നിന്നിൽ അലിയാൻ തുടർക്കഥ ഭാഗം: 3 വായിക്കൂ...

Valappottukal

 


രചന: Athiravishnu


അടുക്കളയിൽ പാത്രങ്ങളെല്ലാം ഒതുക്കി വച്ചു വേണിയുടെ റൂമിലേക്ക്‌ ചെന്നപ്പോഴാണ് അവളോടൊപ്പം കിടന്നു ഉറങ്ങുന്ന ഗൗരിയെയും ലച്ചുമ്മ കാണുന്നത്.... അവർക്ക് ഒത്തിരി വാത്സല്യം തോന്നി അവളോട്....ഒരു ദിവസം കൊണ്ട് ഒരാളുടെ ഭാര്യ ആയതൊന്നും അവൾക്ക് അംഗീകരിക്കാൻ കഴിഞ്ഞിട്ടില്ലെന്നു തോന്നി.... ലച്ചുമ്മ ദീർഘമായൊന്നു നിശ്വസിച്ചു....


🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹


ഹരി മുറിയിൽ അവളെയും കാത്തിരിക്കാൻ തുടങ്ങിയിട്ട് ഒരൂപാടു നേരമായി....  ഒടുവിൽ സഹികെട്ടു അവൻ താഴോട്ടു ഇറങ്ങി ചെന്നു.... താഴെ ലൈറ്റ് എല്ലാം ഓഫായിരിക്കുന്നത് കണ്ടു അവനൊന്നു സംശയിച്ചു... പിന്നെ വേണിയുടെ മുറിയിലേക് ചെന്നു നോക്കി.... അവിടെ വേണിയെ കെട്ടിപിടിച്ചു കിടക്കുന്നവളെ കണ്ടതും അവനോത്തിരി വിഷമം തോന്നി....  രാത്രി എങ്കിലും അവളോടൊന്ന് സംസാരിക്കണം എന്ന് കരുതിയിരുന്നു.... ഒരു നിരാശയോടെ തിരിഞ്ഞു നടക്കാൻ തുടങ്ങിയതും മുന്നിൽ നിക്കുന്ന ലച്ചുമ്മയെ കണ്ട് അവനൊന്നു ഞെട്ടി


"എന്താ ഹരി നീ ഇവിടെ"


"അതു അമ്മേ..."


അവനൊന്നു വിക്കി


"മ്മ് ചെല്ല് പോയി കിടന്നു ഉറങ്ങാൻ നോക്ക്"


ഒരു ചമ്മലോടെ മുന്നോട്ടു നടന്നവൻ 


"അതേയ്... പോകുന്നതിനു മുൻപ് നിന്റെ ഭാര്യയെ കൂടി കൊണ്ടു പൊക്കോ"


ലച്ചുമ്മ കളിയോടെ പറഞ്ഞതും വിടർന്ന മിഴികളോടെ അവരെ നോക്കിയവൻ.... ലച്ചുമ്മ അവനെ ഒരു കള്ളചിരിയോടെ നോക്കി നിൽപ്പുണ്ടായിരുന്നു



"പാതിരാത്രി കള്ള് കുടിച്ചു മോങ്ങുമ്പോൾ നീ മാത്രമല്ല ഇവിടെ ഉള്ളത് എന്നു എന്റെ മോൻ ഓർക്കുന്നത് നല്ലതാ"


അവനൊന്നു ഇളിച്ചു കാണിച്ചു..... 


"എനിക്കു വേണേൽ അവൾ ഇവിടെ തന്നെ കിടന്നോട്ടെ എന്നു വിചാരിക്കാം ഹരി... പക്ഷെ അതു നിങ്ങൾക്കിടയിലുള്ള ദൂരം കൂട്ടാനെ ഉപകരിക്കു...  അതു പാടില്ല... അവൾക്ക് നിന്നോട് അടുക്കാൻ സമയം ആവശ്യമായി വന്നേക്കാം... അതു മനസിലാക്കി നീ തന്നെ അവളെ നിന്നോട് ചേർക്കണം....  മറ്റൊരാളുടേം ഉപദേശത്തിൽ അവൾ നിന്നെ അംഗീകരിക്കുന്നതിൽ കാര്യമില്ല നിങ്ങൾക്കിടയിൽ മൂന്നാമതൊരാൾ ആവശ്യമില്ല ഹരി..  പരസ്പരം മനസിലാക്കി രണ്ടു പേരും ജീവിക്കണം.... പാവമാണവൾ...."


അവൻ നിറഞ്ഞ കണ്ണുകളോടെ അവരെ ഒന്നു നോക്കി.... സന്തോഷം കൊണ്ട് നെഞ്ചോക്കെ വിങ്ങുന്നത് പോലെ.... 


"എന്റെ ജീവന അമ്മ അവൾ... ഒരിക്കലും സ്വന്തമാവും എന്നു കരുതിയിരുന്നതല്ല... ഇപ്പൊ ദൈവം ആയി കൊണ്ട് തന്നതാ പൊന്നു പോലെ നോക്കിക്കോളാം ഞാൻ"


അത്രയും പറഞ്ഞു ഒരു ചിരിയോടെ അവളെ കയ്യിൽ കോരി എടുത്തു മുറിയിലേക്ക് നടന്നു ഹരി ഒന്നു ചിണുങ്ങിയെങ്കിലും അവളും അവന്റെ നെഞ്ചിൽ മുഖം അമർത്തി കിടന്നു


🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹



ബെഡിലായി അവളെ കിടത്തി അരികിലായി അവനും കിടന്നു... ഒരു കുഞ്ഞിനെ പോലെ കണ്ണടച്ചുറങ്ങുന്നവളെ അവൻ നെഞ്ചോടടക്കി പിടിച്ചു


'തന്റെ 13വയസിലാണു വേണിയും ഗൗരിയും ഉണ്ടാവുന്നത്....അന്നൊക്കെ ഇവിടെ വിശ്വപ്പയുടെ വീട്ടിൽ ആയിരുന്നു അവരെല്ലാം നിന്നിരുന്നത്,.. ജീവനായിരുന്നു തനിക്കവൾ.... ഒരുപക്ഷെ വേണിയേക്കാളേറെ കൊണ്ടു നടന്നത് ഗൗരിയെ ആവും....'


ഓരോന്നോർത്തു കൊണ്ട് അവളെയും നെഞ്ചോടു ചേർത്തു അവനും ഉറക്കത്തിലേക്ക് വീണു


🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹


രാവിലെ ഹരിയാണ് ആദ്യം കണ്ണുതുറന്നത് തന്റെ നെഞ്ചിനുള്ളിൽ മുഖം അമർത്തി കിടക്കുന്നവളെ അവൻ ഉള്ളിൽ നിറഞ്ഞ പ്രണയത്തോടെ നോക്കി.. വാച്ചിലെ സമയം നോക്കിയതും 6മണി ആയെന്നു കണ്ടപ്പോൾ തന്നെ അവളെ ഉണർത്താതെ എഴുന്നേറ്റു.... വെയിൽ വരുന്നതിനു മുൻപ് വയലിലേക്ക് ഇറങ്ങണം അതിനു നേരത്തെ എഴുന്നേൽക്കുന്ന ശീലം അവനുണ്ടായിരുന്നു..... 


പുറത്തു കുളത്തിൽ പോയി കുളിച്ചു ഒരു കാവി മുണ്ടും ഉടുത്തു മുറിയിലെത്തിയപ്പോഴുണ്ട് പെണ്ണ് എഴുന്നേറ്റ് ഇരുന്നു കൊണ്ട് ഉറക്കം തൂങ്ങുന്നു.... ചിരി വരുന്നുണ്ടായിരുന്നു അവനു.... 


ഗൗരി ആണെങ്കിൽ കാര്യമായ ചിന്തയിലാണ്....  വേണിയുടെ കൂടെ കിടന്നതേ ഓർമ ഉള്ളൂ പിന്നെ എങ്ങനെ ഇവിടെ എത്തി എന്നത് ഒരു പിടിയും ഇല്ല

ഇനിയും വിളിച്ചില്ലെങ്കിൽ ഈ ഇരിപ്പ് ഇനിയും നീളും എന്നു മനസിലായതും അവൻ അവൾക്കടുത്തേക്ക് നടന്നു


"ഗൗരി...."


"മ്മ്മ്മ്"


ഒരു ഞെട്ടലോടെ അവളവനെ ഒന്നു നോക്കി


"നീ എന്തു ആലോചിക്കുവാ"


വരുത്തി തീർത്ത ഗൗരവം അവന്റെ വാക്കുകളിൽ നിറക്കാൻ അവൻ ശ്രെമിച്ചിരുന്നു... അവൾക്ക് ഒരേ സമയം അത്ഭുതവും സംശയവും തോന്നി ആദ്യമായാണ് അവൻ ഇങ്ങോട്ട് സംസാരിക്കാൻ വരുന്നത്


"ഞാൻ... ഞാൻ എങ്ങനെ ഇവിടെ എത്തി"


"ഞാൻ എടുത്തോണ്ട് വന്നു"


"ആഹ്... ഏഹ്ഹ് എന്താ"


പെണ്ണൊന്നു മിഴിച്ചു നോക്കി.... അവനൊന്നു ചിരിച്ചു


"നിന്നെ ഞാൻ എടുത്തു കൊണ്ട് വന്നു കിടത്തിയതാ ഇവിടെ"


"എന്തിനു"


അവളൊരു സംശയത്തോടെ അവനെ ചോദിച്ചു... അവനൊരു ചിരിയോടെ അവൾക്കടുത്തേക്ക് ചേർന്നു വന്നു... അവന്റെ ആ പ്രവർത്തിയിൽ പെണ്ണൊന്നു വിറച്ചു.... അത്രയും അടുത്ത് അവൻ.... മുഖത്തേക്കടിക്കുന്ന അവന്റെ ചൂടുള്ള ശ്വാസത്തിൽ മിഴികൾ  ഇറുകെ അടച്ചു വിരലുകൾ ബെഡ്ഷീറ്റിൽ മുറുക്കി പിടിച്ചു ഗൗരി... ഹരിയുടെ കണ്ണുകൾ അവളിൽ വിരിയുന്ന ഓരോ ഭാവവും ഒരു കൗതുകത്തോടെ ഒപ്പിയെടുത്തു... പതിയെ കൈ ഒന്നു ഉയർത്തി കൊണ്ട് അവളുടെ കഴുത്തിൽ ഡ്രെസ്സിനുള്ളിലായി കിടക്കുന്ന താലി പിടിച്ചു പുറത്തേക്കിട്ടവൻ .. അവന്റെ കൈകൾ കഴുത്തിൽ പതിഞ്ഞതും  ഉള്ളിലൂടെ എന്തോ ഒന്നു പാഞ്ഞു പ പോയതു പോലെ പെണ്ണൊന്നു പിടഞ്ഞു.... താളം തെറ്റിമിടിക്കുന്ന ഹൃദയത്തെ വരുത്തിയിലാക്കാനാവാതെ  വിറച്ചു പോയവൾ...



"നീയെന്റെ ഭാര്യയാണ് ഗൗരി... ഞാൻ താലി കെട്ടിയ എന്റെ പെണ്ണ്.... അപ്പൊ ഇവിടെ അല്ലെ നീ കിടക്കേണ്ടത്... ഇതല്ലേ നമ്മുടെ മുറി"


കാതിലേക്കായി ചുണ്ടു ചേർത്തു പതിയെ വളരെ പതിയെ അവൻ അവളോടായി പറഞ്ഞു.... ഗൗരി ഒരു പിടച്ചിലോടെ കണ്ണുകൾ വലിച്ചു തുറന്നു അവനെ നോക്കി.... അവന്റെ കണ്ണുകളും അവളിൽ ആയിരുന്നു.... എല്ലാം മറന്നു പരസ്പരം മിഴികൾ കോരുത്തു കൊണ്ടവർ നിന്നു... തന്റെ മുഖത്തൊടു ചേർന്നു വരുന്നവനെ തടയാനാവാതെ അവളിരുന്നുപോയി .... ചുണ്ടോടു ചുണ്ട് ചേർക്കാനായി പോയതും വെളിയിൽ വേണിയുടെ ശബ്ദം ഉയർന്നു


"പൊടി മോളെ.... നീ എഴുന്നേറ്റില്ലേ ഇതുവരെ...  ഏട്ടാ വാതിലു തുറന്നെ"


അവനൊരു ഞെട്ടലോടെ അവളെ നോക്കി... അവളും അവനെ നോക്കി നിക്കുവായിരുന്നു... ഹരിയിൽ ഒരു കള്ള ചിരി വിരിഞ്ഞു... തന്നെ മിഴിച്ചു നോക്കുന്നവളുടെ രണ്ടു കവിളിലും അവൻ അമർത്തി ചുംബിച്ചു.... 

അവളൊന്നു ഞെട്ടി


"ചെല്ല് പോയി കുളിച്ചിട്ടു വാ പൊടിമോളെ"


അവനൊരു പ്രേത്യേക താളത്തിൽ അവളോട്‌ പറഞ്ഞു


"എന്താ..."


"ഈ പെണ്ണ്.."


ചിരിയോടെ പിറുപിറുത്തു കൊണ്ടവൻ അവളെ കയ്യിലായി എടുത്തു ബാത്റൂമിൽ കൊണ്ട് നിർത്തി... വാ പൊളിച്ചു നിക്കുന്നവളെ നോക്കി ഒരു കണ്ണിറുക്കി കാണിച്ചു അവൻ പുറത്തേക്കിറങ്ങി.... ഒന്നു ഞെട്ടി എങ്കിലും അവളിലും ഒരു ചിരി വിരിഞ്ഞിരുന്നു


🌹🌹🌹🌹🌹🌹🌹🌹🌹🌹🌹


പതിവില്ലാതെ കണ്ണാടി നോക്കി ഒരുങ്ങുന്നവനെ വേണി ഒരു സംശയത്തോടെ നോക്കി


"ഏട്ടനിതെങ്ങോട്ട് പോവാ പാടത്തോട്ട് തന്നെ അല്ലെ"


"അതേ അല്ലാതെ ഈ നേരത്ത് ഞാൻ എവിടെ പോവാനാ"


"അല്ല പതിവില്ലാത്ത ഒരുക്കം കണ്ടു ചോദിച്ചതാ"


അവനൊന്നു പതറിയെങ്കിലും ഗൗരവത്തിൽ തന്നെ നിന്നു 


"ഇത്ര അഭിനയം വേണ്ടട്ടോ കല്യാണ തലേന്നുള്ള കരച്ചിൽ ഞാനും കണ്ടതാ"


ഇത്തവണ ശരിക്കും അവനൊന്നു ഞെട്ടി... എല്ലാരും എല്ലാം അറിഞ്ഞു എന്നവനു മനസിലായി.... കുടിക്കാൻ തോന്നിയ നിമിഷത്തെ അവൻ സ്വയം പഴിച്ചു


"പൊടിമോളോട് പറയട്ടെ ഞാൻ"


"അയ്യോ എന്റെ പൊന്നല്ലെടി പറയല്ലേ pls"


അവളൊന്നു ചിരിച്ചു പിന്നെ ഇല്ലെന്നു തലയാട്ടി


"ഏട്ടൻ പറഞ്ഞു വേണം അവൾ എല്ലാം അറിയാൻ ഞാനായിട്ട് സസ്പെൻസ് കളയുന്നില്ല... പിന്നെ അവളു ഇന്നലെ ഒത്തിരി വിഷമിച്ച കിടന്നേ"


"എന്തിനു"


"ഞാൻ ഏട്ടന്റെ മുറിയിൽ കിടക്കാൻ ചെല്ലാൻ പറഞ്ഞപ്പോൾ.. കണ്ണൊക്കെ നിറച്ചു എന്നോട് പറയാ ഏട്ടനു അവളെ ഇഷ്ടാവില്ല തനുചേച്ചിയെ കല്യാണം കഴിക്കാൻ കൊതിച്ചിട്ട് എന്നെ നിവർത്തികേടുകൊണ്ട് താലി കെട്ടിയതല്ലേ അതോണ്ട് എന്നെ വെറുപ്പാകും എന്നെല്ലാം... ഞാൻ എന്തു പറഞ്ഞിട്ടും സമ്മതിച്ചില്ല പിന്നെ കരുതി എന്റെ കൂടെ ഉറങ്ങിക്കോട്ടേ എന്നു... അവളുടെ മനസ്സിൽ ഇതൊക്കെയാ ഉള്ളെ...  ഏട്ടൻ വേഗം എല്ലാം ക്ലിയർ ആക്കിക്കോ... പിന്നെ അവളു വരുമ്പോ ചായ കുടിക്കാൻ താഴോട്ടു വാട്ടോ രണ്ടാളും.... ഞാൻ അമ്മേന്റെ അടുത്തേക്ക് ചെല്ലട്ടെ....."



അവനൊരു ചിരിയോടെ തലയാട്ടി കാണിച്ചു...


'എന്റെ കുഞ്ഞേ നിനക്കു എങ്ങനെ തോന്നി ഞാൻ ആ ശവത്തിനെ കെട്ടാൻ കൊതിച്ചിരിക്കുവാണെന്നു.... നിനക്ക് പകരം എന്നൊന്ന് എന്റെ ജീവിതത്തിൽ ഇല്ല ഗൗരി....... അതുകൊണ്ടാണല്ലോ ആ പെണ്ണിനെ ഓരോന്നു പറഞ്ഞു ഇളക്കി ഈ കല്യാണം മുടക്കിയെ..... പക്ഷെ ഒരിക്കൽ പോലും അവളു നിന്റെ കാര്യം പറയും എന്നു ഞാൻ പ്രതീക്ഷിച്ചിരുന്നില്ല...'


അവൻ മനസിലായി ചിന്തിച്ചു


വിവാഹം നിശ്ചയിച്ച തനു വിളിക്കുമ്പോഴെല്ലാം മാക്സിമം അവളെ വെറുപ്പിച്ചു സംസാരിക്കുമായിരുന്നു അവളു തന്നെ ഈ കല്യാണം വേണ്ട എന്നു വയ്ക്കുന്ന അവസ്ഥയിൽ എത്തിച്ചിരുന്നു... അവൻ പക്ഷെ കല്യാണം തലേന്ന് എല്ലാ പ്രതീക്ഷകളും കൈവിട്ടു പോയിരുന്നു ഒന്നും ചെയ്യാനാവാതെ ഇരിക്കുമ്പോഴാണ് അവൾ ഈ കല്യാണം മുടക്കുന്നതും ഗൗരി അവനു സ്വന്തമാകുന്നതും


🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹


കുളി കഴിഞ്ഞു എന്തു ഡ്രെസ്സിടും എന്നു ആലോചിച്ചു നിക്കുവാണ്‌ ഗൗരി ഒന്നും എടുക്കാനുള്ള സമയം തന്നില്ലല്ലോ...തൂക്കിയെടുത്തു ഇവിടെ കൊണ്ടുവന്നു ഇട്ടു പോയില്ലേ


ഒടുക്കം കയിലുള്ള ടർക്കിയും ഉടുത്തു അതിനു മുകളിലായി ഹരി ബാത്റൂമിൽ വച്ചു പോയ black t ഷർട്ടും എടുത്തിട്ടു എല്ലാം ഒന്നു കൂടി നോക്കി ഉറപ്പു വരുത്തി ഡോർ തുറന്നു പുറത്തേക്കിറങ്ങി...


ബാത്രൂം ഡോർ തുറന്നടയുന്ന ശബ്ദം കേട്ടതും ബെഡിൽ ഫോണിൽ നോക്കി കൊണ്ടിരുന്ന ഹരി മുഖമുയർത്തി നോക്കി..

ഹരിയെ മുന്നിൽ കണ്ടതും അവൾ ഒന്നു ഇളിച്ചു കാണിച്ചു


"Sorry ഹരിയേട്ടാ എനിക്കു വേറെ ഡ്രെസ്സൊന്നും ഇല്ല ഇനി താഴെ ചെന്ന് വേണിയുടെ എടുത്തിടണം"


തല തുടച്ച ടവൽ ജനൽ കമ്പിയിലായി വിരിച്ചു കൊണ്ടവൾ പറഞ്ഞു...  അവന്റെ മറുപടി ഒന്നും കേൾക്കാതെ വന്നതും പെണ്ണൊന്നു തിരിഞ്ഞു നോക്കി.. തന്നെ ഇമ ചിമ്മാതെ നോക്കുന്നവനെ കണ്ടതും അവളൊന്നു വിറച്ചു.... അവന്റെ കണ്ണിലെ ഭാവം അവളിൽ പുതിയ എന്തെല്ലാമോ വികാരങ്ങൾ നിറക്കുന്നത് അവളറിയുന്നുണ്ടായിരുന്നു... നെഞ്ചിലെന്തോ വന്നു ഇടിച്ചു നിൽക്കുന്നത് പോലെ.... തന്നിലേക്ക് നടന്നടുക്കുന്നവനെ കൂടി കണ്ടതും അവളുടെ കൈകൾ ഉടുത്തിരുന്ന ടർക്കിയിൽ മുറുകി കൊണ്ടിരുന്നു... അവൻ മറ്റേതോ ലോകത്തായിരുന്നു  ഈറനോടെ മുന്നിൽ നിക്കുന്നവളെ കാണും തോറും സ്വയം നഷ്ടപെടുന്നതു പോലെ.... മുട്ടുവരെ  മറഞ്ഞിരിക്കുന്ന ഇളം റോസു നിറമുള്ള ടർക്കിയുടെ നിറം തന്നെ ആണവളുടെ കാലുകൾക്കും.... കാലിലെ സ്വർണ കൊലുസ്സിന് പോലും ഇത്രയും ഭംഗി അവളുടെ കാലിലായത് കൊണ്ടാണെന്നു തോന്നും... തന്റെ t ഷർട്ട്‌ അവൾക്ക് ഒരുപാട് ലൂസാണ് അതിനു പുറത്തേക്കു വീണുകിടക്കുന്ന തന്റെ പേരിലെ താലി കാണെ അവന്റെ ഉള്ളമൊന്നു കുളിർന്നു.... വിറക്കുന്ന ചുവന്ന ചുണ്ടും പിടക്കുന്ന മിഴികളിൽ പീലികളിലായി തങ്ങി നിൽക്കുന്ന വെള്ളത്തുള്ളികളും എല്ലാം വല്ലാത്തൊരു വശ്യത അവൾക്കു നൽകുന്നുണ്ടായിരുന്നു


"ഗൗരി....."


കാതിലായി ചുണ്ടു ചേർത്തവൻ വിളിച്ചതും അവളവന്റെ നഗ്നമായ നെഞ്ചിൽ വിരലുകൾ അമർത്തി ഒന്നു വിറച്ചു... അവനിലെ പ്രണയത്തെ ആളികത്തിക്കാൻ അവളുടെ ആ പ്രവർത്തി മാത്രം മതിയായിരുന്നു.... മുന്നിൽ നിക്കുന്നവളെ വാരിപ്പുണർന്നു മുഖംമാകെ  ചുംബിക്കുമ്പോൾ അവന്റെ കണ്ണുകൾ രണ്ടും അറിയാതെ നിറഞ്ഞു.... ഒരിക്കലും നടക്കുമെന്ന് കരുതിയതല്ല ഇതൊന്നും.... അർഹത ഉണ്ടെന്ന് തോന്നിയിരുന്നല്ല ആ ചിന്തയിൽ മനസിലൊളിപ്പിച്ചു വച്ച തന്റെ ജീവനാണവൾ... വാക്കുകൾ പോരായിരുന്നു അവന്റെ പ്രണയം അവളെ അറിയിക്കാൻ...


തനിക്കു സംഭവിക്കുന്നത് അവളും അറിയുന്നുണ്ടായിരുന്നില്ല.... അവനെ എതിർക്കാനോ അടർത്തി മാറ്റാനോ അവൾക്കും പറ്റുന്നുണ്ടായിരുന്നില്ല ഒരുപക്ഷെ കഴുത്തിൽ കിടക്കുന്ന താലിയുടെ ശക്തി അത്രത്തോളം ഉണ്ടായിരിക്കും....

കുറച്ചു സമയം അവളെ ചേർത്തു പിടിച്ചു നിന്ന ശേഷം അവൻ അവളിൽ നിന്നും അകന്നു... 

അവന്റെ നിറഞ്ഞ കണ്ണുകൾ കണ്ടതും അവളോരാധിയോടെ അതു തുടച്ചു മാറ്റി


"എന്തിനാ കണ്ണു നിറച്ചേ ഹരിയേട്ടാ"


അവനൊന്നു ചിരിച്ചു


"സന്തോഷം കൊണ്ട്"


അവളൊരു സംശയത്തോടെ അവനെ നോക്കി


"എന്റെ പ്രണയം എനിക്കു സ്വന്തമായ സന്തോഷം"


അത്രയും പറഞ്ഞവൻ പുറത്തേക്ക് നടന്നു

അവളൊരു ഞെട്ടലോടെ അവൻ പോയ വഴിനോക്കി നിന്നു


🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹



നിറഞ്ഞൊഴുകുന്ന കണ്ണുകൾ തുടച്ചു പോലും നീക്കാതെ അവൻ അവളുടെ ചിത്രത്തിലേക്കു നോക്കി കിടന്നു.....

എന്റെ പ്രണയം ഞാൻ പോലും അറിയാതെ മറ്റൊരാൾക്ക്‌ സ്വന്തമായിരിക്കുന്നു അതും തന്റെ ശത്രുവിനു തന്നെ.....


അനന്തു ഒരു വേദനയോടെ ഓർത്തു.... പഠിക്കുന്ന സമയം മുതൽ ഉള്ള വഴക്കാണ് ഹരിയുമായിട്ട് കോളേജിലെ രണ്ടു ഹീറോസ്..... പെൺകുട്ടികളുടെ ആരാധന പാത്രമായിരുന്നു ഇരുവരും.... എന്നാ രണ്ടുപേരുടെ ഉള്ളിലും പച്ചക്കുത്തപെട്ട മുഖം അവളുടേതായിരുന്നു ഗൗരി......


'ഞാൻ ഇവിടെ ഉണ്ടായിരുന്നെങ്കിൽ ഒരിക്കലും സമ്മതിക്കില്ലായിരുന്നു പെണ്ണെ... ആർക്കോ വേണ്ടി നീ...'


എല്ലാരോടും ദേഷ്യം തോന്നി അവനു..... വാക്കു പാലിക്കാൻ അവളെ ഉപയോഗിച്ച പോലെ തോന്നി....


"ഇല്ല ഹരി അങ്ങനെ നിനക്ക് വിട്ടു നൽകാനാവില്ല എനിക്കു.... മറ്റാരും ഇല്ലെനിക്ക് അച്ഛനോ അമ്മയോ കൂടിപ്പിറപ്പോ ആരും ഇല്ല.... ആരും വേണം എന്നും തോന്നിയിട്ടില്ല ആകെ മോഹിച്ച സ്നേഹം അതവളാണ് എന്റെ ഗൗരി.... അത്ര എളുപ്പം ഒന്നും മറക്കാനാവില്ല എനിക്കു.... സ്വന്തമാക്കിയിരിക്കും ഞാൻ അവളെ'"


പ്രണയത്താൽ അവന്റെ കണ്ണുകളും മൂടപ്പെട്ടിരുന്നു....


🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹


"വല്യേട്ട...."


"എന്താ സുമിത്രെ"


"പൊടിമോളെയും ഹരിയെയും വിരുന്നിനു വിളികണ്ടെ നമുക്ക്'"


"വേണം ഇപ്പൊ വേണ്ട ഞാൻ ഒരാഴ്ച ഇവിടെ ഉണ്ടാവില്ല അത്യാവശ്യമായി ചെന്നൈ വരെ ഒന്നു പോണം പോയി വന്നിട്ടു രണ്ടു പേരെയും വിളിക്കണം"



വിശ്വൻ ഒരു ചിരിയോടെ പറഞ്ഞു



"നീ മോളെ വിളിച്ചിരുന്നോ എഴുന്നേൽക്കാൻ മടിച്ചിയാ... ലച്ചുവിന്റെ അടുത്തയോണ്ട ഒരു സമാധാനം"


"കാലത്ത് ഞാൻ വിളിച്ചെഴുന്നേൽപ്പിച്ചതാ"


അവരോരു ചിരിയോടെ പറഞ്ഞു


"ദേവൻ പോയോ"


"ഇല്ല ഇപ്പൊ ഇറങ്ങും..."



🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹



ഏതോ ലോകത്തെന്ന പോലെ നിക്കുന്ന ഗൗരിയെ വേണി ഒരു സംശയത്തോടെ നോക്കി


"പൊടിമോളെ....."


ശക്തിയായി ഒന്നു കുലുക്കികൊണ്ട് വീണ്ടും വിളിച്ചപ്പോഴാണ് ഗൗരി സ്വപ്നലോകത്തുന്നു പുറത്തു വന്നത്


"ഏഹ്... എന്താ"


"നീ ഏതു ലോകത്ത പെണ്ണെ എത്ര നേരായി വിളിക്കുന്നു.... നിന്നെ അമ്മ വിളിക്കുന്നുണ്ട് അമ്പലത്തിൽ പോണ്ടേ സെറ്റ് ഉടുപ്പിച്ചു തരാനാ നീ വാ.... അല്ല ഇതെന്ത് കോലവ പൊടി നല്ല ചെലുണ്ട് കാണാൻ"


"പോടീ...പോടീ എനിക്കിടാൻ വേറെ ഒന്നും ആ റൂമിൽ ഇല്ലായിരുന്നു അതാ"


വേണി കളിയാക്കിയതും പെണ്ണ് വീണ്ടും on ആയി....


🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹


Maroon കളർ ഷർട്ടും അതെ കരയുള്ള മുണ്ടും ഉടുത്തു ചുള്ളനായി നിൽപ്പാണ് ഹരി.... ഷർട്ടിന്റെ തുറന്നിട്ട ബട്ടനുള്ളിലൂടെ ഗൗരി അണിയിച്ച സ്വർണ്ണ  ചെയിൻ പുറത്തേക്കു കാണുന്നുണ്ട്.... വിരലിൽ അവളുടെ പേരെഴുതിയ മോതിരവും കയ്യിലായി സ്വർണത്തിന്റെ തന്നെ രുദ്രക്ഷം കെട്ടിയ ബ്രെസ്ലെറ്റും ആകെ മൊത്തം ഒരു തമ്പുരാൻ look... 


അമ്മയോടൊപ്പം ഇറങ്ങി വരുന്നവളെ അവൻ മിഴികൾ ചിമ്മാതെ നോക്കി മറൂൺ കരയുള്ള സെറ്റു സാരി ആണു വേഷം അതേ നിറമുള്ള ബ്ലൗസ്സിൽ കുഞ്ഞു കുഞ്ഞു സ്വർണ്ണ നിറമുള്ള മുത്തുകൾ പിടിപ്പിച്ചിട്ടുണ്ട് കഴുത്തിലും കാതിലും എല്ലാം പതിവുള്ളവ തന്നെ.... ഒരു രാജകുമാരിയായി  ജീവിക്കുന്നവൾ പേരിനു പോലും ആർഭടം കാണിക്കാറില്ല എന്നവൻ ഓർത്തു.... അല്ലെങ്കിലും പൊന്നുംകുടത്തിനു പൊട്ടിന്റെ ആവശ്യമില്ലല്ലോ... തലമുടി കുളിപ്പിന്നൽ കെട്ടി നിറയെ മുല്ലപൂവ് വച്ചിട്ടുണ്ട്... നെറുകയിൽ സിന്ദൂരചുവപ്പും നെറ്റിയിൽ കുഞ്ഞു ചുമന്ന പൊട്ടും കണ്ണുകൾ നന്നായി എഴുതിയിരിക്കുന്നു.... ആരു കണ്ടാലും കൊതിച്ചു പോവും.. അത്രമേൽ സുന്ദരി ആണവൾ


"ഏട്ടാ പൊടിമോളെ സൂക്ഷിച്ചു കൊണ്ടുപോണെ... ഇവളികോലത്തിൽ ഒന്നും നടക്കാത്തത് നന്നായി എന്റെ കണ്ണു തന്നെ ആദ്യം പറ്റിയേനെ..."


അവരു മൂന്നുപേരും ഒന്നു ചിരിച്ചു


"നീ കൂടി വാ പെണ്ണെ"


"എന്തിനു നിങ്ങൾ ഭാര്യയും ഭർത്താവും പോവുമ്പോൾ ഞാൻ എന്തിനാ കാട്ടുറുമ്പാവുന്നെ"


വേണിയൊരു ഇളിയോട് പറഞ്ഞു


"പിശാശ്...."


ഗൗരി അവളെ കുറുമ്പോടെ നോക്കി പറഞ്ഞു


"എന്നാ ഇനി വൈകണ്ട നട അടച്ചു പോവും രണ്ടാളും ചെല്ല്..."


"വാ"


ലച്ചുമ്മ പറഞ്ഞതും അവളെ ഒന്നു നോക്കി പറഞ്ഞു കൊണ്ടു ഹരി പുറത്തേക്കിറങ്ങി


🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹


പാടത്തിനു നടുവിലൂടെ ആണു ക്ഷേത്രത്തിലേക്കുള്ള വഴി...  സാരി ഉടുത്തു ശീലം ഇല്ലാത്തോണ്ടും height ബാലൻസ് ചെയ്യാനായി high ഹീൽസ് ഇട്ടതു കൊണ്ടും ഗൗരിക്ക് നടക്കാൻ പറ്റുന്നുണ്ടായിരുന്നില്ല...  രാവിലെ നടന്നതെല്ലാം ആലോചിക്കുമ്പോൾ ഹരിയെ വിളിക്കാൻ പോയിട്ട് ഒന്നു നോക്കാൻ പോലും നാണം ആണു പെണ്ണിന്.... ഒടുക്കം വീണു പോകും എന്നുറപ്പായപ്പോ അവനെ വിളിക്കാൻ തീരുമാനിച്ചു


'ഹരിയേട്ടാ....."


അവളുടെ വിളി കേട്ടപ്പോൾ അവനത്രമേൽ സന്തോഷത്തോടെ തിരിഞ്ഞു നോക്കി....  അവനു മനസിലായിരുന്നു അവൾക്കു നടക്കാൻ ബുദ്ധിമുട്ട് ഉണ്ടെന്നു എന്നാലും അവളായി പറയട്ടെ എന്നു കരുതി മിണ്ടാതെ നടന്നതായിരുന്നു...



"എന്താ...."


ഒന്നും മനസിലാവാത്ത പോലെ ആയിരുന്നു അവന്റെ ചോദ്യം


"എനിക്കു നടക്കാൻ പറ്റുന്നില്ല"


അവനവളേ ഒന്നു നോക്കി പിന്നെ മുണ്ട് മടക്കി കുത്തി ഇരുകയ്യിലുമായി അവളെ വാരി എടുത്തു നടന്നു... ആദ്യം ഒന്നു ഞെട്ടിയെങ്കിലും അവളൊരു ചിരിയോടെ അവനോടു ചേർന്നു നിന്നു... അവനിലും നിറഞ്ഞ പുഞ്ചിരി ആയിരുന്നു....


🌹🌹🌹🌹🌹🌹🌹🌹🌹🌹🌹


തുടരും.....

To Top