ശ്രീഹരിയുടെ കല്യാണം വേഗം നോക്കണം. ഈ കാര്യത്തിനൊരു തീരുമാനം ഉണ്ടായിട്ട് മതി...

Valappottukal



രചന: sreeraj lohithakshan (Chozhan)


വണ്ടിപണിക്കാരൻ


അന്നും പതിവ് പോലെ ചായക്കടയുടെ മുൻ ബഞ്ചിലിരുന്ന്  ശ്രീഹരി  ചായ കുടിക്കുമ്പോഴാണ്  ബ്രോക്കർ നാരയണേട്ടൻ  ആ വഴി വന്നത്.  ദാസാ  ഒരു സ്ട്രോങ്ങ് കട്ടൻ  ഇങ്ങെടുത്തോ,


നാരയണേട്ടൻ്റെ സന്തോഷത്തോടെയുള്ള വാക്കുകൾ കേട്ട് ദാസൻ ആശ്ചര്യത്തോടെ ചോദിച്ചു.


ഇന്നെന്താ  നാരയണേട്ടാ  വല്ല ചാകര കോൾ ഒത്ത് വന്നിട്ടുണ്ടോ,, അല്ലാതെ ഇങ്ങനെ ഒരു പതിവ് ഇല്ലല്ലോ


അത് കേട്ട നാരയണേട്ടൻ  ഷർട്ടിനു പിന്നിലൂടെ കയ്യിറക്കി  കോളർ ഒന്ന് വലിച്ചിട്ട്   അൽപം ഗമയോടെ ശ്രീ ഹരിയെ നോക്കി ഒരു  വഷളൻ ചിരിയോടെ പറഞ്ഞ് തുടങ്ങി,  ആ,,,, നല്ലൊരു കോളൊത്ത്   വന്നിട്ടുണ്ട്,  പയ്യൻ ഗവൺമെൻ് ജോലിയാ,,, അഞ്ചക്ക ശമ്പളക്കാരൻ, നമ്മുടെ നാട്ടിലെ പെൺപിള്ളേർക്ക് പോലും  നാട്ടിലുള്ളവരെ വേണ്ട,.

 പട്ടണത്തിലെ പിള്ളേരെ മതി,, മേലനങ്ങി ജോലി എടുക്കുന്നവരെയൊന്നും അവർക്ക്  ചിന്തിക്കാൻ പോലും പറ്റില്ലത്രേ, 


 അവർ ചിന്തിക്കുമ്പോൾ അവരുടെ പിന്നീടുള്ള ജീവിതത്തിൽ പിന്നീടുള്ള കാര്യങ്ങൾ ഇതൊക്കെ കണക്ക് കൂട്ടലുകൾ നടത്തിയാണ്  കല്യാണത്തിന് സമ്മതം മൂളുന്നത്. ചുരുക്കം പറഞ്ഞാൽ ഒരു അ റവ് മാട് കച്ചവടം തന്നെ


നാരയണേട്ടാ.. അത് അവർക്ക്  നാട്ടിൻ പുറത്തെ  ചെക്കൻമാരെ പറ്റി  അറിയാത്തോണ്ടാ. അല്ലെങ്കിലും പൊട്ടക്കിണറ്റിൽ കിടക്കുന്ന തവളകൾക്ക് പുറം  ലോകത്തെ പറ്റി അറിയില്ലല്ലോ, നാട്ടിൻ പുറത്ത് വളർന്നതാണെങ്കിലും    സിറ്റിയിലൊക്കെ പഠിക്കാൻ ചെന്ന് പെട്ടാൽ. ഇവളുമാരുടെയൊക്കെ  ലെവൽ തന്നെ മാറി പോകും, .  അതൊക്കെ പോട്ടേന്ന്  വക്കാം  ,, കുടുബത്ത് ജീവിക്കാൻ വകയിലെങ്കിലും  ആർഭാടത്തിനും അഹങ്കാരത്തിനും യാതൊരു ക്ഷാമവുമില്ല,


തൻ്റെ മനസിലെ  വിഷമതകളെല്ലാം  ശ്രീ  ഹരി ആ. വാക്കുകളിലൂടെ   പറഞ്ഞ് ഒതുക്കി .നിൽക്കുന്ന  നിമിഷത്തിൽ അപ്രതീക്ഷിതമായാണ്  ചായക്കടക്ക്  മുൻപിൽ ഒരു  യമഹ ബൈക്ക് വന്ന്  നിന്നത്,


നടേശന് നൂറ് ആയുസാ,,   തൻ്റെ കല്യാണക്കാര്യം പറഞ്ഞ് നാക്കെടുത്തതേയുള്ളു. അപ്പോഴേക്കും  മുൻപിൽ എത്തിയല്ലോ, താൻ . സാഹചര്യങ്ങൾ ഒപ്പിച്ച് അത്രയും പറഞ്ഞ്  നടേശനെ പുകഴ്ത്താനും  നാരയണേട്ടൻ മറന്നില്ല , 


  ഓ,, അതൊക്കെ നിങ്ങൾ ബ്രോക്കർമാരുടെ സ്ഥിരം  കലാപരിപാടിയല്ലേ,  കൊക്കെത്ര കുളം കണ്ടതാ നാരയണേട്ടാ,  അത് കൊണ്ട് നമുക്ക് നേരേ വാ നേരെ പോ അത് മതി,   അപ്പോ ഇനി എങ്ങനെയാ കാര്യങ്ങൾ എന്ന് ചോദിച്ച്  റെയ് ബാൻഗ്ലാസ് ഊരി മാറ്റി തിരിഞ്ഞ് നോക്കിയപ്പോഴാണ്  താൻ ഒരിക്കലും പ്രതീക്ഷിക്കാത്ത മുഖം തനിക്ക് നേരെ കാണുന്നത്  ,ഇതൊന്നും ശ്രദ്ധിക്കാതെ   ശ്രീഹരി തൻ്റെ കയ്യിൽ ഇരുന്ന കട്ടൻ      ആഞ്ഞൊറ്റ വലിക്ക് കുടിച്ച്  തീർത്തു,.


ദാസേട്ടാ. ഈയാഴ്ചത്തെ  പറ്റ് കാശ്  മേശയിൽ വച്ചിട്ടുണ്ട്  ,  ഇനി  അങ്ങോട്ടുമില്ല ഇങ്ങോട്ടുമില്ല.  എന്ന ആ പരുക്കൻ ശബ്ദത്തിൻ്റെ ഉടമയെ താൻ തിരിച്ചറിഞ്ഞിരിക്കുന്നു,, വർഷങ്ങൾക്ക് ശേഷം   കാശ് മേശയിൽ വെച്ച്  തിരിച്ച് പോകാൻ ഒരുങ്ങുന്ന ശ്രീ ഹരിയെ കണ്ടതും  നടേശൻ'  അയാളുടെ   മാർഗമധ്യേ നിന്നതും ഒരേ നിമിഷത്തിലായിരുന്നു.  രണ്ട് പേരുടേയും  കണ്ണുകൾ പരസ്പരം ഉടക്കി,.  എടോ ശ്രീ ഹരി  തനിക്ക് എന്നെ ഓർമ്മയുണ്ടോ , ഒന്നാലോചിച്ച് നോക്കടോ. പ്രാരാബ്ധങ്ങൾക്കിടയിൽ  പല ബന്ധങ്ങളും മറന്ന് തുടങ്ങിയിരിക്കുന്നു .  വയസായ അമ്മ .അഛൻ അവരുടെ കാര്യങ്ങൾ ,പിന്നെ ജോലി ഇതിനിടയിൽ നമുക്കെവിടെ നിന്നാ മാഷേ ഇതിനൊക്കെ സമയം .  അത് കൊണ്ട് സ്വയം   തന്നെ ഒന്ന് പരിചയപ്പെടുത്തുന്നതാ നല്ലത്.


ഇതെല്ലാം കൺമുന്നിൽ കണ്ട് അൽഭുതപ്പെട്ട് നിന്ന. നാരായണേട്ടൻ  നിങ്ങൾ അപ്പോ നേരത്തെ അറിയോ,.

ചേട്ടൻ  പേടിക്കണ്ട. ചേട്ടൻ്റെ  കഞ്ഞിയിൽ തൽക്കാലം  ഞാൻ പാറ്റയിടില്ല.  നാരായണേട്ടൻ  ഒന്ന് സമാധാനമായിരിക്ക്. ഞങ്ങളൊന്ന്  സംസാരിക്കട്ടെ.


എന്തായാലും ഞാൻ  ഇത്രയും പറഞ്ഞ സ്ഥിതിക്ക്  ഒന്നൂടെ വിശദമായി പറയുന്ന നല്ലത്,  നമ്മൾ ഒരുമിച്ച്  ചാലക്കുടി ഐടി ഐ യിൽ. ഒരേ ബഞ്ചിൽ അത്രയും പറഞ്ഞ് തുടങ്ങിയപ്പോഴേക്കും  ശ്രീ ഹരിയുടെ മനസിൽ  തൻ്റെ ഉറ്റ സുഹൃത്തായ നടേശൻ്റെ  മുഖം മിന്നൽ  പോലെ ' തെളിഞ്ഞ് വന്നു.. നടേശാ   എന്തായാലും  നീയെന്നെ കണ്ടിട്ട് മിണ്ടാതെ പോയില്ലല്ലോ., അത് തന്നെ നിൻ്റെ മനസിൻ്റെ പുണ്യമാണ്. നീ  വല്യ. ജോലിയിലൊക്കെ എത്തിപ്പെട്ടല്ലോ  നടേശാ നന്നായി,.


 നമ്മുടെ കൂടെ പഠിച്ചവർ. പോലും പലരും പഠിച്ച മേഖലയിൽ അല്ല ജോലി ചെയ്യുന്നതെന്നാണ് വാസ്തവം ഇനി കഴിഞ്ഞത് ഓർത്തിരുന്നിട്ട് കാര്യമില്ല.  അല്ല.ഞാൻ ഒന്ന് ചോദിച്ചോട്ടെ. നമ്മൾ കണ്ടിട്ടിപ്പോ  ഏകദേശം  ഒരു പതിനൊന്ന് വർഷമായി കാണും . പിന്നെ നീയെന്താ ശ്രീ ഹരി പഠിച്ച ജോലിക്ക് തന്നെ ശ്രമിക്കാതിരുന്നത്.  


പഠിച്ച സർട്ടിഫിക്കറ്റുകളുമായി  പല വാതിലുകളും മുട്ടി നോക്കി, അതൊക്കെ മടുത്ത്  പഞ്ചാബിലേക്ക് പോകാൻ നിൽക്കുമ്പോഴാണ് മുൻപ് എപ്പോഴോ അയച്ച എൻ്റെ  ബയോഡറ്റ ഡിറ്റൈയ്ൽസ് കണ്ട്  ഒരു ബന്ധുവിൻ്റെ  ഫോൺ കോൾ,  എത്രയും പെട്ടെന്ന് തന്നെ പോകാനുള്ള കാര്യങ്ങൾ തയ്യാറാക്കിക്കോ   .ഇനി അധികം സമയമില്ല,   ഇതൊക്കെ കേട്ട  സന്തോഷത്തോടെ ട്രാവൽ ഏജൻസിയിൽ ചെന്ന്   ടിക്കറ്റ് എടുക്കാൻ  നിൽക്കുമ്പോഴാണ് യാദൃശ്ചികമായി ഒരു ഫോൺ കോൾ  വന്നത്. ആ ഫോൺ കോളിൽ തീർന്നു എൻ്റെ  പ്രതീക്ഷകളെല്ലാം, വീടും സ്ഥലവും  വേടിക്കുക എന്നത്  ഒരു പാഴ്  സ്വപ്നം മാത്രമായി മാറി.


അരിമണിക്ക് വകയില്ലാത്തവൻ പൊന്നിൻ തരി പോലും  ആഗ്രഹിക്കരുതെന്ന് അന്നെനിക്ക് മനസിലായി.. പിന്നീട്  ഒന്നും ചിന്തിക്കാൻ നിന്നില്ല.. എത്ര സങ്കടം വന്നാലും അതൊക്കെ നിമിഷങ്ങൾ കൊണ്ട് മാറ്റി ആശ്വാസം പകരുന്ന ഒരു  ആൽത്തറയും ആൽമരവുമുണ്ട്  വീടിനടുത്ത്   അതിനെ ' ലക്ഷ്യമാക്കി ഞാൻ നടന്നു. ആൽത്തറയിലിരുന്ന്  ഇനി എന്തിനും തയ്യാറായി മനസിനെ പാകപ്പെടുത്തിെയെടുക്കണമെന്ന്   ഉറച്ച തിരുമാനമെടുത്തു, എന്ത് തന്നെ ആയാലും  മെക്കാനിക്കൽ ജോലി  തന്നെ പഠിച്ചെടുക്കണമെന്ന് ഒരു  തിരുമാനമെടുത്തു. 


കരി ഓയിലും ഗ്രീസുമൊക്കെയായ എത്രയെത്ര ദിവസങ്ങൾ. രാത്രി വൈകി വീട്ടിൽ എത്താറുള്ള ദിവസങ്ങൾ,  ഒരു  കൈതൊഴിൽ  കൈമുതലായി പഠിച്ചെടുക്കണം എന്ന വാശിയോടെ തന്നെ  അവിടെ കൂടി.  ആശാൻ്റെ  ദേഷ്യവും തെറികളും കണ്ടും  കേട്ടും തയമ്പിച്ച എത്ര യെത്ര നാളുകൾ . അന്ന് ഞാൻ ഇതെല്ലാം സഹിച്ച്   നിന്നില്ലായിരുന്നുവെങ്കിൽ  ഇന്ന് കൈമുതലായി ഒരു ജോലി പോലും ഉണ്ടാകില്ലായിരുന്നു . പിന്നെ നാല് വർഷത്തോളം

ഖത്തറിൽ മെക്കാനിക്കലായി ജോലി ചെയ്യ്തു. ആര് ചോദിച്ചാലും ഗൾഫിൽ ആയിരുന്നു എന്ന്   മാത്രം പറയാം, സമ്പാദ്യങ്ങളൊന്നുമില്ല, ആകാശത്തിലെ പറവകളെ പോലെ വിതക്കുന്നുമില്ല കൊയ്യുന്നുമില്ല .


കഴിഞ്ഞത് കഴിഞ്ഞു, ഇനി അതൊന്നും ആലോചിച്ച് സമയം കളഞ്ഞിട്ട് യാതൊരു കാര്യവുമില്ല,. . നാരയണേട്ടാ  ഇനി ശ്രീഹരിയുടെ കല്യാണം  വേഗം നോക്കണം. ഈ കാര്യത്തിനൊരു തീരുമാനം ഉണ്ടായിട്ട് മതി  എൻ്റെ കല്യാണം ,  ജീവിതത്തിന് ഒരു അർഥം ഉണ്ടാകണമെങ്കിൽ  വിവാഹം .കുട്ടികൾ ഒക്കെ വേണം  ഇതൊന്നുമില്ലെങ്കിൽ പിന്നെ നമ്മുടെ ജീവിതത്തിന് എന്ത് അർഥമാണുള്ളത് .ശ്രീ ഹരിയേ.. 


നടേശാ നീ പറയുന്നതിലും കാര്യമുണ്ട്, .പക്ഷേ ഇപ്പോഴും എൻ്റെ  ജീവിതം ഒന്ന് പച്ച പിടിച്ചിട്ടില്ല,.  നാളെ ഒരു പെൺകുട്ടി കുടുംബത്ത് വന്ന് കേറിയാൽ. അവൾക്ക്  ഒരിക്കലും തെറ്റ് പറ്റിയെന്ന് തോന്നരുത്. 


അത് കേട്ട നാരയണേട്ടൻ.  ഒന്നിലെങ്കിലും ഇത്രയൊക്കെ പഠിച്ചതലേ  നീയ്. അതൊക്കെ  പറഞ്ഞ്  വളച്ചെടുത്താൽ. ഏത് പെണ്ണിൻ്റെ വീട്ടുകാരാ വീഴാത്തത്,     പറയാൻ. നല്ല സുഖായിരിക്കും  അത് കേൾക്കുന്നവർക്കും  ഞാൻ പഠിച്ചെന്ന്  പറഞ്ഞിരുന്നാൽ. വീട്ടിൽ അരി വേവില്ല,. അതിന് ഞാൻ തന്നെ പണിയെടുക്കണം. അദ്വാനിച്ച് കിട്ടുന്ന കാശിൻ്റെ വിയർപ്പിനുള്ള ഒരു സുഖമുണ്ടല്ലോ  അത് അനുഭവിച്ച് തന്നെ അറിയണം, ഞങ്ങളെ പോലെ കുടുബം നോക്കാൻ കഷ്ടപ്പെടുന്ന  ആൺകുട്ടികളൊക്കെ ഒന്ന് പച്ച പിടിച്ചു കാണണമെങ്കിൽ  മുപ്പത് വയസിന് ശേഷം  നോക്കിയാ മതി   .അപ്പോഴേക്കും  നമ്മളൊക്കെ  സട കൊഴിഞ്ഞ സിംഹമായി  കാണും.  പിന്നെ  പെണ്ണ് വീട്ടുകാർ ജാതകവും   ലസാഗുവും  പ്രായവുമൊക്കെ നോക്കി വരുമ്പോ  ഏകദേശം നമ്മളൊക്കെ നാട്ടുകാർക്ക് പരിഹസിക്കാൻ മാത്രമായ ഒരു ഹാസ്യ കഥാപാത്രമായി കാണും.


 ഇതെല്ലാം കേട്ട് മറ്റേതോ ലോകത്തിലേക്ക് ചിന്തയിലാണ്ടിരിക്കുന്ന രണ്ട് പേരുടെ ചിന്തയും ഒന്ന് തന്നെ  ആയിരുന്നു. 

ഇനി ഇവനെ പോലുള്ളവർക്ക് പെണ്ണ് കിട്ടോ,?  എന്നത് ഒരു ചോദ്യചിഹ്നമായി മാത്രം ബാക്കി  നിന്നു.എല്ലാത്തിനും  ആശ്വാസവാക്കായി  അൽപ നേരമെങ്കിലും കൂടെ ഉണ്ടായിരുന്നത്  നടേശനാണ്  നിഷ്കളങ്കനായ .നടേശൻ്റെ ചില പ്രവൃത്തികൾ കണ്ടപ്പോൾ  ഒരു  നിമിഷം  അവൻ എൻ്റെ അനിയനാണെന്ന്  തോന്നിപോയി ,..നമുക്ക് സ്വന്തമെന്ന് തോന്നുന്ന പലരും നമ്മളെ വേണ്ടാന്ന് വയ്ക്കുമ്പോൾ നടേശനെ പോലുള്ള  സുഹൃത്തുക്കൾ ജീവിതത്തിൽ എന്നും ഒരാശ്വാസമാണ്‌... ലൈക്ക് കമന്റ് ചെയ്യണേ...

To Top