ആത്മസഖി, തുടർക്കഥ ഭാഗം 38 വായിക്കൂ...

Valappottukal


രചന: മഴ മിഴി                            


മുന്നിൽ ദേഷ്യത്തിൽ നിൽക്കുന്ന കാശിയെ കണ്ടു നന്ദ ഞെട്ടി..

അനു ദേഷിച്ചു അവളെ നോക്കി...


എടി... ഇങ്ങേരു വീണ്ടും എന്നെ ചതിച്ചു....

ചന്തു ചതിക്കില്ലെന്നു പറഞ്ഞത് വെറുതെയ...

ഇങ്ങേരു ചതിയൻ ചന്തു തന്നെയാ...



കാശി  നെറ്റി ചുളിച്ചു ദേഷ്യത്തിൽ എല്ലാവരെയും നോക്കി....

ഇതെന്താ ക്ലാസ്സ്‌ റൂമോ അതോ വല്ല ചന്തയുമാണോ?

ഞാൻ വരാൻ ഒന്ന് വൈകി എന്ന് കരുതി ഇത്രേം വളർന്ന നിങ്ങൾക്കൊന്നും ഒരു ഡിസിപ്ലിനുമില്ലേ...ചെറിയ ക്ലാസ്സിൽ അതൊന്നും പഠിച്ചിട്ടില്ലേ....

അവന്റെ ലെക്ചറടി കേട്ടു അനു പതിയെ കുനിഞ്ഞിരിക്കുന്ന നന്ദേ തോണ്ടി...


ടി... മരപ്പട്ടി... നിന്റെ ഓഞ്ഞ കെട്ടിയോൻ ഇതെന്തോന്നാ പറയുന്നേ....

ഇങ്ങേരെ തനി ചന്തയ... എന്നിട്ടാ അങ്ങേരുടെ ഒരു  ഡിസിപ്ലിനും കോപ്പും...

അനു കലിപ്പിൽ പറഞ്ഞു കൊണ്ടിരുന്നു...


ക്ലാസ്സിലെ മറ്റു കുട്ടികൾ നന്ദേയും കാശിയെയും മാറി മാറി നോക്കി കൊണ്ട് എന്തൊക്കെയോ അടക്കി പിടിച്ചു സംസാരിക്കുന്നുണ്ട്..


നന്ദ തലചാരിച്ചു അനുനെ നോക്കി കൊണ്ട് എന്തോ പറയാൻ വന്നതും കാശിയുടെ ശബ്ദം കർണാപടത്തിൽ  തുളച്ചു കയറി...


അനുരാധ... പ്ലീസ് സ്റ്റാൻഡ് അപ്...

അനു ദയനീയമായി നന്ദേ നോക്കി കൊണ്ട് എണീറ്റു...

എന്താ അവിടൊരു ടോകിങ്...

ഞാനും കൂടി കേൾക്കട്ടെ....


കാശി  ചെയറിൽ നിന്നും എണീറ്റു  അവർക്ക് അടുത്തേക്ക് വന്നു...

Tell me anuradha what is the matter?

Any important?


അനു പേടിച്ചു വിറച്ചു ഉമിനീരിറക്കി കൊണ്ട് അവനെ മനസ്സിൽ പ്രാകി..


പെട്ടന്ന് കാശിയുടെ ശബ്ദം വീണ്ടും ഉയർന്നു...

സൈലന്റ്....

എല്ലാവരും സൈഡ് ബിസ്സിനെസ്സ് നിർത്തി പെട്ടന്ന് സൈലന്റ് ആയി... മുട്ട് സൂചി വീണാൽ കേൾക്കുന്നത്ര നിശബ്ദത നിറഞ്ഞു..


അനു നിന്നു വിയർത്തു... നന്ദ തല താഴ്ത്തി ഇരുന്നു വിറച്ചു..

ഇടക്കിടെ കുട്ടികളുടെ കണ്ണുകൾ അവളിൽ പതിഞ്ഞതും അവൾക്ക് അതൊരു ആരോചകമായി തോന്നി..


കാശി ഡസ്കിന്റെ സൈഡിൽ കയറി ഇരുന്നു കൊണ്ട് അനുനെ നോക്കി...

അനുരാധ.... കാര്യം ഇതുവരെ പറഞ്ഞില്ല...

അത് സാർ.. ഞാൻ.... ഞാനൊരു ഡൌട്ട് നന്ദയോട് ചോദിച്ചതാ...

നന്ദ ഞെട്ടി അവളെ നോക്കി...


എന്നെ ചതിച്ചാല്ലോടി ദുഷ്ടേ നീ....


നന്ദ സ്റ്റാൻഡ് അപ്...

നന്ദ പതിയെ തല ഉയർത്തി എണീറ്റു കൊണ്ട് അവനെ നോക്കി...

കാശി അവളുടെ മുഖത്തേക്ക് സൂക്ഷിച്ചു നോക്കി...


കഴുത്തിൽതാൻ അണിയിച്ച താലിയും നെറ്റിയിൽ സിന്ദൂരവും അവളുടെ മുഖത്തിന്റെ മാറ്റു കൂട്ടുന്നത് പോലെ അവനു തോന്നി.. കാശി അവളെ തന്നെ ഉറ്റു നോക്കി നിന്നു...


ഇവൾ പറഞ്ഞത് പോലെ തന്നെ ചെയ്തല്ലോ എന്നോർത്തതും അവന്റെ ചുണ്ടിൽ ചിരി വിടർന്നെങ്കിലും അവൻ അത് മറച്ചു ഗൗരവത്തിൽ അവളെ നോക്കി...


നന്ദ ഓട്ടാ കണ്ണിട്ടു അവനെ നോക്കി...

ഈശ്വര ഈ കാലൻ എന്നെ കൊല്ലും... എങ്ങനെയാ ഒന്ന് തടി തപ്പുക...


ഇനി പറ എന്താണ് ഡൌട്ട്...

അത്... അത് പിന്നെ നന്ദ നിന്നു വിക്കി...


പെട്ടന്ന് ക്ലാസ്സിൽ ആരുടെയോ ചിരി ഉയർന്നു അതൊരു കൂട്ട ച്ചിരിയായി മാറാൻ അധിക സമയം എടുത്തില്ല...


കാശി എല്ലാവരെയും നോക്കി.... കൊണ്ട് മുന്നിലത്തെ ബെഞ്ചിൽ ഇരുന്നു ചിരി അടക്കാൻ പാട് പെടുന്ന കുട്ടിയെ എണീപ്പിച്ചു...


അവൾ അവന്റെ മുഖത്തേക്ക് നോക്കി പൊട്ടി പൊട്ടി ചിരിച്ചു...


നിങ്ങൾക്ക് എല്ലാം എന്താ പറ്റിയെ... കാശി അമ്പരപ്പോടെ ചോദിച്ചു..

ഞാൻ വന്നപ്പോൾ മുതൽ നിങ്ങൾ എല്ലാവരും വയെഡ്  ആയി പെരുമാറുന്നു... ഇന്നത്തെ എന്റെ ക്ലാസ്സ്‌ എടുക്കാനുള്ള മൂഡ് പോയി...


എന്നെ കണ്ടാൽ എന്താ വല്ല കോമാളിയെയും പോലുണ്ടോ?


നോ... സർ...

പിന്നെ എന്താ കാര്യം...


പെട്ടന്ന് അവന്റെ മുന്നിൽ നിന്ന കുട്ടി പറഞ്ഞു...

അത് പിന്നെ സാറിന്റെയും നന്ദേടെയും റൊമാൻസ് കണ്ടു ചിരിച്ചു പോയതാ...


നന്ദ ഞെട്ടി പണ്ടാരം അടങ്ങി...റൊമാൻസൊ അതും ഈ ഗോറില്ലയുമായോ?

അനു അവളെ നോക്കി പല്ലിളിച്ചു...

നിനക്ക് ഉള്ള പണി വരുന്നുണ്ട് മോളെ... അനു പതിയെ പറഞ്ഞു...



നന്ദ പെട്ടല്ലോ എന്നാ രീതിയിൽ അവളെ നോക്കി...

കാശി എല്ലാവരെയും നോക്കി കൊണ്ട് നന്ദേ  ചുഴിഞ്ഞു നോക്കി...പിന്നെ മുന്നിൽ നിൽക്കുന്ന കുട്ടിയെ നോക്കി..


What nonsens are you toking....?

Nonsens അല്ല സാർ...

സത്യമാ... ക്ലാസ്സിലെ കുട്ടികൾ ഒരുമിച്ചു പറഞ്ഞു...


സാറിന്റെയും നന്ദേടെയും മാര്യേജ് ഫോട്ടോ കണ്ടു...

സൂപ്പർ....

Made for each other...


കാശി കണ്ണും ഉരുട്ടി അവളെ നോക്കി...

എടി പൂതനെ നീ ഫോട്ടോ എല്ലാർക്കും കാട്ടി കൊടുത്തോ...കാശി കണ്ണുരുട്ടി മറിച്ചു കൊണ്ടിരുന്നു 



നന്ദ  അനുനെ നോക്കി നിന്നു...എന്തൊക്കെയോ പിറുപിറുത്തു 


കാശി വേഗം ഗൗരവത്തിലായി....

എല്ലാവരുടെയും നോട്ട് ബുക്ക് എടുത്തേ..

നോട്ട് കംപ്ലീറ്റ് ആണോന്നു നോക്കണം ‌....

എല്ലാവരും ഞെട്ടി ബുക്കുമായി അവന്റെ പിന്നാലെ ചെന്നു...

അനു ബുക്ക്‌ എടുത്തുകൊണ്ടു നന്ദേ നോക്കി...

അവൾ നിന്നു പരുങ്ങി....

എന്താടി  നോക്കി നിൽക്കുന്നെ അങ്ങേരു ദേഷ്യത്തിന് നിന്നെ എണ്ണയിൽ മുക്കി പൊരിക്കണ്ടങ്കിൽ വേഗം ബുക്കുംഎടുത്തു കൊണ്ടു വാടി കുട്ടി പിശാശ്ശെ...


എന്റെ നോട്ട് ഇൻകംപ്ലീറ്റ് ആണ്....അവൾ പല്ലിളിച്ചു കൊണ്ട് പറഞ്ഞു...

എന്റെ ദേവ്യേ... നീ അത് എഴുതിയില്ലേ..

ഇല്ലന്ന് അവൾ കണ്ണടച്ച് കാട്ടി...


അതോണ്ട് നീയും ബുക്ക്‌ വെക്കേണ്ട അതും പറഞ്ഞു നന്ദ അനുന്റെ ബുക്കു പിടിച്ചു വാങ്ങി...

അനു ബുക്കു വാങ്ങാനായി പിടിച്ചതും കാശി അവരെ രണ്ടാളെയും വിളിച്ചു...


കഴിഞ്ഞില്ലേ ഇതുവരെ നിങ്ങടെ ഡൌട്ട്...

എന്നോട് പറഞ്ഞാൽ ഞാൻ പറഞ്ഞു തരാം..


എവിടെ നിങ്ങടെ നോട്ട്...

അത് കൊണ്ടുവന്നില്ല സാർ....

മറന്നുപോയി...

രണ്ടാളും ഒരുമിച്ചോ?

എന്നാലെ രണ്ടാളും കൂടി പുറത്തോട്ട് ഇറങ്ങിക്കോ എന്നിട്ട് 1000 തവണ ഞാൻ ഇനി ബുക്ക്‌ മറക്കില്ലെന്നു എഴുതി തന്നിട്ട് ക്ലാസ്സിൽ കയറിയാൽ മതി..


നന്ദയും അനുവും വേഗം പുറത്തേക്ക് ഇറങ്ങി....

കാല മാടൻ.... ഇങ്ങോട്ട് കെട്ടി എടുക്കില്ലെന്നു പറഞ്ഞിട്ട് കെട്ടി എടുത്തേക്കുന്നു...മനുഷ്യനെ എഴുതി പണ്ടാരമടക്കാൻ...


ഇങ്ങേർക്ക് എഴുത്തിൽ ആരേലും കൂടോത്രം ചെയ്തോ...

നന്ദ വായിൽ തോന്നിയത് പറഞ്ഞു കൊണ്ടിരുന്നു 


നീ ഒരക്ഷരം മിണ്ടരുത്...

തെണ്ടി..

നീ അങ്ങേരു വരില്ലെന്ന് പറഞ്ഞു എന്നെ കൊതിപ്പിച്ചവളാ....

എടി... ഞാൻ പറഞ്ഞല്ലോ അങ്ങേരു എന്നെ ചതിച്ചതാണെന്നു..

അങ്ങേരു ചതിയാനാടി..ചതിയൻ...



ഉച്ചക്കത്തെ ക്ലാസ്സ്‌ കഴിഞ്ഞു കാശി  സ്റ്റാഫ്‌ റൂമിലേക്ക് നടക്കുമ്പോഴാണ് പിന്നിൽ നിന്നും ജൂലി മിസ്സ് വിളിച്ചത്...


അവൻ തിരിഞ്ഞു അവരെ നോക്കി... അവർക്ക് ഒപ്പം മറ്റു രണ്ടു മൂന്ന് ടീച്ചേഴ്‌സും ഉണ്ടാരുന്നു...


അതെയ്.... സാറെ... ഞങ്ങൾ കേട്ടതൊക്കെ സത്യം ആണോ?

കാശി എന്താണെന്നു ഉള്ള രീതിയിൽ അവരെ നോക്കി...


സാറിന്റെ ക്ലാസ്സിലെ  നന്ദ എന്ന കുട്ടിയുമായി സാറിന്റെ വിവാഹം കഴിഞ്ഞെന്നു കുട്ടികൾ പറഞ്ഞു നടക്കണ കേട്ടു...


കാശി അവരെ ഒന്ന് നോക്കി പിന്നെ ചിരിച്ചു...

ആനി ടീച്ചറെ സംഭവം സത്യമാ....സാറിന്റെ ചിരി കണ്ടില്ലേ....


കാശി കുറച്ചു നേരം അവരോട് സംസാരിച്ചു നിന്നപ്പോഴാണ് നന്ദയും അനുവും എമ്പോസിഷൻ എഴുതിയത് കൊടുക്കാൻ വന്നത്...


ചക്കരയിൽ ഈച്ച ഒട്ടുംപോലെ  അങ്ങേർക്കു ചുറ്റും നിൽക്കുന്ന ടീച്ചേഴ്സിനെ കണ്ടു നന്ദയുടെ മുഖം വീർത്തു...


അനു പതിയെ അവളെ തോണ്ടി വിളിച്ചു... 

നിന്നോട് ഞാൻ പറഞ്ഞില്ലേ...  

അങ്ങേരു കാശിനാഥനല്ല സാക്ഷാൽ ശ്രീകൃഷ്ണൻ ആണെന്ന്.....

കണ്ടില്ലേ ചുറ്റും നിരന്നു നിൽക്കുന്ന ഗോപികമാരെ...


അങ്ങേർക്കുള്ളത് ഞാൻ കൊടുക്കുന്നുണ്ട്... 

അങ്ങേരുടെ ഒരു കൊഞ്ചി കൊഴയക്കം.. 

അങ്ങനെ എന്നെ വഞ്ചിച്ചിട്ട് അങ്ങേരു കൊഞ്ചി കൊഴയണ്ട...

അതിനു ഞാൻ സമ്മതിക്കൂല്ല...


അതിനു നീ അങ്ങേരെ ഡിവോഴ്സ് ചെയ്യാൻ പോവല്ലേ...

അതിനു ഇനിയും നാലഞ്ച് മാസം ഇല്ലേ... 

അതുവരെ ഞാൻ അങ്ങേരുടെ ഭാര്യയാ...


അനു മിഴിച്ചു അവളെ നോക്കി...

ടി നമുക്ക് ഇപ്പോൾ ക്ലാസ്സിൽ പോവാം പിന്നെ  കൊണ്ടുവന്നു കൊടുക്കാം എമ്പോസിഷൻ...

വെറുതെ അങ്ങേരെ ചൊറിയാൻ പോവണ്ട.. 

ഒന്നാമതെ അങ്ങേരു ടെറർ ആണ്..


അവൾ അത് പറഞ്ഞു തീരും മുൻപേ നന്ദ കാശിക്ക് അടുത്തെത്തി...

അവളെ കണ്ടതും ടീച്ചേർസ് അടക്കം പറയാൻ തുടങ്ങി...

പെട്ടന്ന് കാശി നന്ദയെ തന്റെ അരുകിലേക്ക് ചേർത്ത് നിർത്തി കൊണ്ട് പറഞ്ഞു...


ഇതാണ് എന്റെ വൈഫ്  നന്ദ...

അവൾ മിഴിച്ചു അവനെ നോക്കി...

ഇങ്ങേർക്ക് വട്ടായോ?


ടീച്ചേർസ് അവളോട് എന്തൊക്കെയോ സംസാരിച്ചു...

അവൾ എന്തൊക്കെയോ പറയുന്നുണ്ട് 

കാശി ചിരിയോടെ അത് നോക്കിനിന്നു...


അനു മൂക്കതു വിരൽ വെച്ച് അന്തിച്ചു  അവരെ നോക്കി നിന്നു...

ഈശ്വര ഇതെന്തൊക്കെയാ ഇവിടെ നടക്കുന്നെ...

ഇവര് സെറ്റ് ആയോ....?


ടീച്ചേർസ് പോയി കഴിഞ്ഞതും അനുന്റേം നന്ദേടേം കയ്യിൽ നിന്നും എമ്പോസിഷൻ വാങ്ങിയിട്ട് കാശി അനുനോട് പൊയ്ക്കോളാൻ പറഞ്ഞു...



അനുന്റെ കൂടെ പോകാനിറങ്ങിയ നന്ദേ കാശി വിളിച്ചു...

നീ എന്റെ കൂടെ വാ....



അനു പുറത്തേക്ക് പോയതും കാശി മീശ പിരിച്ചു നന്ദേ നോക്കി...


നിന്നോട് ഞാൻ പറഞ്ഞതല്ലെടി നമ്മുടെ വിവാഹകാര്യം രഹസ്യമായി വെക്കാണമെന്ന്...



എന്നിട്ട് എന്താടി നീ അനുസരിക്കാഞ്ഞേ...

കാശി കപട ദേഷ്യത്തിൽ ആരാഞ്ഞു...



എനിക്ക് മനസ്സില്ല....

നിങ്ങൾ കൊണ്ടുപോയി കേസ് കൊടുക്ക് 

നന്ദ ദേഷ്യത്തിൽ പറഞ്ഞു...


ആഹാ നീ ആളു കൊള്ളാല്ലോടി 

അപ്പോൾ   നീ  ഒഫീഷ്യലി എന്റെ ഭാര്യ പദവി ഏറ്റെടുത്തോ...?


ആ...എടുത്തു... 

ഈ താലി നിങ്ങൾ കെട്ടിയത് അല്ലെ.. 

അപ്പോൾ ഞാൻ ലീഗലി നിങ്ങളുടെ ഭാര്യയാ...

ആഹാ.. അത് ഞാൻ അങ്ങ് മറന്നു...


എന്നാൽ പിന്നെ   ഇനി മുതൽ  ഞാനും ലീഗലി ഭർത്താവ് ആകാം അല്ലെ...


അതിനെന്താ ആയിക്കോ... 

അവളും അതെ കനത്തിൽ തന്നെ പറഞ്ഞു..

പക്ഷെ ഒരു അഞ്ചു മാസത്തേക്ക് മാത്രം...

അത്രേം ആയുസ്സെ ഉള്ളു ഈ താലിക്ക്...

അഞ്ചു മാസം എങ്കിൽ അഞ്ചു മാസം എനിക്ക് ഓക്കേയാണ് ...

നിനക്കോ


എനിക്കും സമ്മതം....

പിന്നെ മാറ്റി പറയരുത്...

കാശി ചിരിയോടെ പറഞ്ഞു കൊണ്ട് അവളെ നോക്കി...


മാറ്റി പറയാൻ  ഞാൻ  അതിനു  കാശിനാഥൻ അല്ല...

ഞാൻ നന്ദയാ.. എനിക്ക് ഒറ്റവാക്കെ ഉള്ളു...നന്ദ വീറോടെ പറഞ്ഞു 


എന്നാൽ ഞാൻ പൊയ്ക്കോട്ടേ അതും പറഞ്ഞവൾ പുറത്തേക്ക് പോയി...

കാശി ചിരിയോടെ അവൾ പോകുന്നത് നോക്കി നിന്നു...

ഇങ്ങനെ ഒരു പൊട്ടിക്കാളി... അവൻ സ്വയം പറഞ്ഞു കൊണ്ട് തലയിൽ തട്ടി..


ഉച്ചയ്ക്ക് ആദി വന്നു വൃന്ദേ ഹോസ്പിറ്റലിലേക്ക് കൂട്ടികൊണ്ട് പോയി.. ഹോസ്പിറ്റലിൽ ചെന്നു കുറച്ചു കഴിഞ്ഞപ്പോൾ സുരേന്ദ്രനും ബിന്ദുവും വന്നു... സുമാ അപ്പോഴേക്കും വീട്ടിലേക്ക് പോയി..ബിന്ദു അവളെ ചേർത്ത് പിടിച്ചു നെറ്റിയിൽ അമർത്തി ചുംബിച്ചു കൊണ്ട് കുശലം ചോദിച്ചു... സുരേന്ദ്രൻ അവളെ അനിഷ്ടത്തോടെ നോക്കി കൊണ്ട് സോമന്റെ അരികിലേക്ക് ചെന്നു...


കുറച്ചു നേരം എല്ലാവരും സംസാരിച്ചിരുന്നു...

അതിനിടയിൽ ബിന്ദു ആദിയോട് ചോദിച്ചു ഇനി തിരികെ ചെന്നൈക്ക് പൊന്നോ എന്ന്.. അതിനുള്ള മറുപടി ലക്ഷ്മി ആണ് പറഞ്ഞത്...

അവൻ പോയാൽ കമ്പനി ആര് നോക്കും...

അവിടുത്തെ പണിക്കാര്യം  അവിടെ ആരെയെങ്കിലും വേണ്ടപ്പെട്ടവരെ ഏല്പിക്കാം.. ഇടയ്ക്ക് ഇവനോ കാശിയോ പോയി നോക്കട്ടെ...

അപ്പോൾ കാശി ടെക്സ്റ്റയിൽസിൽ  പോകുമോ?

ഇല്ല... അവനു അതൊന്നും ശെരിയാകില്ല.. ടെക്സ്റ്റയിൽസിൽ വൃന്ദ മോള് പോട്ടെ...


അപ്പോൾ കാശി എന്ത് ചെയ്യും സുരേന്ദ്രൻ ചോദിച്ചു...

അവനിപ്പോ ഒരു ജോലി ഉണ്ട്...

എന്ത് ജോലി....

നന്ദ മോള് ഒന്നും പറഞ്ഞില്ലേ...

ഇല്ല... എന്താ....

അവൻ നന്ദ മോടെ കോളേജിൽ പഠിപ്പിക്കാൻ കേറി...

വൃന്ദ ഞെട്ടി നിന്നു...അവളിൽ അത് അസ്വസ്ഥത കൂട്ടി 

സത്യമാണോ അമ്മേ... അവനു ജോലി കിട്ടിയോ ആദി സന്തോഷത്തോടെ ചോദിച്ചു...

കിട്ടിയെടാ... അവൻ എന്നോട് പറഞ്ഞില്ലാട്ടോ...

നന്ദ മോളാ പറഞ്ഞെ...



കാശിയും നന്ദയും ഒന്നിച്ചുള്ളത് അപകടമാണ്.. അവർ വീണ്ടും അടുത്താലോ... അവൻ പഴയതൊക്കെ ഓർത്താലോ അത് പാടില്ല.. അവൻ ഒരിക്കലും അവളെ ഓർക്കരുത്... വൃന്ദയുടെ മനസ്സ് ആസ്വസ്ഥമായി തുടങ്ങി...

അവൾ വേഗം പുറത്തേക്ക് ഇറങ്ങി... ഫോൺ എടുത്തു ഗിരിയെ വിളിച്ചു...

ഫസ്റ്റ് ബെലിൽ തന്നെ അവൻ കാൾ എടുത്തു..


നീ ഇപ്പോൾ എവിടാ...

ഞാൻ  വീട്ടിലാടി...എന്നാൽ അവൻ ആ സമയം ബാറിൽ ആയിരുന്നു,.

നിനക്ക് ഇനി നന്ദേ കിട്ടുമെന്ന് തോന്നുന്നില്ല ഗിരി...

കാശി ഇപ്പോൾ അവളുടെ കോളേജിൽ പഠിപ്പിക്കാൻ കയറി...

അവര് തമ്മിലുള്ള അകൽച്ച മിക്കവാറും ഉടനെ മാറുമെന്ന തോന്നുന്നേ...

അതിനു മുൻപ് നീ എന്തേലും ചെയ്യ്...


ഓക്കേ... ഞാൻ ചെയ്തോളാടി...

നന്ദ... അവളെ എനിക്ക് വേണം...ഞാൻ എന്തേലും മോഹിച്ചിട്ടുണ്ടെൽ അത് സ്വന്തമാക്കാതെ വിടില്ല...

അവൻ കയ്യിലിരുന്ന വോഡ്കയുടെ ബോട്ടിലിലേക്ക് നോക്കി കൊണ്ട് പറഞ്ഞു..


പെട്ടന്ന് വൃന്ദയ്ക്ക് അരുകിൽ ആരുടെയോ അനക്കം കേട്ടു അവൾ അടക്കിപിടിച്ചു സംസാരിച്ചു കൊണ്ടിരുന്നത് നിർത്തി തിരിഞ്ഞു നോക്കി...

തൊട്ടു പുറകിൽ ദേഷ്യത്തോടെ തന്നെ നോക്കി നിൽക്കുന്ന അച്ഛനെ കണ്ടു അവൾ ഞെട്ടി...


തുടരും

#buttons=(Accept !) #days=(20)

Our website uses cookies to enhance your experience. Learn More
Accept !
To Top