ആത്മസഖി, തുടർക്കഥ ഭാഗം 24 വായിക്കൂ...

Valappottukal


രചന: മഴ മിഴി


മുന്നിൽ അവനെ കാണാഞ്ഞതും അവൾ ഞെട്ടി..

എന്റെ ദൈവമേ ഇങ്ങേരു ഇത്ര പെട്ടന്ന് പോയോ..

പോയെങ്കിൽ പോട്ടെ...

ഹാവു.. ഞാൻ രക്ഷ പെട്ടല്ലോ..

എന്ന് ആശ്വസിച്ചു പോകാൻ തിരിഞ്ഞതും ശക്തിയായി എന്തിലോ  തട്ടി അവൾ നിന്നു..

"നെറ്റി തടവികൊണ്ട് തല ഉയർത്തി നോക്കിയത് കാശിയെ ആണ്.."


"ഈശ്വര.... ഈ ജിമ്മാന്റെ  സിക്സ് പായ്ക്കിൽ ഇടിച്ചാണോ നിന്നത്.."


"ഹോ.... ഉരുട്ടി കേറ്റി വെച്ചേക്കുവല്ലേ... മനുഷ്യനെ കൊല്ലനായിട്ട്..."


"അങ്ങേരുടെ സിക്സ് പായ്ക്കിൽ ഇടിച്ചു എന്റെ നെറ്റി പൊട്ടിയോ എന്തോ.."


"അവൾ പിറു പിറുത് കൊണ്ട് അവനെ നോക്കി..."


"ടി.. നിന്റെ മുഖത്ത് കണ്ണില്ലേ...."


അതോ കണ്ണിന്റെ സ്ഥാനത് ഉള്ളത് വല്ല വെള്ളരിയുടെയും കുരുവാണോ?


"നന്ദയ്ക്ക് ചൊറിഞ്ഞു വന്നെങ്കിലും അവൾ ചൊറിയാൻ പോയില്ല..

എന്റെ വായിന്നു വല്ലോം  വീണു കിട്ടിട്ടു വേണം അങ്ങേർക്ക് എന്നെ കേറി ചൊറിയാൻ...   അങ്ങനെ ഇപ്പൊ  അങ്ങേരു എന്നെ ചൊറിയണ്ട..."


അവൾ  അവനെ  നോക്കി കൊണ്ട്  നിഷ്കു ഭാവത്തിൽ പറഞ്ഞു..

സോറി സാർ.. ഞാൻ പെട്ടന്ന് കണ്ടില്ലായിരുന്നു..


"ഹും.. കാണില്ല..."

"എങ്ങനെ കാണാനാ ..."


അതും പറഞ്ഞവൻ ചെയറിൽ ഇരുന്നു കൊണ്ട്  ഡ്രായറിൽ നിന്നും ഒരു ഡയറി എടുത്തു കാര്യമായി എന്തോ തിരഞ്ഞു..


പിന്നെ അത് നിവർത്തി ഡസ്കിനു മുകളിലേക്ക് വെച്ചു കൊണ്ട് അവളെ തറപ്പിച്ചു നോക്കി..


"ഹോ....... കലനാഥൻ..."

"ഇനി അടുത്തതെന്താണോ തപ്പി എടുത്തോണ്ട് വന്നേക്കുന്നത്.."

ഇങ്ങേരുടെ തപ്പു കണ്ടാൽ തോന്നും ഞാൻ എന്തോ വലിയ ജയിൽ പുള്ളി ആണെന്ന്...


ടി.... നിന്നെ ഇങ്ങോട്ട് കെട്ടി എടുക്കുന്നത് പഠിക്കാനാണോ അതോ വല്ല ഫാഷൻ പരേഡിനും ആണോ...

നിനക്ക് അത്രയ്ക്ക് ഗംഭീരമായ മാർക്കാണല്ലോടി ഉള്ളത്..കളിയാക്കി കൊണ്ട് ചോദിക്കുന്നവനെ  അവൾ ഒന്ന് നോക്കി..


" പെട്ടന്ന് ഒന്ന് ചമ്മി എങ്കിലും അവൾ അത് പുറത്തു കാട്ടാതെ നിന്നു..."


ഹോ.... വലിയ പഠിപ്പിസ്റ്റ്.. അവൾ നിന്നു പിറുപിറുത്തു..


"നിന്റെ തന്ത സുരേന്ദ്രന് തോളിൽ വെച്ചോണ്ട് പോകാനാണോ അതോ തലയിൽ വെച്ചോണ്ട് പോകാനാണോ ഇത്രേം വലിയ മാർക്കൊക്കെ.."


നന്ദയ്ക്ക്  ദേഷ്യം  അതിന്റെ മൂർദ്ധാന്യാവസ്ഥയിൽ എത്തി നിന്നു..

ഇങ്ങേരെ ഞാനിന്നു..അവൾ പല്ലുകൾ കടിച്ചു പിടിച്ചു അവനെ നോക്കി... ഇങ്ങേരു മനഃപൂർവ്വം എന്നെ അപമാനിക്കുന്നതാ...കാലൻ...


ഈ കോളേജിലെ അധ്യാപകനായി പോയി അല്ലെങ്കിൽ കാണാരുന്നു ഈ നന്ദേടെ നാക്കിന്റെ  നീളം..


അവൻ എന്തൊക്കെയോ അവളെ പറഞ്ഞു കൊണ്ടിരുന്നു..അവൾ ചെവി കൊടുക്കാൻ പോയില്ല...

നന്ദയ്ക്ക് ക്ഷമയുടെ നെല്ലിപലക കണ്ടു തുടങ്ങി..

അവസാനം അവൾ ശബ്ദമുയർത്തി..


അതേയ്.... സാറ് വിളിപ്പിച്ചത് എന്തിനാണെന്ന് പറഞ്ഞിരുന്നെങ്കിൽ എനിക്ക് പോകാരുന്നു..

അടുത്ത പീരീഡിന് ഉള്ള ടൈം ആയി..

ഇർഷ്യത്തോടെ  അത്ര രസിക്കാത്ത മട്ടിൽ ഉള്ള  അവളുടെ പറച്ചിൽ കേട്ടു കാശി അവളെ നോക്കി..


"അവളുടെ വീർത്തുന്തിയ മുഖവും പല്ലും കടിച്ചു പിടിച്ചുള്ള നിൽപും കണ്ടു അവനു ചിരി വന്നെങ്കിലും അവൻ അത് ഒളിപ്പിച്ചു കൊണ്ട് മുഖത്ത് ഗൗരവം വരുത്തി.."


ദാ... ഈ  ബുക്കിൽ 50 questions ഉണ്ട് നാളെ വരുമ്പോൾ നീ ഇതെല്ലാം സോൾവ് ചെയ്തോണ്ട് വരണം..

അതെന്നെ കാണിച്ചു സൈൻ വാങ്ങിയിട്ട്  നാളെ ക്ലാസ്സിൽ കയറിയാൽ മതി..


അതും പറഞ്ഞവൻ അവളുടെ നേരെ ബുക്ക്‌ നീട്ടി..


അവൾ അവനെ പ്രാകി കൊണ്ടു ബുക്കും വാങ്ങി പുറത്തേക്ക് നടന്നു.. നടക്കുന്നതിനിടയിൽ അവൾ ബുക്ക്‌ തുറന്നൊന്നു നോക്കി..

അതിലെ ചോദ്യങ്ങൾ കണ്ടു അവളുടെ കണ്ണുകൾ മിഴിഞ്ഞു  വന്നു..


കാലൻ.... എനിക്കിട്ട് പണിഞ്ഞതാ..

എന്തോ വലിയ ചോദ്യങ്ങളായിത്.. ഇതൊക്കെ തന്റെ അപ്പൻ വന്നു എനിക്ക് സോൾവ് ചെയ്തു തരുമോ..കാലാ...


പറഞ്ഞു കഴിഞ്ഞാണ് ഓർത്തത് അച്ഛൻ പാവമല്ലെന്നു..

ശോ... അറിയാണ്ട് പറഞ്ഞു പോയതാ ക്ഷമിക്കണേ അച്ഛാ..


നന്ദ പോയതും കാശി ചിരി അടക്കാൻ കഴിയാതെ പൊട്ടിച്ചിരിച്ചു..

എന്റെ പൊന്നു നന്ദേ നീ ഇപ്പോഴും ആ പണ്ടത്തെ  പാവാടകാരി തന്നെയാ..

എന്നോടാ നിന്റെ വലിയ ജാട..

കാണിച്ചു തരാടി മോളെ.. വൈകിട്ട് നീ വീട്ടിലേക്ക് അല്ലെ വരണേ..

ഈ കാശിടെ മറ്റൊരു മുഖം കണ്ടു നീ ഞെട്ടും.. അല്ലെങ്കിൽ നിന്നെ ഞാൻ ഞെട്ടിക്കും.. നിനക്ക് ഡിവോഴ്സ് വേണം അല്ലെ... തരാം ഞാൻ...

അവൻ ചിരിയോടെ ഓർത്തു കൊണ്ട് ഫോൺ എടുത്തു മനുനെ വിളിച്ചു..


വാദ്യര് പഠിപ്പിരൊക്കെ കഴിഞ്ഞു ക്ഷീണത്തിൽ ആണോ?

വാദ്യര് നിന്റെ അപ്പൻ  സുരേഷ്...


ടാ.. എന്റെ അപ്പന് പറയരുത്...

എന്നെ ചൊറിയാൻ വന്നാൽ പറയും..


ആഹാ... നീ എന്തിനാടാ പട്ടി ചൂടാവാണേ...

നിന്റെ ഭാര്യയെ  മയക്കാൻ പോയിട്ട് അവൾ മയങ്ങിയോ?


പിന്നെ അവൾ മയങ്ങും എന്നെകൊണ്ട് ഒന്നും പറയിപ്പിക്കണ്ട..

അതുപോലത്തെ കാര്യങ്ങൾ അല്ലെ ഞാൻ അവളോട് പറഞ്ഞിട്ടുള്ളത്..

അതുകൊണ്ട് അവൾ വേഗം മയങ്ങും...


പിന്നെ എന്തുവാ.... മോന്റെ ഉദ്ദേശം..

ഞാൻ നേരത്തെ പറഞ്ഞ ട്രാക്ക് ഒന്ന് മാറ്റി പിടിച്ചു മച്ചാനെ..


എന്നുവെച്ചാൽ...


അവളോട് ഇഷ്ടം ആണെന്ന് ഉടനെ പോയി പറഞ്ഞാൽ  അവൾ വിശ്വസിക്കില്ലെടാ.. അതും അല്ല അവൾക്ക് പിന്നാലെ ഒരു ശത്രു ഉണ്ട്..

അത് ആരാണെന്നു ആദ്യം കണ്ടെത്തണം..

അത് കഴിഞ്ഞു മതി എല്ലാം പറയുന്നത്..

അപ്പൊ പിന്നെ അതുവരെ..

വെട്ടും കുത്തും റൊമാൻസുമായിട്ട് പോകാടാ..

അവളെ ഞാൻ എന്റെ പ്രണയത്തിൽ വീണ്ടും വീഴ്ത്തും..

വീഴ്ത്തി വീഴ്ത്തി നീ വീഴാണ്ട് ഇരുന്നാൽ മതിയായിരുന്നു..


അപശകുനം പോലെ പറയാതെടാ തെണ്ടി..


എന്റെ പൊന്നു കാശി 6 മാസം കൂടി കഴിഞ്ഞാൽ കാര്യങ്ങൾ കൈ വിട്ടു പോകും..

നന്ദ നിന്നിൽ നിന്നും അകലും..


അറിയാടാ തെണ്ടി അവൾ അകലാതെ  ഞാൻ നോക്കികോളാം..


ചെന്നൈ..


ആദി  ഫ്ലാറ്റിൽ വന്നു കഴിഞ്ഞു  എന്തോ ആലോചിച്ചു കൊണ്ട് നടക്കാൻ തുടങ്ങി.. വൃന്ദ കോഫിയുമായി വരുമ്പോൾ ആദി നടത്തത്തിൽ ആണ്..


ആദിയേട്ട എന്താ പറ്റിയെ കുറെ നേരം ആയല്ലോ ഈ നടപ്പ് തുടങ്ങിയിട്ട്..


ഒന്നുല്ലെടി...

ഒന്ന് പറ ആദിയേട്ട എന്താ കാര്യം..

അവന്റെ കയ്യിലേക്ക് കോഫി കൊടുത്തു കൊണ്ട് വൃന്ദ ചോദിച്ചു കൊണ്ടിരുന്നു..


ചെറിയ ഒരു കാര്യമാടി..അവൻ  കോഫിയുമായി സോഫയിൽ വന്നിരുന്നു കൊണ്ട് പറഞ്ഞു 

എന്താ ആദിയേട്ട... അവൾ അവനു അരികിലായി ഇരുന്നു..


കാശി കഴിഞ്ഞ  ഒരു മാസം ചെന്നൈയിൽ ഉണ്ടാരുന്നെന്നു..

വൃന്ദ ഞെട്ടി അവനെ നോക്കി..


ആര്......കാശിയോ...

അവൻ  എന്തിനാ ഇവിടേക്ക് വരുന്നത്.. അത് അറിയില്ല കഴിഞ്ഞ ഒരു മാസം അവൻ നമ്മുടെ ഓപ്പോസിറ്റ് ഉള്ള ആ ബിൽഡിങ്ങിൽ ഉണ്ടാരുന്നെന്നു  പീറ്റർ വിളിച്ചു പറഞ്ഞു..

അവനാണ് കാശിക്ക് അവിടെ റൂം എടുത്ത് കൊടുത്തത്..


വൃന്ദ ഞെട്ടി അവനെ നോക്കി..

അവളുടെ ഉള്ളം ഭയത്താൽ വിറ കൊണ്ടു..


നിന്നെ കാണാൻ അവൻ വന്നിരുന്നോ?

ആദിയുടെ പെട്ടന്നുള്ള ചോദ്യത്തിൽ  വൃന്ദ ഞെട്ടി പിടഞ്ഞു എന്നീറ്റു..


എന്നെ കാണാനോ?

എന്തിനു...

ആദി എന്നെ സംശയിക്കുവാണോ?

അവൾ കണ്ണും നിറച്ചു ചോദിച്ചു..


ഹേയ് അങ്ങനെ അല്ലേടി... അവൻ ഇനി പഴയ പ്രണയം വല്ലോം വെച്ചോണ്ട് വന്നതാണെന്ന് അറിയാൻ ചോദിച്ചതാ..


ദേ.. ആദിയേട്ട...

എനിക്ക് സങ്കടം വരുന്നുണ്ട്.. ഞാൻ ആദിയേട്ടനെയാ പ്രണയിച്ചത് അല്ലാണ്ട് കാശിയെ അല്ല..


അത് എനിക്ക് അറിയാല്ലോടി പെണ്ണെ..

പക്ഷെ എന്നാലും  അവൻ എങ്ങനെയാ നിന്നെ പ്രണയിച്ചത് എനിക്ക് അതങ്ങോട്ട് എത്ര ആലോചിച്ചിട്ടും പിടി കിട്ടണില്ല..


അത് ഞാൻ പറഞ്ഞത് അല്ലെ ആദിയേട്ട...

ആദിയേട്ടനെ കാണാൻ  ഓഫീസിലേക്ക് വന്നു.. വന്നു... ഞാൻ അവിടെ ജോലിക്ക് കയറിയപ്പോൾ  കാശിയുമായി ഫ്രണ്ട്ഷിപ്പിൽ ആയി.. നാളെ ആയാലും ഞാൻ അവന്റെ വീട്ടിലേക്ക് അവന്റെ ഏട്ടത്തിയായി വരേണ്ടത് അല്ലെ.. അതുകൊണ്ട് ഞാനും അവനെ ഒരു സഹോദരനായി  കണ്ട മിണ്ടിയെ.. അതിപ്പോ അവൻ പ്രണയം ആയി കാണുമെന്നു ഞാൻ അറിഞ്ഞോ?

കല്യാണം ആലോചിച്ചു വന്നപ്പോൾ ഞാൻ എതിർക്കാഞ്ഞത് ആദിയേട്ടൻ പറഞ്ഞിട്ട് അല്ലെ...

എന്നിട്ട് ഇപ്പോ എന്നെ ആദിയേട്ടൻ സംശയിക്കുവാണല്ലേ..

അവൾ കരയാൻ തുടങ്ങി..


ആദി അവളെ ആശ്വസിപ്പിച്ചു കൊണ്ട് സോറി പറഞ്ഞു..

അപ്പോഴും ഡോക്ടർ ബെഞ്ചമിൻ സക്കറിയ പറഞ്ഞ കാര്യങ്ങൾ അവന്റെ ഉള്ളിൽ കിടന്നു നീറി..

നന്ദയുടെ സ്ഥാനത് വൃന്ദേടെ മുഖം ആരാവും അവന്റെ ഉള്ളിൽ പതിപ്പിച്ചത്..


"അവൻ ആസ്വസ്ഥതയോടെ  ആലോചിച്ചു നിന്നു...

ആ നേരം വൃന്ദയുടെ മനസ്സും ആസ്വസ്ഥമായി.. താൻ പിടിക്ക പെടുമോ എന്നവൾ ഭയന്നു.."


ആഹാ.. ഇപ്പൊ വരാന്നു പറഞ്ഞു പോയ  കുരിപ്പ് ഇപ്പോളാണോ വരണത്..

എന്തോന്നരുന്നെടി നന്ദേ അങ്ങേരുടെ കൂടെ..

പഴയ പോലെ  നിന്റെ ഊള പ്രണയം പൊടി തട്ടി എടുത്തോ നീ..

ഇല്ലെടി... അനു....

പിന്നെ...

അങ്ങേരു അവിടെ എന്റെ  ചരിത്രം പഠിക്കുവാരുന്നു..

ചരിത്രം തന്നെ ആരുന്നോ അതോ വല്ല റൊമാൻസിലും ആയിരുന്നോരണ്ടും കൂടി ?


റൊമാൻസ്... കുന്തം...

ദേ പെണ്ണെ ഞാൻ നല്ല ആട്ടു തരും... പറഞ്ഞില്ലെന്നു വേണ്ട..

നന്ദ  കലിപ്പിലായി...


അങ്ങേരു എന്റെ മാർക്കലിസ്റ്റ് നോക്കി എന്നെ കൊറേ വാരി..

പുച്ഛിച്ചു...


എന്നിട്ട്....

എന്നിട്ടെന്താ ഞാൻ കേട്ടോണ്ട് നിന്നു..


അങ്ങേരു ഒരാളു കാരണമാ പഠിച്ചോണ്ട് ഇരുന്ന ഞാൻ പഠിത്തത്തിൽ പിന്നിലേക്ക് ആയത്..

അങ്ങേരു എന്നെ തേച്ചില്ലായിരുന്നെങ്കിൽ ഞാൻ അങ്ങേരുടെ മുന്നിൽ തലയും കുനിച്ചു ഇന്ന് നിൽക്കില്ലായിരുന്നു..


അനു നന്ദയെ ചേർത്ത് പിടിച്ചു.. പോട്ടെടി നമുക്ക് ഇനി ആയാലും അയാൾക്ക് മുന്നിൽ ജയിക്കാല്ലോ...


ഹോ എനിക്ക് ആ പ്രതീക്ഷ ഒന്നും ഇല്ല...

അതെന്താടി...

കണ്ടോടി അനു.. ആ കലനാഥൻ എനിക്കിട്ട് തന്ന എട്ടിന്റെ പണി..

കയ്യിൽ ഇരുന്ന ബുക്കും തുറന്നു കാണിച്ചു കൊണ്ട് നന്ദ പറഞ്ഞു..

അനു ഒറ്റ വെട്ടമേ നോക്കി ഉള്ളു ഐസ് ബോക്സിൽ നിന്നും ഇറങ്ങി വന്നവളെ പോലെ അവൾ നിന്നു വിറച്ചു..


എന്റെ ദേവിയെ.. ഇത്രേം മാരകമായ കണക്കൊ..

ഒരു ആവിശ്യത്തിന് നീ ചാടി മാത്‍സ് എടുത്തപ്പോ ഞാനും എടുത്തതാ..

ഇപ്പോൾ അല്ലെ അറിയണെ ആവേശം അല്ല അത്യാർത്തി ആയി പോയി ഇതെന്നു..


ഇപ്പൊ.. ഇതൊന്നു തലേന്ന് ഇറക്കാൻ പെടുന്ന പാട് എനിക്കും ദേവിക്കും അറിയാം.. അപ്പോഴാ അങ്ങേരുടെ കോപ്പിലെ കണക്ക്..

നന്ദ അവളെ ദയനീയമായി നോക്കി..

എന്നെ നോക്കണ്ട നന്ദേ.. എനിക്ക് അറിയില്ലെടി ഇതൊന്നും ചെയ്യാൻ..

എന്റെ തലേൽ കളിമണ്ണാ.... ചെടി നട്ടാൽ പോലും കിളിർക്കൂല്ലെടി..



ഇനി ഇപ്പൊ അങ്ങേരോട് ഏറ്റു മുട്ടുന്നത് സൂക്ഷിച്ചു വേണം..

അങ്ങേരു ബോംബ് പൊട്ടിക്കും പോലെ ചറ പറാന്നു പ്രോബ്ലംസ് തരും..

ഇനി ഇപ്പൊ ഞാൻ പതിയെ പത്തി മടക്കി..

എനിക്ക് വയ്യ ഈ കടിച്ചാൽ പൊട്ടാത്ത കണക്കും കൊണ്ട് നടക്കാൻ..


നീയും ഇനി ഒരു മയത്തിൽ നിന്നാൽ മതി.. അല്ലേൽ പണിയാവും..

എനിക്ക് കിട്ടിയ പണിയിൽ കൂടുതൽ ഒന്നും ഇനി കിട്ടാൻ ഇല്ലാ...

ഞാൻ അങ്ങേരെ വെറുതെ വിടില്ല.. അങ്ങേർക്കുള്ള പണി ഞാൻ കൊടുക്കാണുണ്ട്..

"വേലിയിൽ ഇരുന്ന പാമ്പിനെ എടുത്ത അങ്ങേരു കക്ഷത്തിൽ വെച്ചതെന്നു  ഓർക്കും.."

അങ്ങനെ തന്നെ ആണോ ആ പഴഞ്ചൊല്ല്..

എങ്ങനെ അല്ലെങ്കിൽ എന്താ കാര്യം അറിഞ്ഞാൽ പോരെ.. 

ഈ നന്ദേടാ ഭീകരൂപം അങ്ങേരു കാണാൻ പോണേ ഉള്ളു..

നന്ദ ചവിട്ടി തുള്ളി ബഞ്ചിൽ പോയിരുന്നു..


എന്റെ പൊന്നു ദേവി... ഇവടെ ഭീകരരൂപമാണോ അങ്ങേരുടെ ഭീകരരൂപം ആണോ കാണാൻ പോകുന്നതെന്ന്  വരും ദിവസങ്ങളിൽ കണ്ടറിയാം..

ഇനി അങ്ങോട്ട് ഇവിടെ എന്തേലുമൊക്കെ നടക്കും.. അനു ആത്മാഗതം നടത്തി കൊണ്ട് നന്ദേടെ അടുത്ത് വന്നിരുന്നു..


തുടരും

#buttons=(Accept !) #days=(20)

Our website uses cookies to enhance your experience. Learn More
Accept !
To Top