രചന: രാഗേന്ദു ഇന്ദു
ആദ്യഭാഗങ്ങൾ മുതൽ വായിക്കാൻ മുകളിൽ ഹൃദസഖി എന്നു സെർച്ച് ചെയ്യുക...
ദേവിക ഏറെ നേരം ആലോചിച്ചാണ് വരുൺ പറഞ്ഞ വൈദ്യനെ കാണാം എന്ന് തീരുമാനിച്ചത് എന്നാൽ അപ്പോഴും അച്ഛനും അമ്മയും സമ്മതിക്കുമോ എന്ന് ഒരുറപ്പും ഇല്ലായിരുന്നു...
പിടിച്ച പിടിക്ക് കൊണ്ടുപോയി കാണിക്കണം എന്നവൾ തീരുമാനിച്ചു കാരണം അച്ഛനൊന്നു നടന്നുകാണാൻ അവളത്രയും ആഗ്രഹിച്ചിരുന്നു
പിറ്റേന്ന് മോർണിംഗ് മീറ്റിംഗിൽ എല്ലാരും ഉണ്ടായിരുന്നു
ഇന്നലെ ദേവിക ടൗണിലെ മീറ്റിംഗ് സ്ഥലത്ത് വന്നതിന് എന്താണ് എക്സ്പ്ലനേഷൻ തരാൻ ഉള്ളത്...
Zm എല്ലാവരോടും ആയി ചോദിച്ചു
ആരും ഒന്നും മിണ്ടുന്നില്ലന്ന് കണ്ടപ്പോൾ zm വിളിച്ചു
ദേവിക.....
ദേവിക പെട്ടന്ന് ഞെട്ടിപ്പോയി
സർ...... ഞൻ മനാഫ് സർ പറഞ്ഞിട്ടു വന്നതാണ്
എനിക്ക്..... സമയം വൈകും എന്ന് പേടി ഉള്ളതിനാൽ വീണ്ടും വിളിച്ചിരുന്നു
അപ്പോഴും വരണം എന്ന് പറഞ്ഞു
സർ അത് ഞാൻ....
എല്ലാ എക്സിക്യൂട്ടീവ്സും വരണം എന്ന് പറഞ്ഞതുകൊണ്ട് പറഞ്ഞു പോയതാണ്
എനിക്ക് കിട്ടിയ ഇൻസ്‌ട്രക്ഷനിൽ അങ്ങനെ ആയിരുന്നു ഉള്ളത്
ദേവികയുടെ ഇവിടുത്തെ ഡസൈഗനേഷൻ എക്സിക്യൂട്ടീവ് ആണല്ലോ അതുകൊണ്ട്.......
അതുകൊണ്ടാണ് വരാൻ പറഞ്ഞത്
എടോ..... Zm കയ്യുയർത്തി മനാഫ് സർ ന്റെ വാക്കുകളെ തടഞ്ഞുകൊണ്ട് ദേഷ്യത്തോടെ പറയാൻ വന്ന വാക്കുകൾ വിഴുങ്ങി നിന്നു
നമുക്ക് മീറ്റിംഗ് ഹാളിൽ കാണാം...മനാഫ്!
ആരും ഒന്നും മിണ്ടിയില്ല
വൈശാഖ് അല്ലെ ദേവികയെ കൊണ്ടുവന്നത്?
അതെ...സർ
നിനക്ക് എന്നെ ഒന്ന് വിളിച്ചൂടായിരുന്നോ
അത്.... സർ. ഞാൻ മനാഫ് സർ പറഞ്ഞതുകൊണ്ട്
ഹ്മ് ദേവിക ഇനി ഇങ്ങനെ എന്തേലും ഇഷ്യൂ ഉണ്ടായാൽ തനിക്ക് പറ്റില്ല എന്ന് തോന്നുന്ന എന്ത് കാര്യം അയാലും എന്നെ വിളിക്കാം.... പറയാം.....
തന്റെ കാര്യങ്ങൾ പറയാൻ മറ്റാരെയും ആശ്രയിക്കേണ്ട ആവശ്യം ഇല്ല
എല്ലാവരോടും കൂടിയാണ്
സ്വന്തം കാര്യം നിങ്ങളെക്കാൾ മറ്റാർക്കും അറിയില്ല മിസ്റ്റേക്ക് ആയി
എന്തേലും തോന്നുകയാണെങ്കിൽ നേരിട്ട് എന്നെ വിളിക്കാം 12hrs ഞൻ നിങ്ങൾക്ക് അവൈലബിൾ ആയിരിക്കും
ബാക്കി എന്റെ ഫാമിലിക്ക് ആണേ....
ഗൗരവമേറിയ കാര്യം പറഞ്ഞു തമാശയിൽ നിർത്തിക്കൊണ്ട് zm മീറ്റിംഗ് അവസാനിപ്പിച്ചു
ദേവികയ്ക്ക് വല്ലാത്ത ടെൻഷൻ ആയി
ഇനിപ്പോ ഇതിനു പിന്നാലെ എന്താണാവോ.....
നീ എന്തിനാ ദേവു ഇങ്ങനെ ടെൻഷൻ ആകുന്നതു
അവർക്കിന്നലേ കുറച്ചു ചീത്ത കേട്ടുകാണും AGM ന്റെ അടുത്തുന്നു അതിന്റെ പ്രഷർ ആണ്
വൈശാഖ് അവളെ ആശ്വസിപ്പിക്കാൻ ശ്രെമിച്ചു
എന്നാലും..... മനാഫ് സർ ന് ഇന്ന് വഴക്ക് കേട്ടാൽ ആ ദേഷ്യവും എന്നോടായിരിക്കും
അതൊന്നും ഇല്ല
അതിലെ പോയ വരുൺ പറഞ്ഞു
അവൾ പ്രതീക്ഷയോടെ വരുണിനെ നോക്കി
ഒന്നുല്ല..... അവനൊന്നു കണ്ണടച്ചു കാണിച്ചു
ദേവികയ്ക്ക് അതുകണ്ടപ്പോൾ എന്തോ ഒരു സമാധാനം തോന്നി കുഴപ്പം ഒന്നുമുണ്ടാവില്ലെന്ന് ആരോ പറയുംപോലെ
ഉച്ചയോട് അടുത്താണ് zm തിരിച്ചുപോയത്
അപ്പോൾ തന്നെ ഓഫീസ് കേബിനിൽ
വരാതെ മനാഫ് സാറും ഇറങ്ങി.....
കുറച്ചു പ്ലാനുകൾ അപ്ഡേറ്റ് ചെയ്യാൻ ഉള്ളതിനാൽ ദേവിക കുറച്ചു തിരക്കിൽ ആയിരുന്നു ഫുഡ് കഴിക്കാന് വൈകി കമ്പനിയിൽ എല്ലാ ആളുകൾക്കും കഴിക്കാൻ പ്രേത്യകമായ ഒരു സ്ഥലം ഉണ്ട് അവിടുന്നാണ് ഫുഡ് കഴിക്കേണ്ടത് ഫുഡ് കോർട്ടിൽ എത്തുമ്പോഴേക്കും ഒരു വിധം എല്ലാരും കഴിച്ചു പോയിരുന്നു...അങ്ങിങായി വാഷിംഗിലെ ചേച്ചിമാരും ചില മെക്കാനിക്കുകളും ഉണ്ട്
വൈശാഖ് എല്ലാദിവസവും ഹോട്ടലിൽ നിന്നാണ് കഴിക്കാറ് ദേവിക കൊണ്ടുവരാം എന്ന് പറഞ്ഞിരുന്നെങ്കിലും അവൻ സമ്മതിക്കില്ല
അടുത്തൊരു "അമ്മ "ഹോട്ടൽ ഉണ്ട്,വീടിന്റെ മുൻഭാഗം ഹോട്ടൽ പോലെ ആക്കിയതാണ് അവിടെ കുറച്ചു പ്രായം ചെന്ന ഒരമ്മയാണ് താമസം അവരുണ്ടാക്കുന്ന ഫുഡ് ആണ് വിളമ്പുന്നത് അതിന് അപാര ടേസ്റ്റ് ആണെന്നാണ് അവന്റെ വാദം
കഴിച്ചുനോക്കാൻ ദേവികയ്ക്കിതുവരെ കഴിഞ്ഞിട്ടില്ല....
ദേവിക പാത്രം തുറന്നു, ചമ്മന്തി ആണ് ഇന്നൊരു ബോണസായി മുട്ട പൊരിച്ചതും ഉണ്ട് ദേവിക പുഞ്ചിരിയോടെ കഴിച്ചുതുടങ്ങി...
ആരോ അടുത്തുവന്നിരിക്കുന്നു എന്ന് തോന്നിയാണ് തല ഉയർത്തി നോക്കിയത് വരുൺ ആയിരുന്നു... ഇത്ര വൈകിയോ....ഫുഡ് കഴിക്കാൻ അറിയാതെ ചോദിച്ചുപോയി
മ്മം കുറച്ചു വൈകി ഒരു ക്ലയന്റ് മീറ്റിംഗ് ഉണ്ടായിരുന്നു
പറയുന്നതോടൊപ്പം വരുൺ ചോയെടുത്തു പൊതിച്ചോറാണ് ചമ്മന്തിയും മുട്ടയും അച്ചാറും ഉപ്പേരിയും ഒരു കുഞ്ഞുകഷ്ണം മീനും വാഴയിലയിൽ പൊതിഞ്ഞത് പൊതി കെട്ടഴിച്ചപ്പോയേ കൊതിപ്പിക്കുന്ന മണം വന്നു
വിഭവ സമൃദ്ധം ആണല്ലോ...
ദേവിക തന്റേത് കഴിച്ചുകൊണ്ട് തന്നെ ചോദിച്ചു
മ്മം.... വേണോ....?
വേണ്ട....
ഇതൊന്നും മീറ്ററിൽ കാണിക്കുന്നില്ലല്ലോ
ഓ.... നിന്റേതിപ്പോ നല്ലോണം മീറ്ററിൽ കാണിക്കുന്നുണ്ട്
ഞനത്രല്ലെ കഴിക്കുന്നുള്ളു.....
ഓ.... കണ്ണുവെക്കാതെ.... ഞാൻ പുറത്തൂ...ന്ന കഴിക്കാറ് ഇടയ്ക്ക് അമ്മ ഉണ്ടാക്കുന്നത് എടുത്തിട്ട് പോരും
വേണെങ്കിൽ എടുത്തോ.... അമ്മടെ സ്പെഷ്യൽ കണ്ണിമാങ്ങാ അച്ചാറോക്കെ ഉണ്ട്..
പറയുന്നതോടൊപ്പം
അവന്റെ ഇല അവൾക്കരികിലേക്ക് അടുപ്പിച്ചിരുന്നു
ദേവിക ഒരു മടിയോടെ അച്ചാർ എടുത്തു രുചിച്ചുനോക്കി
മ്മം.... കൊള്ളാലോ....
കണ്ണിമാങ്ങാ അച്ചാറിന്റെ രുചിയറിഞ്ഞു കണ്ണുവിടർത്തിയ ആ പെണ്ണിനെ നോക്കി ചിരിയോടെ വരുൺ ഭക്ഷണം കഴിച്ചു തുടങ്ങി
ആ ആദിവാസി വൈദ്യനെ കാണിച്ചാൽ മാറുമോ...?
ഒരു 90പേഴ്സ്ന്റ് മാറും ബാക്കി ദൈവത്തിന്റെ അടുത്താണ്
കുറെ ദൂരം ഉണ്ടോ ഇവിടുന്ന്
നിന്റെ വീട്ടിലെന്ന് ഒരു അര മണിക്കൂർ ഉണ്ടാകും
പോകുന്നുണ്ടോ....
പോകണം എന്നുണ്ടായിരുന്നു ബട്ട്... അമ്മ....
അമ്മയ്ക്ക് അച്ഛന്റെ വീട്ടുകാരുടെ കൂടെ പോകാൻ ആണ് താല്പര്യം അല്ലെ, നല്ലതാണെങ്കിൽ അതല്ലേ ഉത്തമം കുറച്ചൂടെ പഠിച്ച ആളുകൾ ആവും പിന്നെ നിനക്കവിടുന്ന് ജോലിയും ആയാൽ സുഖം ആയിലേ... സ്വന്തം സ്ഥാപനം ജോലി ചിലപ്പോ കല്യാണവും സെറ്റ്.....
ദേവിക ഒന്നും പറഞ്ഞില്ല
ഒന്ന് പുഞ്ചിരിച്ചു കഴിച്ചെണീറ്റ് കൈ കഴുകാനായി നടന്നു
തുടരും