ആത്മസഖി, തുടർക്കഥ ഭാഗം 37 വായിക്കൂ...

Valappottukal

 


രചന: മഴ മിഴി                            


അവൻ അതും പറഞ്ഞു അവളെ ഒന്നുകൂടി ചേർത്ത് പിടിച്ചു അവളുടെ ചുണ്ടിൽ പതിയെ ചുണ്ടുകൾ അമർത്തി ചുംബിച്ചു....


നന്ദ... കണ്ണും കൂർപ്പിച്ചു അവനെ നോക്കി...


നന്ദ രാവിലെ ഉണരുമ്പോൾ കാശി ഉടുമ്പ് പിടിക്കും പോലെ തന്നെ ചുറ്റിപ്പിടിച്ചു കിടക്കുകയായിരുന്നു...


"ഒരു നിമിഷം നന്ദ അവന്റെ മുഖത്തേക്ക് നോക്കികിടന്നു .

അവളുടെ കണ്ണുകളിൽ പ്രണയം വിടർന്നു.. ചൊടികളിൽ പുഞ്ചിരിയായി പടർന്നു..."


പെട്ടന്ന് കഴിഞ്ഞു പോയ കാര്യങ്ങൾ ഓർത്തതും അവളുടെ കണ്ണുകളിൽ വിടർന്ന പ്രണയപൂക്കളുടെ നിറം മങ്ങി കണ്ണുകൾ ചുവന്നു.തുടങ്ങി .. ചൊടിയിൽ തെളിഞ്ഞ പുഞ്ചിരി ദേഷ്യത്തിലേക്ക് മാറി...മറിഞ്ഞു...

അവൾ പെട്ടന്ന് ബലമായി അവന്റെ കൈ തന്നിൽ നിന്നും അടർത്തി മാറ്റി... പെട്ടന്ന് കാശി ഞെട്ടി കണ്ണ് തുറന്നു...

മുന്നിൽ ഉറഞ്ഞു തുള്ളി ഭദ്രകാളിയെ പോലെ നിൽക്കുന്നവളെ കണ്ടു അവന്റെ കണ്ണുകൾ മിഴിഞ്ഞു...


"പൂച്ചക്കുട്ടിയിൽ നിന്നും പുലി കുട്ടിയിലേക്ക് മാറിയ അവളുടെ ഭാവത്തിൽ അടുത്ത അടി വീഴും മുന്നേ കാശി ഒരു അങ്കത്തിനു നിൽക്കാതെ  വേഗം വലിഞ്ഞു...."


നേരെ  ജിമ്മിലേക്ക് ചെന്നു അവൻ ഒന്ന് നിശ്വസിച്ചു...കൊണ്ട് ഒളിക്കണ്ണിട്ട് റൂമിലേക്ക് ഒന്ന് പാളി നോക്കി.. മിന്നായം പോലെ ഡ്രെസ്സുമായി പോകുന്ന നന്ദയെ കണ്ടു അവൻ നെഞ്ചിൽ കൈ വെച്ചു നിന്നു...


പിന്നെ പതിയെ റൂമിലേക്ക് ചെന്നു ഫോൺ എടുത്തു അമ്മയെ വിളിച്ചു...

കുറച്ചു നേരം സംസാരിച്ചിട്ട്  അവൻ അങ്ങോട്ട് വരാമെന്നു പറഞ്ഞു കൊണ്ട് ഫോൺ വെച്ചിട്ട് പുഷ് അപ് ചെയ്യാൻ തുടങ്ങി...

നന്ദ കുളി കഴിഞ്ഞു കിച്ചണിലേക്ക് ചെന്നു  ഒരു വിധം ജോലി ഒതുക്കി നിന്നപ്പോഴാണ് അമ്മ അവളെ വിളിച്ചത്...

കോളേജിൽ പൊയ്ക്കോളാൻ പറഞ്ഞതും ആദ്യം അവൾ സമ്മതിച്ചില്ലെങ്കിലും പിന്നീട് സമ്മതിച്ചു...

അവൾ കിച്ചൺ വൃത്തി ആക്കി കഴിക്കാനുള്ളത് ഡൈനിങ് ടേബിൾ നിരത്തുമ്പോഴാണ് ആദിയും വൃന്ദയും കളി തമാശകൾ പറഞ്ഞു ഇറങ്ങി വരുന്ന കണ്ടത്...

അവരുടെ ചിരി കേട്ടു നന്ദ പതിയെ തല ഉയർത്തി നോക്കി...

ആദിയെ ചുറ്റിപ്പിടിച്ചു  ചിരിയോടെ കൊഞ്ചി കൊഞ്ചി സംസാരിച്ചു വരുന്ന വൃന്ദയെ കണ്ടു നന്ദ ഞെട്ടി പോയി...


അവൾ വേഗം കിച്ചണിലേക്ക് നടന്നു.. അപ്പോഴും മനസ്സ് കുറച്ചു മുൻപ് കണ്ട കാഴ്ച്ചയിൽ തങ്ങി നിന്നു..


ശെരിക്കും ചേച്ചി പ്രണയിച്ചത് ആരെയാണ്....?

കാശിയേട്ടനെയോ ആദിയേട്ടനെയോ?

താൻ കരുതി ഇരുന്നത് ആദിയേട്ടനെ ആണെന്ന് ആയിരുന്നു... പക്ഷെ അന്നൊരിക്കൽ കാശിയേട്ടൻ പറഞ്ഞത് വൃന്ദച്ചിയെ ആണ് പ്രണയിക്കുന്നതെന്നു... ചേച്ചി പറഞ്ഞു ആദിയേട്ടനെ എന്ന്.. പക്ഷെ അന്ന് കല്യാണദിവസം ചേച്ചി എന്തൊക്കെയാ കാശിയേട്ടനോട് പറഞ്ഞു കൊടുത്തത്...


കാശിയേട്ടനെ കാണുമ്പോൾ ചേച്ചിയുടെ മുഖത്ത് വിടരുന്ന ഭാവുകങ്ങളിൽ പ്രണയമല്ലേ...തെളിഞ്ഞു നിന്നത്...

ഒരേ സമയം ഒരാൾക്ക് എങ്ങനെയാണു രണ്ടാളെ പ്രണയിക്കാൻ കഴിയുക... അത് രണ്ട് പേരെയും വഞ്ചിക്കുന്നത് പോലെ അല്ലെ?

ഓരോന്ന് ഓർക്കും തോറും അവളിൽ അസ്വസ്ഥത നിറഞ്ഞു...


കോളേജിൽ പോകാതിരുന്നാൽ താൻ പലതും കാണേണ്ടിയും കേൾക്കേണ്ടിയും വരും കോളേജിൽ പോയാൽ അത്രേം നേരം സ്വസ്ഥത കിട്ടുമല്ലോ...

അവൾ വേഗം റൂമിലേക്ക് പോയി റെഡി ആയി പതിയെ ജിമ്മിലേക്ക് ഒന്ന് നോക്കി...

കാശി കാര്യമായി ഫോണിൽ സംസാരിക്കുന്നുണ്ട്...

നന്ദ മറഞ്ഞു നിന്നു അത് ശ്രദ്ധിച്ചു... അവളുടെ മുഖം സന്തോഷം കൊണ്ട് വിടർന്നു...

അവൾ വേഗം ബാഗും എടുത്തു പുറത്തേക്ക് പോയി...

ആദി അവളെ കൊണ്ട് വിടാമെന്ന് പറഞ്ഞെങ്കിലും അവൾ അത് നിരസിച്ചു കൊണ്ട് വൃന്ദേ നോക്കി...

അവൾ പുച്ഛത്തോടെ നന്ദേ നോക്കി. പിന്നെ സ്നേഹത്തോടെ അരികിലേക്ക് വന്നു...

അവളെ തഴുകി കൊണ്ട് പറഞ്ഞു...

മോളെ  ആദിയേട്ടൻ കൊണ്ട് വിടും...

വേണ്ട.... ഞാൻ ബസ്സിന്‌ പൊയ്ക്കോളാം...

അതും പറഞ്ഞു അവൾ ഉള്ളിൽ നിറഞ്ഞ ദേഷ്യം കടിച്ചു പിടിച്ചു  പുറത്തേക്ക് ഇറങ്ങി...


ആദിയേട്ടാ... ഹോസ്പിറ്റലിൽ പോകുന്നില്ലേ...

പോകുന്നു....

നീ കൂടിവാ.. നമുക്ക് ഒരുമിച്ച് ഇറങ്ങാം...

എനിക്ക് ഭയങ്കര തലവേദന...

ആദിയേട്ടൻ പോയിട്ട് വാ... അപ്പോഴേക്കും ഞാൻ ഉച്ചക്കത്തേക്ക് ഹോസ്പിറ്റലിൽ കൊണ്ടു പോകാൻ ഉള്ളത് ഉണ്ടാക്കാം....


ആദി അവളെ നോക്കി കൊണ്ട് മൂളി....

പിന്നെ... അവൻ വേഗം ഫുഡും കഴിച്ചു  ഹോസ്പിറ്റലിൽ പോകാൻ ഇറങ്ങി...

പെട്ടന്ന് അവൻ എന്തോ ആലോചിച്ച പോലെ പറഞ്ഞു...

കാശി.... എവിടെ അവനെ കണ്ടില്ലല്ലോ?

അവൻ... പുറത്തേക്ക് പോയിന്നു തോന്നുന്നു...

എപ്പോ?

ആ എനിക്ക് അറിയില്ല...

നന്ദ പറഞ്ഞെ....കേട്ടില്ലേ....

അവൾ പറഞ്ഞോ...

ആ പറഞ്ഞല്ലോ?

എന്നാൽ ചിലപ്പോൾ അവൻ  ടെക്സ്റ്റയിൽസിൽ പോയി കാണും.. ഇന്നലെ രാത്രി സംസാരിച്ചപ്പോൾ പോകുന്ന കാര്യത്തെ പറ്റി അവൻ പറഞ്ഞിരുന്നു...



ആദി  വൃന്ദേ നോക്കി ചിരിച്ചു കൊണ്ട് പുറത്തേക്ക് പോയി...

വൃന്ദ  പതിയെ  മുകളിലേക്ക് നടന്നു...

അവൾ പകുതി ചാരിയിട്ട  കാശിയുടെ റൂമിലേക്ക് കയറി...

പിന്നെ പതിയെ ചുറ്റും നോക്കി കൊണ്ടു നിന്നപ്പോഴാണ്.. കാശി വിയർത്തു കുളിച്ചു ഒരു ടർക്കി  കഴുത്തിൽ ചുറ്റി കൊണ്ട് ജിമ്മിൽ നിന്നും പുറത്തേക്ക് വന്നത്.. പെട്ടന്ന് റൂമിൽ വൃന്ദേ കണ്ടു കാശി ഒന്ന് പതറി...

അവൻ ചുറ്റും നന്ദേ നോക്കി...


പെട്ടന്ന് കാശി റൂമിലെ ബീൻ ബാഗിൽ കിടന്ന തന്റെ ബനിയൻ ഇട്ടു കൊണ്ട് ഒന്ന് ചുമച്ചു...

വൃന്ദ പെട്ടന്ന് ഞെട്ടി അവനെ നോക്കി...


എന്താ... ഏട്ടത്തി ഇവിടെ?

നന്ദേ തിരക്കി വന്നതാണോ?

അവൾ കിച്ചണിൽ കാണും...

പെട്ടന്നുള്ള അവന്റെ സംസാര രീതിയിൽ വൃന്ദ ഒന്ന് ഞെട്ടി...അവൾ സംശയ ഭാവത്തിൽ അവനെ നോക്കി..

കാശി വേഗം റൂമിനു പുറത്തേക്ക് ഇറങ്ങി.. കൂടെ വൃന്ദയും...

കാശിയേട്ടന് എന്നോട് ദേഷ്യം ഉണ്ടോ?

കാശിക്ക് ശെരിക്കും ദേഷ്യം വരുന്നുണ്ടായിരുന്നു.. അവന്റെ കൈ അവൻ ദേഷ്യത്താൽ പലവെട്ടം ചുരുട്ടി പിടിച്ചു കൊണ്ടിരുന്നു..


ഇപ്പോൾ എന്റെ ഏട്ടന്റെ ഭാര്യയാണ്...

വൃന്ദട്ടത്തി... എന്നെ കാശിന്നു വിളിച്ചാൽ മതി...

ഞാനും അങ്ങനെയേ കണ്ടിട്ടുള്ളു...


പെട്ടന്ന് വൃന്ദയുടെ കണ്ണുകൾ ചുമന്നു... അവൾ സംശയ ഭാവത്തിൽ അവനെ  വീണ്ടും നോക്കി...


അവനിലെ പെട്ടന്നുണ്ടായ മാറ്റത്തിൽ വൃന്ദ ഒന്ന് പകച്ചു...


അപ്പോൾ  നമ്മുടെ പ്രണയമൊക്കെ മറന്നോ?

കാശിക്ക് അടിമുടി പെരുത്തു കയറി... പലതവണ അവളുടെ കരണം പൊട്ടിച്ചു ഒന്ന് കൊടുക്കാൻ അവന്റെ കൈ തരിച്ചു...

പക്ഷെ.. അവൻ എന്തോ ആലോചിച്ചിട്ട് സ്വയം നിയന്ത്രിച്ചു...


വൃന്ദ തന്നെ അല്ലെ പറഞ്ഞെ... അതൊക്കെ മറക്കണമെന്ന്...

വൃന്ദ മറുതൊന്നും പറയാതെ തലയാട്ടി...

നന്ദേ ഉപേക്ഷിക്കാൻ തന്നെ തീരുമാനിച്ചോ?

മ്മ്...

പിന്നെ എന്തിനാ ഈ 6 മാസം.. മ്യുച്ചാൽ  ഡിവോഴ്സ് കിട്ടിയേനെയല്ലോ...

അതിനു.. എനിക്ക് എന്റേതായ കാരണങ്ങൾ ഉണ്ട്... എന്നെ ചതിച്ചിട്ട്   വെറും കയ്യോടെ പോകാൻ ഞാൻ സമ്മതിക്കില്ല...തെറ്റ് ചെയ്തവരെ ശിക്ഷിക്കാതെ  വിടാൻ ഞാൻ ദൈവമല്ല....

എന്നെ ചതിക്കുന്നത് ആരായാലും അവരെ കാശി പിന്നെ കൂടെ കൂട്ടില്ല... ശത്രു ആയാലും മിത്രമായാലും കാശിക്ക് ഒരുപോലെയാ...


പിന്നെ അവരെ ഒരിക്കലും സന്തോഷമായി ജീവിക്കാൻ ഞാൻ സമ്മതിക്കില്ല..

കടിയേറ്റ മൂർക്കൻ പാമ്പ് പോലെ ആണ് ഞാൻ...


അത് കേട്ടതും അതുവരെ കാശിയോട് തോന്നിയ  സകല സംശയവും  വൃന്ദയിൽ നിന്നും മറഞ്ഞു...

അവൾ ഉള്ളിൽ ചിരിച്ചു കൊണ്ട് വേഗം കിച്ചണിലേക്ക് പോയി..


അവളുടെ പോക്ക് കണ്ടു കാശി പുച്ഛത്തോടെ നോക്കി...

നിന്റെ ഈ ഗെയിം  എന്നോട് ആണല്ലേ...വൃന്ദേ...

നിന്റെ ഈ ഗെമിലൂടി തന്നെ നിനക്കുള്ള കുഴി ഞാൻ വെട്ടും...

എല്ലാവരുടെയും മുന്നിൽ നിന്നെ ഞാൻ നിർത്തും...

എന്റെ ആദിയേട്ടനെ കൂടി ചതിക്കാൻ  നിന്നെ ഞാൻ സമ്മതിക്കില്ല...


അവൻ വേഗം പോയി റെഡി ആയി പെട്ടന്ന് തന്നെ ബുള്ളെറ്റ് എടുത്ത് പുറത്തേക്ക് പോയി..


ശേഖരൻ വീട്ടിൽ എത്തുമ്പോൾ പുറത്തെ പോലീസ് ജീപ്പ് കണ്ടു ആയാളോന്നു  ഞെട്ടി...


അയാൾ ഒന്നും അറിയാത്ത ഭാവത്തിൽ അവരോട് കാര്യം തിരക്കി...

ദേവർമഠത്തിലെ ഗോടാവുണിൽ നിന്നും സ്റ്റോക്ക് മോഷണം പോയത് അന്വേഷിക്കാൻ വന്നതാണെന്ന് പറഞ്ഞപ്പോൾ അയാളിലെ ഞെട്ടൽ ഒന്ന് കൂടി കൂടി...10 ലക്ഷം കൊടുത്തു ഒഴിവാക്കിയപ്പോൾ ഒരിക്കലും പ്രതീക്ഷിച്ചിരുന്നില്ല ഇങ്ങനെ ഒരു പണി...

അയാളുടെ മുഖത്ത് ദേഷ്യം നിറഞ്ഞു..

ആ ചെക്കൻ  തനിക്കിട്ട് തന്നത് എട്ടിന്റെ പണിയായി പോയി..


അപ്പോഴേക്കും പോലീസുകാർ വീട്ടിൽ തിരച്ചിൽ തുടങ്ങി...


അപ്പോഴാണ് ഒടിഞ്ഞു തൂങ്ങി സോഫയിൽ ഇരിക്കുന്ന ജിതേഷിനെ ശേഖരൻ കണ്ടത്.. അയാളുടെ കണ്ണുകളിൽ ഞെട്ടൽ ഉളവായി . ഞെട്ടലോടെ അയാൾ അവന്റെ അടുത്തേക്ക് ചെന്നു...


എന്താടാ പറ്റിയെ...

നീ എവിടെ ചെന്ന... വീണത്...

സുഭദ്ര പുച്ഛത്തോടെ  ശേഖരനെ നോക്കി...

നിന്റെ പൂത്രൻ വീണതല്ല... ദേവർമഠത്തിലെ ഇളയ ചെക്കൻ തല്ലിയതാ....

എന്തിനു...

അവനു എന്താ വട്ടാണോ അവനു തോന്നുമ്പോ തോന്നുമ്പോ എന്റെ ചെക്കന്റെ മെക്കിട്ടു കേറാൻ...

അവനെ ഇന്ന് ഞാൻ... അയാൾ ദേഷ്യം കൊണ്ടു വിറച്ചു...


അവന്റെ തന്തേടെ ദേഹത്തു കൈ വെച്ചാൽ ചുണയുള്ള ചെക്കൻമാര് ഇത് പോലെ നിന്റെ മോന്റെ ദേഹത്തു കേറി മേയും...

ഇവനെ ജീവനോടെ വിട്ടത് തന്നെ കാര്യമായി പോയെന്നു ഓർത്തു സമാധാനിക്കെടാ...

ശേഖരൻ അമ്മയെ പല്ലും കടിച്ചു പിടിച്ചു ദേഷ്യത്തിൽ നോക്കി..


നീ ഇനി ഒള്ള പല്ലുകൂടി കടിച്ചു പൊട്ടിക്കണ്ട.... അതും പറഞ്ഞു സുഭദ്ര അകത്തേക്ക് പോയി...

അയാൾ മോനെ നോക്കി... പിന്നെ പോലീസു കാരെയും...

സാറെ... ഈ സ്റ്റോക്ക് ഒളിപ്പിച്ചത് ഇവനാണ്...

ശേഖരൻ നിന്നു കീഴുമെൽ മറിഞ്ഞു...

ജിതേഷ് ഞെട്ടി അച്ഛനെ നോക്കി...

അവൻ എന്തോ  പറയാൻ വന്നതും കണ്ണുകൾ കൊണ്ടുഅയാൾ തടഞ്ഞു...

പോലീസ് അവനെ കൊണ്ടുപോകാൻ ഒരുങ്ങിയതും അയാൾ കോംപ്രമൈസിനു വേണ്ടി അവരോട് സംസാരിച്ചു...

കുറച്ചു കഴിഞ്ഞു ശേഖരൻ കാശിയെ വിളിച്ചു വരുത്തി...

ഒരു വിധം കാര്യങ്ങൾ ശേഖരൻ ഡീൽ ചെയ്തു അവസാനിപ്പിച്ചു...

കാശി ചുണ്ടിൽ വിരിഞ്ഞ ഗൂഡ മന്ദാസ്മിതത്തോടെ ഹോസ്പിറ്റലിലേക്ക് പോയി...


പോലീസ് പോയതും ശേഖരൻ മോനു നേരെ തിരിഞ്ഞു...

കള്ള കഴുവേറി.. നീ എല്ലാം നശിപ്പിക്കാൻ ജനിച്ചതാണോടാ...

നിന്നോട് ആരാണ്ട പറഞ്ഞെ  സോമനെ ഉപദ്രാവിക്കാൻ..

ഇപ്പോൾ തന്നെ നഷ്ടമായത് 20 ലക്ഷം രൂപയാ...

മുടിയനായ പുത്രൻ എന്ന് കേട്ടിട്ടേ ഉള്ളു എനിക്ക് ഉണ്ടായത്  മുടിയനും മേലെ ആണ്.. നീ ഉള്ളിടത് ഒരു വേരുപോലും ഉറക്കില്ലടാ...

അയാൾ അവനു നേരെ കൈ ഓങ്ങി...


അവൻ പേടിച്ചു അയാളെ നോക്കി...അവൻ എന്തേലും പറയുന്നതിന് മുന്നേ അയാൾ   ഉറഞ്ഞു തുള്ളി പുറത്തേക്ക് പാഞ്ഞു..



ബസ്സിറങ്ങി വരുന്ന  നന്ദേ കണ്ടു അനു മിഴിച്ചു നോക്കി...നിന്നു

എന്റെ ദേവ്യേ എന്താ ഞാനീ കാണണേ...

അവൾ വായും പൊളിച്ചു നിന്നു...

അനുവേ... എടി.... നിന്റെ കാറ്റു പോയോ...


എടി... നീ എന്താ ഈ കോലത്തിൽ...

നിങ്ങൾ സെറ്റ് ആയോ?

പിന്നെ സെറ്റ്.. അതും ആ ഗുണ്ടയുമായി...

എന്റെ പട്ടി സെറ്റ് ആവും..


പിന്നെ ഈ താലിയും സിന്ദൂരവും...

ഓഹ്.. അതോ.... അങ്ങനെ അങ്ങേരിപ്പോ കണ്ടവളുമാരെ വായി നോക്കണ്ട...

അനു അവളുടെ പറച്ചിൽ കേട്ടു മിഴിച്ചു നോക്കി...


നീ ശെരിക്കും അങ്കത്തിനുള്ള ഉണ്ണിയാർച്ച ആയോ?

ആ ആയി....ഉണ്ണിയാർച്ച എങ്കിൽ ഉണ്ണിയാർച്ച..

എന്നോടാ അങ്ങേരുടെ കളി...


ക്ലാസ്സിൽ ചെന്നതും എല്ലാവരും അവളെ അത്ഭുതജീവിയെ കാണും പോലെ നോക്കി...

എടിയേ... അനു എന്റെ സിന്ദൂരം പടർന്നോ..

ഇല്ല...

ഇല്ലേ...പിന്നെ ഇവരൊക്കെ കുപ്പിന്നു ഇറങ്ങി വന്നു ഭൂതത്തെ കാണും പോലെ നോക്കുന്നത് എന്തിനാ...

ആ എന്തേലും ആവട്ടെ...

ഡി... അങ്ങേരു വരുവോ?

ഇല്ലെടി....

ഞാൻ രാവിലെ വിളിച്ചപ്പോൾ പറഞ്ഞില്ലേ അങ്ങേരു ലീവ് ആണെന്ന് പറയണത് കേട്ടെന്ന്...

ഹോ.. ഭാഗ്യം ക്ലാസ്സിൽ ഇരുന്നു ഉറങ്ങിയ നാള് മറന്നു..

ഇന്ന് എന്തായാലും ഞാൻ ഉറങ്ങും അനു ഡസ്കിലേക്ക് തല ചായ്ച്ചു  കൊണ്ട് പറഞ്ഞു..


ഹേയ്... നന്ദേ... തന്റെ മാര്യേജ് കഴിഞ്ഞോ?

താൻ എന്നിട്ട് ഞങ്ങളെ ആരെയും വിളിച്ചില്ലല്ലോ...

ഞങ്ങൾക്ക് ഒരു ഊണ് മിസ്സ് ആയി...

ക്ലാസ്സിലെ കുട്ടികൾ അവൾക്ക് ചുറ്റും നിരന്നു...

പിന്നെ ചോദ്യം ചോദിക്കലായി..ബഹളമായി ചിരിയായി . തന്റെ ആളുടെ പേരെന്താ...

ഫോണിൽ ഫോട്ടോ ഉണ്ടോ?

ഒന്ന് കാട്ടടോ?

തന്റെ ആളിനെ ഞങ്ങളും കൂടി ഒന്ന് കാണട്ടെ...

അനു  ഡസ്കിൽ നിന്നും തലയുയർത്തി അവളെ ചിരിയോടെ നോക്കി...കാട്ടികൊടുക്കെടി വീരശൂര പരക്രമിയായ നന്ദേ... അവൾ പതിയെ പറഞ്ഞു കൊണ്ട് വീണ്ടും  കളിയാക്കി ചിരിച്ചു..


അവളുടെ ചിരി കണ്ടു..നന്ദയ്ക്ക് ദേഷ്യം വന്നു..

അവൾ ഫോൺ തുറന്നു കാശിയുടെയും തന്റെയും കല്യാണ ഫോട്ടോ അവർക്ക് കാട്ടി കൊടുത്തു...

പെട്ടന്ന് ക്ലാസ്സിൽ ഒരു അലർച്ച കേട്ടു ഒപ്പം കുട്ടികൾ സൈലന്റ് ആയി തങ്ങളുടെ സീറ്റിൽ വന്നിരുന്നു..



മുന്നിൽ ദേഷ്യത്തിൽ നിൽക്കുന്ന കാശിയെ കണ്ടു നന്ദ ഞെട്ടി..

അനു ദേഷിച്ചു അവളെ നോക്കി...


എടി... ഇങ്ങേരു വീണ്ടും എന്നെ ചതിച്ചു....

ചന്തു ചതിക്കില്ലെന്നു പറഞ്ഞത് വെറുതെയ...

ഇങ്ങേരു ചതിയൻ ചന്തു തന്നെയാ...



    തുടരും

#buttons=(Accept !) #days=(20)

Our website uses cookies to enhance your experience. Learn More
Accept !
To Top