ആത്മസഖി, തുടർക്കഥ ഭാഗം 17 വായിക്കൂ...

Valappottukal

 


രചന: മഴ മിഴി



"ഇനിയെല്ലാം വെറും ഓർമ്മകൾ മാത്രം..

ഇനി എത്ര ദിവസം ഈ താലി തന്റെ നെഞ്ചോടു ചേർന്നു ഇങ്ങനെ ഉണ്ടാകും... അതോർത്തതും അവളുടെ കണ്ണുകളിലെ നീർതിളക്കം ഒന്ന് കൂടി തിളങ്ങി നിന്നു."



ദേവർമഠം...


എന്റെ ഭഗവതി ഈ ചെറുക്കൻ ഇതുവരെ വന്നില്ലല്ലോ...

അവർ ചാരു കസേരയിൽ  കിടക്കുന്ന ഭർത്താവിനെ നോക്കി തെല്ലു ഭയത്തോടെ പറഞ്ഞു..


"അയാൾ ദേഷിച്ചു അവരെ നോക്കി.."

എന്റെ ഭഗവതി സോമേട്ടൻ വന്നപ്പോൾ മുതൽ ദേഷ്യത്തിൽ ആണ്.. ചോദിച്ചിട്ട് ഒന്നും പറഞ്ഞതുമില്ല..

ഈ ചെക്കൻ എന്നതാണാവോ കാട്ടി കൂട്ടിയത്..


അവൻ ഇനി നന്ദമോടെ വീട്ടിൽ ചെന്നു വല്ല അടിയും ഉണ്ടാക്കിയോ ..

ഈശ്വര ആ കൊച്ചിന് ഇവൻ അവിടെയും ഒരു സമാധാനം കൊടുക്കില്ലേ...


ഈ ചെക്കൻ ഇത് എന്തിനുള്ള പുറപ്പാടാണെന്നു നിക്ക് ഒരു നിശ്ചയവും ഇല്ലല്ലോ ഭഗവാനെ..


അരുതാത്തത് ഒന്നും നടക്കാണ്ട് ഇരുന്നാൽ മതി ആരുന്നു..


കുറച്ചു കഴിഞ്ഞതും  നടുമുറ്റത്  ബുള്ളെറ്റ് വന്നു നിന്നു. അതിൽ നിന്നും കാശി ആടി ആടി ഇറങ്ങി.. ബുള്ളെറ്റ് സ്റ്റാൻഡിൽ വെക്കാൻ അവൻ നന്നായി പാട് പെട്ടു.. പലപ്പോഴും അത് അവന്റെ കയ്യിൽ നിന്നും വീണു പോകുമെന്ന്  പോലും അത് കണ്ടു നിന്ന ലക്ഷ്മി അമ്മ ഭയന്നു...


കാശി ആരെയും കൂസാതെ അകത്തേക്ക് കയറിയതും  അമ്മ മൂക്ക് ചുളിച്ചു കൊണ്ട് അവന്റെ അടുത്തേക്ക് വന്നു...


ഡാ കാശിയെ... നീ ഇതൊരു സ്ഥിരം കലാപരിപാടി ആക്കിയോ?

സ്വയം ഇങ്ങനെ നശിക്കാൻ തന്നെ തീരുമാനിചോടാ...കുരുത്തംകെട്ടവനെ...


അവർ ഓരോന്ന് പറഞ്ഞു കരയാൻ തുടങ്ങി..


കാശി അമ്മയുടെ കൈ തട്ടി മാറ്റി അകത്തേക്ക് കയറിയതും  അച്ഛൻ വിളിച്ചു..


കാശി... അവിടെ നിൽക്കേടാ...

ഇപ്പോ... ഇവിടുന്നു ഇറങ്ങിക്കോണം...ഇനി നീ ഇവിടെ വേണ്ട...

"കവല ചട്ടമ്പിയെ  പോലെ റോഡിൽ കിടന്നു  തല്ലു ഉണ്ടാക്കിയിട്ട്  മൂക്കറ്റം കണ്ട  പട്ട ചാരായവും അടിച്ചു കേറ്റി ഇങ്ങോട്ട് വരാമെന്നു എന്റെ മോൻ വിചാരിക്കണ്ട..."



ഇവിടെ അതിനു പറ്റില്ല അതും പറഞ്ഞു അയാൾ അവനെ പിടിച്ചു തള്ളി..


അവൻ ചുമരിൽ തട്ടി നിന്ന്.. അയാളെ നോക്കി ..


"അവന്റെ നോട്ടം കണ്ടു  അയാൾ ദേഷ്യത്തിൽ അടിക്കാൻ വന്നതും  അടി ആകുമോ എന്ന്  ഭയന്നു അമ്മ ഇടയ്ക്ക് കയറി.."


സോമേട്ട വേണ്ട സോമേട്ട...

അവൻ ഇപ്പോൾ ബോധത്തിൽ അല്ല നമുക്ക് കുറച്ചു കഴിഞ്ഞു സംസാരിക്കാം അവൻ ഇപ്പോൾ പോയി കിടക്കട്ടെ..


"അവരുടെ കരച്ചിൽ കണ്ടു അയാൾ ഒന്ന് അടങ്ങി."


ലക്ഷ്മി.. നീയാ ഇവനെ വഷളാക്കുന്നത്..കുറച്ചു കാലമായി ഇവൻ നമ്മുടെ പഴയ കാശി അല്ല..ഇവനു എപ്പോഴും എന്ത് പറഞ്ഞാലും കോപമാണ് 

ഇവൻ ഇന്ന് ആ ശേഖരന്റെ മോനേ തല്ലി.. അവന്റെ കൈയ്ക്ക് പൊട്ടൽ ഉണ്ടെന്നാ അറിഞ്ഞത്..


"ഇനി കേസും പൊല്ലാപ്പുമായി ഇതിന്റെ പുറകെ തൂങ്ങാം..

ഞാൻ വരില്ല ഒന്നിനും.."


ഒന്നാമതെ നമ്മളെ ചൊറിയാൻ വേണ്ടി ആ ശേഖരൻ എന്തേലും കിട്ടാൻ നോക്കി ഇരിക്കുവാ  ..

ഇവനിപ്പോ ഇതിന്റെ വല്ല ആവിശ്യവും ഉണ്ടാരുന്നോ?


ഈ വയസ്സാം കാലത്തു നമുക്ക് ഒരു സ്വൈര്യവും തരില്ല..

ഈ അസുരൻ...


കാശി ഒന്നും മിണ്ടാതെ അകത്തേക്ക് പോയി..കമന്നു

ബെഡിലേക്ക് വീണു..

അവന്റെ കണ്ണുകൾ നിറഞ്ഞൊഴുകി..


"ഈ കാശി ഇന്ന് ഒറ്റയ്ക്കാ... എല്ലാവരും കാശിയെ വിട്ടു പോയി...ഇനി ഈ കാശി ഒറ്റയ്ക്ക് മതി.. ഇനി   ഞാൻ എനിക്ക് തോന്നിയ പോലെ ജീവിക്കും  പക്ഷെ എന്നെ ചതിച്ചു എന്റെ ജീവിതം നശിപ്പിച്ച  നിന്നെ ഞാൻ വെറുതെ വിടില്ലടി ..."


അവന്റെ മുന്നിൽ നന്ദയുടെ ചിരിക്കുന്ന മുഖം തെളിഞ്ഞു അവൻ അമർഷത്തിൽ അവളെ എന്തൊക്കെയോ പറഞ്ഞു കൊണ്ട് കിടന്നു പതിയെ കണ്ണുകൾ അടച്ചു..അപ്പോഴും അവന്റെ ചുണ്ടുകളിൽ അവളുടെ പേരായിരുന്നു  ....



"ടി.... ഒന്ന് നിന്നെ...."


"എന്തിനാ.. അന്നത്തെ കൂട്ടു വഴക്ക് പറയാനാണോ...."


"അല്ല പെണ്ണെ....."


"ഓഹ്... പിന്നെ എന്തിനാ ... തല്ലാനാണോ.."


"ഹോ അതിനും അല്ലന്നേ.."


"ഇതിനു രണ്ടിനും അല്ലെങ്കിൽ പിന്നെ എന്തിനാ..."


കൂട്ടുകാർക്കൊപ്പം കൂടി കളിയാക്കാനാണോ?


"അതിനും അല്ല എന്റെ പെണ്ണെ..."


"അവൾ  തിരിഞ്ഞു  അവനെ നോക്കി സ്കൂൾ ബാഗിന്റെ വള്ളിയിൽ  വിരലിൽ ചുറ്റിയും അഴിച്ചും നിന്നു.."


"അവൻ നടന്നു അവൾക്ക് അരികിലേക്ക് ചെന്നു..'


"മ്മ്... എന്താ... കാര്യം.."


"എനിക്ക് പോണം.."


"പരിഭവത്തിൽ  ചുറ്റും നോക്കി പറയുന്നവളെ അവൻ  നോക്കി..."


"നീ എന്താ ഇപ്പൊ എന്നെ കാണാൻ വരാതെ..."


"ഓഹ്.. വന്നിട്ട് എന്തിനാ.."


"എന്നത്തെയും  പോലെ എന്നെ കരയിപ്പിച്ചു വിടാൻ അല്ലെ.."


"അത് പറയുമ്പോൾ അവളുടെ മൂക്ക് ചുവന്നു സ്വരം ഇടറി തുടങ്ങി.."


"അതോണ്ട് ഞാൻ ഇനി ശല്യം ചെയ്യാൻ വരില്ല.."


"അവന്റെ മുഖത്തേക്ക് നോക്കാതെ മറ്റെവിടെക്കോ നോക്കി പറയുന്നവളെ അവൻ കണ്ണെടുക്കാതെ നോക്കി നിന്നു.."


"എനിക്ക് പോണം എന്നെ വീട്ടിൽ തിരക്കും.."


"അവൾ  നിറഞ്ഞ കണ്ണുകൾ ഒളിപ്പിക്കാൻ പാട്‌ പെട്ടുകൊണ്ട് പറയുമ്പോൾ  അവൻ അവളുടെ കയ്യിൽ പിടിച്ചു തന്നോട് ചേർത്തു നിർത്തി..."


"അവൾ ഞെട്ടി അവനെ നോക്കി..."


"എന്താ... എന്താ ഈ കാണിക്കുന്നേ..."


"വിട്...എന്നെ... "


"വരുന്നോ   നീയ്  ദേവർമഠത്തിലേ  കാശിനാഥന്റെ പെണ്ണായി.. ഇനിയുള്ള കാലം  ഈ നെഞ്ചോടു ചേർന്നിങ്ങനെ നിൽക്കാൻ... വരണ്ടുണങ്ങിയ എന്റെ ഹൃദയത്തിൽ  സ്നേഹമെന്ന  നനവായി പടർന്നു പ്രണയമെന്ന ചൂടിനാൽ വാരി പുണരാൻ.. വിറയാർന്ന എന്റെ കൈകളെ നിന്റെ കൈയോട് ചേർത്ത് മുറുക്കി പിടിച്ചു എന്നിലെ നെഞ്ചിടിപ്പിന്റെ  ആഴങ്ങളിൽ ഒരിക്കലും  പിരിയാതെ എന്നിലെ പാതി ആവാൻ  എന്റെ ഹൃദയ ധാമനികളിൽ  പ്രണയമെന്ന ചരടിനാൽ  കോർത്തിണക്കാൻ  പോരുന്നോ.... നന്ദേ....നീ....എന്റെ മാത്രമായി...."


"അവളുടെ കണ്ണുകൾ നിറഞ്ഞൊഴുകി..  അത്രമേൽ പ്രണയത്തോടെ..അവൾ അവനെ തന്നെ നോക്കി നിന്നു.."


"പെട്ടന്ന് കാശി ഞെട്ടി കണ്ണുകൾ വലിച്ചു തുറന്നു അവന്റെ ശ്വാസം നിലയ്ക്കും പോലെ അവനു തോന്നി..."


അവനു ശെരിക്കും ഭ്രാന്തു പിടിക്കുന്ന പോലെ തോന്നി..

എവിടെ നോക്കിയാലും തന്റെ നെഞ്ചോടു ചേർന്നു നിൽക്കുന്ന നന്ദയുടെ മുഖം മാത്രം..


അവൻ തലമുടിയിൽ വിരലുകൾ കോരുത്തു ചുറ്റി വലിച്ചു കൊണ്ട്  അലറി... പിന്നെ പതിയെ പേടിച്ച പോലെ ചുറ്റും നോക്കി ഇരുന്നു..



"താൻ പ്രണയിച്ചത് ആരെ ആണ്..."

"നന്ദയേയോ വൃന്ദയേയോ...."

ഒരിക്കൽ പോലും തന്റെ ഓർമ്മകളിൽ വൃന്ദയുടെ മുഖം  വരാത്തത് എന്താണ്..കുറച്ചു സമയം അവൻ അങ്ങനെ ഇരുന്നിട്ട്  ആസ്വസ്ഥതയോടെ എണീറ്റു ഫോൺ എടുത്തു ..



മനുവിനെ കാൾ  ചെയ്തു കൊണ്ടു  സമയം നോക്കി 

മൂന്ന് മണി എന്ന് കണ്ടതും അവൻ കാൾ കട്ട്‌ ചെയ്തു ആസ്വസ്ഥതയോടെ അതിലേറെ  വല്ലാത്ത ചിന്താഭാരത്തോടെ  അവൻ ബാൽക്കണിയിലെ  റയലിംഗിൽ പിടിച്ചു പുറത്തേക്ക് നോക്കി നിന്നു..

അപ്പോഴും അവന്റെ ഹൃദയത്തിൽ തന്റെ നെഞ്ചോടു ചേർന്നു നിൽക്കുന്ന നന്ദയുടെ മുഖം ആയിരുന്നു..അവന്റെ ഹൃദയം വല്ലാതെ മിടിച്ചു കൊണ്ടിരുന്നു..അവന്റെ കണ്ണുകൾ  പെയ്യാൻ വെമ്പി  നിന്നു...



അടുത്ത ദിവസം..


കുന്നെടതുകാരുണർന്നത്  ശേഖരന്റെ ഒച്ചപ്പാടും ബഹളവും കേട്ടാണ്..


ഇവൻ എന്തിനാ ലേഖേ രാവിലേ കിടന്നു ഈ തൊള്ള തുറക്കണെ..


എന്റെ അമ്മേ എനിക്ക് അറിയില്ല.. ഇന്ന് രാവിലേ എന്നതാ ഇവിടുത്തെ പുകിലെന്നു ..


 ഞാൻ ചോദിച്ചാൽ  അങ്ങേരു നല്ല പച്ച തെറിയെ വിളിക്കും 

എനിക്ക് വയ്യാ...രാവിലേ അങ്ങേരുടെ വായിലെ പുളിച്ച തെറി കേൾക്കാൻ..

അമ്മേടെ മോൻ അല്ലെ അമ്മ പോയി ചോദിക്ക്..


ഹ്മ്മ്... ഞാൻ ഒന്ന് നോക്കിയിട്ട് വരാം എന്നതാ പുകിൽ എന്ന്..


സുഭദ്ര പതിയെ ഹാളിലേക്ക് ചെന്നു...

ശേഖരൻ  ആരോടോ അലറുന്ന  ശബ്ദം ആണ് കേട്ടത്..


"പപ്ഫാ... നായെ... നിനക്ക് നാണം ഇല്ലെടാ അവന്റെ കയ്യിന്നു തല്ലും വാങ്ങി പ്ലാസ്റ്ററും ഇട്ടു വരാൻ.."


നീ എനിക്ക് തന്നെ ഉണ്ടായതാണോ?

അയാൾ വായിൽ തോന്നിയതെല്ലാം പറഞ്ഞു കൊണ്ടിരുന്നു.


സുഭദ്രമ്മാ... സോഫയിൽ ഇരിക്കുന്ന ചെറുമകനെ നോക്കി..


"ഇവൻ എന്തോ ഒപ്പിച്ചു ആരാണ്ടാടെ കയ്യിന്നു മേടിച്ചു കൂട്ടി വന്നിരിക്കുവാണല്ലേ.."


കിട്ടിയെങ്കിൽ കണക്കായി..

തന്തേടെ അല്ലെ മോൻ... കയ്യിൽ ഇരിപ്പ്  നന്നായില്ലെങ്കിൽ ഇതു പോലെ ഇനിയും കിട്ടും.


എന്റെ കൊച്ചുമോൻ ഒക്കെ തന്നെയാ പക്ഷെ തല തെറിച്ചതാ...


അവർ പെട്ടന്ന് കിച്ചണിലേക്ക് വലിഞ്ഞു..


എന്താ അമ്മേ   അവിടെ ബഹളം ലേഖ ചായ കപ്പിലേക്ക് 

പകർന്നു കൊണ്ട് ചോദിച്ചു..


നിന്റെ തല തെറിച്ച പുത്രനു എന്തോ കാര്യമായി കിട്ടിയിട്ടുണ്ട് അതിന്റെ പാടൊക്കെ ആ ശരീരത്തിൽ ഉണ്ട്..

ലേഖ കണ്ണും നിറച്ചു അമ്മയെ നോക്കി..അയ്യോ എന്റെ കുഞ്ഞിന് എന്താ പറ്റിയെ..


നിനക്ക് അറിയാല്ലോ അവന്റെ സ്വഭാവം എന്തേലും വഷളത്തരം ആരുടെ അടുത്തെങ്കിലും കാട്ടി കാണും.. അപ്പൊ പിന്നെ കിട്ടാതിരിക്കുവോ?


അമ്മേ അവൻ അമ്മേടെ കൊച്ചു മോൻ അല്ലെ...

അതിന്റെ ഒരു പരിഗണന കൊടുത്തൂടെ..


ആ.. നീ അങ്ങോട്ട് ചെന്നു പരിഗണന കൊടുക്ക്...

അവൻ ഇപ്പൊ തിരിച്ചു നിനക്ക് ആ പരിഗണന തരും..എനിക്ക് വേണ്ട അവന്റെ പരിഗണന...


ലേഖ പെട്ടന്ന് വല്ലാതെ ആയി ആ മുഖം വേദനയാൽ നിറഞ്ഞു..

എന്റെ മോളെ എനിക്കറിയാം നിന്റെ  വിഷമം..

നമ്മൾ എന്തേലും പറഞ്ഞാൽ ഈ രണ്ടു കാട്ടാളന്മാരും കേൾക്കണ്ടേ...അവര് നമ്മുടെ തല കൊയ്യും..


ഇനി ദൈവം അവരെ നന്നാക്കട്ടെ..

അല്ലാതെ ഞാൻ എന്ത് പറയാനാ...

എല്ലാം സഹിക്കുക തന്നെ...


ഡാ.... ജിതേഷേ... എണീറ്റു വന്നു കാറിൽ കേറട..

ആ പന്ന മോനേ ഒന്ന് കാണാണ്ട് വന്നാൽ ശെരിയാവില്ല..

അതും പറഞ്ഞു അയാൾ അരിശത്തിൽ മകനെ കാറിൽ കയറ്റി ദേവർമഠത്തിലേക്ക് പോയി..


ചായയുമായി വന്ന ലേഖ അവരുടെ പോക്ക് കണ്ടു നെഞ്ചിടിപ്പോടെ നിന്നു..



നന്ദേ...

ടി.... നീ വരണില്ലേ...

ഗേറ്റിനു മുന്നിൽ നിന്നു കൊണ്ട് അനു ഉറക്കെ വിളിച്ചു ചോദിച്ചു..ആ... വരുവാടി...


അമ്മേ.. ഞാൻ ഇറങ്ങുവാണേ...

അച്ഛനോട് പറഞ്ഞേക്ക്  ഞാൻ പോയിന്നു.. വൈകിട്ട് ബസ്സിന്‌ വന്നോളാമെന്നു..


നന്ദ ബാഗും എടുത്തു പുറത്തേക്ക് ഓടുന്ന കണ്ടു ബിന്ദു ചിരിയോടെ മുറ്റത്തേക്ക് ഇറങ്ങി വന്നു നോക്കി നിന്നു..


എന്റെ കുട്ടി ഇപ്പോഴാ ആ പഴയ നന്ദൂട്ടി ആയി മാറിയേ..


എന്തുവാ  ബിന്ദുവേ നീയ് ഈ നോക്കി നിൽക്കാണെ 

എന്റെ രമേ ഞാൻ നന്ദൂട്ടിയെ നോക്കിയതാ.. അവളുടെ പഴയ പ്രസരിപ്പൊക്കെ വന്നു... ഞാൻ കരുതിയെ അവൾ     സങ്കടത്തിൽ ആവുമെന്ന...

എന്റെ ദേവി എന്നേം എന്റെ കുട്ടിയേയും കാത്തു...



അല്ല ബിന്ദുവേ.... വൃന്ദ മോള് വിളിച്ചോ?


ആ വിളിച്ചു..

നന്ദ മോളോട് എന്തൊക്കെയോ സംസാരിക്കണ കേട്ടു..

പിന്നെ അവളെങ്ങു വെച്ചു...

അവൾക്ക് സമയമില്ലെന്നു...


ആ കല്യാണം കഴിഞ്ഞത് അല്ലെ ഉള്ളു അതാവും...

പിള്ളേര് അല്ലെ ..


നീ അതിനു വിഷമിക്കാതെടി...

എനിക്ക് വിഷമം ഒന്നുല്ല രമേ...


എന്റെ നന്ദ മോടെ ലൈഫിനെ കുറിച്ച് അവൾക്ക് യാതൊരു ചിന്തയും ഇല്ലാത്ത പോലെ എനിക്ക് തോന്നി..

പണ്ടൊക്കെ എന്ത് സ്നേഹം ആയിരുന്നു വൃന്ദ മോൾക്ക് നന്ദയോട്...

ഇപ്പൊ എന്താ പറ്റിയെന്നു എനിക്കറിയില്ല..

ബിന്ദു നിറഞ്ഞ കണ്ണുകൾ  തുടച്ചു കൊണ്ട് പറഞ്ഞു..


എന്റെ  ബിന്ദു.... അത് ചിലപ്പോൾ നന്ദമോളുടെ  ലൈഫ്  ഇങ്ങനെയൊക്കെ ആയത് അവളുടി കാരണമാണോന്നു ചിന്തിച്ചാവും.. പിന്നെ ആ വീട്ടിൽ നിന്നും അതിന്റെ പ്രഷറും കാണും..


ദേ... നന്ദേ.. നീ ഇങ്ങനെ വിഷാദ കാമുകിയായി വരാതെ.. ഒന്ന് ചിരിച്ചു വാടി..

ബസ്സ് ഇപ്പോൾ വരും..

നീ ഒന്ന് ചിരിക്കെടി...നിന്റെ ഈ ഓഞ്ഞ മുഖത്തിന്‌  ഈ വിഷാദം ഒട്ടും സൂട്ട് ആവണില്ലെടി..


അതും പറഞ്ഞു അനു അവളുടെ ഇരു കവിളിലും പിടിച്ചു വലിച്ചു..നന്ദ കൂർപ്പിച്ചു അവളെ നോക്കി...


തുടരും

#buttons=(Accept !) #days=(20)

Our website uses cookies to enhance your experience. Learn More
Accept !
To Top