രചന: ആയിഷ ഫാത്തിമ
അമ്മച്ചി.. എനിക്ക് ദോശ വേണ്ട ചപ്പാത്തി മതി...
"ഇന്നലെ യും ദോശ തന്നെ അല്ലെ ണ്ടാക്കിയെ..
എനിക്ക് വേണ്ട"
നീയെന്താ എന്നും രാത്രി ചപ്പാത്തി കഴിച്ച് വല്ല ഡയറ്റും ചെയ്യാനാണോ? അതും എല്ലും തോലുമായിരിക്കുന്ന നീ...
"എന്ത് പറഞ്ഞാലും ഞാൻ ദോശ കഴിക്കില്ല..."
ആഹാ.. അത്രക്കായോ... ന്നാ ന്റെ പൊന്ന് മോൻ
കഴിക്കണ്ട... പോയി കിടന്നു ഉറങ്ങിക്കോ... ഇങ്ങനെ വാശി കാണിച്ച ഉടനെ കിട്ടും ന്ന് കരുതേം വേണ്ട...
" ഉ മ്മാക്ക് ഇച്ചിരി ചപ്പാത്തി ണ്ടാക്കിയാൽ എന്താ.. "
ങേ.. ഉണ്ടാക്കാൻ മനസില്ല... ഇതും കൂടി കഴിക്കാൻ കിട്ടാത്ത എത്ര കുട്ടികൾ ഉണ്ടെന്നറിയോ... നിങ്ങൾ പറയുന്ന മുന്നേ മേശപ്പുറത്ത് എത്തുന്ന കൊണ്ടാ
ഭക്ഷണത്തിന്റെ വില മനസിലാവാത്തത്... ഇതെങ്കിലും കിട്ടുന്നുണ്ടല്ലോ ന്ന് ദൈവത്തിന് സ്തുതി പറയ്....
ഇനി എന്റെ മക്കൾ കഷ്ടപ്പാടൊക്കെ അറിഞ്ഞു വളർന്ന മതി... അല്ല പിന്നെ....
അവൻ കുഞ്ഞല്ലേ.. രണ്ടു ചപ്പാത്തി ണ്ടാക്കിയെന്ന് കരുതി നിന്റെ കൈയിലെ വള ഊരി പോവോ...
ആഹാ.. കൊച്ചു മോന് വക്കാലത്തുമായിട്ട് അമ്മച്ചി മ്മ എത്തിയല്ലോ...
ഇവന് ഇത്രയും ചെല്ലം കൊടുത്തു വഷളാക്കിയത് ഈ അമ്മയാ...
ഓ.. ഞാനൊന്നിനും ഇല്ലേ... നിങ്ങളായി നിങ്ങടെ പാടായി.. ഞാൻ പോണ്...
അതാ നല്ലത്...
നീ കഴിക്കുന്നുണ്ടോ ഇല്ലയോ....
"ഇല്ല "
Ok... മാവ് ഞാൻ ഫ്രിഡ്ജിൽ വക്കാൻ പോവ്വാ... അവസാനം ആയി ചോദിക്കുന്നു നിനക്ക് വേണ്ടല്ലോ...
വേണ്ട... വേണ്ട.... വേണ്ട...
Ok.. ഗുഡ് നൈറ്റ്....
സമയം പോകുന്തോറും കൊച്ചിന്റെ വയറ് ക ത്തി തുടങ്ങി... പോയി കിടന്നിട്ടാണെൽ ഉറങ്ങാനും
പറ്റുന്നില്ല... കുറെ നേരം കഴിഞ്ഞതും എന്റെ പിറകെ ഒരാൾ ഷാളിന്റെ തുമ്പും പിടിച്ചു വലിച്ചോണ്ട് നിക്കുന്നു...
മോന്റെ പാവം പോലുള്ള നിൽപ്പ് കണ്ടപ്പോൾ ഉള്ളിൽ ചിരി വന്നു.. പക്ഷേ പുറത്ത് കാണിച്ചില്ല..
" അമ്മാ.... അമ്മച്ചി.... ഉമ്മി ഒന്ന് നോക്ക്...
" ഉം... എന്താ സാർ ഉറങ്ങീലെ?
ഗൗരവം വിടാതെ തന്നെ ഞാൻ ചോദിച്ചു..
" ഉറക്കം വരുന്നില്ല "
ആഹാ... ന്നിട്ട്...
"ദോശ ഇരിപ്പുണ്ടോ കഴിക്കാൻ..."
ഇരിപ്പില്ല ദോശ പോയി കിടന്നു.. എന്തേ...
തമാശ വിട് മ്മാ... വിശന്നിട്ടു വയ്യ.. ദോശയെങ്കിൽ ദോശ... താ.. ഞാൻ കഴിക്കട്ടെ..
അങ്ങനെ വഴിക്ക് വാ...
നിന്നോട് ഞാൻ പതിനാറു തവണ ചോദിച്ചില്ലേ
ദോശ തരട്ടെ ദോശ തരട്ടെ ന്ന്... ഇന്നസെന്റ് ന്റെ
ഡയലോഗ് എടുത്തു കാച്ചി...
അധികം ഒന്നും പറയാൻ നിക്കാതെ മാവെടുത്തു ദോശ ണ്ടാക്കി കൊടുത്തു... വിശന്നു കഴിക്കുമ്പോൾ ആണ് ഏതൊരു ഭക്ഷണവും രുചി യായി തോന്നുന്നേ... മോൻ പതിവിലും ഒരെണ്ണം കൂടുതൽ
കഴിച്ചു...
കഴിച്ചു കഴിഞ്ഞ ശേഷം അവനെ അടുത്ത് ഇരുത്തി നെറുകയിൽ ഒരു അമ്മം കൊടുത്തിട്ട് പറഞ്ഞു..
ന്റെ കുട്ടിക്ക് അമ്മ നാളെ ചപ്പാത്തി ണ്ടാക്കി തരും ട്ടോ... ഏതൊരു കാര്യവും വാശി കാണിച്ചു നേടാൻ
നിക്കരുത്... അമ്മാക്ക് ചപ്പാത്തി ണ്ടാക്കാൻ മടി ഉണ്ടാഞ്ഞിട്ടല്ല.. പക്ഷേ നീ നിർബന്ധം കാണിച്ചത് കൊണ്ടാ ഞാൻ ചെയ്തു തരാത്തെ...
ആഗ്രഹിക്കുന്നതൊക്കെ ഉടനെ കിട്ടണം ന്ന് കരുതിയാൽ ജീവിതത്തിൽ ന്റെ മോൻ തോറ്റു പോകും..
അഹങ്കാരി ആവാനും സാധ്യത ണ്ട്...
ഇത് നിനക്കൊരു പാഠം ആയി ഇരിക്കട്ടെ...
" ഇല്ല മ്മാ.. ഇനി ഞാൻ വാശി കാണിക്കില്ല "
ഉറപ്പാണല്ലോ...
ഉറപ്പ്...
ന്നാ ന്റെ ചക്കര ഉറങ്ങിക്കോ...
ഉം.. അമ്മി ഒരു പാട്ട് പാട്...
" ഓമന തിങ്കൾ കിടാവോ... നല്ല -
കോമള താമര പൂവോ.... "
