ഒരിക്കലും അവള് പ്രതീക്ഷിച്ചു കാണില്ല ഇങ്ങനൊരു വേഷത്തിൽ ഞാൻ വരുമെന്ന് .

Valappottukal


രചന: Aswin N Balan


പഠിച്ച പണി പതിനെട്ടും നോക്കിയതാ അവളെ ഒന്ന് വളക്കാനായി .അവസാന വഴിയായിരുന്നു ഈ ഒരു പെണ്ണ് കാണൽ .

എനിക്കു നേരെ ചായ ഗ്ലാസ്സ് നീട്ടുമ്പോഴും അവളുടെ കണ്ണുകൾ എന്നെ നോക്കുക പോലും ചെയ്തില്ല .സംസാരിക്കണം എന്ന ഞാൻ പറയുന്നതിനു മുന്നേ ആയിരുന്നു അനിയത്തികുട്ടി വന്ന് ചേച്ചിക്കെന്തോ പറയാൻ ഉണ്ടെന്ന് എന്നൊരു പറയുന്നേ .

ഇത്രയും കാലം പുറക്കെ നടന്നിട്ട് .എന്നോടൊന്ന് സംസാരിക്കാൻ പോലും കൂട്ടാക്കാത്തവളാ ഇഇന്നേ ന്നോടു വന്ന് സംസാരിക്കണം എന്ന് ആവശ്യ പെടുന്നേ .

റൂമിലായി അവൾ ഒറ്റക്കു നിൽക്കുമ്പോഴും ഞാനുമൊന്ന് ഊഹിച്ചെടുത്തു സ്ഥിരം പല്ലവി തന്നെ ആയിരിക്കും അവളും പറയാ ..

"സുധിയേട്ടാ "

"വേണ്ട നീതുസേ .സുധിയേട്ടനെ ഞാൻ അങ്ങനൊന്നും കണ്ടിട്ടില്ല ...പിന്നെ സുധിയേട്ടന് ചേർന്നൊരു പെണ്ണല്ല ഞാൻ .ഇതൊക്കെ അല്ലെ നീ പറയാൻ പോൺ.ഒന്ന് മാറ്റി പിടി നീതു ഇതൊക്കെ കൊറേ കേട്ടതാ .

"സുധിയേട്ടാ ഐആം സീരിയസ് "

"എനിക്കറിയാംനീതുസേ നീ ഇങ്ങനൊക്കെയാ പറയു എന്ന .അതോണ്ടാ ഞാൻ നിന്നെ പെണ്ണാലോച്ചിച് വന്നേ .ഇനിയെങ്കിലും മനസിലാക്കി കൂടെ നിന്നെ ഞാൻ എത്ര മാത്രം സ്‌നേഹിക്കുന്നുണ്ടെന്ന് ."

മുഖത്തൊരു കള്ള ചിരിയും പ്രതീക്ഷിച്ചിരുന്ന ഇനി കിട്ടിയത് .എന്റെ കാതുകൾക്കു പോലും വിശ്വസിക്കാൻ പറ്റാത്തൊരു മറുപടി ആയിരുന്നു

"സുധിയേട്ടാ ഐആം rapped "

"നീതുവിന്റെ കണ്ണ് നിറഞ്ഞു തുടങ്ങി

"ഇനിയുമീ കാര്യം പറഞ്ഞ സുധിയേട്ടനെന്റെ പിറക്കേ നടക്കരുത് .വേറൊരാളുടെ കിടക്ക പങ്കിട്ട് എന്നെ ആണോ സുധിയേട്ടന് വിവാഹം കഴിക്കേണ്ട ..."


പറഞ്ഞു തീർന്ന അവൾ പോവുമ്പോഴും എന്തെന്നില്ലാത്തൊരു നീറ്റലായിരുന്നു മനസ്സിൽ .


ഉറക്കമൊഴിഞ്ഞ രാത്രികളായി പിന്നീടങ്ങോട്ട് .എന്തിനെന്നറിയാതെ അവളുടെ ചിന്തകൾ എന്നെ വേട്ടയാടി തുടങ്ങി .ഇത്രയും കാലം സ്നേഹിച്ചവളെ മറക്കാൻ എന്തൊരു പാടാ ഞാനുമൊന്ന് ഓർത്തു പോയി .

അവൾ പോകുന്ന വഴിയിലൊന്നും പിന്നീടൊന്നും ഞാൻ ചെല്ലാതെയായി .

വീണ്ടുമൊരു പെണ്ണുകാണലിനു കൂടി മുതിരുമ്പോൾ എന്തോ വീണ്ടുംഒന്ന് അവളെ കാണാൻ തോന്നി .

പതിവായി ചെല്ലാറുള്ള വഴിയിൽ ഞാൻ കാത്തു നിന്നു .അവളെ ഫേസ് ചെയ്യാൻ പറ്റാതെ പോലെ പേടി പടർന്നിരുന്നു മനസിലാകെ

"നീതു "


"ഞാൻ പറഞ്ഞതല്ലേ സുധിയേട്ടാ എന്നെ ഇനീം ..."

"നീതു ഞാൻ പറയണതൊന്ന് .."

"എന്തിനാ സുധിയേട്ടാ ഇനിയുമെന്നെ torture ചെയ്യുന്നേ .ഒരിക്കൽ ഞാൻ പറഞ്ഞതല്ലേ എല്ലാം പിന്നേം ഇനീം എന്തിനാ എന്റെ പിന്നാലെ ...."


"നീതു എനിക്കറിയാം നിന്റെ പ്രശനം ഒക്കെ .എത്ര കാലം എന്ന വച്ചാ നീ ഇത് മറച്ചു വക്കാ .നീതു ഇതൊന്നും തന്റെ തെറ്റ് കൊണ്ടല്ല "

"തീർന്നോ ഇനീം വല്ലോം പറയാനുണ്ടോ ,എന്നെ പോലെ ഒരു വേശ്യയെ ആണോ സുധിയേട്ടന് വിവാഹം കഴിക്കേണ്ട .ഏട്ടനെങ്കിലും നല്ലൊരു ജീവിതം ലഭിക്കട്ടെ ..അതോണ്ടാ പറയുന്നത് പ്ളീസ് ..."

പറഞ്ഞു തീരുന്നതിനു മുന്നേ ആയി എന്റെ കൈകൾ അവളുടെ കരണത്ത് പതിഞ്ഞത്.

"എടി കോപ്പേ വേറൊരു കല്യാണം കഴിക്കാൻ പറയാൻ ആണോ ഇപ്പൊ നിന്റെ നാവു പൊന്തിയെ .എടി നീ പറഞ്ഞതൊക്കെ എനിക്കറിയാം .ഇപ്പൊ ഞാൻ വന്നത് തന്നെ ഒന്ന് വിവാഹം കഴിച്ചോട്ടെ ന്ന് ചോദിക്കാനാ .അത്രയ്ക്ക് സ്നേഹിച്ചു പോയെടി നിന്നെ ..."

"സുധിയേട്ടാ  ..."

നീതുവിന്റെ കണ്ണുകൾ നിറഞ്ഞു തുടങ്ങി

"നീ ഇങ്ങോട്ടൊന്നും പറയല്ലേ നീതുസേ .ഞാൻ സ്നേഹിച്ചത് നിന്നെയ അല്ലാതെ നിന്റെ ശരീരത്തെ അല്ല .പിന്നെ ഇതൊക്കെ സംഭവിച്ചത് നിന്റെ തെറ്റ് കൊണ്ടൊന്നും അല്ലല്ലോ . മദ്യ ലഹരിയിൽ നിന്നെ അവർ കീഴ്‌പെടുത്തുമ്പോൾ വെറുമൊരു പെണ്ണിന് ഒറ്റക് എന്ത് ചെയ്യാനാ .ഇനിയെങ്കിലും പറ നീതുസേ തനിക്കെന്നെ പ്രണയിചൂടെ ....."

"സുധിയേട്ടാ "

കണ്ണ് നിറഞ്ഞവളെന്നെ വിളിക്കുമ്പോഴും .ഞാൻ അവളെ എന്നിലേക്കായി ചേർത്തിരുന്നു .

"നീതുസേ .ശ്വാസം മുട്ടുന്നെടി .."

"സുധിയേട്ടാ  "...വീണ്ടുമവളെന്നെ ഒന്ന് കൂടി ചേർത്ത് പിടിച്ചു .

അവളെ ഒന്ന് തലോടുമ്പോഴും ഞാനൊന്നേ ചിന്തിച്ചോള്ളൂ ഇതുപോലൊരു പാതിയെ കിട്ടാൻ ഞാനെന്ത് പുണ്യമാണ് ചെയ്തതെന്ന് .

നല്ലൊരു ആലോചന വരുമ്പോ ഒരു ഗുഡ് ബൈയും പറഞ്ഞു പ്രണയം കുഴിച്ചു മൂടുന്ന ഈ ലോകത്താ .നീതുവെന്നോട് താൻ റാപ്പ് ചെയ്‌പ്പെട്ട കാര്യം പറയുന്നേ .ഇത്രയ്ക്കു വലിയൊരു പ്രവർത്തി ചെയ്യാൻ ഞാൻ ശ്രീബുദ്ധൻ ഒന്നും അല്ലങ്കിലും .എന്തോ ഇതുപോലൊരു പെണ്ണിനെ വിട്ടു കളയാൻ തോന്നിയില്ല .

പ്രണയിക്കുക പക്ഷെ അതൊരിക്കലും സ്ത്രീയുടെ ശരീരത്തെ മാത്രമാവരുത്...

To Top