ആത്മസഖി, തുടർക്കഥ ഭാഗം 23 വായിക്കൂ...

Valappottukal

 


രചന: മഴ മിഴി


പെട്ടന്ന് കാശി ചെയറിൽ നിന്ന് എഴുനേറ്റു അവൾക്കടുത്തേക്ക് ചുവടു വെച്ചു..

നന്ദ ഞെട്ടി പിന്നിലേക്ക് നീങ്ങി. ബോഡിൽ ചെന്നു തട്ടി നിന്നു..


അവളുടെ  ഹൃദയമിടിപ്പ് വല്ലാതെ ഉയർന്നു.. ശരീരമാകെ വിറയ്ക്കുന്ന പോലെ അവൾക്ക് തോന്നി..


ടി... നീ എന്നെ സ്റ്റാഫ്‌ റൂമിൽ വന്നു കണ്ടിട്ട് അടുത്ത ക്ലാസ്സിൽ കയറിയാൽ മതി..

കാശി തന്റെ ടെക്സ്റ്റും എടുത്തു കൊണ്ട് പുറത്തേക്ക് ഇറങ്ങി നന്ദ പേടിച്ചു വിറച്ചു ആ നിൽപ് നിന്നു..



ചെന്നൈ...


ആദി  പുതുതായി പണിയുന്ന ലക്ഷ്മി ടെസ്റ്റൈൽസിന്റെ കൺസ്ട്രക്ഷൻ സൈറ്റിൽ ആയിരുന്നു.. ഇടക്കവൻ  ഫോൺ എടുത്തു അമ്മയെ വിളിച്ചു..


"എന്റെ ലക്ഷ്മിയമ്മേ..."

ഉടനെ എങ്ങാനം ഈ ഉള്ളവന് അവിടേക്ക് വരാൻ പറ്റുമോ?

കാശി  ഇപ്പോൾ ഒരുപാട് മാറിയ പോലെ എനിക്ക് തോന്നി..


അമ്മ എന്താ ഒന്നും മിണ്ടാതെ...

ഞാൻ എന്നാ പറയാനാ ചെക്കാ... എല്ലാം ഉണ്ടാക്കി വെച്ചത് നീയും അവളും കൂടി അല്ലെ... നിനക്ക് ഒള്ളത് ഒള്ളത് പോലെ പറഞ്ഞൂടാരുന്നോ?


ഇതിപ്പോ ആ പാവം കൊച്ചിന്റെയും അവന്റേം കൂടി ജീവിതം നശിപ്പിക്കണമാരുന്നോ?


"ഓഹ്... ഞാൻ ഈ അമ്മയോട് എങ്ങനെയാ സത്യങ്ങൾ ഒന്ന് മനസിലാക്കുക.. സത്യം അറിഞ്ഞാൽ ഉണ്ടാകുന്ന പുകിൽ ഓർത്തതും ആദിയിൽ ഒരു ഞെട്ടൽ ഉണ്ടായി.."


എന്താടാ ചെക്കാ ഇപ്പൊ നിന്റെ നാവു ഇറങ്ങിപ്പോയോ?


"എന്നാലും എനിക്ക് മനസ്സിലാവാത്തെ ഈ കാശി എപ്പോഴാ  വൃന്ദേ  പ്രേമിച്ചത് എന്നാ.."


"അത് കേട്ടു ആദിയും ഞെട്ടി... "


നാട്ടുകാര് പോലും പറഞ്ഞു നടന്നത്  അവൻ ഏതോ മുസ്ലീം പെൺകുട്ടിയുമായി അടുപ്പത്തിൽ ആണെന്ന...

ഒരിക്കൽ ഞാൻ ക്ഷേത്രത്തിൽ പോയി വന്നപ്പോൾ  അവിടുത്തെ ഗ്രൗണ്ടിൽ വെച്ചു ഫർദ്ദ ഇട്ട ഒരു പെണ്ണിനെ അവന്റെ കൂടെ കണ്ടതാ.


അതിനിടയിൽ ഇവൻ എപ്പോഴാടാ വൃന്ദേ പ്രണയിച്ചത്..


എന്റെ അമ്മേ അതൊക്കെ ഒരു മിസ്അണ്ടർസ്റ്റാൻഡിങ്ങിൽ പറ്റിപോയതാ..അവനു  വൃന്ദയുടെ ഫ്രണ്ട്ഷിപ് പ്രണയം ആയി തോന്നിയതാ..


ദേ.. ചെക്കാ നിന്റെ വലിയ ഡയലോഗ് ഒന്നും എന്റെ എടുത്തു വേണ്ട...

ഇപ്പോൾ തന്നെ ഞാൻ നന്ദ മോളുടെ ഭാവി ഓർത്തു വിഷമത്തിലാ..


എന്നാലും ഏതന്നാ അന്ന് കാശിയുടെ കൂടെ കണ്ട പെണ്ണ്..ആ പെണ്ണ് അവനെ കളഞ്ഞിട്ട് പോയോ?



എന്റെ അമ്മേ ഞാൻ എങ്ങനെ അമ്മയോട് പറയും അത് നന്ദ ആണെന്ന്..

അതിന്റെ പേരിൽ ഉണ്ടായ പുകിലും അമ്മയുടെ പ്രാക്കും ഞാൻ മറന്നിട്ടില്ല..


ഞാൻ തന്നെ  അവൻ പ്രേമിച്ച പെണ്ണ് നന്ദ ആണെന്ന് അറിഞ്ഞത് കല്യാണത്തിന് ഇടയ്ക്കാ..


എന്താടാ നീയ് ഒന്നും മിണ്ടാതെ...


അമ്മേടെ നേർച്ചയും പ്രാക്കും കാരണം ആ പെണ്ണ് അവനെ കളഞ്ഞിട്ട് പോയതാവും..

ഓഹ്.. നീ എന്നെ ഊതിയതാണല്ലേ.. അമ്മേ തന്നെ ഊതണമെടാ  ചെക്കാ..


വൃന്ദ സുഖമായിരിക്കുന്നോ?


ഹോ.. എന്റെ ലക്ഷ്മി തമ്പ്രാട്ടി ഇപ്പോളെങ്കിലും ഒന്ന് ചോദിച്ചല്ലോ?

ടാ... ആദിയെ.. അമ്മ മനഃപൂർവം ചോദിക്കാഞ്ഞത് അല്ലടാ...കുട്ടാ..

എനിക്കറിയാം അവൾക്ക് തണലായി എന്റെ മോൻ ഉണ്ടെന്നു..

അതുപോലെ ആണോ ഇവിടെ നന്ദ മോളുടെ കാര്യം...

ഒന്നാമതെ നിനക്ക് അറിയാല്ലോ കാശിടെ സ്വഭാവം...

ഒന്ന് പറഞ്ഞു രണ്ടാമത്തേതിന് ചെക്കന് കലിയ.. അതിന്റെ കൂടെ നാട്ടിൽ അവനു നല്ല പേരും പെരുമയും  ആണല്ലോ?


ഇപ്പൊ ആ പേരും പെരുമായും ഒന്ന് കൂടി കൂടി ...

ബന്ധുക്കാരുടെ വക പറയലും കേട്ടു കേട്ടു ഞാൻ മടുത്തെടാ...


എല്ലാം മാറും അമ്മേ...

അവന്റെ കാര്യത്തിൽ എനിക്ക് അങ്ങനെ പ്രതീക്ഷ ഒന്നും ഇല്ല..

ഇവിടെ കാശിടെ സ്വഭാവം ഒന്ന് മാറട്ടെ അത് കഴിഞ്ഞു എന്റെ മോൻ വൃന്ദമോളെയും കൂട്ടി ഇങ്ങു പോരണം...


മ്മ്....


അച്ഛൻ എവിടെ അമ്മേ...

അച്ഛന് നൂറു കൂട്ടം പണിയ.. കമ്പനിക്കാര്യവും ടെക്സ്റ്റയിൽസിലെ കാര്യവും നോക്കി വരുമ്പോൾ പാതിരാത്രി ആവും..


അപ്പോൾ കാശിയോ...

അവന്റെ കാര്യം ഒന്നും പറയണ്ട... അവനിങ്ങനെ കണ്ടവരോടെല്ലാം വഴക്ക് ഉണ്ടാക്കി നടന്നാൽ മതിയല്ലോ?


അവന്റെ  ഗുണ്ടായിസമൊക്കെ കഴിഞ്ഞു അവൻ വരട്ടെ അന്നേരം നോക്കാമെന്നു അച്ഛൻ പറഞ്ഞു..

അല്ലാതെ കമ്പനിയിൽ ചെന്നു അടിയുണ്ടാക്കാൻ അച്ഛൻ സമ്മതിക്കില്ല..

ഒന്നാമത്തെ അങ്ങേരുടെ ആകെ ഉള്ള അഭിമാനം അവൻ കാരണം പോയിരിക്കുവാ..


നന്ദ... ഇവിടണോ അതോ അങ്ങ് ചെമ്പകശേരിയിലേക്ക് പോയോ..


ന്റെ കുട്ടി ഇവിടെ ജീവനോടെ ഉണ്ട്...

കോളേജിൽ പോയേക്കുവാടാ...

മ്മ്...


അവിടെ ശേഖരനങ്കിൾ  വന്നു എന്തെകിലും പ്രശ്നം ഉണ്ടാക്കിയോ?

അമ്മ ഒന്ന് ഞെട്ടി.. ഇല്ല... എന്താടാ...

ഒന്നുല്ല അമ്മേ കാശിയുമായി എന്തോ പ്രശ്നം ഉണ്ടായിരുന്നു എന്നോട് ആരോ പറഞ്ഞു..


ഇല്ലടാ... ഇവിടെ ഒരു പ്രോബ്ലവും  ഇല്ല...


നീ.. ഫോൺ വെച്ചേക്ക്.... പുറത്തു ആരോ വന്നു..

ഞാൻ പോയി നോക്കട്ടെ ആ കുരുത്തം കെട്ട ചെക്കൻ ആണോന്നു..


അമ്മ ഫോൺ ഫ്രിഡ്ജിനു മുകളിലേക്ക് വെച്ചു കൊണ്ട് ഡോർ പോയി തുറന്നു..



"ആഹാ... ലക്ഷ്മി ഏട്ടത്തിയെ..."ഇവിടെ ഉണ്ടായിട്ട് ആണോ വാതിൽ തുറക്കാഞ്ഞേ..


ഞാൻ എത്ര നേരമായി  കാളിങ് ബെൽ അമർത്തുവാ...

ഏട്ടത്തി ഉച്ച മയക്കത്തിൽ ആരുന്നോ?


അല്ല സുമേ.... നീ കയറി വാ...

സുമ അകത്തേക്ക് കയറികൊണ്ട് ചുറ്റും നോക്കി..

സോമനാഥിന്റെ ഒരേ ഒരു പെങ്ങൾ ആണ് സുമലത എന്നാ സുമ..


ഇവിടെ മരുമക്കൾ ഒന്നും ഇല്ലേ..ചുറ്റും കണ്ണോടിച്ചു കൊണ്ട് സുമ ചോദിച്ചു..


ഇല്ല.... ആദിയും വൃന്ദമോളും ചെന്നൈ ലാ...

കാശി പുറത്തേക്ക് പോയി.. നന്ദ മോളു കോളേജിൽ പോയി..


ഓഹ്.. അത്ര രസിക്കാത്ത മട്ടിൽ സുമ മൂളിക്കൊണ്ട് സോഫയിൽ വന്നിരുന്നു..


ആ കൊച്ചിനെ പഠിക്കാനൊക്കെ വിട്ടോ?

അവൾ എന്തോ പഠിക്കുന്നു..

Bsc മതേമറ്റിക്സ്..

ഓഹ്.. മാത്‍സോ സുമ പുച്ഛത്തോടെ പറഞ്ഞു കൊണ്ടു ചുണ്ട് കോട്ടി..


എന്റെ ഏട്ടത്തിയെ ഞാൻ അന്ന് പറഞ്ഞതല്ലേ ആ അലവലാതി കൂട്ടങ്ങൾക്കുമായി നമുക്ക് ഒരു ബന്ധം വേണ്ടെന്നു..

ഇപ്പോൾ നമ്മുടെ കാശിടെ ലൈഫ് പോയില്ലേ...

ആ പെണ്ണ് നമ്മുടെ കാശിയെ ചതിച്ചില്ലേ...


പിന്നെ വരുന്ന വഴി ഞാൻ അംബിക അമ്മായിടെ വീട്ടിൽ കയറി അപ്പോഴാ അറിഞ്ഞേ ഡിവോഴ്സിന്റെ കാര്യം..


അല്ലെങ്കിലും അതാ നല്ലത്.. നമ്മുടെ ചെക്കന് കുറച്ചു മുൻകോപം ഉണ്ടെന്നേ ഉള്ളു. അവൻ പാവമല്ലേ...

പോരാത്തതിന് അവനെ കാണാനും കൊള്ളാം ഇനി ആയാലും നല്ല ബന്ധം കിട്ടും..


ആ ഞാഞ്ഞൂലു പോലിരിക്കുന്ന പെങ്കൊച്ചിനെ കളഞ്ഞിട്ട് നല്ലൊരു ബന്ധം നമ്മുടെ ചെക്കന് നോക്കാം..

അതല്ലേ നല്ലത് ഏട്ടത്തിയെ..


ഞാൻ പോയി നിനക്ക് കുടിക്കാൻ എന്തേലും എടുക്കാം... ലക്ഷ്മി പെട്ടന്ന് അടുക്കളയിലേക്ക് വലിഞ്ഞു..


ഹോ... ഇവൾ ഇനി ഇവിടെ എത്ര നാള് കാണുമോ ആവോ?

ഇനി എന്തൊക്കെ പുതിയ പ്രശ്നം ഇവൾ ഇവിടെ ഉണ്ടാക്കും...


എല്ലാവരെയും തമ്മിൽ തെറ്റിക്കാൻ മിടുക്കിയ..


എന്റെ ഭഗവതി ഇവിടെ കുറച്ചു ദിവസമായി സമാധാനം ഉണ്ടായിരുന്നു .. അത് ഇവളായിട്ട് കളഞ്ഞു കുളിക്കാൻ സമ്മതിക്കല്ലേ...ന്റെ കുട്ടിയോളെ കാത്തോണേ...


ജ്യൂസുമായി ഹാളിലേക്ക് പോകുമ്പോൾ  സുമ ആരോടോ കാര്യമായി ഫോണിൽ തകർക്കുകയാണ്.. ഇവിടുത്തെ കാര്യങ്ങൾ പൊടിപ്പും തോങ്ങളും വെച്ചു പറയുന്നവളെ അനിഷ്ടത്തോടെ നോക്കി കൊണ്ട് ലക്ഷ്മി പുറത്തേക്ക് നടന്നു...


കാശി പുറത്തേക്ക് പോയതും അനു ഓടി വന്നു..

എടി.. നന്ദേ.... നീ എന്താ അവിടെ നിന്ന് സ്വപ്നം കാണുവാണോ?


നന്ദ ഞെട്ടി അനുനെ നോക്കി  മുഖം വീർപ്പിച്ചു..


നിന്റെ  കണവൻ നിനക്ക് പണി തന്നതിന് എന്തിനാടി എന്നോട് മുഖം വീർപ്പിക്കുന്നെ...


നീയും അങ്ങേരും ഒരുപോലെയാ...

ദേ.. നന്ദേ... അങ്ങേരുടെ കൂട്ടത്തിൽ എന്നെ കൂട്ടണ്ട..

അങ്ങേരു മഹാ ഫ്രോഡ് ആണ്  അതുപോലെ അല്ല ഞാൻ..


ആരു പറഞ്ഞു അല്ലെന്നു...

നീ എന്നെ ആ കാലന്റെ മുന്നിൽ കൊല്ലാൻ കൊടുത്തിട്ട് നൈസ് ആയി മുങ്ങിയവൾ അല്ലെ...

ഞാൻ മുങ്ങിയതല്ല... ഞാൻ ആ വാതിൽക്കൽ നിൽപുണ്ടായിരുന്നു..


അപ്പോഴേക്കും ഇന്റർവെൽ കഴിഞ്ഞു കുട്ടികൾ അകത്തേക്ക് വന്നു..


നീ അവിടെ നിൽക്കാതെ ഇവിടെ വന്നിരിയെടി...

അടുത്ത പീരിയഡ് സാർ ഇല്ല പക്ഷെ നോട്ട് ഉണ്ട്..


അയ്യോ.. ഞാൻ മറന്നു..

എനിക്ക് ടീച്ചേർസ് റൂമിൽ പോണം...

എന്തിനാടി... അങ്ങേരെ കാണാൻ ആണോ?

മ്മ്...

എന്തുവാ... അങ്ങേരെ കാണാനോ...

നിനക്ക് വട്ടാണോടി വീണ്ടും അങ്ങേരുടെ പുറകെ മണപ്പിച്ചു നടക്കാൻ..അങ്ങേരോടുള്ള  നിന്റെ ദിവ്യ പ്രണയം ഇതുവരെ അവസാനിച്ചില്ലേ... അനു  കലിപ്പ് മോഡിൽ ആയി...


ഇത് അതൊന്നുമല്ല.. ഇനി അങ്ങേരോട് എനിക്ക് പ്രണയവും ഇല്ല ഒരു മണ്ണാംകട്ടയും ഇല്ല..

അങ്ങേരു എന്റെ ശത്രുവാ...

നന്ദ ദേഷ്യത്തിൽ പറഞ്ഞു കൊണ്ട് അനുനെ നോക്കി..


അനു കണ്ണ് ചുരുക്കി അവളെ നോക്കി..


സത്യമാണോടി... ഇതുപോലെ കൊറേ പണ്ട് ഞാൻ കേട്ടതാ..

ഇതു സത്യം ആടി...

എന്റെ പ്രണയം മരിച്ചു....


പിന്നെ നീ എന്തിനാ അങ്ങേരെ കാണാൻ പോകുന്നത്.അത് അങ്ങേരു പറഞ്ഞിട്ട...

ഞാൻ പോയിട്ട് വേഗം വരാം...

നീ നോട്ട് എഴുതുമ്പോൾ എനിക്കൂടി എഴുതണേ..

ഓഹ് അപ്പോൾ നീ സൊള്ളാൻ പോവണോടി കുരിപ്പേ..


നന്ദ  വേഗം പുറത്തേക്ക് ഇറങ്ങി...

അപ്പോഴേക്കും ക്ലാസ്സിൽ ആരോ നോട്ട് പറഞ്ഞു തുടങ്ങി ഇരുന്നു..


സ്റ്റാഫ്‌ റൂമിലേക്ക് നടക്കുമ്പോൾ അവളുടെ ഹൃദയമൊന്നു പിടച്ചു..അനുന്റെ മുന്നിൽ വാശിയോട് പറഞ്ഞെങ്കിലും ഒരിക്കൽ പ്രാണനു തുല്യം പ്രണയിച്ച ആളെ പെട്ടന്ന് മനസ്സിൽ നിന്നും പറിച്ചു കളയാൻ പറ്റില്ല.. കാലം എത്രയൊക്കെ കഴിഞ്ഞാലും വാക്കുകളിലൂടെ അകന്നു മാറാമെന്നല്ലാതെ ഒരിക്കലും ഹൃദയത്തിൽ നിന്നും പറിച്ചു മാറ്റാൻ കഴിയില്ല.. കാരണം അത്രമേൽ എന്റെ ഹൃദയത്തിൽ വേരുന്നി ഇരിക്കുന്നു.. പെട്ടന്നൊന്നും പിഴുതെറിയാൻ  ആവില്ലെനിക്ക്.. അതുപോലെ ഇനി ഒരിക്കലും എല്ലാം മറന്നു പ്രണയിക്കാനും ആകില്ല..


ഉണങ്ങി തുടങ്ങിയ മുറിവിന്റെ ഇനിയും മാഞ്ഞട്ടില്ലാത്ത പാടുകൾ.. ഉണങ്ങാത്ത മുറിവുകളുടെ വിങ്ങുന്ന വേദനകൾ ഇന്നും എന്റെ ഹൃദയത്തിൽ കുത്തി വരഞ്ഞു കൊണ്ടിരിക്കുന്നു...ഇനി  കാശിയിലേക്ക് ഒരു മടങ്ങി വരവ് നന്ദയ്ക്ക് ഇല്ല...


ചിന്തകളുടെ കയത്തിൽ  ഉഴറി കൊണ്ട് നന്ദ സ്റ്റാഫ്‌ റൂമിനു ഫ്രണ്ടിൽ ചെന്നു നിന്നു..

ചില ക്യാബിനുകളിൽ ടീച്ചേർസ് ഉണ്ട് ചിലതിൽ ടീച്ചേർസ് ഇല്ല..

ഈ കാലനാഥനെ ഇനി എവിടേ ചെന്നു കണ്ടുപിടിക്കും..

ടീച്ചേർസ് റൂമിൽ ഒന്നോ രണ്ടോ തവണ സെമിനാറും ആസൈൻമെന്റും കൊടുക്കാൻ മാത്രമേ വന്നിട്ടുള്ളൂ..

അനുനെ കൂടി കൂടെ കൂട്ടേണ്ടത് ആരുന്നു..

അവൾ വന്നാൽ അങ്ങേരുമായി അടിയാകും പിന്നെ പ്രേശ്ശ്നമാകും..

എന്തേലും കിട്ടാൻ നോക്കി ഇരിക്കുവാ ആ കാലൻ.. വെറുതെ പണി ഇരന്നു വാങ്ങണ്ടന്നു കരുതി മാത്രമാ അവളെ ഒപ്പം കൂട്ടാഞ്ഞേ..



അവൾ ചുറ്റുപാടും കണ്ണോടിച്ചു കൊണ്ട് ക്യാബിനു ഫ്രണ്ടിൽ ഉള്ള നെയിം വായിച്ചു...


കാശിനാഥ്‌.... എന്ന് എഴുതിയ നെയിം ബോർഡിലേക്ക്  അവൾ ഒന്ന് സൂക്ഷിച്ചു നോക്കി ..


ഹോ വൃത്തികെട്ട പേരു... അത് പറയുമ്പോഴും മനസ്സ് ഒന്ന് പിടഞ്ഞത് പോലെ അവൾക്കു തോന്നി..

ഡോറിൽ തട്ടിക്കൊണ്ടു അവൾ ചോദിച്ചു..


May i.... പറഞ്ഞു തീരും മുന്നേ ശബ്ദം കേട്ടു..

Yes.. Coming...


അവൾ ഡോർ തുറന്നു അകത്തേക്ക് വന്നതും ചെയറിൽ ചാരി കാലുകൾ ഉയർത്തി മുന്നിലെ ടേബിളിൽ വെച്ചിരിക്കുന്നവനെ കണ്ടു അവൾ ഒന്ന് പതറി..


ഇങ്ങേരു   സാറാണോ?

അതോ വല്ല ഗുണ്ടയും ആണോ?


അല്ലെങ്കിലും  ഇങ്ങേരു   ഒരു ഗുണ്ടയാന്നാ എല്ലാരും പറയണേ ...ഇങ്ങേരുടെ ഈ മോന്തയത്തിന് ആ പണിയ ചേരുന്നേ..

ഇങ്ങേരെ ഏത് നേരത്താണോ പുറകെ നടന്നെനിക്ക് പ്രേമിക്കാൻ തോന്നിയെ..


അവൾ പതിയെ അവനെ നോക്കി അവിഞ്ഞ ഒരു ചിരി പാസ്സാക്കി..

നിന്റെ ക്ലോസപ്പിന്റെ പരസ്യം കാണാനല്ല വിളിപ്പിച്ചേ..


സോറി സാർ... അവൾ ഗൗരവത്തിൽ പറഞ്ഞു കൊണ്ട് തല കുനിച്ചു നിന്നു...

കാലൻ എനിക്കിട്ട് എന്തോ പണി തരാനാ..


കുറച്ചു കഴിഞ്ഞിട്ടും അവന്റെ സംസാരം കേൾക്കാഞ്ഞപ്പോൾ അവൾ തല ഉയർത്തി...


മുന്നിൽ അവനെ കാണാഞ്ഞതും അവൾ ഞെട്ടി..

എന്റെ ദൈവമേ ഇങ്ങേരു ഇത്ര പെട്ടന്ന് പോയോ..

പോയെങ്കിൽ പോട്ടെ...

ഹാവു.. ഞാൻ രക്ഷ പെട്ടല്ലോ..

എന്ന് ആശ്വസിച്ചു പോകാൻ തിരിഞ്ഞതും ശക്തിയായി എന്തിലോ  തട്ടി അവൾ നിന്നു..


തുടരും

#buttons=(Accept !) #days=(20)

Our website uses cookies to enhance your experience. Learn More
Accept !
To Top