വിലക്കപ്പെട്ട പ്രണയം Season 2, ഭാഗം 25 വായിക്കൂ...

Valappottukal


രചന: ലക്ഷ്മിശ്രീനു

Previous part click here

രഞ്ജുയേട്ടാ......! അവൾ അവന്റെ കൈയിൽ മുറുകെ പിടിച്ചു.....



എന്തേ..... ഈ സമയത്തു ഒരു കാണൽ പതിവ് ഇല്ലാതെ....!



ഏട്ടത്തി......! രഞ്ജു അവളുടെ മേലുള്ള കൈ എടുത്തു മാറ്റി അവളെ നോക്കി.



ഏട്ടനും ഏട്ടത്തിയും ഒന്നിക്കണം രഞ്ജുയേട്ടാ.... ഞാനും നേത്രചേച്ചി ഏട്ടന്റെ ഭാര്യയായ് വരണം എന്ന് ആഗ്രഹിച്ചത് ആണ്..... പക്ഷെ ഇപ്പൊ ഏട്ടത്തിയുടെ ഭാഗത്ത്‌ നിന്ന് ചിന്തിക്കുമ്പോൾ.......! അവൾ ഒന്ന് നിർത്തി.




ഇതിൽ ഇനി എന്തെങ്കിലും ഒന്ന് ചെയ്യാൻ കഴിയും എങ്കിൽ അത് നിന്റെ ഏട്ടന് മാത്രം ആണ്..... അവനോട് എല്ലാം തുറന്നു പറയണം......!



പക്ഷെ ഏട്ടൻ....!



നമ്മൾ അല്ല അവർ തമ്മിൽ ഉണ്ടായ പ്രശ്നം അവർ തന്നെ അവസാനിപ്പിക്കണം അതിന് അവർ പരസ്പരം സംസാരിച്ചേ പറ്റു.......! രഞ്ജു കുറച്ചു ഗൗരവത്തിൽ തന്നെ പറഞ്ഞു.



പിന്നെ കുറച്ചു സമയം നിശബ്ദതനിറഞ്ഞു.....!




നമ്മുടെ കാര്യം ഞാൻ അവനോട് ചെറുത് ആയി സൂചിപ്പിച്ചു പക്ഷെ നീ ആണ് പെണ്ണ് എന്ന് ഞാൻ പറഞ്ഞില്ല എനിക്ക് ഒരാളെ ഇഷ്ടം ആണെന്നെ പറഞ്ഞുള്ളൂ......!രഞ്ജു പറഞ്ഞു.



എന്റെ ഏട്ടൻ എന്റെ ഇഷ്ടത്തിനു എതിര് ഒന്നും നിൽക്കില്ല.... പക്ഷെ എനിക്ക് ഇപ്പൊ എന്റെ ഏട്ടന്റെ ജീവിതം ആണ് രഞ്ജുയേട്ടാ പ്രശ്നം.....! രഞ്ജു അവളെ ചേർത്ത് പിടിച്ചു.



നീ വിഷമിക്കണ്ട ഡീ.... എല്ലാം ശരി ആകും.....! അലംകൃതയോട് നീ ഇനി സംസാരിക്കാൻ പോകണ്ട....!



ഏയ്യ് ഞാൻ ഏട്ടത്തിയോട് സംസാരിച്ചില്ല.... ഇത് അവിടുത്തെ അങ്കിൾ ആണ് പറഞ്ഞത്... എനിക്ക് അവരുടെ ഇടയിൽ എന്താ സംഭവിച്ചത് എന്ന് അറിയാൻ ഉള്ള ആഗ്രഹം കൊണ്ട് ദേഷ്യത്തിൽ ഉച്ചക്ക് അങ്ങോട്ട്‌ പോയത് ആയിരുന്നു.....! അപ്പോഴാ അവരുടെ സംസാരം കുറച്ചു കേട്ടത് ബാക്കി ഒക്കെ അങ്കിൾ തന്നെ പറഞ്ഞു........ ശരിക്കും ഇപ്പൊ ഏട്ടത്തിയുടെ ജീവൻ ആപത്തിൽ ആണ്......!



ഇത് നമുക്ക് അറിയാം പക്ഷെ അറിയേണ്ടവന് ഇത് ഒന്നും അറിയില്ലല്ലോ.....! കുഴപ്പമില്ല ബദ്രി എല്ലാം അറിയുമ്പോൾ അവളെ ചേർത്ത് നിർത്തും എന്ന് തോന്നുന്നു......!രഞ്ജു പറഞ്ഞു.



കുറച്ചു സമയം കൂടെ അവിടെ ഇരുന്ന ശേഷം രണ്ടുപേരും അകത്തേക്ക് കയറി.....! എന്നാൽ അവർ കയറി പോകുന്നതും അവർ സംസാരിച്ചതും ഒക്കെ ബദ്രികേട്ടിരുന്നു..... അതിൽ നിന്ന് ബദ്രി ഒരു കാര്യം ഉറപ്പിച്ചു ആലുനോട്‌ സംസാരിക്കണം എന്താ നടന്നത് എന്ന് അറിയണം എന്ന്.......!


💫💫💫💫💫💫💫💫💫💫💫💫💫💫💫


രാവിലെ നേത്ര ദേവക്ക് ഉള്ള ഫുഡ്‌ ഒക്കെ കൊടുത്തു അവന്റെ ഒപ്പം ഇരിപ്പുണ്ട് അപ്പോഴാണ് അങ്ങോട്ട്‌ ദച്ചു വന്നത് അവൻ എങ്ങോട്ടോ പോകാൻ റെഡി ആയി വന്നത് അവനെ കണ്ടതും ദേവ അവന്റെ അടുത്തേക്ക് പോയി......!



ആഹാ എന്താ ഇവിടെ അമ്മയും മോനും കൂടെ പരിപാടി...! ദേവയെ എടുത്തു ഉയർത്തി കൊണ്ട് ആയിരുന്നു ചോദ്യം.



അമ്മ തിരിച്ചു പോകുന്ന കാര്യം പറയുവാ.... നാളെ പോവും.....! ദച്ചു നേത്രയെ നോക്കി.



നാളെ പോവാണോ താൻ.....! 


അങ്ങനെ ഉറപ്പിച്ചിട്ടില്ല ചിലപ്പോൾ പോകും....! അവൾ സൗമ്യമായി പറഞ്ഞു.


ദച്ചുന്റെ മുഖം മങ്ങി അവൻ അവളെ നോക്കി ഒന്ന് പുഞ്ചിരിച്ചു.



ഞാൻ ഒരു ഫേവർ ചോദിച്ച താൻ സമ്മതിക്കോ....! അവൻ ചെറിയ ടെൻഷനോടെ ആണെങ്കിലും ചോദിച്ചു.



എന്താ കാര്യം ആദ്യം അത് കേൾക്കട്ടെ പിന്നെ  മറുപടി പറയാം....! അവൾ പറഞ്ഞു.


താൻ അഥവാ: നാളെ തിരിച്ചു പോയാൽ പിന്നെ ഇനി എന്നാ ഇങ്ങോട്ട് എന്ന് അറിയില്ല....... ഞാൻ ഇപ്പൊ പുറത്ത് പോകുമ്പോൾ ദേവയെ കൂടെ കൊണ്ട് പൊയ്ക്കോട്ടേ.... വേണേൽ താനും വന്നോ.... എനിക്ക് അത്രയും സമയം ഇവന്റെ ഒപ്പം ഇരിക്കാല്ലോ.......! നേത്ര കാര്യം മനസ്സിലാകാതെ അവനെ നോക്കി.



തനിക്ക് ഇഷ്ടല്ല എങ്കിൽ വേണ്ട.....!



അമ്മ.... പോവാം.....! ദേവ ചിണുങ്ങാൻ തുടങ്ങി.അവൾ ദച്ചുനെ ഒന്ന് നോക്കി തന്നെ പ്രതീക്ഷയോടെ നോക്കി നിൽക്കുന്നവനെ കണ്ടു അവൾക്ക് പാവം തോന്നി.....



നിങ്ങൾ പോയിട്ട് വാ.....! അവൾ ഒരു ചിരിയോടെ പറഞ്ഞതും രണ്ടുപേരുടെ മുഖത്തും സന്തോഷം നിറഞ്ഞു.



അവർ രണ്ടുപേരും അവളോട് യാത്ര പറഞ്ഞു ഇറങ്ങി..... അവർ പോയതും ആദി അവളുടെ തോളിലൂടെ ചുറ്റിപിടിച്ചു.




എന്താ ഡി വായാടി നിന്റെ നാവ് ഒക്കെ നീ ബാംഗ്ലൂർ വച്ചിട്ട് ആണോ ഇങ്ങോട്ട് വന്നത്......! അവൻ തമാശ പോലെ ചോദിച്ചു.




ആഹാ.... ഇപ്പൊ ഞാൻ മിണ്ടാതെ ഇരിക്കുന്നത് ആയോ കുറ്റം.....! അവൾ ശബ്ദത്തിൽ കുറുമ്പ് നിറച്ചു ചോദിച്ചു.



എനിക്ക് എന്റെ പഴയ നേത്രയെ ആണ് ഇഷ്ടം..... എപ്പോഴും ഈ പൊട്ടിതെറിച്ചു നടക്കുന്ന നേത്ര......!



ആ നേത്ര മരിച്ചു ആദിയേട്ട.... ഇപ്പൊ ഉള്ളത് അവളുടെ ശരീരവും വേറെ ആരുടെയോ മനസ്സും ആണ്.......! ഞാൻ ഇടക്ക് ചിന്തിക്കും ആദിയേട്ട..... ഈ ദേവേട്ടൻ എന്റെ ജീവിതത്തിൽ വന്നില്ലായിരുന്നു എങ്കിൽ എന്റെ ജീവിതം ഇതിലും മനോഹരം ആയേനെ എന്ന്.... പിന്നെ തോന്നും ആ മനുഷ്യൻ കാരണം എനിക്ക് കിട്ടിയ നിധി ആണ് എന്റെ കുഞ്ഞ് എന്ന്......!  അവൾ ഏതോ ആലോചനയിൽ മുഴുകി പറഞ്ഞു.



ഹലോ മാഡം പഴയത് ഒക്കെ പൊടി തട്ടി എടുത്തു എന്താ ഉദ്ദേശം.....! അവൻ കുറച്ചു ഗൗരവത്തിൽ ചോദിച്ചു.




ഏയ്യ് പെട്ടന്ന് എന്തോ ഓർത്ത് പോയി അത്രേ ഉള്ളു....!



മ്മ്..... പിന്നെ എന്ത് പറ്റി ദേവയെ ദച്ചുന്റെ കൂടെ വിടാൻ സാധാരണ ആ പതിവ് ഇല്ലലോ.....!



എന്തോചോദിച്ചപ്പോൾ എതിർക്കാൻ തോന്നിയില്ല.... പിന്നെ അയാൾക്ക് എന്തൊക്കെയോ സങ്കടം ഉള്ളിൽ ഉള്ളത് പോലെ തോന്നി.....!



മ്മ്മ് അവന്റെ ഉള്ളിൽ ഇപ്പൊ ഉള്ളത് അത് മാത്രം ആണ്......! നേത്ര ആദിയെ സൂക്ഷിച്ചു നോക്കി.



നമുക്ക് കുളത്തിന്റെ അടുത്തേക്ക് പോയാലോ.....! അവൾ തലയാട്ടി അവന്റെ ഒപ്പം നടന്നു.




രണ്ടുപേരും കുളത്തിന്റെ പടവിൽ ഇരുന്നു.....!


ആദി പറയാൻ തുടങ്ങി......!


അവനെ എനിക്ക് ഏകദേശം മൂന്നു വർഷം ആയി അറിയാം പക്ഷെ എന്നെക്കാൾ മുന്നേ അഗ്നിക്ക് അവനെ അറിയാം അതുകൊണ്ട് ആണ് അവർ തമ്മിൽ ഇത്രയും അടുപ്പം.....!



ഈ ദൈവം ഇല്ല എന്ന്  ചിലപ്പോൾ നമുക്ക് തോന്നി പോകില്ലേ.... ആ ഒരു അവസ്ഥ അവന്റെ ജീവിതം അറിഞ്ഞപ്പോൾ തോന്നി പോയിട്ട് ഉണ്ട്..... അവന്റെ സ്ഥാനത്തു ഞാൻ ആയിരുന്നു എങ്കിൽ ഇന്ന് ജീവനോടെ ഈ ഭൂമിയിൽ ഉണ്ടാകില്ലായിരുന്നു.... ഉണ്ടെങ്കിൽ തന്നെ വല്ല ഭ്രാന്ത് ആശുപത്രിയിലും ആയിരിക്കും.....! 



നേത്രയിൽ ആകാംഷ നിറഞ്ഞു ഇതേ സമയം അവളുടെ നെഞ്ച് പടപട ഇടിക്കാൻ തുടങ്ങി എന്തിന് എന്ന് അറിയാതെ......!



അവന്റെ വീട്ടിൽ......! ആദി പറഞ്ഞു തുടങ്ങിയതും ഗായു അങ്ങോട്ട്‌ വന്നു.



നിങ്ങൾ രണ്ടും ഇവിടെ ഇരിക്കുവാണോ.... ദ ആദിയേട്ട ഫോണിൽ ആരോ കുറച്ചു നേരമായി വിളിക്കുന്നു......! അവൻ ഫോൺ വാങ്ങിയതും വീണ്ടും കാൾ വന്നു.



ഹലോ.....!

മറുപുറത്ത് നിന്ന് കേട്ടവാർത്ത അവനെ ഞെട്ടിച്ചു.....!



ഞങ്ങൾ ഇപ്പൊ വരാം....! ആദി ടെൻഷനോടെ ഫോൺ വച്ചു പെട്ടന്ന് ചാടി എണീറ്റു......!




എന്താ ഏട്ടാ.... എന്ത് പറ്റി.....! അവന്റെ ടെൻഷൻ കണ്ടു ചോദിച്ചു.



ദച്ചുന് ഒരു ആക്‌സിഡന്റ്.....! നേത്രയുടെ ഉള്ളം പിടഞ്ഞു.



ഈശ്വരാ എന്റെ കുഞ്ഞ്.....!




                                                   തുടരും......

To Top