വിലക്കപ്പെട്ട പ്രണയം Season 2, ഭാഗം 43 വായിക്കൂ...

Valappottukal


രചന: ലക്ഷ്മിശ്രീനു


ദച്ചു സംശയത്തിൽ അവളെ നോക്കി...


രണ്ട് ഒന്നുകൾ ചേർന്നാൽ എത്രയ.....ദച്ചു അവളെ സൂക്ഷിച്ചു നോക്കി...



ബഷീർ സാറിന്റെ ഭാഷയിൽ പറഞ്ഞ ഇമ്മിണി വല്യ ഒന്ന്..... എന്റെ ഭാഷയിൽ പറഞ്ഞ രണ്ട്....അവൻ ചിരിയോടെ പറഞ്ഞു.നന്ദുവും ഒരു ചിരിയോടെ അവന്റെ ഒപ്പം അകത്തേക്ക് കയറി.....

💫💫💫💫💫💫💫💫💫💫💫💫💫💫💫


ദിവസങ്ങൾ മാസങ്ങൾ വേഗത്തിൽ കടന്നു പോയി.........അങ്കിൾ ഇപ്പൊ ok ആണ് വേറെ പ്രശ്നം ഒന്നുല്ല.ബാംഗ്ലൂർ ഉള്ള ബിസിനസ്‌ ഒക്കെ അവസാനിപ്പിച്ചു ബദ്രിയും കുടുംബവും ഇന്ന് നാട്ടിലേക്ക് പോകുവാ....



ആദ്യം നേത്രക്ക് അത് താല്പര്യം അല്ലായിരുന്നു പിന്നെ അവളും ചിന്തിച്ചു ബന്ധുക്കൾ ഒക്കെ നാട്ടിൽ ഉള്ളപ്പോൾ ഒറ്റപെട്ടത് പോലെ ഇവിടെ വന്നു നിൽക്കേണ്ട ആവശ്യം ഉണ്ടോ എന്ന്.....അങ്ങനെ അവർ ഒരുമിച്ച് തീരുമാനം എടുത്തു മാറുന്നത് ആണ്....


അങ്കിളും ആന്റിയും ഒപ്പം പോകാൻ തയ്യാർ ആയെങ്കിലും ബദ്രി കടുപ്പിച്ചു തന്നെ പറഞ്ഞു ഇവിടെ നിൽക്കാൻ കാരണം രഞ്ജു അവരെ വിളിച്ചു മാപ്പ് പറച്ചിലും സങ്കടം പറച്ചിലും അവന്റെ കുഞ്ഞിന്റെ കാര്യം ഒക്കെ പറഞ്ഞപ്പോൾ ആന്റിക്കും അങ്കിളിനും അവനെ കാണാനും അവന്റെ ഒപ്പം നിൽക്കാനും ആഗ്രഹം ഉണ്ട് അത് മനസ്സിലാക്കി ആണ് അവരെ കൂടെ കൂട്ടത്തത്..... പക്ഷെ പിണക്കം ഒന്നുല്ല ഇടക്ക് വിളിക്കാം കാണാൻ വരാം എന്നൊക്കെ പറഞ്ഞു ആണ് പോകുന്നത്.....



പിന്നെ ഒരു കാര്യം രഞ്ജു നാട്ടിലേക്ക് തിരിച്ചു വരുന്നുണ്ട്...... അവനും സ്നേഹക്കും അവിടെ വച്ച് ഒരു ആക്‌സിഡന്റ് ഉണ്ടായി അതിൽ രഞ്ജുന്റെ ഒരു കാല് ഭാഗീമായ് തളർന്നു പോയിട്ട് ഉണ്ട് അപ്പൊ അതിന്റെ ട്രീറ്റ്‌മെന്റ് എടുക്കാൻ അവർ വരുന്ന വിവരം ബദ്രി അറിഞ്ഞു............



നന്ദു ഇപ്പൊ ok ആണ് അവൾക്ക് അവളുടെ മനസ്സിനെ നിയന്ത്രണത്തിൽ കൊണ്ട് വരാൻ ആരുടെയും സഹായം വേണ്ടി വന്നില്ല..... തന്നെ വേണ്ടാത്തവരെ തനിക്ക് വേണ്ട അതാ അവളുടെ അവസ്ഥ........



പിന്നെ ഉള്ളത് ആലു...... അവളും ജാനകിയും ഇടക്ക് നേത്രയേ കാണാൻ സംസാരിക്കാൻ ഒക്കെ ശ്രമിച്ചു ബദ്രിയുടെ കടുപ്പിച്ചുള്ള സംസാരം കാരണം അവർ പിന്നെ അതിന് മുതിർന്നില്ല..... അവളും ആ നാട്ടിൽ നിന്ന് പോകാൻ ആണ് തീരുമാനം..... അവൾ കാരണം ആണ് ഇവർ നാട്ടിൽ പോകുന്നത് എന്നൊരു ഇത് ആലുന്റെ മനസ്സിൽ ഉണ്ട് അത് ഒന്ന് പറഞ്ഞു മാറ്റണം കുഞ്ഞിനെ ഒന്ന് കാണണം അത് ആണ് അവളുടെ ആഗ്രഹം പക്ഷെ ബദ്രി അത് ഒക്കെ പൊളിച്ചു കൊടുത്തു.....



രാവിലെ തന്നെ അവർ അവിടെ നിന്ന് ഇറങ്ങി വീട് തത്കാലം അടച്ചിടാൻ ആണ് തീരുമാനം.....



💫💫💫💫💫💫💫💫💫💫💫💫💫💫💫


സാർ പറഞ്ഞത് പോലെ തന്നെ എല്ലാം സുദേവ് സാറിന്റെ പേരിലേക്ക് മാറ്റിയിട്ടുണ്ട്......


വകീൽ പറഞ്ഞത് കേട്ട് എല്ലാവരും പരസ്പരം നോക്കി....



ആ ഡോക്യുമെന്റ്സ് ഒക്കെ വാങ്ങിക്ക് സച്ചു....... സച്ചു അമ്മയെ നോക്കി.



ഇവിടെ എന്താ അല്ലു നടക്കുന്നെ.... നീ എന്തിനാ ഇപ്പൊ എല്ലാം അവന്റെ പേരിലേക്ക് മാറ്റിയത് നിനക്ക് കൂടെ അവകാശപെട്ടത് ആണ് അതൊക്കെ..... അവർ കുറച്ചു ദേഷ്യത്തിൽ തന്നെ ചോദിച്ചു.




ഞാൻ എനിക്ക് വേണ്ടേ കുറച്ചു ബാങ്ക് ബാലൻസ് മാത്രം എടുത്തു അത് മതി എനിക്ക്...... ഞാൻ ഇത് ഒന്നും നോക്കി നടത്താനോ ഇവിടെ താമസിക്കാനോ ഒന്നുമില്ല അമ്മ ഞാൻ പറഞ്ഞില്ലേ ഞാൻ ഉടനെ ഇവിടെ നിന്ന് പോകും........അവൻ സമാധാനത്തിൽ പറഞ്ഞു.



ഏട്ടൻ എങ്ങോട്ട് പോകാൻ..... എനിക്ക് ഈ സ്വത്തും പണവും ഒന്നും വേണ്ട കുറച്ചു മനഃസമാദാനവും എല്ലാവരും ഒരുമിച്ച് ഈ വീട്ടിൽ ഉള്ള സന്തോഷവും മാത്രം മതി.......സച്ചു അവന്റെ അടുത്തേക്ക് വന്നു. അല്ലു അവനെ നോക്കി ഒന്ന് പുഞ്ചിരിച്ചു കൊണ്ട് ഡോക്യുമെന്റ്സ് ഒക്കെ അവന്റെ കൈയിൽ ഏൽപ്പിച്ചു.....



ഏട്ടന് ഇത് ഒന്നും വേണ്ട..... തത്കാലം ഏട്ടൻ ഇവിടെ നിന്ന് ഒന്ന് മാറി നിൽക്കാൻ തീരുമാനിച്ചു..... അവൻ ഒരു ചിരിയോടെ പറഞ്ഞു.



ശരി സാർ ഞാൻ ഇറങ്ങുവാ.... വക്കീൽ എല്ലാവരെയും ഒന്ന് നോക്കി യാത്ര പറഞ്ഞു ഇറങ്ങി.... 



അല്ലു എല്ലാവരെയും ഒന്ന് നോക്കിയിട്ട് അകത്തേക്ക് കയറി പോയി......



അമ്മ ഏട്ടൻ എന്താ ഇങ്ങനെ.....



അറിയില്ല..... അവന്റെ ജീവിതം അവനും അച്ഛനും കൂടെ ആണ് നശിപ്പിച്ചത് നമ്മൾ ആരുമല്ല........

അവർ അത്രയും പറഞ്ഞു അകത്തേക്ക് പോയി..... സച്ചുന് അല്ലുന്റെ കാര്യം ഓർത്ത് സങ്കടം ഉണ്ട് പക്ഷെ ഒന്നും ചെയ്യാൻ ഇല്ല അതുകൊണ്ട് ഇനി അവന്റെ ജീവിതം എങ്ങനെ എന്ന് അവനും അറിയില്ലയിരുന്നു..........




അല്ലു പെട്ടന്ന് എങ്ങോട്ടോ റെഡി ആയി പോകുന്നത് കണ്ടു സച്ചു കാര്യം തിരക്കി എങ്കിലും അവൻ മറുപടി ഒന്നും പറയാതെ പോയി.......


💫💫💫💫💫💫💫💫💫💫💫💫💫💫💫


ബദ്രിയും നന്ദുവും ഒക്കെ ബാംഗ്ലൂർ നിന്നു നേരെ പോയത് ദച്ചുന്റെ വീട്ടിലേക്ക് ആയിരുന്നു...... അവിടെ കുറച്ചു ദിവസം നിൽക്കണം എന്ന ആഗ്രഹം പറഞ്ഞത് നന്ദു ആയിരുന്നു..... ദച്ചു നന്ദു നല്ല സുഹൃത്തുക്കൾ ആണ് ഇപ്പൊ അവന്റെ നാടും അവിടത്തെ പച്ചപ്പും ഗ്രാമീണഭംഗി ഒക്കെ പറഞ്ഞു പറഞ്ഞു അവൻ നന്ദുനെ വല്ലാതെ കൊതിപ്പിച്ചിരുന്നു..... പോരാത്തതിന് ഇപ്പൊ അവിടെ അമ്പലത്തിൽ ഉത്സവം കൂടെ ആയത് കൊണ്ട് എല്ലാവരും കൂടെ അവിടെ നിൽക്കാം എന്ന് അവന്റെ അമ്മ കൂടെ പറഞ്ഞു.......



ദച്ചു ഇപ്പൊ വീണ്ടും പഴയ ആ നാട്ടിൻപുറത്ത് കാരൻ ആയ എല്ലാവരുടെയും പ്രീയപെട്ട മാഷിന്റെ മോൻ ആയി മാറി......



ആഹ്ഹ് ദ അവർ എത്തി അമ്മ... പുറത്ത് ദച്ചുവും ബദ്രി ഒക്കെ  വന്ന കാർ വന്നപ്പോൾ തന്നെ കാർത്തു എന്ന കാർത്തിക അകത്തേക്ക് വിളിച്ചു കൊണ്ട് ഓടി....



എന്റെ കാർത്തു നീ ഇങ്ങനെ വിളിച്ചു കൂവാതെ അവർ ഇങ്ങോട്ട് അല്ലെ വരുന്നത്...കാർത്തു മുഖം കൂർപ്പിച്ചു.



അത് ആരാ ഡാ അങ്ങോട്ട്‌ ഒരാൾ വിളിച്ചു കൂവി കൊണ്ട് ഓടിയത്...ബദ്രി ചിരിയോടെ ചോദിച്ചു.



അത് അപ്പുറത്തെ വീട്ടിൽ ഡാ അവൾക്ക് അവധി ആണ് ഇപ്പൊ അതുകൊണ്ട് ഇവിടെ അമ്മയുടെ കൂടെ വാല് ആയിട്ട് ഉണ്ട്.... ഞാൻ ഇപ്പൊ കൂടുതൽ സമയം അമ്പലത്തിൽ ആണ്.......



അതുകൊണ്ട് അല്ലെ ഡാ നിന്നോട് ഒരു പെണ്ണ് കെട്ടാൻ പറഞ്ഞു അമ്മ ബഹളം വയ്ക്കുന്നത് അമ്മക്ക് മിണ്ടിയും പറഞ്ഞുമിരിക്കാൻ ഒരു ആള് ആകുമല്ലോ....... ബദ്രി ചിരിയോടെ പറഞ്ഞു.




മ്മ് മ്മ്മ്... അതിനെ പറ്റി ആലോചിക്കുന്നുണ്ട് ഞാൻ കാര്യമായി തന്നെ.... അവൻ ചെറുചിരിയോടെ പറഞ്ഞു.




നീ അവരെ അവിടെ നിർത്തി എന്താ ഡാ സംസാരം..... കയറി വാ മക്കളെ അവിടെ തന്നെ നിൽക്കാതെ....അമ്മ ചിരിയോടെ പറഞ്ഞു.തൊട്ട് അടുത്ത് തന്നെ മുഖം വീർപ്പിച്ചു കാർത്തു ഉണ്ട്....



എല്ലാവരും ചിരിയോടെ അകത്തേക്ക് കയറി......



അല്ല എന്ത് പറ്റി കാർതുമ്പി മിണ്ടാതെ നിൽക്കുന്നെ.... ദച്ചു അവളുടെ തലയിൽ കൊട്ടി കൊണ്ട് ചോദിച്ചു.



ഞാൻ ഒന്ന് ചൂടായി അതിനാ.....അമ്മ ചിരിയോടെ പറഞ്ഞതും അവൾ അമ്മയെ നോക്കി പുച്ഛിച്ചു പിന്നെ എല്ലാവരെയും നോക്കി പുഞ്ചിരിച്ചു.



കാർത്തു എന്താ ചെയ്യുന്നേ.....നേത്ര ഒരു ചിരിയോടെ ചോദിച്ചു.



ഞാൻ പഠിക്ക പ്ലസ് ടു....അവൾ ചിരിയോടെ പറഞ്ഞു.



ദേവ ബദ്രിയുടെ കൈയിൽ തൂങ്ങി ചുറ്റും നോക്കുന്നുണ്ട്.... പാറു നല്ല ഉറക്കം ആണ്....



ഡാ ചെക്കാ അവർക്ക് മുറി കാണിച്ചു കൊടുക്ക് കുഞ്ഞ് നല്ല ഉറക്കം ആണെന്ന് തോന്നുന്നു കൊണ്ട് കിടത്തട്ടേ......ദച്ചുനെ ഒന്ന് തട്ടി കൊണ്ട് നേത്രയേ നോക്കി പറഞ്ഞു......


ദച്ചുവും കാർത്തുവും കൂടെ അവർക്ക് മുറി കാണിക്കലും ഭക്ഷണം കഴിക്കലും ഒക്കെ കഴിഞ്ഞു.........




വൈകുന്നേരം എല്ലാവരും കൂടെ അമ്പലത്തിൽ പോകാൻ ഇറങ്ങിയപ്പോൾ നന്ദുന് പോകാൻ പറ്റില്ല......സാഹചര്യം അറിഞ്ഞപ്പോൾ അവളെ ഒറ്റക്ക് നിർത്തി പോകാൻ എല്ലാവർക്കും മടിയുണ്ട്.....!



നിങ്ങൾ പോയിട്ട് വാ..... ഞാൻ ഇവിടെ നിന്നോളം....



എന്നാലും മോള് ഒറ്റക്ക്.... ഞാൻ ഇവിടെ നിൽക്കാം നിങ്ങൾ എല്ലാവരും കൂടെ പോയിട്ട് വാ....അമ്മ പറഞ്ഞു.



അത് വേണ്ട അമ്മ തൊഴിതിട്ട് വാ അവർ ഒക്കെ കുറച്ചു കഴിഞ്ഞു വരട്ടെ അമ്മ പൊക്കോ എന്തെങ്കിലും ഉണ്ടെങ്കിൽ ഞാൻ വിളിക്കാം ഫോൺ ഉണ്ടല്ലോ അത് മതി.......


പിന്നെ എല്ലാവരും ഇറങ്ങി......



എന്തെങ്കിലും ഉണ്ടെങ്കിൽ ഫോണിൽ വിളിച്ച മതി അമ്മയെ പെട്ടന്ന് കൊണ്ട് ആക്കാം..... ഇറങ്ങാൻ സമയം ദച്ചു അവളോട് ചിരിയോടെ പറഞ്ഞു.


നന്ദു അവനെ നോക്കി ചിരിയോടെ തലയാട്ടി......




                                                തുടരും........

#buttons=(Accept !) #days=(20)

Our website uses cookies to enhance your experience. Learn More
Accept !
To Top