പ്രണയം, തുടർക്കഥ ഭാഗം 45 വായിക്കൂ...

Valappottukal


രചന: Rakhi P Nair

ഒരു സ്ത്രീയ്ക്ക് ഭർത്താവിനെ ഏറ്റവും കൂടുതൽ ഊറ്റിയെടുക്കാൻ കഴിയുന്ന അവസ്ഥയും.....ഭർത്താവിന്റെ കെയർ അനുഭവിക്കാൻ കഴിയുന്ന അവസ്ഥയും ഗർഭകാലം തന്നെയാണല്ലോ....? ഭർത്താവിന്റെ മാത്രമല്ല ഭർത്താവിന്റെ വീട്ടുകാരുടെയും സ്വന്തം വീട്ടുകാരുടെയും സ്നേഹ ലാവനകളിലൂടെ കടന്നുപോകുന്ന മാസങ്ങൾ ആയിരിക്കും ആ ഒമ്പത് മാസക്കാലം.....!!


തൊട്ടതിനും പിടിച്ചതിനും ഒക്കെ എന്നെ വഴക്കു പറയുന്ന ശിവകാമിയെ ഇപ്പോൾ നിങ്ങൾ ഒന്ന് കാണണം....!! ചില ദിവസങ്ങളിൽ രാത്രി അമ്മേ....ഒരു മുട്ട  പൊരിച്ചു തരുമോന്ന് ചോദിച്ചാൽ..... നിനക്കുള്ളതുപോലെ രണ്ട് കൈ തന്നെയാ എനിക്കും ഉള്ളത്.... എന്നെ ഇരുമ്പിൽ ഉണ്ടാക്കിയതൊന്നുമല്ല....വേണമെങ്കിൽ പോയി സ്വന്തമായിട്ട് ഉണ്ടാക്കി കഴിക്ക്....എന്ന് മറുപടി പറഞ്ഞുകൊണ്ടിരുന്ന എന്റെ സ്വന്തം അമ്മ.... ഇപ്പൊ.... എനിക്കിഷ്ടപ്പെട്ട പലതരത്തിലുള്ള അച്ചാറുകളും.... പലഹാരങ്ങളും ഒക്കെ സ്വന്തം കൈകൊണ്ട് തന്നെ ഉണ്ടാക്കി ഇവിടെ കണ്ണേട്ടന്റെ വീട്ടിൽ കൊണ്ടുവരും.....!! ഉണ്ടാക്കിക്കൊണ്ടു വരിക മാത്രമല്ല നിർബന്ധിച്ചു കഴിപ്പിക്കുകയും ചെയ്യും....!!


നെല്ലിക്ക അച്ചാർ.... മാങ്ങ അച്ചാർ.... നാരങ്ങ അച്ചാർ...ഇഞ്ചി കറി....പുളിയിഞ്ചി.... ലവലോലിക്ക  ഉപ്പിലിട്ടത്..... തുടങ്ങിയ എല്ലാവിധ അച്ചാറുകളും അമ്മ കൊണ്ടുവന്നിട്ടുണ്ട്.....!!

പൊതുവേ അച്ചാറ് പ്രേമിയായ എനിക്ക് ഗർഭകാലത്തിൽ അച്ചാറിനോടുള്ള പ്രിയം ഒന്നുകൂടി കൂടി എന്ന് വേണമെങ്കിൽ പറയാം....!!!


ഗർഭകാലത്തിന്റെ ആദ്യ trimester ഇൽ എല്ലാവർക്കും കണ്ടുവരുന്നത് പോലെ ഛർദിയോ...തലകറക്കമോ...ക്ഷീണമോ.... തുടങ്ങിയ ഒരു തരത്തിലുള്ള കോംപ്ലിക്കേഷൻസും എനിക്കുണ്ടായിരുന്നില്ല....!! ഒന്ന് ചെറുതായിട്ട് എങ്കിലും ചർദ്ദിച്ചിരുന്നെങ്കിൽ എന്ന് ഞാൻ ആഗ്രഹിച്ചിരുന്നു എങ്കിലും... ഛർദ്ദിച്ചില്ല....!! മാത്രമല്ല ദിവസം ചെല്ലുന്നതിനനുസരിച്ച് എന്റെ വിശപ്പ് കൂടി കൂടി വന്നു....


ഞങ്ങൾക്ക് ഇവിടെ വീട്ടിൽ തന്നെ ഒരു കുട്ടി ഡോക്ടർ ഉണ്ട്....വേറെ ആരും അല്ല ഞങ്ങളുടെ അന്നക്കുട്ടി തന്നെ ...!! പുതിയ ആളെ കാണാനുള്ള കാത്തിരിപ്പിലാണ് കക്ഷി....! പോരാത്തതിന് അത് കഴിക്കണം ഇത് കഴിക്കണം എന്നൊക്കെയുള്ള അവളുടെ ഉപദേശവും....!!  കുഞ് വരുന്നതും കാത്തുള്ള ദിവസങ്ങൾ എണ്ണി എണ്ണിയാണ് അവൾ ഇരിക്കുന്നത് എന്ന് വേണമെങ്കിൽ പറയാം.....!!


എന്റെ കൊച്ചേ... ഗർഭം  ഇന്ദുവിന് ആണെങ്കിലും അതിന്റെ വെപ്രാളം  നിനക്ക് ആണലോ  എന്ന്... വല്യമ്മച്ചി പോലും അന്നയുടെ ഓരോ ദിവസം എണ്ണിയുള്ള ഇരിപ്പും പരവേശവും ഒക്കെ കാണുമ്പോൾ കൗണ്ടർ അടിച്ചു പോയി....!!


കണ്ണേട്ടന്റെ കാര്യമാണ്  അതിലും  comedy..... പുള്ളി ഇപ്പൊ ആകാശത്തും ഭൂമിയിലും അല്ലെന്നുള്ള രീതിയിലുള്ള നടപ്പ്  ആണ്....!!  കെയർ കൂടിക്കൂടി psycho ആയി പോകുമോ എന്നുള്ള ഭയവും എനിക്കില്ലാതില്ല....!


എന്നെ പരമാവധി സന്തോഷപ്പെടുത്തുക അതാണ് കണ്ണേട്ടന്റെയും അന്നക്കുട്ടിയുടെയും ഒരേ ഒരു ലക്ഷ്യം....!! ഒഴിവ് ദിവസങ്ങളിൽ കണ്ണേട്ടന്റെ വക പാചക പരീക്ഷണങ്ങൾ ഒക്കെ അടുക്കളയിൽ അരങ്ങേറും....! അസിസ്റ്റന്റ് ആയി ഇപ്പോ എന്നെയും അന്നെയും വിളിക്കാറില്ല..... ഒന്നുകിൽ അടുക്കളയിൽ സഹായിക്കാൻ നിൽക്കുന്ന ചേച്ചി കൂടി സഹായിക്കും... അല്ലെങ്കിൽ ഒറ്റയ്ക്ക് തന്നെ ചെയ്യും.... അതാണ്  അവസ്ഥ....!


പൊട്ടന് ലോട്ടറി അടിച്ചത് പോലെയാണ് എന്റെ ഇപ്പോഴത്തെ അവസ്ഥ....!! എന്റെ ഈ ഗർഭകാലത്തിൽ ഞാൻ ഏറ്റവും കൂടുതൽ വട്ടം ചുറ്റിപ്പിക്കുന്നത് കണ്ണേട്ടനെ തന്നെയാണ്....!! പണ്ട് എന്നെ ക്ലാസിൽ നിന്ന് പുറത്താക്കുമ്പോ ഇങ്ങനെ ഒരു അവസരം എനിക്ക് കിട്ടുമെന്ന് പുള്ളിയും വിചാരിച്ചിട്ട് ഉണ്ടാവില്ല....!!


കുളി കഴിഞ്ഞാൽ തലതോർത്തിപ്പിക്കുക..... എന്റെ കാലിൽ നെയിൽ പോളിഷ് ഇടിവിപ്പിക്കുക.... പിന്നെ..... പറയുന്ന ഫുഡ് അപ്പോ അപ്പൊ തന്നെ ചൂടോടെ ഉണ്ടാക്കി തരുക അതൊക്കെയാണ് കണ്ണേട്ടന്റെ ഇവിടത്തെ മെയിൻ പ്രധാന പരിപാടികൾ....!!



കണ്ണൻ എന്ന പേര് മാറ്റി അടിമകണ്ണ് എന്ന് വിളിചൂടെ എന്ന്.... കണ്ണേട്ടൻ എന്നോട് കളിയാക്കി  ചോദിക്കാറുണ്ട്.... അത് പോലെ തന്നെ  എന്തെങ്കിലും ആവശ്യം പറയുമ്പോ.... പഞ്ചാബി ഹൗസ് സിനിമയിൽ ഹരിശ്രീ അശോകൻ വിളിച്ചതുപോലെ... മുത..ലാ...ളി........ എന്നൊരു ആക്കിയ  വിളിയും അതെ  രീതിയിൽ  എന്നെ വിളിക്കും.....!!


ഡെയിലി ഞാൻ ഇട്ടിരിക്കുന്ന ടോപ്പ് പൊക്കി നോക്കി വയർ വലുതാവുന്നുണ്ടോ എന്ന് പരിശോധനയാണ് അന്നയുടെ hobby.....!! ഒരു ടേപ്പ് എടുത്ത്  സെന്റിമീറ്റർ അവൾ അളന്നു നോക്കാറുണ്ട്... ഒരിക്കൽ അങ്ങനെ അളന്നത് കണ്ടപ്പോ വല്യമ്മച്ചി വഴക്ക് പറഞ്ഞു ..... ഗർഭിണികളായ സ്ത്രീകളുടെ വയറ് അങ്ങനെ അളക്കാൻ പാടില്ലത്രേ....!! അതായിരുന്നു വല്യമ്മച്ചിയുടെ നിലപാട്....!


അതിനുശേഷം വല്യമ്മച്ചി കാണാതെ പാത്തും പതുങ്ങിയും.... ആകാംക്ഷ സഹിക്കാൻ വയ്യാതെ ടേപ്പ് ഉപയോഗിച്ച് അളന്നു നോക്കുന്ന ഒരുതരം പ്രത്യേക സ്വഭാവത്തിന് ഉടമയാണ് എന്റെ അന്നക്കുട്ടി....!!


എന്തൊക്കെ പറഞ്ഞാലും ഒരു കാര്യം ഉറപ്പാണ്..... രാവും പകലും പോകുന്നതു പോലും അറിയാതെ എപ്പോഴും ഇങ്ങനെ സന്തോഷം മാത്രം നിറഞ്ഞ ജീവിതം.... അത്..... അനുഭവിക്കുന്നവർക്ക് മാത്രമേ അതിന്റെ സുഖം എത്രയാണെന്ന് മനസ്സിലാക്കാൻ സാധിക്കു....! നാളെ ഉണരുന്നത് എന്ത് ടെൻഷനിൽ ആയിരിക്കും എന്ന ചിന്ത  അല്ല...... നാളത്തെ സുന്ദരമായ ദിനത്തിൽ എന്തൊക്കെ പ്രത്യേകതകൾ ആയിരിക്കും.... എന്നാണ് ഇപ്പോൾ ഞാൻ ചിന്തിക്കുന്നത്....!!


കണ്ണേട്ടന്റെ വക കുഞ് കുഞ് സർപ്രൈസുകളും....ചെറിയ ചെറിയ ഷോപ്പിംഗ് ഉം ഒക്കെയും  ഞാനും കണ്ണേട്ടനും കൂടി ചേർന്ന് നടത്താറുണ്ട്....!! എന്ത് തന്നെ പറഞ്ഞാലും ആ നിമിഷം സാധിപ്പിച്ച് തരുന്ന കണ്ണേട്ടൻ ഒരേയൊരു കാര്യത്തിൽ അല്പം കർക്കശക്കാരനാണ്....! അതാണ്  പുറത്ത് നിന്നുള്ള ഭക്ഷണം.....!!


ഗർഭിണി ആയതിൽ പിന്നെ ഇതുവരെയും പുറത്തുനിന്ന് ആഹാരം വാങ്ങി തന്നിട്ടില്ല കണ്ണേട്ടൻ.....!! ഹോസ്പിറ്റലിൽ ചെക്കപ്പിന് പോകുമ്പോ കണ്ണേട്ടൻ തന്നെ ഒരു ബൗള് നിറയെ ഫ്രൂട്ട്സ് കട്ട് ചെയ്തു വച്ചേക്കും.... അഥവാ എനിക്ക് വിശക്കുമ്പോൾ കഴിക്കാൻ  വേണ്ടി....!! കുഴിമന്തി....അൽഭാമ്....ഷവർമ.... ബർഗർ.... KFC..... ഇതിന്റെയൊക്കെ കടുത്ത ആരാധിക ആയിരുന്ന ഞാനിപ്പോ..... കട്ട്‌ ഫ്രൂട്സും.... ഹോംലി ഫുഡ്  ഉം.... ജ്യൂസും.. നട്സും.. മുട്ടയും.. പാലും.. പച്ചക്കറികളും... മാത്രം അടങ്ങുന്ന ലോകത്തിലേക്ക് ചേക്കേറി....


ദിവസങ്ങൾ മനോഹരമായി തന്നെ മുന്നോട്ടു പോയിക്കൊണ്ടിരുന്നു.....!! ഞാനും എന്റെ വയറ്റിൽ വളരുന്ന കുഞ്ഞുവാവയും.... ഞങ്ങൾക്ക് ചുറ്റും നിൽക്കുന്ന മനുഷ്യരും ഒക്കെ സന്തോഷകരമായ ആ ജീവിതത്തിന്റെ ഒരു ഭാഗമായി മാറി....!!


അങ്ങനെ ഒരു മാസത്തെ സ്കാനിങ്ങിനു ശേഷമാണ് ഡോക്ടർ ആ ഒരു സത്യം ഞങ്ങളോട് തുറന്നു പറഞ്ഞത്.... എന്താണെന്നല്ലേ....? ഞങ്ങളുടെ ഈ സന്തോഷത്തിന് ഇരട്ടിമധുരം ആണെന്ന്..... ഒരാളല്ല രണ്ടുപേരുണ്ട് എന്റെ വയറ്റിനുള്ളിൽ.....!! ഞാനിന്ന് ഇരട്ടക്കുട്ടികളുടെ അമ്മയാണ്....!!


ഡോക്ടറുടെ വായിൽ നിന്നും ഈ സന്തോഷവാർത്ത കൂടി കേട്ടപ്പോ അന്ന് ഹോസ്പിറ്റലിൽ നിന്ന് എന്നെയും കൂട്ടി വീട്ടിലെത്തിയ  കണ്ണേട്ടൻ..... സന്തോഷം കാരണം അന്നയെ എടുത്തു വട്ടം കറക്കി....!! അവളോട് കാര്യം പറയുകയും ചെയ്തു....!! 


ഇതെന്താ ഇച്ചായാ സാധാരണ ഭാര്യമാരയല്ലേ.... സിനിമയിൽ നായകന്മാർ എടുത്ത് വട്ടം കറക്കുന്നത്  എന്ന് അന്ന ചോദിച്ചപ്പോ..... ഇവളെ എടുത്തിട്ട് വേണം എന്റെ നടുവൊടിയൻ എന്നായിരുന്നു കണ്ണേട്ടന്റെ മറുപടി....!!


സംഭവം പുള്ളി പറഞ്ഞത് സത്യമാട്ടോ....! എല്ലാവരുടെയും care ഉം..... തീറ്റ മത്സരത്തിന് പങ്കെടുപ്പിക്കുന്നത് പോലെയുള്ള പരിശീലനവും  ഒക്കെ കൊണ്ട്.....  അല്പം ഉരുണ്ട പ്രകൃത ശരീരമുള്ള ഞാൻ ഇപ്പോ ഒന്നുകൂടെ വീർത്തിട്ടുണ്ട്....!!


Ms. ഇന്ദു സണ്ണി.....!! ഞങ്ങൾ ബാംഗ്ലൂരിൽ താമസിക്കുമ്പോൾ... അവിടെ ഒരു വല്യ പാട്ട  ഉണ്ടായിരിന്നു.....!! വെള്ളത്തിന് ക്ഷാമം വരുമ്പോൾ അതിലാണ് സാധാരണ ഞങ്ങൾ വെള്ളം നിറച്ചു വയ്ക്കാറ്....!! നിന്റെ ഇപ്പോഴത്തെ രൂപം കാണുമ്പോ എനിക്ക് ആ പാട്ടയാണ് ഓർമ്മവരുന്നത്....! എന്ന് കണ്ണേട്ടൻ ഇടയ്ക്കിടയ്ക്ക് എന്നെ ട്രോളി പറയാറുണ്ട്....!!


മറുപടി എന്നോണം കണ്ണേട്ടന്റെ മുഖത്തേക്ക് കൂർപ്പിച്ച് നോക്കുമെങ്കിലും.... എനിക്കും അറിയാം ഞാനിപ്പോ നന്നായിട്ട് തന്നെ വണ്ണം വച്ചിട്ടുണ്ട്ന്ന്....!!


എന്റെ ഗർഭകാലത്തിൽ കുറച്ച് ദിവസങ്ങൾ ഞാൻ എന്റെ വീട്ടിൽ തന്നെ പോയി നിന്നിരുന്നു..... അമ്മയുടെ ആഹാരവും രീതികളും അവിടെ നിൽക്കുന്ന ഒരു സുഖവും ഒക്കെ വേറെ തന്നെയല്ലേ....!! വെക്കേഷൻ സമയമായതുകൊണ്ട് എന്റെ വാലായ അന്നയും ഉണ്ടായിരുന്നു കൂടെ.....!!! എന്റെ അമ്മയ്ക്ക് ഇങ്ങനെ സ്നേഹിക്കാൻ അറിയാമോ എന്ന് തോന്നിയ ദിവസങ്ങൾ  അതായിരുന്നു  അവിടെ നിന്ന എന്റെ ഗർഭകാല  ഓർമ്മ....!! 


മാസങ്ങൾ മുന്നോട്ടു പോകുന്നതിനനുസരിച്ച് എന്റെ വയർ മാത്രമല്ല വീർത്ത് വീർത്തു വന്നത്....!! വയറ്റിനുള്ളിൽ കിടക്കുന്ന രണ്ട് പേരും അത്യാവശ്യം കുറുമ്പുകളും ഒക്കെ സ്റ്റാർട്ട് ചെയ്തു.... അതിന്റെ ഫലമായി ചെറിയ ചെറിയ അനക്കങ്ങളിൽ തുടങ്ങി ഇപ്പോൾ ചവിട്ടും കുത്തും ബഹളവും ആണ്....!!


രണ്ടുപേരുംകൂടി അകത്തു കിടന്നു പാനിപ്പട്ട് യുദ്ധം നടത്തുവാണോ.... എന്ന് അനക്കം കൂടുന്ന ദിവസങ്ങളിൽ ഞാൻ കണ്ണേട്ടനോട് പറയാറുണ്ട്....!!


ഒരാൾക്ക് നിന്റെ സ്വഭാവവും....ഒരാൾക്ക് എന്റെ സ്വഭാവമായിരിക്കും.....!! പാനിപ്പട്ട് യുദ്ധമല്ല മൂന്നാം ലോകമഹായുദ്ധത്തിനുള്ള സാധ്യതയുണ്ട്.... എന്നുള്ള മറുപടി  തിരിച്ചും പറയും....!!


അല്ലെങ്കിലും പണ്ടുമുതലേ ഇങ്ങേര് ഇങ്ങനെയാണല്ലോ.....കുറിക്ക് കുത്തിയത് പോലെ മറുപടി പറയാൻ ഇങ്ങേരെ കഴിഞ്ഞേയുള്ളൂ വേറെ ആരും.....!!!



സന്തോഷകരമായ ദിവസങ്ങൾ മുന്നോട്ടു നീക്കുമ്പോൾ ഞങ്ങൾക്ക് എല്ലാവർക്കും ഒരേ ഒരു ആഗ്രഹം മാത്രമേ ഉണ്ടായിരുന്നുള്ളൂ....!! ഒരു കുഴപ്പം കൂടാതെ എത്രയും പെട്ടെന്ന് തന്നെ ഞങ്ങളുടെ കുഞ്ഞുവാവകൾ പുറത്തേക്ക് വരണമെന്ന്.....!! അവരെ കാണാൻ ഒരു കൂട്ടം മനുഷ്യർ ഇവിടെ കൊതിയോടെ കാത്തിരിപ്പുണ്ട്....!!


വയറ്റിൽ നടക്കുന്ന കുഞ്ഞുകുഞ്ഞ് അനക്കങ്ങളിൽ നിന്നൊക്കെ..... മാതൃത്വത്തിന്റെ സുഖവും ഞാൻ അനുഭവിച്ചു തുടങ്ങി....!!!


************************************

                                                (തുടരും )

#buttons=(Accept !) #days=(20)

Our website uses cookies to enhance your experience. Learn More
Accept !
To Top