ദക്ഷാവാമി തുടർക്കഥ ഭാഗം 44 വായിക്കൂ...

Valappottukal


രചന: മഴ മിഴി


എന്തൊക്കെയോ ശബ്ദം കേട്ടാണ് അവൾ കണ്ണ് തുറന്നത്...

ഒരു നിമിഷം അവൾക്കൊന്നും മനസ്സിലായില്ല.. അവന്റെ ഉച്ചത്തിലുള്ള സംസാരം കേട്ടു അവൾ ഒന്ന് ഞെട്ടി...

പെട്ടന്നവൻ ദേഷ്യത്തിൽ അവളെ വിളിച്ചു...



എടി... നിന്നോട് ഞാൻ  ഇന്നലെ പറഞ്ഞതല്ലേ   എന്നെ രാവിലെ വിളിക്കണമെന്ന്.. എനിക്ക് ഒരു മീറ്റിംഗ് ഉണ്ടായിരുന്നു.. അതും പറഞ്ഞവൻ ധൃതിയിൽ ഡ്രെസ്സും ധരിച്ചു പുറത്തേക്കിറങ്ങി...


അവൻ ഇട്ടിരിക്കുന്ന ഡ്രസ്സിലേക്കും അവന്റെമുഖത്തേക്കും അവൾ നോക്കി..

എന്താടി ഉണ്ടക്കണ്ണി നോക്കി പേടിപ്പിക്കുന്നെ ഞാൻ പോയിട്ട് വരട്ടെ...


 ഇന്ന് മീറ്റിംഗ് മിസ്സ്‌ ആയാൽ നീ ഓർത്തോ അത് നിന്റെ അവസാനമാണ്...അതും പറഞ്ഞവൻ ഡോർ വലിച്ചടച്ചു...



എന്റെ കണ്ണാ... അയാൾ എന്നോട് ഇന്നലെ പറഞ്ഞിരുന്നോ വിളിക്കണമെന്ന്.. എനിക്ക് ഓർമ്മവരണില്ല.. ഈ രാക്ഷസരാവണന്    മിസ്സ്‌ മീറ്റിംഗ് ആവല്ലേ..


എന്നാലും ഇങ്ങേരു ഒരു ഉളിപ്പും ഇല്ലാതെ  ഞാൻ വാങ്ങിയ ഡ്രസ്സ്‌  വേണ്ടാന്നു പറഞ്ഞു വലിച്ചെറിഞ്ഞിട്ട് അതും ഇട്ടോണ്ടല്ലേ പോയത്...

ഡ്രസ്സ്‌ കൊടുത്തപ്പോൾ എന്തൊക്കെയായിരുന്നു പറഞ്ഞത്.. ഞാൻ അങ്ങേരുടെ ക്യാഷ് ഫുള്ളും തുലച്ചു... ഡ്രസ്സ്‌ എടുക്കാൻ അറിയാൻ വയ്യ.. അങ്ങേരു ഈ കളർ ഇടില്ല

മലപ്പുറം കത്തി വരെ അങ്ങേരു നിരത്തി..

എന്നിട്ടാണ് നാണം ഇല്ലാതെ ഇട്ടോണ്ട് പോയത്.


ഉച്ചയോടെ ആണ് ദക്ഷ് മടങ്ങി വന്നത്... അവൻ വരുമ്പോൾ കൂടെ സ്റ്റെല്ല ഉണ്ടായിരുന്നു..

എന്നാലും നിനക്ക് ഒന്നു പറഞ്ഞൂടെ  അവൾ നിന്റെ വൈഫ്‌ ആണെന്ന്...


പിന്നെ നീ പറഞ്ഞത് പോലെ ഞാൻ കാര്യങ്ങൾ തിരക്കി...

പക്ഷെ   അറിഞ്ഞ കാര്യങ്ങൾ ഒന്നുകൂടി ക്ലിയർ ചെയ്തിയിട്ട് ഞാൻ പറയാം....


മ്മ്...

ഓക്കേ ഡിയർ ... ഞാൻ നിന്നെ കോൺടാക്ട് ചെയ്യാം.. ഇപ്പോൾ  റൂം വെക്കേറ്റ്  ചെയ്യുകയാണ്..


അങ്ങനെ അവർ വീണ്ടും തിരിച്ചു  അവരുടെ ഫ്ലാറ്റിലേക്ക് വന്നു...




കുറച്ചു ദിവസങ്ങൾ മുന്നോട്ടു  പോയി  അതിനിടയിൽ അവൻ പറഞ്ഞത്  പോലെ അവളെ  കോളേജിൽ ചേർത്തു...നിത്യ   ഓഫീസിൽ പോയി തുടങ്ങി.. ലിയ   അവളുടെ ചാച്ചൻ  വഴി വാമിയുടെ കോളേജിൽ ചേർന്നു... അവൾ ഹോസ്റ്റലിൽ ആണ് താമസിക്കുന്നത്.മാളുവും പാറുവും  നഴ്സിംഗ് നു ചേർന്നു രണ്ടുപേരും ഒരുമിച്ചാണ് പഠിക്കുന്നത്...


ലിയ  ഉള്ളതുകൊണ്ട് തന്നെ വാമി ഹാപ്പി ആണ്...

ഇടക്കിടെ ദക്ഷുമായി അടികൂടും എന്നതൊഴിച്ചാൽ  അവനുമായി വലിയ പ്രേശ്നങ്ങൾ ഇല്ല...


ഇതിനിടയിൽ ഇടക്കിടെ സമീറ   വാമിയെ വന്നു കണ്ടു കൊണ്ടിരുന്നു... ഒരിക്കൽ വാമിയോട് ലിയ സമീറയെ പറ്റി ചോദിച്ചു...


ദക്ഷേട്ടന്റെ  കാമുകി ആണ്....

ലിയ ഞെട്ടി  വാമിയെ നോക്കി....

അപ്പോൾ നീ ആരാണെന്നു അവൾക് അറിയുമോ അറിയാം അവൾ  ഉണ്ടായ കാര്യങ്ങൾ അവളോട് പറഞ്ഞു... അവൾ അയാളെ തേച്ചിട്ട് പോയതല്ലേ... പിന്നെ എന്തിനാ തിരിച്ചു വന്നത്...


സ്നേഹം അങ്ങനെ ആണെടി ഒരാളെ  ആത്മാർഥമായി സ്നേഹിച്ചു കഴിഞ്ഞാൽ പിന്നെ ചെയ്യുന്നത് തെറ്റാണെങ്കിലും അവർക്കു ശരി  ആയെ തോന്നു.. എന്റെ ചേച്ചി ചെയ്തതും അതാണ്...


അപ്പോൾ നീ ദക്ഷിനെ  സമീറയ്ക്കു  കൊടുക്കുമോ?


മ്മ്...


അവർ തമ്മിൽ ആണ്.. സ്നേഹിക്കുന്നത്.. ഇഷ്ടം ഇല്ലാതിടത്തു  സ്നേഹം ഇല്ല..


ഞങ്ങൾ രണ്ടുപേരും രണ്ടു ദിശയിൽ ആണ്...

എന്നെ കാണുമ്പോൾ എല്ലാം ദക്ഷേട്ടനു ദേഷ്യം ആണ്....അയാൾക്ക്‌ എന്നോട് ഒരു ഫീലിങ്‌സും ഇല്ല..


നിനക്കോ...?

നീ എന്റെ കാര്യം വിട്...


പിന്നെ  പ്രതികാരം മനസ്സിൽ കണ്ടാണ് കെട്ടിയതെങ്കിലും അയാൾ എന്നെ ഒരുപാടൊന്നും ഉപദ്രവിച്ചിട്ടില്ല... അയാൾ ഒരു പാവമാണെന്നു എനിക്ക് നന്നായിട്ട് അറിയാം... പിന്നെ അയാൾ പ്രതികാരം വീട്ടാൻ എടുത്ത വഴി കുറച്ചു  വേദനിപ്പിക്കുന്ന  ഓർമകളാണ്..എനിക്ക് സമ്മാനിച്ചത്...


സമീറ എന്നോട്  അന്ന് വെളുപ്പിനെ പോകുമ്പോൾ പറഞ്ഞത്  എനിക്കിന്നും ഓർമ്മയുണ്ട്..


ദക്ഷുമായി പിരിഞ്ഞ സമയത്താണ്  അവനെ അവൾ കൂടുതൽ സ്നേഹിച്ചത് രണ്ടു തവണ  മരിക്കാൻ ശ്രെമിച്ചു.. വീട്ടുകാരുടെ നിർബന്ധം കാരണമാണ്  അവൾ അവനെ പിരിഞ്ഞത്... പക്ഷെ  എന്നിട്ടും അവൾക്കവനെ  മറക്കാൻ കഴിയാതെ   ഒന്നര  വർഷം മെന്റൽ ഹോസ്പിറ്റലിൽ കഴിഞ്ഞു..വീണ്ടും ഒരു വർഷം വേണ്ടി വന്നു  യഥാർഥ്യവുമായി  പൊരുത്തപ്പെടാൻ.... എന്നിട്ടും അവൾക്കു അവനെ മറക്കാൻ  കഴിയാതെ വന്നപ്പോഴാണ്   ധാർഷ്ട്യകാരിയുടെ  മൂടുപടം  അണിഞ്ഞത്.. അങ്ങനെ ഉള്ള അവൾക്കു അവനെ  വിട്ടു കളയാൻ കഴിയുമോ?അവൻ ഇല്ലെങ്കിൽ അന്ന് അവൾ  മരിക്കും.. അവൾക്കെല്ലാം അവൻ ആണ്..


പക്ഷെ സമീറ  പറയുന്നത് വിശ്വസിക്കാമോ?


വിശ്വസികാം എന്നാണ് തോന്നുന്നത്.. ഞാൻ  അവരോട് ഒന്നു മാത്രമേ ആവിശ്യ  പെട്ടിട്ടുള്ളു.. ഞാൻ ഉള്ളപ്പോൾ ഫ്ലാറ്റിലേക്ക് വരരുതെന്നു..

അവരത്  ഇതുവരെ അനുസരിക്കുകയാണ് ചെയ്തിട്ടുള്ളത്..


പിന്നെ മഹി ഏട്ടനും എന്നോട് ദക്ഷേട്ടനെ പറ്റി പറഞ്ഞിട്ടുണ്ട്.. സമീറ  ദക്ഷിനു  ആരായിരുന്നു എന്നും അവൾ പിരിഞ്ഞപ്പോൾ അയാൾ അനുഭവിച്ച വേദനയും  എല്ലാം എന്നോട് പറഞ്ഞിട്ടുണ്ട്..


പലപ്പോഴും  ദക്ഷിന്റെ  സംസാരത്തിൽ നിന്നു എനിക്ക് അത് മനസ്സിലായിട്ടുണ്ട്  അവൻ അവളെ ഒരുപാട് സ്നേഹിച്ചിരുനെന്നു... ഇപ്പോഴും അങ്ങനെ തന്നെയാണ്..

അയാൾ അവളെ സ്നേഹിക്കുന്നുണ്ട്...അല്ലെങ്കിൽ എന്റെ മുന്നിൽ വെച്ച് അവളെ കിസ്സ് ചെയ്യുവോ?



മ്മ്... നിന്റെ തീരുമാനം എന്തായാലും ഞാൻ നിന്റെ കൂടെ ഉണ്ട്..


അങ്ങനെ  ഇടിയും പുകയുമായി  ജീവിതം മുന്നോട്ടു പോയി..


ദക്ഷ് അറിയാതെ വാമി ലിയ വഴി വീട്ടിലേക്കു വിളിച്ചു..

അവളുടെ  സ്വരം കേട്ടമാത്രയിൽ  അമ്മയിൽ നിന്നും ഒരു തേങ്ങൽ ഉയർന്നു... കുറച്ചു സമയം രണ്ടുപേരും കരഞ്ഞു.. അങ്ങോട്ടും ഇങ്ങോട്ടും  പരിഭവങ്ങൾ പങ്കിടുമ്പോഴും ഒരിക്കലും വാമി അവരെ കുറ്റപെടിത്തിയില്ല...അച്ഛമ്മ സുഖമില്ലാതെ കിടപ്പിലാണെന്നു പറയുമ്പോൾ അമ്മയുടെ സ്വരം ഇടാറുന്നത് അവൾ അറിയുന്നുണ്ടായിരുന്നു...

അച്ഛയെ കുറിച്ച് തിരക്കിയപ്പോൾ അമ്മ  വിതുമ്പി കൊണ്ട് പറഞ്ഞു.. പുറത്തേക്ക് പോയി ... കാണാൻ കൊതിയാവുന്നെന്നു അമ്മ പറഞ്ഞപ്പോൾ അതെ അവസ്ഥയിൽ ആയിരുന്നു അവളും...



ഒരിക്കലും ദക്ഷിനു ഇഷ്ടമില്ലാത്തത് അവൾക്കു ചെയ്യാൻ കഴിയില്ല കാരണം... അവൻ അവളോട് അത് മാത്രമേ ആവിശ്യപെട്ടിട്ടുണ്ടായിരുന്നുള്ളു...


ഒരിക്കലും  വീട്ടുകാരെ കാണാനോ വിളിക്കാനോ പാടില്ല...

അവനെ ചതിച്ചാൽ അവനത്  ക്ഷേമിക്കില്ലെന്നു  അവൾക്ക് നല്ലത് പോലെ അറിയാം...പിന്നീട് ഉണ്ടാകുന്ന പ്രേശ്നങ്ങൾ ഓർത്തതും   അവളിൽ ഒരു വിറയൽ ഉണ്ടായി...


അവളുടെ മൗനം മനസ്സിലാക്കിയത് പോലെ അമ്മ പറഞ്ഞു ... സാരമില്ല....

അമ്മയ്ക്ക് മോളുടെ അവസ്ഥ മനസ്സിലാകും..


ഞാൻ ഉറപ്പായും അമ്മയെയും അച്ഛയെയും അച്ഛമ്മയെയും കാണാൻ വരും...

പക്ഷെ അത് എന്നാണെന്നു എന്നോട് ചോദിക്കരുത്...

അത് പറയുമ്പോൾ അവൾ കരയുകയായിരുന്നു...


മ്മ്.. മോൾ കരയണ്ട...

എനിക്ക് മോളുടെ സ്വരം കേൾക്കാൻ പറ്റിയല്ലോ അത് മാത്രം മതി  മോളെ പ്രതീക്ഷിച്ചു ഇനിയുള്ള കാലം  മുന്നോട്ടു ജീവിക്കാൻ..


ഞാൻ   ക്ലാസ്സുള്ള ദിവസങ്ങളിൽ ലിയയുടെ ഫോണിൽ നിന്നും അമ്മയെ വിളിക്കാം..


അവളുടെ ആ വാക്കുകൾ അവർക്കു ജീവിക്കാനുള്ള  പുതിയ പ്രതീക്ഷകൾ  നൽകി...



പലപ്പോഴും ദക്ഷ് സമീറയെ ഒഴിവാക്കാൻ ശ്രെമിച്ചെങ്കിലും അവൾ നാണം ഇല്ലാതെ അവന്റെ പുറകെ കൂടും.. പലതവണ പുറത്തു വെച്ച്  വാമിയും ലിയയും ദക്ഷിനൊപ്പം   സമീറയെ കണ്ടു...


അവരെ ഒരുമിച്ചു കാണുമ്പോഴെല്ലാം വാമിയുടെ നെഞ്ച് പിടയ്ക്കും..പക്ഷെ ഒരിക്കൽ പോലും അവളത് മറ്റുള്ളവരുടെ മുന്നിൽ പ്രേകടം ആക്കിയില്ല..


അതിനിടയിൽ  വാമിക്കും ലിയക്കും  പുതിയ ഒരു ഫ്രണ്ടിനെ കിട്ടി..

ജോയൽ മാത്യു...



അതുകൂടാതെ  മഹി ദക്ഷിന്റെ എതിർപ്പുകൾ  വകവെയ്ക്കാതെ അവൾക്കൊരു ഫോൺ വാങ്ങി കൊടുത്തു..


നിന്റെ സേഫ്റ്റിക്കു വേണ്ടിയാണു ഞാൻ ഫോൺ വാങ്ങി തന്നത്.. ലാസ്റ്റ്  നീ  ഇവനെ കൊണ്ടു  എന്റെ  ശവം എടുപ്പിക്കരുത്.. അവനത്  കളിയായി പറഞ്ഞതാണെങ്കിലും  വാമിക്ക് അത്  കാര്യം ആയിട്ടാണ് തോന്നിയത്...



സമീറയെ   ഒഴിവാക്കാനാവാതെ   ദക്ഷ്   മഹിയുടെ സഹായം തേടി...



അവളെ  പറ്റി സ്റ്റെല്ല അന്വേഷിച്ചിട്ട് വിളിച്ചു പറഞ്ഞപ്പോഴാണ്  അറിഞ്ഞത് അവൾ മാരീഡ്  ആണെന്ന്.. പിന്നെ അവൾക്കു മെന്റൽ പ്രോബ്ലം ഉണ്ട്..

അവളുടെ ഹസ്ബൻഡ്  വില്ലി... എന്നെ  കാണാൻ വന്നിരുന്നു.. നമ്മളുമായി ഒരു ബിസ്സിനെസ്സിന് അയാൾക്ക്‌ താല്പര്യം ഉണ്ടെന്നു..


ഹും 


എന്താടാ ഒരു ഹും....എടാ... എന്തേലും ഒന്ന് പറയെടാ...

ഞാൻ എന്ത് പറയാനാ  നീ അല്ലെ വീണ്ടും ചെന്നു ചാടി കൊടുത്തത്..


ഞാൻ പറയുന്നത് പോലെ നീ കേൾക്കതും ഇല്ല...


നീ പറയുന്ന എന്തും ഞാൻ അവളെ ഒഴിവാക്കാൻ വേണ്ടി കേൾക്കാം...നീ ഒന്ന് പറഞ്ഞു തുലയ്ക്ക്..


എന്നാൽ നീ വാമിയുടെ കൂടെ ജീവിക്കാൻ നോക്ക്..

അവൾക്കിപ്പോൾ 20വയസ്സ് കഴിഞ്ഞില്ലേ...  


നിങ്ങൾക്കും വേണ്ടേ ഒരു ജീവിതം..

എനിക്ക് പറ്റില്ലെടാ....

ഞാൻ പറഞ്ഞല്ലോ  എനിക്ക് കുറച്ചു ടൈം വേണമെന്ന്...


നീ എന്തേലും ചെയ്യ് ഞാൻ പറയാനുള്ളത്  പറഞ്ഞു..


നിത്യ  ഹോസ്പിറ്റലിൽ ആണെന്ന് അവളുടെ വീട്ടിൽ നിന്നും വിളിച്ചു പറഞ്ഞു ഞാൻ അങ്ങോട്ട് പോവാണ്..


ഞാൻ വരണോടാ...


വേണ്ടടാ... ഇതിപ്പോ മൂന്നാം മാസം തുടങ്ങിയതല്ലേ ഉള്ളു  അവൾക്കു വോമിറ്റിങ് കൂടുതലാണ്...

അതുകൊണ്ട്  ബോഡി വീക്ക്‌ ആയി...അവൾക്കു നല്ല  ക്ഷീണവും  ഉണ്ട് അതാ ഹോസ്പിറ്റലിൽ അഡ്മിറ്റ്‌ ചെയ്തത്...


ഞാൻ  വിളിക്കാം എന്തേലും പ്രശ്നം ഉണ്ടെകിൽ...


ഇപ്പോൾ ഞാൻ പറഞ്ഞത് നീ ഒന്ന് ചിന്തിക്ക്... നിന്റെ തീരുമാനം ശരിയാണോ എന്ന്...


മഹി പോകുന്നത് ദക്ഷ്  നോക്കി നിന്നു..


എന്നും ദക്ഷ്  വരുന്ന സമയം കഴിഞ്ഞതും  വാമിക്ക് വല്ലാത്ത ഭയം തോന്നി... അവൾ പലതവണ അവനെ വിളിക്കാൻ ഫോൺ എടുത്തെങ്കിലും പിന്നെ ഓർത്തപ്പോൾ വേണ്ട എന്ന് വെച്ച് അവൾ  വന്നു tv കണ്ടിരുന്നു .... കുറച്ചു കഴിഞ്ഞവൾ  കുളിക്കാൻ പോയി.   അവൾ ക്ലോക്കിലേക്കു നോക്കി 9:30...

എന്റെ കണ്ണാ ഈ രാവണൻ ഏത് പെണ്ണിന്റെ കൂടെ  പോയി കിടക്കുവാ...

ഇങ്ങേർക്ക് ഒന്ന് വന്നുടെ...ഞാൻ ഇവിടെ ഒറ്റയ്ക്കല്ലേ...


അവൾ  മുടി അഴിച്ചിട്ടുകൊണ്ട്   കുടഞ്ഞപ്പോൾ ആണ് വാതിലിൽ നിർത്താതെ ഉള്ള തട്ട് കേട്ടത്...


പേടിച്ചു പേടിച്ചാണ് അവൾ വാതിൽ തുറന്നത്...

ദക്ഷിനെ  കണ്ടതും അവൾക്കു ആശ്വാസം തോന്നി..


അവൻ ആടി ആടി  അകത്തേക്ക് കയറി  .. കാലുകൾ നിലത്തുറക്കുന്നില്ലായിരുന്നു.. ആദ്യമായിട്ടാണ് അവൾ അവനെ ഇങ്ങനെ ഒരു കോലത്തിൽ കാണുന്നത്..


അവൻ ഒരു വിധത്തിൽ വന്നു സോഫയിൽ ഇരുന്നു..

വാമി പേടിയോടെ അവന്റെ മുഖത്തേക്ക് നോക്കി...

അവൻ കൈ  ആട്ടി അവളെ അടുത്തേക്ക് വിളിച്ചു.ഭയന്ന് ഭയന്നവൾ അവന്റെ അടുത്തേക്ക് ചെന്നു.. പെട്ടന്നാവൻ  അവളെ   കയ്യിൽ പിടിച്ചു വലിച്ചു അവന്റെ ദേഹത്തേക്ക് ഇട്ടു... ഒരു വിധത്തിൽ അവൾ ചാടി പിടഞ്ഞു എഴുന്നേറ്റു മാറി നിന്നു അവൻ  ആടി ആടി അവളുടെ അടുത്തേക്ക് ചെന്നു...



നീ ഇങ്ങനെ തലമുടി അഴിച്ചിടുന്നത് കാണാൻ എന്ത് ഭംഗിയാണ്   അവളുടെ മുടിയിഴകളിൽ  വിരൽ കൊരുത്തു വലിച്ചു കൊണ്ടാവൻ പറഞ്ഞു..

അവൾ ഒന്നു ഞെട്ടി വിറച്ചു...


അവളുടെ മുഖത്തേക്ക് നോക്കി കൊണ്ട് അവന്റെ വിരലുകൾ അവളുടെ   മിഴികളിൽ പതിയെ തലോടി.. നിന്റെ ഈ നീല  കണ്ണുകൾ കാണുമ്പോൾ അവ എന്നോട് എന്തൊക്കെയോ കഥ  പറയും പോലെ യാണ് തോന്നാറുള്ളത്... നിന്റെ ഈ മിഴികളിൽ ലയിച്ചു ഞാൻ ഇരുന്നു പോകുന്നു..


അവന്റെ വിരലുകൾ അവളുടെ ചുണ്ടിനു സൈഡിൽ കാണുന്ന മറുകിൽ തലോടിയതും  വാമിയെ ശരീരത്തിൽ ഒരു മിന്നൽ അനുഭവപ്പെട്ടു...


തുടരും

#buttons=(Accept !) #days=(20)

Our website uses cookies to enhance your experience. Learn More
Accept !
To Top