വിലക്കപ്പെട്ട പ്രണയം Season 2, ഭാഗം 45 വായിക്കൂ...

Valappottukal



രചന: ലക്ഷ്മിശ്രീനു


തറവാട്ടിൽ എത്തുമ്പോൾ പാറുവും ദേവയും നല്ല ഉറക്കം പിടിച്ചു രണ്ടുപേരെയും എടുത്തു നേത്രയും ബദ്രിയും അകത്തേക്ക് കയറി അവരുടെ പിന്നാലെ ബാഗുകൾ ഒക്കെ എടുത്തു ദച്ചുവും നന്ദുവും.....


എല്ലാവരും ഇരിക്ക് യാത്ര കഴിഞ്ഞു വന്നത് അല്ലെ കുടിക്കാൻ എന്തെങ്കിലും എടുക്കാം......


ഇവരെ കിടത്തിയിട്ട് വരാം അമ്മ എടുത്തു വയ്ക്ക്.....നേത്ര മുറിയിലേക്ക് പോയി പിന്നാലെ തന്നെ ബദ്രിയും പോയി.....




എന്ത് പറ്റി നന്ദുസേ മുഖം വല്ലാതെ....ആമി അങ്ങോട്ട്‌ വന്നു അപ്പോഴേക്കും.



ചെറിയ തലവേദന......



അത് ഇപ്പൊ അമ്മ ഉണ്ടാക്കുന്ന ചായ കുടിക്കുമ്പോ മാറിക്കോളും.... ഈ ബാഗ് ഒക്കെ കൊണ്ട് വച്ചിട്ട് വാ.....അഗ്നി അവളുടെ തലയിൽ കൊട്ടി കൊണ്ട് പറഞ്ഞു.


ഡേയ് അമ്മ സുഗായിരിക്കുന്നോ....അഗ്നി ദച്ചുന്റെ അടുത്തേക്ക് വന്നു ചോദിച്ചു.



സുഖയിരിക്കുന്നു ഡാ.....പിന്നെ അവർ കുറച്ചു സമയം ജോലിയുടെ കാര്യവും മറ്റു കാര്യങ്ങളും സംസാരിച്ചു ഇരുന്നു....ദച്ചു പോകാൻ ഇറങ്ങുമ്പോൾ എല്ലാവരോടും യാത്ര പറഞ്ഞു നന്ദുനെ നോക്കി പക്ഷെ അവൾ തലവേദന ആണെന്ന് പറഞ്ഞു നേരത്തെ മുറിയിലേക്ക് പോയിട്ട് പിന്നെ താഴെക്ക് വന്നില്ല.....


തിരിച്ചു ഉള്ള യാത്രയിൽ ദച്ചുന്റെ മനസ്സിൽ നന്ദുനോട്‌ പറഞ്ഞ വാക്കുകൾ കുറച്ചു കൂടി പോയി എന്ന് തോന്നി.....അവൻ ആ സംഭവങ്ങൾ ഓർത്തു....



പിറ്റേന്ന് എല്ലാവരും ഉച്ചക്ക് അമ്പലത്തിൽ അന്നദാനം കഴിക്കാൻ പോയപ്പോൾ താൻ പോയില്ല നന്ദുവും ഉണ്ടായിരുന്നു വീട്ടിൽ.....കുറച്ചു സമയം അവളോട് സംസാരിച്ചു ഇരുന്ന ശേഷം അവൻ തൊടിയിലേക്ക് ഒന്ന് ഇറങ്ങി....



നന്ദു അവൻ പോയ ശേഷം അടച്ചിട്ടിരുന്ന ഒരു മുറിയിലേക്ക് കയറി..

അവിടെ ആകെ മൊത്തം അവൾ നോക്കി ഒറ്റ നോട്ടത്തിൽ തന്നെ അത് അവന്റെ പ്രീയപ്പെട്ടവളുടെയും കുഞ്ഞിന്റെയും മുറി ആണെന്ന് മനസ്സിലായി.....



അവൾ ഒരു കൗതുകത്തിന് അവിടെ ഉണ്ടായിരുന്ന ഓരോ സാധനങ്ങളും എടുത്തു നോക്കി.... എല്ലാത്തിനും ഒരു നാടൻ തനിമ ഉണ്ടായിരുന്നു.... പോരാത്തതിന് എല്ലാം അടുക്കി ഒതുക്കി നല്ല ഭംഗി ആയി വച്ചിട്ടുണ്ട്.ഒടുവിൽ അവൾ ചെന്ന് എടുത്തത് ഒരു പെട്ടി ആയിരുന്നു അത് കാണുമ്പോൾ കൗതുകം ഉണർത്തുന്ന എന്തോ ഒന്ന് അതിനുള്ളിൽ ഉണ്ട് എന്നവൾക്ക് തോന്നിയിട്ട് ആകും അത് തുറക്കാൻ തുടങ്ങി പക്ഷെ അത് പറ്റിയില്ല. അവൾ അത് ശക്തിയിൽ വലിച്ചു തുറക്കാൻ ശ്രമിച്ചു അത് താഴെ വീണു ചിന്നിചിതറി... നന്ദു ഒരു നിമിഷം ഭയന്നു ശേഷം ആ താഴെ വീണ കഷ്ണങ്ങൾ എടുത്തു ചേർത്ത് വച്ചു നോക്കി.... അത് ദച്ചുവും ഭാര്യയും കുഞ്ഞും അടങ്ങുന്ന ഒരു മനോഹരമായ ചിത്രം ആയിരുന്നു പക്ഷെ അത് ഇനി പഴയ പോലെ ആക്കാൻ സാധിക്കില്ല എന്ന് അവൾക്ക് ഉറപ്പ് ആയിരുന്നു..... അവൾ ആ ചിത്രത്തിൽ നിന്നു മുഖം ഉയർത്തി നോക്കിയത് ദച്ചുന്റെ മുഖത്ത് ആയിരുന്നു.....




അവന്റെ മുഖത്ത് ദേഷ്യവും സങ്കടവും ഒക്കെ നിറഞ്ഞു കാണാം.... അവൾ ചെറിയ പേടിയോടെ എണീറ്റ് അവനെ നോക്കി.....



ഞാ.... ഞാൻ അറിയാതെ....പറഞ്ഞു പൂർത്തിയാക്കും മുന്നേ അവന്റെ കൈ അവളുടെ കവിളിൽ പതിഞ്ഞു......നന്ദുന്റെ കണ്ണ് നിറഞ്ഞു അറിയാതെ ആണെങ്കിലും താൻ ചെയ്തത് തെറ്റ്‌ ആണ് എന്ന് അവൾക്ക് ബോധ്യമായിരുന്നു.....



ഞാൻ അറിയാതെ..... ഇതൊക്കെ കണ്ടപ്പോൾ.....!



മിണ്ടരുത്.....നീ ഇപ്പൊ ഈ തല്ലിതകർത്തത് എന്താ എന്ന് അറിയോ എന്റെ ശ്രീകുട്ടിയും എന്റെപൊന്നുമോളുടെയും ചിത്രം ആണ്.... എനിക്ക് ഇടക്ക് കൊതി തോന്നുമ്പോൾ എടുത്തു കാണാൻ ആകെ ഉണ്ടായിരുന്ന ഒരേ ഒരെണ്ണം ബാക്കി ഒക്കെ അമ്മ എടുത്തു മാറ്റി ഇത് അമ്മയുടെ കണ്ണിൽ പെടാതെ ഞാൻ സൂക്ഷിച്ചു വച്ചത് ആണ് അത് ആണ് നീ.......


നന്ദുന് അവനോട് എന്ത് പറയണം എന്നറിയില്ല അവനെ നോക്കി.



സോറി..... ഞാൻ പെട്ടന്ന്.....



മിണ്ടരുത്.... ഒരു വീട്ടിൽ വന്നാൽ എങ്ങനെ പെരുമാറണം എന്ന് അറിയില്ല.... ഇറങ്ങി പോടീ.... ഇനി എന്റെ കണ്മുന്നിൽ കണ്ടു പോകരുത് നിന്നേ നാശം.......അവൻ അവളെ പിടിച്ചു പുറത്ത് ആക്കി ആ മുറി വലിച്ചടച്ചു......


ദച്ചു വണ്ടി സൈഡിൽ ഒതുക്കി ഫോൺ എടുത്തു നന്ദുനെ ഒന്ന് വിളിച്ചു നോക്കി..റിങ് കേട്ട് നിന്നത് അല്ലാതെ അവൾ കാൾ എടുത്തില്ല..... താൻ പറഞ്ഞത് അവളെ വേദനിപ്പിച്ചു എന്ന് വീട്ടിൽ വച്ചു തന്റെ മുന്നിൽ വരാതെ നടന്നപ്പോൾ തന്നെ തോന്നിയത് ആയിരുന്നു..........

കൂടുതൽ ഒന്നും ആലോചിക്കാൻ നിൽക്കാതെ യാത്ര തുടർന്നു........

💫💫💫💫💫💫💫💫💫💫💫💫💫💫💫


നന്ദു പിന്നെ താഴെക്ക് വരുന്നത് വൈകുന്നേരം ആണ് ഉച്ചക്ക് കഴിക്കാൻ വിളിച്ചു എങ്കിലും അവൾ വേണ്ട എന്ന് പറഞ്ഞു കിടന്നു..



എന്താ പറ്റിയെ മോള് വന്നപ്പോൾ മുതൽ കിടപ്പ് ആയിരുന്നല്ലോ തലവേദന കുറവില്ലേ.....നേത്രയുടെ അമ്മ തലയിൽ തലോടി കൊണ്ട് ചോദിച്ചു....


കുറവുണ്ട് ഇപ്പൊ.....



അളിയ ആ വീട് നാളെ നമുക്ക്  പോയി നോക്കാം ആദിയും വരും....അഗ്നി കഴിക്കുന്നതിനിടയിൽ പറഞ്ഞു.



ഇവിടുന്ന് ഒരുപാട് ദൂരെ ആണോ ഏട്ടാ വീട്.... പാറുന് ചോറ് കൊടുക്കുന്നതിനിടയിൽ ചോദിച്ചു.



ഇല്ല അമ്മു കുറച്ചു ദൂരമേ ഉള്ളു....



എന്തായാലും ഞങ്ങൾക്ക് ആ ഫോട്ടോ കണ്ടു ഇഷ്ടമായ് ഇനി നിങ്ങൾ പോയി നോക്കി ഉറപ്പിക്ക്.....അമ്മാവൻ പറഞ്ഞു........


💫💫💫💫💫💫💫💫💫💫💫💫💫💫💫


പിറ്റേന്ന് തന്നെ ആ വീട് പോയി കണ്ടു എല്ലാവർക്കും ഇഷ്ടമായി.... തൊട്ട് അടുത്ത നല്ല ഒരു ദിവസം നോക്കി ബദ്രിയും നേത്രയും കുഞ്ഞുങ്ങളും നന്ദുവും അങ്ങോട്ട്‌ താമസം മാറി...



ചെറിയ പാൽകാച്ചൽ ഉണ്ടായിരുന്നു ദച്ചുനെയും കുടുംബത്തിനെയും ക്ഷണിച്ചു പക്ഷെ അന്ന് അമ്മക്ക് സുഖമില്ലാത്തത് കൊണ്ട് ദച്ചു പിന്നെ ഒരിക്കൽ വരാം എന്ന് പറഞ്ഞു.....


നന്ദു അടുത്ത് ഉള്ള ഒരു കമ്പനിയിൽ ജോലിക്ക് കയറി....... ഇതിനിടയിൽ പലപ്രാവശ്യം നന്ദുനെ ദച്ചു വിളിച്ചു എങ്കിലും അവൾ കാൾ എടുത്തില്ല എന്തോ അവനോട് സംസാരിക്കാൻ മനസ്സ് വെമ്പുന്നുണ്ട് എങ്കിലും ആ ചിത്രത്തിന്റെ കാര്യം ഓർക്കുമ്പോ അവൾ അത് വേണ്ടന്ന് വയ്ക്കും....



അല്ലു എവിടെ ആണെന്നോ എന്തിന് പോയി എന്നോ ഒരറിവും ഇല്ല ഇടക്ക് രണ്ട് പ്രാവശ്യം വിളിച്ചപ്പോൾ സ്ഥലത്തില്ല ഉടനെ വരും എന്ന് മാത്രം പറഞ്ഞു....അതുകൊണ്ട് കൂടുതൽ തിരക്കാൻ ഒന്നും പോയില്ല ഇപ്പൊ സച്ചു ആണ് കമ്പനി ഒക്കെ നോക്കി നടത്തുന്നത്....... ബദ്രി അഗ്നിയോട് ഒപ്പം തന്റെ ഷെയർ കൂടെ ചേർത്ത് ഒരുമിച്ച് രണ്ടുപേരും നടത്തി പോകുന്നു..... ഇതിനിടയിൽ ആദിയും ഗായത്രിയും അച്ഛന്റെ ബിസിനസ്‌ ഏറ്റെടുത്തു വീണ്ടും.......


അങ്ങനെ എല്ലാവരുടെയും ജീവിതം ഒരു ഒഴുക്കിന് പോയിക്കൊണ്ടേ ഇരുന്നു........


     


                                                   തുടരും

#buttons=(Accept !) #days=(20)

Our website uses cookies to enhance your experience. Learn More
Accept !
To Top