Happy Wedding തുടർക്കഥ Part 6 വായിക്കൂ...

Valappottukal


രചന :-അനു അനാമിക

ആദ്യഭാഗങ്ങൾക്ക് Happy Wedding Part No മുകളിൽ Search ചെയ്യുക.


"നിങ്ങൾ എല്ലാം പറഞ്ഞു. പക്ഷെ പറയേണ്ടത് പറഞ്ഞില്ലല്ലോ മനുഷ്യ!!"... വല്യ മമ്മി ചോദിച്ചു.

"അത് പറയാൻ നേരമായിട്ടില്ലെടി. ബോംബ് പൊട്ടിക്കേണ്ടത് മൂട്ടിൽ ഇട്ടല്ല... നെഞ്ചത്ത് ഇട്ടാ ".... 😎വല്യ പപ്പ അതും പറഞ്ഞു പുള്ളിയുടെ പുത്തൻ കൂളിംഗ് ഗ്ലാസ്‌ എടുത്ത് കണ്ണിലേക്കു വെച്ചൊരു വിജയച്ചിരി ചിരിച്ചു.

"എടിയേ നിന്റെ പുത്രന്മാരെയും പുത്രിമാരെയുമൊക്കെ വിളിച്ചു പറ സിവാച്ചന്റെ കെട്ട് കഴിഞ്ഞെന്ന്. നമ്മടെ വിളിയും നോക്കി ഇരിക്കുവാരിക്കും എല്ലാം...".. ഇളയ അമ്മച്ചാൻ പറഞ്ഞു.

"അയ്യോ ഞാൻ അത് മറന്നേ പോയി.... എല്ലാത്തിനെയും വിളിച്ചു പറയട്ടെ... ഇല്ലെങ്കിൽ പിന്നെ സ്വസ്ഥത തരൂല്ല. ഇന്നലെ മുതൽ കേട്ടത് സത്യം ആണോ എന്നും ചോദിച്ചു വിളിയോട് വിളി ആയിരുന്നു.."....അമ്മായി അതും പറഞ്ഞ് ഫോൺ എടുത്ത് വിളിച്ചു.

ഇതേ സമയം
London, America, Germany, Spain, Italy...

(ഇതൊക്കെ നമ്മുടെ കസിൻ പിള്ളേരാണ്. അമ്മാച്ചന്മാരുടെയും അമ്മായിമ്മാരുടേയുമൊക്കെ മക്കൾ. എല്ലാം വിദേശത്താണ്. പേര് ഓർത്തില്ലേലും കുഴപ്പം ഇല്ല )

"ഇച്ചായ അമ്മച്ചി വിളിച്ചോ "??..... വെപ്രാളത്തോടെ വാതിൽ തള്ളി തുറന്ന് കൊണ്ട് ലെനിൻ ചോദിച്ചു.

"ഇല്ലടാ... ഇതുവരെ വിളിച്ചില്ല...!!"....റയാൻ പറഞ്ഞു.

"ഇവരിത് ഇറങ്ങിയില്ലേ ആവോ?? ഇതെന്നാ കപ്പ നടാൻ പോയതാണോ എല്ലാരും കൂടെ??സത്യം അറിഞ്ഞിട്ട് വേണം കുപ്പി പൊട്ടിക്കാൻ "..... ജാക്കി ക്ഷമ നശിച്ചപ്പോൾ പറഞ്ഞു.

"എടാ... എടാ...അമ്മച്ചി വിളിച്ച്....സീവാച്ചൻ പെണ്ണ് കെട്ടിയെന്ന് ".... ഫെലിക്സ് ഓടി വന്ന് പറഞ്ഞു.

"ഉള്ളത് ആണോടാ "??
"ഉള്ളത് തന്നെ ഇച്ചായ നോക്കി നിക്കാതെ ... കുപ്പി പൊട്ടിക്ക്....!!"....

"എന്നാൽ ഒഴിയെടാ നമ്മടെ സിവാച്ചനും പെണ്ണിനും വേണ്ടി ഓരോ പെഗ്ഗ്....!!".....

ജാക്കി പറഞ്ഞതും വിവരം അറിഞ് എല്ലായിടത്തും ആഘോഷം തുടങ്ങി.

***************************


"ഇച്ചായ... നമുക്ക് ഒന്ന് പുറത്ത് പോയാലോ "??... റെബേക്ക ചോദിച്ചു.

"അതെന്നാടി ഇപ്പോ "?.... സാമൂവൽ ചോദിച്ചു.

"സെലിൻ കൊച്ചിന് കുറച്ച് ഡ്രെസ്സൊക്കെ എടുക്കണ്ടേ?? അതിന് ഡ്രെസ്സൊന്നും ഇല്ലല്ലോ....!!"....

"ഓഹ് ഞാൻ അത് മറന്നു. എനിക്ക് വരാൻ പറ്റില്ലെടി ലേബർ ഓഫീസിൽ പോണം. സൈമനോട് പറയാം. ഇല്ലേൽ സിവാൻ ഉണ്ടല്ലോ അവനെ കൂട്ടി നിങ്ങള് പൊക്കോ ".....

"ആഹ് ശരി ഇച്ചായ "....

"എന്നതാ ഇച്ചായ ഒരു ചർച്ച "???...
സൈമൺ ചോദിച്ചു.


"ആഹ് ഡാ... നീ ഇവളെയും സെലിൻ മോളെയും കൂട്ടി ഒന്ന് പുറത്ത് പോണേ... മോൾക്ക് ഡ്രെസ്സും ആവശ്യം വേണ്ട സാധനങ്ങളും മേടിച്ചിട്ട് വാ "....

"ആഹ് ഞാൻ അത് പറയാൻ ഇരിക്കുവാരുന്നു. ചേട്ടത്തി റെഡി ആയിക്കോ സെലിനോടും പറ നമുക്ക് പോയേക്കാം. നീ വരുന്നോടി "??.....

സൈമൺ റീനയോട് ചോദിച്ചു.
"ഞാൻ ഇല്ല ഇച്ചായ. ബെഡിൽ നിന്ന് എണീറ്റാൽ ചേട്ടത്തി എന്റെ മുട്ടുകാല് തല്ലി ഒടിക്കും ചിലപ്പോ...!!നിങ്ങള് പോയിട്ട് വാ "..... റീന പറഞ്ഞു.

"സെലിൻ മോളെ.... മോള് പോയി ഒരുങ്ങിയിട്ട് വാ... നമുക്ക് പുറത്തൊന്ന് പോകാം.കുറച്ച് ഡ്രെസ്സൊക്കെ എടുത്തിട്ട് വരാം..."....റെബേക്ക പറഞ്ഞു.

"ശരി കൊച്ചേട്ടത്തി ".... അതും പറഞ്ഞ് അവള് പോയി.

"സിവാനെ വിളിക്കണോ "??... സൈമൺ ചോദിച്ചു.

"ആഹ് അവൻ സെലിൻ ഒരുങ്ങുന്നത് കാണുമ്പോൾ എന്തായാലും ചോദിക്കും. ചിലപ്പോ കൂടെ കേറി പോരുവേം ചെയ്യും "... റെബേക്ക പറഞ്ഞത് കേട്ട് അവർ മൂന്നും ചിരിച്ചു.


"ശരി എന്നാൽ ഞാൻ ഇറങ്ങിയേക്കുവാ... ഇച്ചായൻ ഇപ്പോ കമ്പനിയിൽ ഏതിക്കാണും "... സാമൂവൽ അതും പറഞ്ഞു പോയി.

സെലിൻ റൂമിൽ ചെല്ലുമ്പോൾ
ഫോണിൽ എന്തോ നോക്കി കൊണ്ട് ഇരിക്കുവാരുന്നു സിവാൻ.

"ഇ... ഇച്ചായ "....അവൾ മടിയോടെ വിളിച്ചു.

"മ്മ്.... എന്തോ "....അവൻ മുഖം ഉയർത്തി നോക്കി.

"ആഹ്....അതേ...കൊച്ചേട്ടത്തിയും സൈമചാച്ചനും പുറത്ത് പോവുന്നുണ്ട് ഞാനും പൊക്കോട്ടെ?? ഡ്രസ്സ്‌ എടുക്കാൻ വേണ്ടി പോകുവാ. പൊക്കോട്ടെ ഞാൻ "??

"അതാരുന്നോ!! പോയിട്ട് വാ... എന്റെ card എടുത്തോ. എന്നിട്ട് ആവശ്യം ഉള്ളതൊക്കെ മേടിച്ചിട്ട് വാ "...

"അയ്യോ card ഒന്നും വേണ്ട "...

"അതെന്താ ഞാൻ അന്യൻ ആണോ??"... അവൻ ചിരിയോടെ ചോദിച്ചു.

"അയ്യോ അങ്ങനെ അല്ല ഇച്ചായ.... കാർഡൊക്കെ ഞാൻ "....

"സെലിനെ താനിപ്പോ സിവാന്റെ ഭാര്യയാ... എന്റെ ഭാര്യക്ക് വേണ്ടത് ഞാൻ അല്ലേ വാങ്ങി കൊടുക്കണ്ടേ "??... സിവാൻ അത് പറഞ്ഞപ്പോൾ സെലിൻ അവനെ തന്നെ നോക്കി നിന്നു.

"ഹ്മ്മ്.... അല്ലേൽ വേണ്ട. ഞാനും കൂടെ വരാം.... താൻ റെഡി ആയിക്കോ ഞാൻ പുറത്ത് നിൽക്കാം ".... അതും പറഞ്ഞ് അവൻ പുറത്തേക്ക് പോയി. അവൾ നാണത്തോടെ ഒന്ന് ചിരിച്ചു.അല്പസമയത്തിന് ശേഷം സിവാൻ വന്ന് വാതിലിൽ മുട്ടി.


"സെലിനെ റെഡി ആയോ...??"... സിവാൻ ചോദിച്ചതും അവൾ വാതിൽ തുറന്നു.
Sky blue കളറിൽ വൈറ്റ് കളർ ബോർഡർ എംബ്രോടറി work ചെയ്തൊരു സാരി ആയിരുന്നു സെലിന്റെ വേഷം. കാതിൽ ചെറിയൊരു സ്റ്റഡ്ഡ് ഇട്ടിട്ടുണ്ട്. കൈയിൽ നേർത്തൊരു ചെയിനും കഴുത്തിൽ സിവാൻ കെട്ടിയ മിന്ന് മാലയും ഉണ്ടായിരുന്നു. മുടി അഴിച്ചിട്ടിരുന്നുവെങ്കിലും അതിനൊരു വല്ലാത്ത ഭംഗി ആയിരുന്നു. ഷിഫാൺ സാരി ആയിരുന്നത് കൊണ്ട് തന്നെ ഒറ്റ ഫളീറ്റിൽ ആയിരുന്നു അവൾ സാരീ ഇട്ടിരുന്നത്.സാരീ ഉടുത്ത് നിൽക്കുന്ന സെലിനെ കണ്ടതും സിവാൻ അവളെ തന്നെ ഒരുനിമിഷം നോക്കി നിന്നു. സാരിയുടെ മൃദുലത അവൻ അറിഞ്ഞത് നേർമയോടെ കാണുന്ന ആ അണിവയർ കൺ മുന്നിൽ തെളിഞ്ഞപ്പോൾ ആണ്. സാരിയുടെ അകത്തു കൂടെ പുക്കിളിന്റെ വലതു ഭാഗത്തായി കാണുന്ന കറുത്ത മറുകിൽ അവന്റെ നോട്ടം ചെന്ന് നിന്നു.

"കർത്താവേ എന്നതാ ഇത്??ഹു....!!".... അവൻ ശ്വാസമൊന്ന് വലിച്ച് വിട്ടു. അപ്പോഴും കണ്ണുകൾ ആ കറുത്ത മറുകിൽ ആയിരുന്നു.

"അത് മറുക് ആണോ കാക്കപ്പുള്ളി ആണോ?? ഒന്ന് പൊക്കി നോക്കിയാലോ?? വേണ്ട സിവാനെ നിന്റെ പ്രൊപ്പാർട്ടി ആണെന്ന് കരുതി ചീപ്പ് ആവല്ലേ.... കണ്ട്രോൾ കണ്ട്രോൾ....!!".... അവൻ സ്വയം പറഞ്ഞു.

"ഇച്ചായ.... ഇച്ചായ..."... സെലിൻ വിളിച്ചതും അവൻ ഒന്ന് ഞെട്ടി.

"അ... ആഹ്... ഞാൻ... ഞാൻ ഇപ്പോ വരാവേ. സെലിൻ താഴേക്ക് പൊക്കോ ".... അവൻ അതും പറഞ്ഞ് പെട്ടെന്ന് അകത്തു കയറി.

"ശരി ഇച്ചായ "....അവൾ നേരെ താഴേക്ക് പോയി.


"കർത്താവെ സാരീ ഉടുത്താൽ പെൺപിള്ളേർക്ക് ഇത്രേം ഭംഗി ഉണ്ടാകുവോ??എന്നാലും ആ വയറു.... അയ്യേ.... സിവാനെ ചീപ്പ് ആവാതെടാ....!!....ഹ്മ്മ്....കുറച്ച് സാരീ കൂടെ വാങ്ങി കൊടുക്കണം അവൾക്ക് ഇടയ്ക്ക് ഒന്ന് കാണാലോ ".... 😌അവൻ കുസൃതിയോടെ ഓർത്തു. അല്പസമയം കഴിഞ്ഞ് സിവാൻ റെഡി ആയി താഴേക്ക് വന്നു.

വൈറ്റ് കളർ ഷർട്ടും black ജീൻസും ആയിരുന്നു അവന്റെ വേഷം.

"ഇച്ചായ... പോകാം നമുക്ക് "??... സിവാൻ ചോദിച്ചു.

"ആഹ് വാടാ പോകാം. ചേട്ടത്തി വാ ".... സൈമൺ പറഞ്ഞു.

"വല്യ ചേട്ടത്തി പോയിട്ട് വരാവേ "... സെലിൻ പറഞ്ഞു.

"ആഹ് ആവശ്യം ഉള്ളതൊക്കെ വാങ്ങിട്ട് വാ മോളെ...... ചെല്ല് "..... ഏയ്‌റ പറഞ്ഞു.

"സൈമച്ചായാ ഞാൻ പറഞ്ഞത് മറക്കല്ലേ!""...റീന പറഞ്ഞു.

"ഓഹ് കൊണ്ട് വരാടി ജിലേബിയും മാങ്ങയും അല്ലേ!!"....സൈമൺ പറഞ്ഞപ്പോൾ റീന ചിരിച്ചു.

അവർ നാലും കൂടെ കാറിലേക്ക് കയറി. സൈമൺ ആയിരുന്നു ഡ്രൈവ് ചെയ്തത്. സിവാൻ അവന്റെ ഒപ്പം മുൻപിൽ ഇരുന്നു. റബേക്കയും സെലിനും പുറകിൽ ഇരുന്ന് ഓരോന്നൊക്കെ സംസാരിക്കുകയാണ്. സിവാൻ സൈഡ് മിററിൽ കൂടെ ഇടയ്ക്കിടെ സെലിനെ ഒളിഞ്ഞു നോക്കുന്നുണ്ട്. അവളുടെ വാർത്താനവും ചിരിയും എല്ലാം അവൻ ഒരു കുസൃതിയോടെ നോക്കി ഇരുന്നു.


"ഇങ്ങനെ ചിരിക്കല്ലേ സെലിനെ... കണ്ടിട്ട് ഒരു കടി വെച്ച് തരാൻ തോന്നുന്നു....!!"... സിവാൻ മനസ്സിൽ പറഞ്ഞു. അവൾ അതൊന്നും അറിയാതെ റബേക്കയോട് സംസാരിച്ചിരുന്നു. കുറച്ച് നേരം കഴിഞ്ഞതും കാർ ഒരു ഷോപ്പിന് മുന്നിൽ നിർത്തി.അവർ എല്ലാം പുറത്തേക്ക് ഇറങ്ങിയതും സെലിന്റെ കണ്ണ് ഒന്ന് തള്ളി.

"കർത്താവെ എന്ത് വല്യ ഷോപ്പാ ഇത്?? ഇവിടുന്നാണോ എല്ലാം മേടിക്കാൻ പോണേ "??.... സെലിൻ ഓർത്തു.

"വാ സെലിനെ ഇത് നമ്മടെ ഷോപ്പാ ".... റെബേക്ക പറഞ്ഞു. അവർ അകത്തേക്ക് കയറി.

"Good morning മേഡം ".... Sales girl റെബേക്കയോട് പറഞ്ഞു.

"ആഹ് good morning.... സിസിലി ഞങ്ങൾക്ക് കുറച്ച് വീട്ടിലിടാൻ പറ്റിയ night dress വേണാരുന്നു വേറെയും കുറച്ച് വേണം "...

"മേഡത്തിനാണോ "??

"എനിക്ക് അല്ല ദാ ഇവൾക്കാ. നമ്മടെ സിവാന്റെ പെണ്ണാ "...

"ആണോ?? ഞങ്ങൾ ആദ്യായിട്ടാ കാണുന്നെ...മേഡം വാ പുതിയ കളക്ഷൻസ് വന്നിട്ടുണ്ട്... വാ....".... Sales girl സന്തോഷത്തോടെ പറഞ്ഞു.അപ്പോഴാണ് റെബേക്കയുടെ ഫോൺ ring ചെയ്തത്.

"സെലിൻ മോളെ... നീ അങ്ങ് പൊക്കോ. ഞാൻ വന്നേക്കാം "....


"ശരി ചേട്ടത്തി ".....

"വാ മേഡം ".... സെലിൻ sales girl ന്റെ ഒപ്പം പോയി.

"മേഡം ഇതൊക്കെ നോക്ക് കേട്ടോ... ഞാൻ വേറെ കുറച്ചൂടെ എടുത്തോണ്ട് വരാം ".... അതും പറഞ്ഞു sales girl പോയി.

"പുതുപ്പെണ്ണ് തുണി മേടിക്കാൻ ഇറങ്ങിയതാരിക്കും "....ശബ്ദം കേട്ടതും സെലിൻ തിരിഞ്ഞു നോക്കി.മേക്കലാത്തെ ടോമിയുടെ ശബ്ദം ആയിരുന്നു അത്.
അവനെ കണ്ടതും സെലിൻ ഒന്ന് ഞെട്ടി.

"ആഹ് അതെന്ത് പറച്ചിലാ ടോമിച്ചായാ?? ഉടുത്തിരുന്ന തുണിയോടെ അല്ലേ സിവാൻ ഇതിനെ കുരീക്കാട്ടിലേക്ക് കൊണ്ട് പോയത്!!അപ്പോ തുണി വാങ്ങണ്ടേ??"....വർക്കി പറഞ്ഞു.

"ഹ്മ്മ്... ഇല്ലാത്തതും സൗകര്യം തന്നെയാ....!!".... ടോമി വഷള ചിരിയോടെ പറഞ്ഞു.സെലിൻ ദേഷ്യത്തോടെ മുഖം തിരിച്ചു.

"എവിടെടി നിന്റെ കെട്ടിയോൻ?? നിന്നെ ഇട്ടേച്ചു പോയോ ??....പോയെങ്കിൽ പറഞ്ഞാൽ മതി മേക്കലാത്തെ ബെഡ് ഇപ്പോഴും ഫ്രീയാ "....ടോമി പറഞ്ഞു.

"അതിന് കാര്യം കഴിഞ്ഞ് ഇട്ടേച്ചു പോകാൻ നീയല്ലടാ ഞാൻ ".... സിവാന്റെ ശബ്ദം കേട്ടതും ടോമി ഒന്ന് പകച്ചു. സിവാൻ സെലിന്റെ അടുത്തായി വന്ന് നിന്നു.

"ഇച്ചായ ".... സെലിൻ അവന്റെ കൈയിൽ മുറുകെ പിടിച്ചു.അവൻ അവളെ ചേർത്ത് പിടിച്ചു നിന്നു.

"ഓഹ് കൊച്ച് തമ്പുരാൻ ഇവിടെ ഉണ്ടാരുന്നോ??"...വർക്കി ചോദിച്ചു.

"പിന്നെ നീ എന്നാ കരുതിയെ നിന്റെയൊക്കെ വല്യപ്പൻ മാത്തച്ചനെ പോലെ അങ്ങ് കാഞ്ഞു പോയെന്നോ "??

"ഓഹ് അത്ര പെട്ടെന്ന് തീർന്ന് പോകുന്ന മുതലല്ല നീയെന്ന് ഞങ്ങൾക്ക് അറിയാടാ.....".... ടോമി പറഞ്ഞു.


"ആഹ് അതോർമയിൽ ഉണ്ടായാൽ മതി. പിന്നെ ടോമി നിന്നോടായിട്ട് മര്യാദയുടെ ഭാഷയിൽ ഒരു കാര്യം ഞാൻ പറയുവാ...!!ഇപ്പോ ഇവളെന്റെ പെണ്ണാ. കുരീക്കാട്ടിൽ സിവാൻ മിന്ന് കെട്ടിയ പെണ്ണ്... ഇനി ഇവളെ ശല്യം ചെയ്യാനോ ഉപദ്രവിക്കാനോ നീ വന്നാൽ പിന്നെ രണ്ട് കാലിൽ നീ എണീറ്റ് പോകില്ല...!!അറിയാല്ലോ ഞാൻ വെറും വാക്ക് പറയാറില്ല."....സിവാൻ ഒരു മുന്നറിയിപ്പ് പോലെ പറഞ്ഞു.ടോമി  അത് കേട്ടതും ദേഷ്യം കൊണ്ട് വിറച്ചു. അപ്പോഴേക്കും സൈമൺ അങ്ങോട്ട് വന്നു.

"ടോമി ഒന്നിനെ ആശിച്ചിട്ടുണ്ടെൽ അത് നേടിയിട്ടേ അടങ്ങൂ....."....ടോമി പറഞ്ഞു പൂർത്തിയാക്കും മുൻപ് അവിടൊരു പെണ്ണിന്റെ ശബ്ദം ഉയർന്നു.

"ഓഹ് ഇതാണോ കുരീക്കാട്ടിലെ പുതിയ മഹാറാണി "??.... ശബ്ദം കേട്ട ഭാഗത്തേക്ക്‌ എല്ലാവരും നോക്കി.

"ഓഹ് ഇതാര്... മേക്കലാത്തെ അകത്തമ്മയോ?? വീട്ടിലെ ജർമൻ ഷേപ്പേടിനു സുഖം അല്ലേ മോളെ "??.... സൈമൺ ചോദിച്ചു.

"എന്നതാ സൈമ നീ ഉദേശിച്ചേ "??... സാന്ദ്ര ചോദിച്ചു.

"അല്ല നിന്റെ കെട്ടിയോൻ സണ്ണി എന്ന ജർമൻ ഷേപ്പേർഡിന് സുഖം അല്ലേ എന്ന് "..... സൈമൺ ചോദിക്കുന്ന കേട്ട് സിവാൻ ഒന്ന് ചിരിച്ചു.

"ഡാ.... സൂക്ഷിച്ചു സംസാരിക്കണം. ഞങ്ങടെ ഇച്ചായനെ വല്ലോം പറഞ്ഞാൽ ഉണ്ടല്ലോ!!"... വർക്കി ചൂടായി.

"ആഹ് ഇച്ചായ അവനെ അങ്ങനെയൊക്കെ വിളിക്കാവോ?? അത് ജർമൻ ഷേപ്പേർഡ് അല്ലല്ലോ ഡോബർമാൻ അല്ലേ!!".... സിവാൻ പുച്ഛത്തോടെ പറഞ്ഞു.

"ഡാ... നിന്നെ ഞാൻ "... ടോമി തല്ലാൻ പോയതും.

"ടോമി വേണ്ടെടാ....ഇവനൊടൊന്നും നീ സംസാരിക്കേണ്ട.!!".... സാന്ദ്ര അതും പറഞ്ഞ് സെലിന് നേരെ തിരിഞ്ഞു. അപ്പോഴേക്കും റബേക്ക അവരുടെ പിന്നിൽ നിന്ന് നടന്ന് വരുന്നുണ്ടായിരുന്നു.

"ഹ്മ്മ്.... അപ്പോ ഇതാണല്ലേ കുരീക്കാട്ടിലെ സിവാൻ തർമ കല്യാണം കഴിച്ചോണ്ട് വന്ന കെട്ടിലമ്മ....!!"... സാന്ദ്ര അഹങ്കാരത്തോടെ സെലിനെ നോക്കി.


"പ്ഫാ...നിർത്തേടി ഏപ്പരാച്ചി....!!ഞങ്ങടെ കൊച്ചിനെ വല്ലോം പറഞ്ഞാൽ ഉണ്ടല്ലോ ഉടലോടെ കത്തിച്ചു പന്തത്തിൽ കൊളുത്തി പള്ളി പെരുന്നാളിന് പടക്കം പോലെ പൊട്ടിച്ച് കളയും ഞാൻ "... റെബേക്ക പറഞ്ഞു.

"കർത്താവെ ഇടി വണ്ടിയെ കെട്ടി എടുത്തിട്ടുണ്ടാരുന്നോ??"... വർക്കി കണ്ണും തള്ളി കൊണ്ട് ഓർത്തു.

"അവളൊരു അകത്തമ്മ വന്നിരിക്കുന്നു. എങ്ങനാടി നീ ഇപ്പോ വല്യ കൊമ്പത്തെ കൊച്ചമ്മ ആയത്?? ഞങ്ങടെ ചെക്കനെ പ്രേമിച് അവന്റെ ചോരയും നീരുമെല്ലാം ഊറ്റി കുടിച്ച് അങ്ങ് ചീർത്തപ്പോ നിനക്ക് എല്ലിന്മേൽ കുരു പൊട്ടിയല്ലേ?? അങ്ങനെ അല്ലേടി നീ കല്യാണ ദിവസം ഞങ്ങടെ ചെറുക്കനെ തേച്ച് ഒട്ടിച്ചു മേക്കലാത്തെ മൂത്ത പരനാറിയെ പോയി കെട്ടിയെ?? ദേ കൂടുതൽ വിശേഷം ഒന്നും എന്നെ കൊണ്ട് പറയിപ്പിക്കരുത്. അവള് ഞങ്ങടെ കൊച്ചിന്റെ മാറ്റ് അറിയാൻ വന്നേക്കുന്നു.!!".... 😡😡സൈമനും സിവാനും ചിരി അടക്കി നിന്നു. റബേക്കയുടെ പെർഫോമൻസ് കണ്ട് സെലിൻ ആകെ കണ്ണ് മിഴിച്ചു നിന്നു. ടോമിയുടെയും വർക്കിയുടെയും അവസ്ഥയും അത് തന്നെ.
"നീ ചെവി തുറന്ന് കേട്ടോ. നിന്നെ പോലൊരു മൂദേവിയേ തലയിൽ കേറ്റി വെക്കാതിരിക്കാൻ അന്തോനീസ് പുണ്യാളൻ തന്നെയാ കുരീക്കാട്ടിൽ വീഴേണ്ട ഇടുത്തീ ആയ നിന്നെ, മേക്കലാത്തെ സണ്ണിയുടെ തലയിൽ കൊണ്ടോയി ഇട്ടേ!! അതുകൊണ്ട് എന്താ ഞങ്ങടെ ചെറുക്കന് ഇപ്പോ നല്ല കിളി പോലെത്തെ ഒരു പെങ്കൊച്ചിനെ കിട്ടിയില്ലേ!!അത് തന്നെ ഞങ്ങൾക്ക് ധാരാളം...!!ഇനി മേലാൽ എന്റെ പിള്ളേരുടെ മെക്കിട്ട് കേറാൻ വന്നാൽ തുണിമുണ്ട് അടക്കം തൂത്തുവാരി ഇട്ട് കത്തിക്കും ഞാൻ....!!ഹ്മ്മ്... നീ വാടി സെലിൻ മോളെ!!".... റെബേക്ക അത്രയും പറഞ്ഞ് സെലിനെയും വിളിച്ചോണ്ട് പോയി.


"അപ്പോ വയറു നിറഞ്ഞു കാണുമെന്നു കരുതുന്നു. ഇനീപ്പോ ഇപ്പോ കിട്ടിയ ഈ സദ്യക്ക് ഒപ്പം സൈഡ് ഡിഷ്‌ ആയിട്ട് എന്തേലും വേണേൽ പറഞ്ഞാൽ മതി. ഞങ്ങൾ തരാം "..... സിവാൻ പറഞ്ഞു.അത് കേട്ടതും സാന്ദ്രക്ക് ദേഷ്യം വന്നു.

"ടോമി... വർക്കി.... വാടാ "... സാന്ദ്ര അതും പറഞ്ഞു അവന്മാരെയും കൂട്ടി അവിടുന്ന് പോയി.

"ഹോ റെബേക്ക ചേട്ടത്തി ആയിരുന്നത് നന്നായി. വല്യ ചേട്ടത്തി ആരുന്നേൽ ഇന്ന് ഇവിടെ കൊലപാതകം നടന്നേനെ "... സൈമൺ പറഞ്ഞത് കേട്ട് സിവാൻ ചിരിച്ചു.

ഇതേ സമയം  kk ഗ്രൂപ്പിൽ...

"സാമൂവലെ.... സെലിൻ മോളെ കെട്ടാൻ ഇരുന്ന ആ ചെറുക്കന്റെ ഡീറ്റെയിൽസ് എടുത്തോ??"....സാം ചോദിച്ചു.

"മ്മ്... ഡീറ്റെയിൽസ് ഉണ്ട് ഇച്ചായ. പക്ഷെ ഈ അഡ്രസ്സിൽ പോയി നമ്മടെ പിള്ളേര് അന്വേഷിച്ചപ്പോൾ അവൻ അവിടുന്ന് സ്ഥലം മാറി പോയെന്നാ അറിഞ്ഞത്.....!!"...

"കുന്തം പോയാൽ കുടത്തിലും തപ്പണം എന്നല്ലേ?? കുന്തം പോയ സ്ഥിതിക്ക് ഇനി നീ കുടത്തിൽ തന്നെ തപ്പി നോക്ക്..."...

"അക്കാര്യം ഞാൻ ഏറ്റൂ ഇച്ചായ.... ".... സാമൂവൽ ഒരു വിജയ ചിരിയോടെ പറഞ്ഞു.😎

അപ്പോ ഗൂയ്‌സ് ഇത്രയൊക്കെ ആയ സ്ഥിതിക്ക് അവര് തപ്പട്ടെ. നമുക്ക് തപ്പി കണ്ട് പിടിക്കുമോ എന്ന് നോക്കാം. എന്തായാലും ഞാൻ ഒരു ഫ്ലൈറ്റ് ബുക്ക്‌ ചെയ്യട്ടെ. ചെറിയൊരു യാത്രയുണ്ട്. നിങ്ങളെ എല്ലാവരെയും കൊണ്ട് പോകണം എന്ന് എനിക്ക് അതിയായ ആഗ്രഹം ഉണ്ട്. പക്ഷെ എന്ത് ചെയ്യാം കുരീക്കാട്ടിലെ കാര്യങ്ങളൊക്കെ നോക്കാൻ നിങ്ങളൊക്കെ ഇവിടെ നിന്നേ പറ്റൂ.... 🤧🤧പിന്നെ ഇനി നടക്കാൻ പോകുന്ന കാര്യങ്ങളൊക്കെ കണ്ട് എന്നോട് ആർക്കും വിരോധം ഒന്നും തോന്നരുത്. നിങ്ങളുടെ വിരോധവും വിഷമവും സങ്കടവുമൊക്കെ കമന്റ്‌ ആയി അറിയിക്കുക. കമന്റ്‌ ചെയ്യാൻ പറയുന്നത് മറ്റൊന്നും കൊണ്ടുമല്ല. കുത്തി ഇരുന്ന് നമ്മൾ എഴുതുമ്പോ അഭിപ്രായം അറിയാൻ ആർക്കായാലും തോന്നില്ലേ?? അതുകൊണ്ടാ. ഇമോജി ഇടലും ഹാർട്ടും നിർത്തിയിട്ട് എന്തേലുമൊക്കെ ഒന്ന് പറഞ്ഞിട്ട് പോ പിള്ളേരെ 😎😎അപ്പോ അടുത്ത പാർട്ടിൽ കാണും വരേയ്ക്കും റ്റാറ്റ.

തുടരും....

രചന :-അനു അനാമിക


#buttons=(Accept !) #days=(20)

Our website uses cookies to enhance your experience. Learn More
Accept !
To Top