ആത്മസഖി, തുടർക്കഥ ഭാഗം 36 വായിക്കൂ...

Valappottukal

 


രചന: മഴ മിഴി                   


അയ്യേ... ഇങ്ങേരു എന്താ ഇങ്ങനെ നോക്കുന്നെ...

എന്ത് വൃത്തികെട്ട നോട്ടം.. വൃത്തികെട്ടവൻ...

പെട്ടന്ന് അവൾ ഡ്രെസ്സും എടുത്തു ഓടിച്ചെന്നു ബാത്‌റൂമിലേക്ക് കയറി ഡോർ അടച്ചു..

കാശി ചിരിയോടെ  അവളുടെ ഓട്ടം നോക്കി നിന്നു..


11 മണിയോട് കൂടി  ആദിയും വൃന്ദയും ഹോസ്പിറ്റലിൽ എത്തി...

അമ്മയെ കണ്ടതും അവൾ പൊട്ടികരച്ചിലോടെ കെട്ടിപിടിച്ചു...

എന്റെ കുട്ടി... കരയാതെ..... അച്ഛന് കുഴപ്പം ഒന്നുല്ല...

അമ്മ അവളെ സമാധാനിപ്പിച്ചു കൊണ്ട് ചേർത്ത് പിടിച്ചു..

സുമാ ആ നേരം ആദിയുമായി സംസാരിക്കുക ആയിരുന്നു.. ആദി അപ്പയോട് സംസാരിച്ചു കഴിഞ്ഞു അച്ഛന്റെ അടുത്തേക്ക് ചെന്നു..


ഡാ... ആദി... അച്ഛൻ ഉറങ്ങി...

ഇനിയിപ്പോ വിളിക്കണ്ട... വേദന കുറയാൻ ഇൻജെക്ഷൻ എടുത്തതാ...

അതാ ഒന്ന് മയങ്ങിയേ...

എന്നാലും അമ്മേ  ആരാ അച്ഛനോട് ഇങ്ങനെ ഒക്കെ ചെയ്തേ...

ആ ശേഖരൻ ആണോ?


ആദി നിന്നു കലിപ്പൂണ്ടു...

ഡാ.. ചെക്കാ....എനിക്ക് ഒന്നും അറിയാൻ മേല...

പോലീസ് വന്നാരുന്നു.. ഏതാണ്ടൊക്കെ  നമ്മുടെ കേശവനോടും  മനോജിനോടും ചോദിച്ചു അറിഞ്ഞോണ്ട് പോയി..

നീ ഇനി ഇതിന്റെ പുറകെ കാശിയെപോലെ പ്രശ്നത്തിന് പോകാൻ നിൽക്കണ്ട ..


അല്ല അമ്മേ.... കാശിയും നന്ദയും എവിടെ...

അവരെ വീട്ടിലേക്ക് വിട്ടു...

ന്റെ കുട്ടി ഇന്നലെ ഒരു സമയം മുതൽ ഇവിടാരുന്നു...


നീ എന്തിനാടാ ഉടനെ ചാടി പുറപ്പെട്ടു വന്നത്...

യാത്ര ക്ഷീണം കാണും നിങ്ങൾ വീട്ടിലേക്ക് പോയ്ക്കോ ...


അമ്മയും അപ്പയും അല്ലെ ഉള്ളൂ ഇവിടെ...

ഞാൻ ഇവിടെ നിൽക്കാം...

വേണ്ട ആദി.. യാത്ര ക്ഷീണം കാണും നിങ്ങൾ വീട്ടിലെക്ക് പോ..

നാളെ രാവിലെ വന്നാൽ മതി....

രാവിലെ നന്ദമോളോട് പറഞ്ഞേക്ക് കോളേജിൽ പൊയ്ക്കോളാൻ...

വൃന്ദ മോള് വരുമല്ലോ രാവിലെ..


ആ ശെരി അമ്മേ പറഞ്ഞേക്കാം...

വൃന്ദയ്ക്ക് അത് കേട്ടു ദേഷ്യം വന്നു...

ഹോ... എല്ലാർക്കും നന്ദേടെ വിചാരമേ ഉള്ളു...

നിനക്കുള്ള പണി ഞാൻ തരാടി...

അവളുടെ മുഖഭാവം സുമ ശ്രെദ്ധിച്ചിരുന്നു... അവരുടെ മനസ്സിൽ പൂത്തിരി കത്തി...


നന്ദ കുളികഴിഞ്ഞു വരുമ്പോൾ കാശി കൈലി ഉടുത്തുകൊണ്ട് പാന്റ് ഊരി കാട്ടിലിലേക്ക് ഇട്ടു...


നാണമില്ലാത്ത മനുഷ്യൻ ഇങ്ങേർക്ക് ഒരു ഷർട്ട്‌ ഇട്ടൂടെ.. അതെങ്ങനെയാ സിക്സ് പായ്ക്ക് കാണിക്കേണ്ടെ ... കൈയിലി ഉടുത്തോണ്ട് അങ്ങേരുടെ ഒരു ഫാഷൻ ഷോ....


പെട്ടന്ന് അവൻ കൈയിലി മടക്കി കുത്തികൊണ്ട് നോക്കിയത് നന്ദേയാണ്...

ഇവൾ ഇത്ര പെട്ടന്ന് കുളിച്ചിട്ടു വന്നോ....


നന്ദ കണ്ണും പൊത്തികൊണ്ട്  തിരിഞ്ഞു നിന്നു...

ഛെ... നാണക്കേട്.... മനുഷ്യനെ സിക്സ്പയ്ക്ക് കാണിച്ചു പ്രലോഭപ്പിക്കാൻ... അങ്ങേരുടെ പൂതി മനസ്സിൽ ഇരിക്കത്തെ ഒള്ളു.. ഈ നന്ദേടെ അടുത്ത് നടക്കില്ല...


അതേയ്.. കഴിഞ്ഞോ നിങ്ങടെ ഫാഷൻ ഷോ.. കഴിഞ്ഞെങ്കിൽ എനിക്ക് കിടക്കാരുന്നു...


നീ ഒന്നില്ലെല് കണ്ണുപൊത്തു അല്ലെങ്കിൽ തിരിഞ്ഞു നിൽക്കു.... ഇത് രണ്ടും ചെയ്യാണ്ട് കൈയ്ക്കിടയിലെ വിടവിൽ കൂടി ആ വെള്ളരി കണ്ണു വെച്ചു ഒളിഞ്ഞു നോക്കാതെടി...എന്റെ ബോഡിയ്ക്ക് ....കണ്ണ് തട്ടും...


"കോളേജിലെ പെമ്പിള്ളാരെ വളയ്ക്കാനുള്ള ബോഡിയാ...."


"അല്ലെങ്കിൽ ഒരു കാര്യം ചെയ്യാം ഞാൻ അടുത്തേക്ക് വരാം നീ നല്ലത് പോലെ അങ്ങ് നോക്ക്....നീ നോക്കിയാൽ കണ്ണ് തട്ടില്ല... "

"കാശി അതും പറഞ്ഞു  കുസൃതി ചിരിയോടെ നന്ദയ്ക്ക് മുന്നിൽ വന്നു നെഞ്ചും വിരിച്ചു നിന്നു.."


"എന്റെ ശിവനെ... ഇങ്ങേരു ഇത് എന്തിനുള്ള പുറപ്പാടാ.. പണ്ടേ ഇങ്ങേരുടെ  ഈ സിക്സ് പയ്ക്ക് ബോഡി എന്റെ വീക്ക്‌ പോയിന്റാണ് .. അതിന്റെ കൂടെ ഇങ്ങേരിപ്പോ മസിലും ഉരുട്ടി കേറ്റി വെച്ചേക്കുന്നു ..."


"ഈശ്വര......ഇങ്ങേരു ഇനിയും നീങ്ങി നിന്നാൽ... എന്റെ കണ്ട്രോൾ പോവും...അയ്യോ എന്റെ പ്രതികാരം എല്ലാം ഞാൻ മറന്നു പോവും...ഈശ്വര ഇങ്ങേരുടെ പ്രണയച്ചുഴിയിൽ ഞാൻ വീണ്ടും പെട്ടു പോകും..."


കളം മാറ്റി ചവിട്ടുക തന്നെ.... ഈശ്വര എന്നെ കാത്തോണേ... 

എന്നെ നീ..ഈ കാലനാഥന്റെ  കയ്യിന്നു.... 



കാശി ഒന്നുകൂടി അടുത്തേക്ക് വന്നതും നന്ദ പെട്ടന്ന് അവനു നേരെ വിരൽചൂണ്ടി... ദേ... മനുഷ്യ എന്റെ അടുത്തേക്ക് ഏങ്ങാനം വന്നാൽ  ഞാൻ കൊല്ലും നിങ്ങളെ... എന്റെ അടുത്തേക്ക് വരരുതെന്നാ പറഞ്ഞെ... നന്ദ പതിയെ പിന്നിലേക്ക് നീങ്ങി...


കാശി ചിരിയോടെ മീശ പിരിച്ചു കൊണ്ടു കുറെ കൂടി അടുത്തേക്ക് വന്നു..

നന്ദ ഒച്ച വെക്കാൻ നോക്കിയതും കാശി അവളുടെ വായ പൊത്തിപിടിച്ചു..


മിണ്ടാതിരിയെടി.. പൂതനെ....

ഞാൻ നിന്റെ ഭർത്താവാണ്..അല്ലാതെ കാമുകനല്ല.... കല്യാണം കഴിഞ്ഞിട്ട് ഇത്ര നാൾ ആയിട്ടും  നിന്റെ ചാരിത്ര്യം  നശിച്ചിട്ടില്ലെന്നു  നാട്ടുകാർ അറിഞ്ഞാൽ അതിന്റെ നാണക്കേട് എനിക്കാ....


കള്ള ചിരിയോടെ പറയുന്നവനെ നന്ദ മിഴിച്ചു നോക്കി...

അവൻ പതിയെ കൈ മാറ്റി കൊണ്ട് അവളെ നോക്കി...


സത്യം പറഞ്ഞാൽ നന്ദേ എനിക്കിപ്പോ  നിന്നെ കാണുമ്പോൾ എന്തൊക്കെയോ തോന്നുന്നുണ്ട്... നിന്റെ ഈ ചുവന്ന തുടുത്ത ചുണ്ടുകൾ കാണുമ്പോൾ...എന്നിലെ പ്രതികാരം പോലും അലിഞ്ഞു പോയിരിക്കുന്നു...

പെട്ടന്ന് കാശി നന്ദയുടെ കൈയിൽ പിടിച്ചു    അടുത്തേക്ക് വലിച്ചു നിർത്തി ചുണ്ടിൽ ആഴത്തിൽ ചുംബിച്ചു..


"വിരഹം തീർത്ത പ്രണയത്തിന്റെ നീണ്ട ചുംബനം..."


"ചുംബിച്ചതെ കാശിക്ക് ഓർമ്മ ഉള്ളു... പിന്നെ ആകെ ഒരു മൂളക്കം മാത്രം..."


കണ്ണിൽ നിന്നും പൊന്നീച്ച പാറുന്ന പോലെ തോന്നി കാശിക്ക്... അവൻ ചുറ്റും ഒന്ന് നോക്കി... തന്നെ രൂക്ഷമായി നോക്കി കൊണ്ട് കൈ കുടയുന്നവളെ കണ്ടപ്പഴാണ് ചെക്കന് കാര്യങ്ങൾ പിടി കിട്ടിയത്..


തന്റെ കവിളടക്കം പൊട്ടിച്ചിരിക്കുന്നു.. വലത്തേ കവിളിൽ വല്ലാത്ത പുകച്ചിൽ..

എങ്ങനെ പുകയാത്തിരിക്കും ആ മാതിരി തല്ലല്ലേ പെണ്ണ് തല്ലിയെ..

ഇവൾക്ക് ഇങ്ങനെയൊക്കെ തല്ലാൻ അറിയുവോ?


"പണ്ടത്തെ തൊട്ടാവാടി പെണ്ണല്ല... അവളിന്ന്.... പണ്ടൊക്കെ താൻ ഒന്ന് പിണങ്ങിയാൽ കരഞ്ഞു കൊണ്ട് വരുന്ന പെണ്ണാണ്...

ഇന്ന് തന്നെ കൈ നീട്ടി അടിച്ചത്.."


ഇനിയിപ്പോ ഇവൾ പുലിയാണ്... സൂക്ഷിച്ചും കണ്ടും വേണം നിൽക്കാൻ...


തല്ലി കഴിഞ്ഞു നന്ദ ഒന്ന് ഭയന്ന് പോയി ...ഒരിക്കലും തല്ലണമെന്ന് കരുതിയതല്ല.. തന്റെ സമ്മതമില്ലാതെ ശരീരത്തിൽ തൊട്ടവനെ വെറുതെ വിടാൻ തോന്നിയില്ല.. പക്ഷെ ഇപ്പോൾ നെഞ്ച് വല്ലാതെ വിങ്ങുന്നു...

താൻ എങ്ങനെയാ തന്റെ കാശിയേട്ടനെ തല്ലിയെ...തനിക് അതിനു കഴിയുമോ?അവളുടെ ഉള്ളം നീറി...

അവൾ അവനെ തല്ലിയ കയ്യിലേക്ക് നോക്കി പരിതാപിച്ചു കൊണ്ടിരുന്നു...


കാശി നന്ദയെ നോക്കി കൊണ്ട് അടുത്തേക്ക് വന്നു... പുലിയെ പോലെ കുറച്ചു മുൻപ് തന്റെ മുന്നിൽ നിന്നവൾ പൂച്ചയെ പോലെ പതുങ്ങുന്ന കണ്ടു കാശി  അതിശയത്തോടെ അവളെ നോക്കി..


"സോറി പറയാൻ ചെന്ന  അവൻ വേഗം റൂട്ട് മാറ്റി..."അവന്റെ ചൊടിയിൽ ചിരി വിടർന്നു...


കാശി തൊട്ടരുകിൽ എത്തിയതും നന്ദ തളർന്നു തുടങ്ങി...

കാശിയേട്ട... ഞാൻ.. അറിയാതെ ... എന്നോട് അങ്ങനെ ചെയ്തപ്പോ...അവന്റെ മുഖത്തേക്ക് നോക്കാതെ അവൾ വാക്കുകൾക്കായി നിന്നു പരാതി...

പെട്ടന്ന് കാശി അവളെ ചുറ്റി പിടിച്ചു തന്നോട് അടുപ്പിച്ചു...


"നീ എത്ര വേണേലും തല്ലിക്കോടി പെണ്ണെ... ഞാനും നിന്നോട് കുറെ തെറ്റുകൾ ചെയ്തതല്ലേ...ഞാൻ തല്ലു കൊള്ളാൻ ബാധ്യസ്ഥൻ ആണ്...

നീ തല്ലിക്കോടി... കാശി തന്റെ ഇടതു കവിൾ അവൾക്കു നേരെ കാണിച്ചു..."


നന്ദ സ്വപ്നം കാണുന്ന പോലെ അവനെ നോക്കി...

മുന്നിൽ നിൽക്കുന്നത് ഒരുവേള പഴയ കാശി ആണെന്ന് പോലും അവൾക്ക് തോന്നി പോയി...അവളുടെ കണ്ണുകൾ നിറഞ്ഞു... അവന്റെ മുഖത്തേക്ക് നോക്കി അവൾ പതിയെ അവന്റെ കവിളിൽ തന്റെ വിരലുകൾ കൊണ്ട് തലോടി...  ഇമകൾ ചിമ്മാൻ പോലും മറന്നു കാശി അവളെ ഉറ്റു നോക്കി...നിന്നു.....


പെട്ടന്നാണ് കാളിങ് ബെൽ ശബ്ദിച്ചത്...

ശബ്ദം കേട്ടു നന്ദയും കാശിയും ഒരുപോലെ ഞെട്ടി അകന്നു മാറി...

കാശി വേഗം  ടീഷർട് എടുത്തിട്ട് കൊണ്ട് ഹാളിലേക്ക് പോയി പിറകെ നന്ദയും...


"വാതിൽ തുറന്നു മുന്നിൽ നിൽക്കുന്നവരെ കണ്ടു നന്ദയുടെ മിഴികൾ പിടഞ്ഞു ഹൃദയം വിങ്ങി..."


ആദി.. കാശിയെ കെട്ടിപിടിച്ചു...എന്തൊക്കെയോ സംസാരിച്ചു...


വൃന്ദ... കാശിയെ നോക്കി ചിരിച്ചു കൊണ്ട് നന്ദേ നോക്കി...


ഉറങ്ങിയില്ലാരുന്നോ നിങ്ങൾ...

അവളുടെ ചോദ്യം കേട്ടു നന്ദ ചുമൽ കൂച്ചി കാട്ടി...

അവളോട് ഓരോന്ന് ചോദിക്കുബോഴും വൃന്ദയുടെ കണ്ണുകൾ കാശിയിൽ ആയിരുന്നു.. ഇടക്കിടെ കാശിയുടെ കണ്ണുകൾ വൃന്ദയിൽ പതിയുന്നത് കണ്ടതും നന്ദയിൽ അത് അസ്വസ്ഥത ഉണ്ടാക്കി...കുറച്ചു നേരം സംസാരിച്ചു കഴിഞ്ഞു  വൃന്ദ ആദിയ്ക്കൊപ്പം റൂമിലേക്ക് പോയി..

അവളുടെ കണ്ണുകൾ അപ്പോഴും കാശിയെ തേടി വരുന്നത് നന്ദ വേദനയോടെ നോക്കി നിന്നു...


റൂമിൽ എത്തിയതും നന്ദ കാശിയോട് ഒന്നും മിണ്ടാതെ ബെഡിന്റെ ഒരറ്റത്തായി  കിടന്നു... അവളുടെ മനസ്സ് ആസ്വസ്ഥമായിരുന്നു... കാശിയേട്ടന്റെ മനസ്സിൽ ഇനി താൻ കാണില്ല...കുറച്ചു മുൻപ് നടന്നത് ഓർക്കും തോറും അവളിൽ അസ്വസ്ഥത കൂടി... തന്നെ പ്രണയത്തോടെ ചുറ്റിപ്പിടിച്ച കാലം ഉണ്ടായിരുന്നു ഞങ്ങൾക്കിടയിൽ എന്നാൽ ആ പ്രണയം തനിക്ക് ഇന്നൊരു  മരീചികയാണ്.. ആ ഹൃദയത്തിൽ തനിക്കായി നൽകിയ സ്ഥാനം മറ്റൊരാൾ നേടിയിരിക്കുന്നു.. ഇപ്പോൾ തന്റെ ഉള്ളിൽ കനലുകൾ മൂടികെട്ടിയ ചാരം മാത്രം ആണ് ഉള്ളത്.. ആ ചാരത്തിൽ തന്റെ പ്രണയം ആഴ്ന്നു പോയി.. ഒരിക്കലും  പൊട്ടി മുളച്ചു തളിർക്കാത്ത രീതിയിൽ തന്നിലെ പ്രണയത്തിനു മേൽ ചാരം മൂടിയിരിക്കുന്നു...


അവളുടെ ഉള്ളിലെ നീറ്റൽ അറിഞ്ഞത് പോലെ കാശി അവൾക്ക് അരികിൽ വന്നു കിടന്നു..

അവൻ അവളോട്  ചേർന്നു കിടന്നു.. അവന്റെ നിശ്വാസം പിൻകഴുത്തിൽ പതിഞ്ഞതും നന്ദ തിരിഞ്ഞു അവനെ കത്തുന്ന ഒരു നോട്ടം നോക്കി...


ടോ... അങ്ങോട്ട് നീങ്ങി കിടന്നേ.. എന്റെ അടുത്തേക്ക് വന്നു കുറച്ചു മുൻപ് കാട്ടിയ പോലെ കാട്ടിയാൽ.. ചവിട്ടി കൂട്ടി  ഞാൻ ഭിത്തിയിൽ  വെക്കും ...

ഞാൻ കരോട്ടെ ബ്ലാക്ക് ബെൽറ്റ....

നന്ദ കലിപ്പിൽ പറഞ്ഞു കൊണ്ട് അവനു നേരെ തിരിഞ്ഞതും

കാശി അവളെ ഇടുപ്പിൽ കൂടി ചുറ്റിപ്പിടിച്ചു തന്നോട് ചേർത്ത് പിടിച്ചു...


അവളുടെ ചുണ്ട് കാശിയുടെ കഴുത്തിൽ അമർന്നു...

നന്ദ ഞെട്ടി കൊണ്ട് കുതറി...

"ടോ.. വിടടോ... കാല... ടോ.. വിടാൻ..."


ആഹാ നീ കുറച്ചു മുൻപ് പറഞ്ഞെ നീ കരോട്ടെ ബ്ലാക്ക് ബെൽറ്റ്‌ ആണന്നല്ലേ...

എന്നിട്ട് ഇപ്പൊ എന്ത് പറ്റി...

ബെൽറ്റ്‌ വീട്ടിൽ വെച്ചു മറന്നോ...

സാരമില്ല... കാശിയേട്ടന്റെ കുറെ ബെൽറ്റ്‌ ഇവിടുണ്ട്... നിനക്ക് ഇഷ്ടം ഉള്ളത് എടുത്തോട്ടൊ...


ദേ... കാശിയേട്ട കളിക്കല്ലേ.. നിങ്ങടെ അടവൊന്നും എന്റെ അടുത്ത് നടക്കൂല്ല..


6 month കഴിഞ്ഞാൽ നമ്മുടെ ഡിവോഴ്സ് ആണ്..

അതോണ്ട് പിടി വിട്ടേ...


അതും ഇതും തമ്മിൽ എന്താ  ബന്ധം...

കാശി ചിരിയോടെ ചോദിച്ചു...


നന്ദ അവന്റെ കര വലയത്തിൽ നിന്നും കുതറി മാറാൻ ശ്രെമിച്ചു..


നീ നേരത്തെ എന്നെ തല്ലിയത്തിന് പണിഷ്‌മെന്റായി കണ്ടാൽ മതി ഈ കെട്ടിപ്പിടുത്തം... അത് കൊണ്ട് എന്റെ പുന്നാര മോള് അടങ്ങി  ഒതുങ്ങി  കിടന്നാട്ടെ.. അതല്ല അതിബുദ്ധി കാട്ടാൻ ആണെങ്കിൽ ഈ കെട്ടിപ്പിടുത്തത്തിൽ ഒതുങ്ങൂല്ല...പെണ്ണെ...


നന്ദ അവന്റെ നെഞ്ചിൽ ചേർന്നു കിടന്നു കൊണ്ട്  അവൾ പറഞ്ഞു..

നിങ്ങൾക്ക് വട്ടാ...


നിങ്ങൾ എന്തൊക്കെയാ ഈ കാട്ടണേ...

ഒരിക്കൽ എന്നെ പ്രണയിച്ചു ചതിച്ചു...

എന്റെ ചേച്ചിയെയാ പ്രണയിക്കുന്നതെന്നു പറഞ്ഞു വീണ്ടും എന്നെ ചതിച്ചു....അതിനു ശേഷം എന്റെ കഴുത്തിൽ താലി കെട്ടി എന്നെ ചതിച്ചു..

അത് കഴിഞ്ഞോ എന്നോട് പ്രതികാരം ആണെന്ന് പറഞ്ഞു... എന്നിട്ട് നിങ്ങൾ എന്താ ഈ കാട്ടാണെ...

ഇതാണോ നിങ്ങടെ പ്രതികാരം...

എന്റെ പ്രതികാരം നീ കാണാൻ കിടക്കുവല്ലേ... എന്റെ പ്രതികാരം താങ്ങാനാവാതെ നീ കിടന്നു പുളയും...

അല്ലെങ്കിൽ കണ്ടോ....


അവൻ അതും പറഞ്ഞു അവളെ ഒന്നുകൂടി ചേർത്ത് പിടിച്ചു അവളുടെ ചുണ്ടിൽ പതിയെ ചുണ്ടുകൾ അമർത്തി ചുംബിച്ചു....


നന്ദ... കണ്ണും കൂർപ്പിച്ചു അവനെ നോക്കി...


തുടരും

#buttons=(Accept !) #days=(20)

Our website uses cookies to enhance your experience. Learn More
Accept !
To Top