രചന: ബിജി
ആദ്യഭങ്ങൾ മുതൽ ഓർമ്മ പുതുക്കി വായിക്കൂ, വെബ്സൈറ്റ് മുകളിൽ സെർച്ച് ചെയ്യുന്നിടത്ത് പയസ്വിനി എന്ന് സെർച്ച് ചെയ്യുക.
ഞാനിപ്പോൾ നില്ക്കുന്നത് ഒരു ശവകുടീരത്തിനു മുന്നിലാണ് ... ഹെൻട്രിയുടെ
നിർമ്മൽ എന്നോട് എപ്പോഴും ചോദിക്കുന്നൊരു ചോദ്യമുണ്ട്.
പയസ്വിനി ഹെൻട്രി യുടെ കേസ് ആത്മാവിലാണ് വഹിച്ചതെന്ന് സത്യമാണ്.
കാണാ നൂലിഴകളാൽ എന്നെ ആ ആത്മാവും ആയി കൂട്ടപെട്ടിരിക്കുന്നു
ന്യൂയോർക്കിനോട് വിട പറയും മുൻപ്
ഹെൻട്രി എന്നെ ഏല്പ്പിച്ച കാര്യങ്ങളൊക്കെ ചെയ്യണം
ഒരിക്കലും കണ്ടിട്ടില്ലാത്തൊരാൾ എന്നെ എത്രത്തോളം വിശ്വസിച്ചിരുന്നു എന്നതിനുള്ള തെളിവാണ്.
അദ്ദേഹം തയ്യാറാക്കി വച്ചിരുന്ന വില്ല്
ആളുടെ ചാരിറ്റി ട്രസ്റ്റ് അതിന്റെ നടത്തിപ്പവകാശം എനിക്ക് നല്കിയിരിക്കുന്നു.
അദ്ദേഹത്തിന് രാജകുടുംബത്തിൽ നിന്ന് ലഭിച്ച സമ്പത്ത് ...... അതിന്റെ വലിപ്പം എന്നെ ഞെട്ടിച്ചു.
അതാണ് എന്നെ ഏല്പ്പിച്ചിരിക്കുന്നത്....
അവിശ്വസിനിയം ....
വെളുത്ത ലില്ലിപ്പൂക്കൾ ആ ശവകുടീരത്തിൽ അർപ്പിച്ചു..
ഹെൻട്രി ധാർമ്മീകനാണ്
ജീവിച്ച കാലമത്രയും ആഹാരത്തിനായി മാത്രം സമ്പാധിച്ചവൻ. ---
Royal blood ആയിട്ടും ആ മാന്ത്രിക വെളിച്ചം ഉപേക്ഷിച്ചവൻ ----
ഒടുവിൽ ആ സമ്പത്ത് സ്വന്തം പേരിലേക്ക് വന്നതും ----
അത് ചാരിറ്റിക്കായി മാറ്റിവച്ചു.---
അതാണ് ആ കൊലയാളിക്ക് ദഹിക്കാൻ ആവാഞ്ഞത്. ---
ഹെൻട്രി അവസാന നാളുകളിൽ ഭയന്നിരുന്നു
അതൊരുപക്ഷേ തന്റെ ജീവനിൽ ഭയന്നായിരിക്കില്ല.
ഹെൻട്രി ഞാൻ അങ്ങ് ഏല്പ്പിച്ച വലിയൊരു ദൗത്യം പൂർണ്ണമനസ്സോടെ ചെയ്യും...
എക്കാലവും ഹെൻട്രിയുടെ ചാരിറ്റി ട്രെസ്റ്റ് വേദനിക്കുന്നവർക്കും.... ആരുമില്ലാത്തവർക്കും - ഒപ്പമായിരിക്കും
ഹെൻട്രിയുടെ ശവകുടീരത്തിൽ നിന്ന് പുറത്തിറങ്ങുമ്പോൾ മനസ്സ് തെളിഞ്ഞിരുന്നു.
കൊലയാളിയെ കണ്ടെത്തിയ ദിവസം
സകലതെളിവുകളും അടക്കം CNN ന്റെ ഓഫീസ് സമുച്ചയത്തിൽ കയറുമ്പോൾ ഞാൻ ആത്മാർത്ഥമായും വേദനിച്ചിരുന്നു.
TRUTH EYE
CNN ന്റെ മാസ്സീവ് എക്സ്ക്ലൂസീവ് ലൈവ് ഷോയുടെ അൻപതാം ചാപ്റ്ററാണ് ഇന്ന് എയർ ചെയ്യുന്നത്. ---...
ഇന്നത്തെ ഷോയ്ക്ക് മറ്റൊരു പ്രത്യേകത കൂടിയുണ്ട് ....
ഇത്രയും കാലം ഹെൻട്രിയുടെ മരണം ആത്മഹത്യയാണെന്ന് വിശ്വസിപ്പിച്ച് ----
എല്ലാവരേയും വിഡ്ഢികളാക്കിയെന്ന് സ്വയം അഹങ്കരിച്ച ആ കൊലയാളിയും എന്റെ മുന്നിലിരിക്കുന്നു ----
ഹെൻട്രിയ്ക്ക് ട്രിബ്യൂട്ടെന്ന രീതിയിൽ ആളെ ക്ഷണിച്ചതാണ്.
ഈ ഭൂമിയിൽ ഹെൻട്രി മരിച്ചതിൽ സന്തോഷിക്കുന്ന ഒരാളുണ്ടാവുമെന്ന് പറഞ്ഞാൽ നിങ്ങൾ വിശ്വസിക്കുമോ?
ആ മുഖത്തെ ഞെട്ടലും പതർച്ചയും ....
നാച്വറൽ ഡെത്ത് എന്ന് ലോകം വിശ്വസിച്ച ഹെൻട്രിയുടെ മരണം ഒരു മർഡറായിരുന്നെന്ന് ഞാൻ പറഞ്ഞാൽ നിഷേധിക്കുമോ.....?
ഇത്തവണ പരിഭ്രമം കൂടി ആ മുഖത്തുണ്ടായി.....
നീങ്ങൾ എന്ത് അസബ്ന്ധമാണ് പറയുന്നത്..?
ഇത്രയും റെപ്യൂട്ടടായ ചാനലിൽ ഇരുന്ന് ഇങ്ങനെയൊക്കെ വിളിച്ചു പറയാൻ നിങ്ങൾക്കാരാണ് ഇത്ര അധികാരം തന്നത്...
എന്തൊക്കെയോ ഒളിപ്പിക്കാനുള്ള ശ്രമം ... അത് കടുത്ത വാകുകളായി പുറംന്തള്ളുന്നു.
പയസ്വിനിയിലെ ജേർണ്ണലിസ്റ്റ് മുന്നിലിരിക്കുന്ന ആളെ നിരീക്ഷിക്കുകയാണ് ...
AC ഫ്ലോറിലും വിയർക്കുന്നു .....
ഇവിടിരിക്കാനു ഈ ബുദ്ധിമുട്ട് പ്രകടമാക്കും വിധമുള്ള ബോഡി ലാഗ്വേജ് ......
അസഹ്യത വ്യക്തം ----
ഹെൻട്രിയുടെ അളവില്ലാത്ത സ്വത്താണ് ആ കൊലയാളിയുടെ ലക്ഷ്യമെങ്കിൽ --.....
ഇപ്പോൾ ആ മുഖത്തെ ഞെട്ടൽ പൂർണ്ണമായി :: :
മുഖം എവിടെയെങ്കിലും ഒളിപ്പിക്കാനുള്ള വ്യഗ്രത പ്രകടമാക്കുന്നുണ്ട് ---...
നിങ്ങളല്ലേ ആ മർഡർ ചെയ്തത് .......?
ഒരുപാട് ജീവൻ രക്ഷിക്കേണ്ട കൈകൾ ഒരു സ്വാതീകനായ മനുഷ്യന്റെ ജീവനെടുഞ്ഞു.....
വേദനിക്കുന്നവരെ ചേർത്തുപിടിക്കേണ്ട കൈകൾ
ഡോക്ടർ മെർലിയ ----------
നിങ്ങളോട് സഹതാപം പോലും തോന്നുന്നില്ല.
എന്റെ മുന്നിൽ ഇരിക്കുന്ന നിങ്ങൾ ഒരു പാഴ് ജന്മം ആണ് .....
ഏതോ തെരുവിൽ അലയേണ്ട നിങ്ങളെ എടുത്ത് വളർത്തിയ ആ നല്ല വ്യക്തിക്ക് തിരികെ കൊടുത്ത സമ്മാനം മരണം ആയിരുന്നു....
ഇത്തവണ മെർലിയ നിലംപരിശായി .....
അവൾക്ക് മനസ്സിലായി എതിർത്ത് നില്ക്കാൻ തന്റെ ആവനാഴി ശൂന്യമാണെന്ന് ...:
തന്റെ പതനം ആരംഭിച്ചിരിക്കുന്നു....
🪻🪻🪻🪻🪻🪻🪻🪻🪻🪻🪻🪻🪻🪻🪻🪻🪻🪻🪻🪻🪻🪻🪻🪻🪻🪻🪻🪻🪻🪻🪻🪻🪻🪻🪻
നൂയോർക്ക് എനിക്ക് പോറ്റമ്മ തന്നെ ആയിരുന്നു.
ഇവിടം വിട്ട് പോകുക വിഷമം തന്നെ
പോകാതെയും കഴിയില്ല....
തന്നെ പ്രതീക്ഷിച്ചിരിക്കുന്നവന്റെ അരികിലേക്ക് അവൻ വിചാരിക്കും മുന്നേ എത്തപ്പെടണമല്ലോ.---
നിലാവത്ത് അഴിച്ചുവിട്ട കോഴി കണക്കാണ് കുറേ ദിവസമായി
ആന്റിയുടെ കാര്യം മാത്രം കൃത്യമായി ചെയ്യുന്നുണ്ട്.
ബാക്കിയെല്ലാം കണക്കാണ്
പകൽ മുഴുവൻ ഹെൻട്രിയുടെ ചാരിറ്റി ഓർഗനൈസേഷനുമായി തീരും
രാത്രി അലഞ്ഞുതിരിഞ്ഞ് നടപ്പാണ് ...
ആരെയും കൂട്ടാതെ ഒറ്റയ്ക്ക് .....
അങ്ങനെ അലഞ്ഞു തിരിഞ്ഞു നടക്കുമ്പോൾ സേറയുടെ കോൾ വന്നു..
അവൾ ക്ഷീണിത ആണെന്ന് വ്യക്തം
കാണണമെന്ന് പറഞ്ഞു....
വരാമെന്ന് പറഞ്ഞ് കോൾ കട്ടാക്കി....
സേറയെ ഓർക്കുമ്പോ നിർമ്മലിന്റെ മുഖവും കൂടെ തന്നെ വരും
നനുത്ത പുഞ്ചിരി അറിയാതെ ചുണ്ടിൽ വിരിയും
അതോർത്ത് നടക്കുമ്പോഴാണ് എതിരേ വന്നയാളെ ഒന്നുമുട്ടിയത്.....
oh, sorry..
ഞാൻ മുഖം ഉയർത്തിയതും ലൂർദ്ധ്
അവനെ എപ്പോ കണ്ടാലും ആദ്യം ഹൃദയം ഒന്ന് ഇരമ്പിയാർക്കും
എവിടെ നോക്കി.യാണോ ഇതൊക്കെ നടക്കുന്നത്....?
അവന്റെ കൂർത്ത പിറുപിറുക്കലിൽ ....
ആ ഇരമ്പിവന്ന ഹൃദയം സുല്ലിട്ടു.
ഒണും പറയാനാകാതെ ഞാൻ നിന്നതും....
എന്നെ കടന്നവൻ പോയി
ഇവനിത്രയും കടും പിടുത്തം എന്തിനാ ------.
തിരിഞ്ഞു നോക്കിയപ്പോ കൂടെ മെഹന്ദ് സാറും ഉണ്ട് ....
ഞാൻ കാരണം ഉണ്ടായ ഫ്രെണ്ട്ഷിപ്പാണ് ലൂർദ്ധിന് ഇവരോടൊക്കെ ഇപ്പോ ഒറ്റ എണ്ണത്തിന് എന്നെ വേണ്ട അവനെ മതി...
എനിക്ക് എഞ്ചുവടി ഉണ്ടല്ലോ.....?
ഇടയ്ക്ക് ഇടയ്ക്ക് മറുകണ്ടം ചാടുമെങ്കിലും ഇവരെക്കാളൊക്കെ സ്നേഹം എന്നോടാണ് മുത്തച്ഛന്....
വീണ്ടും അവൻ നില്ക്കുന്നിടത്തേക്ക് നോക്കിയതും
നെഞ്ച് അറിയാതൊന്ന് നീറി
ഏതോ അലവലാതി പെണ്ണ് അവന്റെ തോളിൽ തൂങ്ങിയിട്ടുണ്ട് ---
ഇതിപ്പോ എവിടുന്ന് പൊട്ടി വീണോ?
അവനാണോ ഫാൻസിന് കുറവ് ..
എന്നാലും എന്റെ പ്രണയമേ ----..
എനിക്ക് മാത്രം ഒരു ശുഭപര്യവസാനം എന്നൊന്നില്ലേ...
എതിലേക്കൂടെ വേണേലും നെഞ്ചത്തേക്ക് കയറുന്ന വള്ളികൾ ...
എന്താണ് എമ്മി പയസ്വിനിയുമായി പിണങ്ങിയോ....?
അവനെ ഹഗ് ചെയ്തോണ്ട് മേഘ്ന ചോദിച്ചു -----
നീയെങ്ങനെ അറിഞ്ഞു....
ഉള്ളതാണല്ലേ.... അവിടൊരാൾ മുഖം വീർപ്പിച്ച് എന്തൊക്കെയോ പറയുന്നുണ്ട് .....
മെഹന്ദ് ഇതെന്റെ ഫ്രെണ്ട് മേഘ്ന ---...
ഞാൻ മെഹന്ദ് ----- മേഘ്നയെ നോക്കി. ചിരിച്ചു
ഇത് പുലിവാലാകും...
ചവിളി തുള്ളി പോകുന്ന പയസ്വിനിയെ നോക്കി കൊണ്ട് മെഹര് പറഞ്ഞു
ലൂർദ്ധിന്റെ മുഖത്ത് കടുപ്പം തന്നെ
അപ്പോ വെറും പിണക്കമല്ലെന്ന് സാരം മേഘ്ന പറഞ്ഞു....
ആ പോയവളുണ്ടല്ലോ... ലൂർദ്ധ് പയസ്വിനി പോയ വഴിയേ നോക്കി പറഞ്ഞു. - -
അവൾക്ക് മാത്രമേ ബുദ്ധിയുള്ളെന്നാ അവളുടെ വിചാരം ...
ഈ ജോലി റിസൈൻ ചെയ്തതൊക്കെ ഒരു മറയല്ലേ......
എന്തെങ്കിലും കുരുക്കിൽ കൊണ്ട് തല വെയ്ക്കും
എല്ലാകാലവും ഭാഗ്യം നമുക്കൊപ്പമാവില്ല.--. അതവൾ ചിന്തിക്കില്ല.
അവളെന്തോ ടാർജറ്റ് ചെയ്തിട്ടുണ്ട് ----..
നമ്മളൊക്കെയില്ലേ ലൂർദ്ധേ പിന്നെന്ത് പേടിക്കാൻ ....മെഹന്ദ് അവനെ സമാധാനിപ്പിച്ചു
ഞാനില്ല മെഹന്ദ് സാറേ ----- ഇതൊക്കെ അഹങ്കാരം തന്നെയാണ്
എന്തുണ്ടേലും തുറന്ന് പറയാമല്ലോ
ഒന്നിന്റെയും പുറകേയും ഞാനില്ല....
ലൂർദ്ധ് തീർപ്പ് കല്പ്പിച്ചു...
ഇത്രയും നാൾ വേണ്ടി വന്നു തിരികെ വരാൻ ഫാമിലിയിൽ ഒരു മരണം നടന്നു . കാത്തിരുന്നവരോടൊക്കെ നന്ദിയും സ്നേഹവും ഒപ്പം sorryയും...
തുടരും
ബിജി
