വിലക്കപ്പെട്ട പ്രണയം Season 2, ഭാഗം 3 വായിക്കൂ...

Valappottukal


രചന: ലക്ഷ്മിശ്രീനു


അല്ലു ദേഷ്യത്തിൽ അവളെ നോക്കി.....!



അതെ ഞാൻ ചിലപ്പോൾ നോക്കും നോക്കാതെ ഇരിക്കും അത് ചോദിക്കാൻ നീ ആരാ ഡീ.....!



ആരാണ് എന്ന് ഇനി ഞാൻ പ്രത്യേകം പറയണോ..... ഈ കിടക്കുന്ന താലി താൻ അല്ലെ അന്ന് എല്ലാവരും നോക്കി നിൽക്കെ കെട്ടിയത്.....! കഴുത്തിൽ കിടക്കുന്ന താലി ഉയർത്തി അവൾ ചോദിച്ചു.....



അന്ന് അങ്ങനെ ഒരു അപത്തം പറ്റിയത് കൊണ്ട് ആണ് കണ്ട തെരുവിൽ കിടന്ന വേശ്യകൾ ഒക്കെ ഇപ്പൊ അലോക് ദേവാനന്ദിന്റെ ഭാര്യ ആയിട്ട് ഇവിടെ കഴിയുന്നത്......!അവളുടെ ചുണ്ടിൽ പുച്ഛചിരി അല്ലാതെ മറ്റൊന്നും വിരിഞ്ഞില്ല....!


അതെ ഞാൻ തെരുവിൽ കിടന്ന വേശ്യ തന്നെ ആണ് എന്ന് വച്ച് ഞാൻ തന്നെ പോലെ അല്ല.....! അവന്റെ മുഖത്ത് നോക്കി തന്നെ അവൾ പറഞ്ഞു.




ഡീീീ രാവിലെ കണ്മുന്നിൽ നിന്ന് ഇറങ്ങി പോടീ.....!



ഞാൻ ഇറങ്ങി പൊക്കോളാം അതിന് മുന്നേ ഞാൻ ഒരു കാര്യം പറഞ്ഞേക്കാം.... ചെയ്തു കൂട്ടിയ മണ്ടത്തരങ്ങളും പാപങ്ങളും പോരാഞ്ഞിട്ട് ഇനിയും നേത്രയുടെ ജീവിതത്തിൽ താൻ കയറി ചെല്ലാൻ ശ്രമിച്ചാൽ..... തന്റെ അച്ഛൻ പോയ വഴിആയിരിക്കും തന്റെയും യാത്ര.....! അവനെ നോക്കി കടുപ്പിച്ചു പറഞ്ഞു അവൾ പുറത്തേക്ക് ഇറങ്ങി.... അല്ലു ദേഷ്യത്തിൽ ഫ്ലവർവൈസ് എടുത്തു അടിക്കാൻ തുടങ്ങി....!



അത് താഴെ ഇട്ട് പൊട്ടിച്ചാൽ വൃത്തിയാക്കാൻ ഇവിടെ ജോലിക്കാർ ഇല്ല പിന്നെ ഈ തെരുവ് വേശ്യയും വരില്ല......! പുറത്ത് നിന്ന് വിളിച്ചു പറഞ്ഞു പോയി....



അല്ലുന് ആകെ പ്രാന്ത് പിടിക്കും പോലെ തോന്നി.....!



ഒരിക്കൽ കൂട്ടുകാരും ഒത്തു ഒരു ട്രിപ്പ്‌ പോയിരുന്നു പോയി വന്ന വഴിക്ക് കുറച്ചു മദ്യപിച്ചു മദ്യവും അതിന്റെ കൂടെ എന്തോ പൊടി ഒക്കെ ഉപയോഗിച്ച് ബോധം മറഞ്ഞു......


ബോധം വന്നപ്പോൾ തന്റെ അടുത്ത് ബോധമില്ലാതെ കിടന്നവൾ ആണ് ആൻവിക എന്ന ഇവൾ..... ആ നാട്ടിൽ ഇവളെ കുറിച്ച് അന്വേഷണം നടത്തി എങ്കിലും ആർക്കും അവളെ അറിയില്ല.... പിന്നെ അവൾ പറഞ്ഞു അവൾക്ക് പോകാൻ ഒരിടമോ സ്വന്തം എന്ന് പറയാനോ ആരും ഇല്ല എന്ന് അന്ന് തന്റെ പൊട്ടബുദ്ധിക്ക് കൂടെ കൂട്ടി ഇങ്ങോട്ട് കൊണ്ട് വന്നു.....!



ഇവിടെ വന്നപ്പോൾ അമ്മയും അമ്മാവനും തന്റെ നെഞ്ചത്ത് കേറി മേയാൻ തുടങ്ങി ഊരും പേരും അറിയാത്ത ഒരു ബന്ധവും ഇല്ലാത്ത ഒരുത്തിയെ ഇവിടെ താമസിപ്പിക്കാൻ പറ്റില്ല എന്ന് ആ ദേഷ്യത്തിന് ആണ് അന്ന് നേത്രയുടെ കഴുത്തിൽ നിന്ന് പൊട്ടിച്ച താലി എല്ലാവരും നോക്കി നിൽക്കെ ചാർത്തി......!



അന്ന് മുതൽ അവൾ ഇവിടെ ഉണ്ട് ഇപ്പൊ ഒന്നരവർഷം കഴിഞ്ഞു.... ആദ്യമൊക്കെ തന്നോട് സ്നേഹം ബഹുമാനം ഒക്കെ ഉണ്ടായിരുന്നു സച്ചു അവളോട് നേത്രയേ കുറിച്ചും അച്ഛനെ കുറിച്ചും ഒക്കെ പറഞ്ഞപ്പോൾ അന്ന് വരെ കണ്ട അനുനെ അല്ല പിന്നെ കണ്ടത് അവൾ ശെരിക്കും ഒരു ഭാര്യയുടെ അധികാരം ഒക്കെ എടുത്തു തുടങ്ങി.....!



എല്ലാം ഓർക്കേ അല്ലുന് പ്രാന്ത് പിടിക്കും പോലെ തോന്നി......!




അനു താഴെ കഴിക്കാൻ ഉള്ള ഭക്ഷണം എടുത്തു വയ്ക്കുമ്പോൾ സച്ചു ഇറങ്ങി വന്നു അവന്റെ പുറകെ തന്നെ അല്ലുവും വന്നു....!


അമ്മാവനും അമ്മായിയും  സായു പോയ ശേഷം ആകെ ഒരു മൂകതയിൽ ആണ്... പിന്നെ ഗായു വരുമ്പോൾ ആണ് അവർക്ക് ഒരു സന്തോഷം അത് കുഞ്ഞിപെണ്ണിനെ കാണുമ്പോൾ..... പിന്നെ മുത്തശ്ശൻ മുത്തശ്ശി ഒക്കെ പോയി കേട്ടോ അവർ ഇപ്പൊ ജീവിച്ചിരിപ്പില്ല....



അവളെ കണ്ടപ്പോഴേ അല്ലുന്റെ മുഖം കടുത്തു..... അവൾ എല്ലാവർക്കും ഭക്ഷണം വിളമ്പാൻ തുടങ്ങി....!



നീ എനിക്ക് വിളമ്പി തരണ്ട......! അവന് വിളമ്പാൻ തുടങ്ങിയപ്പോൾ അവൻ തടഞ്ഞു....!



ഞാൻ വിളമ്പി തരും എന്ന് ആരും പ്രതീക്ഷിക്കണ്ട....!അല്ലുന്റെ അമ്മപറഞ്ഞു. അല്ലുന്റെ അമ്മ അല്ലുനോട് നേത്ര പോയതിൽ പിന്നെ അങ്ങനെ സംസാരിക്കാറൊന്നുമില്ല...!



അവൻ കഴിക്കാതെ എണീറ്റ് പോയി.... ആർക്കും അത് പുത്തരി ആയിട്ടോ അല്ലെങ്കിൽ അവൻ പോയതിൽ സങ്കടമോ തോന്നിയില്ല.....


സച്ചുകഴിക്കുന്നതിനിടയിൽ അവളെ നോക്കുന്നുണ്ട് അവൾ അത് കാണുന്നുമുണ്ട് അവളോട് അവന് പ്രതേകിച്ചു ഒരു ഇഷ്ടം ഉണ്ട് അത് അവൾക്കും അറിയാം....! അതുകൊണ്ട് തന്നെ അവന്റെ നോട്ടം പാടെ അവഗണിച്ചു കൊണ്ട് അവൾ കഴിക്കാൻ തുടങ്ങി....!



വീട്ടിൽ അല്ലു ഒഴികെ ആർക്കും അവളോട് ദേഷ്യമോ പിണക്കമോ ഒന്നുമില്ല പക്ഷേ അവൻ അവളോട് കാണിക്കുന്ന ദേഷ്യം അവഗണന ഒക്കെ സങ്കടം ആകാറുണ്ട് പക്ഷേ അവൾക്ക് അവൻ എന്ത് കാണിച്ചാലും പ്രശ്നം അല്ല.....


സച്ചു ഓഫീസിൽ പോകാൻ ഇറങ്ങുമ്പോൾ ആണ് അനു അവന്റെ അടുത്തേക്ക് വന്നത്. അവളെ കണ്ടപ്പോൾ അവന്റെ കണ്ണുകൾ ഒന്ന് വിടർന്നു..... ഇന്ന് വരെ മോശം ആയി ഒന്നും അവൻ പറഞ്ഞിട്ടില്ല പക്ഷേ അവന്റെ കണ്ണുകളിൽ ചേട്ടന്റെ ഭാര്യയെ കാണുമ്പോൾ തോന്നേണ്ട സ്നേഹമോ ബഹുമാനമോ കണ്ടിട്ടില്ല അവൾ ഇതുവരെ.....!



എനിക്ക് സച്ചുനോട് കുറച്ചു സംസാരിക്കാൻ ഉണ്ട് പോകാൻ ടൈം ആയോ...! അവൾ തികച്ചും ഗൗരവത്തിൽ തന്നെ പറഞ്ഞു.



ആയി വരുന്നു കാര്യം പറഞ്ഞോ....അവൻ അവളെ നോക്കി ചെറുചിരിയോടെ പറഞ്ഞു.



സച്ചുന്റെ ചേട്ടൻ പറയുന്നത് പോലെ ഒരു തെരുവ് വേശ്യ ഒന്നും അല്ല ഞാൻ സ്വന്തം എന്ന് പറയാൻ ഉണ്ടായിരുന്നവരൊക്കെ പോയി.... പോയപ്പോൾ കുറച്ചു ബാധ്യത തന്നിട്ട് ആണ് പോയത് അത് തീർക്കാൻ കിടപ്പാടം വരെ വിറ്റു എല്ലാ ബാധ്യതയും തീർത്തു നിന്റെ ചേട്ടനും കൂട്ടുകാരും അന്ന് താമസിച്ച ഗെസ്റ്റ്ഹൌസിൽ ജോലിക്ക് കയറിയത് ആണ് ഞാൻ.... അവിടെ വച്ച് ഇങ്ങനെ ഒരു സംഭവം ഉണ്ടായപ്പോൾ അവർ ആണ് നിന്റെ ഏട്ടന്റെ കൂടെ എന്നെ പറഞ്ഞു അയച്ചത് അവിടെ എന്താ നടന്നത് എന്ന് പോലും എനിക്ക് അറിയില്ല.....!



ഇതൊക്കെ ഇപ്പൊ എന്നോട്.....! സച്ചു സംശയത്തോടെ ചോദിച്ചു.



ഞാൻ പറഞ്ഞു കഴിഞ്ഞില്ല സച്ചു...... നീ നിന്റെ ചേട്ടൻ പറഞ്ഞ ആ വേശ്യ എന്ന ചിന്തയിൽ ആണോ എന്നെ മറ്റൊരു കണ്ണിൽ കാണുന്നത് എന്ന് എനിക്ക് അറിയില്ല..... നിന്റെ ചേട്ടൻ അംഗീകരിച്ചാലും ഇല്ലെങ്കിലും അലോക് ദേവാനന്ദന്റെ ഭാര്യ ആണ് ഞാൻ അത് അങ്ങനെ തന്നെ ആയിരിക്കും എന്നും..... നിന്റെ കണ്ണിൽ എന്നെ കണ്ട അന്ന് മുതൽ ഒരു തിളക്കം ഞാൻ കാണുന്നുണ്ട് അത് എന്റെ കഥകൾ അറിഞ്ഞു ആണോ അല്ലെ എന്ന് അറിയില്ല...... ഒരു ചേട്ടത്തിയെ കാണുമ്പോൾ അല്ലെങ്കിൽ ഒരു സഹോദരിയെ കാണുമ്പോൾ ഉണ്ടാകുന്ന ഒരു തിളക്കം അല്ല അത് അത് എനിക്ക് മനസ്സിലാകും..... നിന്റെ മനസിൽ എന്ത് ആണെങ്കിലും അത് ഇവിടെ നിർത്തിക്കോണം നിന്റെ ചേട്ടത്തി  അമ്മക്ക് തുല്യമായവൾ അങ്ങനെ മാത്രം ആ കണ്ണിലൂടെ മാത്രം നീ എന്നെ കാണണം.........!



ഞാൻ അതിന്.....! സച്ചു വാക്കുകൾക്കായ് പരതി.



ചിലപ്പോൾ ഇതൊക്കെ എന്റെ തെറ്റിദ്ധാരണ ആകാം അങ്ങനെ എങ്കിൽ കുഴപ്പമില്ല.... മറിച്ചു ആണെങ്കിലും ഇവിടെ വച്ച് നിർത്തിക്കോണം.....!


അവൾ തികച്ചും ഗൗരവത്തിൽ ഒരു പതർച്ചയും ഇല്ലാതെ പറഞ്ഞു പുറത്തേക്ക് പോയി....!


സച്ചു ഒരു നിമിഷം അവൾ പറഞ്ഞ സത്യങ്ങളിൽ കുടുങ്ങി പോയി സ്വന്തം ചേട്ടന്റെ ഭാര്യ ആണ് അവളോട് എന്താ തനിക്ക് പ്രണയം എന്ന വികാരം തോന്നിയത് ചിലപ്പോൾ ഇനി സഹതാപം..... ഇല്ല.... അത് എന്റെ ഏട്ടത്തി ആണ് അമ്മക്ക് തുല്യം ഇനി മറ്റൊരു കണ്ണിലൂടെ കാണരുത് കാണാൻ പാടില്ല.......! അവൻ അവന്റെ മനസ്സിനെ പറഞ്ഞു പഠിപ്പിക്കാൻ ശ്രമിച്ചു...



കുറച്ചു നേരം മുറിയിൽ ഇരുന്നിട്ട് അവൻ ഓഫീസിലേക്ക് ഇറങ്ങി.... അനുനെ കണ്ടു എങ്കിലും അവളുടെ മുഖത്തേക്ക് നോക്കാൻ പോയില്ല.... എന്തോ അവന്റെ മനസ്സ് അപ്പോഴും പിടിവലിയിൽ ആയിരുന്നു...


💫💫💫💫💫💫💫💫💫💫💫💫💫💫💫



നേത്ര അവളുടെ വർക്ക്‌ ഒക്കെ കറക്റ്റ് ആയി ചെയ്തു അവന്റെ കൈയിൽ ഫയൽ കൊണ്ട് കൊടുത്തു....!


അവൻ അവളെയും അവൾ കൊടുത്ത ഫയലും മാറി മാറി നോക്കി....!


ഗുഡ്....! അവൻ ഫയൽ നോക്കി ചെറുചിരിയോടെ പറഞ്ഞു. അവൾ അവനെ നോക്കി അത്ര തന്ന ഒരു ചിരി പോലും തിരിച്ചു സമ്മാനിച്ചില്ല....


സാർ....! അവൻ ഫയലിൽ നിന്ന് മുഖം ഉയർത്തി നോക്കി.



ഞാൻ ഹാഫ് ഡെ ലീവ് ചോദിച്ചിരുന്നു നേരത്തെ മാനേജറോട് പൊക്കോളാൻ പറഞ്ഞു ലീവ് സൈൻ ചെയ്തത് ആയിരുന്നു.... എന്റെ വർക്ക്‌ കഴിഞ്ഞു എങ്കിൽ ഞാൻ പൊക്കോട്ടെ....! അതികം ഭാവങ്ങൾ ഒന്നും മുഖത്തു ഇല്ലാതെ സാധാരണ ചോദിക്കുന്നത് പോലെ ചോദിച്ചു.



പോകേണ്ട ആവശ്യം എന്താ എന്ന് പറഞ്ഞ പോകാം....! 



മോനെ സ്കൂളിൽ നിന്ന് വിളിക്കണം ഏട്ടനും ഏട്ടത്തിയും ഹോസ്പിറ്റലിൽ പോയിരുന്നു അവർ എത്തിയൊ ഇല്ലേ എന്നൊന്നും അറിയില്ല വിളിച്ചു പക്ഷേ ഫോൺ എടുക്കുന്നില്ല അതാ.....!




Ok.... താൻ പൊക്കൊളു പിന്നെ ലീവ് ക്യാൻസൽ ചെയ്തേക്ക് ഇനി രണ്ടു മണികൂർ കൂടെ അല്ലെ വർക്കിങ് ടൈം ഉള്ളു....! അവളെ നോക്കാതെ ഫയൽ നോക്കി പറഞ്ഞു.



Ok താങ്ക്യൂ സാർ....


അവൾ യാത്ര പറഞ്ഞു ബാഗ് എടുത്തു ഇറങ്ങി.... കുറച്ചു കഴിഞ്ഞു ബദ്രിക്ക് ഒരു കാൾ വന്നു അവൻ അത് എടുത്തു പുറത്തേക്ക് ഇറങ്ങി.....!


അവൻ ഫോണിൽ സംസാരിച്ചു തിരിച്ചു വരുമ്പോൾ ആണ് ഒരു വിളി കേൾക്കുന്നത്.



അച്ഛേ.....! അവൻ ഒന്ന് തിരിഞ്ഞു നോക്കി വീട്ടിലെ കാര്യസ്ഥന്റെ കൈയിൽ ആണ് ഒരു കുഞ്ഞിപെണ്ണ് ഇരുന്നു വിളിക്കുന്നത്.


അവൻ ഒരു ചിരിയോടെ പോയി കുഞ്ഞിപെണ്ണിനെ എടുത്തു.


അച്ഛേഡാ പാറുട്ടി എന്താ ഇവിടെ...!അവളെ എടുത്തു കവിളിൽ ഉമ്മ വച്ച് കൊണ്ട് ചോദിച്ചു.


പാറുറ്റിക്ക് അച്ഛയെ കാണോന്ന് പയഞ്ഞപ്പോ കൊന്റ് വന്നെയാ.....കൈ വച്ച് ആക്ഷൻ ഒക്കെ കാണിച്ചു പറയുന്നുണ്ട് കാര്യം ആയിട്ട്...!



എന്താ മണിചേട്ടാ ഉണ്ടായേ ഇവൾ എന്തെങ്കിലും കാണിച്ചു കൂട്ടിയിട്ട് ഉണ്ടാകും അല്ലാതെ പെട്ടന്ന് കൊണ്ട് വരില്ലലോ...!


ഭക്ഷണം കഴിക്കാൻ പറഞ്ഞപ്പോൾ വേണ്ടന്ന് പറഞ്ഞു ഭയങ്കര വാശിയും കരച്ചിലും ആയി അവസാനം ശ്വാസമുട്ടാൻ തുടങ്ങി അങ്ങനെ ഡോക്ടർനെ കൊണ്ട് കാണിച്ചു വരുന്ന വഴി ആണ്..... പേടിക്കാൻ ഒന്നുല്ല മോളെ അതികം സങ്കടപെടുത്തരുത് എന്ന് പറഞ്ഞു.....! ബദ്രി ദേഷ്യത്തിൽ മോളെ നോക്കി.....!



ഇത് ബദ്രിയുടെയും അലംകൃതയുടെയും രണ്ടുവയാസുകാരി ആയ മകൾ പ്രാർത്ഥനബദ്രിനാഥ്‌. അലംകൃത ഡെലിവറി ടൈമിൽ തന്നെ യാത്ര പറഞ്ഞു പോയി..... ബദ്രിയുടെ മാര്യേജ് ഒക്കെ വിദേശത്തു വച്ചു ആയിരുന്നു നാട്ടിൽ ആർക്കും അവളെ നേരിട്ട് കണ്ടു പരിചയം ഇല്ല ഒരിക്കൽ പോലും നാട്ടിൽ വന്നിട്ടില്ല അവൾ.അവന്റെ വിവാഹം ഒക്കെ ഫോണിലൂടെ ആണ് അറിഞ്ഞത്..... കുഞ്ഞിന് ഒരു വയസ്സ് ആയപ്പോൾ ഒരിക്കൽ അവൻ നാട്ടിൽ വന്നു അന്ന് അവൻ എല്ലാം എല്ലാവരോടും പറഞ്ഞു പിന്നെ മോളെ കൊണ്ട് പോയിട്ടില്ല.....! മോൾക്ക് കുഞ്ഞിലേ മുതൽ ഹാർട്ടിന് ചെറിയ പ്രശ്നം ഉണ്ട് അതുകൊണ്ട് അവളെ അതികം വാശി പിടിപ്പിക്കില്ല അവൾ കരഞ്ഞു കരഞ്ഞു ശ്വാസം മുട്ടൽ വന്നാൽ എല്ലാവർക്കും പേടി ആണ്.....!


അവൻ പിന്നെ അതികസമയം ഓഫീസിൽ നിന്നില്ല മാനേജറോട് എല്ലാം ഏൽപ്പിച്ചു കുഞ്ഞിനെയും കൂട്ടി ഇറങ്ങി...!





നേത്ര സ്കൂളിൽ എത്തിയപ്പോൾ കുഞ്ഞൻ അവളെ കാത്തു നിൽപ്പുണ്ട് ബാഗ് ഒക്കെ തൂക്കിപിടിച്ചു....!



അവളെ കണ്ടതും ബാഗും എടുത്തു ഒരു ഓട്ടം ആയിരുന്നു....!അപ്പോഴേക്കും അവിടുത്തെ സ്റ്റാഫ് അവരുടെ അടുത്തേക്ക് വന്നു....!



ഗുഡ്ഈവെനിംഗ് മാഡം.....!



ഗുഡ് ഈവെനിംഗ്.....!ഇവൻ എന്തെങ്കിലും കുരുത്തക്കേട് കാണിച്ചോ....!!പതിവ് ഇല്ലാതെ അവർ അടുത്തേക്ക് വന്നപ്പോൾ ചോദിച്ചു.



ഹേയ് ഇല്ല ഇവൻ മിടുക്കൻ ആണ്.... നാളെ ഒരു പാരന്റ്സ് മീറ്റിംഗ് ഉണ്ട് അപ്പൊ പാരന്റ്സ് വരണം.....!


Ok..... അവൾ യാത്ര പറഞ്ഞു കുഞ്ഞനെ കൂട്ടി ഇറങ്ങി......



തിരിച്ചുള്ള യാത്രയിൽ ഉടനീളം അവൻ സ്കൂളിൽ ഉണ്ടായ കാര്യങ്ങൾ ഒക്കെ പറഞ്ഞു.... നേത്ര എല്ലാം ചിരിയോടെ കേട്ടിരുന്നു.....!



വീട്ടിൽ എത്തുമ്പോൾ മുറ്റത്തു തന്നെ ആമി നിൽപ്പുണ്ട് അവളുടെ അടുത്ത് അഗ്നിയും ഉണ്ട്.....! ദേവ കാറിൽ നിന്ന് ഇറങ്ങിയതും ഓടി ചെന്നു അഗ്നിയുടെ മേലെ കയറി....!


കുഞ്ഞേ പതുക്കെ ഓട്.....!പുറകിൽ നിന്ന് അവൾ വിളിച്ചു പറഞ്ഞു പക്ഷേ അവൻ അതൊന്നും കേട്ടില്ല....!



എന്റെ നേത്രച്ചി ഈ ചെക്കൻ മാമനെ കണ്ട പിന്നെ നമ്മളെ ഒന്നും വേണ്ടല്ലോ....!ആമി അവനെ നോക്കി കൊണ്ട് പറഞ്ഞു.


ആമിമ്മേ വേണോല്ലോ....!



ഓഹ് ഓഹ് ഇനി സോപ്പ് ഇടെടാ കള്ള..... എന്നിട്ട് ആണോ നീ എന്റെ അടുത്ത് വരാതെ അങ്ങോട്ട്‌ ഓടിയത്...! നേത്ര രണ്ടുപേരുടെയും തർക്കം നോക്കി നിന്നു....!



അമ്മ പറഞ്ഞല്ലോ ആമിമ്മേടെ ദേഹത്തു ഒന്നും ഇടിക്കരുത് കുഞ്ഞാവക്ക് വേധനിക്കുന്ന്....!അവൻ വല്യ കാര്യം പോലെ പറഞ്ഞതും അഗ്നിയും അമിയും നേത്രയേ നോക്കി....



ഹോസ്പിറ്റലിൽ പോയിട്ട് എന്തായി ഏട്ടാ....! അവൾ അകത്തേക്ക് കയറുമ്പോ ചോദിച്ചു...



പേടിക്കാൻ ഒന്നുല്ല മോളെ ഇവളോട് നന്നായി ഫുഡ്‌ കഴിക്കാൻ പറഞ്ഞു.... പിന്നെ നന്നായി റസ്റ്റ്‌ എടുക്കാൻ പറഞ്ഞു....! നേത്ര അവരെ നോക്കിയിട്ട് ദേവയെ കൂട്ടി അകത്തേക്ക് കയറി.....!




നേത്ര കുഞ്ഞിനെ കുളിപ്പിച്ച് ഡ്രസ്സ്‌ ഒക്കെ മാറ്റി വിട്ട് അവളും ഫ്രഷ് ആയി വരുമ്പോൾ അവൾക്ക് ഉള്ള ചായ എടുത്തു വച്ചിട്ടു ജോലിക്കാരി യാത്ര പറഞ്ഞു ഇറങ്ങി.....!



എല്ലാവരും ചേർന്നു ചായ കുടിച്ചു ഇരിക്കുമ്പോൾ ആണ് ടീവിയിൽ ഒരു ന്യൂസ്‌ കാണുന്നത് എല്ലാവരും അത് നോക്കി ഇരുന്നു.....



അച്ഛൻ.....! ദേവയുടെ ശബ്ദം കേട്ട് എല്ലാവരും അവനെ നോക്കി.....!


                                                 തുടരും......

To Top