ആത്മസഖി, തുടർക്കഥ ഭാഗം 18 വായിക്കൂ...

Valappottukal

 


രചന: മഴ മിഴി


ദേ... നന്ദേ.. നീ ഇങ്ങനെ വിഷാദ കാമുകിയായി വരാതെ.. ഒന്ന് ചിരിച്ചു വാടി..

ബസ്സ് ഇപ്പോൾ വരും..

നീ ഒന്ന് ചിരിക്കെടി...നിന്റെ ഈ ഓഞ്ഞ മുഖത്തിന്‌  ഈ വിഷാദം ഒട്ടും സൂട്ട് ആവണില്ലെടി..


അതും പറഞ്ഞു അനു അവളുടെ ഇരു കവിളിലും പിടിച്ചു വലിച്ചു..നന്ദ കൂർപ്പിച്ചു അവളെ നോക്കി...


കാശി രാവിലെ   വീടിനു ഫ്രണ്ടിൽ നിന്ന് എക്സർസൈസ് ചെയ്തു കൊണ്ടു നിൽക്കുമ്പോഴാണ്  സോമനാഥൻ പുറത്തേക്ക് വന്നത്  അയാൾ അവനെ രൂക്ഷമായൊന്നു നോക്കി കൊണ്ട്  കാറിൽ കയറി പോയി..

കാർ ഗേറ്റ് കടന്നതും   മുറ്റം തൂക്കാനെടുത്ത ചൂൽ അവിടെ തന്നെ വെച്ചു ലക്ഷ്മി അമ്മ മകന്റെ അടുത്തേക്ക് വന്നു..


അമ്മയെ കണ്ടതും കാശി കയ്യിൽ ഇരുന്ന ടമ്പൽസ്  താഴേക്ക് വെച്ചിട്ട് അമ്മയെ നോക്കി..


ടാ.. കാശി....

നിനക്ക് എന്താ അച്ഛൻ പറയുന്ന അനുസരിച്ചാൽ..

അവൻ അത് കേൾക്കാത്ത മട്ടിൽ കാതിൽ പിടിച്ചു വലിച്ചു കൊണ്ട് നിന്നു..


ടാ.. നിനക്ക് എന്താടാ ചെക്കാ ആ ഡിവോഴ്സ് പേപ്പറിൽ ഒന്ന് ഒപ്പിട്ടാൽ..


ആ കൊച്ചു  സമാധാനത്തോടെ ജീവിക്കട്ടെടാ..

നിനക്ക് എന്തായാലും അതിനെ വേണ്ടല്ലോ..

പിന്നെ എന്താടാ ചെക്കാ നിനക്ക് ഒന്ന് സൈൻ ചെയ്താൽ..


ഞാൻ സൈൻ ചെയ്യില്ലെന്ന് രാവിലെ പറഞ്ഞല്ലോ..

ഇനി ഈ കാര്യം പറഞ്ഞു ആരും വരണ്ട..


ദേ.. കാശി അച്ഛൻ പറയണത് അനുസരിക്കുന്നതാ നിനക്ക് നല്ലത്.

നീ എന്ന് മുതലാട അച്ഛനെ എതിർക്കാൻ തുടങ്ങിയത്..


ദേ.. അമ്മേ..എനിക്ക് ദേഷ്യം വരാണുണ്ട് 

ഞാൻ എന്താ അച്ഛൻ പറയണ കേക്കാതെ ഇരുന്നേ..

അച്ഛന്റെ അഭിമാനത്തിന് വേണ്ടി ഞാൻ സ്വയം എന്റെ ജീവിതം ബലി കൊടുത്തില്ലേ..


എന്റെ ലൈഫ് നശിപ്പിച്ചത് അച്ഛനാണ്.. അതിനു അമ്മയും കൂട്ടു നിന്നു..


ഈ കാശി  അവൾക്ക് ഡിവോഴ്സ് അത്ര പെട്ടന്ന് ഒന്നും കൊടുക്കുമെന്ന് അമ്മ കരുതണ്ട..അതിനു വേണ്ടി ആരും എന്റെ പുറകെ നടക്കുകയും വേണ്ട ..


ഇനി ഈ കാശിക്ക് ഒന്നും നഷ്ടപ്പെടാൻ ഇല്ല..

ഇതെന്റെ വാശി തന്നെയാണെന്ന് അമ്മ വെച്ചോ..



അവളെ ഇവിടെ  എങ്ങനെ എത്തിക്കണം എന്ന് എനിക്കറിയാം..


അവൻ ദേഷ്യത്തിൽ  അകത്തേക്ക് പോകാൻ തുടങ്ങിയപ്പോൾ ഗേറ്റ് കടന്നു  ശേഖരന്റെ കാർ വന്നു നിന്നത്..


അത് കണ്ടതും കാശിയോട് എന്തോ പറയാൻ വന്ന അമ്മ അത് പകുതിക്ക് വെച്ചു നിർത്തി..


ശേഖരൻ കാറിൽ നിന്നിറങ്ങി കാശിക്ക് അടുത്തേക്ക് വന്നു കൂടെ ജിതേഷും..



അമ്മേ.. ദാ.. ആരാ വന്നിരിക്കുന്നതെന്നു നോക്കിയേ?

ശേഖരാനങ്കിൾ..


വാ അങ്കിളെ അകത്തേക്ക് ഇരിക്കാം..

ഗൂഢമായ മന്ദാസ്മിതത്തോടെ കാശി ജിതേഷിനെ നോക്കി കൊണ്ട് പറഞ്ഞു..

അവൻ കലിപ്പിൽ കാശിയെ നോക്കി..



ടാ.. നീ എന്റെ മോനെ  തല്ലി അല്ലെ..


ലക്ഷ്മി  എന്തോ പറയാൻ വന്നതും കാശി പറഞ്ഞു.


അങ്കിൾ ഇതെന്തൊക്കെയാ ഈ പറയണേ..

ജിതേട്ടനെ ഞാൻ തല്ലാനോ..

അതും എന്റെ ആദിയേട്ടന്റെ കൂടെ കളിച്ചു  വളർന്ന ജിതേട്ടനെ ഞാൻ എന്തിനാ തല്ലുന്നേ..


അതും പറഞ്ഞവൻ ജിതേഷിന്റെ തോളിൽ കൂടി കൈ ഇട്ടു ചേർത്ത് പിടിച്ചു..

കാശിയുടെ ബലിഷ്ഠമായ കൈ തോളിൽ പതിഞ്ഞതും ജിതേഷ് ഒന്ന് ഞരങ്ങി.


അവന്റെ കണ്ണുകൾ കാശിയുടെ ഉരുട്ടി കയറ്റി വെച്ചിരിക്കുന്ന മസ്സിൽസിലേക്ക് നീണ്ടു..

അവൻ  പതിയെ ഉമിനീരിറക്കി.കൊണ്ട് കാശിയെ നോക്കി..

അവന്റെ കണ്ണിലെ രൗദ്രഭാവം കണ്ടു ജിതേഷ് ഒന്ന് ഞെട്ടി.



കൈയ്ക്ക് എന്ത് പറ്റിയതാ ജിതേട്ട..

കാശി ഒന്നും അറിയാത്ത ഭാവത്തിൽ ചോദിച്ചു..

ശേഖരൻ മകനെ നോക്കി...


കാശിയുടെ ചോദ്യം കേട്ടു  അമ്മ അന്തിച്ചു അവനെ നോക്കി..

ഈശ്വര ഈ ചെക്കൻ എന്തോ വലിയ പ്രശ്നം ഉണ്ടാക്കാനാ..

എന്റെ ഭഗവതി എനിക്ക് വയ്യാ ഒന്നും കാണാൻ..


അത്... പിന്നെ കാശി വരുന്ന വഴിക്ക് ഒരു ചെറിയ ആക്‌സിഡന്റ് ഉണ്ടായതാ...

ആണോ?


ആ ആക്‌സിഡന്റ് ഞാൻ ആണോ ഉണ്ടാക്കിയെ..ജിതേട്ട...


അല്ല..

ദേ അങ്കിളെ  കേട്ടോല്ലോ...മോൻ പറഞ്ഞത്...

 ഈ അങ്കിൾ അതിനാണോ പറഞ്ഞെ ഞാൻ തല്ലി ഓടിച്ചെന്നു..


എന്റെ പൊന്നു അങ്കിളെ  ആക്‌സിഡന്റ് എപ്പോ വേണമെങ്കിലും ഉണ്ടാവാം.. ആർക്കു വേണമെങ്കിലും സംഭവിക്കാം..അതിനു ഞാൻ തല്ലി ഓടിച്ചതാണെന്നു പറഞ്ഞാൽഎങ്ങനെ ശെരിയാകും അങ്കിളെ..


ശേഖരൻ കലിപ്പിൽ ജിതേഷിനെ നോക്കി..

അവൻ തലയും താഴ്ത്തി നിന്നു..


ശേഖരേട്ട... അവിടെ നിൽക്കണ്ടു  അകത്തേക്ക് കയറി വാ..

ഞാൻ കോഫി എടുക്കാം..



വേണ്ട....അയാൾ കടുപ്പത്തിൽ പറഞ്ഞു കൊണ്ട് കാറിൽ കയറി കൂടെ ജിതേഷും.



അവര് പോകുന്നത് നോക്കി കാശി ഊറി ഊറി ചിരിച്ചു..


പുലി പോലെ വന്നവരാണ് പൂച്ചയെ പോലെ  പമ്മി പോയത്..അമ്മ കണ്ടോ... അവൻ  ചിരിയോടെ അമ്മയെ നോക്കി പറഞ്ഞു..


അമ്മ അവനെ കടുപ്പത്തിൽ നോക്കി അകത്തേക്ക് പോയി.



ചെന്നൈ...


ആദി.... ആദി..

എന്തിനാ  വൃന്ദേ നീ രാവിലെ കിടന്നു തൊള്ള തുറക്കുന്നത്.


ടാ.. ഞാൻ പുറത്തേക്ക് ഒന്ന് പൊയ്ക്കോട്ടേ..

ടി.. നീ ഒറ്റയ്ക്കോ?

നിനക്ക് ഇവിടൊക്കെ വല്ല പരിചയമുണ്ടോ?

അത് കുഴപ്പമില്ലടാ എന്റെ  ഫ്രണ്ട് ജെസ്സി ഇവിടെ അടുത്തൊരു ബാങ്കിലാ വർക്ക്‌ ചെയ്യുന്നേ..

ഞാൻ അവളെ പോയി ഒന്ന് മീറ്റ്  ചെയ്തോട്ടെടാ..


പിന്നെ എനിക്കു  ഇവിടെ അവൾ ജോലി ചെയ്യുന്ന ബാങ്കിൽ  ജോബ് ശെരിയാക്കി തരാന്ന് അവൾ പറഞ്ഞിട്ടുണ്ട്..

നീ കൺസ്ട്രക്ഷൻ സൈറ്റിൽ പോയാൽ ഞാൻ ഇവിടെ ഒറ്റയ്ക്ക് ആവില്ലേടാ.


ഞാൻ പൊയ്ക്കോട്ടേ.പ്ലീസ്.... ആദി....


മ്മ്.. നിനക്ക് അങ്ങനെ ഒരു ആഗ്രഹം ഉണ്ടേൽ പൊയ്ക്കോടി..


അവൾ സന്തോഷത്തിൽ ആദിയെ കെട്ടി പിടിച്ചു കവിളിൽ  ചുംബിച്ചു..


You are my best hubby..

Love you da...


അവൾ  ഡ്രെസ്സും എടുത്തു ബാത്‌റൂമിലേക്ക് പോകുന്നത് ആദി നോക്കി നിന്നു..


കോളേജിലെ രണ്ടു പീരീഡ്‌സ് കഴിഞ്ഞു  നന്ദയും അനുവും വാകമരത്തിന്റെ  ചോട്ടിൽ ഇരിക്കുക ആയിരുന്നു.നന്ദ വിഷാദത്തിൽ ആണെന്ന് കണ്ടതും അവളുടെ മൂഡ് മാറ്റാനായി അനു പറഞ്ഞു..



"എടി.. നന്ദേ നീ അറിഞ്ഞോ?

നമുക്ക് പുതിയതായി ഏതോ ഒരു  ലക്ചർ വരുന്നുണ്ട്..

അതും മാത്‍സ് പഠിപ്പിക്കാൻ..

ഇനി വരുന്നത് ആരാണോ ആവോ?

ഇതുവരെ പഠിപ്പിച്ച ആ കിളവൻ കടുവ പറഞ്ഞതൊന്നും  മനസ്സിലായിട്ടില്ല അപ്പോള ഇനി പുതിയൊരു മൊതലൂടി..."


"ആരായാലും  നമ്മൾ അനുഭവിക്കുക തന്നെ അല്ലാതെ എന്ത് ചെയ്യാനാടി അനുവേ..."



കാശി സ്ഥിരം ഇരിക്കാറുള്ള ആലിൻ ചുവട്ടിലേക്ക് പോയി.. അവൻ ചെല്ലുമ്പോൾ മനുവും അവന്റെ വേറെ രണ്ടു ഫ്രെണ്ട്സും ഉണ്ടായിരുന്നു..

അവനെ ആ സമയത്ത് അവിടെ കണ്ടതും മനു ഒന്ന് ഞെട്ടി..


നീ  എന്താടാ കാശി ഈ സമയത്ത് ഇവിടെ?

എന്താടാ ഈ സമയത്ത് എനിക്ക് ഇവിടെ വന്നുടെ..

എടാ അങ്ങനെ അല്ല..

നീ  കമ്പനി പോയില്ലേ.


ഓഹ് ഇല്ല...

അതെന്താടാ..

അച്ഛൻ പറഞ്ഞു  ഇനി അങ്ങോട്ട് ചെല്ലാണ്ടാന്ന്..

അല്ലെങ്കിലും പണ്ടേ എനിക്ക് അതിനു താല്പര്യം ഇല്ലായിരുന്നു.. പിന്നെ അച്ഛൻ പറഞ്ഞത് കൊണ്ട് പോയതാ..

ഞാൻ മറ്റൊരു ജോലി നോക്കുന്നുണ്ട് ചിലപ്പോൾ ഉടനെ അത് ശെരിയാകും..

ഞാൻ ഇപ്പൊ നിന്നെ തിരക്കി ഇങ്ങോട്ട് വന്നത് അതിനല്ല..


എന്താടാ കാശി കാര്യം..

മനു ആകാംഷയോടെ ചോദിച്ചു..

പറയാം നീ വാ..

വന്നു കേറു..

ബാക്കി ഉള്ളവരോട് ബൈ പറഞ്ഞു കൊണ്ട് മനു കാശിടെ കൂടെ കാറിലേക്ക് കയറി..


ടാ.. എങ്ങോട്ടാടാ കോപ്പേ..പോണേ...

നീ മിണ്ടാതെ വാടാ..

നിന്നെ ഞാൻ കൊല്ലാൻ കൊണ്ടു പോവല്ല...

മനു ഒന്ന് ദീർഘ നിശ്വാസം എടുത്തു കൊണ്ട് കാശിയെ നോക്കി..


ബീച്ചിന് സൈഡിൽ ഉള്ള പോക്കെറ്റ് റോഡിനു സൈഡിൽ കാർഒതുക്കി കൊണ്ട് കാശി  ഇറങ്ങി.. കൂടെ മനുവും..

ടാ ഈ സമയത്ത് എന്താ ബീച്ചിലോട്ട് ഒക്കെ..

അതെന്താടാ ഈ  സമയത്ത് ബീച്ചിൽ വരരുതോ?

അതല്ല.. ഈ നട്ടുച്ചക്ക്..


അതൊക്കെ ഉണ്ട് നീ വാ...

മനു കാശിയുടെ മുഖത്തേക്ക് സംശയ ഭാവത്തിൽ നോക്കി കൊണ്ട്  കടൽക്കരയിലേക്ക് നടന്നു..

കുറച്ചു നടന്നിട്ട് അവൻ കുറച്ചു തണലുള്ള ഭാഗം നോക്കി ചെന്നു നിന്നു.


ടാ... ഇവിടെ വന്നു നിൽക്കാനാണോ നീ വന്നേ മനു  നെറ്റി ചുളിച്ചു കൊണ്ട് ചോദിച്ചു..


അല്ലടാ മനു...

അവന്റെ ശബ്ദം നേർത്തിരുന്നു..


"എന്താടാ കാശി..."

ടാ  ഞാൻ പ്രണയിച്ചത് നന്ദേ ആണോ?

അതോ വൃന്ദേ ആണോ?


"മനു ഞെട്ടി മിഴിച്ചു അവനെ നോക്കി.."


"എന്താടാ മനുവേ നീ എന്നെ ഇങ്ങനെ നോക്കുന്നത്.."


"ഒന്നുല്ലെടാ.."

എന്നാ പറയെടാ..


"നീ.. നീ ഇപ്പൊ എന്താടാ അങ്ങനെ ചോദിച്ചേ..

എനിക്ക് അറിയില്ലെടാ.. ഞാൻ നന്ദേ പ്രണയിച്ചതായി സ്വപ്നം കണ്ടു.. അവൾ എന്റെ നെഞ്ചോടു ചേർന്നു എന്റെ ശ്വാസതാളത്തിൽ ലയിച്ചു നിൽക്കുന്നത്  മറക്കാൻ പറ്റുന്നില്ലെടാ.."


നീ എന്റെ ഫ്രണ്ട് അല്ലെ നീ പറ ...

ഞാൻ ആരെയാ പ്രേമിച്ചേ..


മനു നന്ദെന്ന് പറയാൻ വന്നെങ്കിലും ആദി പറഞ്ഞ കാര്യങ്ങൾ ഓർത്തതും അവൻ ഞെട്ടി..


നീ.. നീ സ്നേഹിച്ചത് വൃന്ദേ അല്ലേടാ..

നീ ഇത് ചോദിക്കാൻ ആണോ എന്നെ  ഇങ്ങോട്ട് വിളിച്ചോണ്ട് വന്നേ..

എനിക്ക് ഒരിടം വരെ അത്യാവശ്യമായി പോകാനുണ്ട് നീ വന്നേ..

മനു പെട്ടന്ന് കാശി മറ്റെന്തെങ്കിലും അവനോട് ചോദിക്കുന്നതിനു മുന്നേ അവനെ പിടിച്ചു വലിച്ചു കാറിൽ കയറി പോകുന്ന വഴി അവൻ മറ്റു പല കാര്യങ്ങളും സംസാരിച്ചു കൊണ്ടിരുന്നു..


കാശി  അവനെ അവന്റെ വീട്ടിൽ ഇറക്കിയിട്ട് പോകുന്നതിനു മുന്നേ ഈവെനിംഗ് ഒരിടം വരെ പോകാനുണ്ട് കൂടെ വരണമെന്ന് പറഞ്ഞു..


മ്മ്...


കാശി പോയതും മനു സങ്കടത്തോടെ അത് നോക്കി നിന്നു..


നിന്നോട് കള്ളം പറഞ്ഞതിന് എന്നോട് ക്ഷേമിക്കട കാശി...


നിനക്ക് ഏതേലും പറ്റിയാൽ എനിക്ക് സഹിക്കാൻ പറ്റില്ലെടാ...


ക്ലാസുകഴിഞ്ഞു ബസ്റ്റോപ്പിലേക്ക് നടക്കുമ്പോഴാണ്  നന്ദ അനുനോട് വൃന്ദ വിളിച്ച കാര്യം പറഞ്ഞത്..

അവൾ  നന്ദേടെ മുഖത്തേക്ക് നോക്കി..


ഓഹ്.. നിന്റെ ചേച്ചി വിളിച്ചിട്ട് എന്ത് പറഞ്ഞു..പഴയ പോലെ ആദിയേട്ടനെ ആണ് പ്രേണയിക്കുന്നതെന്നോ..


മ്മ്...

പിന്നെ എന്തിനാടി നിന്റെ ചേച്ചി  കാശിയെയാ സ്നേഹിക്കുന്നതെന്നു പറഞ്ഞേ..

നിന്റെ ചേച്ചി എന്താ  രണ്ടുപേരെയും ഒരുമിച്ചു ആണോ പ്രേമിച്ചേ..


നന്ദ ദേഷ്യത്തിൽ അനുനെ നോക്കി..

നീ നോക്കി പേടിപ്പിക്കേണ്ട...

ചേച്ചിയെ പറഞ്ഞപ്പോൾ നിനക്ക് നൊന്തോ?

നീ തന്നെ അല്ലേടി പറഞ്ഞെ നിന്റെ ചേച്ചി ആ കാശിയെയാ  പ്രേമിക്കുന്നതെന്നു.. നിന്നേം ആദിയേട്ടനെയും ഒരുപോലെ ചതിച്ചേതെന്നു..


അത് സത്യമാടി...

വൃന്ദച്ചിയും കാശിയേട്ടനും രഹസ്യമായി പലവെട്ടം സംസാരിക്കുന്നത് കണ്ടിട്ടുണ്ട്.. ചേച്ചി എന്നോട്  കല്യാണം കഴിഞ്ഞതിൽ പിന്നെ മിണ്ടിട്ടില്ല.. എന്നെ കാണുമ്പോൾ ചേച്ചിടെ മുഖത്ത് വല്ലാത്തൊരു ഭാവമാടി.


ഇനി നീ നിന്റെ ചേച്ചി പറയുന്നതൊന്നും വിശ്വസിക്കാൻ നിൽക്കേണ്ടാടി നന്ദേ...


വഞ്ചകിയ നിന്റെ ചേച്ചി...ദുഷ്ട..സ്വന്തം അനിയത്തീടെ ജീവിതം നശിപ്പിച്ച ദുഷ്ട..

അനു.. അങ്ങനെ ഒന്നും പറയാതെടി എന്റെ വൃന്ദേച്ചിയെ.


ദേ... നന്ദേ.. എനിക്ക് ദേഷ്യം വരാനുണ്ട് നിന്റെ ഈ സ്വഭാവം കാണുമ്പോൾ..

നന്ദ കണ്ണും നിറച്ചു അവളെ നോക്കി..

നീ എന്തിനാടി ഇത്ര പാവം ആകുന്നെ..


പെട്ടന്നാണ് അവർക്കു എതിരെ  കാശി വന്നു നിന്നത്..അവനെ മുന്നിൽ കണ്ടു നന്ദ ഞെട്ടി വിറച്ചു..

അവൾ അനുന്റെ കയ്യിൽ മുറുക്കി പിടിച്ചു..

മനു... കാശിയുടെ ഭാവം കണ്ടു അവന്റെ കയ്യിൽ പിടിച്ചു പിന്നിലേക്ക് വലിച്ചു..



കാശി നന്ദേടെ കയ്യിൽ പിടിച്ചു  കൊണ്ട്  ചുറ്റും നോക്കി..

പിന്നെ പതിയെ മുരണ്ടു കൊണ്ട് പറഞ്ഞു വന്നു വണ്ടി കേറെഡി...


"അവൾ കുതറി കൊണ്ട് അവന്റെ പിടി വിട്ടു..

ടി ഇവിടെ ഒരു സീൻ ക്രീയേറ്റ് ചെയ്യാതെ വന്നു കയേറെഡി..അതും പറഞ്ഞവൻ ബലമായി അവളുടെ കയ്യിൽ പിടിച്ചു വലിച്ചു കാറിന് അടുത്തേക്ക് നടന്നു..."


വിട് അവളെ... അനു കാശിയുടെ പിടുത്തം വിടുവിച്ചു കൊണ്ട് ദേഷ്യത്തിൽ പറഞ്ഞു... കാശി കലിപ്പിൽ അവളെ നോക്കി..

അവർ  രണ്ടും  പോര് കോഴികളെ പോലെ പരസ്പരം നോക്കി നിന്നു..


തുടരും

#buttons=(Accept !) #days=(20)

Our website uses cookies to enhance your experience. Learn More
Accept !
To Top