ഹൃദസഖി തുടർക്കഥ ഭാഗം 29 വായിക്കൂ...

Valappottukal


രചന: രാഗേന്ദു ഇന്ദു


ആദ്യഭാഗങ്ങൾ മുതൽ വായിക്കാൻ മുകളിൽ ഹൃദസഖി എന്നു സെർച്ച് ചെയ്യുക...

        

    പിറ്റേന്നും പിറ്റേന്നുമായി മനാഫ് സർ അതിനെപ്പറ്റി ചോദിക്കാതെ വന്നപ്പോൾ അവൾ ഒന്ന് അതിശയിച്ചെങ്കിലും വൈശാഖ് പറഞ്ഞത് ഓർമ്മ വന്നപ്പോൾ സമാധാനമായി ഇരുന്നു..

ഗ്രാമീണമഹോത്സവം കഴിഞ്ഞാൽ അറിയാം പ്ലാൻ മാറ്റിയതിന്റെ റിസൾട്ട്‌ എന്നവൾ ഓർത്തു


ഒരു ദിവസം ദേവിക വാഷിംറൂമിൽ പോയി വരുമ്പോൾ വരുൺ ഇരിക്കുന്നുണ്ടായിരുന്നു അവളുടെ സിസ്റ്റത്തിന് മുൻപിൽ  എന്തോ ചെയ്തുകൊണ്ടിരിക്കുകയാണ്  അവന്റെ മുഖത്തു അത്ര തെളിച്ചം ഇല്ലാത്തത് അവൾ ശ്രെധിച്ചു, അവൻ ചെയ്യുന്ന വർക്ക്‌ കഴിഞ്ഞോട്ടെ എന്ന് കരുതി ദേവിക സോഫയിൽ പോയിരുന്നു


ആകാശും  പ്രവീണും രാജേഷും ഉണ്ട്  അവൾ ആകാശ് ഇരിക്കുന്നതിന്റെ സൈഡിലായി പോയിരുന്നു 

എല്ലാരും ഫോൺ നോക്കി ഇരിക്കുകയാണ്  ദേവിക ഒന്ന് മുരടനക്കി നോക്കി ആരും ശ്രെദ്ധിക്കുന്നില്ലന്ന് കണ്ടപ്പോൾ  ആകാശിന്റെ അടുത്തേക്ക് നീങ്ങാതെ  അവന്റെ ഫോണിലേക്ക് എത്തിവലിഞ്ഞു നോക്കി..

ഇത്രെയും കാര്യമായി എന്താ ചെയ്യുന്നേ എന്നറിയണമല്ലോ.....


കാര്യം കണ്ട ദേവിക മുഖം ചുളിച്ചു

അയ്യേ.....  ഗെയിം

അവൾ ദൂരം വീട്ടിരിക്കുകൊണ്ട് അവൻ ചെയ്യുന്നത് നോക്കി ഇരുന്നു

അവൾ കണ്ടോട്ടെ എന്നപോലെ ആകാശ് ഫോൺ താഴ്ത്തി വെച്ചുകൊടുത്തു ഇടയ്ക്കിടെ എന്തോ പിറുപിറുക്കുന്നെങ്കിലും എന്താണ് എന്ന് ദേവികയ്ക്ക് മനസിലായില്ല 

കുറച്ചു സമയം കഴിഞ്ഞതോടെ അവൾക്ക് മടുത്തു

വരുണാണെങ്കിൽ  അവളുടെ സീറ്റിൽ നിന്നും എണീറ്റുപോയിട്ടുമില്ല


ദേവിക വെറുതെ അവളുടെ ഫോൺ എടുത്തു സ്ക്രോൾ ചയ്തുകൊണ്ടിരുന്നു


നീ കൂടുന്നോ....


എന്തിനു... അവൾ അതിശയത്തോടെ ആകാശിനെ നോക്കി


കളിക്കാൻ   ഉണ്ടേൽ വാ...


അവൻ ഹെഡ്സെറ്റ് ന്റെ ഒരറ്റം അവൾക്കായി നൽകിക്കൊണ്ടാണ് പറഞ്ഞത്


ഫോൺ അവൾക്കു കാണുന്ന രീതിയിൽ പിടിച്ചുകൊടുത്തു


ഹെഡ്സെറ്റ് എന്തിനാണെന്ന് അവൾ ചിന്തിച്ചു എന്നാൽ അതിലൂടെ ഒഴുകി വന്ന വൈശാഖിന്റെ ശബ്ദം 

അവൾക്ക് അത്ഭുതം ആയിരുന്നു

എല്ലാരും കൂടി ആണോ കളിക്കുന്നെ. ഗെയിമിലെ ഓരോന്നും പറഞ്ഞു കൊടുക്കുന്ന ആകാശിനോടായി അവൾ ചോദിച്ചു 

അതെ... എവിടെ ഇരുന്നിട്ട് വേണേലും കളിക്കാം ഞങ്ങൾ താഴെ ഇരുന്ന് വൈശാഖ് ഇവിടിരുന്നിട്ടും ആണ് കളിക്കാറ് 


അമ്പട കള്ളാ വൈശാ..കുട്ടാ😃😃


അവൾ പറഞ്ഞത് വൈശാഖ് കേട്ടെന്ന് തോന്നുന്നു


അവിടുന്ന് അവന്റെ ചിരിയും

പിന്നാലെ വരുണിന്റെ ചീത്തയും കേട്ടപ്പോൾ എല്ലാരുടേം ശ്രെദ്ധ അവിടെക്കായി


ഹാ അവനു അടുത്തത് കിട്ടിയെന്ന് തോന്നുന്നു പ്രവീൺ പറഞ്ഞു 


വരുൺ ദേവികയുടെ സീറ്റിൽ നിന്നും എണീറ്റു പോകുന്നത് കണ്ടപ്പോൾ അവിടെക്ക് പോകാൻ എണീറ്റുകൊണ്ട് 

പ്രവീണിനോടായി ചോദിച്ചു


എന്ത്


ഓട്ടോകാർഡ്


ഓട്ടോകാർഡോ


അതെ ഒരു അബ്ദുറഹ്മാൻ

ഇത്രെയും ഡയൊക്കെ എന്താണാവോ വൈകുന്നത് കസ്റ്റമറുടെ അടുത്ത് ഇതൊന്നു പറഞ്ഞു പിടിച്ചു നിൽക്കാൻ പാട് ആണ് ആകാശ് പറഞ്ഞു 


ചിലർ മാത്രേ ഉള്ളു  ആകാശ് പറഞ്ഞതിനെ പ്രവീൺ പിൻതാങ്ങി


അതിനെക്കുറിച്ചുള്ള ചർച്ച പൊടിപൊടിക്കുമ്പോഴും ദേവിക അബ്ദുറഹ്മാൻ എന്ന് കേട്ടതിന്റെ ഷോക്കിൽ ആയിരുന്നു അവൾ  വേഗം സിസ്റ്റത്തിന്റെ അടുത് എത്തി പ്ലാൻ ചെക്ക് ചെയ്തു


അന്ന് വരുണിനോട് തോന്നിയ ദേഷ്യത്തിൽ ഒന്നുരണ്ടു ഓട്ടോ കാർഡ് ചെയ്യാതെ മറ്റിവെച്ചിരുന്നു ഇന്നലെ അതെല്ലാം കൂടി തിരഞ്ഞുപിടിച്ചു ചെയ്തു ഇനീപ്പോ അതാവുമൊ 

അവൾക്കാകെ പേടി തോന്നി


പെന്റിങ് പ്ലാനിൽ ഉള്ള അബ്ദുറഹ്മാൻ എന്ന പേര് കണ്ടപ്പോൾ തന്നെ ദേവിക ക്യാബിൻ തുറന്ന് പുറത്തേക്ക് ഓടിയിരുന്നു. ഓൺലൈൻ ഗെയിമിൽലായിരുന്നവർ  അതറിഞ്ഞതും ഇല്ല


അവൾ ഡോർ തുറന്നു സ്റ്റൈർ ന്റെ അടുത്തേക്ക് ഓടി

വിളിക്കാൻ നോക്കുമ്പോയേക്കും കണ്ടു ആരോടോ സംസാരിച്ചു നടക്കുന്ന ലാലുവിനെ

പെട്ടന്ന് അവളുടെ കാലുകൾ പിടിച്ചു കെട്ടിയപോലെ നിന്നു ഒന്നാമതെ അവനെ കാണുമ്പോൾ ആകെ ഒരു പരവേശം ആണ് അതിനിടക്ക് പേടിയും ആവാൻ തുടങ്ങി


സർ ഞാൻ അതിന്റെ വർക്കിൽ തന്നെ ആയിരുന്നു കുറച്ചു ദിവസം എടുക്കുമെന്നാണ് ഇവർ പറയുന്നത് സർ ന്റെ ക്യാഷ് എവിടെയും പോവില്ല


അവന്റെ അടുത്തേക്ക് എത്തുന്നതിനനുസരിച്ചു സംസാരം ദേവികക്ക് മനസിലായി തുടങ്ങി...


ഇത് അതുതന്നെ ആണ് ദൈവമേ ഇന്നെന്നെ കൊല്ലും..... അവൾ സ്വയം പറഞ്ഞുകൊണ്ട്  അവനെ നോക്കി നിന്നു


ലാലു കണ്ടിരുന്നു ദേവിക വന്നത്  ഫോണിലൂടെ അയാളെ കൺവിൻസ് ചെയ്യുന്നതിനിടെ അവളോട് എന്താണെന്ന് രീതിയിൽ ആംഗ്യം കാണിച്ചവൻ


കാൾ കട്ട്‌ ചെയ്തിട്ട് പറയാമെന്നു അവളും അതുപോലെ മറുപടി കൊടുത്തു


ഫോൺ കട്ട്‌ ചെയ്തു ലാലു ദേവികയോടായി ചോദിച്ചു 


എന്താണ്....


ഞാൻ.... ഞാനന്ന്...


നീ അന്ന് അബ്ദുറഹ്മാൻ ന്റെ ഓട്ടോകാർഡ് ആഡ് ചെയ്യാൻ മറന്നു എന്നാണോ അതോ മനഃപൂർവം ചെയ്‌ത്തില്ല  എന്നാണോ


അവന്റെ ചോദ്യം കേട്ടു ദേവീക വിറച്ചുപോയി


സോറി  അവൾ തലതാഴ്ത്തി വെച്ച് പറഞ്ഞു


അവളുടെ ഒരു സോറി

വരുൺ പെട്ടന്ന് അടുത്തേക്ക് വന്നപ്പോൾ പിന്നോട്ടാഞ്ഞ ദേവിക ചുമര് തട്ടി നിന്നു


നിന്നിൽ നിന്നും ഞാൻ ഇങ്ങനൊന്നും പ്രതിക്ഷിച്ചില്ല ദേവു

അപ്പോഴവനെ ശബ്ദത്തിൽ ദേഷ്യം ഇല്ലായിരുന്നു


അവൾ വീണ്ടും പറഞ്ഞു

സോറി


ഇന്നലെ ചെയ്തിട്ടുണ്ട്...ഒരു വീക്കിനുള്ളിൽ റെഡി ആവും .. അവൾ തല ഉയർത്താതെ തന്നെ പറഞ്ഞു 


മം


അതുവരെ ഞാൻ അവരോട് എന്ത് പറയും

അല്ല നിന്നോട് ഇതിനുമാത്രം ഞാൻ എന്താ ചെയ്തത്


One week അതിനുള്ളിൽ ശെരിയാവും എന്ന് പറയാം... അവളൊന്നു മടിച്ചാണ് പറഞ്ഞത്


നീ പറയുമോ.??


ഹേ... അവൾ ഞെട്ടലോടെ ലാലുവിനെ നോക്കി


ഒരാഴ്ചക്കുള്ളിൽ റെഡി ആവുമെന്ന് പറഞ്ഞു നീ സംസാരിക്കുമോ ആ കസ്റ്റമറോട് എന്നാണ് ചോദിച്ചത്

വരുൺ  അവളുടെ മുഖത്തുനോക്കി നിൽക്കുകയാണ് 


ഞാനോ ഞനെങ്ങനെ.....


പറ്റില്ല അല്ലെ...


അ....... അതാ....ണ്‌   

ഞങ്ങളെ...യ്   റോഡ് സൈഡിലൊക്കെ കാനോപി ഇട്ടിരുന്നു കിട്ടുന്ന നമ്പരിലൊക്കെ വിളിച്ചു  ആരേലും കുറച്ചാളുകൾ ഇന്ട്രെസ്റ് കാണിച്ചാൽ അവരെ പോയി കണ്ട് പിന്നെ ഒരുപാട് വായിട്ടലച്ചു ആയിട്ടലച്ചു അവരുടെ വിശ്വാസം കൂടി നേടിയിട്ടാണ് ഷോറൂമിൽ എത്തിക്കുന്നത് പിന്നെ വളരെ സത്യസന്തമായാണ്  വെഹിക്കിൾ കൊടുക്കുന്നത് പല ടൈപ്പ് ആളുകൾ ഉണ്ട് അവരോടൊക്കെ മൃതുവായി പെരുമാറി ആണ് ഇതൊക്കെ നടത്തുന്നത് അതിനിടക്ക് എന്തിനാടോ.....


ഒരു കസ്റ്റമറെ വിളിച്ചു ഒന്ന് സംസാരിക്കാൻ പോലും ആവില്ല തന്നെക്കൊണ്ടൊന്നും ഇങ്ങനെ പണി തരാൻ ഒരുബുദ്ധിമുട്ടും ഇല്ല അല്ലെ  അവനൊരു പുച്ഛത്തോടെ പറഞ്ഞു


ഞാൻ...... ഞാൻ വിളിച്ചു സംസാരിക്കാം


വേണ്ട.... ലാലു താഴേക്ക് സ്റ്റെപ് ഇറങ്ങി തുടങ്ങി


നിക്ക് നിക്ക് അവൾ അവനു തടസമായി നിന്നെകൊണ്ട്  അവൾ പറഞ്ഞു

ഞാൻ വിളിക്കാം

പ്ലീസ്

ഇല്ലെങ്കിൽ ഒരു സമാധാനം ഉണ്ടാവില്ല

പ്ലീസ്


ലാലു ഒരു നിമിഷം ദേവികയുടെ കണ്ണിൽ തന്നെ നോക്കി പിന്നെ ഫോൺ എടുത്തു നമ്പർ ഡയൽ ചെയ്തു സ്പീക്കറിൽ ഇട്ടു 

ഓരോ റിങ്ങിലും ദേവികയുടെ

ഹൃദയം പട പാട മിടിക്കുന്നുണ്ടായിരുന്നു

മറുസൈഡിൽ ഫോൺ കണക്ട് ആയത്തോടെ ദേവിക മിണ്ടാൻ ആവാതെ നിന്നുപോയി....

ലാലുവാണ് സംസാരിച്ചത്


ഹലോ സർ


Yes പറയു ലാലു


സർ ഞാൻ ഞങ്ങളുടെ പേപ്പർ വർക്കുകൾ ചെയ്യുന്ന ആളുടെ അടുത്ത് കൊടുക്കാം 


Ok 


ദേവിക വിറയലോടെ ആ ഫോൺ വാങ്ങി 


തുടരും......

To Top