രചന: ലക്ഷ്മിശ്രീനു
ആമിയുടെ മുഖത്ത് ദേഷ്യം നിറഞ്ഞു.....! അമ്മാവന്റെ പുതിയ കമ്പനി ഉൽഘാടനത്തിന് വന്ന MLA യുടെ അടുത്ത് നിൽക്കുന്ന അല്ലുനെ കണ്ടിട്ട് ആണ് ദേവ അവന്റെ അച്ഛൻ എന്ന് പറഞ്ഞത്....!
അത് ആണ് അച്ഛൻ എന്ന് ആരാ ദേവാ പറഞ്ഞത്....! നിനക്ക് അച്ഛൻ ഇല്ല അച്ഛൻ മരിച്ചു അമ്മ മാത്രം ആണ് ഉള്ളത്.....! ചുമ്മാ ആരെയെങ്കിലും ഒക്കെ കയറി അച്ഛാ എന്ന് വിളിക്കണ്ട.....! ആമി ദേഷ്യത്തിൽ കുഞ്ഞനോട് പറഞ്ഞു...
ആമി.....! നേത്രയുടെ ശബ്ദം അവിടെ മുഴങ്ങി.....
ഇനി ഒരിക്കൽ കൂടെ നിന്റെ വായിൽ നിന്ന് അങ്ങനെ എന്തെങ്കിലും ഒന്ന് വീണാൽ.... നീ എന്താ കുഞ്ഞിനോട് പറഞ്ഞു കൊടുക്കുന്നത്.....! അവന്റെ അച്ഛൻ തന്നെ ആണ് അത്.... അച്ഛന് വേണ്ടെങ്കിലും അച്ഛൻ എന്നൊരു രക്തബന്ധം ആ മനുഷ്യന് ഈ കുഞ്ഞിനോട് ഉണ്ട്..... പിന്നെ അലോക്ദേവാനന്ദനെ നേത്രയുടെ ജീവിതത്തിൽ നിന്ന് പടിയിറക്കി വിട്ടത് ആണ്.എന്ന് വച്ചു എന്റെ മോന്റെ അച്ഛൻ അല്ലാതെ ആകുന്നില്ല.....! ആ മനുഷ്യൻ എത്ര മോശം ആയാലും ശരി എന്റെ കുഞ്ഞിന്റെ അച്ഛൻ അയാൾതന്നെ ആയിരിക്കും എന്നും.....!
ദേവ ആമി ദേഷ്യത്തിൽ പറഞ്ഞപ്പോൾ തന്നെ കണ്ണ് നിറച്ചു നോക്കുന്നുണ്ട് നേത്രയുടെ ദേഷ്യം കൂടെ കണ്ടതും അവൻ കരഞ്ഞു..... അത് കണ്ടപ്പോൾ ആമിക്ക് സങ്കടം ആയി....! അഗ്നി ആമിയെ സൂക്ഷിച്ചു ഒന്ന് നോക്കി കുഞ്ഞനെ എടുത്തു പുറത്തേക്ക് ഇറങ്ങി....... നേത്ര ആമിയെ ഒന്ന് നോക്കി മുറിയിലേക്ക് എണീറ്റ് പോയി.....
നേത്ര മുറിയിൽ പോയി അങ്ങോട്ട് ഇങ്ങോട്ട് നടക്കാൻ തുടങ്ങി അവൾക്ക് ആമി കുഞ്ഞിനോട് അങ്ങനെ പറഞ്ഞത് ഒട്ടും ഇഷ്ടം ആയില്ല........ അവൻ തന്നോട് എന്തൊക്കെ ചെയ്തോ അതെല്ലാം നേത്രയുടെ ഉള്ളിൽ ഉണ്ട് അത് ഒരിക്കലും അവൾ ക്ഷമിക്കാനും തയ്യാർ അല്ല..... പക്ഷേ കുഞ്ഞിന് അവന്റെ അച്ഛനെ കാണണം എന്ന് തോന്നിയാൽ കാണാനും നിൽക്കണം എന്ന് തോന്നിയാൽ കൂടെ നിർത്താനും അവൾക്ക് ഒരു മടിയും ഇല്ല.....! അത് അവരുടെ രണ്ടുപേരുടെയും അവകാശം തന്നെ ആണ് അത് ഒരിക്കലും തടയാൻ ആഗ്രഹിച്ചിട്ടില്ല..... അതുകൊണ്ട് തന്നെ ആണ് കുഞ്ഞിന് അവന്റെ അച്ഛന്റെ ഫോട്ടോയും പേരും ഒക്കെ പറഞ്ഞു കൊടുത്തു വളർത്തിയത്......! പക്ഷേ ആമിയുടെ ഓരോ വാക്കും നേത്രയുടെ ഉള്ളിൽ ഒരു നോവ് സൃഷ്ടിച്ചു......!
അവൾ ആലോചനയോടെ നിൽക്കുമ്പോൾ ആണ് ഡോറിൽ തട്ടി ഉള്ള ആമിയുടെ വിളി....!നേത്ര മുഖം ഒന്ന് അമർത്തി തുടച്ചു പിന്നെ പോയി വാതിൽ തുറന്നു.....!
നേത്രച്ചി.....!
വാ ആമി.... അവിടെ തന്നെ നിൽക്കാതെ....!നേത്ര ഒരു ചിരിയോടെ തന്നയവളെ അകത്തേക്ക് വിളിച്ചു.
ആമി അകത്തേക്ക് കയറിയതും നേത്രയേ ചുറ്റിപിടിച്ചു കരയാൻ തുടങ്ങി പെട്ടന്ന് നേത്ര ഒന്ന് പതറി എങ്കിലും അവൾ ഒരു ചിരിയോടെ അവളെ അശ്വസിപ്പിച്ചു...
ദേ ഞങ്ങടെ കൊച്ച് ഇവിടെ ഉണ്ട് ഇങ്ങനെ കരഞ്ഞു വിളിച്ചു ഒന്നും വരുത്തി വയ്ക്കരുത് പെണ്ണെ.....! അവളുടെ കണ്ണൊക്കെ തുടച്ചു കൊണ്ട് പറഞ്ഞു.
സോറി...... ഞാൻ പെട്ടന്ന് മോൻ അങ്ങനെ പറഞ്ഞപ്പോൾ എനിക്ക് എന്തോ പഴയത് ഒക്കെ മനസ്സിൽ വന്നു.... എനിക്ക് അറിയില്ലയിരുന്നു അവന് അയാളെ കുറിച്ച് അറിയാം എന്ന്.... അങ്ങനെ എങ്കിൽ ഞാൻ ഒരിക്കലും അങ്ങനെ പറയില്ലായിരുന്നു ചേച്ചി......!
ഏയ്യ് അത് പോട്ടെ ഇനി അതിനെ കുറിച്ച് സംസാരിക്കണ്ട എനിക്ക് താല്പര്യം ഇല്ല ആമി അത് കഴിഞ്ഞു..... പിന്നെ ഇനി നിന്റെ വായിൽ നിന്ന് ഒരിക്കൽ കൂടെ ഇങ്ങനെ ഒന്നും വരരുത്.... അയാൾ എത്ര ദുഷ്ടൻ ആയാലും എന്റെ കുഞ്ഞിന്റെ അച്ഛൻ അല്ലാതെ ആകില്ല....! ആമി ഒന്നും മിണ്ടിയില്ല.
അപ്പോഴേക്കും അഗ്നി ദേവയെ കൊണ്ട് കയറി വന്നു...!
ആമി അവനോട് രണ്ടുകൈയും ചെവിയിൽ പിടിച്ചു സോറി പറഞ്ഞു....! അതോടെ അവന്റെ സങ്കടം തീർന്നു പിന്നെ ആമിയും ദേവയും കൂടെ പുറത്തേക്ക് ഇറങ്ങി......!
അഗ്നി പോയി ഡോർ അടച്ചു വന്നു നേത്രയുടെ അടുത്ത് ഇരുന്നു.....!
അവൾ പറഞ്ഞത് ഒരുപാട് വിഷമം ആയി അല്ലെ...! അവളെ ചേർത്ത് പിടിച്ചു ചോദിച്ചു. നേത്ര അതിന് ചിരിക്കുക മാത്രം ചെയ്തു.
അവൾ ഒന്നും ഉള്ളിൽ വച്ചു പറഞ്ഞത് അല്ല മോളുടെ ജീവിതം ഇപ്പൊ ഇങ്ങനെ ആകാൻ കാരണം അലോക് അല്ലെ..... അവന്റെ എടുത്തു ചാട്ടം അല്ലെ എല്ലാത്തിനും കാരണം....അത് എല്ലാം അവളുടെ ഉള്ളിൽ കിടന്നു പുകയുവാ..... പോരാത്തതിന് കുഞ്ഞിന്റെ പിതൃത്വം പോലും അവൻ സംശയിച്ചില്ലേ....!
എല്ലാവർക്കും അവരുടെ ഭാഗത്തു നിന്ന് ചിന്തിച്ചാൽ ശരി ഉണ്ട്...... ഞാൻ ആ മനുഷ്യനോട് ഒരിക്കലും പൊറുക്കാൻ കഴിയില്ല എന്ന് വച്ചു അദ്ദേഹം ഒരിക്കലും എന്റെ കുഞ്ഞിന്റെ അച്ഛൻ അല്ലാതെ ആകില്ല..... അത് അയാൾ നിഷേധിച്ചാൽ പോലും.....!
പിന്നെ അയാൾക്ക് പറ്റിയ ഒരേ ഒരു തെറ്റ് സ്വന്തം അച്ഛനെ അമിതമായ് വിശ്വസിച്ചു.... അത് ഒരിക്കലും തെറ്റ് അല്ല പക്ഷേ ആ അച്ഛൻ ഒരിക്കലും സ്വന്തം മോന്റെ ജീവിതം തകർക്കും എന്ന് ഈ മനുഷ്യൻ ചിന്തിച്ചില്ല..... അച്ഛൻ കീ കൊടുത്ത പാവ ആയി പ്രവർത്തിച്ചു അതിന്റെ ഫലം ആയി സ്വന്തം ജീവിതം നശിപ്പിച്ചു അത്ര തന്ന.......! അവൾ പറഞ്ഞതിന് തിരിച്ചു മറുപടി പറയാൻ അഗ്നിയുടെ കൈയിൽ വാക്കുകൾ ഇല്ലായിരുന്നു....!
ഏട്ടൻ പൊക്കോ ഞാൻ കുറച്ചു സമയം ഒറ്റക്ക് ഇരിക്കട്ടെ എന്നിട്ട് വരാം....! ആമിയോട് പറഞ്ഞേക്ക് എനിക്ക് അവളോട് പിണക്കം ഒന്നുല്ലന്ന്...!
അഗ്നി അവളെ ഒരിക്കൽ കൂടെ ചേർത്തു പിടിച്ചു പിന്നെ പുറത്തേക്ക് ഇറങ്ങി.
💫💫💫💫💫💫💫💫💫💫💫💫💫💫💫
ബദ്രി മോളെയും കൊണ്ട് കുറച്ചു സമയം ചുറ്റി കറങ്ങി നടന്നു നേരെ വീട്ടിൽ എത്തി.....!
വീട്ടിൽ വരുമ്പോൾ തന്നെ അവനെ കാത്തു ഒരാൾ മുഖം വീർപ്പിച്ചു നിൽപ്പുണ്ട്....
എന്റെ പൊന്നു ഭാനു ഞാൻ അല്ല ദ ഈ കുറുമ്പി ആണ് എന്നെ കൊണ്ട് മൊത്തം ചുറ്റിച്ചത്....! ആന്റിയോട് അവൻ പറഞ്ഞു അവളെ ആണ് പറഞ്ഞത് എന്ന് മനസ്സിലായതും കുറുമ്പി അവന്റെ മേലെ അള്ളിപ്പിടിച്ചു കള്ളചിരി തുടങ്ങി.....!
എന്നോട് അല്ല അകത്തു ഒരാൾ മുഖം വീർപ്പിച്ചു ഇരിപ്പുണ്ട് ഇവൾ പോയ നേരം മുതൽ....! ആന്റി രണ്ടുപേരെയും നോക്കി പറഞ്ഞു.
അഹ് ഇവളെക്കാൾ കഷ്ടം ആണ് അവളുടെ കാര്യം... ഇത് കുഞ്ഞ് ആണെന്ന് പറയാം അതോ അയ്യോ വയ്യ.... ആന്റി എനിക്ക് ഒരു ചായ എടുത്തു വയ്ക്ക്...! അങ്കിൾ എവിടെ...!
നിന്റെ അങ്കിളിന് ഇപ്പൊ സ്വാതന്ത്ര്യം കിട്ടിയല്ലോ കമ്പനിയിൽ നിന്ന് അതുകൊണ്ട് പുറത്തേക്ക് പോയിട്ട് ഉണ്ട്.....!
അവൻ ഒരു ചിരിയോടെ കുറുമ്പിയെയും കൊണ്ട് അകത്തേക്ക് കയറി.
ഹാളിൽ തന്നെ ഒരാൾ മുഖം വീർപ്പിച്ചു ഇരിപ്പുണ്ട്.... അവളുടെ ഇരിപ്പ് കണ്ടു പാറുസ് അച്ഛനെ നോക്കി വാ പൊത്തി ചിരിച്ചു....! ബദ്രി അവളെ കണ്ണുരുട്ടി.....!
നന്ദു.....! അവൾ ദേഷ്യത്തിൽ അവനെ നോക്കി.
ഡി ഞാൻ അല്ല ദ ഈ പൊടികുപ്പി ആണ് എന്നെ ഇട്ട് ചുറ്റിച്ചത് സത്യം....! അവൻ പാറുനെ നോക്കി പറഞ്ഞു.
നന്റു നാൻ അച്ഛയുട്ടെ കൂറ്റെ കയങ്ങി....!
കറങ്ങിയത് അല്ല പറന്നു ഇവിടെ വാ ഡി പൊടിക്കുപ്പി.....! അവളുടെ സംസാരം കേട്ട് അവളെ എടുത്തു വയറ്റിൽ ഇക്കിളി ആക്കാൻ തുടങ്ങി.....!
കുഞ്ഞിപെണ്ണിന്റെ ചിരി അവിടെ മുഴങ്ങി കേട്ടു.....! അപ്പോഴേക്കും ആന്റി ചായ കൊണ്ട് കൊടുത്തു ഒപ്പം അങ്കിളും കൂടെ വന്നു പിന്നെ നന്ദുവും പാറുവും കൂടെ ബഹളം കൊണ്ട് നിറഞ്ഞു......കുറച്ചു നേരം അവരുടെ ഒപ്പം ഇരുന്നു പിന്നെ ബദ്രി ഫ്രഷ് ആകാൻ പോയി.
ആന്റിക്കും അങ്കിളിനും ഒരു മോൻ ഉണ്ട് ആള് ഡോക്ടർ ആണ്... കാനഡയിൽ അതുകൊണ്ട് തന്നെ അവർക്ക് മകൻ അടുത്ത് ഇല്ലാത്ത സങ്കടം എല്ലാം ബദ്രിയും നന്ദുവും ഉള്ളത് കൊണ്ട് അറിയില്ല...... പറയാൻ മറന്നു നമ്മുടെ ബദ്രിയുടെ പെങ്ങൾ ആണ് നന്ദിക... എല്ലാവരുടെയും നന്ദു.

ഇത് ആണ് നന്ദു......
💫💫💫💫💫💫💫💫💫💫💫💫💫💫💫
രാത്രി എല്ലാവരും കൂടെ വീട്ടിൽ വിളിച്ചു സംസാരിക്കുവാണ് നേത്രയുടെ അച്ഛൻ ഇടക്ക് ഇടക്ക് ഒരു ദൂരെ യാത്ര പോകും പിന്നെ എപ്പോഴെങ്കിലും വരും അങ്ങനെ വരുമ്പോൾ അവളെ വിളിച്ചു സംസാരിക്കും അങ്ങനെ നാട്ടിൽ വിളിച്ചു വിശേഷം ഒക്കെ പറഞ്ഞു ഇരിക്കുമ്പോൾ ആണ് പുറത്ത് കാളിങ് ബെൽ കേട്ടത്....!
നേത്ര അച്ഛനോട് നാളെ വിളിക്കാം എന്ന് പറഞ്ഞു കാൾ കട്ട് ആക്കി.....പോയി ഡോർ തുറന്നു....!
മുന്നിൽ നിൽക്കുന്ന ആളെ കണ്ടു നേത്രയുടെ കണ്ണിൽ അത്ഭുതം നിറഞ്ഞു....!
തുടരും........
