രചന: Anjana Pn
സാഗരം സാക്ഷി
💐💐💐💐💐💐💐💐
നിർത്താതെയുള്ള ഫോണിന്റെ റിങ് കേട്ടാണ് വേദ ഞെട്ടി എണീറ്റത്.
ശോ നേരം ഒരുപാട് ആയല്ലോ അവൾ ഫോണിലേക്ക് നോക്കി..
അനിയനാണ്…
ചിരിച്ചു കൊണ്ട് ഫോൺ എടുത്തു..
Happy birthday chechy…
Thank you മുത്തേ…
ചേച്ചി ഇതു വരെ എണീറ്റില്ലേ..
ഇല്ലടാ…
ഇന്നലെ കിടക്കാൻ ലേറ്റ് ആയി. രാത്രി ഹോസ്റ്റലിൽ കറന്റ് ഇല്ലായിരുന്നു…
Ok
ചേച്ചി അമ്പലത്തിൽ പോവുന്നുണ്ടോ???
ഉവ്വ്
പിന്നെ ഞാൻ വാങ്ങി തന്ന ആ വെള്ള ചുരിദാർ അല്ലേ ഇടുന്നത്
അതേടാ അതല്ലാതെ പിന്നെ ഞാൻ വേറെ ഏതെങ്കിലും ഇടുമോ
ചേച്ചിക്ക് ശരിക്കും അത് ഇഷ്ടമായിട്ടുണ്ടോ??
പിന്നല്ലാതെ എന്റെ മോൻ ആദ്യമായിട്ട് ജോലിക്ക് പോയിട്ട് കിട്ടിയ പൈസ കൊണ്ട് വാങ്ങി തന്ന ഗിഫ്റ്റ് എനിക്ക് എന്തിനേക്കാൾ പ്രിയപ്പെട്ടത് തന്നെയാണ്
അപ്പൊ ശരി ചേച്ചി നീ അമ്പലത്തിൽ ഒക്കെ പോയി ഓഫീസിൽ എത്തിയിട്ട് വിളിക്ക് എനിക്ക് ഡ്യൂട്ടിക്ക് കയറാൻ സമയമായി..
ഓക്കേ ഡാ ബൈ
വേദ വേഗം പോയി കുളിച്ചു ഫ്രഷ് ആയി വന്നു.അനിയൻ തന്ന വെള്ള ചുരിദാർ മെല്ലെ അവൾ സ്നേഹത്തോടുകൂടി തലോടി.
അവൻ എന്ത് ഗിഫ്റ്റ് ആയി തന്നാലും അതിനെല്ലാം ഒരു വെള്ള കളർ ഉണ്ടാവാറുണ്ട് അവന്റെ ഇഷ്ടപ്പെട്ട കളർ വെള്ള ആയതുകൊണ്ടാവാം..
അണിഞ്ഞൊരുങ്ങി വേഗം ഹോസ്റ്റലിൽ നിന്നും പുറത്തിറങ്ങി മുന്നിൽ കണ്ട ഓട്ടോയ്ക്ക് കൈ നീട്ടി വേഗം ഓട്ടോയിൽ കയറിയിരുന്നു.
ചേട്ടാ തളി അമ്പലത്തിലേക്ക് പോണമായിരുന്നു..
💐💐💐
അമ്പലത്തിൽ എത്തുമ്പോൾ ചെറുതായി മഴയുണ്ടായിരുന്നു.
ഈ കുഞ്ഞു മഴയ്ക്ക് വേണ്ടി കുട വെറുതെ നനക്കണ്ട മഴ തീർന്നാൽ നനഞ്ഞ കുട ഒരു ബാധ്യതയാണ്.
റോഡിനോട് ചേർന്ന് നടന്നു പോകുമ്പോഴാണ് എതിരെ ഒരു ബൈക്ക് തന്നെ തൊട്ടു തൊട്ടില്ല എന്ന മട്ടിൽ പോയത്. ബൈക്കിന്റെ ഹാൻഡിൽ അവളുടെ കയ്യിൽ തട്ടിയതും അവൾ കാൽതെറ്റി താഴെ വീണു..
അയ്യോ എന്റമ്മേ
റോഡിന്റെ അരികുവശത്ത് കൂട്ടിട്ടിയിട്ട ചളിയിലേക്ക് ആണ് വീണത്.എനിക്ക് നല്ല സങ്കടം വന്നു എന്ത് ചെയ്യണം എന്ന് അറിയാതെ ഞാൻ ചുറ്റുപാടും നോക്കി..
അപ്പോഴേക്കും ബൈക്ക് നിർത്തി ആ പയ്യൻ വെപ്രാളപ്പെട്ട് ഓടിവരുന്നത് കണ്ടു.
19 വയസ്സിനോട് അടുത്ത പ്രായം ചന്ദന കളർ മുണ്ടും കറുത്ത ഷർട്ടും ആണ് വേഷം. മുടി കളർ ചെയ്തിട്ടുണ്ട്.
അയ്യോ സോറി ചേച്ചി ഞാൻ കണ്ടില്ല ഓടിവന്ന് എന്റെ കൈ പിടിച്ചു..
ഞാൻ മെല്ലെ എഴുന്നേറ്റു. ചുറ്റുനോക്കി ആരും തന്നെ ഇല്ല..
എന്റെ ചുരിദാറില് അപ്പടി ചളി ആയിരിക്കുന്നു. എനിക്ക് ദേഷ്യം പെരുത്ത് കയറി വന്നു പുതിയ ചുരിദാറാണ്, ഇട്ടിട്ടു കൊതി തീർന്നില്ല ഞാൻ ദേഷ്യത്തോടെ കൂടി അവന്റെ മുഖത്തേക്ക് നോക്കി.
അവൻ ആകെ പേടിച്ചു നിൽപ്പാണ്..
സോറിചേച്ചി ഞാൻ കണ്ടില്ല..
അയ്യോ ഡ്രസ്സ്ഇൽ അപ്പടി ചളി ആയല്ലോ…
എന്തോ അവന്റെ ചേച്ചി എന്നുള്ള വിളി ഞാൻ പെട്ടെന്ന് എന്റെ അനിയനെ ഓർത്തുപോയി
നോക്കി വണ്ടി ഓടിച്ചുടെ ചെറുക്കാ നിനക്ക്..വലിയ ബൈക്ക് ഉണ്ടെന്നു കരുതി ഇവിടെ മറ്റുള്ളവർക്കും നടക്കേണ്ട..
അവൻ മറുപടിയൊന്നും പറയാതെ തല കുമ്പിട്ടു മ്പിട്ട് നിന്നു..
ഞങ്ങൾ രണ്ടുപേരും സംസാരിക്കുന്നതു കണ്ടിട്ടാണെന്ന് തോന്നുന്നു തൊട്ടടുത്തുള്ള ആൾക്കാർ മെല്ലെ എന്റെ അടുത്തേക്ക് വന്നു.
എന്താ മോളെ വല്ല പ്രശ്നവും ഉണ്ടോ?
ഒന്നുമില്ല..
രാവിലെത്തന്നെ ഓരോരുത്തന്മാര് ഇറങ്ങിക്കോളും ഇങ്ങനത്തെ കുതിര പോലത്തെ ബൈക്ക് അടുത്ത്.. ഇവന്മാരെ ഒന്നും പേടിച്ച് റോഡിലൂടെ നടക്കാൻ പറ്റാത്ത അവസ്ഥയാണ് കൂട്ടത്തിൽ ഒരാൾ അവന്റെ മുഖത്തുനോക്കി ദേഷ്യപ്പെടുന്നതു കണ്ടു.
അവന്റെ നിൽപ്പ് കണ്ടപ്പോൾ എനിക്ക് വല്ലാത്ത സങ്കടം വന്നു
Its ok
സാരല്യ..
ഞാൻ അവനെ നോക്കി പുഞ്ചിരിച്ചു.
തൊട്ടടുത്തു കണ്ട പൈപ്പിൻ ചുവട്ടിൽ പോയി ചുരിദാറിൽ പറ്റിയ ചളി കഴുകി കളഞ്ഞു.
മെല്ലെ ഈശ്വരനെ പ്രാർത്ഥിച്ച് അമ്പലത്തിലേക്ക് കയറുമ്പോഴാണ് പിറകെ ചേച്ചി എന്ന് വിളിച്ചു കൊണ്ട് അവൻ ഓടിവന്നത്..
ഞാൻ അവന്റെ മുഖത്ത് നോക്കി പുഞ്ചിരിച്ചു..
തൊഴുത് പുറത്തിറങ്ങുമ്പോഴാണ് ഞാൻ ശ്രദ്ധിച്ചത് അവൻ എന്റെ പുറകിൽ തന്നെയുണ്ട്..
അല്ല എന്താണ് പരിപാടി കുറെ നേരമായല്ലോ താൻ എന്റെ പുറകെ.. ഇനിയും ഇടിച്ചു വീഴ്ത്താൻ വല്ല പരിപാടിയും ഉണ്ടോ??
ഇല്ല ചേച്ചി
ഇന്ന് ചേച്ചിയുടെ പിറന്നാൾ ആണോ?
അതെങ്ങനെ തനിക്ക് മനസ്സിലായി ഞാൻ അവന്റെ മുഖത്തേക്ക് നോക്കി
അല്ല അവിടെ ഒരാൾ ചേച്ചി യോട് ഹാപ്പി ബർത്ത് ഡേ പറയുന്നത് കേട്ടു..
അതേലോ ഇന്ന് എന്റെ പിറന്നാൾ ആയിരുന്നു.. അതിന് എന്റെ കുഞ്ഞനിയൻ തന്ന പുതിയ ചുരിദാർ ആണ് ഇന്ന് തന്റെ ബൈക്കിലിടിച്ച് കീറി പോയത്.
എന്റെ മറുപടി കേട്ടതും അവൻ തലകുനിച്ചു നിന്നു
ഓ കുഴപ്പമില്ല ഇനിയെങ്കിലും വണ്ടിയോടിക്കുമ്പോൾ സൂക്ഷിച്ചു ഓടിക്കു കേട്ടോ..
എന്നാൽ ശരി മോൻ പൂവാൻ നോക്ക് ചേച്ചിക്ക് ഓഫീസിൽ പോകേണ്ട സമയമായി ഞാൻ അത് പറഞ്ഞുകൊണ്ട് മുന്നോട്ടു നടന്നു..
അവൻ അപ്പോഴും എന്തോ ഓർത്ത് തല താഴ്ത്തി നിൽക്കുകയാണ്
അല്ല നീ അമ്പലത്തിൽ പോയിട്ട് കുറിയൊന്നും തൊട്ടിലെ..
ശോ ഞാനത് മറന്നു പോയി അവൻ നെറ്റിയിൽ മെല്ലെ തഴുകി..
ഞാൻ പ്രസാദമായി കിട്ടിയ കുറി മെല്ലെ മോതിരവിരലിൽ തോണ്ടിയെടുത്തു അവന്റെ നെറ്റിൽ തൊട്ടു..
എന്റെ അനിയനും നിന്റെ അതേ പ്രായമാണ്. എല്ലാ പിറന്നാളിനും ഞാനും അവനും ഒരുമിച്ചാണ് അമ്പലത്തിൽ പോകാറുള്ളത്. ഇത്തവണ അവൻ ജോലി കിട്ടി വിദേശത്താണ് ഏതായാലും അവനു പകരം ഇന്നിപ്പോൾ നിന്നെയാണ് ഭഗവാൻ കൊണ്ടു നിർത്തിയത്.
ഈ കുറി എന്റെ അനിയൻ ആണെന്ന് കരുതി തൊട്ടതാണ് കേട്ടോ വേറൊന്നും തോന്നല്ലേ..
അവൻ ഒന്നും പറയാതെ എന്റെ കണ്ണിലേക്ക് നോക്കി നിന്നു.
ഗണപതി ഹോമത്തിന്റെ കറുത്ത കുറി എടുത്ത് അവന്റ നെറ്റിയിലെ ചന്ദനത്തിന്റെ മുകളിൽ തൊടുമ്പോൾ എന്റെ കണ്ണ് എന്തെന്നില്ലാതെ നിറഞ്ഞിരുന്നു..