ഫസ്റ്റ് നൈറ്റ് വളരെ ക്ഷീണിച്ച് അവശയായാണ് അവൾ മണിയറയിലേക്ക് കയറി വന്നത്...

Valappottukal

 


രചന: സനൽ


ഫസ്റ്റ് നൈറ്റ് വളരെ ക്ഷീണിച്ച് അവശയായാണ് അവൾ മണിയറയിലേക്ക് കയറി വന്നത്.  മണി ഒൻപത് ആയപ്പോൾ തന്നെ ഞാൻ റൂമിൽ കയറി കതക് അടച്ചത് കൊണ്ടാവണം അവൾ പുശ്ച ഭാവത്തോടെ എന്നെ ഒന്ന് നോക്കിയത്. എന്നിട്ട് റൂമിൽ കയറി വന്നപാടെ അവൾ നീണ്ട് നിവർന്ന് അങ്ങ് കിടന്നു.


"എൻ്റെ പൊന്നെ ഈ കല്ല്യാണം എന്ന് പറയുന്നത് നന്മള്  വിചാരിച്ച പൊലെ ചില്ലറ പരിപാടിയല്ല." 


"എന്ത് പറ്റിയെടോ ?"


"എന്ത് പറ്റിയെന്നോ . വെളുപ്പിന് 4 മണിക്ക് എണീറ്റ് തുടങ്ങിയ പെടാപ്പാട് ആണ്  രണ്ട് മണിക്കൂർ നീണ്ട് നിന്ന മേക്കപ്പ് അത് കഴിഞ്ഞ് അമ്പലത്തിലോട്ട് അവിടെ നിന്ന് ഓഡിറ്റോറിയത്തിലേക്ക് പിന്നെ താലി കെട്ട് ഫോട്ടോ ഷൂട്ട് അതിനിടയിൽ പാട്ടും ഡാൻസും പിന്നെ അവസാനം റിസപ്ക്ഷനും ഇതൊക്കെ കഴിഞ്ഞപ്പോഴേക്കും ഞാൻ ശവമായി ഇപ്പോഴാണ് ഒന്ന് നിലത്ത് നിന്നത്. ഇനിയൊന്ന് സ്വസ്ഥമായി നടുനിവർത്തണം. "


" ഹാ താൻ കിടക്കാൻ പോവ്വാണോ?" 


" ആ പിന്നല്ലാതെ രാത്രി എന്താ വല്ല കഥകളിയും ഉണ്ടോ?" 


" അതല്ല കുറച്ച് സമയം സംസാരിച്ച് ഇരിക്കാലോ?" 


" എന്താ മനൂ ഇത്ര കാലം നന്മള് സംസാരിച്ചതൊന്നും പൊരെ." 


" നീ എന്താ വിളിച്ചേ." 


" മനൂ എന്ന്. എന്താ" 


" എൻ്റെ പൊന്നു മോളെ ചതിക്കല്ലേ . മനുവേട്ടാ എന്ന് വിളിക്ക്." 


" അയ്യടാ ഏത് വകയില് ചെക്കൻ്റെ ഒരു പൂതി കണ്ടില്ലേ. അതെ നന്മള്  രണ്ട് പേർക്കും ഒരേ പ്രായം ആണ് പോരാത്തതിന് നിന്നെക്കാൾ 4 മാസം മൂത്തത് ഞാനാണ് അപ്പോൾ ഞാൻ മനൂ എന്നെ വിളിക്കൂ കേട്ടോ." 


" ചങ്കേ ചതിക്കല്ലേ  നമ്മൾ ഒറ്റയ്ക്ക് ആവുമ്പോൾ നീ എന്ത് വേണേൽ വിളിച്ചോ .അറ്റ്ലിസ്റ്റ്  വീട്ടുകാരുടെ മുന്നിൽ വെച്ചെങ്കിലും എന്നെ നീ മനുവേട്ടാ എന്ന് വിളിക്കണം." 


" ആ നോക്കാം. നീ ഇപ്പോ ലൈറ്റ് ഓഫ് ചെയ്ത് കിടന്നേ എനിക്ക് നല്ല ക്ഷീണം ഉണ്ട്." 


" ആ കിടക്കാം നിൽക്ക്." 


" ഞാൻ ബെഡിൽ ഇരുന്ന് പരുങ്ങി." 


" അല്ല അതെന്താ കയ്യില് ." 


" ദൈവമേ കണ്ട് .  ഏ ഏത്" 


" അതന്നെ നിൻ്റെ വലത്തെ കയ്യില് ." 


" ഹേയ് ഒന്നൂലല്ലോ '" 


" താ ഞാൻ  നോക്കട്ടെ." 


" ഹെയ് ഒന്നൂല്ലാന്നെ." 


" അല്ല എന്തോ ഉണ്ട് മനൂ ഇങ്ങ് തന്നേ" 


" അവൾ അത് എൻ്റെ കയ്യിൽ നിന്നും ബലമായി പിടിച്ച് വാങ്ങി. "


" ഇതെന്താ ബലൂണോ?" 


" ങേ. ഹാ അതെ ബലൂണ് റൂം അലങ്കരിച്ചപ്പോൾ ബാക്കി വന്നതാ." 


" ഇതൊ ." 


അവളുടെ കണ്ണിൽ നിന്നും തീപ്പൊരി പാറി  .തൊട്ടടുത്ത നിമിഷം തന്നെ അവൾ മണിച്ചിത്രത്താഴിലെ നാഗവല്ലിയും ഞാൻ നകുലനും ആയി മാറുകയായിരുന്നു. 


"ദൈവമേ തീർന്നു" 


പ്ഫാ നീട്ടി ഒരാട്ട്. 


" എടാ ദുഷ്ട്ടാ അപ്പോ ഇതായിരുന്നു ല്ലേ നിൻ്റെ മനസ്സിലിരിപ്പ് . മനുഷ്യൻ ഇവിടെ  നടുനിവർത്താൻ വയ്യാതെ എവിടെയെങ്കിലും വന്നൊന്ന് ചുരുണ്ട് കിടന്നാൽ മതി എന്ന് വിചാരിച്ച് ഇരിക്കുമ്പോഴാ അവൻ്റെയൊരു ഫസ്റ്റ് നൈറ്റ് ആഘോഷം ."


"അതല്ലെടീ ചങ്കേ ...."


"ഏതല്ല എന്നാലും എങ്ങനെ തോന്നിയെടാ നിനക്കിത് .എന്താടാ നീ മാത്രം ഇങ്ങനെയൊക്കെ ചിന്തിക്കുന്നത്. ഒന്നും ഇല്ലേലും നമ്മൾ അഞ്ചെട്ട് വർഷം പ്രണയിച്ച് നടന്നതല്ലേ നിനക്ക് കുറച്ച് കൂടി ഒന്ന് ക്ഷമിച്ചൂടെ .അതെ ഞാൻ ഉറങ്ങി കഴിഞ്ഞിട്ട് എൻ്റെ അനുവാദം ഇല്ലാതെ എൻ്റെ ദേഹത്ത് എങ്ങാനും തൊട്ടാൽ ഉണ്ടല്ലോ കട്ടിലിൽ നിന്ന് ഞാൻ ചവിട്ട് താഴെയിടും പറഞ്ഞേക്കാം. "


" ശ്ശെടാ ഇതിപ്പോ ഏത് നേരത്താണാവോ ചങ്കത്തിയായ നിന്നെ കെട്ടാൻ കെട്ടിയത്.  


"പത്തേ മുപ്പതിന്. "


"എന്ത്. "


"ആ ഇന്ന് രാവിലെ പത്തേ മുപ്പതിന് അപ്പോഴല്ലേ നീ എൻ്റെ കഴുത്തിൽ താലി കെട്ടിയത് ഇത്ര പെട്ടെന്ന് മറന്നോ ?"


"ഓ ഒരു വളിച്ച കോമഡി. "


"ആണോ എന്നാ പൊന്നു മോൻ പോയി കിടന്ന് ഉറങ്ങാൻ നോക്ക്."


"ആ എൻ്റെ ഉറക്കം ഒക്കെ പോയി നീ കിടന്നോ ഞാൻ ബാൽക്കണിയിൽ കയറി നക്ഷത്രം എണ്ണട്ടെ." 


ഉവ്വ് അതും പറഞ്ഞവൾ തിരിഞ്ഞ് കിടന്നു.


രാത്രി എനിക്ക് ഉറക്കം വന്ന് കിടന്നപ്പോൾ തന്നെ മണി രണ്ടായിക്കാണും അതുകൊണ്ട് രാവിലെ എണീറ്റപ്പോൾ നേരം വൈകി മോബൈൽ എടുത്ത് നോക്കിയപ്പോൾ മണി ഒൻപത് . ദേവ്യേ ഇവൾ ഇത് വരെ എണീറ്റ് പോയില്ലേ ഞാൻ ഞെട്ടിത്തിരിഞ്ഞ് നോക്കി. 


ഹോ ഭാഗ്യം അവൾ നേരത്തെ എണീറ്റ് പോയിട്ടുണ്ട് .ഇനി സെറ്റ് സാരിയൊക്കെ ഉടുത്ത് ഒരു തുളസിക്കതിർ ഒക്കെ തലയിൽ ചൂടി ഒരു കപ്പ് കാപ്പിയുമായി അവൾ വരുന്നതും കാത്ത് ഞാൻ വീണ്ടും പുതച്ച് മൂടി കിടന്നു. അല്പനേരം കഴിഞ്ഞിട്ടും അവളെ കാണാതായപ്പോൾ ഞാൻ വിചാരിച്ചു അമ്മയെ അടുക്കളയിൽ എങ്ങാനും സഹായിക്കുകയാവും എന്ന് എന്നിരുന്നാലും രണ്ടും കൽപ്പിച്ച് ഞാൻ അടുക്കള വരെ ഒന്ന് പോയി നോക്കാൻ തന്നെ തീരുമാനിച്ചു. 


റൂമിൽ നിന്നും ഗോവണിയിറങ്ങി ഹാളിലേക്ക് ചെന്നതും അമ്മയും അച്ഛനും എന്നെ ഒന്ന് നോക്കി ഞാനും ഒന്ന് ചെറുതായി ഒരു വളിച്ച ചിരി ചിരിച്ചു. 


"അമ്മേ അവൾ എവിടെ  ? "


ആ ചോദ്യത്തിന് മറുപടി ഒന്നും പറയാതെ രണ്ടു പേരും മുഖത്തോട് മുഖം ഒന്ന് നോക്കി. എന്നിട്ട് അതെ ഭാവത്തോടെ ഡൈനിംങ്ങ് ടേബിളിലേക്കും ഒരു നോട്ടം. 


ഞാൻ നോക്കിയപ്പോൾ ഇതാ അവൾ ഇരുന്ന് പുട്ടും കടലയും കയറ്റുന്നു. കുളിച്ചിട്ടില്ല നനച്ചിട്ടില്ല  ഇത് പല്ല് എങ്ങാനും തേച്ചോ ആവോ? 


"ഇതെന്താ അമ്മേ അവളീ കാണിക്കണത്. "


"എനിക്ക് അറിഞ്ഞൂടാ എൻ്റെ മോനെ ഒരു ഏട്ടര ആയപ്പോൾ എണീറ്റ് അടുക്കളയിൽ വന്നിട്ട് പറഞ്ഞു അമ്മേ വിശക്കുന്നു എന്തേലും കഴിക്കാൻ ആയോ എന്ന് ഞാൻ  പറഞ്ഞു ടേബിളിൻ്റെ പുറത്ത് ഉണ്ട് മോളെന്ന്. അത് കേൾക്കേണ്ട താമസം പിന്നെ അവള് തന്നെ സ്വയം എടുത്ത് കഴിക്കാൻ തുടങ്ങി. ഇതൊക്കെ നാട്ടുകാര് കണ്ടാൽ എന്ത് പറയും എൻ്റെ മോനെ. നിൻ്റെ ഒരൊറ്റ വാശിയായിരുന്നില്ലേ അവളെ തന്നെ കെട്ടണം എന്ന് ഇനി നീ അനുഭവിച്ചോ. "


" ശ്ശെടാ ഇതൊന്നും കല്യാണത്തിന് മുൻപ് നടത്തിയ സത്യപ്രതിജ്ഞയിൽ ഉണ്ടായിരുന്നില്ലോ."


" ദേവൂ." 


" ആ ഡാ മനൂ നീ എണീറ്റോ. ?" 


" ശ്ശോ രാവിലെ തന്നെ നശിപ്പിച്ചു." 


അമ്മ എന്നെ ഒന്ന് നോക്കി അടുക്കളയിലേക്ക് കയറിപ്പോയി. അച്ഛൻ ന്യൂസ് പേപ്പർ എടുത്ത് മുഖം മറിച്ച് വായനയിൽ മുഴുകി. 


" ടീ പോത്തെ ഞാൻ ഇന്നലെ രാത്രി എന്താ പറഞ്ഞത്." 


" അയ്യോ സോറി ഡാ ഇത്ര കാലം വിളിച്ചത് പെട്ടെന്ന് മാറ്റാൻ പറ്റുന്നില്ല അതാ ഇനി ഞാൻ ശ്രദ്ധിച്ചോളാം. "


"ഹോ നിന്നെക്കൊണ്ട് ഞാൻ തോറ്റൂ  രാവിലെ തന്നെ എണീറ്റ് വന്ന് നീ ഫുഡ് അടി തുടങ്ങിയോ അതും കുളിക്യ പോലും ചെയ്യാതെ . "


" 9 മണി കഴിഞ്ഞാൽ എനിക്ക് വിശന്ന് കണ്ണ് കാണില്ല അതാ" 


" പണ്ടത്തെ ആ കൂതറ സ്വഭാവത്തിന് ഒരു മാറ്റവും ഇല്ലല്ലേ? പയ്യേ കുത്തിക്കേറ്റ് ഇല്ലേൽ പുട്ട് തൊണ്ടയിൽ കുരുങ്ങി ചാവും." 


അവൾ എന്നെ നോക്കി ഒരു വളിച്ച ചിരി ചിരിച്ചു. 


" രണ്ട് പഴം കൂടി എടുക്കട്ടെ." 


" ഹോ വേണ്ട എൻ്റെ വയർ ഫുള്ളായി ഇനി നീ കഴിച്ചോ?" 


"നീ അവിടെ നിന്നെ അല്ലാ എന്താ പൊന്നു മോളുടെ പ്ലാനിംങ്ങ്. "


"എടാ ക്ഷീണം കാരണം എണീറ്റപ്പോൾ നേരം വൈകി പിന്നെ വിശന്നപ്പോൾ ഒന്നും നോക്കിയില്ല എടുത്ത് കഴിച്ചു. ഇന്ന് ഇങ്ങനെ ഒക്കെ അങ്ങ്ട് പോട്ടെ എല്ലാം നാളെ നമുക്ക് സെറ്റക്കാം നീ എൻ്റെ ചങ്ക് അല്ലേടാ . "


അവൾ എൻ്റെ താടിക്കിട്ട് ഒരു തട്ട് തന്ന് കൈ കഴുകാൻ പോയി. അച്ഛൻ ഇടം കണ്ണിട്ട് എന്നെ ഒന്നു നോക്കി. 


ഹാ നാളെ ശരിയാവും നാളെ ശരിയാവും എന്ന് ഞാനും വിചാരിച്ചു അവസാനം ജ്യോതിയും വന്നില്ല ഒരു മണ്ണാങ്കട്ടയും വന്നില്ല. ഇതിലും വലുത് എന്തോ വരാനിരുന്നതാ എന്ന് ഞാനും വിചാരിച്ചു. ദിവസങ്ങളും മാസങ്ങളും കടന്നു പോയി ഇത് ഇപ്പം ശര്യാക്കിത്തരാം എന്ന് അവളും  ഇത് ഇപ്പം ശരിയാവും എന്ന് ഞാനും അമ്മയും കുറെ പ്രതീക്ഷിച്ചു എവിടെ  അവസാനം അവൾ രണ്ട്  പെറ്റു എന്നിട്ട് വല്ല മാറ്റവും ഉണ്ടോ ഒരു മാറ്റവും ഇല്ല എല്ലാം പഴയതുപൊലെ തന്നെ ആ കൂതറ സ്വഭാവം ഇന്നും അവളെ വിട്ട് പോയിട്ടില്ല. ഹാ ഒരു പാട് ആഗ്രഹിച്ചങ്ങ് കെട്ടിയ ചങ്കത്തിയല്ലേ പോകുന്ന വരെ അങ്ങ് പോകട്ടെ എന്ന് ഞാനും വിചാരിച്ചു. എന്നാലും ആർക്കും ഇപ്പോഴും പരാതിയും പരിഭവങ്ങളും ഒന്നും ഇല്ല സുഖജീവിതം...


#buttons=(Accept !) #days=(20)

Our website uses cookies to enhance your experience. Learn More
Accept !
To Top