ഹൃദസഖി തുടർക്കഥ ഭാഗം 30 വായിക്കൂ...

Valappottukal

 


രചന: രാഗേന്ദു ഇന്ദു


ആദ്യഭാഗങ്ങൾ മുതൽ വായിക്കാൻ മുകളിൽ ഹൃദസഖി എന്നു സെർച്ച് ചെയ്യുക...


സർ ഞാൻ ഞങ്ങളുടെ പേപ്പർ വർക്കുകൾ ചെയ്യുന്ന ആളുടെ അടുത്ത് കൊടുക്കാം 


Ok 


ദേവിക വിറയലോടെ ആ ഫോൺ വാങ്ങി


ഹലോ സർ

  വിക്കി വിക്കി പറഞ്ഞു കൊണ്ടു ദേവിക വരുണിനെ നോക്കി


അവളെ തന്നെ നോക്കി നിൽക്കുകയാണ് അവൻ.. കണ്ണുകൾ തമ്മിൽ ഒരു നിമിഷം കൊരുത്തുവലിച്ചു 


പറയു

കസ്റ്റമറുടെ ശബ്ദം അവളെ യഥാർത്ഥത്തിൽ എത്തിച്ചു എങ്കിലും അവന്റെ കണ്ണിൽ തന്നെ നോക്കി ദേവിക സംസാരിച്ചു 


Sorry സർ 

ഒരു ആഴ്ചക്കുള്ളിൽ കാർഡ് റെഡി ആകും

അത് എന്റെ മിസ്റ്റേക്ക് ആണ് ലാലുഏട്ടൻ എല്ലാം സബ്‌മിറ്  ചെയ്തിരുന്നു എന്റെ അസ്രെദ്ധ കാരണം വിട്ടുപോയതാണ്  പക്ഷെ ഇന്നലെ ചെയ്തിട്ടുണ്ട് പെട്ടന്ന് തന്നെ ശെരിയാക്കാം,

സോറി


Its ok

നമ്മളെല്ലാം മനുഷ്യന്മാർ ആണ് തെറ്റ് പറ്റാം പക്ഷെ അങ്ങനെ എന്തേലും ഉണ്ടെങ്കിൽ വിളിച്ചു ഇൻഫോം ചെയ്യേണ്ടതായിരുന്നു

അയാൾ പറഞ്ഞു


സർ ലാലുയേട്ടന് ഇത് അറിയില്ല അതുകൊണ്ടാണ് ഇൻഫോം ചെയ്യഞ്ഞത്,സർ നു ഉണ്ടായ ബുദ്ധിമുട്ടിനു ഞാൻ ക്ഷമ ചോദിക്കുന്നു 

ഇനി ഞാൻ ശ്രദ്ധിച്ചോളാം 


Ok


ഫോൺ ഡിസ്‌ക്കണക്ട് ആയിട്ടും വരുൺ അവളുടെ മുഖത്തു തന്നെ നോക്കി നിൽക്കുകയായിരുന്നു

പിന്നെ 

ഒന്നും പറയാതെ  വെട്ടിതിരിഞ്ഞു പോയി


ദേവിക അങ്ങനെ തന്നെ നിൽക്കുക ആയിരുന്നു ആദ്യമായാണ് ഇങ്ങനെ ഒരാളോട് സംസാരിക്കുന്നതു   കളവു പറഞ്ഞിട്ടു എന്ത് കാര്യം തെറ്റ് പറ്റിയാൽ സമ്മതിച്ചു സോറി പറയുക അതല്ലേ നല്ലത് അങ്ങനെ ഓർത്തപ്പോൾ വായിൽ വന്നത് പറഞ്ഞു പിന്നെ ലാലുയേട്ടന്റെ കണ്ണിലേക്ക് നോക്കിയപ്പോ എവിടുന്നോ വന്നൊരു ധൈര്യം അതിലങ്ങു  പറഞ്ഞതാണ്

എന്നിട്ടോ...... എത്ര വലിയ ഇഷ്യൂ ആണ് സോൾവ് ആയതു

അവൾ ഒന്ന് വിശ്വസിച്ചു


എന്നിട്ട് വരുൺ പോയ വഴിയേ നോക്കി

ഓഓഓ ജാഡ ഒരു താങ്ക്സ് പോലും പറയാതെ പോയിരിക്കുന്നു ദേവിക മുഖം കോട്ടി 


എന്നാൽ അവളുടെ സാമിപ്യത്തിൽ കുതിച്ചുയർന്ന ഹൃദയത്തെ വരുത്തിയിലാക്കാൻ പാടുപെടുന്ന ഒരുത്തനെ ആ പെണ്ണറിഞ്ഞില്ല


തിരിച്ചു സീറ്റിൽ എത്തിയപ്പോയെക്കും അവടെ ഉള്ളവർ കളിച്ചു കഴിഞ്ഞിരുന്നു


ദേവു നീ ഈ ഗെയിം ഡൗൺലോഡ് ചെയ്

എങ്കിൽ ഒരുമിച്ചു കളിക്കാം വൈശാഖ് പറഞ്ഞു 

ഹേയ് എനിക്ക് വേണ്ട


വേണം ഇടയ്ക്ക് കളിക്കാം നല്ല രസം ആണ്


ബട്ട്‌ എനിക്ക് കളിക്കാൻ അറിയില്ല


അതൊക്കെ പഠിക്കാം

ബാക്കി ഉള്ളവരും സപ്പോർട്ട് ചെയ്തത്തോടെ ദേവിക ആ ഗെയിം ഡൌൺലോഡ് ചെയ്തു. കുറച്ചു സമയം വൈശാഖ് ഓരോന്നായി പറഞ്ഞു കൊടുക്കുകയും ഒറ്റയ്ക്കു ഒരു ഗെയിം കളിച്ചുനോക്കുകയും ചെയ്തപ്പോ ദേവികയ്ക്ക് ധൈര്യം ആയി അങ്ങനെ 

അവർ എല്ലാവരും കൂടി കളിക്കാൻ തീരുമാനിച്ചു 

പബ്ജി ടൈപ്പ് ഗെയിം ആയിരുന്നു അത്

ദേവികയ്ക്ക്  നന്നായി കളി അറിയാത്തതിനാൽ പെയർ ആയി കളിക്കാൻ തുടങ്ങി 

ആകാശും  പ്രവീണും രാജേഷും ഒരു സെറ്റ് ആയപ്പോൾ ദേവികയും

വൈശാകും  ബാക്കിയായി

വരുണിനെ വിളിച്ചു ജോയിൻ ചെയ്യാൻ പറഞ്ഞത് വൈശാഖ് ആണ്

ഫോൺ ഹെഡ്സെറ്റ് വെച്ചപോയെ കേട്ടു ലാലുയേട്ടന്റെ ശബ്ദം

വൈശാ....

മൂന്നാമത്തെ ആരാ


വൈശാഖ്‌ ദേവികയെ നോക്കികൊണ്ട്‌ മറുപടി കൊടുത്തു


അത് ദേവു ആണ് ...


അവളോ.....

അവൾക്ക് കളിക്കാൻ അറിയ്യോ


ഇങ്ങനൊക്കെ അല്ലെ പഠിക്യ കളിക്കും


തോൽക്കാതിരുന്നാൽ മതി


മ്മ്മ്മ്


കളിച്ചു തുടങ്ങിയപ്പോൾ ദേവികയ്ക്ക് മനസിലായി കാണുന്നത്ര എളുപ്പം അല്ലെന്ന്

എങ്കിലും വിടാതെ കൂടെ കൂട്ടി നടക്കുന്ന ടീം മേറ്റ്സ് ആയിരുന്നു വൈശാകും വരുണും അതിനാൽ അവർ തന്നെ വിജയിച്ചു മുന്നേറി.വീടുകളും വാഹനങ്ങളും തോക്കും പുഴയും റോഡും എല്ലാം ഉണ്ട് കൂട്ടത്തിൽ ഗെയിം കളിക്കുന്നവരും അവരെല്ലാം ഇങ്ങനെ ജോയിൻ ചെയ്യുന്നതാണ് എന്നത് അവൾക്ക് പുതിയ അറിവായിരുന്നു 

ഫസ്റ്റ്  ഗെയിം ആയതിനാൽ ദേവിക പലയിടത്തും സ്റ്റെക് ആയി നിന്നുപോകുന്നുണ്ടായിരുന്നു അവിടുന്നൊക്കെ പിടിച്ചു വലിച്ചു കൂടെ കൂട്ടിയത് വൈശാഖ് ആയിരുന്നു

വോയിസ്‌ കൂടി ഉള്ളതിനാൽ ശെരിക്കും അവരോരുമിച്ചു  ഗെമിനുള്ളിൽ ഉള്ളപോലെ ആയിരുന്നു ദേവികയ്ക്ക് തോന്നിയത് 

അവൾക്കിതെല്ലാം പുതിയ അനുഭവം ആയിരുന്നു


പെട്ടന്ന് എവിടുന്നോ വെടിയുണ്ടകൾ വന്നു നാലുപാടും വെടിയൊച്ച 

ദേവിക പേടിച്ചുപോയി പാവം കുട്ടിക്ക് ഇതൊന്നും ശീലമില്ലേയ്


ഓട് ദേവു........ വൈശാഖി ന്റെ സൗണ്ട് കേട്ടു 

വൈശാകും വരുണും ദേവികയും കൂടി ഓടി 


വാ കയറു ദേവികക്ക് മുൻപിൽ ഒരു ബൈക്കുമായി വരുൺലാൽ വന്നു നിന്നു


വേഗം കേറ് വേഗം വേഗം

വരുൺ ബൈക്ക് റേസ് ചെയ്തുകൊണ്ട് പറഞ്ഞു


ദേവിക അന്തിച്ചു നിന്നു


കയറാണോ???

ഞാനില്ല


എടി പൊട്ടിക്കാളി നിന്നോട് കയറാനല്ലേ പറഞ്ഞെ ഹെഡ്സെറ്റ്ലൂടെ 

വൈശാഖ് ചീറി


എന്റെ പൊന്നു കൊച്ചേ..... കയറു ഞാൻ ഇതുവരെ ഈ ഗെയിം തോറ്റിട്ടില്ല കയറ് ഇപ്പൊ വെടികൊണ്ട് ചാവും 


വരുൺ പല്ലുഞ്ഞെരികുന്നത് ദേവിക കേട്ടു


സത്യം പറഞ്ഞാൽ ദേവികയ്ക്ക് എന്തോപോലെ തോന്നുന്നുണ്ടായിരുന്നു കാര്യം ഗെയിം ആണെങ്കിലും ദേവികയുടെ മനസ്സിൽ അത് റിയലായി തോന്നിയിരുന്നു.

അവൾ അനങ്ങാതെ നിന്നപ്പോയെക്കും അവരുടെ ശത്രുക്കൾ മൂവരെയും വെടിവെച്ചിട്ടിരുന്നു


അപ്പോയെക്കും ജയിച്ചവരുടെ ശബ്ദം സോഫ സൈഡിൽ നിന്നും കേട്ടിരുന്നു..

അവരെല്ലാം നന്നായി തന്നെ കളിയാക്കുന്നുണ്ട്

വൈശാകും വരുണും ടീം ആകുന്ന ഗെയിമിൽ അവർ തോൽക്കാറില്ലായിരുന്നു ഇത് ആദ്യമായി ആയതിനാൽ മറു സൈഡ്കാർക്ക്  അത് ആഘോഷമായി 


ഇതിനെയൊക്കെ....... ലാലു സ്വന്തം തലക്കടിച്ചുകൊണ്ട് എണീറ്റുപോയി


പൊട്ടിക്കാളി പൊട്ടിക്കാളി നിന്നെ കൂട്ടിയ എന്നെ പറഞ്ഞാൽ മതിയല്ലോ... ഗെയിമിൽ 

ഒന്ന് ബൈക്കിൽ കയറാൻ അല്ലെ പറഞ്ഞേ ദേവു.. റിയൽ ലൈഫിൽ അവന്റെ കൂടെ പോകാനൊന്നും അല്ലാലോ പറഞ്ഞത്  വൈശാഖ് തലക്ക് കൈ കൊടുത്തുകൊണ്ട് ചോദിച്ചു


അല്ല വൈശാഖ് പെട്ടന്ന് നീ അങ്ങനെ പറഞ്ഞപ്പോ

ഞാൻ......

പെട്ടന്ന്.....


നീ എന്ത്......


ഇങ്ങനെ ഒരു സാധനം...... എന്നെ പറഞ്ഞാൽ മതിയല്ലോ 


മേശയിൽ കിടന്ന് ഫയൽ എടുത്തു അവളെ തല്ലാൻ ഓങ്ങിക്കൊണ്ട് വൈശാഖ് പറഞ്ഞു.


സോറി ടാ പറ്റിപ്പോയി....


നീ ഇതുവരെ ആരുടേം ബൈക്കിൽ കയറിയില്ലേ


ഇല്ല ദേവിക നിഷ്കു ആയി പറഞ്ഞു


ഹാ ബെസ്റ്റ് 

എണീറ്റുപോടി.....

ഇക്കണക്കിന്‌  റിയൽ ആയി ഒരു പയ്യന്റെ ബൈക്കിൽ കയറിയാൽ നീ വിറച്ചു ചാവുമല്ലോ

കളിക്കാൻ അറിയാഞ്ഞിട്ട തോൽക്കുന്നെ എങ്കിൽ കേൾക്കനൊരു സുഖം ഉണ്ടായിരുന്നു


ഇത്..... ഒരുമാതിരി പണി ആയിപോയി.......


സോറി ടാ ദേവിക ചെവിക്ക് പിടിച്ചുകൊണ്ടു പറഞ്ഞു


വൈശാഖ് അവളുടെ തലയ്ക്കൊരു കിഴുക്ക് കൊടുത്തുകൊണ്ട് വരുൺ പോയ വഴി പോയി 


ഗെയിം അല്ലായിരുന്നോ നല്ലോണം ആ ബൈക്കിൽ കയറിയാൽ എന്തായിരുന്നു... എനിക്ക് എന്തിന്റെ കേടായിരുന്നു

ഓരോന്നോർത്തുകൊണ്ട് ദേവിക അവിടിരുന്നു


തുടരും

To Top