ചെകുത്താന്റെ പ്രണയം, തുടർക്കഥ ഭാഗം 53 വായിക്കൂ...

Valappottukal


രചന: ആതൂസ് മഹാദേവ്

ഏറെ നേരത്തിന് ശേഷം അവൻ ഒന്ന് ഓക്കേ ആയി എന്ന് തോന്നിയതും സാന്ദ്ര പതിയെ അവന്റെ തോളിൽ കൈ വച്ചു. അവന്റെ ഭാഗത്ത്‌ നിന്ന് മറുപടി ഒന്നും കാണാതെ ആയതും അവൻ അവനിലേയ്ക്ക് ചേർന്ന് നിന്ന് കൊണ്ട് പറഞ്ഞു .


"സോറി ഡാനി പെട്ടന്ന് ഞാൻ എന്തോ പറഞ്ഞു പോയതാ I'm സോറി "


"മം "


അതിന് മറുപടി ഒന്നും പറയാതെ അവൻ ദൂരേക്ക് നോക്കി കൊണ്ട് ഒന്ന് മൂളി.


"പറയ് എന്താ നിന്റെ പ്ലാൻ "


അത് കേട്ട് അവൻ അവളെ ഒന്ന് നോക്കി കൊണ്ട് റൂമിലേയ്ക്ക് കയറി. പുറകെ സാന്ദ്രയും.


=================================

ദിവസങ്ങൾ ഓരോന്ന് മാറ്റങ്ങൾ ഇല്ലാതെ കടന്ന് പോയ്കൊണ്ടിരുന്നു. ഇപ്പോഴത്തെ വിശേഷം എന്തെന്നാൽ അലോഷി നീതു വിവാഹം ആണ്. അലോഷിയും വീട്ടുകാരും പോയ്‌ രണ്ട് ദിവസം കഴിഞ്ഞതും മാധവൻ മാത്യുവിനെ വിളിച്ചിരുന്നു. മാധവനും സീതയും കൂടെ പോയ്‌ നല്ലൊരു മുഹൂർത്തം ജ്യോത്സനെ കണ്ട് കുറിപ്പിച്ചു. എല്ലാവരും ഇപ്പൊ അതിനയുള്ള കാത്തിരിപ്പിൽ ആണ്.


വിവാഹ ദിവസം അടുത്തിരിക്കുക ആണ്. ഇന്നാണ് നീതുവിനും അലോഷിക്കും വിവാഹ ഡ്രസ്സ്‌ എടുക്കാൻ പോകുന്നത്. രണ്ട് കുടുംബങ്ങളും ഒരുമിച്ച് ആണ് പോകാൻ തീരുമാനീച്ചിരിക്കുന്നത്.





=================================




ഇങ്ങ് ആദമിന്റെ റൂമിൽ ഷോപ്പിൽ പോകാൻ റെഡി ആകുവാണ് ആമി. ആദം റെഡി ആയ് ബെഡിൽ ഫോൺ നോക്കി ഇരിപ്പുണ്ട്. ഇടയ്ക്ക് ഇടയ്ക്ക് മുഖം ഉയർത്തി അവളെ നോക്കുന്നുണ്ട്.


"എന്റെ ആമി കൊച്ചേ ഇതുവരെ കഴിഞ്ഞില്ലേ "


ഒരുപാട് സമയം ആയിട്ടും അവളുടെ ഒരുക്കം തീരാത്തത് കണ്ട് ആദം ഫോണിൽ നിന്ന് മുഖം ഉയർത്തി അവളോട്‌ ചോദിച്ചു.


"ദാ കഴിഞ്ഞു ഇച്ചായ "


നെറ്റിയിലേക്ക് അൽപ്പം സിന്ദൂരം എടുത്ത് ചാർത്തി കൊണ്ട് അവൾ അവന്റെ അരുകിലേയ്ക്ക് നടന്ന് കൊണ്ട് പറഞ്ഞു.

എന്നാൽ പെട്ടന്ന് അവൾക്ക് തല ആകെ ചുറ്റി മറിയും പോലെ തോന്നി. കണ്ണൊക്കെ തെളിഞ്ഞു കാണാത്തത് പോലെ. അവൾ മുന്നോട്ട് നടക്കാൻ കഴിയാതെ തലയിൽ രണ്ട് കൈ കൊണ്ട് അമർത്തി പിടിച്ച് കൊണ്ട് വിളിച്ചു.


"ഇ...ച്ചായ "


അവളുടെ ഇടർച്ചയോടെ ഉള്ള ശബ്ദം കേട്ട് ആദം മുഖം ഉയർത്തി നോക്കി. അവളുടെ നിൽപ്പ് കണ്ട് അവന്റെ നെഞ്ചിൽ ഒരു കൊള്ളിയാൻ പാഞ്ഞു. അവൻ ഫോൺ ബെഡിൽ ഇട്ട് കൊണ്ട് വേഗം അവളുടെ അരികിലേയ്ക്ക് വന്ന് ചേർത്ത് പിടിച്ചു കൊണ്ട് ചോദിച്ചു.


"എന്താ മോളെ എന്ത് പറ്റി "


അവൻ ആദിയോടെ അവളുടെ മുഖം പിടിച്ച് ഉയർത്തി കൊണ്ട് ചോദിച്ചു.


"ഒന്നുമില്ല എനിക്ക് ഒന്ന് ഇരിക്കണം ഇച്ചായ "


അവൻ അവളെയും ചേർത്ത് പിടിച്ച് ബെഡിൽ കൊണ്ട് വന്ന് ഇരുത്തി ഹെഡ് ബോർഡിലേയ്ക്ക് പില്ലോ വച്ച് ചായ്ച്ച് കിടത്തി.


"എന്ത് പറ്റി ആമി നിനക്ക് "


അവന്റെ മുഖത്തെ ടെൻഷൻ കണ്ട് അവൾ ഒരു പുഞ്ചിരിയോടെ പറഞ്ഞു.


"ഒന്നുമില്ല എന്റെ ഇച്ചായ ഭക്ഷണം ഒന്നും ഇതുവരെ കഴിച്ചില്ലല്ലോ, പിന്നെ നിങ്ങൾ എന്നെ രാത്രിയിൽ ഉറങ്ങാനും സമ്മതിച്ചില്ലലോ അതുകൊണ്ട് ആകും "


അവസാന ഭാഗം അവൾ അവനെ നോക്കി ചുണ്ട് കൂർപ്പിച്ചു കൊണ്ട് പറഞ്ഞതും അവൻ ആ ടെൻഷനിലും ചിരിച്ചു പോയി. പിന്നെ എന്തോ ഓർത്ത പോലെ പറഞ്ഞു.


"സോറി മോളെ അതുകൊണ്ട് ആണോ നിനക്ക് ഇങ്ങനെ വന്നേ "


"അയ്യോ എന്റെ ഇച്ചായ ഞാൻ വെറുതെ പറഞ്ഞതാ. ഇത് ഇത്തിരി ഭക്ഷണം കഴിക്കുമ്പോൾ മാറും "


അവൾ അവനെ സമാധാനിപ്പിക്കാൻ എന്ന രീതിയിൽ പറഞ്ഞതും അവന് ഇത്തിരി ആശ്വാസം തോന്നി.


"എന്നാൽ വാ നമ്മുക്ക് താഴേയ്ക്ക് പോകാം നീ ഭക്ഷണം കഴിക്കാൻ നോക്ക് "


അതും പറഞ്ഞ് ആദം ആമിയെയും കൊണ്ട് താഴേയ്ക്ക് ഇറങ്ങി.


ആദവും ആമിയും താഴേയ്ക്ക് വരുമ്പോൾ അലോഷി ഒഴികെ ബാക്കി എല്ലാവരും താഴെ ഇരിപ്പുണ്ടായിരുന്നു. ആമിയെ ചേർത്ത് പിടിച്ച് വരുന്ന ആദമിനെ കണ്ട് നിർമല വേഗം സോഫയിൽ നിന്ന് എഴുന്നേറ്റ് കൊണ്ട് ചോദിച്ചു.


"എന്താ എന്ത് പറ്റി മോനെ "


"ഒന്നുമില്ല അമ്മേ ഇവൾക്ക് ചെറിയൊരു തല കറക്കം "


അത് കേട്ട് അവരുടെ മുഖത്ത് വേവലാതി നിറഞ്ഞു എങ്കിൽ മേരിയുടെ മുഖം വിടർന്നു. അവർ എന്തോ മനസിലായ പോലെ നിർമലയുടെ അടുത്തേയ്ക്ക് വന്ന് അവരുടെ കാതിൽ ആയ് എന്തോ ഒന്ന് പറഞ്ഞു. അത് കേട്ട് അവരുടെ കണ്ണുകൾ നിറഞ്ഞ് വന്നു. അവർ വേഗം ആമിയെ പുണർന്നു. ആദവും ആമിയും മാത്യുവും എന്താ കാര്യം എന്ന് മനസിലാകാതെ നിന്നു.


"മോള് ഈ മാസം പീരിയഡ്സ് ആയിരുന്നോ "


അത് കേട്ട് ആമി ഒരു ഞെട്ടലോടെ അവരെ മുഖം ഉയർത്തി നോക്കി. ശേഷം എന്തോ ഓർത്തെടുത്ത പോലെ ഇല്ല എന്ന അർഥത്തിൽ തലയാട്ടി കാണിച്ചു. മേരി അവളുടെ വയറിലേയ്ക്ക് നോക്കി ചെറിയോടെ തലയാട്ടി. അത് കണ്ട് ആമിയുടെ കണ്ണുകൾ നിറഞ്ഞൊഴുകി, ശരീരം ആകെ വല്ലാതെ വിറയ്ക്കുന്ന പോലെ തോന്നി അവൾ. അവൾ തന്റെ ഇരു കൈകളാലും വയറിൽ പൊതിഞ്ഞു കൊണ്ട് അടുത്ത് നിൽക്കുന്ന ആദമിന്റെ നെഞ്ചിലേയ്ക്ക് ചേർന്ന് കൊണ്ട് അവന്റെ മുഖത്തേയ്ക്ക് നോക്കി. അവനും എന്തൊക്കെയോ സംശയത്തോടെ അവളെ തന്നെ നോക്കി നിൽക്കുവാണ്.


"ഇ....ച്ചായ നമ്മു...ടെ കു...ഞ്ഞ് വന്നു, ദേ ഇ...വിടെ ഇച്ചായ..ന്റെ ചോര.........."


ബാക്കി പറയാൻ കഴിയാതെ അവന്റെ നെഞ്ചിലേയ്ക്ക് മുഖം അമർത്തി അവൾ കരഞ്ഞു പോയിരുന്നു. ആദം തുടിച്ചുയരുന്ന സന്തോഷത്തോടെ അവളെ അവന്റെ നെഞ്ചിലേയ്ക്ക് ചേർത്ത് വരിഞ്ഞു മുറുക്കി.

മാത്യുവും കേട്ട വാർത്തയുടെ സന്തോഷത്തിൽ ആണ്.


"എന്താണ് ഇവിടെ പരസ്യമായ് ഒരു കെട്ടിപ്പിടുത്തം ഒക്കെ "


സ്റ്റെയർ ഇറങ്ങി താഴേയ്ക്ക് വന്ന അലോഷി ഈ കാഴ്ച്ച കണ്ട് ചോദിച്ചു.


"നീ അറിഞ്ഞോ ടാ നീ ഒരു അങ്കിൾ ആകാൻ പോകുവാ "


മാത്യു അവന്റെ അടുത്തേയ്ക്ക് വന്ന് സന്തോഷത്തോടെ പറഞ്ഞതും അവൻ ആദ്യം കാര്യം മനസിലാകാതെ എല്ലാവരേയും മാറി മാറി നോക്കി. അവന്റെ കണ്ണുകൾ നിറ കണ്ണുകളോടെ നിൽക്കുന്ന ആമിയിയും ആദമിലും വന്ന് നിന്നതും അവൻ കണ്ണുകൾ വിടർത്തി അവരെ നോക്കി ആണോ എന്ന് ചോദിച്ചു. അവർ ഇരുവരും ഒരുമിച്ച് അതെ എന്ന് തലയാട്ടി കാണിച്ചു. അത് കണ്ട് അവൻ വേഗത്തിൽ ആമിയുടെ അടുത്തേയ്ക്ക് പോയ്‌ അവളെ ചേർത്ത് പിടിച്ച് നെറ്റിയിൽ ആയ് സ്നേഹത്തോടെ ചുംബിച്ചു. നിറഞ്ഞ കണ്ണുകൾ അടച്ച് അവൾ അവളുടെ സ്വന്തം ചേട്ടായിയുടെ ചുംബനം സ്വികരിച്ചു.


"ആദം നീ ആദ്യം മോളെ ഹോസ്പിറ്റലിൽ കൊണ്ട് കാണിക്ക്, ഞങ്ങൾ പോയ്കോളാം ഇന്ന് മോളെയും കൊണ്ട് ഇനി വരാൻ നിൽക്കണ്ട "


മാത്യു അത് പറഞ്ഞതും ആമിയുടെ മുഖം ഒന്ന് വാടി. അവൾ അത്രയും ആഗ്രഹത്തോടെ കാത്തിരുന്ന ദിവസം ആയിരുന്നു ഇന്ന്. അവളുടെ മുഖത്തെ സങ്കടം ആദവും അലോഷിയും ശ്രെദ്ധിക്കുകയും ചെയ്തു.


"അതൊന്നും പറഞ്ഞാൽ പറ്റില്ല, അവൾക്ക് കുഴപ്പം ഒന്നുമില്ല അല്ലെ ആമി "


അലോഷി അവളെ തോളിലൂടേ കൈയിട്ട് കൊണ്ട് ചോദിച്ചതും അവളും ഉത്സാഹത്തോടെ തലയാട്ടി കാണിച്ചു.


"ടാ നീ ഒരു കാര്യം ചെയ് ആമിയെ ഹോസ്പിറ്റലിൽ കാണിച്ചിട്ട് അത് വഴി ഷോപ്പിലേക്ക് വന്നാൽ മതി "


അലോഷി ആദമിനോട് പറഞ്ഞതും അവൻ അത് സമ്മതിച്ചു. അത് കേട്ട് ആ മുഖം വിടരുകയും ചെയ്തു.


"എന്നാൽ നിങ്ങൾ ഇറങ്ങാൻ നോക്ക് "


നിർമല പറഞ്ഞതും ആദം ആമിയെയും ചേർത്ത് പിടിച്ച് പുറത്തേക്കിറങ്ങി.






=================================




ഹോസ്പിറ്റലിൽ എത്തിയ ശേഷം ടെസ്റ്റുകൾ എല്ലാം കഴിഞ്ഞ് പുറത്ത് ഡോക്ടറിനെ കാണാൻ വെയിറ്റ് ചെയ്തിരിക്കുകയാണ് ആദവും ആമിയും. രണ്ടു പേരിലും നന്നായി ടെൻഷൻ ഉണ്ട്. എന്നാലും ഓരോന്ന് പറഞ്ഞ് അവളെ കൂൾ ആക്കുകയാണ് ആദം.


"പൗർണമി ആദം "


ഒരു സിസ്റ്റർ പുറത്തേക്ക് വന്നു വിളിച്ചതും ആമിയും ആദവും ചെയറിൽ നിന്ന് എഴുന്നേറ്റ് അവരുടെ അടുത്തേയ്ക്ക് പോയി.


"ഞാൻ ആണ് "


ആമി അവരെ നോക്കി പറഞ്ഞു.


"അകത്തേയ്ക്ക് വരൂ "


സിസ്റ്റർ ഡോർ തുറന്നു കൊടുത്തതും ഇരുവരും അകത്തേക്ക് കയറി. ഏകദേശം 50 വയസ്സോളം പ്രായം തോന്നിക്കുന്ന ഒരു സ്ത്രീയായിരുന്നു ഡോക്ടർ.


"രണ്ടാളും ഇരിക്കൂ "


അവർ സ്വവേദ ഉള്ള നിറഞ്ഞ പുഞ്ചിരിയോടെ ഇരുവരെയും നോക്കി പറഞ്ഞതും. അവരും ഒരു പുഞ്ചിരി കൈമാറി സീറ്റിലേക്ക് ഇരുന്നു.


"ഡോക്ടർ റിപ്പോർട്ട്‌ "


സിസ്റ്റർ ആമിയുടെ റിപ്പോർട്ട് ഡോക്ടരേ ഏൽപ്പിച്ചു. അവർ അതു തുറന്നു നോക്കി സൂക്ഷ്മമായി നിരീക്ഷിച്ചു. നിമിഷങ്ങൾക്ക് ശേഷം ഒരു പുഞ്ചിരിയോടെ മുഖമുയർത്തി ഇരു വരെയും നോക്കി കൊണ്ട് പറഞ്ഞു.


" Congratulations you are going to be parents "


അത് കേൾക്ക് ആമിയുടെ കൈകൾ ആദമിന്റെ കയ്യിൽ ഒന്നു മുറുകി. ഇരുവരുടെയും കണ്ണുകൾ ഒന്നു നിറഞ്ഞു.


" വേറെ പ്രശ്നങ്ങൾ ഒന്നും തന്നെ ഇല്ല ബോഡി അല്പം വീക്ക് ആണ് അതുകൊണ്ട് നല്ല ഭക്ഷണം കഴിക്കുകയും ധാരാളം വെള്ളം കുടിക്കുകയും വേണം. ഞാൻ ഒരു ടാബ്ലറ്റ് എഴുതിത്തരാം അത് ദിവസവും കഴിക്കണം"


അതും പറഞ്ഞ് ഡോക്ടർ പ്രിസ്ക്രിപ്ഷൻ എഴുതി കൊടുത്തു.


" എന്തെങ്കിലും ബുദ്ധിമുട്ടുകൾ തോന്നണെങ്കിൽ വന്നു പറഞ്ഞോളൂ പേടിക്കാൻ മാത്രം ഒന്നുമില്ല കേട്ടോ "


അവർ അവളെ നോക്കി കണ്ണ് പുഞ്ചിരിച്ചു കൊണ്ട് പറഞ്ഞു. അത് കാൺകേ  അവൾക്ക് തന്റെ മനസ്സിലെ ടെൻഷൻ പകുതി കുറയും പോലെ തോന്നി.


" ഈ സമയം അമ്മ ഹാപ്പി ആയ് ഇരുന്നാലേ ഉള്ളിലെ കുഞ്ഞും ആരോഗ്യത്തോടെ ഇരിക്കൂ. അതുകൊണ്ട് പൗർണമിക്ക് ടെൻഷൻ ഒന്നും വേണ്ട കേട്ടോ"


"ഓക്കേ ഡോക്ടർ "


അവളും തിരികെ നിറഞ്ഞ പുഞ്ചിരിയോടെ മറുപടി പറഞ്ഞു. അവർ രണ്ടാളും ഉടനെ തന്നെ അവിടെ നിന്നും തിരികെ ഇറങ്ങി. തിരികെ പോകാൻ കാറിലേക്ക് കയറിയതും ആമി ആദമിന്റെ കയ്യിൽ ചുറ്റിപ്പിടിച്ചു കൊണ്ട് ചാരിയിരുന്നു. അവനും ചെറുചിരിയോടെ അവളെ ചേർത്തു പിടിച്ചു.


"ആമി കൊച്ചേ നീ ഹാപ്പി അല്ലെ "


അവളുടെ നെറ്റിയിൽ ഒന്ന് ചുംബിച്ചു കൊണ്ട് അവൻ ചോദിച്ചതും


"ഒത്തിരി ഒത്തിരി ഇച്ചായ "


അല്പം ഉയർന്നു പൊങ്ങി അവന്റെ കവിളിൽ ചുംബിച്ചു കൊണ്ട് അവൾ പറഞ്ഞു.


"എന്നാൽ പോയാലോ എല്ലാവരും അവിടെ നമ്മളെ വെയിറ്റ് ചെയ്ത് ഇരിപ്പുണ്ടാവും "


ആദം അത് പറഞ്ഞതും ആമി സീറ്റിലേക്ക് നേരെ ഇരുന്നു. ഉടൻതന്നെ അവർ അവിടെ നിന്ന് ഷോപ്പിലേക്ക് യാത്രയായി. തിരികെയുള്ള യാത്രയിൽ അവർ ഇരുവരും അത്യധികം സന്തോഷത്തിൽ ആയിരുന്നു. തങ്ങളുടെ ജീവിതത്തിലേക്ക് നിറം പകരാൻ മറ്റൊരു അതിഥി കൂടി വരുന്നതിൽ. അവരുടെ രണ്ടാളുടെയും പൊന്നോമന. തുടരും... ലൈക്ക് കമന്റ് ചെയ്യണേ...

#buttons=(Accept !) #days=(20)

Our website uses cookies to enhance your experience. Learn More
Accept !
To Top