രചന: ലക്ഷ്മിശ്രീനു
മുറ്റത്തു പോലീസ് ജീപ്പ് കണ്ടപ്പോൾ അല്ലുന് മനസ്സിലായി അത് അവന് ഉള്ള പണി ആണെന്ന്.....!
അലോക് സാർ.... സാറിനോട് സ്റ്റേഷനിലേക്ക് വരാൻ പറഞ്ഞു SI സാർ.....! അല്ലുനെ നോക്കി ഒരു കോൺസ്റ്റബിൾ പറഞ്ഞു.
അല്ലു നേത്രയെയും ദച്ചുനെയും ഒന്ന് നോക്കി അവരുടെ ഒപ്പം പോയി..... പിന്നെ അവരും ഇറങ്ങി.
യാത്രയിൽ മുഴുവൻ നേത്ര ചിന്തയിൽ ആയിരുന്നു തന്റെ കുഞ്ഞിനെ അയാൾ തനിക്ക് തരാതെ പിടിച്ചു വച്ചിരുന്നു എങ്കിൽ ഇനി തന്റെ ജീവിതം......!
നേത്ര.....! നേത്ര.....!
അഹ്... ഏഹ്..... എന്താ....!
സോറി....! അവൾ മനസ്സിലാകതെ അവനെ നോക്കി.
ഞാൻ കാരണം ആണ് ഈ പ്രശ്നം ഒക്കെ ഉണ്ടായത്..... സോറി കുഞ്ഞിനെ കൂട്ടി ഞാൻ പുറത്ത് പോകാൻ പാടില്ലായിരുന്നു.....!
ഇന്ന് അല്ലെങ്കിൽ നാളെ അയാൾ ഇത് അല്ല ഇതിനപ്പുറം ചെയ്യും എന്ന് എനിക്ക് അറിയാം......! അവൾ പുറത്തേക്ക് നോക്കി പറഞ്ഞു.
രണ്ടുപേരും വീട്ടിൽ എത്തുമ്പോൾ അവിടെ അഗ്നിയും ആദിയും എത്തിയിരുന്നു ഒപ്പം മറ്റുള്ളവരും മുറ്റത്തു തന്നെ അവരെ നോക്കി നിൽപ്പുണ്ട്.......!
നേത്രയുടെ അമ്മ വന്നു ദേവയെ എടുത്തു.....! അവൻ ആണെങ്കിൽ നേത്രയുടെ അടുത്തേക്ക് വരാൻ ആയി കരച്ചിൽ തുടങ്ങി......!
അവൾ വേഗം കുഞ്ഞിനെ വാങ്ങി..... അപ്പൊ തന്നെ അവളുടെ കഴുത്തിൽ മുഖം പൂഴ്ത്തി കിടന്നു....!
പേടിച്ചിട്ടാ അമ്മേ.....! അവൾ അതും പറഞ്ഞു അകത്തേക്ക് പോയി....
ദച്ചു പിന്നാലെ കയറി വന്നു അവനെ ആദിയും അഗ്നിയും പിടിച്ചു.
എനിക്ക് കുഴപ്പം ഒന്നുല്ല ഡാ... ഞാൻ ഒന്ന് കിടക്കട്ടെ....! അവൻ ഒരു ചെറുചിരി നൽകി അകത്തേക്ക് പോയി....!
💫💫💫💫💫💫💫💫💫💫💫💫💫💫💫
എന്താ അലോക് സാറെ..... വീണ്ടും വീണ്ടും അച്ഛനെ പോലെ സ്റ്റേഷനിൽ കയറി ഇറങ്ങി ജീവിക്കാൻ ആണോ ആഗ്രഹം.....! SI ചെറുചിരിയോടെ അല്ലുനോട് ചോദിച്ചു. അവൻ ഒന്നും മിണ്ടിയില്ല....!
കാര്യത്തിലേക്ക് വരാം.... താൻ രണ്ടുപേരെ മനഃപൂർവം വണ്ടി ഇടിച്ചു കൊല്ലാൻ ശ്രമിച്ചു എന്നാണ് പരാതി സാക്ഷിമൊഴിയും ഉണ്ട്.....!
ഞാൻ..... ഞാൻ അപ്പോഴത്തെ എന്റെ മാനസികവസ്ഥയിൽ ചെയ്തു പോയത് ആണ് സാർ....!
നിന്റെ ഒക്കെ മാനസികവസ്ഥക്ക് അനുസരിച്ച് ആളെ കൊല്ലാൻ ഇറങ്ങിയത് ആണോ ഡോ താൻ........! Si ദേഷ്യത്തിൽ പറഞ്ഞു.
സാറിന് എന്റെ അവസ്ഥ പറഞ്ഞ മനസ്സിലാകില്ല..... സ്വന്തം മോനെ ദൂരെ നിന്നു കാണേണ്ട അവസ്ഥ ആണ് ഇപ്പൊ എനിക്ക്...... അങ്ങനെ ഒരു അവസ്ഥയിൽ ചെയ്തു പോയത് ആണ് എന്ത് ശിക്ഷ വേണമെങ്കിലും ഞാൻ ഏറ്റെടുത്തോളം......!
അതെ അലോക് ദേവാനന്ദ് ഇത്രക്ക് അങ്ങ് നല്ല മനസ്സ് ഉള്ള ആള് ആകല്ലേ.... ആ പെൺകൊച്ച് ഗർഭിണി ആയിരുന്നപ്പോൾ സ്വന്തം കുഞ്ഞാണോന്ന് വരെ സംശയം പറഞ്ഞവൻ അല്ലെ താൻ എന്നിട്ട് ആണ് ഇപ്പൊ കുഞ്ഞിനെ സ്നേഹിക്കുന്നത്..... തന്നോട് ഒക്കെ പുച്ഛം മാത്രേ ഉള്ളു......! അല്ലുന്റെ തല താഴ്ന്നു....!
സാർ എന്റെ സാഹചര്യം.....! അവൻ പറയാൻ ശ്രമിച്ചു...
സാഹചര്യം മണ്ണാങ്കട്ട..... എല്ലാ കുറ്റവാളികൾക്കും പറയാൻ ഉണ്ടാകും ഇതുപോലെ ഓരോന്ന്.....! പിന്നെ സ്വന്തം ഭാര്യയെ മറ്റുള്ളവരുടെ വാക്ക് കേട്ട് വിലയിരുത്തുന്ന തന്നോട് ഒന്നും പറഞ്ഞിട്ട് കാര്യം ഇല്ല......! എനിക്ക് അതിനെ കുറിച്ച് സംസാരിക്കാനും താല്പര്യം ഇല്ല...... പിന്നെ തന്റെ ഇപ്പോഴത്തെ കേസ് അതിനെ കുറിച്ച് സംസാരിക്കാൻ നാളെ താൻ ഉച്ചക്ക് ഇവിടെ വരണം അവരും വരും അവർക്ക് കേസ് ആയി മുന്നോട്ട് പോകാൻ താല്പര്യം ഉണ്ടെങ്കിൽ താൻ അകത്തു കിടക്കും ഇല്ലെങ്കിൽ എന്തെങ്കിലും ക്ലയിം കൊടുക്കേണ്ടി വരും......!
ശരി സാർ.....! അല്ലു അവിടുന്ന് നേരെ ഇറങ്ങി എങ്ങോട്ട് എന്ന് ഇല്ലാതെ ദേഷ്യത്തിൽ ഡ്രൈവ് ചെയ്തു പോയി....!
💫💫💫💫💫💫💫💫💫💫💫💫💫💫💫
ബദ്രി...... രാവിലെ ഓഫീസിലേക്ക് പോയിട്ട് ഉച്ചക്ക് തന്നെ തിരിച്ചു വന്നു.അവൻ ആഹാരം ഒക്കെ കഴിച്ചു പാറുന്റെ കൂടെ കുറച്ചു സമയം ചിലവഴിച്ചശേഷം നേരെ ആലുനെ കാണാൻ ആയി പോയി....!
ജാനകിയമ്മ അവൾക്ക് ഉള്ള മെഡിസിൻ കൊടുത്തു പുറത്തേക്ക് വന്നപ്പോൾ ആണ് പുറത്ത് കാളിങ് ബെൽ കേൾക്കുന്നത് അവളെ ഒന്ന് നോക്കിയിട്ട് അവർ പോയി വാതിൽ തുറന്നു......!
മുന്നിൽ നിൽക്കുന്ന ബദ്രിയെ കണ്ടു അവർ ഒന്ന് ഞെട്ടി... പിന്നെ ഒന്ന് പുഞ്ചിരിച്ചു....!
മോൻ വരും എന്ന് അറിയാമായിരുന്നു.... മോനോട് ഒരുപാട് പറയാൻ ഉണ്ട്....! മോൻ കയറി വാ.... അകത്തേക്ക് ഇരിക്കാം.....! ജാനകിയമ്മ സ്നേഹത്തോടെ വിളിച്ചു.
ഞാൻ അകത്തു ഇരിക്കാനും സൽക്കാരം ഉണ്ണാനും വന്നത് അല്ല എനിക്ക് അവളെ കാണണം......! അവൻ കുറച്ചു ദേഷ്യത്തിൽ തന്നെ പറഞ്ഞു.
ജാനകിയമ്മ ഒന്ന് ചിരിച്ചു.....!
ഇപ്പൊ എന്തായാലും മോൾക്ക് പുറത്തേക്ക് ഇറങ്ങി വരാൻ പറ്റില്ല മോനെ മോള് മെഡിസിൻ കഴിച്ചു ഇരിക്കുവാ.... മോൻ അകത്തോട്ട് വന്നാട്ടെ......! അവർ അവനെ ക്ഷണിച്ചിട്ട് അകത്തേക്ക് പോയി.... അവനും അവരുടെ പിന്നാലെ പോയി....!
ആലു മെഡിസിൻ കഴിച്ചു കഴിഞ്ഞു കിടക്കാൻ തുടങ്ങുവായിരുന്നു......!
ആരാ ജാനകിയമ്മേ വന്നത്.....!
മോള് കാണാൻ ആഗ്രഹിച്ച ആള് തന്നെ ആണ്.....! ജാനകിയമ്മ ചിരിയോടെ പറഞ്ഞതും അവൾ സംശയത്തിൽ ഒന്ന് നോക്കി.... അവർക്ക് പിന്നാലെ കയറി വരുന്ന ബദ്രിയെ കണ്ടു ആലു ഒന്ന് വിറച്ചു.....!
നിങ്ങൾ സംസാരിക്ക് ഞാൻ അടുക്കളയിലോട്ട് പോവാ മോളെ....! ജാനകിയമ്മ അവർ സംസാരിക്കട്ടെ എന്ന് കരുതി പുറത്തേക്ക് ഇറങ്ങി...!
ബദ്രി മുറിയിലേക്ക് കയറാതെ അവിടെ മടിച്ചു നിന്നു.....! അവൾ അവനെ ഒന്ന് നോക്കിയിട്ട് വോക്കിങ് സ്റ്റിക്ക് എടുത്തു നടക്കാൻ തുടങ്ങിയതും മരുന്നിന്റെ എഫക്ട് കൂടെ ഉള്ളത് കൊണ്ട് ആകും ആലു പെട്ടന്ന് സ്ലിപ്പ് ആയി വീഴാൻ പോയി പെട്ടന്ന് അവൻ അവളുടെ കൈയിൽ കയറി പിടിച്ചു......!
എന്തോ ആലുന്റെ ഉള്ള് നീറി ആ നീറ്റൽ കണ്ണീർ തുള്ളിയായ് അവന്റെ കൈയിലേക്ക് പതിഞ്ഞു......! അവൻ അവളുടെ മുഖത്തേക്ക് നോക്കി.....!
തുടരും..........