ആര്യ പതിയെ രാഹുലിന്റെ നെഞ്ചിൽ നിന്നും എണിറ്റു...

Valappottukal






"വേഴാമ്പൽ "

രചന: അനൂപ്  പി.ഗോപി

പുറത്തു മഴ തകർത്തു പെയ്യുകയാ. ശരിക്കും ഈ മഴ പെയ്തിറങ്ങുന്നു എന്റെ മനസിലേക്ക് ആണെന്ന് തോന്നിപോയി ആര്യയ്ക്ക്. തന്റെ പ്രിയതമൻ രാഹുലിന്റെ നെഞ്ചിൽ തലവച്ചു അവനെ കെട്ടിപിടിച്ചു കിടക്കുമ്പോൾ ഇതുവരെ ജീവിതത്തിൽ അനുഭവിക്കാത്ത എന്തോ ഒരു സ്നേഹം കിട്ടിയതിന്റെ ത്രില്ലിൽ ആയിരുന്നു അവൾ.

അതുകൊണ്ടാവും പുറത്ത് പെയ്യുന്ന ആ മഴ തന്റെ മനസ്സിലെ ചുട്ടു പഴുത്ത ഓർമകൾക്ക് മേലെ പെയ്തിറങ്ങിയ പോലെ തോന്നിയത്. അല്പം മുൻപ് രാഹുൽ തന്നിലേക്ക് പെയ്തിറങ്ങിയപ്പോൾ അവന്റെ കണ്ണിൽ കണ്ടത് കാമം ആയിരുന്നില്ല, അന്നാദ്യമായി പ്രേമം നിറഞ്ഞ സ്പർശം ആര്യ അറിയുക ആയിരുന്നു. 

ഭർത്താവിന് ഞാൻ വെറും ഒരു ഉപകരണം മാത്രം ആയിരുന്നു. തന്റെ വീട്ടിലെ പണികൾ ചെയ്യാനും, കള്ളുകുടിച്ചു വന്നു തല്ലാനും പിന്നെ രാത്രി കാമം ഇറക്കി വയ്ക്കാനും ഉള്ള വെറും ഉപകരണം. ഭർത്താവായ അനിലിന്റെ ചവിട്ടും അടിയും കൊള്ളാത്ത ഒറ്റദിവസം പോലും ഉണ്ടായിരുന്നില്ല ആര്യയ്ക്ക്. ആറു വർഷത്തെ കുടുംബജീവിതം കുറേ നൊമ്പരപെടുത്തുന്ന ഓർമകളും 3 മക്കളെയും ആര്യയ്ക്ക് സമ്മാനിച്ചു. 

ശരിക്കും പറഞ്ഞാൽ അനിലിന്റെ മരണം അതു അവൾക്കു ഒരു മോചനം ആരുന്നു. അനിലിന്റെ മ- രണം അതു ഒരു കൊ- ലപാതകം ആണെന്നാണ് നാട്ടുകാരെ പോലെ അവളും വിശ്വാസിക്കുന്നതു. പക്ഷെ ആരു അതിനു മാത്രം ഉത്തരം ഇല്ല അല്ലെങ്കിൽ തന്നെ ആരാണെന്നു കണ്ടുപിടിച്ചിട്ട് എന്തുകാര്യം കൂലി തല്ലും പിടിച്ചു പറിയും തൊഴിലാക്കിയയവനൊക്കെ ആരൊക്കെ ശത്രുക്കൾ എന്ന് ആർക്കറിയാം. 

ആര്യ പതിയെ രാഹുലിന്റെ നെഞ്ചിൽ നിന്നും എണിറ്റു. രാഹുൽ നല്ല ഉറക്കമാണ്. അഴിഞ്ഞു വീണ മുടി വാരി കെട്ടി അവൾ കട്ടിലിൽ ചാരി ഇരുന്നു. ഭർത്താവ് ഉള്ളപ്പോളോ മരിച്ചു കഴിഞ്ഞോ മറ്റൊരു ആണും എന്റെ ശരീരത്തു തൊട്ടിട്ടില്ല. അനില് മരിച്ചിട്ടു പത്തു വർഷം ആയി മൂത്ത മകൾ വർഷ +1ൽ പഠിക്കുന്നു. ഇതുവരെ തോന്നാത്ത എന്തോ ഒരു വി- കാരം രാഹുലിനോട് തോന്നി. ഭർത്താവ് ഒരു മൃഗം ആയിരുന്നെങ്കിലും ഒരു ഭാര്യ എന്നാ നിലക്ക് ആ പാതിവൃത്യം ഇത്രയും കാലം കാത്തു പക്ഷെ രാഹുലിന്റെ സ്നേഹം എല്ലാം.... 

ആര്യയുടെ ഓർമ്മകൾ പുറകോട്ടു സഞ്ചരിക്കാൻ തുടങ്ങി അച്ഛന്റെ മരണം അന്ന് അവക്ക് പ്രായം വെറും 3വയസ്സ് മാത്രം. ഇലക്ട്രീഷൻ ആരുന്നു അച്ഛൻ ഒരിക്കൽ രാത്രി കരണ്ടു പോയപ്പോൾ നാട്ടുകാർ എല്ലാവരുടി നിർബന്ധിച്ചു പോസ്റ്റിൽ കയറ്റിയതാ ഷോക്ക് അടിച്ചു പോസ്റ്റിൽ നിന്നും താഴെ വീണാണ് മരി- ച്ചത്. ആറു മാസം തികയും മുൻപ് അമ്മ വേറെ കല്യാണം കഴിച്ചു. അങ്ങനെ 4ആം  വയസ്സിൽ അമ്മയ്‌ക്കൊപ്പം വളർത്തച്ഛന്റെ സംരക്ഷണയിലായി ജീവിതം. അമ്മയുടെ സ്വകാര്യലോകത്തു കുഞ്ഞു ആര്യ ഒരു അധികപറ്റ്ആയ പ്പോൾ അവളെ അമ്മ വല്യമ്മയെ ഏല്പിച്ചു. അങ്ങനെ മൂന്നാല് വർഷം കഴിഞ്ഞപ്പോൾ അമ്മ ആര്യമോളെ കാണാൻ വന്നു അപ്പോൾ  അമ്മയുടെ മറ്റൊരു  പുതിയ ഭർത്താവും കൂടെ ഉണ്ടായിരുന്നു. തിരിച്ചു പോയപ്പോൾ അവര് ആര്യ മോളെ കൂടെ കൂട്ടി. അമ്മയ്ക്ക് താല്പര്യം ഇല്ലായിരുന്നെങ്കിലും അമ്മയുടെ പുതിയ ഭർത്താവിനു ആര്യമോളോട് ഒരു പ്രേത്യേക സ്നേഹം അങ്ങനെ ആര്യമോള് എട്ടാമത്തെ വയസിൽ പുതിയ അച്ഛന്റെ സംരക്ഷണയിൽ പുതിയ വീട്ടിൽ താമസം തുടങ്ങി.  ആര്യമോളോടുള്ള അച്ഛന്റെ സ്നേഹം കുടി കുടി കെട്ടിപിടിക്കുക ഉടുപ്പൂരുകാ എന്നിങ്ങനെ ഉള്ള കലാപരിപാടികളിൽ വരെ എത്തിച്ചു. കുഞ്ഞായിരുന്നെങ്കിലും അയാളുടെ അത്തരം പ്രേവര്തികൾ അവൾ എതിർത്തു ആ എതിർപ്പ് അവളെ കുറച്ച് അകലെ ഉള്ള അനാഥമന്ദിരത്തിൽ എത്തിച്ചു. 

കഷ്ടപ്പാടുകൾ നിറഞ്ഞതാണ് അവിടുത്തെ ജീവിതം എങ്കിലും ആര്യ പഠിച്ചു. പഠിക്കാൻ മിടുക്കി ആയിരുന്നു അവൾക്കു സ്കൂളിലെ എല്ലാ ടീച്ചർമാരും നല്ല പ്രോത്സാഹനം നൽകി.അങ്ങനെ ഇരിക്കുമ്പോൾ, ഒൻപതാം ക്ലാസ്സിൽ പഠിക്കുമ്പോലാണ് ആര്യയുടെ അമ്മയുടെ സഹോദരി ഗൾഫിൽ നിന്നും നാട്ടിൽ മടങ്ങി വരുന്നത്. അങ്ങനെ ബാക്കി ഉള്ള അവളുടെ ജീവിതം പേരമ്മയോടൊപ്പം ആയി. 

പേരമ്മയുടെ വീട്ടിൽ വച്ചാണ് ആര്യ ആദ്യമായി അനിലിനെ കാണുന്നത്. കണ്ടപ്പോൾ തന്നെ അനിലിന് ആര്യയെ ഇഷ്ടമായി. ആര്യയ്ക്ക് അവനെ കാണുന്നത് തന്നെ പേടി ആയിരുന്നു. അങ്ങനെ എസ്. എസ്. എൽ. സി  പരിക്ഷ കഴിഞ്ഞ ഉടനെ പേരമ്മയുടെ നിർബന്ധവും ഇനി പോകാൻ മറ്റൊരിടം ഇല്ല എന്നാ തിരിച്ചറിവും അവളെ അനിലിന്റെ മുൻപിൽ തലകുനിക്കാന് നിർബന്ധിതയാക്കി. 

പിന്നെ ഉള്ള ജീവിതം എന്നത് ഓർക്കാൻ കുടി വയ്യാ ഓരോ ദിവസവും ഓരോ യുഗങ്ങൾ പോലെയാണ് അവൾക്കു തോന്നിയിരുന്നത്. രാവിലെ മുതൽ കിടക്കുന്നത് വരെ ഭർത്താവിന്റെയും അവന്റെ അമ്മയുടെയും പീഡനം, രാത്രിയായാൽ ഭർത്താവിന്റെ താണ്ടവം അതും മർദിച്ചു അവശയാക്കി. ശരിക്കും പറഞ്ഞാൽ അനിലിനൊപ്പം ജീവിച്ച ആറു വർഷത്തിൽ കേവലം ദിവസങ്ങൾ മാത്രമേ അവർ ഒന്നിച്ചുണ്ടായിരുന്നുള്ളു ബാക്കി ദിവസങ്ങൾ ഒന്നുകിൽ അവൻ ജയിലിൽ അല്ലങ്കിൽ മറ്റാരുടെയേലും അടുത്ത്. 

ഒരിക്കൽ അനിലിന്റെ പീ- ഡനം സഹിക്കാൻ പറ്റാതെ അവൾ മൂന്നു പുള്ളാരെയും കൂട്ടി വീട് വിട്ടുഇറങ്ങി പണ്ട് താമസിച്ചിരുന്ന അനാഥമന്ദിരത്തിൽ അഭയം തേടി. അവിടെ വച്ചാണ് ഒരുദിവസം അവൾ അറിയുന്നതിന് വഴി അരുകിൽ മരിച്ചു കിടന്നു എന്നാണ് കേട്ടത് പിന്നെ അതിന്റെ പുറകെ പോകാൻ ഒന്നും ആരും മെനക്കെട്ടില്ല മരിക്കുന്ന സമയത്തു മൂക്കുമുട്ടെ കുടിച്ചിരുന്നു അതു അങ്ങനെ എഴുതിത്തള്ളി. 

പിന്നെ മുന്ന് കുട്ടികളുമായി ജീവിക്കാൻ ഒരു ശ്രെമം ആരുന്നു. കഞ്ഞിയും കാന്താരി മുളകും കണ്ണീരിന്റെ ഉപ്പും ആയി ഒരു ജീവിതം. അതിനിടയിൽ അനിലിന്റെ വീട്ടിൽ നിന്നും ഇറങ്ങേണ്ടി വന്നു മക്കളുമായി എങ്ങോട്ട് പോകും അവസാനം ഒരു വീട് വാടകയ്ക്ക് എടുത്തു താമസം തുടങ്ങി. ആകെ കൈയിൽ ഉണ്ടായിരുന്നത് ഒരു കൈതൊഴിൽ മാത്രം. അടുത്തുള്ള കടയിൽ തയ്യൽകാരിയായി ജോലി. അങ്ങനെ വിധവ എന്നാ നിലക്ക് ഒരു വീട് അനുവദിച്ചു  സർക്കാർ. തന്റെ ഭർത്താവിനെ കൊണ്ടു ആദ്യമായി ഒരുപകരം ഉണ്ടായി. എങ്ങനെ ഒക്കെയോ ആരോടൊക്കെയോ കടംവാങ്ങിയും ആ വീടുപണി തീർത്തു. 

കടയിൽ ഒരു ബ്ലൗസു താഴിച്ചാൽ ആകെ കിട്ടുന്നത് 30രൂപ ചുരിദാർ വല്ലതും മാസത്തിൽ ഒന്ന് വന്നാൽ ആയി. വീട്ടിൽ മക്കൾ, ലോൺ, കടം, എല്ലാം കൊണ്ടു പൊറുതി മുട്ടി അവസാനം എല്ലാം അവസാനിപ്പിക്കുവാൻ തന്നെ തീരുമാനിച്ചു. അവാസനമായി ബൈബിൾ വായിക്കാം എന്ന് കരുതി. 
അങ്ങനെ അവിടെ ഇരുന്നു ഉറങ്ങിപ്പോയി രാവിലെ ഉറക്കം എഴുന്നേറ്റപ്പോൾ ജീവിക്കാൻ ഒരുമോഹം. എന്തിനും ഏതിനും സഹായത്തിനു ഉണ്ടാകാറുള്ള റംല അക്കച്ചിയെ പോയി കണ്ടു അക്കച്ചിയാണ് ഒരു തയ്യൽ മിഷ്യൻ വാങ്ങി സ്വന്തമായി വീട്ടിൽ ഇരുന്നു തയ്യ്ക്കാൻ പറഞ്ഞത്. അക്കച്ചി തന്നെ മിഷ്യനും വാങ്ങിതന്നു. 
പതിയെ പതിയെ തയ്യൽ കൂടാൻ തുടങ്ങി ഒരു കട എടുത്തു കവലയിൽ,രണ്ടുപേരെയും കുടി ജോലിക്ക് വച്ചു. ആയിടക്കാണ് ഇളയ മകൾ മിന്നുവിന്റെ പിറന്നാളിന് തയ്ച്ചു കൊടുത്ത ഉടുപ്പ് എല്ലാർക്കും ഇഷ്ടമാകുന്നത്. അതുപോലെ തയ്യ്ക്കാൻ ഒന്നുരണ്ടു ഓഡർ കിട്ടി അങ്ങനെ പതിയെ അത്തരം ഉടുപ്പുകൾ തയ്യ്ക്കാൻ തുടങ്ങി. ഇന്ന് കേരളത്തിൽ തന്നെ അറിയപ്പെടുന്ന brand ആണ് ആര്യയുടെ ഉടുപ്പുകൾ, ഏകദേശം 50ന് മുകളിൽ ജോലിക്കാർ ഒക്കെ ആയി അവൾ ഒരു കൊച്ചു മുതലാളി ആയി മാറി. 

എന്നായിരുന്നു രാഹുലിനെ കാണുന്നത്. എവിടെയോ പോയിട്ട് വരുമ്പോൾ ആണ് ഹോട്ടലിൽ വച്ചു ആദ്യമായി രാഹുലിനെ കണ്ടത് അന്ന് മുഖപരിചയം തോന്നി എവിടെയോ കണ്ടപോലെ മിണ്ടാൻ ഒന്നും നിന്നില്ല. രണ്ടുദിവസം കഴിഞ്ഞു വീണ്ടും കണ്ടു അതു തന്റെ സ്റ്റിവച്ചിങ് യൂണിറ്റിൽ bank ലോൺ സംബന്ധിച്ച് അന്വേഷണത്തിനു വന്നപ്പോൾ ആണ്. അപ്പോളാണ് ആളെ ശരിക്കും മനസിലാകുന്നത്. തനിക്കു ലോൺ തന്നിട്ടുള്ള ബാങ്കിലെ അസിസ്റ്റന്റ് മാനേജർ ആണ് അവിടെ വച്ചാണ് കണ്ടിട്ടുള്ളത്. അങ്ങനെ പതിയെ അവര്തമ്മില് പരിചയപെട്ടു ഒരു നല്ല സൗഹൃദം അവര്തമ്മില് രൂപപ്പെട്ടു. തന്നെ പോലെ തന്റെ മക്കളുമായും രാഹുൽ പെട്ടന്ന് കമ്പനി ആയി.

എന്തുകാര്യം തുറന്നു പറയാൻ ഒരാൾ അത്രയുമായിരുന്നു ആര്യയ്ക്ക് രാഹുൽ. പിന്നെ താൻ ഇതുവരെ കണ്ടിട്ടുള്ള ആണുങ്ങളിൽ നിന്നും വിത്യസ്തമായി തന്നെ മറ്റൊരു കണ്ണോടെ രാഹുൽ നോക്കിയില്ല എന്നത് അവൾക്കു അവനോടുള്ള അടുപ്പം കൂട്ടി. അതുവരെ കണ്ടിട്ടുള്ളു എല്ലാ ആണുങ്ങളും അവളെ അവരുടെ കിടപ്പുമുറിയിലേക്ക് ക്ഷേണിച്ചിട്ടുണ്ട് ചിരല് വളച്ചു ചുറ്റി പറഞ്ഞു മറ്റ് ചിലര് നേരിട്ട് തന്നെ ചോദിച്ചു എന്തായാലും എല്ലാവരും ആര്യയുടെ വായിലെ സരസ്വതി നന്നായി കേട്ടു. എട്ടാം വയസിൽ മുന്നമച്ചാൻ മുതൽ സ്വന്തം അമ്മാവൻ വരെയുള്ളവരുടെ സ്നേഹവും നോട്ടവും കണ്ടിട്ടുള്ള ആര്യയ്ക്ക് ഓരോ ആൾക്കാരുടെയും നോട്ടവും അതിലെ കള്ളത്തരവും പെട്ടന്ന് പിടികിട്ടുമല്ലോ. ഭർത്താവില്ലാത്ത അത്യാവശ്യം കാണാൻ കൊള്ളാവുന്ന ഒരുപെൺകൊച്ചിനോട് ആനാട്ടിലെ ആണുങ്ങൾക്ക് ഒരു പ്രേത്യക സഹാനുഭൂതി ആവുമല്ലോ.

സിമന്റു കടക്കാരൻ മുതൽ നാട്ടിലെ പ്രേമുകൻമാർ വരെ ഒളിഞ്ഞും തെളിഞ്ഞും അവളോട്‌ പ്രേമാഭ്യർഥന നടത്തിയിട്ടുണ്ട്. അവർക്കെല്ലാം വേണ്ടത് അവളുടെ ശരീരം മാത്രം ആയിരുന്നു. അവരെ എല്ലാം നല്ല ചുട്ട മറുപടി കൊടുത്തു അവൾ പായിച്ചു. 

രാഹുലും ആര്യയും ആയുണ്ടായിരുന്ന ആ സൗഹൃദം ആസ്വദിച്ചു. ഭാര്യയുംആയി പിരിഞ്ഞപ്പോൾ ഇനി ഒരു പെണ്ണ് ജീവിതത്തിൽ ഉണ്ടാവില്ല എന്ന് ഉറപ്പിച്ചതാണ്. പക്ഷെ ആര്യയും ആയുള്ളൂ സൗഹൃദം എവിടൊക്കെയോ പ്രേമത്തിന്റെ നീരുറവ പൊട്ടിക്കുന്നു എന്നൊരു തോന്നൽ പോലെ. അങ്ങനെ ഇരിക്കെ ഒരു ദിവസം വര്ഷമോളാ ആര്യയോടു ആ രഹസ്യം പറഞ്ഞത്.. 
രാഹുൽ അങ്കിളിന് അമ്മയോട് എന്തോ ഉണ്ട്. ആദ്യം ആര്യ അതു തമാശ ആയി എടുത്തു വര്ഷയെ കുറേ ചീത്ത പറഞ്ഞു. പിന്നെ എപ്പോളോ അവക്കും അങ്ങനെ തോന്നാൻ തുടങ്ങി. ശരിയാ രാഹുലിന് എന്തോ ഉണ്ട്. 
ഒരുദിവസം രാവിലെ രാഹുൽ വിളിച്ചു ഒരുമുന്നറിപ്പും ഇല്ലാതെ I Love U എന്നങ്ങു പറഞ്ഞു. Oho ഭയങ്കര W ആയിപോയല്ലോ എന്ന് പറഞ്ഞു ആര്യ ദേഷ്യം കാണിച്ചു എങ്കിലും അവൾക്കും ഇഷ്ടമായിരുന്നു രാഹുലിനെ. 

അന്ന് രാത്രി കിടക്കുമ്പോൾ വര്ഷമൊളോട് രാഹുൽ പറഞ്ഞത് ആര്യ പറഞ്ഞു. വര്ഷ്മോള്ക്കു സമ്മതം ആരുന്നു അങ്ങനെ ഇത്രയും കാലം കൊണ്ടുനടന്ന പാതിവൃത്യം രാഹുലിന്റെ മുൻപിൽ അവൾ അടിയറ വച്ചു. 

രജിസ്റ്റർ ഓഫീസിൽ പോയി ഒരു മാലഇട്ടു പുതിയൊരു ജീവിതം അവർ തുടങ്ങി, അച്ഛനും അമ്മയും മുന്ന് മക്കളുമായി. 

കട്ടിലിൽ ചാരി ഇരുന്ന ആര്യയുടെ കണ്ണിലൂടെ കണ്ണീരു ഒഴുകുന്നുണ്ടായിരുന്നു. ഒരുപക്ഷെ തന്റെ പോയകാല കഷ്ടപ്പാടുകൾ അവൾ ഒഴുക്കി കളഞ്ഞതാവും കണ്ണുനീരിലൂടെ. അതോ മഴക്കായി കൊതിച്ചു കാത്തിരുന്ന വേഴാമ്പലിന്റെ സന്തോഷശ്രുക്കളോ...
To Top