രചന: ലക്ഷ്മിശ്രീനു
പെട്ടന്ന് ഉള്ള അവന്റെ ഭാവമാറ്റത്തിൽ അവൾ ഒന്ന് പതറി.....!അവനെ അപ്പോഴേക്കും അവൻ ചിരിയോടെ അവളുടെ അടുത്ത് വന്നു.....!
എന്തേ.... എന്താ ഇങ്ങനെ നോക്കുന്നെ....! അവൻ അവളോട് കുറച്ചു കൂടെ അടുത്തേക്ക് വന്നു ചോദിച്ചു.
താൻ കണ്ടത് പോലെ പാവം ഒന്നുമല്ലല്ലോ....! അവൾ ചെറുചിരിയോടെ പറഞ്ഞു.അവനും ഒന്ന് ചിരിച്ചു.
ഞാൻ ഇങ്ങനെ ഒന്നും അല്ല ഡോ..... ശെരിക്കും ഉള്ള ഞാൻ മരിച്ചിട്ട് കുറച്ചു വർഷം ആയി ഇത് ഇപ്പൊ ആർക്കൊക്കെയോ വേണ്ടി ജീവിക്കുന്ന ഒരു പ്രതിമയാണ്.......! അവൾ കാര്യം മനസ്സിലാകാതെ അവനെ നോക്കി.
ഒന്നുല്ല..... എന്തായാലും തന്റെ സോറി ഞാൻ സ്വീകരിച്ചു കേട്ടോ..... എനിക്ക് തന്നോട് നല്ല അസൂയ ഉണ്ടേ......! അവൻ അതും പറഞ്ഞു കുഞ്ഞുങ്ങളുടെ അടുത്തേക്ക് പോയി...
അപ്പോഴും അവൻ പറഞ്ഞത് ഒന്നും മനസ്സിലാകാതെ നേത്ര അതെ നിൽപ്പ് തുടർന്നു.....!
💫💫💫💫💫💫💫💫💫💫💫💫💫💫💫
ബദ്രി വൈകുന്നേരം വീട്ടിൽ വരുമ്പോൾ അവൻ പ്രതീക്ഷിച്ച പോലെ തന്നെ ആണ്.... അവനെ നോക്കി എല്ലാവരും ഇരിക്കുന്നു..... എല്ലാവരുടെയും മുഖത്തെ ചോദ്യം അവന് അറിയാം ആയിരുന്നു.....!
അവൻ അവരെ ഒന്ന് നോക്കി നന്ദുന്റെ കൈയിൽ ഇരുന്ന പാറുനെ ഒന്ന് തലോടി ഫ്രഷ് ആകാൻ പോയി....!
ബദ്രി വേഗം തന്നെ ഫ്രഷ് ആയി വന്നു അവരുടെ ഒപ്പം ഇരുന്നു എല്ലാവരും ക്ഷമയോടെ ഇരുന്നു.........!
ബദ്രി.......! അങ്കിളിന്റെ വിളികേട്ട് അവൻ നോക്കി.
ഞങ്ങൾ ഇത്രയും നേരം ക്ഷമയോടെ ഇരുന്നു നിനക്ക് പറയാൻ ഉള്ളത് കേൾക്കാൻ ഇനിയും ആകില്ല...... എന്താ ഇവിടെ നടക്കുന്നത്..... പാറു മോളുടെ അമ്മ മരിച്ചു എന്ന് പറഞ്ഞു ഇപ്പൊ ദ ജീവനോടെ വന്നു നിൽക്കുന്നു......! അങ്കിൾ കുറച്ചു ദേഷ്യത്തിൽ തന്നെ ചോദിച്ചു....
ഞാൻ പറഞ്ഞത് മുഴുവൻ കള്ളം ആയിരുന്നു.......! ബദ്രി തലകുനിച്ചു പറഞ്ഞു.
എല്ലാവരും പരസ്പരം നോക്കി.......
അതെ അങ്കിൾ...... അവൾ മരിച്ചത് അല്ല മറിച്ച് എല്ലാം ഉപേക്ഷിച്ചു പോയത് ആണ്.....പാറുമോളുടെ അമ്മ അവൾ തന്നെ ആണ്. പക്ഷെ ലീഗലി ഞാനും അവളും ഭാര്യഭർത്താക്കൻമാർ അല്ല.... ലിവിങ് ടു ഗദർ ആയിരുന്നു....... വർഷങ്ങൾ ആയിട്ട് ഉള്ള റിലേഷൻ ഒക്കെ ആയിരുന്നു........!
അവൻ ഒന്ന് നിർത്തി പിന്നെ ഉണ്ടായത് ഒക്കെ ഒരു കഥ പോലെ പറഞ്ഞു.......! എല്ലാവരും എല്ലാം കേട്ട് ഞെട്ടലിൽ ആയിരുന്നു....!എന്താണ് ഇനി പറയേണ്ടത് എന്ന് അവർക്ക് ആർക്കും അറിയില്ല...!
അച്ഛാ......! പാറുന്റെ ശബ്ദം ആണ് എല്ലാവരെയും കേട്ട കാര്യങ്ങളുടെ ഞെട്ടലിൽ നിന്ന് തിരിച്ചു കൊണ്ട് വന്നത്....!
ബദ്രി കുഞ്ഞിനെ എടുത്തു.....
ബദ്രി......! രഞ്ജു അവനെ വിളിച്ചു.
ഇപ്പൊ അവൾ വന്നതിന്റെ ഉദ്ദേശം.....!
എന്റെ കുഞ്ഞിനെ വേണം എന്ന് അവൾ പറഞ്ഞിരുന്നു..... എന്റെ ശരീരത്തിൽ ജീവന്റെ ഒരംശം ഉണ്ടെങ്കിൽ ഞാൻ കൊടുക്കില്ല......! അവൻ പാറുനെ ചേർത്ത് പിടിച്ചു പറഞ്ഞു കൊണ്ട് അകത്തേക്ക് പോയി.എല്ലാവരും അവൻ പോയ വഴിയേ ഒന്ന് നോക്കി.
കുഞ്ഞേ......! ആലു എന്തോ ആലോചനയോടെ ഇരിക്കുവായിരുന്നു. ജാനകിയമ്മയുടെ വിളികേട്ട് അവൾ തിരിഞ്ഞു നോക്കി.
എന്താ മോളെ ഇങ്ങനെ ഇരിക്കുന്നത്.... വാ വന്നു വല്ലതും കഴിക്ക്മോളെ മരുന്നു കഴിക്കാൻ ഉള്ളത് അല്ലെ.....! അവർ സ്നേഹത്തോടെ അവളുടെ തലയിൽ തലോടി.
എനിക്ക് ഇനി മരുന്നും മന്ത്രവും ഒന്നും വേണ്ട ജാനകി അമ്മേ...... ഞാൻ ഇനി ആർക്ക് വേണ്ടി ആണ് ജീവിക്കേണ്ടത്.....! അവളുടെ ശബ്ദം ഇടറി....
അവർ അവളുടെ തലയിൽ തലോടി.....
മോള് തളർന്നു പോകരുത്....! അത് ആരോഗ്യത്തെ ബാധിക്കും മോളെ..... എല്ലാം ശരി ആകും..... മോൾക്ക് കുഞ്ഞിനേയും കുഞ്ഞിന്റെ അച്ഛനെയും ഒക്കെ കാണാൻ സാധിച്ചില്ലേ.......!
അവൾ ഒന്നും മിണ്ടിയില്ല.........
നമുക്ക് ഇങ്ങോട്ട് വരണ്ടായിരുന്നു.....!
അവൾ എന്തോ ആലോചിച്ചു കൊണ്ട് പെട്ടന്ന് പറഞ്ഞു.
ഇവിടെ ഉണ്ടാകണം ഇനി ഉള്ള കാലം മോള്.... എന്തിന ഈ ഒളിച്ചോട്ടം അല്ലെങ്കിൽ തന്നെ എത്ര നാൾ.....!
ശങ്കരമാമേ...... അവരുടെ സംസാരം കേട്ട് വന്നത് ആയിരുന്നു അയാൾ..
മോള് ഇനി ഇവിടെ നിന്ന് എങ്ങോട്ടും പോകുന്നില്ല..... ബദ്രിമോനോട് എല്ലാം പറയണം എല്ലാം....! അയാൾ ഉറച്ച സ്വരത്തിൽ പറഞ്ഞു.
വേണ്ട മാമേ..... ഇനി.... ഇനിയും ഞാൻ അവരുടെ ജീവിതത്തിലേക്ക് ഇടിച്ചു കയറി പോണ്ട..... അല്ലെങ്കിൽ തന്നെ എനിക്ക് എന്ത് യോഗ്യത ആണ് ഉള്ളത് ആ മനുഷ്യന്റെ ജീവിതത്തിലേക്ക് തിരിച്ചു പോകാൻ......!
അവൾ നിറഞ്ഞ കണ്ണുകൾ അമർത്തി തുടച്ചു കൊണ്ട് പറഞ്ഞു......
യോഗ്യതയുടെ കണക്ക് പുസ്തകം നിരത്തേണ്ട സമയം അല്ല മോളെ ഇത്..... മോനോട് എല്ലാം പറയണം അവൻ അറിയണം.......!അയാൾ ഉറച്ച സ്വരത്തിൽ പറഞ്ഞു....!
അവൾ പിന്നെ ഒന്നും മിണ്ടിയില്ല അവരുടെ നിർബന്ധം കാരണം അവരുടെ ഒപ്പം പോയിരുന്നു എന്തൊക്കെയോ നുള്ളിപെറുക്കി കഴിച്ചു....!
രാത്രി എല്ലാവരും ഉറങ്ങിയ ശേഷം നന്ദു മുറിയിൽ നിന്ന് പുറത്തേക്ക് ഇറങ്ങി.... ഇറങ്ങി പോകും മുന്നേ അവൾ പാറുന്റെ ഇരുവശത്തും തലയണ വയ്ക്കാനും മറന്നില്ല....!
നന്ദു നേരെ പോയത് മുറ്റത്തേക്ക് ആയിരുന്നു.....! നിമിഷങ്ങൾക്കകം തന്നെ അവളെ രണ്ടുകൈകൾ പുറകിൽ നിന്ന് അവളെ പുണർന്നു.....!
തുടരും......