വിലക്കപ്പെട്ട പ്രണയം Season 2, ഭാഗം 44 വായിക്കൂ...

Valappottukal


രചന: ലക്ഷ്മിശ്രീനു


എല്ലാവരും പോയി കഴിഞ്ഞു നന്ദുന് ആകെ ബോർ അടിക്കാൻ തുടങ്ങി.... നന്ദു വീട് ഒന്ന് മൊത്തം കാണാൻ തീരുമാനിച്ചു..... ഒരു പഴയ തറവാട് ആണ് അതുകൊണ്ട് തന്നെ അത്യാവശ്യം മുറികൾ ഒക്കെ ഉണ്ട്..... ദച്ചുന്റെ മുറിയിലേക്ക് പോകാതെ ബാക്കി മുറികൾ ഒക്കെ ഒന്ന് കയറി നോക്കി എല്ലാമുറിയും അടിച്ചു വാരി വൃത്തിയാക്കിയിട്ടുണ്ട്...... അടുക്കളയിൽ ഒക്കെ പോയി നോക്കി നന്ദു അവിടെയും എല്ലാം അടുക്കും ചിട്ടയും ആയി വച്ചിരിക്കുന്നത് കണ്ടു ഒരു നിമിഷം നന്ദു സ്വന്തം അമ്മയെ ഒന്ന് ഓർത്ത് പോയി...അമ്മയും ഇത് പോലെ ആണ് വീട് എപ്പോഴും അടുക്കി ഒതുക്കി നല്ല വൃത്തിയിൽ സൂക്ഷിക്കും താൻ അത്ര ക്ലീൻ അല്ലെങ്കിലും ഒന്നും വലിച്ചു വാരി ഇടാറില്ല...... അവൾ അവിടെ നിന്നു കുറച്ചു വെള്ളം എടുത്തു കുടിച്ചിട്ട് പുറത്തേക്ക് ഇറങ്ങി...എന്തോ ദച്ചുന്റെ മുറിയിൽ കയറാൻ അവൾക്ക് തോന്നിയില്ല വെറുതെ ഒന്ന് നോക്കി പിന്നെ അവളുടെ മുറിയിലേക്ക് പോയി.കിടക്കാൻ തുടങ്ങുമ്പോൾ പുറത്ത് കാളിംഗ് ബെൽ കേട്ടത്...നന്ദു ഫോണിൽ സമയം നോക്കി അവർ പോയി വരേണ്ട സമയം ആയിട്ടില്ല ചിലപ്പോൾ കാർത്തുന്റെ അമ്മയോ മറ്റോ ആകും എന്ന് കരുതി പോയി വാതിൽ തുറന്നു മുന്നിൽ ദച്ചു കൈയിൽ ഒരു കവറും ഉണ്ട്....ഇത് എന്താ ഇത്ര പെട്ടന്ന് തൊഴുതോ.....അവൾ അത്ഭുതത്തിൽ ചോദിച്ചു.നിന്നോട് ആരാ ഡി വന്നു വാതിൽ തുറക്കാൻ പറഞ്ഞത്......അവൻ കുറച്ചു ദേഷ്യത്തിൽ ചോദിച്ചു.
ഏഹ് പിന്നെ വാതിൽ തുറക്കാതെ....ആരാ എന്ന് ഒന്ന് അകത്തു നിന്ന് വിളിച്ചു ചോദിക്കണം അല്ലെങ്കിൽ ദേ ഇത് വഴി നോക്കണം ഇത് അതൊന്നുമില്ല ചാടി പിടിച്ചു വാതിൽ തുറക്ക......ഞാൻ കരുതി ചിലപ്പോൾ കാർത്തുന്റെ അമ്മയോ മറ്റോ ആയിരിക്കും എന്ന്.....ഇവിടെ ഉത്സവത്തിന് ദൂരെ നിന്നൊക്കെ ആളുകൾ വരാറുണ്ട് അതിൽ ചിലപ്പോൾ കള്ളന്മാരും കാണും ഒന്നും പറയാൻ പറ്റില്ല അതുകൊണ്ട നിന്നേ ഇവിടെ തനിച്ചു നിർത്തി പോകാൻ തന്നെ മടിച്ചത്....... അവൻ അകത്തേക്ക് കയറി ഡോർ അടച്ചു കൊണ്ട് പറഞ്ഞു...അവൾ ഒന്നും മിണ്ടിയില്ല......താൻ എന്താ ഇവിടെ പരിപാടി ഞങ്ങൾ പോയ ശേഷം.....


ഞാൻ ഇവിടെ ഒക്കെ വെറുതെ നടന്നു കണ്ടു.... പിന്നെ ഒന്ന് കിടക്കാൻ തുടങ്ങിയപ്പോൾ ആണ് ഏട്ടൻ വന്നത്.....എന്തെങ്കിലും വയ്യായിക ഉണ്ടോ....അവളുടെ മുഖത്ത് നോക്കി ചോദിച്ചു.ഏയ്യ്  ഇല്ല എനിക്ക് പ്രശ്നം ഒന്നുല്ല....ചിരിയോടെ പറഞ്ഞു.മ്മ്മ് എന്ന താൻ പോയി കിടന്നോ.... കഴിക്കാൻ നേരം ആകുമ്പോൾ ഞാൻ വിളിക്കാം..... അവർ പൂജയും പരിപാടിയൊക്കെ കണ്ടു പതിയെ വരൂ.....ഞാൻ കാരണം ഏട്ടന് ബുദ്ധിമുട്ട് ആയി അല്ലെ....നന്ദു ചെറിയ വിഷമത്തിൽ ചോദിച്ചു.


അതെ ഭയങ്കര ബുദ്ധിമുട്ട് ആയി.... ഇനി അതിന് എന്താ പരിഹാരം ചെയ്യാൻ പോകുന്നെ.....നന്ദു തലതാഴ്ത്തി...അവൻ ചിരിയോടെ അവളുടെ അടുത്തേക്ക് ചേർന്നു നിന്നു.ഡോ ഇതിന് ഒക്കെ എന്തിനാ താൻ ബുദ്ധിമുട്ട് എന്നൊക്കെ വിചാരിക്കുന്നത്.... താൻ അല്ല മറ്റൊരാൾ ആണ് ഒറ്റക്ക് ഈ സാഹചര്യത്തിൽ ഇവിടെ എങ്കിലും ഞാൻ ഇങ്ങനെ തന്നെ ചെയ്യും അതുകൊണ്ട് കൂടുതൽ ഒന്നും ആലോചിക്കാതെ പോയി കിടന്നോ.......അവൻ ഒരു ചിരിയോടെ അവളുടെ കവിളിൽ തട്ടി പറഞ്ഞു.നന്ദു നിറഞ്ഞ ചിരിയോടെ കിടക്കാൻ ആയി പോയി....


അവൾ പോയി കഴിഞ്ഞതും അവൻ അവന്റെ മുറിയിലേക്ക് കയറി.... ഡോർ ഒന്ന് ചാരി ഇട്ടു...ടേബിളിൽ ഇരുന്ന ഡയറി എടുത്തു വെറുതെ എന്തൊക്കെയോ കുത്തി കുറിച്ചു അപ്പോഴാണ് അവൻ കൊണ്ട് വന്ന കവറിന്റെ കാര്യം ഓർത്തത്...അവൾക്ക് വേണ്ടി വാങ്ങിയ കുപ്പിവളയും പൊരിയും ഒക്കെ അതിൽ ഉണ്ടായിരുന്നു അതൊക്കെ അവൾക്ക് ഇഷ്ടമാണോ എന്ന് പോലും അറിയില്ല കണ്ടപ്പോൾ ഇഷ്ടംതോന്നി വാങ്ങിയത് ആണ്........


അവൻ ഡയറി മടക്കി വച്ച് എണീറ്റ് ഹാളിലേക്ക് പോയി.... അവിടെ ഇരുന്ന കവർ എടുത്തു നന്ദുന്റെ മുറിയിലേക്ക് പോയി..... ഡോർ ചാരിയിട്ടേ ഉണ്ടായിരുന്നുള്ളു അകത്തേക്ക് കയറിയപ്പോൾ കണ്ട കാഴ്ച വയറ്റിൽ അമർത്തി പിടിച്ചു ചുരുണ്ടു കൂടുന്ന നന്ദുനെ ആണ്........ ദച്ചുന്റെ കണ്ണൊന്നു ചുരുങ്ങി അവൻ ശബ്ദം ഉണ്ടാക്കാതെ പുറത്തേക്ക് ഇറങ്ങി... അടുക്കളയിലേക്ക് പോയി....കുറച്ചു കഴിഞ്ഞു കൈയിൽ ഒരു പാത്രവും ആയി അവൻ തിരിച്ചു വന്നു....നന്ദു.....അവളുടെ അടുത്ത് പോയിരുന്നു അവളെ തട്ടി വിളിച്ചു.പെട്ടന്ന് അവനെ അവിടെ കണ്ടു അവൾ പിടഞ്ഞു കൊണ്ട് എണീറ്റു.......


എന്താ.... അവളുടെ വെപ്രാളം കണ്ടു അവന് ശരിക്കും ചിരി വന്നു...


നമ്മൾ രണ്ടും മാത്രം അല്ലെ ഉള്ളു ഇവിടെ ഇപ്പൊ.....അവൻ അവളുടെ അടുത്തേക്ക് ചേർന്നു ഇരുന്നു കൊണ്ട് പറഞ്ഞു.അ... അതിന്....നന്ദു ചെറുത് ആയിട്ട് ഒന്ന് വിറച്ചു.


അതിന് തന്നെ ഒന്ന് പീഡിപ്പിക്കാൻ വന്നത് എന്തേ......നന്ദു അവനെ ദേഷ്യത്തിൽ ഒന്ന് നോക്കി അവളുടെ പേടി ഒക്കെ മാറി മുഖം ചുവന്നു കയറി....എന്റെ കൊച്ചേ നോക്കി പേടിപ്പിക്കണ്ട..... ഞാൻ തനിക്ക് ഒരു സാധനം തരാൻ ആയി ഇങ്ങോട്ട് നേരത്തെ വന്നപ്പോൾ ഇവിടെ കിടന്നു വയറു പൊത്തിപിടിച്ചു ചുരുളുന്നത് കണ്ടു അതുകൊണ്ട് വേദന മാറാൻ ഒരു മരുന്നു കൊണ്ട് വന്നതാ........അവളുടെ നോട്ടം കണ്ടു ചിരിയോടെ പറഞ്ഞു.അവൻ അവൾക്ക് ഉലുവവെള്ളം കൊടുത്തു കുറച്ചു സമയം അവളുടെ ഒപ്പം ഇരുന്നു പിന്നെ അവൻ വാങ്ങി വന്ന സാധനങ്ങൾ അവൾക്ക് എടുത്തു കൊടുത്തു നന്ദുന് ഇതൊക്കെ പുതിയ അനുഭവം ആണ്..... കാരണം നാട്ടിൽ നിന്ന സമയം ഒന്നും അങ്ങനെ പരിപാടികൾക്ക് കൊണ്ട് പോകെയോ ഇങ്ങനെ ഓരോന്ന് ആരും വാങ്ങി കൊടുക്കുകയോ ചെയ്തിട്ടില്ല....എന്താ ഡോ ഇങ്ങനെ നോക്കുന്നെ.....അവൾ വളയിലേക്ക് സൂക്ഷിച്ചു നോക്കുന്നത് കണ്ടു അവൻ ചോദിച്ചു.എനിക്ക് ഇത്വരെ ആരും ഇങ്ങനെ വാങ്ങി തന്നിട്ടില്ല.... കൊള്ളാം അല്ലെ ഇത്....ആഹാ കൊള്ളാവുന്നത് കൊണ്ടല്ലേ ഡോ ഞാൻ ഇത് വാങ്ങി വന്നത്.....! രണ്ടുപേരും പരസ്പരം നോക്കി പുഞ്ചിരിച്ചു.....കുറച്ചു കഴിഞ്ഞു അമ്പലത്തിൽ പോയവർ ഒക്കെ തിരിച്ചു വന്നു എല്ലാവരും കൂടെ ഇരുന്നു ഫുഡ്‌ കഴിച്ചു കാർത്തു നന്ദുന്റെ ഒപ്പം കിടക്കാൻ തയ്യാർ ആയി വന്നു പിന്നെ എല്ലാവരും പോയ് കിടന്നു.....!


💫💫💫💫💫💫💫💫💫💫💫💫💫💫💫


അഗ്നി...... അവർക്ക് നമ്മുടെ ഒപ്പം ഇവിടെ താമസിച്ച പോരെ മോനെ വെറുതെ ഇനി മറ്റൊരു വീട് വേണോ......രാത്രി ഭക്ഷണം കഴിക്കുന്നതിനിടയിൽ അമ്മാവൻ ചോദിച്ചു.
വേണം അമ്മാവ.... അവർ ഇങ്ങോട്ട് വരുന്നതിനു മുന്നേ ആവശ്യപെട്ട ഒരു കാര്യം അത് ആണ്......അങ്ങനെ എങ്കിൽ ഇവിടെ അടുത്ത് എവിടെ എങ്കിലും ഒരു വീട് നോക്കിയാൽ മതി.... കുട്ടികളെ കാണാല്ലോ എന്നും..... അമ്മ.ഇവിടെ അടുത്ത് രണ്ടുമൂന്ന് വീടുകൾ പോയി നോക്കി വച്ചു അവർ കൂടെ വന്നു നോക്കട്ടെ അത് കഴിഞ്ഞു ഉറപ്പിക്കാം.....അഗ്നി.ആദി മോൻ പോയിട്ട് വിളിച്ചോ മോളെ.......വിളിച്ചു... തത്തക്ക് എന്തോ ചെറിയ പനി പോലെ അതുകൊണ്ട് ഭയങ്കര വാശിയും ബഹളം ഒക്കെ ആയിരുന്നു.ഹോസ്പിറ്റലിൽ പോയി തിരിച്ചു പോകും വഴി ആണ് വിളിച്ചത്.....പിന്നെ ആരും ഒന്നും സംസാരിച്ചില്ല.... ആദിയും ഗായുവും ബാംഗ്ലൂർ നിന്ന് ആദി വന്ന പിറ്റേദിവസം തന്നെ അവരുടെ വീട്ടിലേക്ക് പോയി.....
അഗ്നി ഡോർ അടച്ചു കയറി വരുമ്പോൾ ആമി എന്തോ ആലോചനയിൽ ആണ്...എന്താ ആമികുട്ടാ ഒരു ആലോചന പതിവ് ഇല്ലാതെ....ഞാൻ ആലോചിക്കുവായിരുന്നു..... ഇവിടെ ഇഷ്ടംപോലെ മുറികൾ ഉണ്ട് സൗകര്യം ഉണ്ട് പിന്നെ ആദിയേട്ടനും നേത്രചേച്ചിക്ക് ഒക്കെ ഇവിടെ നിന്നാൽ പോരെ എന്തിനാ ഇങ്ങനെ ഓരോ വീട്ടിൽ താമസിക്കുന്നെ......

അഗ്നിചിരിയോടെ അവളുടെ അടുത്ത് വന്നിരുന്നു....അതെ....നിന്റെ ഈ മണ്ടത്തരം പിടിച്ച ചിന്തകൾ ഒക്കെ മാറ്റേണ്ട സമയം ആയി..... ഡി അവരൊക്കെ ഒറ്റക്ക് ഒറ്റക്ക് നിന്ന് ജീവിതം പഠിച്ചു വന്നവർ ആണ് അപ്പൊ അവർക്ക് എല്ലാവരോടും ഒപ്പം ഇങ്ങനെ മിങ്കിള് ചെയ്തു പോകാൻ പാടാണ്...... പിന്നെ എല്ലാവർക്കും അവരുടെത് ആയ പ്രൈവസി ഉണ്ട് അത് കീപ്പ് ചെയ്യണ്ടേ.......എന്നാലും.....ഇതിനെല്ലാം പുറമെ ഒരു സത്യം പറയാം...... എല്ലാവരും ഒരുമിച്ച് ഉണ്ടായാൽ ആ ബന്ധങ്ങളിൽ പെട്ടന്ന് പെട്ടന്ന് വിള്ളൽ വീഴും മറ്റേത് ഒരു വിശേഷദിവസമോ അല്ലെങ്കിൽ മറ്റെന്തെങ്കിലും ആവശ്യത്തിനോ എല്ലാവരും ഒത്തു കൂടുമ്പോ അതും ഒരു പ്രത്യേകത ആണ്.......
എന്തോ എനിക്ക് ഇത് ഒന്നും അക്‌സെപ്റ്റ് ചെയ്യാൻ പറ്റുന്നില്ല......


പറ്റണം.....നേത്ര അന്ന് പറഞ്ഞ പോലെ ബന്ധങ്ങൾ അറ്റ് പോകാതിരിക്കാൻ അതൊക്കെ ഒരു അകലത്തിൽ നിൽക്കുന്നത് തന്നെ ആണ് നല്ലത്......


വീണ്ടും ആമി എന്തോ പറയാൻ വന്നതും അവൻ അവളെ ഒന്ന് നോക്കി.


നീ കിടന്നു ഉറങ്ങാൻ നോക്കിക്കെ.... എന്റെ പിള്ളേർക്ക് നല്ല ഉറക്കം വരുന്നു കൂടെ പിള്ളേരുടെ അച്ഛനും.......അഗ്നി ചിരിയോടെ പറഞ്ഞു അവളിലും ആ ചിരി വിരിഞ്ഞു..

💫💫💫💫💫💫💫💫💫💫💫💫💫💫💫രണ്ടുദിവസങ്ങൾക്ക് ശേഷം.....
എന്നാലും എല്ലാവരും പെട്ടന്ന് പോകാന്നു പറഞ്ഞപ്പോൾ എന്തോ ഒരു വിഷമം.......അത് സാരമില്ല അമ്മേ.... ഞങ്ങൾ ഇടക്ക് വരാം... നാട്ടിൽ തന്നെ ഉണ്ടല്ലോ.....നേത്ര ചിരിയോടെ പറഞ്ഞു.എന്നാലും ഉത്സവം കാണാൻ വന്നിട്ട് അത് നടന്നില്ലലോ..... അമ്മ.അത് സാരമില്ല അടുത്ത ഉത്സവത്തിന് വരാം.....ബദ്രി.


നന്ദു  ബാഗ് ഒക്കെ എടുത്തു വന്നുഅവരുടെ അടുത്തേക്ക്...ഇത് എന്ത് പറ്റി നന്ദുമോളുടെ മുഖം ഒക്കെ വാടി....... കവിളിൽ തലോടി കൊണ്ട് അമ്മ ചോദിച്ചു.ഒന്നുല്ല അമ്മ രാവിലെ മുതൽ ഒരു ചെറിയ തലവേദന......വായിൽ വന്ന ഒരു നുണ പറഞ്ഞു. അപ്പോഴേക്കും ദച്ചു കാറിന്റെ കീ എടുത്തു വന്നു......അപ്പൊ യാത്ര പറഞ്ഞു കഴിഞ്ഞോ.....അവൻ ചിരിയോടെ ചോദിച്ചു.


എന്റെ അമ്മേ ഇങ്ങനെ കണ്ണും നിറച്ചു നിൽക്കണ്ട അവർ ഇടക്ക് ഇടക്ക് വരും....അമ്മ പാറുനെയും ദേവയെയും ചേർത്ത് പിടിച്ചു ചുംബിച്ചു.നീ ഇന്ന് തന്നെ ഇങ്ങ് വരില്ലേ....ഞാൻ ഇവരെ അവിടെ ആക്കി വരുംഅഥവാ ഞാൻ വരാൻ വൈകിയാൽ വിളിച്ചു പറയാം അമ്മ മരുന്നു കഴിക്കണം....


ദച്ചു ആയിരുന്നു ഡ്രൈവിംഗ്....ബദ്രിയോട്ഇടക്ക് എന്തൊക്കെയോ സംസാരിച്ചു കൊണ്ട് ആണ് ഡ്രൈവിംഗ്.....


നന്ദു പുറത്തേക്ക് നോക്കി ഇരിപ്പ് ആണ് പാറു നേത്രയുടെ കൈയിൽ ഇരിപ്പുണ്ട് ദേവ ബദ്രിയുടെ മടിയിൽ ആണ്.....നന്ദു സീറ്റിലേക്ക് ചാരി കണ്ണുകൾ അടച്ചു....."ഒരാളുടെ വീട്ടിൽ വന്ന എങ്ങനെ പെരുമാറണം എന്നറിയില്ല..... ഇറങ്ങി പോടീ..... ഇനി നിന്നെ എന്റെ കണ്മുന്നിൽ കണ്ടു പോകരുത് നാശം..... " നന്ദു ന്റെ ചെവിയിൽ ആ വാക്കുകൾ മുഴങ്ങി കേട്ടു...


  


                                                   തുടരും.....

#buttons=(Accept !) #days=(20)

Our website uses cookies to enhance your experience. Learn More
Accept !
To Top