ആത്മസഖി, തുടർക്കഥ ഭാഗം 26 വായിക്കൂ...

Valappottukal


രചന: മഴ മിഴി


ഇപ്പോൾ നീ അറിയുന്നുണ്ടോ നിന്നോട് ചെയ്ത തെറ്റൊർത്തു ഓർമ്മകൾ  എന്റെ ഹൃദയത്തെ കീറി മുറിച്ചു കൊണ്ടിരിക്കുവാ... നിന്റെ സ്നേഹം കൊണ്ടു നീ എന്നെ തോൽപിച്ചു കളഞ്ഞു നന്ദേ...പക്ഷെ ഈ കാശി ഒരിക്കലും നിന്നെ ഒന്നിനും വേണ്ടി ഉപേക്ഷിക്കില്ല...


പക്ഷെ നമുക്കിടയിൽ ഇപ്പോൾ വെറുപ്പിന്റെ മൂടുപടം അനിവാര്യമാണ്...അവൻ   അവൾ പോയ വീഥിയിലേക്ക് കണ്ണും നട്ടു നോക്കി നിന്നു..



ടാ... കാശിയെ.... നീ ആരെയാ ഈ നോക്കി നിൽക്കുന്നെ... നന്ദേ ആണോ...


അവള് പോയെടാ...!


"കാശി വരണ്ട ചിരിയോടെ മനുനെ നോക്കി.."


പതിവ് പോലെ സ്ഥിരം ഇരിക്കാറുള്ള ഏറു മാടത്തിൽ വന്നിരുന്നു..


"എന്താടാ... കാശി... നിന്റെ മുഖത്തൊരു വല്ലായ്മ..."


"ഏയ്യ്... ഒന്നുല്ലടാ.. മനുവേ..."


"ഞാൻ വെറുതെ കഴിഞ്ഞതൊക്കെ ഒന്ന് ആലോചിച്ചതാ..."


"അവളെ ഞാൻ ഒരുപാട് വേദനിപ്പിച്ചിട്ടുണ്ട് അല്ലേടാ..."


"പാവം.... ന്റെ നന്ദ ഒരുപാട് സഹിച്ചിട്ടുണ്ടാവും അല്ലേടാ..."


മനു ഒന്നും പറയാനാവാതെ കാശിയെ നോക്കി..


"നിനക്ക് എന്നോട് നേരത്തെ ഒന്ന് പറയാരുന്നു.... എന്നാൽ ഞാൻ അവളെ ഇങ്ങനെ വേദനിപ്പിക്കുവാരുന്നോടാ...."


"ഞാൻ അവളെ ചേർത്ത് പിടിച്ചേനെയല്ലോടാ മനുവേ..."


ടാ... അത് പറ്റിപ്പോയി അറിഞ്ഞോണ്ട് അല്ല.. സാഹചര്യം അങ്ങനെ ആരുന്നു..


അവൾ എന്നോട് ക്ഷേമിക്കുമോടാ...


ഞാൻ അവളോട് കാട്ടിയത്  ക്ഷേമ  കിട്ടണ കാര്യങ്ങൾ ആണോടാ...


മനു അവനെ എന്ത് പറഞ്ഞു ആശ്വസിപ്പിക്കണമെന്നറിയാതെ ആകെ സങ്കടപെട്ട് കുനിഞ്ഞിരുന്നു...


ടാ... മനുവേ.. നീ സങ്കടപെടുവാണോ?

നിന്നെ വിഷമിപ്പിക്കാൻ പറഞ്ഞത് അല്ലേടാ...

എന്റെ വിഷമം കൊണ്ടു പറഞ്ഞതാ...


"പിന്നെ... ഇന്ന് ആ ജിതേഷ് നന്ദേ കണ്ടിരുന്നു..."


അവനോ എന്തിനു...


അവൻ ഉണ്ടായ കാര്യങ്ങൾ മനുനോട് പറഞ്ഞു...


"നീ എന്ത് കോപ്പിലെ കെട്ടിയോനാടാ..."


ആ പരമ ചെറ്റ അവളോട് അങ്ങനെയൊക്കെ പറഞ്ഞപ്പോൾ നീ കേട്ടിട്ട് മിണ്ടാണ്ട്  വന്നോ?


"നാണം ഇല്ലെടാ കാശി നിനക്ക്..."


ടാ ഇത് അവൻ എന്നെ കരുതി കൂട്ടി വഴക്കിനു വിളിച്ചതാ.. ഒന്നാമതെ നാട്ടിൽ ഞാൻ അറിയപ്പെടുന്നത് തന്നെ പോക്കിരിയെന്ന.. അതിന്റെ കൂടെ അവിടെ വെച്ചു ഒരു സീൻ ഉണ്ടായാൽ  അവൻ എന്തൊക്കെ അലവലാതിത്തരം വിളിച്ചു പറയുമെന്ന് അറിയില്ല...


അവനു ജയിക്കാൻ അവൻ എന്തും പറയും.. ഇപ്പോഴത്തെ സാഹചര്യത്തിൽ  നന്ദ അത് കേട്ടാൽ.. പിന്നെ അറിയാല്ലോ...


അതാ ഞാൻ താൽക്കാലത്തേക്ക്  നാവ് അടക്കിയെ...


അവൻ താമസിയാതെ എന്റെ മുന്നിൽ വന്നു ചാടും.. എന്റെ പെണ്ണിന്റെ പുറകെ ഉള്ള അവന്റെ നടത്തം ഞാൻ അവസനിപ്പിക്കും...മിക്കവാറും  ഇങ്ങനെ പോയാൽ അവനു രണ്ടു കാലിൽ നടക്കാൻ പറ്റുമെന്നു തോന്നുന്നില്ല...



ചെമ്പകശേരി....


"ബിന്ദുവേ... ടി... ബിന്ദുവേ...."


ഇവൾ ഇതെവിടെ പോയി പെറ്റ് കിടക്കുവാ...

നാശം....!


അവളെ വിളിച്ചു വിളിച്ചു തൊണ്ടേലെ വെള്ളം വറ്റി..

സുരേന്ദ്രൻ ദേഷ്യത്തിൽ കിച്ചണിലേക്ക് പോയി..

അവിടെ ബിന്ദുനെ കാണാഞ്ഞപ്പോൾ അയാൾ ഹാളിലും സിറ്റ് ഔട്ടിലും ചെന്നു നോക്കി...


ഇവള് ഇതെവിടെ പോയി പണ്ടാരമടങ്ങി കിടക്കുവാ...


നാശം..!


അയാൾ പിറു പിറുത്തു കൊണ്ട് നിന്നപ്പോളാണ് ബിന്ദു കയ്യിൽ ഒരു കെട്ടു തുണിയുമായി സ്റ്റേയർ ഇറങ്ങി വന്നത്..


അയാളെ കണ്ടപ്പോഴേ അവർക്ക് മനസ്സിലായി നല്ല ദേഷ്യത്തിൽ ആണെന്ന്..


അവർ തുണി  സോഫയിലേക്ക് ഇട്ടുകൊണ്ട് ഭർത്താവിന് അടുത്തേക്ക് ചെന്നു..


പേടിച്ചു പേടിച്ചു വിളിച്ചു...

സുരേന്ദ്രേട്ടാ.....

എന്ത് പറ്റി..


അയാൾ അവരെ ദേഷ്യത്തിൽ നോക്കി കൊണ്ട് സോഫയിൽ വന്നിരുന്നു..

നിന്നെ കൊറേ നേരമായി ഞാൻ തൊള്ളതുറന്നു വിളിക്കുവാ...


നിനക്ക് ചെവി കേൾക്കില്ലേ ബിന്ദു...

അയാളുടെ ദേഷ്യത്തിൽ വലിഞ്ഞ മുഖത്ത് നിന്നും വന്ന ശബ്ദം നേരത്തിരുന്നു...


മുഖത്തെ ദേഷ്യം ആ ശബ്ദത്തിൽ തെല്ലുപോലും ഇല്ലായിരുന്നു...


എന്താ സുരേന്ദ്രേട്ടാ.... ഞാൻ.. മുകളിൽ  ഉണക്കനിട്ടാ തുണി എടുക്കാൻ പോയതാ...


സോഫയിൽ നിന്നും ബെഡ്ഷീറ്റ് എടുത്തു മടക്കി കൊണ്ട് ബിന്ദു പറഞ്ഞു...


മ്മ്മ്....


നീയ്....ഇവിടെ ഇരി ബിന്ദു...

പിന്നെ ഇതൊക്കെ മടക്കാം...

അവർ അയാൾക്ക് അടുത്തായി വന്നിരുന്നു...


അയാളുടെ മുഖത്ത് പ്രകടമാകുന്ന ഭാവ വ്യത്യാസങ്ങളിലെ അസ്വസ്ഥത അവരെ  തെല്ലോന്ന് അമ്പരപ്പിച്ചു..


"എപ്പോഴും  എല്ലാവരെയും അടക്കി ഭരിച്ചിരുന്ന മനുഷ്യനാണ്. നന്ദ മോളുടെ കല്യാണം കഴിഞ്ഞതോടെ  പല്ലു കൊഴിഞ്ഞ സിംഹത്തിന്റെ ശൗര്യം പോലും ഇല്ലാതെ ഈ  ഇരിക്കണേ..."



അവർ അയാളുടെ മുഖത്തേക്ക് നോക്കി...

എന്താ സുരേന്ദ്രേട്ടാ....

നന്ദമോളെ കുറിച്ച് ആലോചിച്ചാണോ ഈ  വിഷാദം...


അയാൾ അവരെ നോക്കി ഒന്നും മിണ്ടാതെ കുറച്ചു നേരം ഇരുന്നു..

മോളെ കുറിച്ച് ഓർത്തു എനിക്ക് ടെൻഷൻ ഉണ്ടെടോ..

പക്ഷെ ഇപ്പോഴത്തെ ടെൻഷൻ അതല്ല...

പിന്നെ എന്താ സുരേന്ദ്രേട്ടാ... വൃന്ദ മോളു ഉണ്ടാക്കി വെച്ച പ്രോബ്ലം ഓർത്തണോ?


മ്മ്.... അതും ഉണ്ടെടോ...

പക്ഷെ ഇപ്പൊ അതല്ല  എന്നെ അലട്ടുന്ന പ്രശ്നം....


എന്താ.... സുരേന്ദ്രേട്ടാ... കാര്യം... പറയ്....


പറയാണ്ട് അറിയണത് എങ്ങനെയാ......


എനിക്ക് വല്ലാത്ത ഭയം തോന്നുന്നു... സുരേന്ദ്രേട്ടന്റെ ഈ ഇരിപ്പും ഭാവവും കണ്ടു..


"നാളത്തെ ദിവസത്തിന്റെ  പ്രേത്യേകത തനിക്ക് അറിയില്ലേ..."


അവർ ഒന്നും മനസ്സിലാകാതെ അയാളെ നോക്കി...


താൻ ഇത്ര പെട്ടന്ന് എല്ലാം മറന്നോ....?


"ഞാൻ.. ഞാൻ ഓർക്കണില്ല  സുരേന്ദ്രേട്ടാ..."


"എന്താ... ന്താ... നാളെ...."


നാളെ നന്ദ മോടെ  അമ്മയുടെയും അച്ഛന്റെയും ആണ്ടു ആണ്...

അവർ ഞെട്ടി അയാളെ നോക്കി...


   ഹരിയേട്ടനും മായയും  ഓർമ്മ ആയിട്ട്  നാളെ 20 വർഷം തികയും... തന്റെ കയ്യിലേക്ക്    17  ദിവസം പ്രായമായ കുഞ്ഞിനെ തരുമ്പോൾ അവൾ അവസാനമായി  ഒന്ന് മാത്രമേ  പറഞ്ഞുള്ളു.. ഒരിക്കലും നിന്റെയും സുരേന്ദ്രേട്ടന്റെയും കുഞ്ഞല്ലെന്നു എന്റെ മോൾ അറിയരുത്... അവളെ സ്വന്തം കുഞ്ഞിനെ പോലെ വളർത്തണമെന്ന്... ഇതുവരെ അതിനു ഒരു കുറവും വരുത്തിയിട്ടില്ല... അവൾ   ഒരിക്കൽ പോലും തന്റെ കുഞ്ഞു അല്ലെന്നു തോന്നിയിട്ടില്ല... വൃന്ദയേക്കാൾ കൂടുതൽ സ്നേഹിച്ചത് അവളെ ആണ്... ഒരിക്കലും എന്റെ കുട്ടിക്ക് ഞാൻ ഒരു രണ്ടാംതരക്കാരി ആണെന്ന് തോന്നരുതെന്നുള്ള എന്റെ  മനസ്സിന്റെ തോന്നലിൽ നിന്നായിരുന്നു എനിക്ക് അവളോടുള്ള സ്നേഹം ഓരോ ദിവസവും വർധിച്ചത്..


"ഓരോന്ന് ഓർത്തതും ബിന്ദുവിന്റെ നെഞ്ച് പിടഞ്ഞു.. കണ്ണീർ ചാലുകൾ അനുസരണ ഇല്ലാതെ ഒഴുകി.."


സുരേന്ദ്രേട്ടാ ഞാൻ... എങ്ങനെയാ ആ കാര്യം മറന്നതെന്നു എനിക്ക് അറിയില്ല... അവർ ഏങ്ങി കരഞ്ഞു കൊണ്ട്   അയാളെ നോക്കി..


നീയ്.. കരയാതെ.. ബിന്ദു....

മനഃപൂർവം നീ മറക്കുവോടി.. എനിക്കറിയില്ലേ..


നാളെ നമുക്ക് പോകണ്ടേ... കർമ്മങ്ങൾ ചെയ്യണ്ടേ...


മ്മ്... പോണം...


പക്ഷെ ആ  ഗംഗദരൻ ... എല്ലാം അറിഞ്ഞെന്നു തോന്നുന്നു..

അവനോട് ആരാ പറഞ്ഞതെന്ന് അറിയില്ല...

അവൻ എന്നെ തേടി വന്നിരുന്നു..

എനിക്ക് ഒന്നും അറിയില്ലെന്ന് പറഞ്ഞപ്പോൾ അവൻ എന്റെ കുത്തിനു പിടിച്ചു കൊണ്ട് ചോദിച്ചു  നന്ദ   ഹരീടെ മോൾ അല്ലെന്നു.. ഞാൻ അല്ലെന്നു പറഞ്ഞെങ്കിലും ഗംഗദരന്റെ നോട്ടത്തിലും ഭാവത്തിലും സംശയം ഉണ്ടായിരുന്നു..അവന്റെ കൂടെ അവന്റെ മോൻ ആ ഗിരിധറും ഉണ്ടായിരുന്നു..അവന്റെ നോട്ടത്തിൽ പോലും വല്ലാത്തൊരു വശപിശക് തോന്നി..എന്റെ കുഞ്ഞിനെ അവര് ഉപദ്രവിക്കുമോ?


എനിക്കിപ്പോ നന്ദ മോടെ കാര്യം ഓർത്തു പേടിയാടോ...

എനിക്ക് അവളെ  അവർക്ക് വിട്ടു കൊടുക്കാൻ കഴിയില്ല...

അവൾ എന്റെ മോളാ... എന്റെ ഈ നെഞ്ചിൽ ഇട്ടു വളർത്തിയ എന്റെ മോൾ...ഞാൻ കൊടുക്കില്ല ആർക്കും അവളെ...


അയാളുടെ കണ്ണുകൾ അത് പറയുമ്പോൾ നിറഞ്ഞു ഒഴുകി ഇരുന്നു.. ആ ഹൃദയം അത്രമേൽ അവളെ സ്നേഹിച്ചിരുന്നു...



കാശി വീട്ടിൽ വരുമ്പോൾ സുമയെ കണ്ടതും അവന്റെ നെറ്റി ചുളിഞ്ഞു..

സുമ അവന്റെ അടുത്തേക്ക് ചെന്നു..

മോനെ കാശി കുട്ടാ... നീ ആകെ ക്ഷീണിച്ചല്ലോ...

എന്റെ കുട്ടിക്ക് മനോവിഷമം ആയിരിക്കും... എന്റെ കുട്ടീടെ മനസ്സിൽ നല്ല സങ്കടം ഉണ്ടല്ലേ...


"മോൻ വിഷമിക്കണ്ട.. ആ നശൂലം പിടിച്ച ആ പെണ്ണിനെ 6 മാസം സഹിച്ചാൽ മതിയല്ലോ..."


കാശിക്ക് അവരുടെ സംസാരം കേട്ടു ദേഷ്യം വന്നെങ്കിലും അവൻ  ദേഷ്യം കടിച്ചു പിടിച്ചു നിന്നു..


ടാ.. മോനെ...

നാളെ   അരുണിമ യും അരുണും വരുവേടെ ..

അവർ നിനക്ക് ഒരു കമ്പനി ആവും..

പിന്നെ അപ്പ കുറെ ദിവസം ഇവിടെ കാണും...മോനു എന്ത് വിഷമം ഉണ്ടെങ്കിലും  അപ്പയോട് പറഞ്ഞാൽ മതി...


അവൻ ഒന്നും പറയാതെ അകത്തേക്ക് പോയി... അമ്മ അവനെ ഫുഡ്‌ കഴിക്കാൻ വിളിച്ചെങ്കിലും വേണ്ടെന്നു പറഞ്ഞു അവൻ റൂമിലേക്ക് നടന്നു..


ഹോ.. ഈ ചെക്കൻ പുറത്തുന്നു കഴിച്ചിട്ടാരിക്കും വന്നേ...

ഇവനു ഇങ്ങനെ  തോന്നിയപോലെ നടന്നാൽ മതിയല്ലോ.. ബാക്കി ഉള്ളവര് കഷ്ടപ്പെട്ട് ഓരോന്ന് ഒണ്ടാക്കി വെക്കും... അതോന്നും കഴിക്കാൻ അവനു വയ്യ...ഇനി നിനക്ക് ഞാൻ ഇഷ്ടത്തിന് വെച്ചു വിളമ്പി തരാം അവർ  കെറുവിച്ചു നിന്നു പിറുപിറുത്തു...



കാശി റൂമിൽ ചെല്ലുമ്പോൾ നന്ദ പ്രോബ്ലം ചെയ്യുക ആയിരുന്നു..അവൾ അമ്പലത്തിൽ പോയ ഡ്രസ്സ്‌ പോലും മാറിയിട്ടില്ല... അവൾ  അന്നേരം മുതൽതുടങ്ങിയ കണക്ക് ചെയ്ത്തു ആവും എന്നവൻ ഊഹിച്ചു കൊണ്ട് അവളെ നോക്കി.. ഒരു കൈ തലയ്ക്കു ഊന്നി  കാര്യമായ എഴുത്തിൽ ആണ് പെണ്ണ്..അവൾക്കു ചുറ്റും കൂന പോലെ ചുരുട്ടി കൂട്ടിയിട്ട പേപ്പർ കണ്ടു അവനു ചിരി വന്നെങ്കിലും അവൻ  മുഖത്ത് ഗൗരവം വരുത്തി അകത്തേക്ക് കയറി 


കണക്ക് ചെയ്തു നന്ദയുടെ തല പുകഞ്ഞു തുടങ്ങി...അതിലുപരി ദേഷ്യവും വന്നു..  അവനെ മനസ്സിൽ നല്ലവണ്ണം പ്രാകി കൊണ്ട്  അവൾ നോക്കിയത് കാശിയുടെ മുഖത്തേക്ക് ആണ്.. ഒന്നാമതെ  പ്രോബ്ലം സോൾവ് ചെയ്യാൻ കഴിയാത്തതിന്റെ ദേഷ്യവും  അവനോടുള്ള   വാശിയും കാരണം അവളുടെ മൂക്കിൻ തുമ്പു ചുമന്നു തുടുത്തു.. അവൾ അവനെ ചിറഞ്ഞു നോക്കി കൊണ്ട് ബുക്കിലേക്ക് തല താഴ്ത്തി..


കാലൻ... ഇത്ര നേരത്തെ കെട്ടി എടുത്തോ?

ഇനി ഇവിടെ മനുഷ്യന് സ്വസ്ഥത തരുമോ എന്തോ?

ഇന്നിനി ഇങ്ങേരു വല്ല അങ്കത്തിനും വരുമോ എന്തോ.. വന്നാൽ ഞാനും വിട്ടു കൊടുക്കില്ല..


ഈ നന്ദയെ തനിക്ക് അറിയാഞ്ഞിട്ട കലാനാഥാ...

സ്നേഹമാണെങ്കിൽ സ്നേഹം... പക ആണെങ്കിൽ പക....


അവൾ സ്വയം പിറുപിറുത്തു കൊണ്ട് കണക്ക് ചെയ്തു ശെരിയാകാതെ വന്നപ്പോൾ ആ പേപ്പർ കീറി ചുരുട്ടി കൂട്ടി എറിഞ്ഞത് അവന്റെ മുന്നിലേക്ക് ആണ്..


അവളെ മൊത്തത്തിൽ ഒന്ന് നോക്കി കൊണ്ട് കാശി അകത്തേക്ക് കയറി ഡോർ അടച്ചു കൊണ്ട്  ഷർട്ട്‌ ഊരി  മാറ്റി ഒരു ടർക്കിയും  എടുത്തു ബാത്‌റൂമിലേക്ക് കയറുന്നതിനു മുൻപ് അവളെ നോക്കി കൊണ്ട് അവൻ വിളിച്ചു പറഞ്ഞു..


ഞാൻ  ഫ്രഷ് ആയി വരുമ്പോഴേക്കും റൂം നീറ്റ് ആൻഡ് ക്ലീൻ ആയിരിക്കണം...അല്ലെങ്കിൽ അറിയാല്ലോ....


അവൾ സ്റ്റഡി ടേബിളിൽ നിന്നും തല ഉയർത്തി അവനെ നോക്കി..

പിന്നെ താനാരാ.... എന്നാ മട്ടിൽ  നോക്കി..


അവളെ തറപ്പിച്ചു നോക്കി കൊണ്ട് കാശി ബാത്‌റൂമിന്റെ ഡോർ ശക്തിയിൽ അടച്ചു..


കാലനാഥൻ.... നാശം....

ഇങ്ങേരെ പ്രണയിച്ച നേരത്തു വേറെ ആരെയെങ്കിലും നോക്കിയാൽ മതി ആരുന്നു...അവൾ കുറച്ചു നേരം അങ്ങനെ ഇരുന്നിട്ട് 

വേഗം ചൂലെടുത്തു റൂം അടിച്ചു വാരി വൃത്തി ആക്കി.. ചൂല്  ബാത്‌റൂമിന്റെ സൈഡിൽ കൊണ്ടു വെച്ചിട്ട് തിരിഞ്ഞത് കാശിയുടെ നേരെ ആണ്..


അവൾ പെട്ടന്ന് മുഖം പൊത്തിപിടിച്ചു തിരിഞ്ഞു നിന്നു..

നാണം കെട്ടവൻ... സിക്സ് പായ്ക്ക്കും കാണിച്ചു നിൽക്കണേ കണ്ടില്ലേ...


കാശിക്ക് അത് കണ്ടപ്പോൾ കുസൃതി തോന്നി...


അവൻ അവൾക്ക് അടുത്തേക്ക് നടന്നു...അവൾക്ക് മുന്നിലായി നിന്നു... നന്ദ കുറച്ചു നേരം അങ്ങനെ നിന്നിട്ട് കൈ വിടർത്തി നോക്കിയത് കാശിയുടെ മുഖത്തേക്ക് ആണ്..

കാശി അവളെ അടി മുടി ചുഴിഞ്ഞു നോക്കി.. അവന്റെ നോട്ടം കണ്ടു നന്ദ വെറുപ്പോടെ മുഖം തിരിച്ചു..


കാലൻ...നോക്കണ നോട്ടം കണ്ടില്ലേ.. ആ ഉണ്ട കണ്ണ് കുത്തി പൊട്ടിക്കണം ...


എന്താടി.... നിന്നു പിറു പിറുക്കണേ...


അവളെ നോക്കി പല്ല്‌റുമി  കൊണ്ട് അവൻ  ചോദിച്ചു...


അവൾ മറുപടി പറയാതെ അവനെ പുച്ഛിച്ചു നോക്കി കൊണ്ട് പോകാൻ തുടങ്ങിയതും  കാശി അവളുടെ കയ്യിൽ പിടിച്ചു വലിച്ചു...


പെട്ടന്നവൾ  അവന്റെ നെഞ്ചിൽ തട്ടി നിന്നു...അവളുടെ ചുണ്ട് കാശിയുടെ  നെഞ്ചിൽ അമർന്നു... അവന്റെ ശരീരത്തിൽ നിന്നും വമിക്കുന്ന ലാവെൻഡറിന്റെ സുഗന്ധവും നെഞ്ചിൽ പറ്റിപ്പിടിച്ചിരുന്ന വെള്ളത്തുള്ളികളും നന്ദയുടെ ചുണ്ടിൽ  പതിഞ്ഞു..


നന്ദ ഒന്ന് ഞെട്ടി  പിടഞ്ഞു അവനെ പിടിച്ചു തള്ളിക്കൊണ്ട് ഓടാൻ തുടങ്ങിയതും


കാശിയുടെ കൈ അവളെ ബലമായി പിടിച്ചു നിർത്തി..



എവിടേക്ക് ആണെടി ഓടുന്നെ..

നീ ഇപ്പോ എന്നെ എന്താ പറഞ്ഞതെന്ന് പറഞ്ഞിട്ട് പോയാൽ മതി...


എന്റെ കയ്യിന്നു വിട്...

അവൾ അവന്റെ കൈ വിടുവിക്കാൻ ശ്രെമിച്ചു കൊണ്ട് പറഞ്ഞു..



നീ പറയാണ്ട് പോവില്ല മോളെ....

കാശി  ഉറപ്പിച്ചു പറഞ്ഞതും.. പെട്ടന്ന് നന്ദ അവന്റെ കയ്യിൽ ആഞ്ഞു കടിച്ചു..


കാശി ചിരിയോടെ അവളെ നോക്കി...

പണ്ട് പൂ പറിക്കാൻ വന്നു കടിച്ചിട്ട്  ഓടിയ പോലെ  ഇത്തവണയും ഈ നമ്പർ കാണിച്ചാൽ ഈ കാശി വിടൂല്ല മോളെ നിന്നെ... ഒരു കയ്യാൽ മീശ പിരിച്ചു കൊണ്ട് പറയുന്നവനെ നന്ദ കണ്ണും കൂർപ്പിച്ചു നോക്കി..


പെട്ടന്ന് നന്ദയ്ക്ക് ദേഷ്യം വന്നു..

എല്ലാം ഇപ്പോഴും ഓർത്തു വെച്ചിട്ട് എന്നെ ചതിക്കാൻ നിങ്ങൾക്ക് എങ്ങനെ തോന്നി... എന്നെ വഞ്ചിച്ചിട്ട് പറയണ കേട്ടില്ലേ...

ഒരു നിമിഷം നന്ദയ്ക്ക് കാശിയോടുള്ള വെറുപ്പിന്റെ ആഴം കൂടി..

അവൾ ശക്തിയിൽ  കൈ  കുടഞ്ഞു കൊണ്ട് അവനെ നോക്കി..


എന്റെ കയ്യിന്നു വിട്...

അവളുടെ  സ്വരം ഉയർന്നു... ആ റൂമിൽ പ്രതിധ്വാനിക്കുന്ന പോലെ അവനു തോന്നി...


അവൻ പുച്ഛത്തോടെ കയ്യിലെ പിടുത്തം ഒന്നുകൂടി മുറുക്കി പിടിച്ചു കൊണ്ട് അവളെ നോക്കി..


അവന്റെ മുന്നിൽ ഓരോ നിമിഷവും തോൽക്കുന്നത് നന്ദയ്ക്ക് അപമാനമായി തോന്നി..


നന്ദ ചീറി കൊണ്ട് അവനോട് നോക്കി ...


"വിട്... വിടനാ പറഞ്ഞെ....."


"എന്റെ അനുവാദം ഇല്ലാതെ എന്റെ ദേഹത്തു നിങ്ങൾ തൊടരുത്..  . തൊട്ടാൽ..."



ഭീക്ഷണിയോടെ തന്റെ നേരെ നിന്നു പറയുന്നവളെ അവൻ പുഞ്ചിരിയോടെ നോക്കി..


അവളുടെ വാശിയും ദേഷ്യവും അവളുടെ കണ്ണുകളിൽ കാണുന്ന പതർച്ചയും അവനിൽ കൗതുകം ഉണർത്തി...

അവന്റെ കണ്ണുകൾ ദേഷ്യം കൊണ്ടു വിറയ്ക്കുന്ന അവളുടെ ചുണ്ടിലും മുഖത്തുമായി ഓടി നടന്നു... അവളുടെ മനസ്സിൽ തന്നോടുള്ള നീരസതിന്റെ തീവ്രത അവളിൽ നിന്നും ഉതിർന്നു വീഴുന്ന വാക്കുകൾക്ക് ഉണ്ടെന്നു അറിഞ്ഞ നിമിഷം  കാശിയുടെ ഉള്ളിൽ അവളോടുള്ള പ്രണയത്തിനപ്പുറം ഈഗോ  നിറഞ്ഞു നിന്നു..


കാശി  പുച്ഛിച്ചു കൊണ്ട്  വാശിയോടെ നന്ദേ നോക്കി...


തുടരും

#buttons=(Accept !) #days=(20)

Our website uses cookies to enhance your experience. Learn More
Accept !
To Top