Happy Wedding തുടർക്കഥ Part 4 വായിക്കൂ...

Valappottukal


രചന :-അനു അനാമിക


ആദ്യഭാഗങ്ങൾക്ക് Happy Wedding Part No മുകളിൽ Search ചെയ്യുക.


കുറച്ച് സമയത്തിന് ശേഷം 

കതകിൽ ആരോ മുട്ടുന്ന ശബ്ദം കേട്ടു സെലിൻ വാതിൽ തുറന്നു. അത് സിവാൻ ആരുന്നു....



"ഇച്ചായൻ "... അവൾ മെല്ലെ പറഞ്ഞു. സിവാൻ അവളെ തന്നെ നോക്കി.


"ഫ്രഷ് ആയോ "??... അവൻ ചോദിച്ചു.


"അ.... അ... ആഹ്... ആയി "... അവൾ പേടിയോടെ പറഞ്ഞു.



"ഞാൻ അകത്തേക്ക് വന്നോട്ടെ "??


"അ... മ്മ്... ആ വന്നോ ".... അവൻ അകത്തേക്ക് കയറി.


"ഞാൻ എന്റെ ഫോണിന്റെ ചാർജർ എടുക്കാൻ വന്നതാ. ഫ്രഷ് ആയെങ്കിൽ താഴേക്ക് വാ ട്ടോ... ഇച്ചായന്മാർ ഇപ്പോ വരും. ഭക്ഷണം കഴിക്കാം..."....


"മ്മ്....ഞാൻ.. ഞാൻ ഇപ്പോ വരാം "....


"മ്മ്.... പിന്നെ.... ചോദിക്കുന്ന കൊണ്ട് ഒന്നും തോന്നരുത്. ചോദിക്കാനും പറയാനും സമയം കിട്ടാഞ്ഞ കൊണ്ടാ "....


"അ... അ... എ... എന്താ "??



"തന്റെ പേരെന്തുവാ "??


"സെ... സെലിൻ "....അവൾ വിറയലോടെ പറഞ്ഞു.


"മ്മ്... ഞാൻ സിവാൻ ജോൺ കുരീക്കാട്ടിൽ....!!"....


"മ്മ്.... അറിയാം..."


"എങ്ങനെ "??



"അ... അത് റീന മോള് പറഞ്ഞു "....


"മ്മ്.... അപ്പോ ശരി കാണാട്ടോ!!"..... അവൻ ചിരിയോടെ അതും പറഞ്ഞ് അവിടെ നിന്ന് പോയി.സെലിൻ ഒന്ന് പുഞ്ചിരിച്ചു.


"കർത്താവെ.... ഈ പൊങ്കൊച്ചു വല്ല കുട്ടിച്ചാത്താനും ആണോ അടുത്ത് നിക്കുമ്പോ എന്താന്ന് അറിയില്ല വല്ലാത്തൊരു സന്തോഷോക്കെ തോന്നുവാണല്ലോ!!നെഞ്ചോക്കെ പമ്പ് അടിക്കും പോലെ എന്ത് fast ആയിട്ടാ തുടിക്കണേ "?? 😌.... സിവാൻ അത്ഭുദത്തോടെ ഓർത്തു.


അല്പസമയം കഴിഞ്ഞതും എല്ലാവരും ഫ്രഷ് ആയി ഊണ് മേശക്ക് മുന്നിൽ ഹാജർ ഇട്ടു.



"സെലിൻ മോള് വന്നില്ലേ "??... സാം ചോദിച്ചു.

"ഫ്രഷ് ആവാൻ പോയതാ ഇപ്പോ വരും ഇച്ചായ "... ഏയ്‌റ പറഞ്ഞു.

"ഡാ അച്ചു നീ എന്താടാ ഇങ്ങനെ നോക്കി ഇരിക്കണേ "??.... സാമൂവൽ അച്ചുവിന്റെ ദേഷ്യം പിടിച്ചുള്ള ഇരിപ്പ് കണ്ട് ചോദിച്ചു.

"വല്യ പപ്പാ കൊച്ചപ്പയോട് ചോദിക്ക്... ഇന്നലെ എന്നോട് എന്തൊക്കെയാ പറഞ്ഞെ?? നാളെ കല്യാണം... നാല് കൂട്ടം പായസം. എന്നിട്ടിപ്പോ ഒണക്ക ബീഫും കരിമീൻ പൊള്ളിച്ചതും ".... അച്ചു പറഞ്ഞു.


"എന്നതാടാ ഇവനീ പറയണേ "??... സാം ചോദിച്ചു.


"ആഹ് അത് ഇച്ചായ ഇന്നലെ....!!".... സിവാൻ ഇന്നലെ രാത്രിയിൽ അച്ചുവിനോട് സംസാരിച്ച കാര്യങ്ങൾ എല്ലാവരോടും പറഞ്ഞു.

എല്ലാവരും അത് കേട്ട് പൊട്ടിച്ചിരിച്ചു.



"ആ നേരത്ത് ഇവന്റെ നാവിലെ ഗുളികൻ ഫലിച്ചു. പറഞ്ഞു തീർന്നില്ല പെണ്ണ് ഇങ്ങ് എത്തിയില്ലേ "!!... ഏയ്‌റ പറഞ്ഞു.സിവാൻ ചേട്ടത്തിയെ ഒന്ന് തറപ്പിച്ചു നോക്കി.


"എന്നാലും മിന്ന് കെട്ട് ഒന്ന് കാണാൻ പറ്റിയില്ലല്ലോ ചേട്ടത്തി ".... റീന വിഷമത്തോടെ പറഞ്ഞു.


"അത് തന്നെ...എന്റെ കൊച്ചിന്റെ കല്യാണം എന്തോരം സ്വപ്നം കണ്ടതാ ഞാൻ. അതൊന്ന് കാണാൻ പറ്റിയില്ലല്ലോ!!".... ഏയ്‌റ പറഞ്ഞു.


"ഇച്ചായ കെട്ടിന്റെ വീഡിയോ ആരേലും എടുത്തിട്ടുണ്ടാകുവോ "??റീന ചോദിച്ചു.


"പിന്നെ ഡി... വീഡിയോ ഞങ്ങള് എല്ലാം അവിടെ കിടന്ന് എന്ത് ചെയ്യുമെന്ന് അറിയാതെ ഉരുകുവാരുന്നു അപ്പോഴാ വീഡിയോ "..... സൈമൺ പുച്ഛത്തോടെ പറഞ്ഞു.


"ആ സാരമില്ല.... നമുക്ക് എല്ലാരേയും വിളിച്ചു പിന്നെ ഇത് ഗ്രാൻഡ് ആയിട്ട് അങ്ങ് നടത്തിക്കളയാം "...ഏയ്‌റ പറഞ്ഞു.അപ്പോഴാണ് സാമൂവലിന് ഒരു call വന്നത്.


"ഞാൻ ഇപ്പോ വരാം "... അതും പറഞ്ഞ് അവൻ പോയപ്പോൾ സെലിൻ താഴേക്ക് വന്നു.


"ആ കൊച്ച് വന്നല്ലോ!!".... റെബേക്ക പറഞ്ഞു.


സിവാൻ അവളെ ഒന്ന് തിരിഞ്ഞു നോക്കി.കുളി കഴിഞ്ഞ് നനവോടെ ചമയങ്ങൾ ഒന്നും ഇല്ലാതെ പടിയിറങ്ങി വരുന്ന സെലിനെ നോക്കി ഇരിക്കെ അവന്റെ ചുണ്ടിൽ കൗതുകം നിറഞ്ഞൊരു ചിരി വിടർന്നു.



"സെലിൻ മോളെ വാ വന്ന് ഇരിക്ക് "....ഏയ്‌റ പറഞ്ഞു.


"ഞാൻ.. ഞാൻ...പിന്നെ ഇരുന്നോളാം ചേച്ചി ".... അവൾ പറഞ്ഞു.


"ഇവിടെ അങ്ങനെ ഒരു പതിവ് ഇല്ല മോളെ... എല്ലാവരും ഒന്നിച്ചിരുന്നാ കഴിക്കണേ മോള് ഇരിക്ക്....".... സാം വാത്സല്യത്തോടെ പറഞ്ഞു.


"ചെല്ല് മോളെ അവിടെ ചെന്ന് ഇരിക്ക് ".... റെബേക്ക പറഞ്ഞപ്പോൾ അവൾ സിവാന്റെ അടുത്ത് ചെന്ന് ഇരുന്നു.


"സെലിൻ കൊച്ചിന് dress ഒന്നും ഇവിടെ ഇല്ലല്ലോ... നാളെ നമുക്ക് ഷോപ്പിൽ പോയി മോൾക്ക് വേണ്ടതൊക്കെ വാങ്ങാം കേട്ടോ. റെബേക്ക ചേട്ടത്തി.... ചേട്ടത്തി കൂടെ പോരെ നാളെ...!!റീനക്ക് യാത്ര പറ്റില്ലല്ലോ!!".... സൈമൺ പറഞ്ഞു.


"ആഹ് ഡാ അത് ഞാൻ നോക്കിക്കോളാം ".... അവൾ പറഞ്ഞു.


"ഇച്ചായ ".... സാമൂവൽ വെപ്രാളത്തിൽ വിളിച്ചു.


"എന്നാടാ "??... സാം ചോദിച്ചു.



"അമ്മാച്ചാന്മാരും അമ്മച്ചിമാരും വിവരം അറിഞ്ഞിട്ടുണ്ട്.... നാളെയോ മറ്റന്നാളോ എല്ലാരും കൂടെ ഇങ്ങ് എത്തും ".... സാമൂവൽ പറഞ്ഞു.


"അപ്പോ അതിലൊരു തീരുമാനം ആയി.... ഇനിയൊരു നൂറ് പതം പറച്ചില് കേൾക്കേണ്ടി വരും. Abroad നിന്നുള്ള വിളികൾ വേറെ...."... റീന പറഞ്ഞു.🤭

"ഇതിന്റെ ഇടയിലു നമ്മടെ വീട്ടുകാരും കൂടെ വന്നാൽ പൂർത്തിയായി ".... 🤭ഏയ്‌റ പറഞ്ഞു.


"അതൊക്കെ നമുക്ക് അപ്പോ നോക്കാം... ഇപ്പോ നിങ്ങള് ഭക്ഷണം കഴിക്ക് ".... സാം പറഞ്ഞു. അവർ എല്ലാം ഒന്നിച്ചിരുന്നു ഭക്ഷണം കഴിച്ചു.


ഭക്ഷണത്തിനു ശേഷം എല്ലാവരും അവരവരുടെ മുറികളിലേക്ക് പോയി.


*സാം and ഏയ്‌റ*



"ഇച്ചായ...."


"ആഹ്.... എന്നാടി "??


"ഇതെന്നാ ഇവിടെ വന്ന് നിക്കണേ "??


"എന്തോ മനസ്സിനൊരു സുഖം ഇല്ലേടി..."...


"ഇങ്ങനെയൊക്കെ നടന്ന കൊണ്ടാണോ "??


"എന്തോ....!! അറിയാൻ മേല....!!സിവാനെ ഞാൻ നിർബന്ധിച്ചു കെട്ടിച്ച പോലെ.... അവന്റെ ജീവിതത്തിൽ ഞാൻ ഇപ്പോ കൈ കടത്തിയ പോലൊക്കെ ഒരു തോന്നൽ. അവന് എന്നോട് ദേഷ്യം കാണുവോ??"....


"ഏയ്....ഇച്ചായ.... അവൻ നമ്മടെ സിവാൻ അല്ലേ!!അവന് കാര്യങ്ങളുടെ ഗൗരവം അറിയാം. അവനൊരാൾ കാരണം അല്ലേ നമ്മള് ഇപ്പോ തല ഉയർത്തി നിക്കണേ....!!ഇല്ലാരുന്നെങ്കിൽ.... ഇച്ചായൻ ഒന്ന് ആലോചിച്ച് നോക്കിയേ...!!"....


"മ്മ്... നീ പറഞ്ഞത് ശരിയാ... ചിലപ്പോ ഈ കൊച്ച് വരാൻ വേണ്ടിയാവും കർത്താവ് ഇത്രേം നാളും അവനെ ഇങ്ങനെ നിർത്തിയത്!!അല്ലെടി ആ കൊച്ച് എങ്ങനെ ഉണ്ട്?? നിനക്ക് എന്നതാ തോന്നണേ??"....


"നല്ല കൊച്ചാ ഇച്ചായ. നല്ല അടക്കോം ഒതുക്കോം വിനയവും സ്നേഹവുമൊക്കെ ഉണ്ട്. നമ്മടെ കുടുംബത്തിന് ചേർന്ന കൊച്ച് തന്നെയാ. ഒരു പാവം."....



"മ്മ്... ഹോ ആ കൊച്ച് അവിടെ നിന്ന് കരഞ്ഞത് ഓർക്കുമ്പോ നെഞ്ച് പൊടിയുവാ.... പാവം ആരോരും ഇല്ലാത്ത കുഞ്ഞല്ലേ!!അതല്ലേ ഇങ്ങനെ വന്ന് നിക്കേണ്ടി വന്നത്!!നീ അതിനെ പ്രത്യേകം ഒന്ന് നോക്കിക്കോണേ!!ഒരു വിഷമവും അതിന് ഉണ്ടാവാതെ നോക്കണേ "....


"അതൊക്കെ ഞാൻ നോക്കിക്കോളാം ഇച്ചായ. അവള് സിവാന്റെ പെണ്ണ് മാത്രം അല്ലല്ലോ നമ്മടെ ഇളയ മോള് കൂടെയല്ലേ ".... ഏയ്‌റ പറഞ്ഞത് കേട്ട് സാം ചിരിച്ചു.


*ഇതേ സമയം റീന and സൈമൺ*


"ഇച്ചായ...."..... എന്ന് വിളിച്ചു കൊണ്ട് റീന സൈമനെ വന്ന് കെട്ടിപ്പിടിച്ചു.


"എന്നാ പറ്റിയെടി "??


"Thanks ഇച്ചായ "


"എന്തിന് "??


"ഞാൻ പറഞ്ഞപ്പോ അവളെ എനിക്ക് കൊണ്ട് തന്നില്ലേ?? ഇനിയൊരിക്കലും കാണില്ലെന്ന് തന്നെയാ ഞാൻ കരുതിയെ.... സത്യം പറഞ്ഞാൽ സിവാച്ചൻ  കെട്ടി എന്നറിഞ്ഞപ്പോൾ സന്തോഷം തോന്നി എങ്കിലും അവളെ പെട്ടെന്ന് ഓർത്തപ്പോ നെഞ്ചിലൊരു നീറ്റൽ ആരുന്നു. ഒരൊറ്റ നിമിഷം കൊണ്ടാ അതങ്ങു പമ്പ കടന്നത് ".....



"എനിക്കും അങ്ങനെ തന്നെ ആരുന്നു. അവളെ അവിടെ വെച്ച് കണ്ടപ്പോ സത്യം പറഞ്ഞാൽ എന്റെ കൈയും കാലും അനങ്ങിയത് പോലുമില്ല. 

ഇങ്ങനെയൊക്കെ നടക്കുമെന്നോ നമ്മൾ ആഗ്രഹിച്ച പോലെ സെലിൻ മോള് ഇങ്ങ് വരുമെന്നോ ഒന്നും ഞാൻ സ്വപ്നത്തിൽ പോലും കരുതിയതല്ല "....


"പണ്ടേ ദൈവം സിവാച്ചന്റെ തലക്ക് മുകളിൽ എഴുതി വെച്ചിരുന്നതാ നമ്മടെ സെലിൻ കൊച്ചിനെ. അതാ ഇച്ചായൻ ഇത്രേം നാള് ആ ഒരുമ്പട്ടോൾ കാരണം കെട്ടാതെ നിന്നതും ഇപ്പോ കെട്ടിയതും. അവളുണ്ടാരുന്നോ ആ മേക്കലാത്തെ മൂദേവി "??


"ഓഹ് വന്നില്ല തമ്പ്രാട്ടി. ആ നട്ടെല്ല് ഇല്ലാത്തവന്മാരെ വന്നുള്ളൂ....ആ ടോമി എന്തൊരു ഷോ ആരുന്നു അവിടെ കിടന്ന്. അവൻ ഇന്ന് പറഞ്ഞതിനുള്ളത് അധികം വൈകാതെ ഞാൻ കൊടുക്കുന്നുണ്ട് "...


"മ്മ്.... എന്തായാലും അവന്മാര് തന്നെയാവും ഇതിന്റെ പിന്നിൽ. സെലിനെ കെട്ടാൻ ഇരുന്ന ചെറുക്കന് എന്താ പറ്റിയെ എന്നൊന്ന് അന്വേഷിച്ചേക്കണേ ഇച്ചായ "...



"ആഹ് ഡി അത് നോക്കണം. എന്റെ പേടി അതല്ല സിവാൻ.... അവനിനി ആ കൊച്ചിനോട് വല്ല ഇഷ്ടക്കേടും കാണിക്കുവോന്നാ!!അല്ലെങ്കിൽ തന്നെ ഈ കുറച്ച് നാള് കൊണ്ട് അത് അനുഭവിച്ചത് നീ കേട്ടില്ലേ!! "....


"ഏയ് സിവാച്ചൻ അങ്ങനെ ഒന്നും കാണിക്കില്ലാരിക്കും "...


"ആഹ് നോക്കാം നമുക്ക് "!!


*സാമൂവൽ and റെബേക്ക*


"കൊച്ച് ഉറങ്ങിയോടി "??


"മ്മ് ഇപ്പോ ഉറങ്ങിയേ ഉള്ളു "...


"സിവാൻ എവിടെ "??


"അവനാ ബാൽക്കണിയിൽ ഇരിപ്പുണ്ട്...."


"മ്മ്... കുടുംബത്തിന്റെ മാനം രക്ഷിക്കാൻ വേണ്ടി അവൻ ഉണ്ടാരുന്ന കൊണ്ട് കൂടുതൽ പ്രശ്നങ്ങൾ ഒന്നും ഉണ്ടായില്ല "....


"എന്നാലും സെലിനെ കെട്ടാൻ ഇരുന്ന ചെറുക്കൻ തക്ക സമയത്ത് എവിടെ പോയത് ആവും "??


"ആർക്കറിയാം. അന്ന് ആന്റണി ചേട്ടൻ ഈ കൊച്ചിന്റെ ഫോട്ടോ കൊണ്ട് തന്നപ്പോഴേ ഞാൻ ഓർത്തതാ ഈ കൊച്ചിനെ ഇങ്ങോട്ട് കൊണ്ട് വരാരുന്നു എന്ന്. സാം അച്ചായനോട് ഞാൻ പറയുവേം ചെയ്തു ചേട്ടത്തി ഇതിനെ കണ്ടാൽ അപ്പോ കൂട്ടി കൊണ്ട് പോകുവെന്ന് "....


"ഹഹഹ... ആ കൊച്ച് മിടുക്കിയല്ലേ!!കണ്ടാൽ ആർക്കും ഇഷ്ടാവും. സിവാനും ആയിട്ട് നല്ല ചേർച്ച ഉണ്ട് "...


"അതവരുടെ ജീവിതത്തിലും ഉണ്ടായാൽ മതിയാരുന്നു മാതാവേ "......


അന്നത്തെ പകൽ പെട്ടെന്ന് തന്നെ കൊഴിഞ്ഞു തീർന്നു. സെലിൻ ചേട്ടത്തിമാരുടെയൊപ്പം അടുക്കളയിൽ തന്നെ കൂടി. സിവാന്റെ മുന്നിൽ പോയി പെട്ടത് രാത്രി ഭക്ഷണം കഴിക്കാൻ ഇരുന്നപ്പോൾ മാത്രമായിരുന്നു. അവളുടെ ഒളിച്ചു കളി അവനും ആസ്വദിക്കുന്നുണ്ടായിരുന്നു. രാത്രി ഭക്ഷണം കഴിഞ്ഞ് എല്ലാവരും അവരവരുടെ മുറിയിലേക്ക് ചേക്കേറാൻ തുടങ്ങി.



രാത്രി ഓരോന്നൊക്കെ ആലോചിച്ച് സിവാൻ ബാൽക്കണിയിൽ ഇരിക്കുവായിരുന്നു. അവന്റെ മനസ്സിലേക്ക് കരഞ്ഞു കലങ്ങിയ സെലിന്റെ മുഖം മിന്നി മറഞ്ഞു കൊണ്ടിരുന്നു.


"എന്നതാ കർത്താവെ അവളുടെ കണ്ണ് നിറയുമ്പോ എനിക്ക് നെഞ്ചിൽ ഇമ്മാതിരി ഒരു കൊളുത്തിപ്പിടുത്തം. അതിന്റെ അടുത്ത് ചെല്ലുമ്പോ എന്താ ഞാൻ ഇത്ര ഹാപ്പി ആവുന്നേ?? അവളെ റീന മോൾക്കും ഇച്ചായനും എങ്ങനെ ആവും പരിചയം?? അവൾ എന്ത് ധൈര്യത്തിലാരിക്കും എന്നേ കെട്ടാൻ സമ്മതം പറഞ്ഞത് "??..... അവന്റെ ചിന്തകൾ കാട് കേറാൻ തുടങ്ങിയപ്പോൾ സാമിന്റെ വിളി വന്നു.


"സിവാനെ "....


"ആഹ്... ഇച്ചായ ""!!


"എന്നതാടാ നീ ഇവിടെ ഒറ്റക്ക് ഇരിക്കണേ??"


"ഒന്നുല്ലിച്ചായാ ഞാൻ വെറുതെ "....


"മ്മ്.... ഇച്ചായനോട് നിനക്ക് ദേഷ്യം ഉണ്ടോടാ "??


"അയ്യോ എന്നാത്തിന് "??


"നിന്റെ ഇഷ്ടമോ താല്പര്യവോ നോക്കാതെ ഇച്ചായൻ ഈ കല്യാണം.... പെട്ടെന്ന്... എടാ അത് അങ്ങനെ ഒരു അവസ്ഥയില് എന്റെ മുന്നിൽ പെട്ടെന്ന് ".... സാം വാക്കുകൾക്ക് വേണ്ടി തിരഞ്ഞു.


"ഇച്ചായ അവിടെ ഉണ്ടായതൊക്കെ എനിക്ക് അറിയുന്നതല്ലേ!! അതിനൊരു ഏറ്റു പറച്ചിലിന്റെ ആവശ്യം ഒന്നുമില്ല. നമ്മടെ അമ്മച്ചിയുടെ ആണ്ട് നന്നായി തന്നെ നടന്നു. ചിലപ്പോ അമ്മച്ചിയും അപ്പച്ചനും ഇത് കണ്ട് ഇപ്പോ സന്തോഷിക്കുന്നുണ്ടാവും "....


"നേരാ നീ പറഞ്ഞത്... അവര് ഇപ്പോ നിന്നെ ഓർത്ത് ഒരുപാട് സന്തോഷിക്കുന്നുണ്ടാവും "....


"പിന്നെ ഇച്ചായ ഇതിന്റെയൊക്കെ പിന്നിൽ ആ മേക്കലാത്തെ കഴി വേറികൾ ആണെങ്കിൽ അതിന്റെ സത്യം എന്തായാലും കണ്ട് പിടിക്കണം ".... 😡


"മ്മ്... അതേ. കൃത്യ സമയത്ത് ആ പെങ്കൊച്ചിനെയും നമ്മളെയും ചതിച്ചിട്ട് പോയ ആ നാറി ആരാണെന്നും എനിക്ക് അറിയണം "....


"മ്മ്.... ഇനി ഇങ്ങനെ ഒന്നും ഉണ്ടാവാതെ നോക്കണം "....


"മ്മ്... പിന്നെ ഡാ "....


"എന്നാ ഇച്ചായ "??


"സെലിൻ ആ കൊച്ച്.... അതൊരു പാവമാന്നാ തോന്നണേ. കണ്ടും കേട്ടുമുള്ള അറിവ് വെച്ച് പറയുവാ. ഇനി ഇഷ്ടമല്ലെങ്കിൽ പോലും അതിനെ വേദനിപ്പിക്കാൻ ഒന്നും നീ പോയേക്കല്ലേടാ. നമ്മടെ അപ്പനും അമ്മയ്ക്കും അത് സഹിക്കൂല്ല "....


"ആ കൊച്ചിന്റെ മുഖത്ത് നോക്കി ഒന്ന് കനപ്പിച്ചു നോക്കാൻ പോലും എന്നേ കൊണ്ട് പറ്റണില്ല ഇച്ചായ. ഒരു കുടുംബം ഒന്നും വേണ്ടന്ന് പണ്ടേ തീരുമാനിച്ചതല്ലേ ഞാൻ പുതിയ ജീവിതത്തെ accept ചെയ്യാൻ സമയം എടുക്കുവാരിക്കും. എന്നാലും അവളെ ഞാൻ വേദനിപ്പിക്കില്ല. കളയുകയുമില്ല. അങ്ങനെ ചെയ്താൽ ഞാൻ കുരീക്കാട്ടിൽ ജോണിന്റെ മോനാവില്ലല്ലോ ".... അതും പറഞ്ഞു ചിരിച്ച് സിവാൻ മുറിയിലേക്ക് പോയി.


അവൻ പോകുന്നതും നോക്കി സാം ആശ്വാസത്തോടെ അവിടെ നിന്നു.



"നീ റൂമിൽ കേറി അട ഇരിക്കുവാരുന്നോ പെണ്ണെ?? എവിടെയൊക്കെ നോക്കി "???... റീന ചോദിച്ചു.


"എന്താ റീനു ''??


"ദാ ഇത് പിടി..."... റീന പാൽ സെലിന്റെ കൈയിൽ കൊടുത്തൂ.


"ഇതെന്നാത്തിനാ "??


"തല വഴി കമഴ്ത്താൻ....!!ഹോ എന്റെ പൊന്നു പെണ്ണെ ഇന്ന് first night അല്ലേ നിങ്ങടെ??ഏയ്‌റ ചേട്ടത്തിയ ഇത് തരാൻ പറഞ്ഞെ ".... 🤭


"First night "... 😳


"അയ്യോടി ഇങ്ങനെ ഞെട്ടാതെ ഞങ്ങടെ സിവാച്ചൻ നിന്നെ പിടിച്ചു തിന്നുവൊന്നും ഇല്ല. പിന്നെ പൊന്നു മോള് പണ്ട് മനസ്സിൽ കണ്ട സ്വപ്നത്തിൽ ഇതും ഉണ്ടാരുന്നല്ലോ!!"....


"ഒന്ന് പോയെടി....!!ഇതിപ്പോ ഞങ്ങടെ കാര്യം ചക്ക പോലെ ആകെ കുഴഞ്ഞു മറിഞ്ഞാ ഇരിക്കണേ. ഞാൻ ഇച്ചായനോട് ഒന്ന് നേരെ മിണ്ടിട്ട് പോലുമില്ല. എനിക്ക് ആകെ പേടി ആയിട്ട് വയ്യ "....


"അയ്യടാ ഇതൊന്നും അല്ലാരുന്നല്ലോ അന്ന് പറഞ്ഞിരുന്നേ.... അങ്ങേരെ പൊക്കും വളക്കും കെട്ടും എന്നതൊക്കെ ആരുന്നു. എന്നിട്ട് അങ്ങേരുടെ പ്രേമ കഥ കേട്ടപ്പോ മോങ്ങിക്കൊണ്ട് ഓടി പോയവളല്ലേടി നീ??"....



"ആഹ്.....അത് ഞാൻ ചോദിക്കാൻ ഇരിക്കുവാരുന്നു... ആ ചേച്ചി എവിടെടി??  സാന്ദ്ര ചേച്ചി "??


"നീ അതിന്റെ കാര്യം ഓർമിപ്പിക്കാതെ...നാശം. അതിന്റെ കാര്യൊക്കെ ഞാൻ പിന്നെ പറയാം... ഇപ്പോ നീ നിന്റെ ഇച്ചായനെ കാത്തിരുന്നോ ഞാൻ എന്റെ കെട്ടിയോന്റെ അടുത്തേക്ക് പോട്ടെ... Good night മോളെ "...അതും പറഞ്ഞു റീന പോയി.


"എന്റെ പുണ്യാള first night ഓ?? 🙄നേരെ ആ മുഖം ഒന്ന് കണ്ടിട്ട് പോലുമില്ല എന്നിട്ടാ first night... മിക്കവാറും ഈ കഥയിലും സീരിയലിലുമൊക്കെ കാണുന്ന പോലെ അങ്ങേര് എന്നേ പിടിച്ചിട്ട് അലക്കുവാരിക്കും എന്നിട്ട് നിലത്തു കിടത്തുവാരിക്കും. 🙄സെലിനെ എന്ത് വന്നാലും സഹിച്ചേ പറ്റൂ... കാരണം ധൈര്യത്തോടെ പോകാൻ നിനക്കൊരു സ്ഥലമില്ല ഇപ്പോ "... അവളോർത്തു നിന്നു. അപ്പോഴാണ് വാതിൽ ആരോ തുറക്കുന്ന ശബ്ദം കേട്ടത്.അത് സിവാൻ ആരുന്നു. അവൾ പരിഭ്രമത്തോടെ അവനെ നോക്കി.


"കിടന്നില്ലാരുന്നോ "?


"ആ.... മ്മ്... ഇല്ല "...


"ഇതെന്താ കൈയിൽ പാലോ "??


"ആ.... റീന... അവള് കൊണ്ട് തന്നതാ. ചേട്ടത്തി പറഞ്ഞിട്ട് "... സെലിന്റെ വെപ്രാളത്തോടെ ഉള്ള സംസാരം കേട്ട് അവന് ചിരി വന്നു.


"സെലിന് പാല് ഇഷ്ടാണോ "??


"ഹ്മ്മ്... മ്മ്.... ആ...  അല്ല..."


"എനിക്കും ഇഷ്ടല്ല... അത് ആ wash base നിൽ ഒഴിച്ചു കളഞ്ഞേക്ക് എന്നിട്ട് സെലിൻ കിടന്നോ... എനിക്ക് ഒരു വീഡിയോ കോൺഫ്രൻസ് ഉണ്ട് രാത്രിയിൽ... കിടക്കാൻ വൈകും "....


"ആ... ആഹ് ok sir "....


"ഏഹ് 🤣സാറോ?? ഞാൻ സെലിനെ ഏത് ക്ലാസ്സിലാ പഠിപ്പിച്ചേ "??


"ആ... അത്... അങ്ങനെ... എനിക്ക്... എനിക്ക് എന്താ വിളിക്കണ്ടേ എന്ന്..."...


"മ്മ്... മനസിലായി സാറ് വിളി എന്തായാലും വേണ്ട. ഒന്നുകിൽ പേര് വിളിച്ചോ അല്ലെങ്കിൽ എല്ലാരും വിളിക്കും പോലെ സിവാച്ചാ എന്ന് വിളിച്ചോ "...


"മ്മ്...."...



"എന്നാൽ കിടന്നോ... ഞാൻ അപ്പുറത്ത് ഓഫീസ് റൂമിൽ കാണും. എന്തേലും വേണേൽ വിളിച്ചാൽ മതി..."....


"മ്മ്...."....അവൾ സോഫയിൽ പോയി കിടന്നത് കണ്ട് സിവാൻ ഞെട്ടി.


"ഇത് എന്നാത്തിനാ അവിടെ പോയി കിടക്കണേ....??"...


"അത്...കട്ടിലിൽ... നമ്മൾ രണ്ടും കൂടെ..."....


"ഞാൻ സെലിനെ പിടിച്ച് തിന്നാൻ ഒന്നും പോണില്ല കട്ടിലിൽ കേറി കിടക്ക്... വെറുതെ സീരിയൽ കളിക്കാതെ... Good night "... അതും പറഞ്ഞു ചിരിച്ച് അവൻ പോയി.


"ഇച്ചായന് അപ്പോ ഞാൻ ഒരു പ്രശ്നമല്ലേ?? വിചാരിച്ചത് അല്ലല്ലോ മാതാവേ നടന്നത്....".... സെലിൻ ഓർത്തു. അവൾ കട്ടിലിൽ കേറി കിടന്നു ക്ഷീണം കൊണ്ട് വേഗം ഉറങ്ങി പോയി.


രണ്ട് മണിക്കൂറിനു ശേഷം...


"ആഹ്.... സമയം 11ആയോ?? സെലിൻ ഉറങ്ങിയോ ആവോ "??... സിവാൻ വായിക്കോട്ടെ വിട്ട് കൊണ്ട് എണീറ്റ് വന്ന് നോക്കിയപ്പോ സുഖമായി ഉറങ്ങുന്ന സെലിനെ കണ്ടു. അവൻ അവളെ നോക്കി കുറച്ച് നേരം നിന്നിട്ട് അടുത്ത് പോയി കിടന്നു. അവൾ ഉറങ്ങുന്നത് നോക്കി അവൻ കിടന്നു. കരഞ്ഞത് കൊണ്ട് ആണെന്ന് തോന്നുന്നു കൺപോളകൾ അൽപ്പം തടിച്ചിട്ടുണ്ട്. കട്ടി പുരികങ്ങൾക്കിടയിൽ ഒരു നനുത്ത മറുക് കാണാം. വിസ്താരമുള്ള നെറ്റിമേൽ കുറ്റി മുടികൾ വീണു കിടപ്പുണ്ട്. അധരങ്ങൾക്ക് ചെമ്പക പൂവിന്റെ നിറമാണ്. അവളുടെ നെഞ്ചിൽ പിണഞ്ഞു കിടക്കുന്ന അവൻ കെട്ടിയ മിന്നിലേക്കും അവളിലേക്കും നോക്കി കിടക്കവേ അവന്റെ ഉള്ളിൽ ഒരു തണുപ്പ് തോന്നി. അവൻ മെല്ലെ അവളുടെ തലയിൽ തലോടിയതും അവൾ ഒന്ന് ഞെരുങ്ങി കിടന്നു.



"പാവം... ക്ഷീണം ഉണ്ടാവും "... അവൻ മെല്ലെ കണ്ണുകൾ അടച്ചു.


Time @ 2.20am...


"വേണ്ട.... വേണ്ട... പ്ലീസ്... എന്നേ... എന്നേ ഒന്നും ചെയ്യല്ലേ... പ്ലീസ്... പ്ലീസ് ".... ഉറക്കത്തിൽ കിടന്ന് സെലിൻ പിച്ചും പേയും പറയുന്ന കേട്ടിട്ടാണ് സിവാൻ കണ്ണ് തുറന്നത്.


"ആഹ്... സെലിന് എന്നതാ ഇത് പറ്റിയെ "??.... അവനോർത്തു.


"എന്നേ വിട്... എനിക്ക് പോണം... വിട് "....


"സെലിൻ.... സെലിൻ... സെലിൻ... ടി മോളെ ".... അവൻ വിളിച്ചപ്പോൾ അവൾ കണ്ണ് തുറന്നു.


"ഇച്ചായ ".... എന്ന് വിളിച്ചു കരഞ്ഞു കൊണ്ട് അവള് അവനെ കെട്ടിപിടിച്ചു.അവൻ ആകെ അമ്പരന്നു പോയെങ്കിലും അവളുടെ കണ്ണീരിന്റെ ചൂട് അറിഞ്ഞതും അവൻ അവളെ ഇറുകെ ചേർത്ത് പിടിച്ചു.


"എന്നാ സെലിനെ?? എന്നതാ പറ്റിയെ?? സെലിനെ "??...


"ആഹ്... ഇച്ചായ ".... അവള് കരഞ്ഞു കൊണ്ട് വിളിച്ചു.


"എന്തോ ??എന്നാ മോളെ നീ സ്വപ്നം വല്ലോം കണ്ടോ "??


"ഹ്മ്മ്....അയാള് അയാള് ഇവിടേം വരും. എന്നേ ഉപദ്രവിക്കും ഇച്ചായ "... അവൾ കരഞ്ഞു കൊണ്ട് പറഞ്ഞു.


"ആര്?? ആരാ നിന്നെ ഉപദ്രവിച്ചേ "??


"അയാള്.. മേക്കലാത്തെ ടോമി .... അന്ന് പള്ളിയിൽ വെച്ച് എന്റെ കൈയിൽ കേറി പിടിച്ച പോലെ അയാള് എന്നെ ഇനിയും ഉപദ്രവിക്കും "....


"അവൻ എന്തിനാ നിന്നെ "??


"അറിയില്ല ഇച്ചായ. ഇവിടെ വന്ന അന്ന് മുതൽ അയാളെന്റെ പിന്നാലെയാ.... എന്നെ പലവട്ടം ഉപദ്രവിക്കാൻ നോക്കിയതാ. എങ്ങനെയൊക്കെയോ ഞാൻ...!!അയാൾ ഇവിടേം വരും. എനിക്ക് പേടിയാ ഇച്ചായ "....



"ഇല്ല... ഇല്ല... കരയാതെ... ഞാൻ ഇല്ലേ നിന്റെ കൂടെ. ഈ തറവാട്ടിൽ കേറി എന്റെ പെണ്ണിനെ കൊണ്ട് പോവാൻ തക്ക ചങ്കുറപ്പുള്ള ഒരുത്തനും ഇതുവരെ ജനിച്ചിട്ടില്ല. ഇനി ഉണ്ടാവുകയുമില്ല... നീ കിടന്നോ. ഞാൻ ഉണ്ട് ഇവിടെ. ന്റെ മോള് കിടന്നോട്ടോ... ഇച്ചായൻ ഉണ്ടെടാ..."....അവൻ അവളെ ചേർത്ത് പിടിച്ചു.


"മ്മ്..."... അവൾ വിതുമ്പലോടെ കണ്ണ് അടച്ച് കിടന്നു.


"അപ്പോ ടോമി ആണ് പ്രശ്നം.... ഇന്ന് നടന്ന കളിക്ക് പിന്നിലും അപ്പോ വേറെ ന്തോ ലക്ഷ്യം കൂടെയുണ്ട്. അന്ന് സൈമൺ ഇച്ചായൻ പറഞ്ഞ കേസ് അപ്പോൾ സെലിന്റെ അവനാണ് സാധ്യത."... അവനോർത്തു.പിന്നെ ഉറങ്ങുന്ന സെലിനെ ഒന്ന് നോക്കി നെടുവീർപ്പ് ഇട്ടു.


"പാവം പേടിച്ചിട്ടുണ്ട്.....!!".... അവൻ കട്ടിലിന്റെ ഓരം ചേർന്നു കിടന്നുറങ്ങി.


******


ഇതേ സമയം മേക്കലാത്ത്...


ടോമി ഓരോ കുപ്പിയിൽ നിന്നും മദ്യം ഗ്ലാസ്സിലേക്ക് ഒഴിച്ചു കൊണ്ടേയിരുന്നു.


"സെലിൻ.... സെലിൻ... സെലിൻ.... എന്തൊരു ചന്തമാടി നിനക്ക്?? നിലാവ് പോലെ....!!കെട്ടി കൂടെ പൊറുപ്പിക്കാം എന്ന് കരുതിയപ്പോൾ അവൻ ആ സിവാൻ പൊക്കി എടുത്തോണ്ട് പോയില്ലേ അവളെ എന്റെ കണ്മുന്നിൽ നിന്ന് ".... ടോമി ഓർത്തു...


"ഇച്ചായ കഴിഞ്ഞില്ലേ ഇതുവരെ?? നേരം വെളുക്കാറായി..."... വർക്കി പറഞ്ഞു.


"എനിക്ക് ഇപ്പോ മൊത്തം പാതിരായാണെടാ.... അവള് ആ സെലിൻ അവളെ കിട്ടാതെ എനിക്ക് ഇനി നേരം വെളുക്കില്ല.... നീ നോക്കിക്കോ.... സിവാനെ കൊണ്ട് ഞാൻ അവളെ തീറ്റിക്കില്ല...."... ടോമി കലിയോടെ പറഞ്ഞു.ഗ്ലാസ്‌ നിലത്ത് എറിഞ്ഞു പൊട്ടിച്ചു.


*****


Next morning....


"എടി ആ പാലപ്പം ഒന്ന് മറിച്ചിട്ടേ...".... ഏയ്‌റ റെബേക്കയോട് പറഞ്ഞു.

"ആഹ് ചേട്ടത്തി... ദേ ഈ മുട്ട റോസ്റ്റ്ന് ഉപ്പ് ഇത് മതിയോ നോക്കിക്കെ??"....


"ഞാൻ നോക്കിയാരുന്നെടി അത് മതി off ചെയ്തോ "...


"ആഹ്... ശരി...!!റീന എണീറ്റില്ലേ ആവോ "??


"ആ അവൾക്ക്  complete bed rest രാത്രി ഉറക്കൊന്നുല്ല എന്ന് സൈമൺ പറഞ്ഞാരുന്നു. കിടക്കട്ടെ..."....



"മ്മ്...."....അപ്പോഴാണ് സെലിൻ അങ്ങോട്ടേക്ക് വന്നത്.


"ആഹ്... സെലിൻ മോള് എണീറ്റോ?? കിടന്നോളാൻ മേലാരുന്നോ മോളെ!!"... ഏയ്‌റ ചോദിച്ചു.


"വേണ്ട ചേട്ടത്തി... ഞാൻ എന്നും നേരത്തെ എണീക്കുന്നതാ....!!എന്നതാ കൊച്ചേട്ടത്തി ഉണ്ടാക്കുന്നത് "??...


"ഓഹ് പാലപ്പമാ മോളെ.... സിവാനും സാം അച്ചായനും പിള്ളേർക്കും വല്യ ഇഷ്ടാ..."...


"അപ്പോ സൈമൺ ചാച്ഛനും സാമൂവൽ ചാച്ചാനുമോ "?


"ആ അവർക്ക് ഈ ഇടിയപ്പം പുട്ട് കപ്പ അതൊക്കെയാ ഇഷ്ടം "....ഏയ്‌റ പറഞ്ഞു.


"ഇങ്ങ് താ ചേട്ടത്തി ഞാൻ ചെയ്യാം ".... സെലിൻ പറഞ്ഞു.


"അതൊന്നും ഇപ്പോ ചെയ്യണ്ട കുറച്ച് ദിവസം കഴിയട്ടെ... ഇപ്പോ ഈ ചായ കൊണ്ടോയി സിവാന് കൊടുത്തിട്ട് വാ... ചെല്ല് ".... എയ്റ പറഞ്ഞു.



"ഏഹ് ഞാൻ... ഞാൻ കൊണ്ട് കൊടുക്കണോ??".... സെലിൻ ചോദിച്ചു.

"ഇനി മുതൽ നീ തന്നെ കൊണ്ട് കൊടുക്കണം. ദാ ചായ പിടിച്ചോ...!!".... ചേട്ടത്തി അവളുടെ കൈലേക്ക് ചായ കൊടുത്തു. അവൾ അത് മേടിച്ചു പിടിച്ചു.

"മ്മ്....കൊടുത്തിട്ട് വരാവേ "... അവൾ ചായയും ആയി പോയി.


"പാവം "... റെബേക്കയും ഏയ്‌റയും നോക്കി ചിരിച്ചു കൊണ്ടിരുന്നപ്പോൾ ആണ് മുറ്റത്തേക്ക് നാല് കാറുകൾ വന്ന് നിന്നത്.


"ആരാണാവോ വന്നത്?? ടി ഒന്ന് പോയി നോക്കിക്കേ!!"... ഏയ്‌റ പറഞ്ഞതും റബേക്ക കൈ കഴുകി ഉമ്മറത്തേക്ക് ചെന്നു നോക്കി. അവിടെ സാമൂവലും സൈമനും ഉണ്ടായിരുന്നു.


"ആരാടാ അത് "??... സാമൂവൽ കാർ കണ്ട് ചോദിച്ചു...


"കർത്താവേ.... തീർന്ന് ".... റെബേക്ക ഞെട്ടലോടെ പറഞ്ഞു...


**********



ആരായിരിക്കും വന്നത്??  സമാധാനത്തിന്റെ വെള്ളരിപ്രാവുകളോ?? അതോ അക്രമത്തിന്റെ കഴുകൻ കുഞ്ഞുങ്ങളോ!!കണ്ടറിയണം കുട്ടികളെ ഇനി എന്ത് സംഭവിക്കുമെന്ന്. വല്ലതുമൊക്കെ സംഭവിക്കും മുൻപ് ഞാൻ പോയൊരു ചായ കുടിച്ചിട്ട് വരാം. എങ്കിലല്ലേ വന്നവരെ കുറിച്ച് പറയാൻ ഒരു ഉഷാർ ഉണ്ടാവൂ!! പിന്നെ comment ചെയ്യാൻ പിശുക്കൊന്നും കാണിക്കാതെ എന്തുവാ ഇത്?? അപ്പോ അടുത്ത എപ്പിസോഡിൽ കാണാം 😌❤️


തുടരും...


രചന :-അനു അനാമിക

#buttons=(Accept !) #days=(20)

Our website uses cookies to enhance your experience. Learn More
Accept !
To Top