രചന: രാഗേന്ദു ഇന്ദു
ആദ്യഭാഗങ്ങൾ മുതൽ വായിക്കാൻ മുകളിൽ ഹൃദയസഖി എന്നു സെർച്ച് ചെയ്യുക...
പലവിധം ആലോചനയോടെ സെക്കന്റ് ഫ്ലോറിൽ എത്തിയതും അവിടത്തെ കാഴ്ച കണ്ടു ദേവിക കണ്ണുതള്ളി നിൽപ്പായി
പത്തു സ്റ്റാഫ് ഉണ്ടാകും എല്ലാരും ഇരുന്നു ചായ കുടിക്കുകയാണ് കഥയൊക്കെ പറഞ്ഞു പൊട്ടിച്ചിരിച്ചു ചായ കുടിക്കുന്നവരെ അവർ തെല്ലൊരു അത്ഭുതത്തോടെ ആണ് നോക്കിയത്
ഒരു വർക്കിംഗ് സ്പേസ് ആണെന്നുള്ള യാതൊരു ഭാവവും അവർക്കാർക്കും ഇല്ല എന്തിനധികം പറയുന്നു പുറത്തുനിന്നൊരാൾ വന്നത് അവർ അറിഞ്ഞിട്ടില്ല
പൊട്ടിച്ചിരിയോട് എന്തോ പറഞ്ഞു തിരിഞ്ഞ് നോക്കിയപ്പോൾ കൂട്ടത്തിലൊരാൾ അവളെ കണ്ടു... അയാൾ
പെട്ടന്ന് തന്നെ ചായ കുടിച്ച cup താഴെ വേച്ചു മുഖമൊന്നു നീട്ടിത്തുടച്ചു
കസ്റ്റമർ എന്നും പറഞ്ഞു അവളുടെ അടുത്തേക്ക് നടന്നെത്തി
ബാക്കി ഉള്ളവർക്ക് യാതൊരു കൂസലും ഇല്ലാതെ ചായ കപ്പും കഴിച്ചുകൊണ്ടിരുന്നതും എടുത്തു
സ്റ്റോർ റൂം എന്നു തോന്നിക്കുന്നിടത്തേക്ക് നടന്നു
മാഡം എന്താണ് വേണ്ടത്
അയാളുടെ ചോദ്യമാണ് അവളെ യഥാർത്തത്തിലേക്ക് എത്തിച്ചത്
ഇവിടെ എന്താനുള്ളത് അവൾ മറുചോദ്യം ഉന്നയിച്ചു
എല്ലാം ഉണ്ട്
Top സാരി അങ്ങനെ എല്ലാം
ഒരു ജോഡി റെഡിമെയ്ഡ് ചുരിദാർ സെറ്റ് വേണം
അയാൾക്കൊപ്പം ചുരിദാർ സെക്ഷനിലേക്ക് നടക്കുമ്പോൾ
അവൾ ചുറ്റും നോക്കുകയായിരുന്നു
ഒരു അടുക്കും ചിട്ടയും ഇല്ലാതെ വെച്ചിരിക്കുന്നു നിലത്തെല്ലാം പൊടിയും ചളിയും എല്ലാം ഉണ്ട് അടിയും തുടയും ഒന്നുമില്ലെന്ന് തോന്നുന്നു
കസ്റ്റമേഴ്സിന് ഇരിക്കാൻ ഉള്ള കസേരകളെല്ലാം ഒരു മൂലയ്ക്കിരിപ്പുണ്ട് നേരത്തെത്തെ ചായകുടിയുടെ ബാക്കി പത്രങ്ങൾ ആണ്
ഒരു സ്ഥാപനം എങ്ങനെ നശിപ്പിക്കാൻ പറ്റുമോ അതിന്റെ എല്ലാ ഉദാഹരണവും അവിടെ ഉണ്ടായിരുന്നു
എക്സമിനു പോകാൻ പാകത്തിന് സിംപിൾ ആയുള്ളൂ ഒരു ചുരിദാർ എടുത്തു കൂട്ടത്തിൽ കുറച്ചു ഹെവി വർക്ക് ഉള്ള ഒരെണ്ണവും അവൾ മാറ്റിവെച്ചു വിലചോദിച്ചപ്പോൾ സെയിൽസ് ടാഗിൽ കൊടുത്തതിനേക്കാൾ കുറഞ്ഞ വിലയാണ് പറഞ്ഞത്
താഴെ വന്നു ബില്ലടിച്ചപ്പോൾ ടാഗിലെ പ്രൈസ് തന്നെയാണ് കാണിച്ചതും
ഇതേതു ഐഡിയ ആണെന്ന് അവൾക്ക് മനസിലായില്ല
Dress വാങ്ങി അവിടെത്തന്നെ ഇരുന്നു ദേവിക
കാര്യങ്ങൾ എല്ലാം കാണുമ്പോൾ തന്നെ അറിയാം ശ്രീനിലയം പൂർണമായും തകർച്ചയുടെ വക്കിൽ ആണ് പിന്നിവരെയെല്ലാം എന്തിനാണ് സ്റ്റാഫ് ആയി നിർത്തിയതെന്നും അവർ എന്തിനാണ് നില്കുന്നതെന്നും അവൾക്ക് മനസിലായില്ല ശമ്പളം പ്രതീക്ഷിച്ചു ആവും
എങ്കിലും.....
അവിടുള്ള സിസ്റ്റം ഒന്നു പരിശോധിച്ചാലും റെക്കോർഡുകളും കണക്കുകളും നോക്കിയാലും തകർച്ച എത്രത്തോളം ആയെന്ന് മനസിലാവായിരുന്നു എന്നാൽ അവിടെ ഇരിക്കും തൊറും ദേവികയെ വല്ലാത്തൊരു അപകർഷത ബോധം കാർന്നു തിന്നു തുടങ്ങി
ഒന്നാമതെ അറിയാത്ത നാട് അച്ഛന്റെ പേരിൽ ആണെന്ന് പറഞ്ഞു കയറി വന്നതാണ് ആരെങ്കിലും എന്തെങ്കിലും പ്രൂഫ് ചോദിച്ചാൽ അതുപോലും ഇല്ല ആധാരം പോലും കണ്ടിട്ടും ഇല്ല
തികച്ചും പരിചിതമില്ല...
കുറച്ചു ആലോചനയോടെ
അവൾ ഫോൺ എടുത്തു വരുണിനെ വിളിച്ചു കാര്യങ്ങൾ ഒകെയ് പറഞ്ഞപ്പോൾ അവിടുത്തെ അക്കൗണ്ട്സ് മുഴുവൻ ഒന്ന് check ചെയ്യാനാണ് വരുണും പറഞ്ഞത്
അത് ശരിയാണെന്ന് ദേവികയ്ക്കും തോന്നി
പക്ഷെ ദേവികയ്ക്ക് അക്കൗണ്ടിങ് അറിയില്ല എന്നതായിരുന്നു അടുത്ത പ്രശ്നം
തല്ക്കാലം നീ നിനക്ക് അറിയാവുന്നപോലെ നോക്ക് ദേവു.... സിസ്റ്റം ഉണ്ടെങ്കിൽ കുറെയൊക്കെ നീ തപ്പിനോക്ക് പൊരുത്തക്കേട് ഉണ്ടെങ്കിൽ എനിക്ക് അയക്ക് ഞാനൊന്ന് നോക്കാം
ഇപ്പോൾ കുറച്ചു തിരക്കിലാണ് അതുകൊണ്ടാ.....
വരുൺ പറഞ്ഞു
ദേവിക പിന്നെയും സംശയത്തിൽ തന്നെ ആയിരുന്നു
എന്നെ കൊണ്ടു പറ്റുമോ.... എല്ലാം കൂടി കണ്ടിട്ട് പെട്ടന്നൊന്നും ശെരിയാവും എന്നു തോന്നുന്നില്ല
അവൾ തന്റെ ആശങ്ക മറച്ചു വെച്ചില്ല
പറ്റും.... ദേവു.... നമുക്ക് ശെരിയാക്കാം
ആദ്യം നീ ആരാണെന്ന് അവരോടൊന്നു പറയ് എന്നിട്ട് എല്ലാമോന്നു check ചെയ്യ്
ടെൻഷൻ ആവണ്ട നമുക്ക് ശെരിയാക്കാം ഞൻ വിളിക്കാം
വരുൺ ഫോൺ വെച്ചെങ്കിലും ദേവികയ്ക്ക്
വല്ലാത്തൊരു ആശ്വാസം കിട്ടി ആ വാക്കുകളിൽ
വല്യച്ഛനെ വിളിച്ചു താനിവിടെ ഷോപ്പിൽ ഇരിക്കുകയാണെന്ന് പറഞ്ഞു ഇവിടെ ഉള്ളവരെ ഒന്നറിയിക്കാനും അവൾക്കാവശ്യമായത് ചെയ്തു തരാൻ അവിടുള്ളവരോട് പറയാൻ ആവശ്യപ്പെടുകയും ചെയ്തു
അത് കഴിഞ്ഞു കുറച്ചു സമയം കൊണ്ടുതന്നെ നേരത്തെ വന്ന ആളും മറ്റു രണ്ടുപേരും താഴേക്ക് വന്നു
അധിക വിനയം വാരി വിതറുന്നവരെ കണ്ടില്ലെന്ന് നടിച്ചുകൊണ്ട് തന്നെ അവൾ റെക്കോർഡ്സ് എല്ലാം ഒരു ഫയൽ ആക്കി വേച്ചു വീട്ടിലേക്ക് കൊണ്ടുപോകാൻ
പിന്നെ സിസ്റ്റം മുഴുവൻ അരിച്ചുപെറുക്കി
ചെയ്തുവെച്ച എല്ലാ ടാലികളും മൈലിലേക്ക് ഫോർവേഡ് ചെയ്തു
അല്ലാതെയുള്ള ഫ്ലോഡറുകളിലും അറ്റെൻഡൻസും എല്ലാം ചെക്ക് ചെയ്തു
അതിനിടയിൽ ബാക്കി സ്റ്റാഫുകളും ഇടയ്ക്കിടെ വന്നുപോകുന്നത് അവൾ ശ്രെദ്ധിച്ചിരുന്നു
ഉച്ചയോടെ ദേവിക അവിടിന്നിറങ്ങി വീട്ടിലേക്ക് തിരിച്ചു എന്തൊക്കയോ പൊരുത്തക്കേടുകൾ തോന്നിയെങ്കിലും കാര്യമായൊന്നും അവൾക്ക് കിട്ടിയില്ല എന്നതുതന്നെ കാരണം
പക്ഷെ ഒരു കാര്യം അവൾ ശ്രെദ്ധിച്ചിരുന്നു അത്രെയും സമയത്തിനുള്ളിൽ ഒരു കസ്റ്റമർ പോലും അങ്ങോട്ട് വന്നില്ല എന്നത്
കുറച്ചുകാര്യങ്ങൾ ചോദിക്കാനും കൂടി ഉള്ളതിനാൽ വല്യച്ഛന്റെ അടുത്തുപോയിട്ട് മുകളിലേക്ക് പോകാം എന്നുകരുതി കാരണം പഠിക്കാൻ പറഞ്ഞൊരുത്തൻ ദേഷ്യപ്പെട്ടു തുടങ്ങിയിട്ടുണ്ട് കാര്യം സത്യമാണല്ലോ കുറച്ചു ദിവസങ്ങളെ ഉള്ളു
അകത്തളത്തിലേക്ക് കാലു കുത്തിയപ്പോയേ കണ്ടു അടുക്കളയിൽ നിന്നും
ഓ.... മൂദേവി വന്നോ.... എന്നാക്രോഷിച്ചുകൊണ്ട് വിളരിപിടിച്ചു ഓടി വരുന്ന എളേമ്മയെ
അവളാ വരവ് ഞെട്ടലോടെ നോക്കിനിന്നു
ഒരുന്തിനു ദേവിക ചുമരോട് ചേർന്നു നിന്നുപോയി കയ്യിലുണ്ടായിരുന്ന കവറുകളെല്ലാം നിലത്തുവീണു
അപ്പോയെക്കും അവരവളുടെ കൈ പിടിച്ചു തിരിച്ചിരുന്നു
നശൂലം.....
ഇവിടെ വന്നു കയറിയത് മുതൽ അനർദ്ധം ആണ്
ഇന്നലെ അജയന്റെ കമ്പനിയിൽ എന്തോ ഒപ്പിച്ചട്ടുണ്ട് എന്നിട്ടാതെല്ലാം പോരാത്തതിന് അവളെന്റെ കുഞ്ഞിന്റെ കവിൾ അടിച്ചു പൊട്ടിച്ചിരിക്കുന്നു
എന്നിട്ട് ആരെയും അറീക്കതെ എവിടെ തെണ്ടാൻ പോയതാടി നീ......
ദേവിക വേദന കൊണ്ടു പുളയുക ആയിരുന്നു
കൈയിലുണ്ടായിരുന്ന വാച്ചൊടു കൂടിയാണ് പിടിച്ചു തിരിക്കുന്നത്... എത്രയൊക്കെ ധൈര്യമായി നിന്നാലും ഇടയ്ക്ക് ആ പാവം പെണ്ണായി പോകുന്നു
കണ്ണിൽ നിന്നും കണ്ണീർ ചാടി കൊണ്ടിരുന്നു
അതിലേറെ വേദന അവരുടെ വാക്കുകൾ നൽകുന്നുണ്ടെന്ന് അവൾ അറിയുന്നുണ്ടായിരുന്നു
പെട്ടന്നാണ് അവളുടെ ഫോൺ റിങ് ചെയ്തത്... ഇവിടെ വന്നശേഷം ആദ്യമായവും ഫോൺ അടിയുന്നത് പൂർണമായും ഉപേക്ഷിച്ചപോലെ ആയതിനാൽ എപ്പോഴും അവളതു സൈലന്റ് ആക്കി വെക്കാറായിരുന്നു
ഇപ്പോൾ ആരാണ്..... വരുൺ ആകും
ആ ഫോണൊക്ക ഉണ്ടോ
നോക്കട്ടെ ഏതവനാണെന്ന്.. തള്ളയും തന്തയും ഇല്ലാലോ വിളിക്കാൻ പിന്നെ ആരാണെന്ന് ഞാനൊന്നു നോക്കട്ടെ
അവരവളുടെ ഫോൺ ബാഗിൽ നിന്നും എടുക്കാൻ ശ്രെമിച്ചു
ഫോണെങ്ങാൻ എളേമ്മ കണ്ടാൽ
ഉറപ്പായും വരുണാവും വിവാഹ നിശ്ചയത്തിന് വരുന്നതിനു മുൻപ് sweetheart എന്നാക്കി കോൺടാക്ട് സേവ് ചെയ്തിരുന്നു
അതെങ്ങനെ വല്യമ്മ കണ്ടാൽ കാര്യങ്ങൾ താൻ ഉദ്ദേശിച്ചിടതൊന്നും നിൽക്കില്ലെന്ന് അവൾക്ക് ഉറപ്പായിരുന്നു
അതോടെ വെപ്രാളം കൂടി ഉള്ള ശക്തി സംഭരിച്ചു അവൾ എളേമ്മയെ തള്ളിമാറ്റി ബാഗ് അടുക്കിപിടിച്ചു
അതോടെ അവർക്ക് വാശി കൂടിയതെ ഉള്ളു കൂടാതെ വാതിൽ കടന്നു വരുന്ന അച്ഛൻ പെങ്ങളെയും അവൾ കണ്ടു
ഹേയ്.......
തട്ടി മാറിയിടത്തുനിന്നും വീണ്ടും അവളെ പിടിക്കാൻ വരുന്ന എളേമ്മയ്ക്ക് നേരെ കൈ ചൂണ്ടിക്കൊണ്ട് ദേവിക അലറി
തൊട്ടു പോകരുത് എന്നെ
അവരിരുവരും ഒന്നു ഞെട്ടിപ്പോയി
എന്നെ വെറുതെ വേദനിപ്പിച്ചാൽ ഉണ്ടല്ലോ.... അറിയാലോ മകന് കിട്ടിയത്
എന്നെക്കൊണ്ട് അത് ചെയ്യിപ്പിക്കരുത്
വേണ്ട വേണ്ട എന്ന് വെക്കുമ്പോൾ തലയിൽ കയറുന്നോ.....
വയസിനു മൂത്തത് ആണെന്നൊന്നും ഞാൻ നോക്കില്ല
അവൾ അലറുകയായിരുന്നു.
നിങ്ങളുടെ മകനെ അവന്റെ റൂമിൽ പോയല്ല ഞാൻ അടിച്ചത് എന്റെ റൂമിൽ വന്നിട്ടാണ്....അത് എന്തിനാണെന്ന് ഒന്ന് ചോദിച്ചു നോക്ക്......... പിന്നെ .,ഇനി വന്നാൽ അടിക്കല്ല കൊല്ലും എന്ന് പറഞ്ഞക്ക്
ആദ്യം മകനെ നേരെ ആക്കാൻ നോക്ക് എന്നിട്ട് എനിക്കിട്ട് പണിയാൻ വരാം
ദേഷ്യത്തോടെ പറഞ്ഞുകൊണ്ട് വീണുകിടക്കുന്ന കവറുകൾ എല്ലാം പെറുക്കി കൂട്ടി അവൾ മുകളിലേക്ക് ഓടി കയറി
റൂമിൽ കയറി വാതിൽ ചാരിക്കൊണ്ട് നിലത്തേക്ക് ഉർന്നിരുന്നു പൊട്ടിക്കരഞ്ഞു
തുടരും