ഹൃദസഖി തുടർക്കഥ ഭാഗം 43 വായിക്കൂ...

Valappottukal


രചന: രാഗേന്ദു ഇന്ദു


ആദ്യഭാഗങ്ങൾ മുതൽ വായിക്കാൻ മുകളിൽ ഹൃദസഖി എന്നു സെർച്ച് ചെയ്യുക...


ദേവിക ഒന്നും പറഞ്ഞില്ല

ഒന്ന് പുഞ്ചിരിച്ചു കഴിച്ചെണീറ്റ് കൈ കഴുകാനായി നടന്നു


പോകണം എന്നുണ്ടെങ്കിൽ 

ഞനറിയുന്ന ഒരു പയ്യനുണ്ട് അജിത് അവന്റെ   ഓട്ടോ വേണമെങ്കിൽ പറഞ്ഞുവിടാം അച്ഛനെ കയറ്റാനും ഇറക്കാനുമെല്ലാം അവൻ ഹെല്പ് ചെയ്യും അവനെ വൈദ്യർക്ക് നല്ലോണം അറിയുകയും ചെയ്യും

ഭക്ഷണം കഴിച്ചുകൊണ്ട് തന്നെയാണ് പറഞ്ഞത്


മം

ഓട്ടോക്കാരന്റെ കൂടെ ഇയാൾക്ക് കൂടി വന്നൂടെ എന്ന് ചോദിക്കണം എന്നുണ്ടായിരുന്നവൾക്ക് പക്ഷെ ചോദിച്ചില്ല.... പകരം ആ ഓട്ടോ ക്കാരന്റെ നമ്പർ വാങ്ങിവെച്ചു



അവർ രണ്ടുപേരും കൂടി തന്നെയാണ് കേബിനിലേക്ക് ചെന്നത് അപ്പോയെക്കും വൈശാഖ് കഴിച്ചു എത്തിയിരുന്നു.. അവിടെ പ്രവീണും പുതിയ എക്സിക്യൂട്ടീവ് മാത്രമേ ഉണ്ടായിരുന്നുള്ളു 


നമുക്കൊരു ഗെയിം കളിച്ചാലോ ... വരുൺ ചോദിച്ചു


ആയോ...... ഞാനില്ല

ആദ്യം ബൈക്കിൽ കയറിയ ഓർമ്മ വെച്ച് ദേവിക വേഗം പറഞ്ഞു

ബൈക്കിലൊന്നും കയറേണ്ട ദേവു.... ലുഡോ കളിക്കാം നീ പേടിക്കാതെ വാ....

അതെ നിമിഷം തന്നെ വൈശാഖ് അവൾക്കുള്ള മറുപടിയും കൊടുത്തു


ഇന്നെന്തായാലും ഒരു ഭൂകമ്പം കഴിഞ്ഞതുകൊണ്ട് കുറച്ചു ശാന്തത കാണും അത് മാക്സിമം വിനിയോഗിക്കണം

പ്രവീണിന്റെ വാക്കുകളെ മറ്റുള്ളവർ കയ്യടിച്ചു അംഗീകരിച്ചു


രണ്ടു ടീം ആയാണ് അവർ ഗെയിം തുടങ്ങിയത് അതിൽ വൈശാകും ദേവികയും വിജയിക്കുകയും ചെയ്തു... നിനക്ക് ഗെയിം കളിക്കാനൊക്കെ അറിയാം ബൈക്കിൽ കയറാനെ പേടിയുള്ളു

എല്ലാവരും കൂടി ദേവികയെ കളിയാക്കി


അവള് കയറിയാൽ ആ ബൈക്ക് പിന്നെ വീട്ടിലെ നിർത്തുള്ളൂ അതു പെണ്ണിനറിയാം

അല്ലെ ദേവു....???

വരുണിനെയും ദേവികയേയും കൊള്ളിച്ചു പറഞ്ഞത്

ആകാശ് ആയിരുന്നു


ഒരു ഭാവവും കാണിക്കാതെ തന്നെ നോക്കിയിരിക്കുന്ന വരുണിനെ കോക്രി കാട്ടികൊണ്ട് ദേവിക തന്റെ വർക്കിലേക്ക് കടന്നു


അധികം വർക്കുകൾ ഒന്നും ഇല്ലാത്തതിനാൽ ദേവിക മനാഫ് സർ ന്റെ ടാബിൽ ഉള്ള പെന്റിങ് എൻക്യുറീസ് കൂടി ക്ലിയർ ചെയ്തിട്ടാണ് ഇറങ്ങിയത്



അടുത്ത ശനിയാഴ്ച തന്നെ ദേവിക  അജിത്തിന്റെ ഓട്ടോ വിളിച്ചു വരുത്തി

അമ്മയുടെ ദേഷ്യവും ശകാരവും വക വെക്കാതെ തന്നെ അജിത്തിന്റെ സഹായത്തോടെ അച്ഛനെ ഓട്ടോയിൽ കയറ്റി 


അവൾ രണ്ടും കൽപ്പിച്ചാണ് എന്ന് തോന്നിയതിനാലാകും ചന്ദ്രിക വേഗം വീട്പൂട്ടി  അവർക്കൊപ്പം ഇറങ്ങി


ഓരോരുത്തര് ഓരോന്ന് പറയും അതും കേട്ട് തുള്ളാൻ ഇവിടെ ഒരെണ്ണം.... ഇപ്പോഴാ ഒന്ന് പലിശയ്ക്കാരെ പേടിക്കാതെ ഉറങ്ങാൻ ആയതു അത് മറക്കണ്ട... ഒരാവശ്യം വന്നാൽ അവരാരും ഉണ്ടാകില്ല 

അമ്മ ആരെ പറ്റിയാണ്  പറയുന്നത് എന്ന് മനസിലായെങ്കിലും ദേവിക ഒന്നും മിണ്ടിയില്ല


ചന്ദ്രികയുടെ എണ്ണിപ്പെറുക്കലുകൾ കേട്ടിട്ടും അതുവരെ മിണ്ടാതിരുന്ന ചന്ദ്രൻ 

ചോദിച്ചു


കാശ് ഒരുപാടാകില്ലേ മോളേ


നോക്കാം അച്ഛാ....



എല്ലാവരുടെയും മൗനത്തിനിടയിൽ ഓട്ടോയുടെ ഇരമ്പൽ മാത്രം കേട്ടു 



ഒരു കുഞ്ഞു ഓടിട്ട വീടായിരുന്നു വൈദ്യരുടേത് 

വാടകക്ക് താമസിക്കുകയാണെന്ന് അജിത് പറഞ്ഞു..


ഓട്ടോയിൽ നിന്ന് ദേവികയും അമ്മയും അജിത്തും കൂടി എടുത്താണ് അച്ഛനെ അവിടുള്ള പടി കട്ടിലിലേക്ക് കിടത്തിയത് 

അവരവിടെ എത്തിയപ്പോ ആരെയോ വൈദ്യം ചെയ്തുകൊണ്ടിരിക്കുകയായിരുന്നു

അതിനാൽ കുറച്ചു സമയം  കാത്തുനിൽക്കേണ്ടി വന്നു


ഏറെ നേരം കഴിയും മുൻപ്  വൈദ്യരും ഒരു സ്ത്രീയും പുറത്തേക്ക് വന്നു


മുറുക്കാൻ വായിലിട്ടു ചവച്ചു കൊണ്ടു പുറത്തേക്ക് വന്ന വൈദ്യർ ദേവികയുടെ സങ്കല്പത്തെക്കാൾ പ്രായം ചെന്നയാളായിരുന്നു.. ഒരു കറപറ്റിയ ഷർട്ടും പച്ച മുണ്ടും ആയിരുന്നു വേഷം 

ഇരിക്കുന്നവരെ ഗൗനിക്കാതെ അകത്തേക്ക് പോയ

വൈദ്യർക്കു പിന്നാലെ വന്ന സ്ത്രീയാണ് അവരോടു സംസാരിച്ചത്.നാൽപതോളം പ്രായം വരും മുഖത്തു ഗൗരവമുള്ള ഒത്ത തടിയുള്ള ആരോഗ്യമുള്ള സ്ത്രീ 


എന്ത് പറ്റിയതാണ്


ആക്‌സിഡന്റ് ആണ്... അരയ്ക്ക് താഴോട്ട് തളർച്ചയാണ്.... വിരലൊന്നും തൊട്ടാൽ അറയുന്നും ഇല്ല


എന്ന്  പറ്റിയതാ...


കുറച്ചായി.....


കുറച്ചായി എന്ന് പറയുമ്പോൾ.....?


കൃത്യമായി പറഞ്ഞാൽ അഞ്ചു വർഷം കഴിഞ്ഞു..


ആണോ... എന്നിട്ടെന്താ അന്നൊന്നും ചെയ്യാതിരുന്നേ


കുറെ കാണിച്ചു... മരുന്നിനും ഭക്ഷണത്തിനും കൂടി പണം തികയാഞ്ഞപ്പോൾ നിർത്തേണ്ടി വന്നു


ഓപ്പറേഷൻ ചെയ്യണം എന്നൊക്കെ പറഞ്ഞതായിരുന്നു


ചന്ദ്രിക പറയുന്ന വാക്കുകളിൽ ചികിൽസിക്കാൻ കഴിയാത്ത വിഷമവും ഇഷ്ടപെടാത ഇങ്ങോട്ട് വന്നതിന്റെ താല്പര്യക്കുറവും ഉണ്ടെന്ന് തോന്നി ദേവികയ്ക്ക്


ശെരി അകത്തെ കട്ടിലിലേക്ക് കിടത്തു.... താങ്ങിപിടിച്ചു ചന്ദ്രനെ അങ്ങോട്ടേക്ക് കിടത്താൻ അവരും കൂടി


വൈദ്യരെ..... ഇവരെടെ...അരയ്ക്ക് കീഴ്പോട്ട് തളർന്നതാണ്...... കുറച്ചായി..... 5 കൊല്ലം

അടുത്തേക്ക് വന്ന വൈദ്യരോട് വലിയ ശബ്ദത്തിൽ ആ സ്ത്രീ രോഗകാര്യം വിവരിച്ചു


എന്തിനിത്ര ശബ്ദമെന്ന് ദേവിക ഓർത്തപ്പോയെക്കും അതിനുള്ള മറുപടിയും വന്നിരുന്നു


വൈദ്യർക്ക് ചെവി കുറച്ചു പിന്നിലാ....


അപ്പോയെക്കും വൈദ്യർ വന്നു വായിൽ മുറുക്കന്നിട്ടു ചവച്ചുകൊണ്ടാണ് വരുന്നത്...വന്നപാടെ അച്ഛനെ തിരിച്ചു കിടത്തി നട്ടെല്ലിന് മുകളിലൂടെ വിരൽ ഓടിക്കാൻ തുടങ്ങി ചില സ്ഥലങ്ങളിൽ വിരൽ അമർത്തുന്നത് ചന്ദ്രൻ അറിയുന്നുണ്ടായിരുന്നു എന്നാൽ ചിലയിടങ്ങളിൽ ഇല്ല.. വൈദ്യർ 

ഓരോന്ന് ചോദിക്കുന്നുണ്ട്  ചന്ദ്രൻ നിലവിളി പോലെ മറുപടിയും നൽകുന്നുണ്ട്

വായിലെ മുറുക്കാനിടയിലൂടെ വരുന്ന വാക്കുകൾ അവൾക്ക് മനം പുരട്ടൽ ഉണ്ടാക്കി

അയാളുടെ വല്ലാത്തൊരു ഇർഷ്യ തോന്നി പുറത്തേക്ക് ഇറങ്ങി നിന്നു


കൊലയിൽ അജി ഇരിക്കുന്നുണ്ട്..


അവളെ കണ്ടപാടേ ചോദിച്ചു.

എന്തുപറഞ്ഞു??


ഒന്നും പറഞ്ഞില്ല.. നോക്കുവാ....


ലാലു ന്റെ കൂടെ ആണല്ലേ വർക്ക്‌ ചെയ്യുന്നേ

അവൾ പോകാതെ തിരിഞ്ഞു കളിക്കുന്നത് കണ്ടിട്ട് അജി ചോദിച്ചു


അതെ...


വൈദ്യൻ നല്ല ആളാണ് എന്തെങ്കിലും ഹോപ്‌ ഉണ്ടെങ്കിൽ ഉറപ്പായും നടക്കും

നല്ലതിന് വേണ്ടി പ്രാർത്ഥിക്കാം


ഹാ... കുറെ ആളുകൾ വരാറുണ്ടോ??


ഓ..... ഞാൻ തന്നെ എത്ര ആളെ കൊണ്ടുവന്നിരിക്കുന്നു


മരത്തിൽ നിന്നു വീണവരൊക്കെ എണീറ്റു നടന്നു പോയിട്ടുണ്ട്

വൈദ്യൻ നോക്കിയിട്ട് പറ്റുന്നത് ആണെങ്കില് എടുക്കും ഇല്ലെങ്കിൽ പറ്റില്ലാന്ന് തന്നെ പറയും... മൂകാംബിക ദേവിയുടെ ഉപാസകൻ ആണ്

അതിന്റെ ഗുണം ആണ് പിന്നെ അച്ഛൻ അപ്പൂപ്പൻമാരായിട്ടുള്ള പാരമ്പര്യ വൈദ്യൻ കൂടി ആണ്


ഈ ഉപാസകൻ എന്നുവെച്ചാൽ എന്താ...


അതോ.....  അത്......അത് എനിക്കും അറിയില്ല  എല്ലാം അറിയാമെന്നാ ഭാവത്തിൽ തുടങ്ങി ഒറ്റൊരാലോചനയോടെ അവന്റെ മറുപടി കിട്ടി


ദേവികയ്ക്ക് ചിരി വന്നു


ദേവു.... അമ്മയുടെ വിളി കേട്ട് അവൾ അകത്തേക്ക് നടന്നു


ഏഴു ദിവസം ഉയിഞ്ഞു തീർക്കണം തല മുതൽ വിരൽ വരെ

900 രൂപ ആകും ഒരു ദിവസത്തേക്ക്

പകുതിക്ക് വെച്ചു നിർത്തിപോകാൻ ആകില്ലേ ഏഴു ദിവസവും ചെയ്യും എന്ന് ഉറപ്പുണ്ടെങ്കിൽ മാത്രം തുടങ്ങാം


അയാൾ ദേവികയെ നോക്കി പറഞ്ഞു


നടക്കും എന്ന് ഉറപ്പാണോ വൈദ്യരെ.... അമ്മയാണ്


കിടന്ന കിടപ്പിൽ നിന്ന് എണീക്കും അത് ഞാൻ ഉറപ്പ് തരുന്നു ബാക്കി ദേവി മൂകാംബികയുടെ അനുഗ്രഹം


ദേവു ആകെ ആശങ്കയിൽ ആയി 6300 രൂപ വരും ഏഴു ദിവസത്തേക്ക് വണ്ടിക്കൂലി വേറെയും

പറ്റുമോ തന്നെകൊണ്ട്....


തുടരും.....

#buttons=(Accept !) #days=(20)

Our website uses cookies to enhance your experience. Learn More
Accept !
To Top