രചന: ലക്ഷ്മിശ്രീനു
ബദ്രിയും നേത്രയും ടെൻഷനോടെ പുറത്തേക്ക് പോകുമ്പോൾ ബോധമില്ലാതെ താഴെ കിടക്കുന്ന അങ്കിൾ തട്ടി വിളിക്കുന്ന ആന്റിയും നന്ദുവും അഗ്നിയും ഒക്കെ.....ബദ്രി വേഗം അങ്ങോട്ട് ഓടി..
എന്താ ഡാ.... എന്താ പറ്റിയെ....
അങ്കിൾ പെട്ടന്ന് കുഴഞ്ഞു വീണതാ.....അഗ്നി പറഞ്ഞു.
നീ വേഗം പോയി വണ്ടി എടുക്ക്.....ആദിയെ നോക്കി ബദ്രി പറഞ്ഞു.പെട്ടന്ന് തന്നെ എല്ലാവരും കൂടെ അങ്കിളിനെ കൊണ്ട് ഹോസ്പിറ്റലിലേക്ക് പോയി.....
ഹോസ്പിറ്റലിൽ എത്തിയ പാടെ അങ്കിളിനെ ICU ലേക്ക് മാറ്റി.....എല്ലാവരും അക്ഷമയോടെ കാത്തിരുന്നു ആണുങ്ങൾ മാത്രം ആണ് ഹോസ്പിറ്റലിലേക്ക് വന്നത്......
ഡോക്ടർ.... അങ്കിളിന്....
ഇതിന് മുന്നേ ഇങ്ങനെ ഉണ്ടായിട്ടുണ്ടോ...ഡോക്ടർ ബദ്രിയോട് സംശയത്തിൽ ചോദിച്ചു.
ഇല്ല ഡോക്ടർ ആദ്യമായിട്ട് ആണ്.....
അറ്റാക്ക് ആയിരുന്നു.... കൃത്യസമയത്തു എത്തിച്ചത് കൊണ്ട് രക്ഷിക്കാൻ ആയി....ഡോക്ടർ പറഞ്ഞത് കേട്ട് ബദ്രി ഡോക്ടർനെ നോക്കി.
ടെൻഷൻ ആകണ്ട ഇനി ഇങ്ങനെ ഉണ്ടാകരുത്..... മെഡിസിൻ ഉണ്ട് അത് കൃത്യമായി കൊടുക്കണം... പിന്നെ ആൾക്ക് ടെൻഷൻ നൽകുന്ന ഒന്നും ഇനി ഉണ്ടാകരുത്...... രണ്ടുദിവസം ഒബ്സെർവഷനിൽ കിടക്കട്ടെ അത് കഴിഞ്ഞു ബാക്കി നോക്കാം........
ഡോക്ടർ പോയി.....
💫💫💫💫💫💫💫💫💫💫💫💫💫💫💫
ആന്റി..... കരയാതെ അങ്കിൾ ഇപ്പൊ ok ആണ്.....ഹോസ്പിറ്റലിൽ നിന്ന് അഗ്നിവിവരങ്ങൾ വിളിച്ചു പറഞ്ഞ സമയം മുതൽ കരയാൻ തുടങ്ങിയത് ആണ്..... നേത്രയും നന്ദുവും അശ്വസിപ്പിക്കുന്നുണ്ട്.....
കുറച്ചു കഴിഞ്ഞു ദച്ചു കാറുമായി വന്നു....
നിങ്ങളോട് ഇവിടെ തന്നെ നിൽക്കാൻ പറഞ്ഞു ആന്റിയെ മാത്രം കൊണ്ട് പോകാന ബദ്രി പറഞ്ഞത്..... നേത്ര കൂടെ ഇറങ്ങി വരുന്നത് കണ്ടു ദച്ചു പറഞ്ഞു.
കുട്ടികൾ ഉള്ളത് കൊണ്ട് പിന്നെ അവരും കൂടുതൽ ഒന്നും പറഞ്ഞില്ല......ബദ്രി ഹോസ്പിറ്റലിൽ ഇരിക്കുമ്പോൾ ഒരുപാട് കാൾ അവന് വരുന്നുണ്ടായിരുന്നു എല്ലാം കല്യാണം മുടങ്ങിയ കാരണം അറിയാനും അവനെ അശ്വസിപ്പിക്കാനും എന്നൊക്കെ പറഞ്ഞു ആണ്......
രാത്രി ആന്റിയോട് വീട്ടിൽ പോകാൻ പറഞ്ഞു എങ്കിലും പോകുന്നില്ല എന്ന് പറഞ്ഞു ഇരുന്നു..... അവസാനം അവർ മാത്രം ആയത് കൊണ്ട് ആദിയും ദച്ചുവും വീട്ടിലേക്ക് പോയി.....
പാറു നേരത്തെ ഉറക്കം പിടിച്ചു അവളുടെ ഒപ്പം കളിച്ചു കളിച്ചു ഇരുന്നു ദേവയും കിടന്നു ഉറങ്ങി.......ആദിയും ദച്ചുവും വരുമ്പോൾ നന്ദുവും നേത്രയും അവരെ കാത്ത് ഇരിപ്പുണ്ട്......
അങ്കിളിന് ഇപ്പൊ എങ്ങനെ ഉണ്ട് ആദിയേട്ട....
വേറെ കുഴപ്പം ഒന്നുല്ല ECG യിൽ എന്തോ ചെറിയ പ്രശ്നം ഉണ്ട് അതുകൊണ്ട് ICU വിൽ തന്നെ ആണ്......കാറിന്റെ കീ ടേബിളിലേക്ക് വച്ചു കൊണ്ട് പറഞ്ഞു.
എനിക്ക് ഒരു ചായ കിട്ടോ നേത്ര നല്ല തലവേദന.....ദച്ചു നെറ്റിയിൽ തിരുമി കൊണ്ട് പറഞ്ഞു.
ഇപ്പൊ കൊണ്ട് വരാം....അവൾ ഒരു ചിരിയോടെ പറഞ്ഞു.
ചേട്ടത്തി ഇവിടെ നിൽക്ക് ഞാൻ ഇടാം....നേത്ര എന്തെങ്കിലും പറയും മുന്നേ നന്ദു കിച്ചണിലേക്ക് പോയിരുന്നു.അവൾ പോയതും ആദി നേത്രയേ നോക്കി....
അവൻ പോയ ശേഷം വിളിക്കെ എന്തെങ്കിലും ചെയ്തോ.....രഞ്ജുന്റെ കാര്യം ചോദിച്ചു.
ഇല്ല വിളിച്ചിട്ടില്ല അവളുടെ ഫോൺ എന്റെ കൈയിൽ ആയിരുന്നു..... അവൾ മോൾടെയും മോന്റെയും ഒപ്പം ആയിരുന്നു ഇതുവരെ....!
മ്മ്മ്.... അവൻ ജോലി ചെയ്ത ഹോസ്പിറ്റലിൽ ആണ് അങ്കിൾ ഇപ്പൊ അവിടെ നിന്ന് അവൻ റിസൈൻ ചെയ്തിട്ട് ഒരാഴ്ച ആയി..... ഇന്ന് അവിടെ തിരക്കിയപ്പോൾ പറഞ്ഞു.... അവിടെ ആരോടും ഈ വിവാഹകാര്യം പറഞ്ഞിട്ടില്ല..... അവൻ തിരിച്ചു കാനഡക്ക് പോകുവാ എന്ന് പറഞ്ഞ റിസൈൻ ചെയ്തത്........ആദി ദേഷ്യത്തിൽ പറഞ്ഞു.
ഒരു വാക്ക് നേരത്തെ പറയാം ആയിരുന്നു..... അവളുടെ മനസ്സ് ഇപ്പൊ നല്ല പോലെ വേദനിപ്പിക്കുന്നുണ്ട് അത് പുറത്തു കാണിക്കാതെ നടക്കുവാ അവൾ......നേത്ര പറഞ്ഞു.
ഈ സമയവും കടന്നു പോകും എല്ലാ പെൺകുട്ടികളെയും പോലെ കരഞ്ഞു വിളിച്ചു ഇരിക്കുന്ന ടൈപ്പ് അല്ല എന്ന് തോന്നുന്നു.....ദച്ചു പറഞ്ഞു.
വീട്ടിൽ വിളിച്ചു പറഞ്ഞോ ഇവിടെ നടന്നത് ഒക്കെ.....ആദി
മ്മ്മ് ഞാൻ വിളിച്ചു പറഞ്ഞു അവർ ഒക്കെ ആകെ ഞെട്ടി ഇരിക്കുവാ.......
അവൾ വരുന്നുണ്ട് ഇനി ഈ സംസാരം വേണ്ട.....നേത്ര വിലക്കി.
വീണ്ടും ഹോസ്പിറ്റലിലെ കാര്യങ്ങൾ ഒക്കെ സംസാരിച്ചു എല്ലാവരും കിടക്കാൻ ആയി പോയ്..... നേത്ര കിടക്കും മുന്നേ ബദ്രിയെ വിളിച്ചു സംസാരിച്ചു.....
💫💫💫💫💫💫💫💫💫💫💫💫💫💫💫
നിരഞ്ജ...... ഫ്ലൈറ്റിൽ ഇരിക്കുവാണ് സ്നേഹയും നിരഞ്ജനും രാവിലെ വന്ന നേരം മുതൽ അവളോട് ഒന്നും സംസാരിച്ചിട്ടില്ല..
മ്മ്മ്.... നിനക്ക് എന്നോട് ദേഷ്യം ആണോ.. അവൾ അവനെ നോക്കി ചോദിച്ചു.അവൻ അവളെ ഒന്ന് നോക്കി കണ്ണ് നിറഞ്ഞിട്ടുണ്ട്. അവൻ അവളുടെ കൈയിൽ മുറുകെ പിടിച്ചു.
എനിക്ക് എന്നോട് ആണ് ദേഷ്യം സ്നേഹ ആ പാവത്തിനോട് ഒരു വാക്ക് പറഞ്ഞു എങ്കിൽ ഇങ്ങനെ ഒരു കോമാളി വേഷം അവൾ കെട്ടേണ്ടി വരില്ലായിരുന്നു......അവളുടെ മുഖം വാടി.
ഏയ്യ് എന്താ ഇങ്ങനെ കണ്ണ് നിറച്ചു..... നമ്മൾ നമ്മുടെ പഴയ സ്ഥലത്ത് എത്തുമ്പോൾ ഇതൊക്കെ മാറും.... ഇനി നമുക്ക് ഇവിടെ നമ്മളെ കാത്തിരിക്കാൻ ആരുമില്ല സ്വന്തം എന്ന് പറയാൻ നമ്മുടെ വരാൻ പോകുന്ന വാവ മാത്രം..... എല്ലാ ബന്ധങ്ങളും തകർത്തു കൊണ്ട് ആണ് പുതിയജീവിതം തുടങ്ങുന്നത്.........അവളെ പറഞ്ഞു ആശ്വാസിപ്പിച്ചു ചേർത്ത് പിടിച്ചു എങ്കിലും ഉള്ളിൽ ഒരു കടൽതന്നെ ഇളകി വരുന്നുണ്ട്.....
💫💫💫💫💫💫💫💫💫💫💫💫💫💫💫
നന്ദു തിരിഞ്ഞു മറിഞ്ഞു കിടന്നു ഉറക്കം വരുന്നില്ല അവസാനം ഫോണും എടുത്തു മുറിക്ക് പുറത്തേക്ക് ഇറങ്ങി.....!
പുറത്ത് മുഴുവൻ ഇരുട്ട് ആണ് ഫോണിലെ ഫ്ലാഷ് ഓൺ ആക്കി ശബ്ദം ഉണ്ടാക്കാതെ വാതിൽ തുറന്നു പുറത്ത് ഇറങ്ങി..... നേരെ പോയത് മാഞ്ചോട്ടിൽ ആയിരുന്നു.... അവിടെ ഇരിക്കാൻ പാകത്തിന് സെറ്റ് ചെയ്തു വച്ചിട്ടുണ്ട്..... നന്ദു ഫോണിൽ പാട്ട് വച്ചിട്ടു കണ്ണുകൾ അടച്ചു അവിടെ ഇരുന്നു......
🎶🎶🎶🎶🎶🎶🎶🎶🎶🎶🎶🎶🎶🎶🎶
തൂമഞ്ഞിൻ നെഞ്ചിലൊതുങ്ങി മുന്നാഴിക്കനവ്
തേനോലും സാന്ത്വനമായി ആലോലം കാറ്റ്
സന്ധ്യാ രാഗവും തീരവും വേർപിരിയും വേളയിൽ
എന്തിനിന്നും വന്നു നീ പൂന്തിങ്കളേ.. ( തൂമഞ്ഞിൻ )
പൂത്തു നിന്ന കടമ്പിലെ പുഞ്ചിരിപ്പൂ മൊട്ടുകൾ
ആരാമപ്പന്തലിൽ വീണു പോയെന്നോ
മധുരമില്ലാതെ നെയ്ത്തിരി നാളമില്ലാതെ
സ്വർണ്ണ മാനുകളും പാടും കിളിയുമില്ലാതെ
നീയിന്നേകനായ് എന്തിനെൻ മുന്നിൽ വന്നു
പനിനീർ മണം തൂകുമെൻ തിങ്കളേ... ( തൂമഞ്ഞിൻ )
കണ്ടു വന്ന കിനാവിലെ കുങ്കുമ പൂമ്പൊട്ടുകൾ
തോരാഞ്ഞീ പൂവിരൽ തൊട്ടു പോയെന്നോ
കളഭമില്ലാതെ മാനസഗീതമില്ലാതെ
വർണ്ണ മീനുകളും ഊഞ്ഞാൽ പാട്ടുമില്ലാതെ
ഞാനിന്നേകനായ് കേഴുമീ കൂടിനുള്ളിൽ
എതിരേൽക്കുവാൻ വന്നു
🎶🎶🎶🎶🎶🎶🎶🎶🎶🎶🎶🎶🎶🎶🎶
പാട്ട് കേട്ട് കണ്ണുകൾ അടച്ചിരുന്ന നന്ദുന്റെ കണ്ണുകൾ നിറഞ്ഞൊഴുകി. വീണ്ടും പാട്ടുകൾ മാറി മാറി കേട്ടു. പെട്ടന്ന് തോളിൽ ഒരു സ്പർശം അറിഞ്ഞപ്പോൾ അവൾ തിരിഞ്ഞു നോക്കി...
ദച്ചുയേട്ടനോ....
മ്മ്..... കഴിഞ്ഞോ.....അവൻ ഗൗരവത്തിൽ ചോദിച്ചു. അവൾക്ക് കാര്യം മനസ്സിലായില്ല എന്നത് അവളുടെ നോട്ടം കണ്ടപ്പോൾ അവന് മനസിലായി.....
അല്ല ആരും കാണാതെ ഉള്ള കരച്ചിലും ബഹളവും കഴിഞ്ഞോ എന്ന്.....അപ്പോഴാണ് അവൾ കരഞ്ഞു എന്ന് അവൾക്ക് മനസ്സിലായത് കാരണം പാട്ട് കേൾക്കുമ്പോ പോലും അവളുടെ മനസ്സ് രെഞ്ചുനോട് ഒപ്പം പല രാത്രികൾ അവിടെ വന്നിരുന്നു സംസാരിച്ചിട്ടുണ്ട് അന്ന് ഒന്നും സ്നേഹയെ കുറിച്ച് അവൻ പറഞ്ഞില്ല പ്രണയം ചാലിച്ച വാക്കുകൾ കൊണ്ട് അവൻ തന്നെ ഒരു പൊട്ടിയാക്കിയത് ആയിരുന്നു അവളുടെ ചിന്ത അതിനിടയിൽ എപ്പോ ആണ് കരഞ്ഞത് എന്ന് അവൾക്ക് അറിയില്ല.....
അതെ സ്വപ്നം കണ്ടു കഴിഞ്ഞോ.....അവൻ വീണ്ടും ചോദിച്ചപ്പോൾ അവൾ അവനെ നോക്കി ചിരിച്ചു...
ഞാൻ എന്തൊക്കെയോ ആലോചിച്ചു ഇരുന്നു കണ്ണ് നിറഞ്ഞത.....ഉറങ്ങിയായിരുന്നോ....
ഞാൻ വെള്ളം കുടിക്കാൻ എണീറ്റ് കിച്ചണിൽ പോയി തിരിച്ചു വരുമ്പോൾ ഒരാൾ ഫ്ലാഷ് അടിച്ചു കള്ളമാരെ പോലെ ഇറങ്ങി വരുന്നത് കണ്ടു ഇനി വല്ല കടുംകൈയും ചെയ്യാൻ ആണെകിൽ ഒന്ന് കാണാല്ലോ എന്ന് കരുതി പുറകെ വന്നതാ അപ്പൊ ഇവിടെ ഒരാൾ പാട്ട് വച്ചിട്ടു ഇരുന്നു കരയുന്നു......അവൻ ചെറു ചിരിയോടെ പറഞ്ഞു.
അവൾ അവന്റെ മുഖത്തേക്ക് തന്നെ നോക്കി നിന്നു..... എന്ത് മാത്രം ദുഃഖം ഉള്ളിൽ ഉണ്ട് പ്രണയം കുഞ്ഞ് എല്ലാം എല്ലാംകണ്മുന്നിൽ നഷ്ടമായ ഒരു മനുഷ്യൻ ആ ദുഃഖത്തോളം വരുവോ തന്റെ ഈ സങ്കടം..... തനിക്ക് സങ്കടം ആണോ ദേഷ്യം ആണോ.......
അതെ എന്നെ നോക്കി നിന്ന് സ്വപ്നം കാണാതെ പോയി കിടക്കാൻ നോക്ക് പോ......അവൻ അവളുടെ തോളിൽ തട്ടി കൊണ്ട് പറഞ്ഞു....
ദച്ചുഏട്ടൻ എന്ന നാട്ടിൽ പോകുന്നെ.....
ഞാൻ ചിലപ്പോൾ നാളെ പോകും അല്ലെങ്കിൽ മറ്റന്നാൾ..... എനിക്ക് ഒരു ചെറിയ ജോലി നാട്ടിൽ ശരി ആയിട്ടുണ്ട്..... വല്യ ശമ്പളം ഒന്നുല്ല എനിക്കും അമ്മയ്ക്കും അതും മതി പിന്നെ കുറച്ചു കൃഷി ഒക്കെ ഉണ്ട് അത്യാവശ്യം ബാങ്ക് ബാലൻസും ഉണ്ട്.....
നാട്ടിൽ എന്താ ജോലി.....
ഒരു ട്യൂഷൻ സെന്ററിൽ maths അധ്യാപകൻ ആയിട്ട്....
ആഹാ..... എന്ന ഞാൻ ഒരു കാര്യം ചോദിക്കട്ടെ.....
തുടരും..................