വിലക്കപ്പെട്ട പ്രണയം Season 2, ഭാഗം 33 വായിക്കൂ...

Valappottukal


രചന: ലക്ഷ്മിശ്രീനു


ദിവസങ്ങൾ അതിവേഗം തന്നെ മുന്നോട്ട് പോയി..... നന്ദുന്റെയും രഞ്ജുന്റെയും കല്യാണത്തിന് ഇനി ഒന്നരആഴ്ച മാത്രം ആണ് ബാക്കി... വല്യ ആഡംബരമായ വിവാഹം രണ്ടുപേർക്കും താല്പര്യം ഇല്ല പകരം എല്ലാവരും ഒരു മാസത്തെ ലീവ് എടുത്തു നാട്ടിലുള്ള അവരുടെ വീട്ടിലേക്ക് പോകം  അവിടെ അമ്പലത്തിൽ വച്ച് ഒരു താലികെട്ട് ആണ് ആദ്യം ഉദ്ദേശിച്ചത് എന്നാൽ ബദ്രിക്ക് അതിനോട് താല്പര്യം ഇല്ല അവന് പെങ്ങളുടെ കല്യാണം നല്ല രീതിയിൽ തന്നെ വേണം എന്ന് വാശി ആണ്...... പിന്നെ എല്ലാം അവന്റെ ഇഷ്ടത്തിനു വിട്ടു.



വിവാഹവസ്ത്രങ്ങളും മറ്റും എടുക്കാൻ ആയി എല്ലാവരും കൂടെ പോകാൻ നിൽക്കുവാണ് ഇന്ന്....



അപ്പൊ ഇറങ്ങാല്ലോ എല്ലാവർക്കും....രഞ്ജു കാറിൽ കയറിയിട്ട് ചോദിച്ചു.




നീ ഇവരെ കൊണ്ട് പൊക്കോ.... ഞാനും പാറുസും മറ്റൊരു സ്ഥലം വരെ പോകുവാ..... ഞങ്ങൾ വരാൻ വൈകും...... ബദ്രി ബാഗും ആയി വന്നു പറഞ്ഞു.




എന്താ മോനെ വേറെ എങ്ങോട്ട് എങ്കിലും ദൂരെ യാത്ര ഉണ്ടോ...ആന്റി ബാഗ് കണ്ടു സംശയത്തിൽ ചോദിച്ചു.



അങ്ങനെ ചോദിച്ച കുറച്ചു ദൂരെ ആണ് യാത്ര പക്ഷെ പേടിക്കണ്ട ഒന്നുകിൽ പാതിരാത്രി എത്തും ഇല്ലെങ്കിൽ നാളെ വന്നിട്ട് പറയാം ഞാൻ എന്തിനാ പോകുന്നത് എന്ന്.... എനിക്ക് ഫ്ലൈറ്റ്ന് ടൈം ആയി.......! അപ്പോഴേക്കും അവൻ ബുക്ക്‌ ചെയ്ത ക്യാബ് വന്നു..


അവൻ എല്ലാവരോടും യാത്ര പറഞ്ഞു ഇറങ്ങി.....



ആലു അവിടെ തന്നെ ഉണ്ട്..... ബദ്രിയുടെ വാക്ക് പരിഗണിച്ചു ആരും അവളോട് അടുപ്പം കൂടാൻ പോയില്ല അവൻ പറഞ്ഞത് ശരി ആണെന്ന് അവർക്കും തോന്നി......



ബദ്രി ഇപ്പോൾ പോയത് നേത്രയുടെ അടുത്തേക്ക് ആണ് നന്ദുന്റെ കല്യാണം ക്ഷണിക്കാൻ നേരിട്ട് പോണം എന്ന് തോന്നി ഉദ്ദേശം അത് മാത്രം അല്ല.....



💫💫💫💫💫💫💫💫💫💫💫💫💫💫💫


അല്ലു അന്നത്തെ സംഭവത്തിനു ശേഷം ഒരുപാട് മാറി ബിസിനസ്‌ ഒക്കെ അവസാനിപ്പിച്ചു നാട്ടിൽ നിന്ന് മാറാൻ ആണ് തീരുമാനം..... എന്നാൽ ബിസിനസ്‌ ഒക്കെ സച്ചുനെ ഏൽപ്പിക്കാൻ അമ്മാവൻ പറഞ്ഞപ്പോൾ അവൻ അതിനും സമ്മതം അറിയിച്ചു.... പോകും മുന്നേ നേത്രയേ ഒന്ന് കാണണം എന്ന് അവന് ഉണ്ട്.......



ദച്ചുനെ അഗ്നിയും ആദിയും ഓരോന്ന് പറഞ്ഞു ഉപദേശിച്ചു ഉപദേശിച്ചു അവൻ ഒരുവിധം ഇപ്പോൾ മാറിയിട്ടുണ്ട്..... അതിന്റെ ഫലമായി വീട്ടിൽ അമ്മയെ വിളിച്ചു സംസാരിച്ചു വിവാഹം നോക്കാൻ ഒരു അർദ്ധസമ്മതം മൂളി വച്ചു........



മാഷേ..... എന്തോ ആലോചനയോടെ വൈകുന്നേരം കുളത്തിന്റെ സൈഡിൽ ഇരിക്കുവാണ് ദച്ചു അവന്റെ അടുത്തേക്ക് നേത്ര വന്നിരുന്നു.



അഹ് താൻ എന്താ ഡോ ഈ മാഷേ വിളി.... ഞാൻ എന്താ തന്റെ മാഷാ.....ദച്ചു ചിരിയോടെ ചോദിച്ചു.



അവൾ അതിന് ഒന്ന് ചിരിച്ചു.....



അല്ല എന്താ ഇങ്ങോട്ട് എന്തെങ്കിലും ചോദിക്കാൻ ഉണ്ടോ.....അവൻ അവളെ നോക്കി ചിരിയോടെ ചോദിച്ചു 



ചോദിക്കാൻ അല്ല പറയാനാ.....അവളും ചിരിയോടെ ഉടനെ ഉത്തരം പറഞ്ഞു.


ഓഹോ എന്താ മാഡം ഇനി താനും കൂടെ ഉപദേശിക്കാൻ ഉള്ളു ഇവിടെ.....അവൻ അവളെ നോക്കി പറഞ്ഞു.



അപ്പൊ ഞാൻ ഉപദേശിക്കാൻ വന്നത് ആണെന്ന് മനസ്സിലായി അല്ലെ......



മ്മ്മ് മനസിലായി...



ഇയാളുടെ കാര്യം ഒക്കെ ഏട്ടൻ പറഞ്ഞു അറിഞ്ഞു സത്യം പറഞ്ഞ... എല്ലാം കേട്ട് കഴിഞ്ഞു അത്ഭുതം ആണ് അങ്ങനെ ഒരു പ്രതിസന്ധിയിൽ നിന്ന് ഇതുവരെ പിടിച്ചു നിന്നില്ലേ.... അപ്പൊ ഇനി തുടർന്നുള്ള ജീവിതത്തിൽ പഴയത് ഒക്കെ ഒരു സൈഡിൽ ഒതുക്കി പുതിയ ഒരു ജീവിതം തുടങ്ങികൂടെ......... അങ്ങനെ എങ്കിൽ ചുറ്റും ഇയാളെ ഓർത്ത് ദുഖിക്കുന്നവർക്ക് സന്തോഷം ആകും ഒപ്പം എന്തെങ്കിലും ഒരു പ്രശ്നം വന്നാൽ സ്വയം ഉള്ളിൽ ഒതുക്കാതെ പറഞ്ഞു ചായൻ ഒരു താങ് ആകും......അവൾ അത്രയും പറഞ്ഞു അവനെ നോക്കി അവൻ അവളെ നോക്കുന്നുണ്ട്...



പിന്നെ ഒരു പ്രധാനപെട്ട കാര്യം..... കുറച്ചു സമയം എടുത്താലും കുഴപ്പമില്ല മറ്റൊരാളെ മനസ്സ് കൊണ്ട് അക്‌സെപ്റ്റ് ചെയ്യാൻ പൂർണമായി തയ്യാർ ആകണം എന്നിട്ടേ ഒരാളെ ജീവിതത്തിലേക്ക് ക്ഷണിക്കാവു അല്ലെങ്കിൽ പിന്നെ കൂടെ ജീവിക്കുന്ന ആളിന് അത് ബുദ്ധിമുട്ട് ആകും.........  അവൾ ചിരിയോടെ പറഞ്ഞു നിർത്തി അവൻ അവളെ നോക്കി ഒന്ന് പുഞ്ചിരിച്ചു.....



ഇത്രയൊക്കെ പറയണം എങ്കിൽ തന്റെ കഴിഞ്ഞകാലം തന്നെ കുറച്ചു പാഠങ്ങൾ പഠിപ്പിച്ചു എന്നത് തീർച്ച...... അവൻ ചെറുചിരിയോടെ പറഞ്ഞു.



അത് സത്യം ആണ് അനുഭവങ്ങളിൽ നിന്ന് വരുന്ന വാക്കുകൾക്ക് നേരിൽ കണ്ടറിഞ്ഞ ജീവിതത്തിന്റെ തഴമ്പ് ഉണ്ടാകും........



എന്ന പിന്നെ.....ദച്ചു എന്തോ പറയാൻ തുടങ്ങിയതും ആദി അങ്ങോട്ട്‌ വന്നു.



നിങ്ങൾ ഇവിടെ നിൽക്കുവാണോ.....നിനക്ക് ഒരു ചിന്ന സർപ്രൈസ് ഉണ്ട് വാ..... നീയും വാ ഡാ.... ആദി അവളെ ചേർത്ത് പിടിച്ചു നടന്നു....ദച്ചുവും അവരുടെ പിന്നാലെ പോയി.



എന്താ സർപ്രൈസ് എനിക്ക് ഈ നേരത്ത്..... അവൾ ആദിയോട് അറിയാൻ ഉള്ള ആഗ്രഹം കൊണ്ട് നടക്കുന്നതിനിടയിൽ ചോദിച്ചു.



അതെ അമേരിക്ക വരെ പോണ്ട ദ ആ പത്തടി കൂടെ വച്ചാൽ നിനക്ക് ഉള്ള സർപ്രൈസ് അറിയാം..... മിണ്ടാതെ വാ കൊച്ചേ.......! അവൻ അവളുടെ കൈയിൽ പിടിച്ചു വേഗം നടന്നു ദച്ചു ചിരിയോടെ പിന്നാലെയും....



നേത്ര മുറ്റത്തു നോക്കി ഒരു മാറ്റവും ഇല്ല ആരെങ്കിലും വന്നു എങ്കിൽ വാഹനം കാണണം അതും ഇല്ല അപ്പൊ വേറെ എന്തോ ആണ്..... നേത്ര അകത്തേക്ക് കയറിയതും അവളെ വരവേറ്റത് പാറുന്റെ ശബ്ദം ആയിരുന്നു.....!



അമ്മാ...... നേത്രയുടെ കണ്ണുകൾ വിടർന്നു അവൾ വേഗം പോയി കുഞ്ഞിപെണ്ണിനെ വാരി എടുത്തു.... ആള് ദേവയുടെ കൂടെ നിൽക്കുവായിരുന്നു......


അമ്മേടെ കുഞ്ഞിപെണ്ണ് ഇത് എപ്പോ വന്നു......!പാറു അതൊന്നും കേൾക്കുന്നില്ല ആള് നേത്രയുടെ പൊട്ടിലും കമ്മലിലും ആണ് കണ്ണും കൈയും.....


കുഞ്ഞിപെണ്ണ് മാത്രം അല്ല ഞാനും ഉണ്ട്....ബദ്രി അവളുടെ അടുത്തേക്ക് വന്നു. അപ്പോഴാണ് നേത്ര കൊച്ച് അവനെ കണ്ടത് തന്നെ...



സാർ എന്താ ഒരു മുന്നറിയിപ്പ് ഇല്ലാതെ.... ഇരിക്ക്.... ആദ്യം ഒന്ന് ഞെട്ടി എങ്കിലും പിന്നെ അത് മാറ്റി ഒരു ചിരിയോടെ പറഞ്ഞു.



ഞാൻ നന്ദുന്റെ കല്യാണം വിളിക്കാൻ വന്നതാ.... പിന്നെ തനിക്ക് ഒരു സർപ്രൈസ് ആകട്ടെ എന്ന് കരുതി.....!ചിരിച്ചു കൊണ്ട് പറഞ്ഞു.



അപ്പൊ ഇങ്ങോട്ട് വഴി കണ്ടു പിടിക്കാൻ...



അഗ്നി ലൊക്കേഷൻ അയച്ചു തന്നു ഒരുമണിക്കൂർ മുന്നേ....



അവൾ അഗ്നിയെ ഒന്ന് നോക്കി അവൻ ചിരിച്ചു അപ്പോഴേക്കും ബദ്രി അവളെ ഒന്ന് സൂക്ഷിച്ചു നോക്കി പിന്നെ അവിടെ ഇരുന്നു അപ്പോഴേക്കും അമ്മ അവനുള്ള ചായയും കുഞ്ഞിപെണ്ണിന് അതികം തണുപ്പ് ഇല്ലാത്ത ഒരു ജ്യൂസും ആയി വന്നു....


കുഞ്ഞിപെണ്ണിന് നേത്ര തന്ന ജ്യൂസ് കൊടുത്തു...


ബദ്രി ചായകുടിക്കുന്നതിനിടയിൽ അഗ്നിയോട് സംസാരിക്കുന്നുണ്ട് ഇടക്ക് അവൻ നേത്രയെ നോക്കി അവളും നോക്കി....



മോൻ ഇന്ന് തന്നെ തിരിച്ചു പോകുന്നുണ്ടോ.... മൂത്ത അമ്മാവൻ പാറുസിനെ മടിയിൽ ഇരുത്തി കൊണ്ട് ചോദിച്ചു.



വന്ന കാര്യം കഴിഞ്ഞ ഉടനെ പോകും...അവൻ തികച്ചും ഗൗരവത്തിൽ ആണ് പറഞ്ഞത്.


അഗ്നിപിന്നെ എല്ലാവരെയും അവന് പരിചയപെടുത്തി കൊടുത്തു ഒപ്പം തന്നെ ദച്ചുനെയും....ബദ്രി എല്ലാവർക്കും ഒരു പുഞ്ചിരി നൽകി അത്ര തന്ന...



എനിക്ക് നേത്രയോട് ഒന്ന് സംസാരിക്കണം...! അവൻ എല്ലാവരോടും ആയി പറഞ്ഞു.



അതിന് എന്താ നിങ്ങൾ പുറത്തേക്ക് ഇറങ്ങിക്കൊ..... മോന് അപ്പൊ കുറച്ചു കാറ്റും കിട്ടും.....അമ്മ പറഞ്ഞു.



നാനും വരും.... ചുണ്ട് കൂർപ്പിച്ചു പാറു അവന്റെ കൈയിൽ തൂങ്ങി.


മോള് ദേ ചേട്ടന്റെ കൂടെ ഇവിടെ നിന്ന് കളിച്ചോ ദേ ചേച്ചി ഉണ്ട് അച്ഛൻ ഇപ്പോ വരാം...അവളുടെ കവിളിൽ തട്ടി പറഞ്ഞു.


അത് കേട്ട് നേത്രയേ ഒന്ന് നോക്കി അവൾ തലയനക്കിയതും പാറു പിന്നെ തത്തയുടെ അടുത്തേക്ക് പോയി...... ബദ്രിയും നേത്രയും പുറത്തേക്കും.......





                                              തുടരും.......

#buttons=(Accept !) #days=(20)

Our website uses cookies to enhance your experience. Learn More
Accept !
To Top