..


അത് കൂടാതെ നീ  എന്തിനാടി  ആദിയെ നന്ദയ്ക്ക് വേണ്ടി പറഞ്ഞുറപ്പിച്ചേ....


എന്നിട്ട് കല്യാണത്തിന്റെ അന്ന് നീയും അവനും കൂടി എന്തൊക്കെ നാടകങ്ങളാ ഉണ്ടാക്കിയെ...


എന്തിനാടി സ്വന്തം കൂടപ്പിറപ്പിന്റെ  ജീവിതം നശിപ്പിച്ചേ....

നീ എന്തോ വലിയ  തെറ്റ് ചെയ്യുന്നുണ്ട്...വൃന്ദേ....

അല്ലെങ്കിൽ പിന്നെ നീയും കാശിയുമായി പ്രണയത്തിൽ ആണെന്ന് നീ പറയില്ലല്ലോ...


"നീ ഒന്നോർത്തോ വൃന്ദേ.....

നീയും നന്ദയും എനിക്ക് ഒരുപോലെയാ...

പക്ഷെ... നീ ചെയ്തു കൂട്ടുന്ന കാര്യങ്ങൾ നന്ദയ്ക്ക് ദോഷം ഉണ്ടാക്കുന്നത് ആണെങ്കിൽ പിന്നെ നിന്നെ ഞാൻ അങ്ങ് മറക്കും..."


എനിക്ക് നിന്നെ പോലെ ഒരു മോളില്ലെന്നു ഞാൻ കരുതും...

എന്തായാലും  നിന്റെ ഈ ചുറ്റിക്കളി നടക്കട്ടെ...

എവിടെ വരെ പോകുമെന്നാ ഞാൻ നോക്കുന്നെ...

ഞാൻ പിറകെ ഉണ്ടെന്ന് ഉള്ളത് എന്റെ മോള് മറക്കണ്ട...


""വൃന്ദ ഞെട്ടി തരിച്ചു നിന്നു.... 

എല്ലാം അച്ഛൻ അറിഞ്ഞിരിക്കുന്നു.. 

എങ്കിലും പൂർണമായും ഒന്നും അറിഞ്ഞിട്ടില്ല... 

ഗിരിദാറുമായി തനിക്ക് ബന്ധം ഉണ്ടെന്നറിഞ്ഞാൽ  ഉറപ്പായും അച്ഛൻ തന്നെ പടിയടച്ചു പിണ്ഡം വെക്കും..."


"അച്ഛന്റെ കോപം ഓർത്തതും അവളിൽ ഒരു വിറയൽ ഉണ്ടായി... മനസ്സിൽ ആസ്വസ്ഥതകൾ പൊങ്ങി തുടങ്ങി.."


"എന്ത് കണ്ടിട്ടാണ് നന്ദേ അച്ഛൻ സ്നേഹിക്കുന്നത്.. 

അവൾ അച്ഛന്റെ സ്വന്തം മോള് അല്ലല്ലോ... 

ഞാനല്ലേ  അച്ഛന്റെ ചോര... 

എന്നിട്ടും  ഇപ്പോഴും സ്നേഹം ആ ദത്തു പുത്രിയോടാണ് .. 

അവൾക്ക് വേണ്ടിയാണു തന്നോട് ഇപ്പോഴും കയർത്തത്..."


പണ്ടും അവളോട് ആയിരുന്നു പ്രിയം...


ഇനി... തനാണോ ദത്തു പുത്രി...

അവൾ അച്ഛന്റെ സ്വന്തം ചോര ആയത് കൊണ്ടാണോ അവളുടെ കാര്യത്തിൽ ഇത്ര ആകുലത കാട്ടാണെ...


അറിയണം... 

താൻ ആണോ നന്ദയാണോ   അച്ഛന്റെ മകൾ എന്ന്...

ഒരുപക്ഷെ താൻ അല്ലെങ്കിലോ?

ഇല്ല... 

ഒരിക്കലും അങ്ങനെ വരില്ല... 

അങ്ങനെ വന്നാൽ  അവളെ ഞാൻ കൊല്ലും എനിക്ക് കിട്ടാത്ത സ്നേഹവും പരിഗണനയും അവൾക്ക് കിട്ടണ്ട...

ചെമ്പകശ്ശേരിയിലെ ദത്തു പുത്രി ആവാൻ ഈ വൃന്ദയ്ക്ക് മനസ്സില്ല...

ചെറുപ്പം മുതലേ സ്വന്തം എന്ന്  കണ്ടു കൊതിച്ചതൊക്കെ സ്വന്തം അല്ലെന്നു അറിഞ്ഞാൽ അത് സഹിക്കാൻ ഈ വൃന്ദയ്ക്ക് കഴിയില്ല ...

എപ്പോഴും   എല്ലാകാര്യത്തിലും  നന്ദ കഴിഞ്ഞേ അച്ഛന്റെ മനസ്സിൽ തനിക്ക് സ്ഥാനം ഉണ്ടായിരുന്നുള്ളു എന്നത് ഓർത്തതും അവൾക്ക്  നന്ദയോടുള്ള പക കൂടി...


അവൾ കുറച്ചു നേരം പുകഞ്ഞു നടന്നു പിന്നെ പതിയെ ഒന്ന് ശാന്തമായി റൂമിലേക്ക് ചെന്നു..


ആദി അച്ഛനെ ചാരി ഇരുത്തി ഷർട്ട്‌ മാറ്റി ഇട്ടു കൊടുത്തു...

അമ്മാ വീട്ടിൽ പോകാൻ മുഷിഞ്ഞ ഡ്രെസ്സുകൾ വിഷ്വേപ്പറിൽ   വെച്ചു കൊണ്ട് വൃന്ദേ നോക്കി...


ആ... ഹ്... മോളിങ്ങു വന്നേ...

വൃന്ദ പതിയെ അവർക്ക് അരികിലേക്ക് ചെന്നു...

എന്താ അമ്മേ....

മോള് ആ ചോറ് കൊണ്ടുവന്ന പത്രമൊക്കെ ആ ഇരിക്കുന്ന കവറിൽ ഒന്ന് ആക്കി വെക്കു അമ്മ വീട്ടിൽ വരെ പോയിട്ട് രാത്രി  അച്ഛന് ഗോതമ്പു കഞ്ഞി ഉണ്ടാക്കി കൊണ്ടു വരാം...


നന്ദ മോള് ക്ലാസ്സ്‌ കഴിഞ്ഞു വരുന്നതിനു മുന്നേ വീട്ടിൽ എത്തണം...

സുമാ അവിടെ ഉണ്ട്....

അവടെ കുത്തു വാക്കുകൾ കേട്ടു ന്റെ കുട്ടി വിങ്ങി പൊട്ടി നിൽക്കും...

ഒന്നാമതെ ആ തല തെറിച്ച ചെക്കൻ ന്റെ കുട്ടിക്ക് ഒരു സ്വൈര്യവും കൊടുക്കൂല്ല... അതിന്റെ കൂടെ ഇപ്പോൾ സുമയൂടി ചേർന്നാൽ എന്റെ കുട്ടി ത്രിശങ്കുവിൽ ആകും..


അവർ പതിയെ പറഞ്ഞു കൊണ്ട് വൃന്ദേ നോക്കി...

അവൾ വേഗം കവറിലേക്ക് പത്രം വെച്ചു... 

അപ്പോഴും അവളുടെ ഉള്ളിൽ നീരസം നിറഞ്ഞു.. 

അവളത് പുറത്ത് കാട്ടാതെ മറച്ചു പിടിച്ചു കൊണ്ട് അമ്മയ്ക്ക് നേരെ    പുഞ്ചിരിയോടെ കവർ നീട്ടി...


ആദി അമ്മേ കൊണ്ടുവിടാൻ ഒരുങ്ങിയതും സുരേന്ദ്രൻ പറഞ്ഞു..

ഞങ്ങൾ ഇറങ്ങുവാ... പോകും വഴി ദേവർമഠത്തിലേക്ക് ലക്ഷ്മിയെ വിട്ടേക്കാം..


അത് ശെരിയാ മോനെ...മോനിനി അത്രേം ദൂരം വരണ്ട...

ബിന്ദു പറഞ്ഞതിനോട് ലക്ഷ്മിയും അനുകൂലിച്ചു..


അച്ഛനെ അധികം സംസാരിപ്പിക്കണ്ടാട്ടോ...

ഫോണിൽ കുത്തി ഇരിക്കാതെ അച്ഛനെ നോക്കാണെടാ ചെക്കാ...

ആ.. നോക്കാം അമ്മേ...

അമ്മാ വരുമ്പോൾ വിളിക്ക് ഞാൻ വരാം...

ഞാൻ കാശിടെ കൂടെ വരാടാ... നീ  അച്ഛനെ നോക്കണേ...

എന്റെ പൊന്നു അമ്മേ ഞാൻ നോക്കാം...

അമ്മാ പോയേച്ചു വാ...


ലക്ഷ്മി സോമന്റെ അരികിൽ ചെന്നു പോയേച്ചും വരാമെന്നു പറഞ്ഞു കൊണ്ട് വൃന്ദേ നോക്കി...

മോളെ അമ്മാ ഇറങ്ങുവാണേ.. അച്ഛനെ ശ്രെദ്ധിച്ചോണേ...

അവൾ തലയാട്ടി..

ബിന്ദു അവളോട് യാത്ര പറയുമ്പോൾ സുരേന്ദ്രൻ പുറത്തേക്ക് ഇറങ്ങി കഴിഞ്ഞിരുന്നു.. വൃന്ദ അച്ഛൻ പോകുന്നത് നോക്കി നിന്നു..

അവളുടെ ഉള്ളിൽ വല്ലാത്ത അമർഷം നിറഞ്ഞു...



ക്ലാസ്സു കഴിഞ്ഞു നന്ദയും അനുവും ഓരോന്ന് പറഞ്ഞു ചിരിച്ചു കൊണ്ട് ബസ്റ്റോപ്പിലേക്ക് നടന്നു..

അവരെ തൊട്ടു തൊട്ടില്ലെന്ന മട്ടിൽ കാശിയുടെ ബുള്ളറ്റു കടന്നു പോയി.. കാശി മിറാറിൽ കൂടി നന്ദേ നോക്കി..


ഇങ്ങേരു ആരുടെ അപ്പന് വായു ഗുളിക വാങ്ങാൻ പോവാ...

പറഞ്ഞു കഴിഞ്ഞു അനു ഒളിക്കണ്ണിട്ട് നന്ദേ നോക്കി..

അവളുടെ പന്ത് പോലേ വീർത്തു വരുന്ന മുഖം കണ്ടു അനു വേഗം ഡയലോഗ് മാറ്റി..


എടി... നന്ദേ....നന്ദുസേ.... നിന്റെ കാലനാഥൻ ഹൈ സ്പീഡിൽ ആണല്ലോ പോയെ...

അങ്ങേരുടെ കൂടെ ഇനി എന്നാണാവോ... 

നീ ഇതുപോലെ പോണേ...


ഒരീസം ഞാൻ അങ്ങേരെ കെട്ടിപിടിച്ചു ഈ കോളേജിന് മുന്നിൽ കൂടി പോവും...

അനു   നെറ്റി ചുളിച്ചു അവളെ നോക്കി..

ശെരിക്കും...

ആ ശെരിക്കും നീ അല്ലേൽ കണ്ടോ...


അപ്പൊ.... നിനക്ക് അങ്ങേരോട് വീണ്ടും ആ പഴയ പ്രണയം പൊട്ടി വിടർന്നൊ...

പെട്ടന്ന് നന്ദ ഒന്ന് സൈലന്റ് ആയി...

പിന്നെ അനുനെ നോക്കി..

അനു ആണെങ്കിൽ ചോദിച്ചത് അബദ്ധം ആയോ എന്ന രീതിയിൽ ആലോചനയോടെ നിന്നു..


എന്റെ പൊന്നു അനുവേ... 

ഇത് പ്രണയവും  സ്നേഹവും ഒന്നും അല്ല...

എന്റെ പ്രതികരമാ...

പ്രതികാരമോ?

അനു തല ചൊറിഞ്ഞു കൊണ്ടു അവളെ നോക്കി...


അങ്ങേരെ.... ആളൊരു സൈക്കോയാ...

അങ്ങേരുടെ വിചാരം അങ്ങേരു വല്ല്യ പുള്ളി ആണെന്ന...

അങ്ങേർക്കു മാത്രമേ തേക്കാൻ അറിയുന്നു...

എനിക്കും നന്നായിട്ടു തേക്കാൻ അറിയാം.. എന്നെ തേച്ച അങ്ങേരെ ഞാനും നന്നായി തേക്കും...


നീ അല്ലേൽ കണ്ടോ?


അല്ലടി നന്ദേ... നീ ഇപ്പോൾ പറഞ്ഞത് ഒന്നും എനിക്ക്  അങ്ങോട്ട് പിടികിട്ടിയില്ല..


അതൊക്കെ കുറച്ചു കഴിഞ്ഞു നിനക്ക് മനസ്സിലാകും...

എന്നോടാ അങ്ങേരുടെ കളി...

അങ്ങേരു എന്റെ പിറകെ പണ്ട് ഞാൻ അങ്ങേരുടെ പുറകെ നടന്നപോലെ വരുന്നത് നീ കണ്ടോണം...


ആ... നീ പറഞ്ഞത് കേൾക്കാനൊക്കെ ഒരു സുഖമുണ്ട്.. ഇതൊക്കെ നടന്നാൽ മതി ആയിരുന്നു..


അല്ലെങ്കിലും ഞാനൊരു നല്ലകാര്യം പറഞ്ഞാൽ ഉടനെ  നിന്റെ വായിൽ ഈ നെഗറ്റീവ് വർത്താനം മാത്രമേ വരു...


നന്ദ  ചുണ്ടുകോട്ടി  കാട്ടികൊണ്ട്  നടന്നു ...

പെട്ടന്ന് പിന്നിൽ നിന്നും  ഒരു വിളികേട്ടു  രണ്ടാളും തിരിഞ്ഞു നോക്കി..


നന്ദേ..... ഒന്ന് നിന്നെ....


തന്റെ തൊട്ടു പിറകിൽ നിൽക്കുന്ന ഗിരിധറിനെ കണ്ടു നന്ദ അനുവിന്റെ കൈയിൽ മുറുക്കെ പിടിച്ചു..


ഗിരി അവളെ അടിമുടി നോക്കി കൊണ്ട് വഷളൻ ചിരിയോടെ പറഞ്ഞു...

നീ അങ്ങ്  സുന്ദരി ആയല്ലോടി പെണ്ണെ...


നാലു മാസം മുന്നേ കണ്ടതാ... എന്തോ അന്നത്തേക്കാളും നീ സുന്ദരി ആയ പോലെ....


അവന്റെ നോട്ടത്തിൽ നന്ദയുടെ മുഖം വലിഞ്ഞു മുറുകി...


തനിക്ക് എന്താ വേണ്ടത്... എന്താ തന്റെ ഉദ്ദേശം...

അന്ന് എന്റെ അച്ഛന്റെ കൈയിൽ നിന്നും കിട്ടിയത് മറന്നിട്ടു ഇല്ലല്ലോ...വെറുതെ തടി കേടാക്കാതെ പോകാൻ നോക്ക് 


പെട്ടന്ന് അവന്റെ മുഖം ദേഷ്യത്താൽ വലിഞ്ഞു മുറുകി നെറ്റി ചുളിച്ചു കൊണ്ട് അവൻ അവളെ നോക്കി...


എനിക്ക് എന്താ വേണ്ടതെന്നു നിനക്ക് അറിയില്ലേ നന്ദേ...

തന്റെ ആ ചോദ്യത്തിനുള്ള ഉത്തരം ഞാൻ പണ്ടേ തന്നതാ...


ഇപ്പോഴും എപ്പോഴും ഇനി നാളെയും തന്റെ ആ ചോദ്യത്തിനുള്ള ഉത്തരം എന്റെ പക്കൽ അത് തന്നെയാ...


അതുകൊണ്ട്  ഒരു പ്രശ്നം ഉണ്ടാക്കാതെ താൻ പോകാൻ നോക്ക്...


ഈ ഗിരി നിന്നെ സ്വന്തം ആക്കാൻ ആഗ്രഹിച്ചിട്ടുണ്ടെങ്കിൽ സ്വന്തമാക്കിയിരിക്കും...

തനിക്ക് നാണമില്ലെടാ ചെറ്റേ....

കല്യാണം കഴിഞ്ഞു വേറെ ഒരുത്തന്റെ ഭാര്യയായ എന്നോട് ഇത് പറയാൻ...


പെട്ടന്ന് അവൻ പൊട്ടി ചിരിച്ചു...

ഭാര്യയോ?

നീയോ?


ഒരുത്തൻ നിന്റെ കഴുത്തേൽ ഒരു താലി ചാർത്തി എന്ന് കരുതി നീ എങ്ങനെ ഭാര്യ ആകുമെടി...6 മാസം കഴിഞ്ഞാൽ ഡിവോഴ്സ്  നടക്കാൻ ഇരിക്കുന്നവളാ  പറയണേ ഭാര്യ ആണെന്ന്...


അവന്റെ പുച്ഛത്തോടെ ഉള്ള സംസാരവും അവൻ പറഞ്ഞ വാക്കുകളും അവളുടെ ഉള്ളിൽ  ചൂണ്ട കൊളുത്തി വലിക്കും പോലെ വേദനിച്ചു... ഹൃദയം വിങ്ങി തുടങ്ങി.. അവന്റെ പരിഹാസത്തിനു മുന്നിൽ പിടിച്ചു നിൽക്കാൻ കഴിയാതെ നിൽക്കുന്നവളെ അനു ദയനീയമായി നോക്കി..

പിന്നെ മുന്നിൽ നിൽക്കുന്ന ഗിരിയെ നോക്കി...


താൻ ഈ ഡിവോഴ്സ് നോക്കി ഇരിക്കുവാണോ ഇവളെ സ്വന്തമാക്കാൻ.. എന്നാൽ തന്റെ  ആ ആഗ്രഹം നടക്കാൻ പോണില്ല... വെറുതെ ഇരുന്നു മുരടിക്കും...ഇവളും കാശിയേട്ടനുമായുള്ള ഡിവോഴ്സ് പിൻവലിച്ചു...

ഇവർ ഇപ്പോൾ നല്ല സ്നേഹത്തിലാ...


അതും പറഞ്ഞു അനു നന്ദയുടെ കൈയിൽ പിടിച്ചു വലിച്ചു മുന്നോട്ട് നടന്നു...

എന്തിനാടി നീയ് കണ്ട ചാവാലി പട്ടികളോട് സംസാരിക്കാൻ നിൽക്കണേ...

അവനോട് പോകാൻ പറ...


പെട്ടന്ന് ഗിരി അവർക്കു മുന്നിൽ തടസ്സമായി നിന്നു...


കാശിയുടെ കൂടെ ഉള്ള ഒരു ജീവിതം നീ സ്വപ്നം കാണണ്ട നന്ദേ...

പണ്ടൊരിക്കൽ   അവനെ ഞാൻ തീർക്കാതെ വിട്ടത് ഞാൻ കാണിച്ച ഔദാര്യമാ...

അതിനി ഉണ്ടാകില്ല... അവനെ കൊന്നിട്ട് ആയാലും നിന്നെ ഞാൻ നേടും...

ഇത് എന്റെ ആവിശ്യമാ...


അതിന്റെ കാരണം ഒരിക്കൽ നീ അറിയും.. അന്ന് നീ തന്നെ അവനെ വേണ്ടെന്നു വെച്ചു എന്റെ കൂടെ വരും...


പെട്ടന്ന് നന്ദയ്ക്ക് കോപം വന്നു...

അങ്ങനെ കാശിയേട്ടനെ വേണ്ടാന്ന് വെച്ചു ഞാൻ വരുകയാണെങ്കിൽ അന്ന് ഈ നന്ദ മരിച്ചിരിക്കും...


വെറുതെ ഇപ്പോഴത്തെ വാശിയിൽ നീ പോയ്‌വാക്ക് പറയല്ലേ നന്ദേ നാളെ നീ ഇതോർത്തു ദുഖിക്കും...


ഈ ഗിരി പട്ടിയെ പോലെ നിന്റെ പിന്നാലെ വരുന്നുണ്ടെങ്കിൽ അത് നിന്നോട് ഉള്ള സ്നേഹവും കൊടുത്ത വാക്കിന്റെ വിലയും അറിയാവുന്നത് കൊണ്ട് മാത്രമാ...


ഇന്ന് നീ ചേർത്ത് പിടിച്ചിരിക്കുന്നവരെ നാളെ നീ തള്ളി കളഞ്ഞു എന്റെ കൂടെ വരുമെന്ന ഉറപ്പ് എനിക്ക് ഉള്ളിടത്തോളം കാലം ഞാൻ നിന്റെ പിന്നാലെ ഇതുപോലെ വരും...നീ എന്നെ ആട്ടി പായിച്ചാലും ഞാൻ നിഴൽ പോലേ നിന്റെ പിന്നാലെ കാണും...


അവൻ എന്തൊക്കെയോ വായിൽ വന്നത് പറഞ്ഞു കൊണ്ടിരുന്നു..


പെട്ടന്ന് ബസ്സ് വരുന്ന കണ്ടതും അനു നന്ദയെ പിടിച്ചു വലിച്ചു ബസ്സിലേക്ക് ചാടി കയറി...

ഗിരി അവളെ നോക്കി ചിരിയോടെ നിന്നു...


ബസ്സ് മുന്നോട്ട് നീങ്ങി ഗിരി കണ്ണിൽ നിന്നും മറഞ്ഞു..നന്ദ ഒഴിഞ്ഞ സീറ്റിൽ ഇരുന്നു... പക്ഷെ  അവളുടെ മനസ്സ് അവൻ പറഞ്ഞ വാചകത്തിൽ ഉടക്കി നിന്നു.. ചെറു കാറ്റു ഏറ്റിട്ടു പോലും അവളെ വല്ലാതെ ഉഷ് ണി ച്ചു...അവളുടെ ഹൃദയത്തിൽ ആ വാചകങ്ങൾ പലവുര കീറി മുറിച്ചു പുന പരിശോധന  നടത്തി കൊണ്ടിരുന്നവൾ... അവളുടെ ഉള്ളിൽ  പെട്ടന്ന് ഗിരിയുടെ വാക്കുകൾ മുഴങ്ങി കേട്ടു...


"കാശിയുടെ കൂടെ ഉള്ള ഒരു ജീവിതം നീ സ്വപ്നം കാണണ്ട നന്ദേ...

പണ്ടൊരിക്കൽ   അവനെ ഞാൻ തീർക്കാതെ വിട്ടത് ഞാൻ കാണിച്ച ഔദാര്യമാ...

അതിനി ഉണ്ടാകില്ല..."


വീണ്ടും വീണ്ടും ഹൃദയ കോണിൽ ആ വാചകം മാത്രം മുഴങ്ങി കേട്ടു കൊണ്ടിരുന്നു..ഹൃദയ തന്ത്രികൾ വല്ലാതെ വലിഞ്ഞു മുറുകി.. ഹൃദയമിടിപ്പ് ഉയർന്നു വന്നു... വർധിച്ച ഹൃദയമിടിപ്പോടെ അവൾ  ബസ്സിറങ്ങി മുന്നോട്ട് നടന്നു...


തുടരും

#buttons=(Accept !) #days=(20)

Our website uses cookies to enhance your experience. Learn More
Accept !
To Top