രചന: Athiravishnu
ഒട്ടും പ്രതീക്ഷിക്കാതെ ഉള്ള വേർപിരിയൽ അവളെ വല്ലാതെ വേദനിപ്പിച്ചിരുന്നു.... അച്ഛൻ, ചെറിയ പപ്പാ, സുമിയമ്മ മൂന്നു പേരെയും ഒരു പോലെ ജീവനാണവൾക്ക്.. അച്ഛന്റെ നെഞ്ചിൽ വീണു കരയുന്നവളെ അവനൊരു വേദനയോടെ നോക്കി... താൻ കാരണം ആണ് അവൾക്ക് ഇന്നീ അവസ്ഥ വന്നത് എന്നവനു തോന്നി..
"അയ്യേ പപ്പേടെ മോളു കരയാ.... നിന്റെ ഒരു വിളിക്കിപ്പുറം ഞാൻ ഉണ്ടാവും വാവേ... എനിക്കു ഈ ഭൂമിയിൽ സ്വന്തം എന്നു പറയാൻ നീയല്ലേ ഉള്ളൂ.... എനിക്കത്രയും വിശ്വാസമുള്ളവനെ ആണു നിന്റെ കൈ പിടിച്ചേൽപ്പിക്കുന്നത്...മോളു പോയിട്ട് വാ..."
അവളുടെ നെറുകയിൽ നിറഞ്ഞ കണ്ണോടെ അയാളൊന്നു ചുണ്ട് ചേർത്തു...
സുമിത്രയുടെ മാറിൽ വീണു കരയുമ്പോൾ അവളെ വിട്ടുകൊടുക്കാനാവാതെ അവരും പൊതിഞ്ഞു പിടിച്ചിരുന്നു
'പ്രസവിച്ചിട്ടില്ല എന്നെ ഉള്ളൂ മകളാണവൾ തനിക്കു.... അഞ്ചു വയസുള്ള അവളെ അന്നു നെഞ്ചോടു ചേർത്തു പിടിച്ചപ്പോൾ താനും ഒരമ്മയായി മാറിയിരുന്നു.... എന്റെ പൊന്നുമോളുടെ അമ്മ.... ഇന്നു ഒട്ടും പ്രതീക്ഷിക്കാതെ അവളെ പിരിയേണ്ടി വരുന്നു...'
അവരുടെ നിറഞ്ഞ കണ്ണുകൾ അവൾ കൈകളുയർത്തി തുടച്ചു കൊടുത്തു
"എനിക്കമ്മയില്ല എന്നു ഒരിക്കൽ പോലും തോന്നിയിട്ടില്ല.... എന്റെ അമ്മയെ ഞാൻ മിസ്സ് ചെയ്തിട്ടുമില്ല.... പക്ഷെ ഇപ്പൊ ഈ അമ്മയെ ഒത്തിരി മിസ്സ് ചെയ്യും ഞാൻ....."
അവരോന്നു നിറഞ്ഞു പുഞ്ചിരിച്ചു... 'തന്റെ മകൾ' അവളുടെ നെറുകയിൽ ഒന്നു ചുംബിച്ചു.... ശേഷം ആ കൈപിടിച്ച് കൊണ്ട് ലക്ഷ്മിക്ക് അരികിലേക്ക് നടന്നു
"എനിക്കൊരു ഭയവും തോന്നുന്നില്ല ലച്ചു.... നീ ഇവളെ മറ്റാരേക്കാളും നന്നായി നോക്കുമെന്നറിയാം... എനിക്കിവൾ എന്നും കുഞ്ഞാണ്... ഒന്നും പറഞ്ഞു മനസിലാക്കാനുള്ള സാവകാശം ഉണ്ടായിരുന്നില്ലല്ലോ.. നീ ഉണ്ടെന്നുള്ളതാണ് എന്റെ ആശ്വാസം നോക്കിക്കോണേ എന്റെ മോളെ.... എനിക്കും അവളെ ഉള്ളൂ...."
ലച്ചുമ്മ സുമിത്രയേ ചേർത്തു പിടിച്ചു സമാദാനിപ്പിച്ചു.... ഗൗരിയെ കാറിനുള്ളിലേക്ക് കയറ്റി ഹരി എല്ലാവരെയും ഒന്ന് നോക്കി... വിശ്വനും ദേവനും ഒരുപോലെ അവനെ ചേർത്തു പിടിച്ചു ...
"നിന്നെ ഒത്തിരി വേദനിപ്പിച്ചു എന്നറിയാം... ഒരിക്കലും തൻവി അങ്ങനെ ചെയ്യുമെന്ന് വിചാരിച്ചിരുന്നില്ല ഹരി...
ക്ഷമിക്കാനാവുമോ നിനക്ക് എന്നോട്"
അവനൊരു ചിരിയോടെ അയാളെ പുണർന്നു..
"എന്റെ അച്ഛന്റെ സ്ഥാനത്താണ് വിശ്വപ്പ നിങ്ങൾ.... അങ്ങനെ ഉള്ള ഒരാൾ എന്നോട് ക്ഷമ യാചിക്കരുത്"
അയാളൊന്നു ചിരിച്ചു
"എന്റെ മോള്... ദേഷ്യം കാണിക്കരുതേ അവളോട്... നീ അവളെ വേദനിപ്പിക്കില്ല എന്ന് വിശ്വസിച്ചോട്ടെ"
ദേവനായിരുന്നു അതു ചോദിച്ചത് അവനയാളുടെ കൈകൾ ചേർത്തു പിടിച്ചു.....
🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹
കാറിൽ ഡ്രൈവറും ഹരിയും ഗൗരിയും മാത്രമേ ഉണ്ടായിരുന്നുള്ളു... വേണിയും ലച്ചുമ്മയും മുന്നിൽ പോയിരുന്നു.... ദൂരം കൂടുതൽ ഉള്ളത് കൊണ്ട് ഹരിയുടെ കൂടെ അമ്മയും അനിയത്തിയും മാത്രമേ വന്നിരുന്നുള്ളു.... എറ്റവും അടുത്ത കൂട്ടുകാരനായ ആദിത്യൻ പോലും പങ്കെടുത്തിരുന്നില്ല.... അതിന് വേറെ ഒരു കാരണം കൂടി ഉണ്ടായിരുന്നു ... ഒട്ടും താല്പര്യമില്ലാത്ത കല്യാണം ആയതിനാൽ വലിയ ആർഭാടങ്ങളോ റിസപ്ഷനോ ഒന്നും തന്നെ വേണ്ടെന്നു ഹരി ആദ്യമേ പറഞ്ഞിരുന്നു...
🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹
തന്റെ അടുത്തിരിക്കുന്നവളെ അവനൊന്നു നോക്കി.... ചുണ്ടുകൾ രണ്ടും കൂട്ടി പിടിച്ചു വിതുമ്പി നിൽക്കുവാണ് പെണ്ണ്... ഒരുപാട് വാത്സല്യം തോന്നിയവന്.... അവളെ ചേർത്തു പിടിച്ചു ആശ്വസിപ്പിക്കാൻ തോന്നി... പക്ഷെ എന്തോ ഒരു തടസ്സം ഉള്ളത് പോലെ.... രാജകുമാരിയെ പോലെ ജീവിച്ചവൾ.... തന്റെ കുഞ്ഞു വീട്ടിലെ മിത സൗകര്യത്തിൽ എങ്ങനെ കഴിയും എന്നവനു ആശങ്ക ഉണ്ടായിരുന്നു.... അണിമംഗലം നഗരത്തിൽ തലയുയർത്തി നിൽക്കുന്ന മാളിക ആണു... തന്റെ വീടു ഒരു കുഞ്ഞു ഗ്രാമത്തിലും... ഒരു മണിക്കൂറിലധികം ദൂരം രണ്ടിടവും തമ്മിലുണ്ട്... വിശ്വപ്പയുടെ വീടും ഈ ഗ്രാമത്തിൽ തന്നെ ആണു... ഭദ്രമ്മയുടെ മരണത്തിനു ശേഷം അണിമംഗലത്തു നിന്നു എന്നു മാത്രം... പൊടി മോളുടെ (ഗൗരി ) അച്ചച്ചനും അച്ഛമ്മയും ഇവിടെ തന്നെ ആണു താമസം.... അച്ചച്ചൻ ഒന്നു വീണു... കാലിനു പൊട്ടലുണ്ട് അതിനാൽ കല്യാണത്തിന് വന്നിരുന്നില്ല അതുകൊണ്ട് തന്നെ അവിടെ നടന്നതൊന്നും അറിയാനും വഴിയില്ല.. തോളിലെന്തോ ഭാരം അനുഭവപ്പെട്ടപ്പോഴാണ് അവൻ തന്റെ ചിന്തകളിൽ നിന്നും ഉണർന്നത്.... വിതുമ്പിക്കൊണ്ടിരുന്ന ആള് അവന്റെ തോളിലേക്ക് ഉറങ്ങി വീണതാണ്... അവനൊന്നു ചിരിച്ചു... അത്രയും സ്നേഹത്തോടെ അവളെ നെഞ്ചോടു ചേർത്ത് പിടിച്ചവൻ.....
🌹🌹🌹🌹🌹🌹🌹🌹🌹🌹
രാമപുരം..
നഗരത്തിന്റെ പാശ്ചാത്യസംസ്‍കാരം ങ്ങൾ ഇവിടെ കുറവാണ്.... നോക്കത്താദൂരത്തോളം പടർന്നു കിടക്കുന്ന പാടങ്ങളും തെങ്ങിൻന്തോപ്പുകളും കുളവും പുഴയും അരുവികളും മലകളും കുന്നുകളും.... കണ്ണിനു കുളിർമ നൽകുന്ന ഒത്തിരി കാഴ്ചകൾ ഇവിടുണ്ട്... ഇതാണ് ഹരിപത്മനാഭന്റെ നാട്... ലച്ചുമ്മ ഇപ്പൊ retaird ആയി.... വേണിക്കും ഗൗരിക്കും ഈ നാട്ടിലെ തന്നെ കോളേജിൽ ഡിഗ്രി ക്കു അഡ്മിഷൻ ശരിയാക്കിയിരുന്നു.... ഒന്നിച്ചു പഠിക്കാൻ വേണ്ടി.... ഗൗരിയെ അച്ചച്ചനും അച്ഛമ്മക്കും ഇനിയുള്ള കാലം കണ്ടു കൊണ്ടിരിക്കണം എന്നു പറഞ്ഞതോണ്ട് മാത്രം വിശ്വൻ സമ്മതിച്ചതാണ് അതിനു... ദേവനും സുമിത്രക്കും കൂടെ നിൽക്കാൻ കഴിയില്ല മറ്റൊന്നും അല്ല ദേവപ്പ ആളൊരു ഡിജിപി ആണു....
🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹
ലച്ചുമ്മ കൊടുത്ത വിളക്കുമായി വീടിനുള്ളിലേക്ക് കയറുമ്പോൾ അവളിൽ ഒത്തിരി സന്തോഷമായിരുന്നു.... അത്രയും കൊതിച്ചിരുന്നു അവൾ ലച്ചുമ്മയുടെയും വേണിയുടെയും കൂടെ നിൽക്കാൻ.... ശരിക്കും പറഞ്ഞാൽ ഹരി കല്യാണം കഴിച്ചതെല്ലം പെണ്ണ് മറന്ന മട്ടാണ്...

🌹🌹🌹🌹🌹🌹🌹🌹🌹🌹🌹
പൂജമുറിയിൽ വിളക്ക് വച്ചു രണ്ടുപേരും പ്രാർത്ഥിച്ചു.... ഹരിയുടെ മനസ്സിൽ ഒത്തിരി ആശങ്കകളായിരുന്നെങ്കിൽ ഗൗരിയുടെ ഉള്ളിൽ നിറഞ്ഞ സന്തോഷം മാത്രം ആയിരുന്നു....
"പൊടിമോളെ...."
ലക്ഷ്മിയമ്മ ഗൗരിയെ അടുത്തേക്ക് വിളിച്ചു..ആ കുഞ്ചു നെറുകയിൽ ഒന്നു ചുംബിച്ചു... അവരുടെ കണ്ണുകൾ നിറഞ്ഞിരുന്നു.... ഹരി അവരെയെല്ലാം ഒന്നു നോക്കി ഒന്നും പറയാതെ മുകളിലെ റൂമിലേക്കു പോയി...
വേണി ഓടിവന്നു ഗൗരിയെ കെട്ടിപിടിച്ചു കവിളിൽ അമർത്തി ഉമ്മ വച്ചു...
"എനിക്കു എത്ര സന്തോഷായി എന്നറിയോ പൊടിമോളെ.... ഇനി എപ്പോഴും നീ എന്റെ കൂടെ ഉണ്ടവല്ലോ...."
ഗൗരിയും അവളുടെ കവിളിൽ ഉമ്മവച്ചു ലക്ഷ്മിയമ്മയെ കെട്ടി പിടിച്ചു നിന്നു
"സങ്കടായോ അമ്മേടെ മോൾക്"
"എന്തിനു"
"ഇപ്പൊ ഒരു കല്യാണം... എന്റെ മോളു കുഞ്ഞല്ലേ"
"ഓഹ്ഹ്... അപ്പൊ ആ താടകയെ മരുമോളായി കിട്ടാത്തതിന്റെ സങ്കടത്തിലാണോ ലച്ചുമ്മ"
പെണ്ണ് മുഖം വീർപ്പിച്ചു പിടിച്ചു... ലച്ചുമ്മ മിഴിച്ചു നിൽക്കുന്നുണ്ട്....
"ഞാൻ പറഞ്ഞതെന്താ നീ കേട്ടതെന്താ പൊടി.."
"ഞാൻ കേട്ടതൊന്നും തെറ്റിയിട്ടില്ലാ... എനിക്കു എത്ര ഇഷ്ടന്നോ ഇവിടെ നിൽക്കാൻ.... ഈ പെണ്ണ് എന്നും പറഞ്ഞു പറഞ്ഞു ഒത്തിരി കൊതിപ്പിച്ചു വച്ചതാ എന്നെ... ഇനി എന്നും എനിക്കു നിങ്ങടെ കൂടെ നിക്കാലോ.... ഞാൻ ഒത്തിരി സന്തോഷത്തിലാ.... പിന്നെ കല്യാണം..... എനിക്കു,18വയസായി ലച്ചുമ്മേ.... ഞാൻ ഒത്തിരി വലുതായിട്ടൊ.. അപ്പൊ എന്നായാലും എന്നെ കെട്ടിക്കും.... അതു കുറച്ചു നേരത്തെ ആയി എന്നെ ഉള്ളൂ പിന്നെ എന്റെ ലച്ചുമ്മയുടെ മോനല്ലേ ഹരി ഏട്ടൻ ഞാൻ ഹാപ്പിയാ"
"ഞാനും"
വേണിയും കൂടി പറഞ്ഞു ലച്ചുമ്മ രണ്ടുപേരെയും ഒരുപോലെ ചേർത്തു പിടിച്ചു....
"അതേയ് എനിക്കിതെല്ലാം മാറ്റണം ശ്വാസം മുട്ടുന്നുണ്ട്"
"മോളു തല്ക്കാലം വേണി മോളുടെ ഡ്രെസ്സെടുത്തിടു"
"അയ്യോ അമ്മ അതിവൾക്ക് വലുതാവും ഇവള് ചെറുതല്ലെ"
ഗൗരി വേണിയെ ഒന്നു കൂർപ്പിച്ചു നോക്കി
"അല്ല എന്റെ പൊടിമോൾക്കു പാകാവില്ലടാ അതാ പറഞ്ഞെ"
വേണി ഇളിച്ചു കൊണ്ട് വേഗം തിരുത്തി പറഞ്ഞു
"അതു സാരമില്ല നമുക്ക് വൈകുന്നേരം പോയി വാങ്ങിക്കാട്ടോ പുതിയ ഉടുപ്പേല്ലാം"
ലക്ഷ്മി അതു പറഞ്ഞതും വേണി ഗൗരിയേം വിളിച്ചു മുറിയിലേക്ക് പോയി....
ലക്ഷ്മിയമ്മ ഹാളിലായി മാലയിട്ടു കത്തിച്ചു വച്ച പത്മനാഭന്റെ ഫോട്ടോയിലേക്ക് നോക്കി
'അറിയാം എനിക്ക് ഇന്നു ഏറ്റവും കൂടുതൽ സന്തോഷിക്കുന്നത് നിങ്ങൾ രണ്ടു പേരാവും എന്നു... എന്റെ മനസിലെ ഏറ്റവും വലിയ ആദി ആയിരുന്നു പൊടിമോൾ അണിമംഗലത് ആണെന്നത്.... ശത്രു ആരാണെന്നറിയാത്തോണ്ട് തന്നെ ഒന്നും ചെയ്യാൻ എനിക്കാവില്ലായിരുന്നു.... വിശ്വട്ടനോട് പറയാനും വയ്യാത്ത അവസ്ഥ... എന്നാൽ ഇപ്പൊ വല്ലാത്തൊരു സമാധാനം തോന്നുന്നു അവളു അവനോടൊപ്പം എന്നും സുരക്ഷിത ആയിരിക്കും...'
അത്രയും മനസിലായി പറഞ്ഞു കൊണ്ടവർ അകത്തേക്ക് പോയി
🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹
ഹരി വേഷം മാറി താഴേക്ക് വരുമ്പോൾ ലക്ഷ്മിയമ്മ ചായ എടുത്തു വെക്കുവായിരുന്നു
അവനൊരു ചിരിയോടെ ഒരു ഗ്ലാസ് ചായ എടുത്തു കുടിച്ചു.
"എന്നോട് ദേഷ്യണോ മോനെ നിനക്ക്"
"എന്തിനാ അമ്മ ഞാൻ ദേഷ്യം കാണിക്കുന്നേ.... അവളെ പോലൊരു അഹങ്കാരി ഈ വീട്ടിലേക്കു വന്നിരുന്നേൽ നമ്മുടെ ഈ കുഞ്ഞു സ്വർഗം അവള് തകർത്തേനെ അതു ഒഴിഞ്ഞു പോയതു നന്നായില്ലേ.... അമ്മ വിഷമിക്കാതെ..."
അത്രയും പറഞ്ഞവൻ പുറത്തേക്ക് നടന്നു
"നീയെന്താ പൊടിമോളെ കുറിച്ച് പറയാത്തെ"
അവനു പിന്നാലെ ചെന്നു ലക്ഷ്മി ചോദിച്ചു.... മറുപടി ഒന്നും പറഞ്ഞില്ല ഹരി.... അത്രമേൽ മനോഹരമായി ഒന്നു പുഞ്ചിരിച്ചു...
അവന്റെ മുഖത്തെ ചിരിയിൽ അവരുടെ മനസും നിറഞ്ഞു
🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹
ഹരി നേരെ ചെന്നത് ആദിയുടെ അടുത്തേക്കാണ്... മുന്നിലെ പാടത്തിനപ്പുറത്താണ് ആദിയും അമ്മയും താമസിക്കുന്നത്... ഹരിയുടെ പ്രിയപ്പെട്ട കൂട്ടുക്കാരൻ ആണു ആദിത്യൻ എന്ന ആദി... അടുത്തുള്ള കോളേജിൽ ഇംഗ്ലീഷ് പ്രൊഫസർ ആയി ജോലി ചെയ്യുന്നു... അച്ഛൻ മരിച്ചിട്ട് ഒരു വർഷം ആവാത്തത് കൊണ്ടു ആദിയുടെ അമ്മ ശാരദാമ്മക്ക് കല്യാണം കൂടാൻ പറ്റിയിരുന്നില്ല.... ആദി പിന്നെ വരില്ല എന്നു തീർത്തു പറഞ്ഞതാണ്... അവനു തൻവിയെ ഹരി കല്യാണം കഴിക്കുന്നത് ഒട്ടും ഇഷ്ടമുള്ള കാര്യമല്ലായിരുന്നു.... അതിനു പിണങ്ങി നടപ്പാണ് കക്ഷി കുറച്ചു ദിവസായിട്ട്...
"അമ്മേ....."
"ഹരി... ഞാൻ അങ്ങോട്ട് വരാനിരിക്കുവായിരുന്നു നിന്റെ പെണ്ണിനെ കാണാൻ... അവനോടു ഒന്നു കൂട്ടു വരാൻ പറഞ്ഞപ്പോ എന്നെ കടിച്ചു കീറാൻ വന്നു..."
ശാരതമ്മ പറഞ്ഞതും ഹരിയൊന്നു ചിരിച്ചു... ആധിക്കു ഹരി അത്രമേൽ പ്രിയപെട്ടവനാണ്.... അതു കൊണ്ട് തന്നെ അവന്റെ ജീവിതം വച്ചുള്ള പരീക്ഷണത്തിന് ആദി ഒരിക്കലും സമ്മതിച്ചിട്ടില്ലായിരുന്നു..
"അവനെവിടെ അമ്മേ"
"മുറിയിലുണ്ട്"
"ഞാനൊന്നു കണ്ടിട്ടു വരാം"
അത്രയും പറഞ്ഞു കൊണ്ട് ഹരി മുകളിലേക്കുള്ള പടികൾ ഓടി കയറി....
🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹
മുറിയിൽ കണ്ണടച്ചു കിടപ്പാണ് ആദി അവന്റെ മനസ് നിറയെ ഹരി ആണു.....അവസാന നിമിഷം എങ്കിലും അവൻ തീരുമാനം മാറ്റും എന്നവൻ കരുതിയിരുന്നു.... പക്ഷെ അതുണ്ടായില്ല... ആർക്കോ വേണ്ടി ജീവിതം നശിപ്പിച്ചു എന്നും കരുതി ഇരിപ്പാണ് കക്ഷി....
"ആദി..."
മുന്നിൽ ഹരിയുടെ ശബ്ദം കേട്ടതും ആദി ഒന്നു ഞെട്ടി.... പിന്നെ ഒരു പുച്ഛത്തോടെ അവനെ നോക്കി
"വന്നോ കല്യാണചെക്കൻ 😏😏😏"
ഹരി ഒന്നും മിണ്ടാതെ അവനെ തന്നെ നോക്കി നിന്നു
"എന്താടാ മിണ്ടാത്തെ.. ഏഹ്ഹ്"
"നീയെന്താ കല്യാണത്തിന് വരാതിരുന്നത്"
"സൗകര്യം ഇല്ലായിരുന്നു ആർക്കോ വേണ്ടി മനസിലുള്ള ഇഷ്ടം പോലും കുഴിച്ചു മൂടി നീ സ്വയം നശിക്കുന്നത് കാണാൻ വയ്യായിരുന്നു"
ദേഷ്യത്തിൽ പറഞ്ഞു തുടങ്ങിയവൻ അവസാനിക്കുമ്പോൾ കണ്ണു നിറഞ്ഞിരുന്നു...
ഹരിയൊരു ചിരിയോടെ അവനെ കെട്ടിപിടിച്ചു
ആദിയും അതഗ്രഹിച്ചപോലെ അവനെ ചേർത്തു പിടിച്ചു
"Sorry... da എനിക്കു നീ.. വേദനിക്കുന്നത് കാണാനാവില്ല ഹരി.... അതാ വരാഞ്ഞത്"
"ആരു പറഞ്ഞു ഞാൻ വേദനിക്കുവാന്നു"
ആദി ഒരു സംശയത്തോടെ അവനെ നോക്കി ഹരിയൊരു കള്ളച്ചിരിയോടെ അവനെ നോക്കി നിൽപ്പാണ്
"ഞാൻ എന്റെ ജീവിതത്തിൽ ഏറ്റവും കൂടുതൽ സന്തോഷിക്കുന്ന ദിവസമാണിന്നു ആദി..... എന്റെ പ്രണയം.... എന്റെ ഗൗരി എനിക്കു സ്വന്തമായ ദിവസം "
ആദിയൊരു ഞെട്ടലോടെ അവനെ നോക്കി....
ഹരി ഇന്നു ഉണ്ടായതെല്ലാം അവനോടു പറഞ്ഞു
"ചേ... ഞാൻ ഇല്ലാതെ പോയല്ലോടാ എനിക്കു മിസ്സായില്ലേ അതു'
"ഞാൻ പറഞ്ഞതല്ലേ വരാൻ കേട്ടില്ലല്ലോ നീ"
"ഓഹ്ഹ് പറയുന്നത് കേട്ട തോന്നും നിനക്ക് ഇതെല്ലാം മുൻകൂട്ടി അറിയാമായിരുന്നു എന്നു .... ഇന്നലെ കൂടി എന്റെ ഗൗരി.... എന്റെ ഗൗരി എന്നു പറഞ്ഞു കാറി കരഞ്ഞോണ്ടിരുന്നവനാ""
ആദി പറഞ്ഞു നിർത്തിയതും ഹരിയൊന്നു ഇളിച്ചു കാണിച്ചു
"ആദി അതല്ലടാ അവൾക്ക് എന്നെ ഇഷ്ടവോട"
"അതെന്താ.... ഇഷ്ടായോണ്ടല്ലേ കല്യാണത്തിന് സമ്മതിച്ചേ"
"അതു വിശ്വപ്പ പറഞ്ഞിട്ടല്ലേ അല്ലാതെ എന്നെ ഇഷ്ടായോണ്ടാണോ"
"അങ്ങനെ ഒന്നുമില്ല... നീ വെറുതെ ഓരോന്ന് ആലോചിച്ചു കൂട്ടണ്ട"
"പിന്നെ അവൾക്ക് എന്റെ വീട് എല്ലാം ശരിയാവോ ഒരുപാട് സൗകര്യത്തിൽ വളർന്നതല്ലേ"
"നിനക്ക് ശരിക്കും എന്താടാ പ്രശ്നം
അവളോട് ചോദിക്കേണ്ട ചോദ്യം എല്ലാം എന്നോട് ചോദിച്ച ഞാൻ എന്തു പറയാനാ"
ഹരിയൊന്നു ഇളിച്ചു കാണിച്ചു... ആദിക്കും ചിരി വരുന്നുണ്ടായിരുന്നു
'ഹരിക്കു അത്രമേൽ പ്രിയപ്പെട്ടതാണ് ഗൗരി ഒരിക്കലും സ്വന്തം ആകുമെന്ന് കരുതി സ്നേഹിച്ചതല്ല അവൻ... ഇപ്പൊ അവന്റെ മാത്രമായി കിട്ടിയപ്പോ എന്താ ചെയ്യേണ്ടതെന്നു അവനറിയുന്നില്ല'
ആദിയൊരു ചിരിയോടെ ഓർത്തു
"എന്നാ നമുക്ക് പോയാലോ എനിക്കു ഗൗരിയെ ഒന്നു കാണാലോ.... പിന്നെ അമ്മയ്ക്കും കാണണം എന്നു പറഞ്ഞു നിന്റെ പെണ്ണിനെ.... അമ്മേടെ പൊടിമോളാ നിന്റെ പെണ്ണ് എന്നറിയില്ല.. കാണുമ്പോൾ ഒത്തിരി സന്തോഷവും അമ്മക്ക്"
🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹
"ശാരദാമ്മോ..."
ആദി അമ്മയുടെ കവിളിൽ പിടിച്ചു വലിച്ചു കൊണ്ട് വിളിച്ചു.. അമ്മ അവനെ നോക്കാതെ തിരിഞ്ഞിരുന്നു
"ഹരി അമ്മ പിണക്ക... അതോണ്ട് നമുക്ക് പോയി നിന്റെ പെണ്ണിനെ കണ്ടു വരാം"
ഹരി ഒരു ചിരിയോടെ അമ്മയെ ചേർത്ത് പിടിച്ചു
"കാണണ്ടേ എന്റെ പെണ്ണിനെ അമ്മക്ക്"
അവരോരു ചിരിയോടെ അവന്റെ കവിളിൽ തഴുകി
"കണ്ടാൽ അമ്മ ഞെട്ടും "
"അതെന്താടാ ഞാൻ കണ്ടതാണല്ലോ തൻവിയെ'
"അതൊക്കെ സർപ്രൈസ് ആണു അമ്മക്കുട്ടി ഇപ്പൊ വാതിലടച്ചു വാ നമുക്ക് പോയിട്ട് വരാം"
ഹരിയേ നോക്കി കണ്ണു ചിമ്മി കാണിച്ചു കൊണ്ട് ആദി പറഞ്ഞതും ശരദാമ്മ ഒരു സംശയത്തോടെ ഇരുവരെയും നോക്കി... രണ്ടിനും എന്തോ കള്ളത്തരം ഉണ്ട്....
🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹
ലച്ചുവമ്മ തൈയ്ച്ചു കൊടുത്ത മുട്ടിനു താഴെ ഇറക്കമുള്ള ഫ്രോക്കും ഇട്ടു ലയർ കട്ട് ചെയ്ത ഇടുപ്പോളം ഉള്ള മുടി അഴിച്ചിട്ടു നെറ്റിയിൽ സിന്ദൂരവും കാതിൽ കുഞ്ഞു വെള്ളകൽ കമ്മലും കഴുത്തിൽ ഒരു റോസ്സ് ഗോൾഡ് സിമ്പിൾ ചൈനിനൊപ്പം അവൻ ചാർത്തിയ താലിയും കയ്യിൽ കുഞ്ഞൊരു റിങ്ങും ബ്രെസ്‌ലറ്റും കാലിൽ സ്വർണത്തിന്റെ നേരിയ പാദസരവും ഒക്കെ ഇട്ടു വേണിക്കൊപ്പം മുറ്റത്തൂടെ നടക്കുവാണ് ഗൗരി..... ലക്ഷ്മി കോലായിൽ ഇരുന്നു അവരെ നോക്കുന്നുണ്ട്.... പച്ച നിറമുള്ള പാട്ടുപാവാട ആണു വേണിയുടെ വേഷം... വീട്ടിലെപ്പോഴും അതാണ് അവളുടെ വേഷം... പുറത്തിറങ്ങുമ്പോൾ ചുരിദാറും അതിനും വേണ്ടി കുട്ടിയുടുപ്പും ത്രീ ഫോർത്തും ആണു നമ്മുടെ നായികക്ക് പ്രിയം
"ലച്ചുമ്മ"
"എന്താ പൊടി"
"എനിക്കും പാട്ടുപാവാട വേണം"
വേണിയൊന്നു ഞെട്ടി.... ഒരു ചുരിദാർ പോലും ഇടാത്ത ആളാണ് പാട്ടുപാവാട തയ്ച്ചു തരാൻ പറയുന്നേ
"അമ്മ തൈയ്ച്ചു തരാട്ടൊ.... അല്ല ഇപ്പോ എന്താ പാട്ടുപാവാട ഇടാനൊരു കൊതി"
"ഇവളിട്ടു കണ്ടപ്പോ എനിക്കും വേണം തോന്നി'
"നമുക്ക് നാളെ ആ തമിഴൻ വരുമ്പോ തുണി വാങ്ങാം"
"ആ കൊറേ നിറം വേണം എനിക്കു... ഞാൻ ഇനി വീട്ടിൽ എപ്പോഴും പട്ടുപാവാടയും ദാവണിയും ഒക്കെ ആണു ഇടുക"
വലിയ കാര്യം പോലെ പറയുന്നുണ്ടു പെണ്ണ്.... അവരു രണ്ടുപേരും ഒരു ചിരിയോടെ അവളെ കേട്ടു നിന്നു
വീടിന്റെ പടിപ്പുര കടന്നപ്പോഴേ കേട്ടു മുറ്റത്തു നിന്നും വേണിയോടും അമ്മയോടും വാ തോരാതെ സംസാരിക്കുന്ന വളുടെ ശബ്ദം.... ഒത്തിരി സന്തോഷത്തോടെ അത്രമേൽ പ്രണയത്തോടെ അവളെ നോക്കി കൊണ്ടവൻ അവർക്കടുത്തേക്ക് ചെന്നു.... പുറകെ വന്ന ആദി തന്റെ കൂട്ടുകാരന്റെ പ്രണയത്തെ തന്റെ കുഞ്ഞി പെങ്ങളെ വാത്സല്യത്തോടെ നോക്കിയപ്പോൾ ശാരദാമ്മയുടെ കണ്ണുകൾ ആദ്യം ഞെട്ടലോടെയും പിന്നീട് സന്തോഷത്തോടെയും അവളുടെ കഴുത്തിലെ താലിയിലേക്കും നെറുകയിലെ സിന്ദൂരത്തിലേക്കും നോക്കി....
പിന്നീട് നടന്ന കാര്യങ്ങൾ എല്ലാം ലച്ചുവമ്മ തന്നെ പറഞ്ഞു കൊടുത്തു ആദ്യം സങ്കടം തോന്നിയെങ്കിലും അമ്പോറ്റി പോലൊരു കൊച്ചിനെ അവനു കിട്ടിയല്ലോ എന്നോർത്തപ്പോൾ അവർ മനസു നിറഞ്ഞു ചിരിച്ചുകൊണ്ട് ഇരുവരെയും നോക്കി.. ശേഷം ചായ ഒക്കെ കുടിച്ചിട്ടു ആദിയും അമ്മയും പോകാനിറങ്ങി....
"പൊടി മോളെ നാളെ അങ്ങോട്ട് വരണട്ടൊ രണ്ടാളും... ഹരി നീ വരുമ്പോ മോളെ കൂടി കൊണ്ടു വാട്ടോ"
ഹരി ഗൗരിയെ ഒന്നു നോക്കി ഒരു ചിരിയോടെ തലയാട്ടി
'ശരാധമ്മേ എനിക്കു അമ്മേടെ സ്പെഷ്യൽ മാങ്ങ ഉപ്പിലിട്ടത് തരണം"
"നീ അങ്ങ് വാ ആദ്യം എന്നിട്ട് ലിസ്റ്റ് പറ"
ആദി ആണു അവൾക്ക് മറുപടി കൊടുത്തത്
"ഉവ്വ് വാദ്യരെ...."
പെണ്ണും കുറുമ്പോടെ പറയുന്നുണ്ട്.... ഈ സമയമെല്ലാം അവളെ നോക്കി നിൽക്കുവായിരുന്നു ഹരി.... എവിടെ പെണ്ണ് മൈൻഡ് പോലും ചെയ്യുന്നില്ല ബാക്കി എല്ലാവരോടും നല്ല വർത്താനം ആണു താനും.... കുശുമ്പ് തോന്നുന്നുണ്ടായിരുന്നു അവന്.... ഹരിയെ നോക്കി നിന്ന ആദിക്കു അവന്റെ മുഖത്തെ ഭാവം പെട്ടന്ന് മനസിലായി അവനൊന്നു ചിരിച്ചു...
"ഹരി..."
അവൻ ആദിയെ ഒന്നു നോക്കി
"എന്താടാ"
"നീ ഇങ്ങനെ കുശുമ്പ് കുത്തണ കാണാൻ നല്ല ചേലാട്ടോ"
"പിന്നെ എന്തു വേണം എന്നെ ഒന്നു നോക്കുന്നു പോലുമില്ല പെണ്ണ്..."
അവന്റെ പരാതി കേട്ട് ആദിയൊന്നു ചിരിച്ചു
"കുഞ്ഞല്ലേടാ പിന്നെ നീ അവളോട് പണ്ടും ഒന്നും മിണ്ടാറില്ലല്ലോ എന്തിനു അതിവിടെ വരുമ്പോ ഒന്നു ചിരിക്കാ പോലും ചെയ്യാത്തവന പിന്നെ നിന്നോട് എന്തു മിണ്ടാന."
ആധി പറഞ്ഞതും ഹരിയൊന്നു ചിരിച്ചു.....
🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹
രാത്രി ചോറ് കഴിക്കാൻ ഇരിക്കുവാണ് നാലു പേരും ഗൗരി ഒന്നും കഴിക്കാതെ പ്ലേറ്റിൽ കളം വരക്കുവാണ്
"എന്താ പൊടിമോളെ ഒന്നും കഴിക്കാതെ ഇഷ്ടയില്ലേ അമ്മ ഉണ്ടാക്കിയേ"
അവരോരു ആശങ്കയോടെ ചോദിച്ചു.. ഹരിയും വേണിയും അതുപോലെ തന്നെ അവളെ നോക്കി... സ്വന്തം വീട് വിട്ടു എങ്ങും നിന്നിട്ടില്ല അവൾ.... ഇവിടുത്തെ ഭക്ഷണം ഒന്നും പിടിക്കുന്നില്ലെ എന്നൊരു ചിന്ത അവരിൽ നിറഞ്ഞു.... അവനും വല്ലാത്ത വിഷമം തോന്നുന്നുണ്ടായിരുന്നു... തന്റെ ജീവിത രീതി അവൾക്കൊരു ബുദ്ധിമുട്ടാണ് എന്നവനു തോന്നി
"എനിക്കു വാരി തരോ....."
അവന്റെ ചിന്തകൾ അവസാനിക്കുന്നതിനു മുൻപ് അവളുടെ ചോദ്യം വന്നിരുന്നു അവനൊന്നു ചിരിച്ചു
'പെണ്ണ് എന്നെ ടെൻഷൻ കേറ്റി കൊല്ലും'
കുറുമ്പോടെ അവളെ നോക്കി കൊണ്ട് അവനോർത്തു....
"ഇതാണോ കാര്യം.... അമ്മ വാരിതരാലോ.... അതു പറയാഞ്ഞതെന്താ പൊടി മോളെ"
"അമ്മയല്ല"
"ഏഹ്ഹ് പിന്നെ ഞാനാണോടി"
വേണി ആണു
"അല്ല "
"പിന്നെ"
വേണി ഒരു സംശയത്തോടെ ചോദിച്ചതും ഹരിക്കു നേരെ ഒന്നും മിണ്ടാതെ തലതാഴ്ത്തി കൊണ്ടു തന്നെ വിരൽ ചൂണ്ടി കാണിച്ചു പെണ്ണ് ... അവൻ ശരിക്കും ഞെട്ടി പോയിരുന്നു.... അവളിങ്ങനെ ചോദിക്കുമെന്ന് ഒരിക്കലും കരുതിയിരുന്നില്ല.... കണ്ണുകൾ നിറഞ്ഞു പോകും എന്നവൻ ഓർത്തു...
"അതെന്താ മോളെ അമ്മ തന്നാ"
"അതുണ്ടല്ലോ ലച്ചുമ്മേ ഇന്നു ഉച്ചക്ക് ഊണ് കഴിക്കുമ്പോ ഹരിയേട്ടനാ എനിക്കു വാരി തന്നെ.... എന്തു സ്വദായിരുന്നുവെന്നോ കഴിക്കാൻ... ആ ചോർ ഞാൻ ഒറ്റക്ക് വാരി കഴിച്ചു നോക്കി പക്ഷെ ഹരിയേട്ടൻ തരുന്നത്ര രസം ഉണ്ടായിരുന്നില്ല അതിനു"
മൂന്നുപേരും ഒരു പോലെ അവളുടെ മറുപടിയിൽ ചിരിച്ചു
ഹരി വേഗം അവൾക്കടുത്തേക്കിരുന്നു ഓരോ ഉരുളയാക്കി നീട്ടി.... അവ സന്തോഷത്തോടെ തന്നെ വയറു നിറയെ കഴിച്ചു പെണ്ണ് ....
എല്ലാവരിലും ഒരു പോലെ പുഞ്ചിരി വിരിഞ്ഞിരുന്നു ആ നിമിഷം അത്രയും....
🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹
തുടരും.....
